തീവണ്ടി: ഭാഗം 25

Theevandi

എഴുത്തുകാരി: മുകിൽ

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇച്ചായൻ എന്നത്തേയും പോലെ ഓഫീസിൽ പോയി... ക്യാബിനിലേക്ക് കയറാൻ നേരം ഐഷുവിനെ നോക്കിയപ്പോ അവൾ ഒന്നിലും മൈൻഡ് വിടാതെ ലാപ്പിൽ തന്നെ നോക്കിയിരിക്കുവായിരുന്നു.... ഇച്ചായൻ പതിയെ ഇച്ചായന്റെ കാബിനിൽ കയറി ബാഗ് വെച്ചിട്ട് നേരെ ഐഷുവിന്റെ മുന്നിലെ ടേബിളിന്റെ അടുത്തേക്ക് പോയി... " എന്നതാടി വലിയ തിരക്കിൽ ആണോ... ടേബിളിൽ അവൾക്ക് നേരെയുള്ള കസേരയിൽ ഇരുന്ന് ഇച്ചായൻ ചോദിച്ചതും അവൾ ലാപ്പിൽ നിന്ന് മുഖം പൊക്കി ഇച്ചായനെ എത്തി നോക്കി... എന്നിട്ട് ലാപ്പ് അടച്ച് വെച്ച് ചെറു ചിരിയോടെ ഇച്ചായനെ നോക്കി... " ഇച്ചായാ... ഇപ്പൊ ഈ കമ്പനി ഉണ്ടല്ലോ... അത്യാവശ്യം നല്ല റേഞ്ചിൽ നിക്കുന്നുണ്ട്... കഴിഞ്ഞ മാസം വരെ പ്രോഫിറ്റ് ലോസ് ആയിരുന്നു... പക്ഷെ ഇപ്പൊ ഈ മന്ത് തൊട്ട് ഇമ്പ്രുമെന്റ് ഉണ്ട്.... ഓരോ ദിവസം കഴിയുന്തോറും ഇൻക്രീസ് ആകുന്നുണ്ട്... " ആഹാ നമ്മടെ അധ്വാനം വെറുതെയായില്ല അല്ലെ... " ഹും.... ദേ പിന്നെ നമുക്ക് അടുത്ത മാസം ആദ്യം തന്നെ ഒരു കമ്പനിയുമായി കോണ്ഫറന്സ് മീറ്റിങ് വന്നിട്ടുണ്ട്... നമ്മടെ കമ്പനിക്ക് എന്തൊക്കെയോ ഓഫറും ഡീലിങ് ഒക്കെ ആയിട്ടാണ് ആ കമ്പനി വരുന്നത് അത്യാവശ്യം ഹൈ റേഞ്ചിൽ നിക്കുന്ന കമ്പനി ആണ്... ആ കമ്പനിയെ പറ്റി കൂടുതൽ ഡീറ്റൈൽസ് ഒന്നും എനിക്ക് അറിയാൻ പറ്റിയില്ല... ഇതിപ്പോ ഹരി വല്യച്ഛൻ ആണ് എന്നോട് ഇതൊക്കെ പറഞ്ഞ് തന്നത്... കൂടുതൽ കാര്യങ്ങൾ ഈ മന്ത് ലാസ്റ്റ് പറയാമെന്നും പറഞ്ഞു....

