തീവണ്ടി: ഭാഗം 24

Theevandi

എഴുത്തുകാരി: മുകിൽ

ആദ്യം തന്നെ ക്ഷേമ ചോദിക്കുന്നു... പേഴ്‌സണൽ പ്രോബ്ലെം കാരണം ഞാൻ തൽക്കാലം എഴുത്ത് നിർത്തി വെച്ചിരുന്നു... ഇടയ്ക്ക് എഴുതിയത് പോസ്റ്റാൻ നിന്നപ്പോൾ ഞാൻ എന്റെ അപ്പച്ചീന്റെ വീട്ടിലായിരുന്നു അവിടെ നിന്നപ്പോൾ ആണേൽ പിന്നെ വീട്ടിലോട്ട് ആരും വിട്ടുമില്ല അവിടെ പെട്ടുപോയി... കഴിഞ്ഞ ദിവസം തിരിച്ച് വന്നു... ഇതിപ്പോ ഇന്ന് എഴുതിയതാണ്... ഇത്രേം ദിവസം എഴുതാതെ ഇരുന്നതുകൊണ്ട് ഇന്ന് എഴുതിയപ്പോ ശെരിയാകുന്നില്ല എന്നൊരു സംശയം... വായിച്ചിട്ട് തെറ്റുകൾ ഉണ്ടേൽ പറയുക... ഇനി daily പോസ്റ്റാൻ നോക്കുന്നുണ്ട്... സംശയം വരാതെ ഇരിക്കാൻ കഴിഞ്ഞ പാർട് ഒന്ന് വായിച്ചിട്ട് ഈ പാർട് വായിച്ചേക്കു... ● ● ● ● ● ● ● ● ● " ടി ഇത്ര പെട്ടെന്ന് തളർന്നോ കൊച്ചേ... ഇച്ചായൻ ചോദിച്ചതിന് മറുപടി അവൾ വയറ്റിൽ പഞ്ച് ചെയ്തായിരുന്നു കൊടുത്തത്... എന്നിട്ട് ഇച്ചായനിൽ നിന്ന് അകന്ന് മാറി കണ്ണ് കൂർപ്പിച്ച് നോക്കി... " ഹൗ.. ഇങ്ങനെ നോക്കല്ലെടി മൂക്കും ചുവപ്പിച്ച് ഇത് കാണുമ്പോളാണ് മനുഷ്യന് അങ്ങ് കടിച്ച് തിന്നാൻ തോന്നുന്നത്... " വൃത്തികേട്ടവൻ... " ഹ്ഹ്ഹ്... ഞാൻ വൃത്തികേട്ടവൻ തന്നെയാടി പെണ്ണേ... നീ ആ ചുണ്ടിലെ ചുവപ്പ് തുടച്ച് കളഞ്ഞേക്ക് അല്ലേൽ ഇനി അത് മറ്റുള്ളവർ കണ്ടാൽ മതി... ഇച്ചായൻ ഒന്ന് ചുണ്ട് തടവി പറഞ്ഞതും... അവൾ വേഗം ചുണ്ട് തുടച്ചു...

