തീവണ്ടി: ഭാഗം 22

Theevandi

എഴുത്തുകാരി: മുകിൽ

നാട്ടിൽ എത്തിയ ഞാൻ ചടങ്ങുകളും തിരക്കിലും മുഴുവിയതിനാൽ ആൻവിയെ വിളിക്കാൻ പറ്റിയില്ലായിരുന്നു... രണ്ട് മൂന്ന് ദിവസത്തിന് ശേഷം വിളിച്ചപ്പോൾ ആൾ വഴക്കിട്ട് എങ്കിലും കാര്യം അറിയാവുള്ളൊണ്ട് വലിയ വഴക്ക് ഇല്ലായിരുന്നു... പിന്നെയും ദിവസങ്ങൾ കഴിഞ്ഞു... ഡെന്നി രണ്ട് ആഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ ചാച്ചന്റെ നിർബന്ധം കാരണം ചെന്നൈക്ക് പോയി... എന്നാൽ ഞാൻ പറഞ്ഞിട്ട് എന്നെ വിട്ടുമില്ല... ആൻവിയുമായി ഫോണിൽ ചാറ്റും വിളിയുമൊക്കെ ഉണ്ടായിരുന്നു പതിയെ ചാച്ചൻ എന്നെ ഇവിടുത്തെ തന്നെ കോളേജിൽ ചേർത്തു... ചേർത്ത കാര്യം ഞാൻ ആൻവിയെ അറിയിച്ചപ്പോൾ അവൾക്ക് അത് വിഷമം ആയി... പിന്നും ദിവസങ്ങൾ നീങ്ങി അതും കോളേജിൽ പോയുമൊക്കെ ആൻവിയുമായി കോണ്ടാക്റ്റ് അപ്പോളും ഉണ്ടായിരുന്നു... ഇടയ്ക്ക് ദിവസങ്ങൾ ഞാൻ ആൻവിയെ വിളിക്കുമ്പോൾ ഒക്കെ അവളുടെ സംസാരത്തിൽ എന്തൊക്കെയോ പന്തിക്കേട് തോന്നുന്നുണ്ടായിരുന്നു.. ആദ്യം അതൊന്നും കാര്യം ആക്കിയില്ല.. ഇടയ്ക്ക് ഒരു ദിവസം ഞാൻ അവളെ കാണാൻ വരുമെന്ന് അറിയിച്ചു..

ചാച്ചൻ അറിയാതെ അതിനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ഉണ്ടായിരുന്നു... അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ അവളെ കാൾ ചെയ്യുമ്പോൾ എല്ലാം ആ ഫോൺ നമ്പറെ നിലവിലില്ലെന്ന് കാണിക്കും... മെസ്സേജ് ചെയ്യുമ്പോൾ ലാസ്റ്റ് സീൻ പോലും കാണിക്കുന്നില്ല മെസ്സേജ് അറ്റൻഡ് പോലും ചെയ്തിട്ടില്ലായിരുന്നു... എല്ലാം കൂടെ മനുഷ്യൻ വട്ട് എടുക്കുന്നുണ്ടായിരുന്നു... ഇവൾ ഇത് എവിടെപ്പോയി എന്നൊക്കെ മനസിൽ ചിന്തിച്ചെങ്കിലും ഉത്തരം കിട്ടിയില്ല... അവസാനം അമ്മച്ചിയോട് പറഞ്ഞിട്ട് ഞാൻ ചെന്നൈക്ക് തിരിച്ചു... അവിടെ ഞാൻ നേരെ പോയത് ആൻവിയുടെ വീട്ടിലേക്ക് ആയിരുന്നു... അവിടെ ചെന്നപ്പോളാണ് അവിടെ ഇപ്പൊ ഒരു മാസമായി ആരും താമസത്തിന് ഇല്ലെന്ന് അറിയുന്നത്... അടുത്തുള്ള വീട്ടിലെ ആളുകളാണ് എന്നോട് പറഞ്ഞത്... എന്നോട് ഒരു വാക്ക് പോലും പറയാതെ ആൻവി എവിടെ പോയതെന്ന് ചിന്തിച്ചു.. ഈ മാസം എന്നോട് കോണ്ടാക്റ്റ് ഉണ്ടായിരുന്നു ... ദേ ഇപ്പൊ അവസാനം ആയപ്പോളാണ് കോണ്ടാക്റ്റ് കിട്ടാത്തത്... ഒരുപാട് ആലോചിച്ചു എന്നിട്ടും ഒന്നും മനസ്സിലായില്ല... അടുത്ത വീട്ടിൽ അവർ എവിടെ പോയെന്ന് ചോദിച്ചെങ്കിലും അവരിൽ അതിന് ഉത്തരം ഇല്ലായിരുന്നു.... അവിടുന്ന് ഞാൻ നേരെ വന്നത് ഡെന്നിയും ഞാനും താമസിച്ച ഔട്ട് ഹൗസിൽ ആയിരുന്നു...

