തീവണ്ടി: ഭാഗം 23

Theevandi

എഴുത്തുകാരി: മുകിൽ

ദിവസങ്ങൾ കഴിഞ്ഞ് പോയി... എന്റെയും ഡെന്നിയുടെയും അടുപ്പം കുറഞ്ഞു.. ഞങ്ങൾ തമ്മിൽ മിണ്ടാനോ തമ്മിൽ നോക്കാൻ പോലും മറന്നിരുന്നു... ആൻവിയെ പറ്റി ഒന്നും അറിയാൻ കഴിഞ്ഞില്ല... സങ്കടവും ദേഷ്യം ഒക്കെ കാരണം ജീവിതത്തിൽ ഇല്ലാതിരുന്ന എല്ലാ ദുശീലങ്ങളും എന്നിൽ അപ്പൊ ഉണ്ടായി തുടങ്ങി... സിഗരറ്റിന്റെ പുക മൂക്കിൽ അടിച്ചാൽ ചുമയ്ക്കുന്ന ഞാൻ അത് വലിച്ച് തുടങ്ങി... ബിയർ മാത്രം കുടിച്ചോണ്ടിരുന്ന ഞാൻ ബാക്കി കള്ളുകൾ കൂട്ടുകാരോടൊപ്പം കൂടി എല്ലാരും കൂടെ കുടിച്ച് തുടങ്ങി... അവന്മാരോട് പറഞ്ഞിട്ടുള്ളത് ചെന്നൈയിൽ തമാസിച്ചിരുന്നപ്പോൾ ആൻവി എന്ന കൂട്ടുകാരിയെ പറ്റി മാത്രമായിരുന്നു... അല്ലാതെ ഡെന്നി അവളിൽ തീർത്ത നോവുകൾ അവന്മാരെ അറിയിച്ചില്ല... ഡിഗ്രി പൂർത്തിയാക്കിയിട്ട് ഞാൻ പിന്നെ പഠിക്കാൻ ഒന്നും പോയി തുടങ്ങിയില്ല വീട്ടിൽ തന്നെ കൂട്ടുകാരുമായി... എന്റെയും ഡെന്നിയുടെയും ഭാവവ്യത്യാസം മനസിലാക്കി വീട്ടിൽ ചാച്ചനും അമ്മച്ചിയും ഡാനിയും ലിസിയും ഒക്കെ കാര്യങ്ങൾ തിരക്കി... അതിന് മറുപടി നൽകിയില്ല... എന്നാലും എന്റെ ഭാവത്തെ മനസിലാക്കി എന്നവണ്ണം അമ്മച്ചി ഏറെക്കുറെ ഡെന്നിയെ കുറിച്ച് മനസിലാക്കിയിരുന്നു... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★

എല്ലാം പറഞ്ഞ് കഴിഞ്ഞ് ഇച്ചായൻ ഐഷുവിന്റെ മുഖത്തേക്ക് നോക്കി... ഒരു സ്വപ്നലോകതെന്ന വണ്ണം അവൾ അവനെ തന്നെ കണ്ണിമ വിടാതെ നോക്കിയിരിക്കുന്നുണ്ടായിരുന്നു... " ടി പെണ്ണേ... എന്നതാ നോക്കുന്നെ.. അവളുടെ മുഖത്തേക്ക് വിരൽ ഞൊടിച്ച് ഇച്ചായൻ പുഞ്ചിരിയോടെ ചോദിച്ചു... അവൾ ഒന്ന് കണ്ണ് ചിമ്മി ഇച്ചായനെ നോക്കി.... " ആഹാ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ എന്റെ ഇച്ചായൻ ഉഷാറായല്ലോ... അവൾ പറയുന്നതുകേട്ട് ഇച്ചായൻ ചിരിച്ച് പോയി... " എടി എന്റെ ആൻവി പെണ്ണേ... നിന്റെ ഈ ഇച്ചായൻ ഉണ്ടല്ലോ നിന്നോട് ആൻവിയെ കുറിച്ച് പറയാതെ ആകപ്പാടെ വീർപ്പ് മുട്ടലിൽ ആയിരുന്നു... ഇപ്പൊ നിന്നോട് എന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ഏക കാര്യം അത് നിന്നെ അറിയിച്ചതും ഹോ.... മനസ്സ് ഫ്രീ ആയി... അവളെ ഇച്ചായൻ മാറോട് ചേർത്ത് ഇച്ചായന്റെ കൈകൾകൊണ്ട് വരിഞ്ഞ് മുറുക്കി പറഞ്ഞു.. അവൾ ഇച്ചായന്റെ മാറോട് ചേർന്ന് ഇരുന്നു..... " എന്റെ ഇച്ചായാ എന്നാലും ആ ഡെന്നിച്ചൻ എന്ത് ദുഷ്ട്ടനാ... പാവം ആ ആൻവി എന്തോരം വേദനിച്ച് കാണുമല്ലേ... അവന്റെ നെഞ്ചിൽ ചാരി ഇരുന്ന് അവൾ പറയുന്നതുകേട്ട് ഇച്ചായന്റെ കൺ കോണിൽ ചെറുതായി നനവ് പടർന്നിരുന്നു.... " അറിയില്ലെടി.. ഡെന്നിയെ പറ്റി കേൾക്കുമ്പോൾ തന്നെ എനിക്ക് അറപ്പാണ് ഞാൻ അത്രയ്ക്ക് വെറുത്ത് പോയി അവനെ...