എന്നിട്ട് ഇച്ചായനെ ദേഷ്യത്തോടെ നോക്കി... " ഒന്ന് വരോ... എനിക്ക് കട്ടൻ കുടിക്കണം... " ഹഹഹ... എന്റെ മോൾക്ക് ഇച്ചായൻ നല്ലോണം ചൂട് ആയിട്ട് തന്നതല്ലേ അത് പറ്റിയില്ലെ ഒന്നും കൂടെ വേണോ... " ഒന്ന് പോയേ... മനുഷ്യാ വരുന്നെങ്കിൽ വാ ഞാൻ പോവാ... ദേഷ്യത്തോടെ മുഖം തിരിച്ച് അവൾ പറഞ്ഞ് മുന്നോട്ട് നടന്നതും ഇച്ചായൻ ചിരിച്ചോണ്ട് പുറകെ പോയി... പിയെയും എംടിയും കൂടെ ഒന്നിച്ച് പോകുന്നത് ബാക്കി ഓഫീസിൽ ഉള്ളവർ കണ്ടെങ്കിലും അവർക്ക് വലിയ പ്രതേകത ഒന്നും തോന്നീല്ല... കാരണം അവർ ഇരുവരുമാണ് ഓഫീസിലെ മിക്ക കാര്യത്തിനും ഒന്നിച്ച് പോകുന്നത്... ഇച്ചായൻ നേരെ അവളെയും കൊണ്ട് ഓഫീസിലെ തന്നെ അടുത്ത ചെറിയ തട്ടു കടയിൽ ചെന്നു... ഇരുവരും കട്ടനും അതോടൊപ്പം ദോശയും ചട്ണിയും കഴിച്ചിട്ട് നേരെ ഓഫീസിൽ പൊന്നു... 🍁 🌸 🍁 🌸 🍁 🌸 🍁 🌸 അന്നത്തെ ദിവസം ഇരുവരും പരസ്പരം സംസാരിച്ചും ജോലിയിൽ മുഴുകിയും കഴിഞ്ഞ് പോയി... പിറ്റേ ദിവസം സൺഡേ ആയോണ്ട് ഇച്ചായൻ പള്ളീൽ പോയിരുന്നു... മൊത്തത്തിൽ ഫാമിലി എല്ലാരും ഉണ്ടായിരുന്നു... പള്ളിയിൽ നിന്നിറങ്ങിയ ഇച്ചായന്റെയും കുടുംബത്തെയും കാത്ത് പത്രോസും ഫാമിലിയും നിപ്പുണ്ടായിരുന്നു.... ഇച്ചായനും ഫാമിലിയും നേരെ അവരുടെ അടുത്തേക്ക് പോയി... "

എന്നാൽ പിന്നെ നമുക്ക് അങ്ങ് വീട്ടിലേക്ക് പോകാമല്ലേ ജോണേ... പത്രോസ് പറയുന്നതുകേട്ട് ജോൺ തലയാട്ടി.... പത്രോസ് ഇച്ചായന്റെ കുടുംബത്തെ വിരുന്ന് വിളിച്ചിട്ടുണ്ടായിരുന്നു... ഇച്ചായന്റെ ബൈക്കിൽ ലിസിയും കാറിൽ ചാച്ചനും ടെന്നിയും ശ്രുതിയും മോളും അമ്മച്ചിയും ഡാനിയും ആയിരുന്നു... അവർ നേരെ പത്രോസിന്റെ വീട്ടിലേക്ക് തിരിച്ചു... 💜 ^ 💜 ^ 💜 ^ 💜 ^ 💜 ^ 💜 ^ 💜 വൈകുന്നേരം ഇച്ചായനും ലിസിയും ഡാനിയും മിഖായേലും കൂടെ ഓരോന്ന് പറഞ്ഞ് ഇരിക്കുവായിരുന്നു... പെട്ടെന്ന് അവരുടെ അടുത്തേക്ക് മരിയ വന്നത്... " നിങ്ങൾ ഇവിടെ ഇരിക്കുവാണോ അകത്തേക്ക് വന്നേ അമ്മച്ചി ചായ ഇട്ടേച്ച് വെച്ചിട്ടുണ്ട്... " ഹാ വാ ഡാനി ഇനി നമുക്ക് പോയി ചായ കുടിച്ചേച്ച് വല്ലതും പറയാം... മരിയയുടെ അടുത്തേക്ക് എണീറ്റ് മിഖായേലും അവരോട് പറഞ്ഞതും ഡാനിയും ലിസിയും ചിരിച്ചോണ്ട് മിഖായേലിന്റെ ഒപ്പം പോകാൻ തുടങ്ങി... അതിന്റെ ഇടയിൽ ഇച്ചായനും പോകാൻ എണീറ്റതും... മരിയ പെട്ടെന്ന് ഇച്ചായന് നേരെ തിരിഞ്ഞു... ഇച്ചായൻ എന്തെന്ന് രീതിയിൽ അവളെ പുരികം ചുളിച്ച് നോക്കി.... " ഡേവിച്ചായാ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് അകത്തേക്ക് പോകുന്നതിന് മുന്നേ നമുക്ക് ഒന്ന് മാറി നിന്നാലോ കുറച്ച് കാര്യങ്ങൾ എനിക്ക് ഇച്ചായനോട് പറയാൻ ഉണ്ട്...

ചെറു ചിരിയോടെ അവൾ അത് പറഞ്ഞ് ഇച്ചായനെ നോക്കി... അവൾ ചോദിച്ചോണ്ട് തന്നെ ഇച്ചായന് പിന്നെ ഒന്നും പറയാൻ പോയില്ല... അവർ നേരെ മുറ്റത്തിന്റെ അങ്ങേ അറ്റത്തുള്ള ചാമ്പയ്ക്ക മരത്തിന്റെ അടുത്തായി ഇട്ടിരിക്കുന്ന ബെഞ്ചിന്റെ അടുത്തേക്ക് പോയി അവിടെ ഇരുന്നു... " ഹും ഇനി പറഞ്ഞോ മരിയ പറയാനുള്ളത്... മരിയയുടെ മുഖത്തേക്ക് ഇച്ചായൻ നോക്കി ചോദിച്ചതും അവൾ ചിരിച്ചോണ്ട് ഇച്ചായനെ നോക്കി... """ ഡേവിച്ചായാ ഞാൻ അന്ന് പറഞ്ഞതൊക്കെ ഇനി മനസിൽ വെച്ചേക്കരുത്... ഏതെന്ന് ചോദിച്ചാൽ എന്റെ ഇഷ്ട്ടം അത് തന്നെ... കാരണം അന്ന് അപ്പൊ ആ ഒരിഷ്ട്ടം തോന്നിയതൊക്കെ സ്വഭാവികമായിട്ട് ആയിരുന്നു.. പക്ഷെ നിങ്ങക്ക് അത് എന്നോട് ഇല്ലെന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നി... ആ ഒരു സങ്കടത്തിന്റെ പുറത്താണ് ഞാൻ അന്ന് നിങ്ങടെ മുന്നിൽ വെച്ച് ഒരൊന്ന് പറഞ്ഞത്.... """' """ അതിന് ശേഷം ലിസിയാണ് നിങ്ങളെ പറ്റി ഓരോന്ന് പറഞ്ഞ് തന്നതും നിങ്ങൾ എങ്ങനെയാണെന്നും ഒക്കെ എല്ലാം കേട്ടപ്പോൾ ശെരിക്കും പറഞ്ഞാൽ എനിക്ക് തന്നെ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു... പിന്നെ ലീസിയോട് മനസിൽ ഉള്ളതൊക്കെ പങ്ക് വെച്ചപ്പോൾ അവൾ പറഞ്ഞത് അവളുടെ കൊച്ചേട്ടനായ ഡാനിയുടെ ഭാര്യ ആയി പാലയ്ക്കൽ വീട്ടിൽ വരണമെന്നാണ്... """

