തീവണ്ടി: ഭാഗം 27

Theevandi

എഴുത്തുകാരി: മുകിൽ

""" See... guys meet my sweet wife Ananya Varma... """ അത് പറഞ്ഞ് അരവിന്ദ് ഇൻട്രഡ്യൂസ് ചെയ്ത പെണ്കുട്ടിയെ കണ്ട് ഇച്ചായനും ഐഷുവും ഞെട്ടിപോയിരുന്നു.... തന്റെ മുന്നിൽ നിക്കുന്ന വ്യക്തിയെ ഇച്ചായൻ അന്താളിപ്പോടെ നോക്കി... " Hey Ishanvi... ഇതെന്റെ ഭാര്യ ആണ് ഇവൾക്ക് ഇവിടെ ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്യണം പക്ഷെ ഇവൾക്ക് ആളുടെ സ്ഥലമോ ഒന്നും അറീല ആകെ അറിയാവുന്നത് അയാൾ ഇവിടുത്തെ ആളാണെന്നും... പേരും മാത്രം അറിയാം... നിങ്ങൾ ആകുമ്പോൾ ഇവിടെ താമസിക്കുന്ന ആളുകൾ അല്ലെ ഒന്ന് ഹെല്പ് ചെയ്യാൻ പറ്റുവോ... " ആ... ആഹ് സാർ ഞങ്ങൾ മേടത്തിനെ ഹെൽപ്പ് ചെയ്തോളാം... അരവിന്ദ്‌ പറഞ്ഞതിന് ഐഷു കഷ്ടപ്പെട്ട് ചിരിച്ചോണ്ട് തന്നെ മറുപടി നൽകി... എന്നാൽ അപ്പോഴും ഇച്ചായൻ അന്താളിപ്പോടെ ആ പെണ്ണിനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.....

" ഹാ അനന്യ ഞാൻ എന്നാൽ പോകുവാ തിരിച്ച് നാളെ നിന്നെ കൂട്ടാൻ ഞാൻ ഇവിടേക്ക് വന്നോളം... ഓക്കേ... അരവിന്ദ് അനന്യയെ നോക്കി ചോദിച്ചതും അവൾ ശെരിയെന്ന രീതിയിൽ തലയാട്ടി... " ഇഷാൻവി എന്റെ വൈഫ് ഇവിടെ ഉണ്ടാകും ഞാൻ ഓഫീസ് ആവിശ്യത്തിന് പോകുവാണ് ഇവൾക്ക് ആവശ്യമുള്ള ഹെൽപ്പ് ചെയ്ത് കൊടുത്തേക്കണം... " ഹാ സാർ ചെയ്ത് കൊടുത്തോളം... " എന്നാൽ ശെരി ഗായ്‌സ് പിന്നെ കാണാം... bye... അത് പറഞ്ഞ് അരവിന്ദ് അവരെ നോക്കി ചിരിച്ചിട്ട് അനന്യയെയും കൂട്ടി പുറത്തേക്ക് പോയി... " ഇച്ചായാ ഇച്ചായാ... അനന്യ പോയ വഴിയേ നോക്കി നിൽക്കുന്ന ഇച്ചായന്റെ നേരെ ഐഷു തോളിൽ തട്ടി വിളിച്ചതും... ഒരു ഞെട്ടലോടെ ഇച്ചായൻ ഐഷുവിനെ നോക്കി... " ഐഷു.... അത് അത് ആൻവി അല്ലെ... ഐഷുവിന്റെ നേർക്ക് തിരിഞ്ഞ് അനന്യ പോയ വഴിയേ നോക്കി ഇച്ചായൻ അവളോട് ചോദിച്ചു.... " അത് അതുപിന്നെ... " ആ തന്നെയാ അവൾ എന്റെ ആ ആൻവി തന്നെയാ...