അറ്റ്ലീസ്റ്റ് അവളൊരു പെണ്ണ് എന്ന് നോക്കാതെ സ്വത്തക്കൾക്ക് വേണ്ടി... അവജ്ഞയോടെ ഇച്ചായൻ പറഞ്ഞതുകേട്ട് ഐഷുവിനും ആൻവിയെ കുറിച്ചോർത്ത് സങ്കടം വന്നിരുന്നു... സിംപിളായി എല്ലാരോടും സംസാരിച്ച് നടക്കുന്ന ഇച്ചായന്റെ മനസിൽ മുറിവായി ആൻവി എന്നത് ഉണ്ടെന്ന് ഐഷു ഇന്നായിരുന്നു മനസിലാക്കിയത്.... " അതേയ്.. കൂടുതൽ ഇവിടെ ഇരിക്കേണ്ട കുറെ നേരായി ഇങ്ങോട്ട് വന്നിട്ട് വാ എനിക്ക് നല്ല വിഷപ്പുണ്ട് വല്ലതും കഴിച്ചിട്ട് വേണം എനിക്ക് വീട്ടിൽ പോകാൻ... ഇച്ചായനിൽ നിന്ന് കുതറി എണീറ്റ് അവൾ അവനെ നോക്കി മുഖം വീർപ്പിച്ച് ഗൗരവത്തോടെ പറഞ്ഞതും ഇച്ചായൻ ചിരിച്ചോണ്ട് അവിടുന്ന് എണീറ്റു... ഇച്ചായൻ വീണ്ടും ആൻവിയെ പറ്റി ചിന്തിക്കാതെ വീണ്ടും ആ മനസിനെ മൂഡ് ഔട്ട് ആക്കാതെ ഇരിക്കാൻ വേണ്ടി ഐഷു ഇച്ചായനെയും വിളിച്ചോണ്ട് അവിടുന്ന് ഇറങ്ങി... തിരിച്ച് വന്ന് വണ്ടിയിൽ ഇച്ചായൻ കയറുമ്പോൾ എന്തുകൊണ്ടോ അസ്വസ്ഥ ഇപ്പൊ ആ മനസിൽ നിന്ന് മാറിയിരുന്നു... ഒന്നും കൂടെ താൻ ആക്റ്റീവ് ആയതുപോലെ... ഇച്ചായൻ വണ്ടീ കയറി നേരെ ഡാഷ് ബോക്സ് തുറന്ന് അതിലിരിക്കുന്ന ഫോട്ടോ ഐഷുവിന് നേരെ നീട്ടി അവൾ ഒന്ന് സംശയിച്ച് അതെടുത്ത് നോക്കി...

