തീവണ്ടി: ഭാഗം 26

Theevandi

എഴുത്തുകാരി: മുകിൽ

അന്നത്തെ ദിവസം പിന്നെ കല്യാണത്തിന്റെ തിരക്കിൽ പെട്ട് കഴിഞ്ഞ് പോയിരുന്നു... പിറ്റേ ദിവസം തൊട്ട് ഇച്ചായൻ ഓഫീസിൽ ചെല്ലാൻ തുടങ്ങി... രാവിലെ ഓഫീസിൽ വന്നപ്പോൾ ഇച്ചായനും ഐഷുവും ജസ്റ്റ് ഒരു മോർണിങ്ങിൽ സംസാരം ഒതുക്കി... പിന്നെ പരസ്പരം ഒന്നും സംസാരിച്ചില്ല... എന്നാലും ഐഷു ആകെ ഡെസ്‌പ്പ് ആയിരുന്നു അത് ഇച്ചായന് മനസിലായി അതുകൊണ്ട് തന്നെ ടീ ബ്രെക്ക് ടൈമിൽ ഇച്ചായൻ നേരെ അവളുടെ അടുത്തേക്ക് പോയി.... ഐഷുവിന്റെ ക്യാബിനിൽ തന്നെ അവിടെ ഒരു സൈഡിലായി സോഫ കിടപ്പുണ്ട്... അവിടെ കയ്യിൽ ഫയലും എടുത്ത് വെച്ച് എന്തോ ആലോചനയിൽ മുഴുകി ഇരിപ്പാണ് കക്ഷി... ഇച്ചായൻ നേരെ അവളുടെ അടുത്തേക്ക് പോയിരുന്നു... അതൊന്നും അവൾ അറിഞ്ഞില്ല എന്തോ ചിന്തയിൽ മുഴുകി ഫയലിന്റെ പേപ്പർ ഓരോന്ന് മറിച്ച് പോകുന്നുണ്ട്... " അല്ല എന്നതാടി കൊച്ചേ ഈ ചിന്ത... ഏതോ മായലോകത്ത് എന്ന പോലെ നോക്കി ഇരിക്കുന്ന ഐഷുവിന്റെ കയ്യിൽ പിച്ചി കൊടുത്ത് ഇച്ചായൻ ചോദിച്ചതും... അവൾ ഒരു ഞെട്ടലോടെ കൈ തടവി ഇച്ചായന്റെ നേർക്ക് നോക്കി... " എന്താ... നെറ്റ് ചുളുക്കി അവളത് ചോദിച്ചതും ഇച്ചായൻ അവളെ കണ്ണ് ചൂഴ്ന്ന് നോക്കി... " അല്ല പെണ്ണേ നിന്നോടല്ലേ ഞാൻ നേരത്തെ ചോദിച്ചത്... നീ എന്താ ഇത്ര ആലോചനയിൽ എന്ന്... " ഞാനോ... " അല്ല ഞാൻ... എന്തുവാടി നിനക്ക് എന്നതാടി പറ്റിയെ വന്നപ്പോ മുതൽ ഞാൻ ശ്രേദ്ധിക്കുവാ... മയാലോകത്ത് എന്നപോലെ ചിന്തിച്ച് ഇരിക്കുന്നു...