" ഉം... എന്തായാലും മീറ്റിങ് അറ്റൻഡ് ചെയ്തല്ലേ കഴിയൂ... " അതേ ഇച്ചായാ അറ്റൻഡ് ചെയ്യണം.... കാരണം അവർ അത്യാവശ്യം ഹൈ പോസിഷനിൽ നിക്കുന്ന കമ്പനി ആണ് അവരിൽ നിന്നൊക്കെ ഓഫർ കിട്ടുന്നതും കോണ്ഫറന്സ് മീറ്റിങ് ഒക്കെ നടത്തുന്നത് തന്നെ ബിസിനെസിൽ അത്യാവശ്യം നല്ലൊരു ഒപ്പേർച്യൂണിറ്റി ആണ്... " ഹാ... പിന്നെ കൊച്ചേ...ഡാനിയുടെ കല്യാണം ഉറപ്പിച്ചു... ഈ മാസം 25ന് ആണ്... " ആഹാ... കക്ഷി ആരാ നമ്മടെ മരിയ തന്നെയല്ലേ... " ആഹ് അവൾ തന്നെയാ... " ഉം... ഇച്ചായനും ഐഷുവും പിന്നെ ഓരോന്ന് പറഞ്ഞിരുന്നു... ഉച്ചയ്ക്ക് അവർ തന്നെയാണ് കമ്പനി ആവശ്യത്തിനായി പുറത്ത് പോയത്... തിരിച്ച് വരാൻ നേരം പുറത്ത് നല്ലോണം മഴ പെയ്യുന്നുണ്ടായിരുന്നു... ഐഷുവിനെ കാറിൽ ആയിരുന്നു അവർ പോയതും തിരിച്ച് വരുന്നതും... ഡ്രൈവർ ഓടിക്കാൻ ഉണ്ടായിരുന്നു... പുറകിൽ ഇച്ചായനും ഐഷുവും.... ഐഷു കൊണ്ട് പോയ ഫയലുകൾ ഒക്കെ നോക്കി ചെക്ക് ചെയ്യുവായിരുന്നു... ഇച്ചായൻ ഫോണിൽ നോക്കി ഇരിപ്പുണ്ട്... ഇച്ചായൻ വിൻഡോ വഴി പുറത്ത് നോക്കിയപ്പോൾ നല്ലോണം മഴ തകൃതി ആയി പെയ്യുന്നുണ്ടായിരുന്നു... പെട്ടെന്ന് ഇച്ചായന് അന്ന് ഐഷുവിനെയും കൊണ്ട് മഴയത്ത് ബുള്ളറ്റിൽ പോയത് ഓർമ വന്നത്... ആ ഓർമയിൽ ഒരു ചിരിയോടെ ഇച്ചായൻ ഐഷുവിന്റെ മുഖത്തിന് നേരെ തിരിഞ്ഞു... അവൾ ഫയലിൽ തന്നെ നോക്കി ഇരിക്കുന്നത് ഇച്ചായൻ കണ്ടതും...

തെല്ലൊരു കുറുമ്പോടെ ഇച്ചായൻ അവളുടെ ഇടുപ്പിൽ പിച്ചി കൊടുത്തതും... ഒരു തരം പിടച്ചിലോടെ അവൾ ഇച്ചായന്റെ നേർക്ക് കണ്ണുരുട്ടി നോക്കി... അതിന് ഇച്ചായൻ കുസൃതി ചിരിയോടെ ഐഷുവിനെ നോക്കി... " ഐഷു ഓർമയുണ്ടോ അന്ന് നമ്മൾ ഒന്നിച്ച് മഴയത്ത് ബൈക്കിൽ പോയതും ബസ് സ്റ്റോപ്പിൽ ഇറങ്ങി അന്ന് ഒരുമ്മിച്ച് മഴ കൊള്ളാതെ...... ബാക്കി പറഞ്ഞ് കഴിയുന്നതിന് മുന്നേ ഐഷു കയ്യിൽ ഇരുന്ന ഫയൽ എടുത്ത് ഇച്ചായന്റെ നെഞ്ചത്തോട്ട് എറിഞ്ഞു കൊടുത്തു... എന്നിട്ട് കണ്ണ് കൊണ്ട് മുന്നിൽ ഇരിക്കുന്ന ഡ്രൈവറെ കാണിച്ച് കൊടുത്തു... " ഹാ അത് കുഴപ്പമില്ലെടി നമുക്ക് ഇപ്പൊ വല്ല ബസ് സ്റ്റോപ്പിലും ഇറങ്ങി നിന്നാലോ... എന്നിട്ട് അന്നത്തെ പോലെ മഴ തോർന്നിട്ട് പോകാം... കള്ള ചിരിയോടെ ഇച്ചായൻ പറയുന്നകേട്ട് അവളുടെ മുഖമാകെ അന്നത്തെ ഓർമയിൽ ചുവന്നു... " ഹാ ഇങ്ങനെ നോക്കല്ലെടി... ചിലപ്പോ കണ്ട്രോൾ വിട്ട് ഞാൻ ഇവിടെവെച്ച് തന്നെ ഞാൻ നിന്നെ കയറി അങ്ങ് സ്നേഹിച്ചേക്കും... അവളുടെ അടുത്തേക്ക് പതിയെ നീങ്ങി ചെവിയിലായി പതുക്കെ പറഞ്ഞതും... തുറിച്ച് നോക്കിക്കൊണ്ട് അവൾ ഇച്ചായന്റെ കയ്യിൽ പിച്ചി കൊടുത്തു... ഇച്ചായൻ അവളെ എന്തേലും പറഞ്ഞ് കുറുമ്പ് കാട്ടി അവർ നേരെ ഓഫീസിലേക്ക് പോയിരുന്നു... 🌸 🌸 🌸 🌸 🌸 🌸 🌸