ഐഷുവിന്റെ കണ്ണുകൾ ആൻവിയുടെ ഫോട്ടോ കണ്ട് കണ്ണുകൾ വിടർന്നു... " ഇതാണോ ഇച്ചായന്റെ ആ ആൻവി... ഫോട്ടോയിൽ തന്നെ നോക്കി അവൾ ഇച്ചായനോട് ചോദിച്ചു... " ഹ്മ്മ് ഇത് തന്നെയാ ആൻവി... അവളുടെ വീട്ടിൽ ഒരിക്കൽ പോയപ്പോൾ അവളറിയാതെ എടുത്ത ഫോട്ടോയാണ്... സൂക്ഷിച്ച് വെച്ചിരുന്നു കൂടെ ദേ ഈ കൈ ചെയ്‌നും... ആ ബോക്‌സിൽ നിന്ന് എടുത്ത ഒരു സിൽവർ കളർ കൈ ചെയിൻ ഐഷുവിന് നേരെ നീട്ടി അവളത് കയ്യിലെടുത്ത് നോക്കി... " അവൾ ആകെ കയ്യിൽ ഒരു കൈ ചെയിൻ മാത്രമാണ് അണിയുന്നത്.. അത് എനിക്ക് ഒത്തിരി ഇഷ്ട്ടാണ് അവളിട്ടിരുന്ന ചെയ്‌നുകളിൽ ഈ ചെയിൻ ആയിരുന്നു എനിക്ക് ഇഷ്ട്ടം... അതുകൊണ്ട് പൊട്ടിയപ്പോ അവളത്തെടുത്ത് മാറ്റി വെച്ചിരുന്നു ഞാൻ അതങ്ങ് എടുത്തു.... ഇച്ചായൻ പറയുന്നതുകേട്ട് ഐഷു തറപ്പിച്ചോണ്ട് ഇച്ചായനെ നോക്കി... " ഓഹോ അപ്പൊ മോക്ഷണവും നിങ്ങക്ക് ഉണ്ടായിരുന്നല്ലേ മനുഷ്യാ... ഇച്ചായനെ കൂർപ്പിച്ച് നോക്കിയവൾ പറയുന്നതുകേട്ട് ഇച്ചായൻ ചിരിച്ചോണ്ട് അവളുടെ കവിളിൽ പിച്ചി കൊടുത്തു... " എന്നാലും എന്നാ ഭംഗിയാ ഇച്ചായാ ആൻവിയെ കാണാൻ... കുഞ്ഞ് കണ്ണുകൾ വിടർത്തിയ പുഞ്ചിരിയും മുഖത്തിന് മുന്നിലൂടെ ഇട്ടിരിക്കുന്ന ചുരുണ്ട മുടിയും..

ഹോ നിങ്ങക്ക് ഇവളെ തന്നെ പ്രണയചൂടാർന്നോ... ഇച്ചായനെ നോക്കി അവളത് ചോദിച്ചതും ഇച്ചായൻ സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു... പിന്നെ മെല്ലെ വണ്ടി ഷാട്ടാക്കി മുന്നോട്ട് പോകാൻ തുടങ്ങി... " അവളെന്റെ നല്ലൊരു സുഹൃത്തും സഹോദരിയും ഒക്കെ ആണ് ഐഷു... അവളെ എനിക്ക് ഒരിക്കലും പ്രണയിനിയുടെ സ്ഥാനത്ത് കാണാൻ കഴിഞ്ഞിരുന്നില്ല... പിന്നെ നീ പറഞ്ഞത് പോലെ നിന്നെക്കാൾ മൊഞ്ച് അവൾക്കുണ്ട്... " എന്ത്... " അല്ല അതുപിന്നെ നീ പറഞ്ഞതുപോലെ കാണാൻ നിന്നെക്കാൾ ഭംഗിയാണെന്ന്... " ഹേ അപ്പൊ എന്നെ കാണാൻ കൊള്ളില്ലേ... " കൊള്ളാം എന്നാലും... " എന്തോന്നാ മനുഷ്യാ എന്തായാലും ആൻവിയേക്കാൾ ഞാൻ തന്നെയാ ഭംഗി... " അയ്യട അസൂയ കണ്ടില്ലേ പെണ്ണിന്റെ... ആൻവിയാണ് നിന്നെക്കാൾ ഭംഗി കൂടുതൽ... " എന്നാൽ പിന്നെ ആൻവിയെ തിരക്കി കണ്ടുപിടിച്ച് സ്നേഹിച്ചൂടെ എന്നെ എന്തിനാ വന്ന് പ്രണയിച്ചെ... ഇച്ചായനെ മുഖം വീർപ്പിച്ച് നോക്കിയവൾ ആ ഫോട്ടോ ബോക്‌സിലിട്ട് ഡാഷ് ബോക്‌സ് തുറന്ന് അതിലിട്ട് അടച്ച് വെച്ചു... ഇച്ചായന് അവളെ നോക്കി നല്ലോണം പല്ലിളിച്ചു... " അയിന് ഞാൻ നിന്റെ മൊഞ്ചിനെ അല്ലല്ലോ പ്രണയിച്ചെ... " പിന്നെന്താ എന്നിൽ ഇച്ചായൻ കണ്ട് പ്രണയിച്ചത്... അവൾ കൗതുകത്തോടെ ഇച്ചായന്റെ മുഖത്തേക്ക് നോക്കി...