""" വീട്ടുകാർക്കും ഡാനിച്ചനെകൊണ്ട് എന്നെ കെട്ടിക്കുന്ന കാര്യത്തിൽ സന്തോഷം മാത്രം... അതുപോലെ നിങ്ങടെ വീട്ടുകാർക്കും... എന്തുകൊണ്ടോ ഞാനും പിന്നെ തീരുമാനിച്ചിരുന്നു കിട്ടാത്ത സ്നേഹത്തെക്കാൾ എന്ത് കൊണ്ടും കിട്ടുമെന്ന സ്നേഹത്തിന്റെ പുറകെ പോകാമെന്ന്... മനസ്സ് മുഴുവൻ ഡാനിച്ചനെ സ്വീകരിക്കാൻ സമ്മത കുറവ് ഉണ്ടെങ്കിലും ഞാൻ സമ്മതിച്ചു കല്യാണത്തിനുവേണ്ടി... """ ""'' ഇപ്പൊ എന്റെ മനസ്സ് ഡാനിച്ചനെ സ്വീകരിക്കാൻ തുടങ്ങി... ഡേവിച്ചനോടുള്ള ഇഷ്ട്ടം പൂർണമായി മാറിയില്ലെങ്കിലും ആ ഒരു ഇഷ്ട്ടം അത് എന്നതായാലും ഞാൻ ഡേവിച്ചൻ എപ്പോഴും എന്റെ സഹോദരൻ എന്ന നിലക്ക് കാണാത്തൊള്ളൂ... അതുകൊണ്ട് ഇനി ഡേവിച്ചൻ പേടിക്കണ്ട.... ഈ മരിയ കോച്ച് ഡേവിയോടുള്ള പ്രണയം ഒഴിവാക്കി ആ പ്രണയം എന്റെ ഇച്ചായൻ അതായത് ഡാനിയേൽ ജോൺ പാലയ്ക്കലിന് കൊടുക്കാൻ തീരുമാനിച്ചു... """" അവൾ പറഞ്ഞ് തീർത്ത് നെടുവീർപ്പിട്ടു എന്നിട്ട് ഇച്ചായന്റെ മുഖത്തേക്ക് നോക്കി... അവിടെ ഇച്ചായന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞ് നില്പുണ്ടായിരുന്നു... " ഹാ എന്റെ മരിയ കൊച്ചേ നിന്റെ മാറ്റങ്ങൾ ഒക്കെ ഞാൻ എന്റെ പുന്നാര അനിയത്തി ലിസി വഴി അറിഞ്ഞു... അവൾ എല്ലാം എന്നോട് പറഞ്ഞിരുന്നു നീ ഇപ്പൊ ഡാനിയെ ഇഷ്ട്ടപെട്ട് വരുവാണെന്ന് ഒക്കെ...

പിന്നെ ആദ്യം എനിക്ക് നിന്നോട് ദേഷ്യം ഉണ്ടായിരുന്നു അത് പിന്നെ നിന്റെ ഇഷ്ട്ടം അറിഞ്ഞപ്പോളും നീ ഡാനിയെ സ്വീകരിക്കില്ല എന്ന് അറിഞ്ഞ നിമിഷങ്ങളിൽ ആയിരുന്നു പക്ഷെ ഇപ്പൊ അങ്ങനെ ഒരു ദേഷ്യം ഇല്ല ഇപ്പൊ അല്ല എപ്പോഴും നീ എനിക്ക് ലീസിയെ പോലെയാണ് അവളെ പോലെ സഹോദരി എന്ന നിലയ്ക്കാണ് ഞാൻ നിന്നെ ഇപ്പോഴും എപ്പോഴും കാണുന്നത് തന്നെ... " ഹാ മനസിലായി ഡേവിച്ചായാ... എനിക്ക് എപ്പോഴും ഡേവിച്ചൻ സഹോദരൻ ആയിരിക്കും... " ആഹാ കുഞ്ഞേട്ടനും മരിയയും ഇതുവരെ സംസാരിച്ച് കഴിഞ്ഞില്ലേ അവിടെ എല്ലാരും ചായ കുടിച്ചോണ്ട് ഇരിപ്പുണ്ട് വന്നേ നമുക്ക് ചായ കുടിക്കാം... ലിസി അവരുടെ അടുത്തേക്ക് വന്ന് പറഞ്ഞതും ഇച്ചായനും മരിയയും ചിരിച്ചോണ്ട് അവളുടെ പുറകെ പോയി... ★ ★ ★ ★ ★ ★ ★ ★ ★ " ഈ മാസം അവസാനം 25ന് അപ്പൊ നമുക്ക് ഡാനിയുടെയും മരിയയുടെയും മിന്ന് കേട്ട് നടത്തിയെക്കാം... ഹാളിൽ ഇരുന്ന് എല്ലാരും കൂടെ ഓരോന്ന് പറഞ്ഞ് ചായ കുടിക്കുന്ന സമയത്താണ് പത്രോസ് ഇത് പറയുന്നത്... " അപ്പൊ പിന്നെ ഇവരുടെ എൻഗേജുമേന്റോ... ഇടയ്ക്ക് കയറി ഇച്ചായൻ ചോദിക്കുന്നതുകേട്ട് അമ്മച്ചി ഇച്ചായന്റെ തുടയിൽ പിച്ചി കൊടുത്തു... " മിണ്ടാതെ ഇരിക്ക് കുഞ്ഞാ... മുതിർന്നവർ എല്ലാം പറഞ്ഞ് കഴിഞ്ഞിട്ട് മതി നിന്റെ ചോദ്യം...