ദിവസങ്ങൾ അതിന്റെ വഴിക്ക് അങ്ങ് നീങ്ങി... മരിയയുടെയും ഇച്ചായന്റെയും ഫാമിലിയുമായി എല്ലാരും ഡ്രെസ്സ് എടുക്കാൻ പോയി... മനസ്സമ്മതത്തിന് ഡേറ്റ് കുറിച്ച് കല്യാണത്തിന്റെ ഒരാഴ്ച മുന്നേയുള്ള ശനിയാഴ്ച മനസ്സമ്മതം നടത്തി... പിന്നെ അങ്ങോട്ട് കല്യാണത്തിന്റെ തിരക്കിൽ ആയിരുന്നു എല്ലാരും... ഇച്ചായനും കല്യാണ തിരക്കിൽ പെട്ടിരുന്നു... അതുകൊണ്ട് ഓഫീസിൽ അതികം പോകാൻ പറ്റിയില്ല... പക്ഷെ ഇച്ചായൻ കല്യാണത്തിന് ഐഷുവിനെ ക്ഷേണിച്ചു... പിന്നെ ജോൺ ദേവാലയത്തിൽ പോയി ഹരിയെയും കുടുംബത്തേയും ഒപ്പം അവിടുള്ളവരെയും കല്യാണത്തിന് ക്ഷേണിച്ചിരുന്നു.... 🥀 🥀 🥀 🥀 🥀 🥀 🥀 🥀 🥀 🥀 🥀 🥀 🥀 ഞായറാഴ്ച കല്യാണത്തിന്റെ അന്ന് ഡാനി മരിയയുടെ കഴുത്തിൽ മിന്ന് കെട്ടി... തന്റെ ഭാര്യ ആക്കി... ഐഷുവും ഇഷയും മീനാക്ഷിയുമായാണ് കല്യാണത്തിന് വന്നത്... കൂടെ അഭിയും ഉണ്ടായിരുന്നു... ഇച്ചായനും ഐഷുവും പരസ്പരം കണ്ട് ഒന്ന് ചിരിച്ചതല്ലാതെ വേറെ ഒന്നും മിണ്ടാൻ ഒന്നും പറ്റിയില്ലായിരുന്നു... " എന്നാലും എന്റെ അല്ലൂ.... നീ ഞങ്ങളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ ഇതിനെ പറ്റി... ഓഡിറ്റോറിയത്തിന്റെ പുറത്ത് കാർ പാർക്കിങ്ങിൽ ഇച്ചായൻ ഒഴിച്ച് ബാക്കി കൂട്ടുകാരന്മാർ എല്ലാം കൂടെ അവിടെ നിക്കുവായിരുന്നു... അലനെ മാത്രം മാറ്റി നിർത്തി... ബാക്കി എല്ലാം കൂടെ ചൂഴ്ന്ന് നോക്കി നിക്കുവാണ്... അതിന്റെ ഇടയിൽ കാർത്തി പരിഭവത്തോടെ പറയുന്നകേട്ട് ബാക്കി എല്ലാം അവനെ പിന്താങ്ങി...