" എന്റെ കൊച്ചേ സത്യം പറയാല്ലോ നിന്നിൽ നിന്ന് എന്ത് കണ്ടിട്ടാ പ്രണയിച്ചെ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല പക്ഷെ നിന്റെ കൂടെ നിക്കുമ്പോളും നിന്നോട് വഴക്കിടുമ്പോളും ഞാൻ എന്റെ ആൻവിയെ മറക്കുന്നുണ്ട്... ഇച്ചായൻ പറയുന്നതുകേട്ട് അവളൊന്ന് നോക്കി ചിരിച്ച ശേഷം വിൻഡോ വഴി പുറത്തേക്ക് നോക്കി ഇരുന്നു... ഇച്ചായൻ നേരെ കാറുകൊണ്ട് പോയത് ഒരു റെസ്റ്റോറന്റിൽ ആയിരുന്നു... അവിടെ ഐഷുവിനെയും കൂട്ടി അവിടെ കയറി ഫുഡ് കഴിച്ചു... പിന്നെ നേരെ അവിടുന്ന് ഇറങ്ങി കോഫീ ഷോപ്പിന്റെ അടുത്ത് പാർക്കിങ്ങിൽ കിടക്കുന്ന ഐഷുവിന്റെ കാറിന്റെ അടുത്തേക്ക് അവളെ ആക്കി... കാറിൽ നിന്നിറങ്ങിയ ഐഷു ഇച്ചായനെ നോക്കി... " ഞാൻ പോട്ടെ ഇച്ചായാ... " ഹ്മ്മ് പോകുവാണോ... " പോകാതെ പിന്നെ ഇന്ന് ഓഫീസിൽ കൂടെ പോയില്ല... വീട്ടിൽ എത്തിയിട്ട് ഇനി അച്ഛച്ചൻ കാരണം തിരക്കും.. " ആഹ് ടി എന്നാൽ ചെന്നേക്ക്... " ഹാ... പിന്നെ ഇച്ചായാ എന്തേലും പറയാൻ ഉണ്ടോ ഇനി എന്നോട്... പോകാൻ നേരം അവൾ ഒന്നും കൂടെ ഇച്ചായന് നേരെ തിരിഞ്ഞ് ചോദിച്ചു...