ഇച്ചായൻ തളർച്ചയോടെ അത് പറഞ്ഞ് അവിടുത്തെ ചെയറിൽ ഇരുന്നു... " അതെന്റെ ആൻവി ആണ്.... ആ ചുരുണ്ട മുടിയും കറുത്ത കുഞ്ഞി കണ്ണുകളും... ആ കോൽ പോലെ ഇരുന്ന പെണ്ണിൽ നിന്ന് അവൾക്ക് ഇച്ചിരി വണ്ണം മാത്രമല്ലേയുള്ളൂ... ഇച്ചായൻ അവർ പോയ വഴിയേ നോക്കി അത് പറഞ്ഞോണ്ടിരുന്നു... " എന്നാലും ഞാൻ ആൻവിയെ എവിടെല്ലാം അന്നെഷിച്ചു... അവൾ ഇപ്പൊ അതും അരവിന്ദ് വർമ്മയുടെ കൂടെ ഇങ്ങോട്ട്.... അവൾ ആരെയാ കാണാൻ ഇങ്ങോട്ട് വന്നേ... എന്നെയും ഡെന്നിയുമാണോ... " Helo... ഇഷാൻവി ഞാൻ ഇവിടെ ഇന്ന് സ്റ്റേ ആണ്... സോ നാളെ നിങ്ങൾ വരണം എനിക്ക് കുറച്ച് ആളുകളെ കാണാൻ ഉണ്ട് ഇയാളുടെ ഹെൽപ്പ് എനിക്ക് ആവശ്യമാണ്.... പെട്ടെന്ന് അവരുടെ നേർക്ക് വന്ന് അനന്യ അത് പറഞ്ഞതും ഐഷു അവളെ നോക്കി ശെരിയെന്ന രീതിയിൽ തലയാട്ടി....

" ആ.. ആൻവി.... കുറച്ച് നേരം അവൾ പറഞ്ഞത് എന്തെന്ന് നോക്കിയ ഇച്ചായൻ പിന്നെ അവളെ വിളിച്ചതും... ഇച്ചായനെ ഒരുനിമിഷം നോക്കിയ അവൾ പിന്നെ പുച്ഛത്തോടെ മുഖം കൊട്ടി ചിരിച്ചോണ്ട് അവിടുന്ന് ഇറങ്ങി പോയി.. ഇച്ചായൻ വിശ്വാസിക്കാനാവാതെ ഐഷുവിനെ ദയനീയമായി നോക്കി... " ഐഷു അവൾ അവളെന്താ അങ്ങനെ... എന്നെ കണ്ടിട്ടും ഇങ്ങനൊക്കെ പെരുമാറുന്നെ... ഞാൻ ആൻവി എന്ന് അവളെ വിളിച്ചപ്പോൾ എന്തോ ഒരു വല്ലാത്ത ചിരി ചിരിച്ച് തിരിച്ച് ഒരു മറുപടി പോലും തരാതെയാണ് ഇറങ്ങി പോയത്... ചെയറിൽ ഇരുന്ന് നെറ്റിയിൽ കൈ തടവി ആകുലതയോടെ ഇച്ചായൻ പറഞ്ഞ് കൊണ്ടിരുന്നു... ഐഷു ഇച്ചായന്റെ അടുത്ത് കിടന്ന ചെയറിൽ ഇരുന്ന് ഇച്ചായന്റെ തോളിൽ കൈവെച്ചു... " എന്റെ ഇച്ചായാ എന്തിനാ നിങ്ങൾ ഇത്രയ്ക്ക് ടെൻഷൻ ആകുന്നേ...