" ശെരിയാ... കാർത്തി ഇവനും ശെരിയല്ല ആ ഡേവിയും ശെരിയല്ല... ഫാദി പറയുന്നകേട്ട് ബാക്കി എല്ലാം കൂടെ അവനെ ഒന്ന് നോക്കി... " നീ എന്തിനാടാ ഡേവിയെ പറയുന്നേ ദേ ഇവനല്ലേ കന്നതിരുവ് കാട്ടിയത്.. അലനെ തുറിച്ച് നോക്കി അഭി പറയുന്നകേട്ട് കാർത്തിയും അവനെ പിന്താങ്ങി... അവർ പറയുന്നകേട്ട് അലൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു... " അലനെ ഒരു വാക്ക് നമ്മളോട് പറയാമായിരുന്നു... ഇനീപ്പോ ഡേവി അറിയുമ്പോൾ ഉള്ള ഒരു പുകില്... " എടാ അത് പിന്നെ ഞാനും ആദ്യം കാര്യമാക്കിയില്ല പക്ഷെ പിന്നീട് ഞാനും എല്ലാം അംഗീകരിച്ചു... എന്നാൽ നിങ്ങളോട് പറയാൻ ഇരുന്നതാ പക്ഷെ സാഹചര്യം കിട്ടിയില്ല... " എന്ത് സാഹചര്യം നിന്റെ കൂടെ എപ്പോഴും ഞാൻ ഉണ്ടായിരുന്നില്ലേ അലനെ... എന്നിട്ട് എന്നോട് പോലും പറഞ്ഞില്ലല്ലോ... " എന്റെ പൊന്ന് കാർത്തി ശെരിക്കും പറഞ്ഞാൽ ഇത് തുടങ്ങീട്ട് വലിയ നാളുകൾ ഒന്നും ആയില്ല കൂടി പോയാൽ രണ്ടാഴ്ച.... നിങ്ങളോടൊക്കെ പറയാൻ ഇരുന്നത് തന്നെയാ അതിനിടയ്ക്ക് നിങ്ങൾ എല്ലാം ഇപ്പൊ അറിഞ്ഞല്ലോ...

വളിച്ച ഇളിയോടെ അലൻ പറയുന്നകേട്ട് എല്ലാം കൂടി അവനെ പല്ല് കടിച്ച് നോക്കി... " എല്ലാം അറിഞ്ഞില്ലേ നിങ്ങൾ ഇനി എന്റെ കൂടെ നിന്നൂടെ... നമുക്ക് ഒന്നിച്ച് ഡെവിയുടെ അടുത്ത് കാര്യങ്ങൾ അവതരിപ്പിക്കാം... അവൻ പറഞ്ഞതിന് എല്ലാം കൂടെ രൂക്ഷമായി അവനെ നോക്കി മുഖം തിരിച്ചു... " ആഹാ നിങ്ങൾ എല്ലാം ഫുഡ് തട്ടീട്ട് ഇവിടെ വന്ന് സംസാരിച്ച് നിക്കുവാണോ... പെട്ടെന്ന് അവിടേക്ക് കയറി വന്ന ഇച്ചായൻ ചോദിക്കുന്നകേട്ട് എല്ലാം കൂടെ ഞെട്ടികൊണ്ട് ഇച്ചായനെ നോക്കി... " അത് ഡാ ഡേവി... " ഏയ് ഒന്നുല്ലടാ.... ഞങ്ങൾ വെറുതെ ഇവിടെ വന്നിരുന്ന് ഓരോന്ന് സംസാരിക്കുവായിരുന്നു... ഇച്ചായനോട് പറയാൻ വന്ന ഫാദിയെ പിടിച്ച് നിർത്തി അഭി അത്രയും പറഞ്ഞതും... ഇച്ചായൻ വേറെ ഒന്നും പറയാതെ അവരെയും കൂട്ടി നേരെ ഓഡിറ്റോറിയത്തിലേക്ക് നടന്നു.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story