അവിടെ വന്നപ്പോൾ ഡെന്നി ഇല്ലായിരുന്നു... അവൻ എന്നും സ്പെയർ കീ വെക്കുന്ന ഇടത്ത് പോയി കീ എടുത്ത് ഡോർ തുറന്ന് അകത്തേക്ക് കയറി... എന്നിട്ട് നേരെ കിച്ചണിൽ പോയി ഒരു കുപ്പി വെളളം കുടിച്ചു... പിന്നെ നേരെ ഞാൻ യൂസ് ചെയ്തിരുന്ന റൂമിലേക്ക് പോയി.. അവിടെ ഡോർ ജസ്റ്റ് അടച്ചിരുന്നതുകൊണ്ട്... അകത്തേക്ക് കയറി ഡ്രെസ്സുമെടുത്ത് ഫ്രഷായി വന്നു... വന്ന് ബെഡിൽ കിടന്നപ്പോൾ തന്നെ ബെഡിൽ ഒക്കെ ആകെ ഗേൾ യൂസിങ് പെർഫ്യൂമിന്റെ സമേൽ ആയിരുന്നു ഇതിപ്പോ എവിടുന്ന് അതും എന്റെ റൂമിൽ ഇനി ഡെന്നിച്ചൻ വല്ലതും... ഏയ് എന്തൊക്കെയോ വെറുതെ ചിന്തിച്ച് കൂട്ടി... അത് ചിലപ്പോ തോന്നിയതാകുമെന്ന കരുതലിൽ ഞാൻ നേരെ ബാഗ് എടുത്ത് അതിൽ ചാർജ് കുറഞ്ഞ എന്റെ ഫോൺ എടുത്ത് ചാർജിൽ ഇടാൻ ടേബിളിന്റെ അടുത്തേക്ക് പോയി... അത് കുത്തിയിട്ട് തിരിയുമ്പോളാണ്... ഞാൻ ഇന്നേവര കണ്ടിട്ടില്ലാത്ത ഒരു ബുക്ക് അവിടെ ഇരുന്നത്... സംശയത്തോടെ കയ്യിലെടുത്ത് നോക്കി തുറന്നു... അത് തുറന്നപ്പോളാണ് മനസിലായത് ഏതോ ഇംഗ്ലീഷ് നോവൽ ആണെന്ന്... ഫ്രണ്ട് ശ്രദ്ധിക്കാതെ തുറന്നതാ...

ഞാൻ അത് വെറുതെ രണ്ട് മറിപ്പ് മറിച്ചതും ഏതോ ഒരു പേപ്പർ താഴേക്ക് വീണത്... ഇതേവിടുന്നാ എന്ന രീതിയിൽ പേപ്പർ കയ്യിലെടുത്തു... അത് തുറന്നതും പേനയുടെ കറുപ്പ് മഷിയാലെ ആൻവിയുടെ കയ്യക്ഷര പതിപ്പിൽ എഴുതിയിരിക്കുന്ന ഒരു വലിയ ലെറ്റർ പോലന്നൊയിരുന്നു... ഇത് എങ്ങനാ ആൻവിയുടെ എഴുത്തൊക്കെ എന്ന രീതിയിൽ എന്റെ കണ്ണുകൾ ആ അക്ഷരങ്ങളിൽ ഓടി നടന്നു... """" അച്ചായാ.... എനിക്കിഷ്ട്ടായിരുന്നു അച്ചായനെ ആ ഇഷ്ട്ടം ഏത് തരത്തിൽ ഉള്ളതാണെന്ന് അച്ചായൻ എനിക്ക് പറഞ്ഞ് തന്നില്ലേ അന്ന് തൊട്ടേ എനിക്ക് ആ ഒരു സൗഹൃദത്തിൽ ഉള്ള ഇഷ്ട്ടത്തിൽ കവിഞ്ഞ് മറ്റൊരു ഇഷ്ട്ടം ഇല്ലായിരുന്നു... പ... പക്ഷെ.... അച്ചായന് ഞങ്ങടെ സ്വത്തുക്കൾ ആണ് ആവിശ്യമെങ്കിൽ എന്റെ അപ്പച്ചനോട് ചോദിച്ചിരുന്നെങ്കിൽ തരുമായിരുന്നില്ലേ.... """" """" അല്ലാണ്ട് സ്വന്തം വല്യേട്ടനെകൊണ്ട് എന്റെ മാനം നശിപ്പിച്ച് വേണമായിരുന്നോ എന്റെ അപ്പച്ചിൽ നിന്ന് സ്വത്തുക്കളും പണവും തട്ടിയെടുക്കാൻ... എന്റെ ശരീരം പങ്കുവെച്ചിട്ട് വേണമായിരുന്നോ എന്റെ അപ്പനിൽ നിന്ന് നിങ്ങക്ക് സ്വത്തുക്കൾ നേടാൻ...