നിങ്ങൾക്ക് അറിയാവുന്നതല്ലേ ഏത് സാഹചര്യത്തിലാണ് നിങ്ങളും ആൻവിയും പിന്നെ കാണാതെ ആയതൊക്കെ... ചിലപ്പോൾ അവളുടെ മനസിൽ എല്ലാം അത് വീണ്ടും ഉണ്ടാകും... ഒരു പക്ഷെ അവൾ ഇപ്പൊ കാണാൻ വന്നത് ഡെന്നിയെയും ഇച്ചായനെയും ആയിരിക്കും... ഇപ്പൊ എന്തായാലും അവൾ ഇവിടേക്ക് വന്നില്ലേ നമുക്ക് എല്ലാ കാര്യങ്ങളും അവളോട് പറയാം ഡെന്നിയാണ് എല്ലാത്തിന്റെയും കാരണകാരനെന്ന്... ഐഷു പറഞ്ഞതുകേട്ട് ഒന്ന് നിശ്വാസമെടുത്ത് ഇച്ചായൻ അവളുടെ തോളോട് ചേർന്ന് കിടന്നു... ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ രാത്രിയിലും ഇച്ചായന്റെ ചിന്ത ഇത് നടന്നത് ഒക്കെ തന്നെയായിരുന്നു.... അതുമല്ല നാളെ എങ്ങനെ ആൻവിയോട് സത്യങ്ങൾ പറയുമെന്നൊക്കെ... വിശ്വാസിക്കുവോ ഇല്ലയോ എന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്ന് പോലും ഇച്ചായന് ഇല്ലായിരുന്നു...

അവസാനം ഡെന്നിയെകൊണ്ട് തന്നെ ഏങ്ങനെയെങ്കിലും കാര്യങ്ങൾ പറയിപ്പിച്ച് അവനെ ആൻവിക്ക് നേർക്ക് നിർത്തി മാപ്പ് പറയിപ്പിക്കണമെന്ന് ഇച്ചായൻ തീരുമാനിച്ചു... പക്ഷെ ഡെന്നിയോട് എങ്ങനെ കാര്യങ്ങൾ പറയുമെന്നും അവനോട് എങ്ങനെ സംസാരിക്കുമെന്നോ ഇച്ചായന് അറിയില്ലായിരുന്നു... ● ● ● ● ● ● ● രാവിലെ ഐഷുവിന്റെ കൂടെ തന്നെ ഇച്ചായനും നേരെ ഹോട്ടൽ പാലസിലേക്ക് വിട്ടു.... അവിടെ കയറി നേരെ ഐഷു ഇച്ചായനെയും കൂട്ടി ലാസ്റ്റത്തെ ഫ്ലോറിലെ വെയ്റ്റിംഗ് റൂമിലേക്ക് പോയി... അവിടെ അവർ ഇരുന്ന് കുറച്ച് കഴിഞ്ഞതും ആൻവി അവിടേക്ക് കയറി വന്നിരുന്നു... അവർ ഇരുന്ന ടേബിളിന്റെ നേർക്ക് ഇട്ടിരുന്ന ചെയറിൽ തന്നെ അവൾ ഇരുന്നു...

" ഹാ നിങ്ങൾ നേരെത്തെ വന്നുവോ.. " ഏയ് ഇല്ല മേടം കുറച്ച് മുന്നേയാ വന്നേ... അവൾ ചോദിച്ചതിന് തിരിച്ച് ഐഷു ചിരിച്ചോണ്ട് തന്നെ മറുപടി നൽകി... " ആൻവി... നീ നിന്റെ ഈ അച്ചായനെ മറന്നോ... " സോറി ഇയാൾക്ക് ആൾ മാറിപോയി കാണും ഞാൻ ആൻവി അല്ല അനന്യ... അരവിന്ദ് വർമ്മയുടെ ഭാര്യ അനന്യ വർമ്മ.. ഇച്ചായൻ ചോദിച്ചതിന് തിരിച്ച് പരിഹാസ ചിരിയോടെ അവളത് പറഞ്ഞതും ഇച്ചായൻ ദയനീയമായി അവളെ നോക്കി... " പ്ലീസ് ആൻവി നീ ആദ്യം എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്ക്... നിനക്ക് പറ്റിയ അവസ്ഥ അത് ഞാൻ... """ നിർത്ത് മതി... ഡേവിഡ് ജോൺ പാലക്കൽ പറഞ്ഞ് വരുന്നത് എന്തെന്ന് എനിക്കറിയാം... കഴിഞ്ഞ കാലങ്ങളെ കുറിച്ചാണ് നിങ്ങൾ പറയാൻ വരുന്നതെന്ന് പക്ഷെ എനിക്ക് ഇനി അതൊന്നും കേൾക്കേണ്ട...