ഇച്ചായൻ ഇപ്പൊ പറഞ്ഞതിന് അവൾ ഒന്നും മിണ്ടാതെ ഇച്ചായനെ ഒരു നിമിഷം നോക്കി... " എന്നതാടി പറ്റിയെ.... അതിന് മറുപടി നൽകാതെ അവൾ പതിയെ ഇച്ചായന്റെ തോളിലേക്ക് തല ചേർത്ത് ചാരി ഇരുന്നു... " ആൻവി നിനക്ക് എന്തേലും വയ്യായ്ക ഉണ്ടോ.... അവളുടെ നെറ്റിയിൽ കൈവെച്ച് ഇച്ചായൻ ചോദിച്ചതും... അവൾ ഇല്ലെന്ന് തലയാട്ടി... " പിന്നെ എന്നാടി പെണ്ണേ പറ്റിയെ.... " അത് ഇച്ചായാ നമ്മടെ ഈ ബന്ധം വീട്ടിലുള്ളവരുടെ സമ്മത പ്രകാരം നടക്കുവോ.. അവൾ പെട്ടെന്ന് അത് ചോദിച്ചതിന് ഇച്ചായനിൽ ഒരു ഉത്തരം ഇല്ലായിരുന്നു... അതുകൊണ്ട് തന്നെ അതിന് തിരിച്ച് മറുപടി നൽകാതെ മിണ്ടാതെ ഇരുന്നു... " ഇച്ചായന് അതിന് ഉത്തരം ഇല്ലല്ലേ... ഇച്ചായന്റെ വീട്ടിലുള്ളവർ സമ്മതിച്ചില്ലെങ്കിൽ ഈ ഐഷു ഇച്ചായന്റെ ജീവിതത്തിൽ കൂടെ കാണില്ല അല്ലെ... എന്നെ ഇച്ചായൻ കൂടെ കൂട്ടി.... ബാക്കി പറയുന്നതിന് മുന്നേ ഇച്ചായൻ അവളുടെ ചുണ്ടിൽ വേണ്ടെന്ന് രീതിയിൽ വിരൽ വെച്ചു... പിന്നെ ഇച്ചായൻ അവളുടെ മുഖം കയ്യിൽ കോരിയെടുത്ത് ആ നെറ്റിതടത്തിൽ അമർത്തി മുത്തം കൊടുത്തു... " അതേ പെണ്ണേ എന്റെ വീട്ടുകാർക്കോ നിന്റെ വീട്ടുകാർക്കോ വല്ലതും എതിർപ്പ് ഉണ്ടെങ്കിൽ എനിക്കത് വലിയ കാര്യമല്ല കാരണം ഞാൻ സ്നേഹിച്ചത് നിന്നെയാ...

അതുകൊണ്ട് നിന്റെ ഈ ഡേവിഡ് ജോൺ പാലക്കൽ ഇനി എന്തൊക്കെ ന്യായങ്ങൾ വന്നാലും ഈ ആൻവി കൊച്ചിനെയും കൊണ്ടേ പോകു... അത് പറഞ്ഞ് ഇച്ചായൻ ചിരിച്ചോണ്ട് അവളുടെ കവിളിൽ അമർത്തി മുത്തം കൊടുത്തു... " I LOVE YOU.... ഐഷു..... " Love you too ഇച്ചായാ.... അത് പറഞ്ഞവൾ ഇച്ചായനെ കെട്ടിപിടിച്ച് ആ നെഞ്ചോരം ചേർന്ന് തലവെച്ചു... " അതേ പെണ്ണേ കൂടുതൽ നേരം ഇങ്ങനെ കിടക്കണ്ടാട്ടോ കാരണം എപ്പോഴാണ് സ്റ്റാഫുകൾ ഇവിടേക്ക് കയറി വരുവാണെന്ന് അറിയില്ല... ഇച്ചായൻ കുറുമ്പോടെ അവളുടെ വയറിൽ ഇക്കിളി കൂട്ടി പറഞ്ഞതും... ഇച്ചായനിൽ നിന്ന് കുതറി മാറി അവൾ ഇച്ചായനെ കണ്ണ് കൂർപ്പിച്ച് നോക്കി... " ഇച്ചായാ സ്റ്റാഫുകൾ ആരേലും കയറി വരും നിങ്ങൾ പോയി പെഡിങ്ങിൽ കിടക്കുന്ന വർക്ക് ചെയ്‌തെ.... " ങ്ഹാ... ഞാൻ വെറുതെ പറഞ്ഞതാടി ഇനീപ്പോ വേറെ സ്റ്റാഫുകൾ ഒന്നും കയറി വരില്ല നീ വാ നമ്മക്ക് വല്ലതും പറഞ്ഞിരിക്കാം... "അയ്യ ആദ്യം മോൻ പോയി പണി ചെയ്യ് എന്നിട്ട് ആകാം നമ്മടെ കോച്ച് വർത്താനം... " എടി എന്നാലും... " ഒരെന്നാലുമില്ല എന്റെ ഇച്ചായൻ ആദ്യം പോയി വർക്ക് ചെയ്‌തെ... അത് പറഞ്ഞവൾ അവിടുന്ന് എണീറ്റ് നേരെ അവളുടെ സീറ്റിൽ ചെന്നിരുന്നു... ഇച്ചായൻ അത് കണ്ട് മുഖം കൊട്ടി നേരെ ഇച്ചായന്റെ ക്യാബിനിൽ പോയി... അത് കണ്ട് ചിരിച്ചോണ്ട് അവൾ ലാപ്പിൽ ചെയ്ത് കൊണ്ടിരുന്ന വർക്ക് ചെയ്യാൻ തുടങ്ങീരുന്നു... ★ ★ ★ ★ ★ ★ ★ ★ ★ ★

" അഭിയെട്ടാ... നിങ്ങക്ക് ഇന്നെങ്കിലും ജോലിക്ക് പൊയ്ക്കൂടായിരുന്നോ.... കട്ടിലിൽ മലർന്ന് കിടന്ന് ഫോണിൽ സിനിമ കണ്ട് ഇളിച്ചോണ്ട് കിടക്കുന്ന അഭിയെ നോക്കി മീനാക്ഷി വാനിറ്റി മിററിന്റെ മുന്നിൽ നിന്ന് മുടി ചീകികൊണ്ട് ചോദിച്ചു... എന്നാൽ അവൻ അത് കേൾക്ക കൂടി ചെയ്യാതെ കണ്ടോണ്ടിരിക്കുന്ന മൂവി കണ്ട് കിണിച്ചോണ്ട് കിടപ്പുണ്ട്... ഇത് കണ്ട് ദേഷ്യം വന്ന മീനാക്ഷി കയ്യിരുന്ന ചീപ്പ് എടുത്ത് ടേബിളിൽ എറിഞ്ഞിട്ട് നേരെ ചെന്ന് ദേഷ്യത്തോടെ കട്ടിലിൽ കിടന്ന പില്ലോ എടുത്ത് അഭിയുടെ മണ്ടയ്ക്ക് എറിഞ്ഞ് കൊടുത്തു... കിട്ടിയ ഊക്കിൽ അവൻ ദേഷ്യത്തോടെ എണീച്ച് മീനാക്ഷിയെ നോക്കി... " എന്താടി കാണിക്കുന്നെ മനുഷ്യനെ സ്വസ്ഥമായി കിടക്കാനും സമ്മതിക്കില്ലേ നീ... " ദേ അഭിയെട്ടാ... നിങ്ങൾ ഇന്നലെ രാത്രി മോഷ്ടിക്കാൻ ഒന്നും പോയില്ലല്ലോ പകൽ ജോലിക്ക് പോകാതെ ഇങ്ങനെ സ്വസ്ഥമായി കിടക്കാൻ.. " എടി ഞാൻ രാത്രി മോഷ്ടിക്കാൻ ഒന്നും പോയില്ല പകരം ഇന്നലെ നിന്റെ കൂടെ കിടന്ന് നല്ലോണം പണിയെടുത്ത് ഞാൻ ക്ഷീണിച്ചെടി... അതിന്റെ ക്ഷീണം മാറാൻ അല്ലെ ഞാൻ ഇവിടെ ഇങ്ങനെ കിടക്കുന്നെ.. അവളെ കുസൃതി ചിരിയോടെ അവൻ നോക്കി പറഞ്ഞതും... മീനാക്ഷി രൂക്ഷമായി അഭിയെ നോക്കി... " മനുഷ്യാ നിങ്ങക്ക് ജോലിക്ക് പൊയ്ക്കൂടെ പോയിട്ട് തന്നെ ആയ്ച ഒന്നായി... അച്ഛൻ കമ്പനി നോക്കാൻ നിങ്ങളോട് കൂടി അല്ലെ ഏല്പിച്ചിരുക്കുന്നെ... നിങ്ങക്ക് ഒന്ന് പോയി സഹായിച്ചൂടെ... കല്യാണം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നുള്ളൂ....