ഇച്ചായൻ കേൾക്കാൻ വിധം പതിയെ അമ്മച്ചി അത് പറഞ്ഞതും ഇച്ചായൻ കേറുവോടെ അമ്മച്ചിയെ നോക്കി മുഖം തിരിച്ചു... " എൻഗേജുമേന്റ് നടത്താൻ എനിക്ക് താൽപര്യമില്ല അത് ഞാൻ പത്രോസിനോട് പറഞ്ഞപ്പോൾ അവനും താൽപര്യമില്ലെന്ന് അറിഞ്ഞോണ്ട് നേരെ കല്യാണം തീരുമാനിച്ചു.... " അച്ഛനോട് പറഞ്ഞ് 25 ഞായറാഴ്ച മിന്ന് കെട്ടൽ നടത്താമെന്ന് ഞങ്ങൾ തീരുമാനിച്ചു... ആർക്കും ഇഷ്ടകുറവ് ഒന്നുമില്ലല്ലോ... പത്രോസ് പറയുന്നതുകേട്ട് ആർക്കും ഇഷ്ടകുറവ് ഇല്ലാത്തൊണ്ട് സമ്മതം മൂളി.. " എന്നാൽ പിന്നെ പത്രോസേ കല്യാണത്തിന്റെ പാർച്ചെസിങ് ഒക്കെ നമുക്ക് പിന്നെ രണ്ട് ദിവസം കഴിഞ്ഞ് തീരുമാനിക്കാം... ഇതിപ്പോ ഇവിടെ വന്നിട്ട് കുറെ നേരമായി ഞങ്ങൾ ഇറങ്ങട്ടെ... " അതെന്താ ജോണേ നമുക്ക് ഒക്കെ തീരുമാനിച്ചിട്ട് പോയാൽ പോരെ... " പറ്റില്ലെടാ... ഇന്ന് ഞായറാഴ്ച ആയോണ്ടാണ് ഇത്രെയും സമയവും ഇവിടെ നിന്നത് തന്നെ... ഇനീപ്പോ സന്ത്യ ആയില്ലേ ഞങ്ങൾ ഇറങ്ങുവാ... കൂടുതൽ നേരം അവർ അവിടെ ചിലവഴിക്കാതെ നേരെ വീട്ടിലേക്ക് തിരിച്ചു... ■ ■ ■ ■ ■ ■ ■ ■ ■ ■ ■