ഞാൻ ഇവിടെ ഈ നാട്ടിൽ തന്നെ വന്നത് നിങ്ങളെ കാണാൻ ആണ്... കാരണം എന്നെ തിരക്കി വരരുതെന്ന്... ഞാൻ ഇപ്പൊ ഒരാളുടെ ഭാര്യയാണ് ഒരു കുട്ടിയുടെ അമ്മ കൂടെയാണ്... ആ എന്നിൽ നടന്ന പഴയ കാര്യങ്ങൾ ഞാൻ ഓർത്തപ്പോൾ ഒരുപാട് പേടി തോന്നി അത് പറഞ്ഞ് നിങ്ങളോ നിങ്ങടെ ആ വൃത്തികെട്ട ഏട്ടനോ വന്നാൽ ചിലപ്പോൾ അതെന്റെ കുടുംബ ജീവിതത്തിൽ തന്നെ ഒരുപാട് വിള്ളൽ വീണേക്കും... കാരണം മുന്നേ ഞാൻ ഒരുപാട് അനുഭവിച്ചതാ... എനിക്ക് എന്റെ പ്രിയപ്പെട്ടയാളെ നഷ്ടമായി... ഇനി ഒരു നഷ്ട്ടം കൂടെ സഹിക്കാൻ വയ്യ അതുകൊണ്ട് പറയാൻ വന്നതാണ് എന്നെ തേടി വരരുതെന്ന്.... """ " പ്ലീസ് ആൻവി നീ ഞാൻ ആദ്യം പറയുന്നത് ഒന്ന് കേൾക്ക് എന്നിട്ട് നിനക്ക് എന്ത് വേണേലും എന്നെ പറയാം.... " എനിക്കൊന്നും പറയാൻ ഇല്ലെന്ന് പറഞ്ഞില്ലേ... " പക്ഷെ എനിക്ക് നിന്നോട് ചിലതൊക്കെ പറയാൻ ഉണ്ട് ആൻവി... പെട്ടെന്നാണ് അവിടേക്ക് കയറിവന്ന ടെന്നി അവളെ നോക്കി പറഞ്ഞത്...

പെട്ടെന്ന് ആയതിനാൽ ഇച്ചായനും ഐഷുവും ഒപ്പം ആൻവിയും ഞെട്ടിയിരുന്നു... " താൻ പറയുന്നതൊന്നും എനിക്ക് ഇപ്പോൾ കേൾക്കാൻ പറ്റില്ല മിസ്റ്റർ ഡെന്നിസ്... അവനെ നോക്കി അവജ്ഞയോടെ അവൾ പറഞ്ഞു... " പക്ഷെ ഞാൻ പറയുന്നത് നീ കേൾക്കണം... നീ അറിയാതെ പോയ സത്യം മാത്രമാണ് എനിക്ക് നിന്നോട് പറയാൻ ഉള്ളത്.. അത് നീ കേൾക്കാൻ കൂട്ടാവുന്നില്ലെങ്കിൽ നിന്റെ ഹസ്ബൻഡ് അരവിന്ദിനോട് ഞാൻ തന്നെ പറയും കഴിഞ്ഞ കാലത്തെ കുറിച്ച്... ടെന്നി പറയുന്നകേട്ട് ആൻവി രൂക്ഷമായി അവനെ നോക്കി... " തനിക്ക് എന്താടോ എന്നോട് പറയാൻ ഉള്ളത്... """" ഹാ അങ്ങനെ ചോദിക്ക്... ഓക്കേ ആൻവി എനിക്ക് നിന്നോട് പറയാൻ ഉള്ളത് കഴിഞ്ഞ കാര്യങ്ങൾ തന്നെയാണ് പക്ഷെ അതിൽ ഞാൻ ചെയ്ത തെറ്റുകളിൽ എന്റെ അനിയനെയും ഞാൻ ഉൾപ്പെടുത്തി... നിനക്ക് മനസിലായി കാണില്ല അല്ലെ....