നിങ്ങൾ ഇങ്ങനെ ജോലിക്ക് പോകാതെ ഇരുന്നാൽ നമുക്ക് ജീവിക്കാൻ വല്ല വരുമാനം വേണ്ടേ... ഇപ്പോഴേ വീട്ടുകാരും നിങ്ങടെ അമ്മയും ഒക്കെ ചോദിക്കാൻ തുടങ്ങി പണിക്ക് നിങ്ങളെ പറഞ്ഞ് വിടാൻ... ഈ പോക്ക് പോയാൽ ഞാൻ മിക്കവാറും അടുത്ത ആഴ്ച മുതൽ എന്റെ വീട്ടിൽ ചെന്ന് നിൽക്കേണ്ടി വരും... " നീ ഇത് എന്ത് കോപ്പാടി പറയുന്നെ... ഞാൻ ജോലിക്ക് പോയില്ലേലും അന്തസ്സായി ജീവിക്കാൻ ഇവിടെ ആവശ്യത്തിന് പണം ഉണ്ട് അതുകൊണ്ട് നീയോ ഞാനോ പട്ടിണി കിടക്കേണ്ടി വരില്ല... " എന്റെ പൊന്ന് മോനെ അഭിക്കുട്ടാ.... നീ ഈ പോക്കാണ് പോകുന്നെങ്കിൽ ഞാനും നീയും നിന്റെ അച്ഛനും ഭാര്യയും ഒക്കെ പട്ടിണി കിടക്കേണ്ടി വരും.... പെട്ടെന്ന് അവിടേക്ക് ജൂസുമായി കയറിവന്ന ഊർമിള പറയുന്നകേട്ട് അഭിയും മീനുവും ഒന്നിച്ച് അവരെ നോക്കി.... " അമ്മ ഇത് എന്താ പറയണേ... അവരുടെ കയ്യിൽ ഇരുന്ന ജ്യൂസ് ട്രെയിൽ നിന്ന് രണ്ടുപേരും ഓരോന്ന് എടുത്തു... 'അമ്മ നേരെത്തെ പറഞ്ഞ പൊരുൾ മനസിലാകാതോണ്ട് തന്നെ അഭിയും മീനുവും എന്തെന്ന് രീതിയിൽ അവരെ നോക്കി.... """ ഹാ എന്റെ മോനിക്കും മരുമോൾക്കും ഒന്നും മനസിലായില്ല അല്ലെ... സാരമില്ല 'അമ്മ പറഞ്ഞ് തരാം... അതായത് മക്കളെ ഇവിടുത്തെ രണ്ട് സുന്ദരികൾ ഇല്ലേ ഇഷയും ഇഷാൻവിയും...

അതിങ്ങൾക്ക് രണ്ട് പേർക്കും വകയിൽ നല്ല സ്വത്തുക്കൾ ഉണ്ട് കൂടാതെ ധനുഷിനും ആ ദേവകിയുടെ മേലുള്ള സ്വത്തുക്കൾ ഉണ്ട്... അഭിക്കും അമ്മുവിനും പറയത്തക്ക സ്വത്തുകൾ ഇല്ല... ഉള്ളത് ഇവരുടെ അച്ഛന് മാത്രം... അത് ഉള്ളത് തന്നെ രണ്ട് മൂന്ന് പ്ലോട്ടുകളും ഒരു കമ്പനിയും ആണ്... ആ കമ്പനി ഇവന്റെ പേരിൽ എഴുതാൻ ഞാൻ അയാളോട് പറഞ്ഞെങ്കിലും അങ്ങേര് അച്ഛൻ പറയുന്നതെ അനുസരിക്കൂ.... അതല്ലേ ഇപ്പൊ ആ ഐഷു കമ്പനി നോക്കുന്നെ... """" """" ഒരുപക്ഷേ അഭിക്കുട്ടൻ കമ്പനിയിൽ കൃത്യമായി പോയി അവന്റെ വർക്ക് ചെയ്താൽ എന്തായാലും ആ ഐഷുവിനെ തിരിച്ച് മറ്റേ കമ്പനിയിൽ പറഞ്ഞേച്ച് അഭിയെ എംഡി സീറ്റിൽ ചേർക്കാൻ ഞാൻ തന്നെ അങ്ങേരോട് പറയും.... """" ഊർമിള പറയുന്നകേട്ട് ഒരു നിമിഷം അഭി മിണ്ടാതെ നിന്നു.... " അപ്പൊ അമ്മ പറഞ്ഞ് വരുന്നത്... ഞാൻ ഓഫിസിൽ പോകാണമെന്നാണോ... " പോകണം പോയി നീ നിന്റെ വർക്കും ഒപ്പം ആ ഐഷുവിന്റെ കൂടെ ചേർന്ന് അവളുടെ വർക്കും അല്പം സഹായിച്ച് കൊടുക്കണം... പറ്റുമെങ്കിൽ ആ പിയെ നിന്റെ ഫ്രണ്ടില്ലെ അവന്റെ കൂടെ കൂടി അവളുടെ വർക്ക് ചെയ്യാൻ കൂടെ കൂടിയേക്ക്... " അതൊന്നും പറ്റില്ല അമ്മേ ഞാൻ വേണേൽ ഓഫീസിൽ ചെന്ന് എന്റെ വർക്ക് നോക്കാം... സ്ഥിരം ഓഫീസിൽ പോകാം അവളുടെ കൂടെ കൂടി വർക്ക് ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ല.. " ദേ അഭിക്കുട്ടാ... നീ പറയുന്ന പോലെ ഒന്നുമല്ല നീ കമ്പനി നല്ലോണം നോക്കുന്നുണ്ടോ എന്ന് നിന്റെ അച്ഛന് ബോധ്യയാൽ അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനോട് പറയും.... കമ്പനി നിന്റെ പേരിലാക്കാൻ... " അങ്ങനെ വല്ലതും നടക്കോ അമ്മേ... " ഹാ നടക്കും എനിക്കറിഞ്ഞൂടെ നിന്റെ അച്ഛന്റെ മനസിലിരുപ്പ്...