അതിനൊരു വളിച്ച ഇളി പാസാക്കി ഇച്ചായൻ അവളെ നോക്കി... " ഒന്ന് പോയെടി... വേറെ പറയാൻ ഒന്നുല്ല്യാ... ഉണ്ടെങ്കിൽ ഞാനായിട്ട് തന്നെ അറിയിക്കാടി ഐഷു... " ഉം... എന്നാൽ ശെരി നാളെ അങ്ങ് ഓഫിസിൽ വന്നോണം... " ആ വന്നേക്കാം കൊച്ചേ... അവൾ പോയതും ഇച്ചായൻ നേരെ കാറുമെടുത്ത് വീട്ടിലേക്ക് പോയി... """"" എല്ലാം ഞാൻ എന്റെ പെണ്ണിനോട് അറിയിച്ചിട്ടുണ്ട്... ഇപ്പോഴാണ് മനസ്സ് ഒന്ന് ശാന്തമായത്... ഇത്രയും നാൾ നിന്റെ കാര്യം ഓർത്ത് ഞാൻ വീർപ്പുമുട്ടലിൽ ആയിരുന്നു.. എവിടെയാണ് നീ ആൻവി... ജീവിച്ചിരിപ്പുണ്ടോ നീ ഇപ്പോഴും.... എനിക്കറിയില്ല കൊച്ചേ നീ എവിടെയാണെന്ന്... എന്നതായാലും ഒരു നാൾ നമ്മൾ തമ്മിൽ കണ്ട് മുട്ടുമെങ്കിൽ അന്ന് ഞാൻ അറിയിക്കും ഞാൻ തെറ്റുകാരനല്ല പകരം ആ ഡെന്നിയാണെന്ന്... """" രാത്രിയിൽ ആഹാരം കഴിച്ച് വന്ന് ഇച്ചായൻ ആൻവിയുടെ ഫോട്ടോ നോക്കി ഓരോന്ന് പറഞ്ഞിരുന്നു... ഇന്നുവരെ അവളുടെ ഫോട്ടോയിൽ നോക്കുമ്പോൾ വല്ലാത്ത നോവായിരുന്നു ഇച്ചായന്... പക്ഷെ ഇന്ന് വല്ലാത്ത സംതൃപ്തി നിറഞ്ഞത് പോലെ... കുറച്ച് നേരം അവളുടെ ഫോട്ടോ നോക്കിയ ശേഷം... അത് തിരിച്ച് ഷെൽഫിൽ വെച്ചു... എന്നിട്ട് ഫോൺ എടുത്ത് ഐഷുവിനെ വിളിച്ച് ഓരോന്ന് പറഞ്ഞിരുന്നു... കുറച്ച് ലേറ്റായി ആയിരുന്നു അന്ന് ഇച്ചായൻ ഉറങ്ങിയത്...

എന്തോ നല്ല അന്തരീക്ഷം ആയിരുന്നു അന്ന് ഇച്ചായന്... 💙💙 💙💙 💙💙 💙💙 പിറ്റേ ദിവസം ഇച്ചായൻ ഓഫിസ് ക്യാബിനിൽ ഇരുന്ന് വർക്ക് ചെയ്യുവായിരുന്നു... അപ്പോഴാണ് ഐഷു ഇച്ചായന്റെ ക്യാബിന്റെ അകത്ത് ഡോറിന്റെ പക്കൽ ചാരി കൈ മാറിൽ കെട്ടി ഇച്ചായനെ നോക്കുന്നത്... ഇച്ചായൻ ഫയലിൽ നിന്ന് കണ്ണെടുത്ത് അവളുടെ നേരെ പുരികം ചുളുക്കി നോക്കി... " അതേയ് ഇച്ചായാ വന്നേ നമുക്ക് പോയി ഒരു ചായ കുടിച്ചിട്ട് വരാം.... " ങേ.... അവൾ ചോദിക്കുന്നതുകേട്ട് ഇച്ചായൻ കണ്ണും മിഴിച്ച് നോക്കി... " എന്നതാ മനുഷ്യാ ഇന്നാണേൽ നല്ല മഴ തണുപ്പ് വന്നേ വന്ന് നമുക്ക് പോയി ഒരു കട്ടൻ കുടിച്ചിട്ട് വരാം... " ഇപ്പോഴാണോ പെണ്ണേ... ഞാൻ വർക്ക് ചെയ്ത് കഴിഞ്ഞില്ല... " ഹയ്യ... സാരമില്ല വന്നിട്ട് ചെയ്യാം... " ഉം... ഇച്ചായൻ ഒന്ന് അമർത്തി മൂളി അവിടുന്ന് എണീറ്റു... അവൾക്ക് നേരെ അടുത്ത് നടന്നതും.. അവൾ തിരിഞ്ഞ് പോകാൻ പോയതും... ഇച്ചായൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് ദേഹത്തേക്ക് ചേർത്തു... ഒന്ന് ഞെട്ടിയ അവൾ ഇച്ചായനെ ദേഷ്യത്തോടെ നോക്കി കുതറി... " വിട്ടെ ഇച്ചായാ... " വിടില്ല മോളെ.. പുറത്ത് നല്ല മഴ തണുപ്പ് നിനക്ക് ചൂട് ആയിട്ട് കട്ടൻ പോരാഞ്ഞ് ഞാൻ വേറെ ഒന്നും കൂടെ തരട്ടെ... ഇച്ചായൻ പറയുന്നതുകേട്ട് അവൾ അവനെ കൂർപ്പിച്ച് നോക്കി...