" അച്ഛാ... ഇതിപ്പോ എന്ത് ചെയ്യും ധനുഷ് ഐഷുവിനെ കെട്ടാതെ നമ്മൾ ഉദ്ദേശിക്കുന്നത് എങ്ങനെ നടക്കും... " നമ്മളോ... നമ്മൾ അല്ലാ നീ...!!! നീയാണ് എല്ലാം ചിന്തിച്ച് വെച്ചേക്കുന്നത് അല്ലാതെ ഞാൻ അല്ലാ... രാത്രിയിൽ ദേവനന്തന്റെ റൂമിൽ കസേരയിൽ ഇരുന്ന് ഓരോന്ന് ആലോജിച്ച് ദേഷ്യവും അതിൽ പരം താൻ ആഗ്രഹിച്ചത് ഇനി നടക്കുമോ ഇല്ലയോ എന്ന സങ്കടത്തിൽ ഓരോന്ന് പുലമ്പുന്ന ചന്ദ്രന്റെ നേരെ രൂക്ഷമായി നോക്കി കൊണ്ട് അച്ഛച്ഛൻ മറുപടി നൽകി... " അല്ലേലും അവളുടെ സ്വഭാവത്തിന് കൂട്ട് നിന്ന് അവളെ വഷളാക്കിയത് നിങ്ങളല്ലേ അച്ഛാ... " അതേടാ ഞാനാ അവളെ വഷളാക്കിയെ... എപ്പോഴും അവളെ വഴക്ക് മാത്രം പറയാൻ പൊന്തുന്ന നിന്റെ വായ് അത് ഒന്ന് അടപ്പിക്കാൻ ഞാനായിട്ട് തന്നെയാ അവളെ സ്നേഹം നൽകി വഷളാക്കിയത്... " ഞാൻ അവളെ വഴക്ക് പറഞ്ഞിട്ടുണ്ടെൽ അതിന് കാരണവും ഉണ്ടാകും... " ഹാ അവൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ നിനക്ക് കുറ്റങ്ങൾ മാത്രം ആയിരുന്നു... കുഞ്ഞിലെ എപ്പോഴും അതിനെ വഴക്ക് പറയുമായിരുന്നില്ലേ... " അത് എന്റെ മോൾ അല്ലെ അവളെ വഴക്ക് പറയാൻ അവളുടെ അച്ഛനായ എനിക്ക് അവകാശം ഉണ്ട്... " ഇല്ലെന്ന് ആര് പറഞ്ഞു ചന്ദ്രാ... നിനക്ക് അവളുടെ കാര്യത്തിൽ അവകാശം ഉണ്ട്...

പക്ഷെ ആ അവകാശത്തിന്റെ പേരിൽ നീ എപ്പോഴും അവളെ വഴക്ക് പറഞ്ഞ്‌ നടന്നിട്ട്... അവസാനം എന്റെ അടുക്കൽ വന്ന് എന്റെ മകൾ എന്നോട് എപ്പോഴും ദേഷ്യത്തിൽ ആണെന്ന് പറഞ്ഞാൽ മതിയോ... അച്ഛച്ചൻ പറഞ്ഞതിന് ചന്ദ്രൻ ഒരു നിമിഷം മൗനമായി ഇരുന്നു... " പിന്നെ കല്യാണം... ചന്ദ്രാ ധനുഷിനും ഐഷുവിനും പരസ്പരം ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഞാൻ അവരെ തമ്മിൽ കല്യാണം കഴിപ്പിച്ചേനെ... ഇതിപ്പോ... " ഹ്ഹ്മ്.... ശെരി അച്ഛാ എനിക്ക് ബിസിനെസ്സ് കാര്യത്തിൽ കുറച്ച് ആളുകളെ വിളിക്കാൻ ഉണ്ട്... ഞാൻ റൂമിലേക്ക് പോവാ... അത് പറഞ്ഞ് ചന്ദ്രൻ അച്ഛച്ചന്റെ റൂമിൽ നിന്നിറങ്ങി... ‛‛‛ ധനുഷ് അല്ലെങ്കിൽ വേറെ ഒരാൾ അതിപ്പോ ഈ കുടുംബത്തിൽ നിന്നല്ലെങ്കിൽ......!!!! രാമകൃഷ്ണൻ.... അവന്റെ മകൻ ശ്രീനാഥ്... ഐഷുവിന്റെ സ്വത്തുക്കൾ ഈ കുടുംബത്തിൽ തന്നെ നില നിൽക്കണമെങ്കിൽ എനിക്ക് ധനുഷ് അല്ലേൽ ശ്രീനാഥ്‌ ഇവരിൽ ഒരാളെകൊണ്ട് എത്രയും വേഗം ഐഷുവിനെ കല്യാണം കഴിപ്പിച്ചേ പറ്റു.... ‘‘‘‘ മനസ്സിൽ പല ചിന്തകളുമായി അയാൾ ചുണ്ടിൽ ഗൂഢമായ ചിരിയോടെ റൂമിലേക്ക് നടന്നു.................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story