അഥവാ നീ ഓഫീസിൽ ഇനിയും പോകാതെ ഇരുന്നാൽ നിന്റെ അച്ഛൻ ആ കമ്പനി ആ ഐഷുവിന്റെ പേരിൽ തീർ എഴുതി കൊടുത്തോളും... " ഏയ് അതുവേണ്ടാ... ഞാൻ ഒന്ന് ആലോജിക്കട്ടെ.... " ആ ആലോചിച്ചോ ആലോജിച്ചിട്ട് മതി തീരുമാനം.... അത്രേം പറഞ്ഞ് ഊർമിള റൂമിൽ നിന്നിറങ്ങിപോയി... പുറകെ മീനുവും.... അഭി ഏതാണ്ടൊക്കെ ഇരുന്ന് ആലോചിക്കാൻ തുടങ്ങീരുന്നു... 💙 💙 💙 💙 💙 💙 💙 💙 💙 💙 💙 " ശ്രുതി ഞാൻ അടുത്ത ആഴ്ച്ച ബാംഗ്ലൂർക്ക് പോകും.... തുണി മടക്കിവെക്കുന്ന ശ്രുതിക്ക് നേരെ ടെന്നി ലാപ്പിൽ നോക്കി അലസതയോടെ പറഞ്ഞു... " എന്റെ കൂടെ ബാംഗ്ലൂർക്ക് നീയും മോളും വരണം... " പറ്റില്ല... കനപ്പിച്ചായിരുന്നു ശ്രുതിയുടെ മറുപടി... " അതെന്തേ മോൾടെ ക്ലാസ് ആണേൽ ഞാൻ സ്കൂളിൽ വിളിച്ച് ലീവ് പറഞ്ഞോളാം... " വേണ്ടാ... ഞാനോ മോളോ നിങ്ങടെ കൂടെ വരില്ല ബാംഗ്ലൂർക്ക്... " അതെന്താ വന്നാൽ നിങ്ങക്ക്... ഇവിടുത്തെ കാര്യം നോക്കാൻ അമ്മച്ചിയും ചാച്ചനും ഒക്കെയുണ്ട് പിന്നെന്തേ... " ഓഹ്... നിങ്ങൾ എന്താ ഇച്ചായാ ഇങ്ങനെ... എല്ലാം മറന്നത് പോലെ അഭിനയിക്കുന്നോ... അതോ നിങ്ങൾ ശെരിക്കും മറന്നോ... " ഞാൻ മറക്കാൻ ശ്രേമിക്കുന്നുണ്ട് നീ എന്തിനാ അതെല്ലാം ഓർത്ത് വെച്ചേക്കുന്നെ... "

വല്ലാത്ത തൊലിക്കട്ടി തന്നെയാണ് നിങ്ങക്ക് പണത്തിന് വേണ്ടി ആൻവിയെയും അവളുടെ അപ്പനെയും വഴിയോരത്ത് ഉപേക്ഷിച്ച നിങ്ങൾ... നാളെ ഒരു സമയത്ത് എന്നെയും എന്റെ മോളേയും ഉപേക്ഷിക്കില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്... പണത്തിന് വേണ്ടി എന്തും ചെയ്യുന്ന എന്റെ ഭർത്താവ്... ഞാൻ അറിഞ്ഞപ്പോൾ എല്ലാം വൈകി.. അമ്മച്ചി പറഞ്ഞതൊക്കെ വിശ്വാസിക്കാതെ നിങ്ങളോട് അന്ന് വന്ന് ചോദിച്ചപ്പോൾ അതൊക്കെ യാഥാർഥ്യം എന്ന് നിങ്ങളും പറഞ്ഞപ്പോൾ ഞാനും നിങ്ങളെ വെറുക്കാൻ തുടങ്ങിയിരുന്നു... എന്റെ മോൾക്ക് വയസ്സ് രണ്ടായപ്പോളാണ് എന്റെ ഭർത്താവ് പണത്തിന് മീതെ പറക്കുന്ന പരുന്താണെന്ന് ഞാൻ മനസിലാക്കിയത് തന്നെ... അന്ന് മുതലൊക്കെ ഞാൻ നിങ്ങളോട് ഒന്ന് തികച്ച് സംസാരിച്ചിട്ടുണ്ടോ ഇല്ലാ... കാരണം നിങ്ങളും നിങ്ങളെ ചെയ്തികളും അത്രമേൽ എന്നിൽ സങ്കടം