എന്നെയും എന്റെ അപ്പച്ചനെയും നശിപ്പിക്കാൻ വേണ്ടി ഞങ്ങളെ സ്വത്തുക്കളെ തട്ടിയെടുക്കാൻ വേണ്ടി വല്യേട്ടന്റെ കൂടെ അച്ചായനും ഉണ്ടെന്ന് അറിഞ്ഞതും തകർന്ന് പോയി ഞാൻ... """" """" വല്യേട്ടന്റെ കൂട്ടത്തിൽ ചേർന്ന് അച്ചായാ എന്നെ വേദനിപ്പിച്ചില്ലേ... അതിനും മാത്രം എന്ത് തെറ്റാ ഞാൻ.... അല്ല സ്വത്തുക്കളും പണവും കൂടി പോയതിന്റെ കാരണം കൊണ്ടാണോ ഒരു ദയയും കൂടാതെ എന്റെ ശരീരം പിച്ചി ചീന്തിയത്... അച്ചായൻ എന്റെ വിശ്വാസം !!! സൗഹൃദം !!! എല്ലാം തകർത്തു ഡെന്നിയെ കൊണ്ട് എന്റെ ശരീരം പിച്ചി ചീന്തിപ്പിച്ചു ... എന്റെ പരിശുദ്ധി എന്റെ മാനം അതൊക്കെ വെറും സ്വത്തുക്കൾക്ക് വേണ്ടി..... """" """" പൊറുക്കില്ല അച്ചായാ എന്റെ അപ്പച്ചനും ഞാനും മരിച്ചതിന് ശേഷമായിരിക്കും ഒരു പക്ഷെ നിനക്ക് ഈ കത്ത് കിട്ടുന്നത് ഡേവിഡ്... വേദനിച്ചത് എനിക്കും എന്റെ അപ്പച്ചനുമാണ്... ഞാൻ വെറുക്കുന്നുണ്ട് അച്ചായാ നിങ്ങളെ ഒത്തിരി.... """" അതിൽ വായിച്ചത് ഒക്കെ അറിഞ്ഞ് നിശബ്തമായി പോയി ഞാൻ... ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു... അതോടൊപ്പം വായിച്ചതെല്ലാം സത്യമാണോ അതോ കള്ളമോ എന്നറിയാതെ ഞാൻ... കണ്ണിൽ നിന്ന് എന്തിന് വേണ്ടിയോ കണ്ണുനീർ ഒഴുകി... അതോടൊപ്പം നെഞ്ചിൽ വല്ലാത്ത തരിപ്പ് പോലെ... വീട്ടിലെ കാളിംഗ് ബെല്ലിന്റെ ശബ്തമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്...

ഞാൻ അപ്പോൾ എന്റെ ആൻവി എഴുതിയ കത്തിനെ പറ്റിയുള്ള ചിന്തയിലായിരുന്നു... ബെൽ അടിച്ചത് ഉറപ്പായും ഡെന്നി തന്നെ ആകുമെന്ന് എനിക്ക് അറിയാമായിരുന്നു.... ഉള്ളിൽ വർധിച്ച കോപം കയ്യിൽ ചുരുട്ടിയ പേപ്പറുമായി ഞാൻ പോയി വാതിൽ തുറന്നു.. " ഹാ നീ വന്നത് അമ്മച്ചി പറഞ്ഞിരുന്നു... അതാ ഞാൻ നേരെത്തെ ഓഫീസിൽ നിന്ന് പോന്നത്... എന്റെ മുഖത്ത് നോക്കാതെ അവൻ അത്രയും പറഞ്ഞ് വീട്ടിന്റെ ഉള്ളിൽ കയറി സോഫയിൽ ചെന്നിരുന്നു... ഞാൻ വാതിലടച്ച് അവനിക്ക് നേരെ രൂക്ഷമായി തിരിഞ്ഞ് നോക്കി... അവൻ ആണേൽ എന്തെന്ന രീതിയിൽ എന്നെ നോക്കുവായിരുന്നു... " എവിടെയാണ് എന്റെ ആൻവി... ഒട്ടും മുഖവുരയില്ലാതെ ഞാൻ അവനോട് ചോദിച്ചതും അവനിൽ ഞെട്ടൽ ഉണ്ടായി അത് ആ മുഖത്തിൽ നിന്ന് മാഞ്ഞ് പല ഭാവങ്ങൾ തെളിഞ്ഞു... " ആ... ആൻവിയോ... " അതേ ആൻവി എവിടെടാ.... ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെന്ന് ആ ചുരുട്ടിയ പേപ്പർ അവന്റെ മുഖത്തേക്ക് എറിഞ്ഞ് ചോദിച്ചതും അവന്റെ മുഖത്തൂടെ ഭയം എന്ന ഭാവം മിന്നി മാഞ്ഞത് ഞാൻ കണ്ടു...