" വിട്ടെ... എനിക്ക് നല്ല ചൂട് കട്ടൻ മതി... " നിനക്ക് അത് മതിയായിരിക്കും പക്ഷെ എനിക്ക് ചൂട് ആയിട്ട് അത് പോരാ... " ഇച്ചായാ... കളിക്കല്ലേ നമുക്ക് കട്ടൻ കുടിച്ചിട്ട് വരാം... " പറ്റില്ല പെണ്ണേ... പ്ലീസ് ഞാൻ ഒന്ന്..... " ങ്ഹും... ഇച്ചായന്റെ കൈകൾ അവളുടെ സാരിയുടെ വിടവിലൂടെ വയറിന്റെ ഭാഗത്ത് നീങ്ങി... ഐഷു ഒന്ന് വിറച്ചോണ്ട് അവനെ നോക്കി... ഇച്ചായന്റെ കൈകൾ അവളുടെ അരയിൽ മുറുക്കി ഒന്നും കൂടെ ഇച്ചായന്റെ ദേഹത്തേക്ക് അവളുടെ ദേഹത്തെ ചേർത്ത് അമർത്തി... ഇച്ചായൻ ഒന്ന് അവളുടെ വയറിൽ കിള്ളിയതും പുളഞ്ഞോണ്ട് അവൾ അവന്റെ കരിമിഴി കണ്ണുകളിലേക്ക് ഒന്ന് പിടഞ്ഞോണ്ട് നോക്കി... ഇച്ചായന്റെ കൈകൾ അവളുടെ വയറിൽ അമർന്നു... മറ്റേ കൈ അവളുടെ പിൻകഴുത്തിൽ കുത്തി മുഖം ഉയർത്തി... ഇച്ചായൻ അവളുടെ കഴുത്തിന്റെ ഭാഗത്തേക്ക് മുഖം ചേർത്ത് അവളുടെ കഴുത്തിന്റെയും താടിയുടെയും നടുവിൽ ഉള്ള മറുകിൽ അമർത്തി മുത്തി... കുറ്റി താടി രോമങ്ങൾ മുള്ള് പോലെ അവളുടെ കഴുത്തിൽ തറഞ്ഞു...

പുളഞ്ഞവൾ ഇച്ചായന്റെ തോളിൽ കൈകൾ അമർത്തി... ഇച്ചായന്റെ കൈകൾ അപ്പോഴും അവളുടെ വയറിൽ ഇക്കിളി കൂട്ടി... കഴുത്തിന്റെ മുകളിലേക്ക് താടിയിലായി ഇച്ചായന്റെ ചുണ്ടുകൾ നീങ്ങി... പതിയെ പല്ലുകൾ അവളുടെ മിനുസമാർന്ന കീഴ്ചുണ്ടിനെ കടിച്ചെടുത്തു... അത് വായ്‌ക്കുളിൽ ആക്കി പതിയെ അതിന്റെ മധുരം നുകർന്നു... അവളുടെ കണ്ണുകൾ പതിയെ കൂമ്പി അടഞ്ഞു... അവളെ ഇച്ചായൻ ഒന്നും കൂടെ ചേർത്ത് നിർത്തി... പതിയെ മേൽചുണ്ടും പല്ലുകൾ കടിച്ചെടുത്തു... ചുണ്ടുകളുടെ മധുരം ആവോളം നുകർന്നു... നാവുകൾ തമ്മിൽ പിണഞ്ഞു... ഒരുത്തരം മത്സരത്തോടെ ചുണ്ടുകളെ വേർപ്പെടുത്താതെ ഇരുവരും ചുംബന ലഹരിയിൽ മുങ്ങി... ഇച്ചായന്റെ കൈകൾ അവളുടെ വയറിൽ അമർന്നു... പതിയെ ഇച്ചായൻ അവളുടെ അധരങ്ങളെ വേർപ്പെടുത്തി... തളർന്ന ഐഷു ഇച്ചായന്റെ മുഖത്തേക്ക് നോക്കാതെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story