ഉളവാക്കിയിരുന്നു... നിങ്ങടെ കൂടെ യാത്രയ്ക്ക് വിളിക്കുമ്പോൾ ഒക്കെ ഞാൻ മനപ്പൂർവ്വം ഒഴിഞ്ഞ് മാറി.... " " മതി നിർത്ത് ശ്രുതി നീ എപ്പോഴും പറയുന്നതൊക്കെ തന്നെയല്ലേ... ഞാൻ എല്ലാം മറക്കാൻ തുടങ്ങീല്ലേ പിന്നെന്താ നിനക്ക് മറന്നാൽ... " നിങ്ങക്ക് മറന്നാലും നിങ്ങളെ സ്നേഹിച്ചവർക്കും വിശ്വാസിച്ചവർക്കും അതൊക്കെ മറക്കാൻ പാടാണ് ഇച്ചായാ... അവൾ പറയുന്ന ഓരോ വാക്കുകളും ഡെന്നിയിൽ തന്റെ കുഞ്ഞനുജന്റെയും ആൻവിയുടെയും മുഖമായിരുന്നു തെളിഞ്ഞ് നിന്നത്.... " മതി നിർത്ത് ശ്രുതി... നിനക്ക് എന്നോട് ബാംഗ്ലൂർക്ക് വരാൻ പറ്റില്ല അത്ര മാത്രമല്ലേയുള്ളൂ...

ശെരി... ഇനി നിന്നോട് ഞാൻ ഒന്നും ചോദിക്കാൻ വരുന്നില്ല.... അത്രേം ദേഷ്യത്തോടെ പറഞ്ഞവൻ റൂമിൽ നിന്ന് പോയി... ശ്രുതി കണ്ണിൽ നിന്ന് ഒഴുകിയ കണ്ണുനീരിനെ തുടച്ചിട്ട് വീണ്ടും താൻ ചെയ്ത് കൊണ്ടിരുന്ന പണികളിൽ മുഴുകി.... 🖤 🖤 🖤 🖤 🖤 🖤 🖤 🖤 🖤 🖤 🖤 🖤 🖤 🖤 മൈതാനത്ത് പോകുന്ന വളവ് വഴിയിൽ വണ്ടി ഒതുക്കി നിർത്തിയിട്ട് അതിൽ കയറിയിരിക്കുവാണ് ഫാദിയും അലനും... അടുത്ത് മറ്റൊരു ബൈക്കിൽ കാർത്തിയും... കാർത്തിയും ഫാദിയും കയ്യിൽ ഇരിക്കുന്ന കടല വായിലിട്ട് കൊറിച്ചോണ്ട് വഴിയിൽ കൂടെ പോകുന്ന ചിക്കുകളുടെ കണക്കെടുപ്പിലാണ്... അലനാണേൽ ആരെയോ കാത്ത് നിക്കുവാണ്... " അല്ലെടാ നിന്റെ പെണ്ണ് ഇതുവരെ വരാറായില്ലേ... കടല എടുത്ത് വായിലിട്ട് കാർത്തി അലനെ നോക്കി ചോദിച്ചു... അവിടുന്ന് ഇല്ലെന്ന് നിരാശത്തോടെ തലയാട്ടി... " ഹാ പറഞ്ഞിട്ട് കാര്യമില്ല നീ ഇന്ന് ലേറ്റ് ആയിന്നാ തോന്നുന്നെ ഓൾ പോയി കാണും... ഫാദി ഇളിച്ചോണ്ട് കടല ചവച്ചരച്ച് പറഞ്ഞതും അലൻ അവനെ കണ്ണ് കൂർപ്പിച്ച് നോക്കി.... " ഒന്ന് പോയെടാ... അവൾ എന്നും വരുന്ന ടൈം ആകുന്നേയുള്ളൂ... " അതെങ്ങനെ നിനക്കറിയാം അല്ലു... " അതിന് ഈ ടൈം തന്നെയാ ഞാൻ എന്നും ഇവിടേക്ക് വരുന്നതും അവളോട് സംസാരിക്കുന്നതും... നിസാരമായി അലൻ അത് പറഞ്ഞതും ഫാദിയും കാർത്തിയും മുഖത്തോട് മുഖം നോക്കി... " എടാ തെണ്ടി അതാണോടാ നീ വൈകിട്ട് എപ്പോഴും അമ്മച്ചിക്ക് പാൽ വാങ്ങി കൊടുക്കണമെന്ന് പറഞ്ഞ് ദിർതിയിൽ പാഞ്ഞ് പോകുന്നെ...