" നീ... കു... കുഞ്ഞാ എന്താടാ പറ്റിയെ... " മിണ്ടരുത് നീ ആ കത്ത് എടുത്ത് വായിക്കേടാ **... ദേഷ്യത്തോടെ അവന് നേരെ അലറിയതും അവൻ വിറയ്ക്കുന്ന കൈകളാൽ ആ കത്ത് എടുത്ത് തുറന്ന് വായിക്കുന്നുണ്ടായിരുന്നു... അവന്റെ മുഖം അപ്പോൾ ഭയവും ഞെട്ടലും ദേഷ്യവും നിറഞ്ഞിരുന്നു... " ഇനി പറയെടാ ആ കത്തിൽ ഉള്ളത് സത്യമാണോ എന്താ നീ ആൻവിയെ ചെയ്തത് അവൾ എവിടെ അങ്കിൾ എവിടെ പറയെടാ... ഉള്ളിൽ ഉടലെടുത്ത ദേഷ്യത്തിൽ സ്വന്തം കൂടപിറപ്പ് എന്ന് പോലും നോക്കാതെ അവന്റെ കോളറിൽ പിടിച്ച് വലിച്ച് എന്റെ നേർക്ക് നിർത്തി അലറി... എന്റെ കയ്യിൽ നിന്ന് വിടാൻ അവൻ കുതറി... ദേഷ്യം ഉച്ചസ്ഥായിൽ ആയാൽ ബലങ്ങൾ ഒക്കെ ദേഷ്യത്തിന്റെ മുന്നിൽ തോൽക്കും... അതുപോലെ അവനും കിടന്ന് കുതറി... " പറയെടാ നാറി..... എവിടെടാ അവർ നീ എന്താടാ എന്റെ പേര് പറഞ്ഞ് അവരെ ചെയ്തത്... " വിടെടാ... ഞാൻ പറയാം.... അവന്റെ രണ്ട് കോളറിൽ പിടിച്ച് ചുമരിൽ ചേർത്ത് ദേഷ്യത്തോടെ കണ്ണും ചുവപ്പിച്ച് ഞാൻ ചോദിച്ച് കഴിഞ്ഞതും ഒന്ന് ദേഷ്യത്തോടെ അവൻ എന്നെ നോക്കി അത്രയും പറഞ്ഞതും ഞാൻ കൈവിട്ടു... " പറ നീ എന്ത് ക്രൂരതയാ അവരോട് ചെയ്തത്... ആ കത്തിൽ ഉള്ള സത്യം എന്താടാ... " ആ കത്ത് നീ വായിച്ചില്ലെടാ അതെല്ലാം അതെല്ലാം സത്യമാണ്...