പല്ല് കടിച്ച് കാർത്തി പറയുന്നകേട്ട് അലൻ ഇളിച്ചോണ്ട് അതേ എന്ന രീതിയിൽ തലയാട്ടി... " എന്നാലും നമ്മളോട് പറഞ്ഞൂടായിരുന്നോ... " സോറി മോനൂസെ... " ഉവ്വ്... ദേ നിന്റെ പെണ്ണ് വരുന്നുണ്ട്... കാർത്തി അത് പറഞ്ഞതും അലൻ നേരെ റോഡിലേക്ക് നോക്കി... ഇളം പിങ്ക് ചുരിദാർ ഇട്ട ലിസി കൊച്ചായിരുന്നു അവർക്ക് നേർക്ക് വന്നത്... അലൻ വളിച്ച ഇളിയോടെ അവന്മാരെ നോക്കി... അവർ നടക്കട്ടെ എന്ന രീതിയിൽ തലയാട്ടി മാറി നിന്നതും.. ലിസി ചമ്മിയ ചിരിയോടെ അലന്റെ അടുത്തേക്ക് പോയി... മൈതാനത്തിന്റെ അടുത്തുള്ള വളവിലെ റോഡിൽ ആണ് അവർ പരസ്പരം കാണുന്നതും സംസാരിക്കുന്നതും... രണ്ട് മാസം മുന്നേ തന്നെ നമ്മടെ ലിസി തന്നെ അലനോട് ഇഷ്ട്ടം പറഞ്ഞത്... പതിയെ അവനും അംഗീകരിച്ചിരുന്നു... ഫ്രണ്ട്സും ഇച്ചായനും അറിയാതെ അമ്മച്ചിന്റെ പേര് പറഞ്ഞ് അലൻ നേരെ വൈകിട്ട് ഇവിടെ വന്ന് ലിസിയുമായി സംസാരിക്കുവായിരുന്നു... ഡാനിയുടെ കല്യാണത്തിന്റെ അന്നാണ് അഭി രണ്ടുപേരുടെയും ഈ പ്രേമം കണ്ടു പിടിച്ചത്... ഇച്ചായനെ വൈകാതെ നാലുപേരും ഈ കാര്യം അറിയിക്കുമെന്ന് തീരുമാനിച്ചിരുന്നു.... കുറച്ച് നേരം സംസാരിച്ചിട്ട് ലിസി വീട്ടിലേക്ക് പോയി.... അവന്മാർ ക്ലബ്ബിലേക്കും വിട്ടു... ■ ■ ■ ■ ■ ■ ■ ■ ■ ■ ■ ■

ദിവസങ്ങൾ കടന്ന് പോകവെ ഇന്നാണ് ഐഷു പറഞ്ഞിരുന്ന കോണ്ഫറന്സ് മീറ്റിങ്... അവർ നേരെ ഹോട്ടൽ പാലസിലേക്ക് വിട്ടു... ഇച്ചായനും ഐഷുവും മാത്രമാണ് കോണ്ഫറന്സിന് പോകുന്നത്... 2 കാമ്പനികൾ ഒത്ത് കൂടുന്ന കോണ്ഫറന്സ് മീറ്റിങാണ്... " ആൻവി നീ ശ്രേദ്ധിച്ചോ നമ്മടെ അഭി ഒരുപാട് മാറി ഇപ്പൊ അവൻ ഓഫീസിൽ ഒക്കെ കൃത്യമായി വരുന്നുണ്ടല്ലോ... " ഉം... ഞാനും ശ്രേദ്ധിച്ചു ഇപ്പൊ സ്വന്തം വർക്കും അതോടൊപ്പം അല്ലാതെയുള്ള എംബ്ലോയികളുടെയും വർക്ക് അവൻ നോക്കുന്നുണ്ട്.... " ആഹ്... ഹല്ല ഐഷു നിനക്ക് ടെൻഷൻ ഉണ്ടോ... അവളുടെ കയ്യിൽ കൈകോർത്ത് ഇച്ചായൻ ചോദിച്ചതും അവൾ ഒന്ന് മെല്ലെ ചിരിച്ച് കൊടുത്തു.... ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ കോണ്ഫറന്സ് മീറ്റിങ് ഒക്കെ അതിന്റെ വഴിക്കങ്ങ് കഴിഞ്ഞു... സിറ്റിയിൽ തന്നെ അത്യാവശ്യം വലിയ ഗ്രൂപ്പ് ആയ വർമ്മ ഗ്രൂപ്പുമായി ആയിരുന്നു മീറ്റിങ്... ഐഷു അത്യാവശ്യം നല്ലോണം തന്നെയായിരുന്നു പ്രോഗ്രാം പ്രെസെന്റ് ചെയ്തത്... " Well Ishanvi Chandrashekhar.... തന്റെ പ്രെസെന്റേഷനെ കുറ്റം പറയാൻ ഒന്നുമില്ല... അത്രയ്ക്ക് നല്ലതായിരുന്നു.... good job... ഐഷുവിന് നേരെ വർമ്മ ഗ്രൂപ്പിന്റെ എംഡി ആയ അരവിന്ദ് വർമ്മ അവൾക്ക് നേരെ കൈനീട്ടി... തന്റെ അടുത്തിരിക്കുന്ന ഇച്ചായനെ നോക്കി ചിരിച്ചോണ്ട് അവൾ അരവിന്ദിന് നേരെ കൈകൊടുത്തു... " സത്യം പറഞ്ഞാൽ എനിക്ക് ഇവിടെ ഇങ്ങനെ ഒരു മീറ്റിങ് അറ്റൻഡ് ചെയ്യണമെന്ന് താൽപര്യമില്ലായിരുന്നു...

പക്ഷെ എന്റെ വൈഫ് അവൾക്കായിരുന്നു താൽപ്പര്യം കാരണം അവൾക്ക് ഇവിടെ ഒരു ആവിശ്യം ഉണ്ടായിരുന്നു അതിന് അവൾക്ക് ഇവിടുള്ള ആരേലുമായിട്ട് ഹെല്പ് ആവിശ്യമായിരുന്നു... നിങ്ങടെ ഗ്രൂപ്പിന്റെ കോണ്ഫറന്സ് എന്ന് പറഞ്ഞപ്പോൾ അവൾ തന്നെയാണ് പറഞ്ഞേ അറ്റൻഡ് ചെയ്യാനും... എന്നോട് മസ്റ്റ് ആയി അവളുടെ കാര്യം പറഞ്ഞ് ഒന്ന് ഹെൽപ്പ് ചെയ്യാനും പറയാൻ.... " ഓഹ് റിയല്ലി... എന്നാൽ പിന്നെ സാർ മേടത്തിനെ വിളിക്കൂ... നമ്മൾ മേടത്തിന് വേണ്ട ഹെൽപ്പ് ചെയ്യാം... " അതേ സാർ ഞങ്ങൾ എന്താണ് വേണ്ടത് എന്ന് ചെയ്യാം.... അരവിന്ദ് പറഞ്ഞ് കഴിഞ്ഞ് ഇച്ചായനും ഐഷുവും അതിനെ പിന്താങ്ങി.... " ഹാ സീ അവൾ ഇവിടെ വന്നിട്ടുണ്ട് ഞാൻ വിളിക്കാം... അത് പറഞ്ഞ് അയാൾ അയാളുടെ പിയേയുടെ നേർക്ക് തിരിഞ്ഞ് വിളിക്കാൻ പറഞ്ഞു... കുറച്ച് നേരം കഴിഞ്ഞതും റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി വരുന്ന പെണ്കുട്ടിയെ കണ്ടതും ഇച്ചായൻ ഞെട്ടിപ്പോയി... ഐഷുവും ഒരുതരം അന്താളിപ്പോടെ ഇച്ചായനെ നോക്കി... """ See... guys she is my sweet wife Ananya Varma.... """ .........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story