സ്വത്തിന് വേണ്ടി തന്നെയാണ് ഈ ഡെന്നി ആ നാറിയ കളി കളിച്ചത്... ആ ആദം കുരിശിങ്കലിനോട്‌ ഞാൻ ഒരു നൂറാവർത്തി പറഞ്ഞു എനിക്ക് നമ്മുടെ കമ്പനി എഴുതി തരാൻ അയാൾ അതിന് തയാറായില്ല 75% അയാളുടെ പേരിൽ ആണ് ഇവിടുത്തെ നമ്മുടെ ബിസ്നെസ്സ് ഞാൻ അയാളോട് ഒത്തിരി കെഞ്ചി... നടന്നില്ല... അവസാനം അയാളുടെ മകൾ അവളെ നിർത്തി കളിച്ചു.. അവളുടെ ശരീരത്തെ പിച്ചി ചീന്തി അതും നിന്നെയും കൂട്ട് നിർത്തി... നിങ്ങളുടെ സൗഹൃദം അപ്പോഴാണ് എനിക്ക് ആവിശ്യം വന്നത്... നീയും കൂടെ സ്വത്തുക്കൽ നേടാൻ ഉണ്ടെന്ന് അറിഞ്ഞതും ആ പെണ്ണ് ഫ്‌ളാറ്റ് അതോടെ അവളെ.................. സ്വന്തം മകളുടെ അവസ്ഥ സഹിക്കാൻ വയ്യാതെ അവളുടെ തന്ത ആദം തന്നെ സ്വത്തുക്കൽ എന്റെ പേരിൽ ആക്കി ഈ ഭൂമിയിൽ നിന്ന് തന്നെ പോയി... പിന്നെ ഉണ്ടായിരുന്ന ആ പെണ്ണ് അവളെ ഞാൻ കുറെ ഗുണ്ടകൾക്ക്................. അവൻ പറഞ്ഞ് കഴിഞ്ഞതും അറപ്പോടെ തന്നെ കൊടുത്തു അവന്റെ വയറ്റിലിട്ടും നെഞ്ചിലും... സ്വന്തം വല്യേട്ടൻ തന്നെ ഇങ്ങനൊക്കെ ചെയ്തതോർത്ത് അറപ്പ് തോന്നി...

അതും അനിയന്റെ അടുത്തുള്ള ഒരു പെണ്കുട്ടിയുടെ വിശ്വാസവും അവൻ കളഞ്ഞു... പെണ്കുട്ടിയുടെ ജീവിതം ഒരു അപ്പന്റെ പ്രതീക്ഷ എല്ലാം കൊണ്ട് ദേഷ്യം മനസിൽ ഉടലെടുത്തു... സ്വന്തം കൂടപിറപ്പ് ചോര എന്ന ഒരു കാര്യം കൊണ്ട് അവനെ കൊല്ലാതെ വിട്ടു... അല്ലേലും അപ്പൊ എനിക്ക് 19 വയസ്സ് സ്വന്തം ചേട്ടനിൽ നിന്ന് അറിയുന്ന സ്വഭാവങ്ങൾ എല്ലാം എന്നിൽ വേദന തീർത്തു... ആൻവിയെ പറ്റി അവനോട് ചോദിച്ചു അവനിക്ക് അറിയില്ല... ചെന്നൈ മിക്ക ഇടത്തും അന്നെഷിച്ചു... ഇല്ല ഒരു അറിവും കിട്ടിയില്ല... അപ്പോൾ ആൻവി എന്നത് എന്നിൽ നോവുകൾ തീർത്ത ഓർമകൾ ആയി... തിരിച്ച് നാട്ടിൽ എത്തി എങ്ങനെലും ചാച്ചനോടും അമ്മച്ചിയോടും ഡെന്നിയുടെ കള്ളത്തരങ്ങൾ അറിയിക്കണം അവന്റെ മനസ്സിലെ ദുഷ്ടത അറിയിക്കണം എന്ന ചിന്തയോടെ ഞാൻ നാട്ടിൽ എത്തി എന്നാൽ അറിഞ്ഞത്...

ചാച്ചൻ ഡെന്നിക്ക് ശ്രുതിയുമായുള്ള കല്യാണം ഉറപ്പിച്ചത്... ഞാൻ തകർന്ന് പോയി... എത്ര ആയാലും മനസിൽ കല്യാണം മുടക്കണമെന്ന് തീരുമാനിച്ചെങ്കിലും പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല... അമ്മച്ചിയോട് ഡെന്നിയുടെ കൊള്ളരുതായ്മകളിൽ ആൻവിയോട് കാട്ടിയത് മാത്രം മറച്ച് വെച്ച് ബാക്കി എല്ലാം അറിയിച്ചു... അമ്മച്ചിയും പറഞ്ഞതിൽ പലതും വിശ്വസിച്ചില്ല കാരണം ഒരു അമ്മമനസ്സ് എങ്ങനെയാണ് സ്വന്തം മോന്റെ തിന്മകൾ അംഗീരിക്കുന്നത്... അവരുടെ മനസ്സിൽ എന്നും സ്വന്തം മക്കൾ നല്ലവർ തന്നെയാണ്... അത് തന്നെയാണ് അപ്പോഴും ഞാൻ അമ്മച്ചിയോട് പറഞ്ഞപ്പോൾ നടന്നത്... അമ്മച്ചി ഞാൻ പറഞ്ഞത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story