ഞാൻ നിന്റെ അപ്പനിൽ നിന്ന് സ്വത്തുക്കൾ എഴുതി വാങ്ങാൻ വേണ്ടി ഞാൻ സ്വന്തമായി കളിച്ച കളി മാത്രമായിരുന്നു എന്റെ അനിയന്റെ പേര് പറഞ്ഞ് നിന്നെ തളർത്തിയത്... """" """ പക്ഷെ ഡേവിക്ക് അറിയാത്ത കാര്യമായിരുന്നു ഇതെല്ലാം... ഞാൻ നിന്റെ അപ്പനെ സ്വത്തുക്കളുടെ പേരിൽ കുടുക്കിയതാണെന്നൊക്കെ എന്റെ ഡേവിക്ക് അറിയില്ലായിരുന്നു... അവന് ഒന്നും അറിയില്ലായിരുന്നു... എല്ലാം ഞാൻ കളിച്ച കളികൾ ആയിരുന്നു അവന്റെ പേര് പറഞ്ഞ് നിന്നെ തളർത്തി നിന്നിൽ നിന്ന് ഞാൻ സ്വത്തുക്കൾ നേടിയെടുത്തതും.... എല്ലാം ചെയ്ത് കഴിഞ്ഞപ്പോളാണ് മനസിലായത് തെറ്റാണെന്ന് ക്ഷെമിക്കണം മാപ്പ്... """" ഒരുതരം കുറ്റബോധത്തോടെ ആയിരുന്നു ടെന്നി അത്രയും തലകുനിച്ച് നിന്ന് പറഞ്ഞ് തീർത്തത്... " ഇത്.. ഇത് നിങ്ങൾ പറയുന്നത് കള്ളം അല്ലെ... വിശ്വാസിക്കാനാവാതെ ആൻവി ഡെന്നിക്ക് നേർക്ക് നിന്ന് ചോദിച്ചു...

" അല്ല ആൻവി ഒരിക്കലും കള്ളം അല്ല ഞാൻ പറയുന്നേ... ഞാൻ ഇപ്പൊ പറഞ്ഞതെല്ലാം സത്യമാണ് നിന്റെയും അപ്പന്റെയും അവസ്ഥക്ക് കാരണം ഞാൻ തന്നെയാ... അതിൽ എന്റെ കുഞ്ഞന് ഒരു പങ്കും ഇല്ല നീ വിശ്വസിക്കണം... " ഇയാൾ പറയുന്നത് ഒക്കെ ശെരിയാണോ അച്ചായാ... ഇച്ചായന്റെ നേരെ നടന്ന് പോയവൾ ചോദിച്ചതും... ദയനീയമായി ഇച്ചായൻ അതേ എന്ന രീതിയിൽ തലയാട്ടി... പിന്നെ ആൻവി കൂടുതൽ ഒന്നും പറയാതെ അവരിൽ നിന്ന് മുഖം തിരിച്ച് നടന്ന് വേഗത്തിൽ മുകളിലേക്ക് സ്റ്റെപ്പുകൾ കയറി പോകാൻ തുടങ്ങീരുന്നു... പുറകെ ഐഷു ഇച്ചായനെ ദയനീയമായി നോക്കിയിട്ട് ആൻവിയുടെ പുറകെ പോയി... ഡെന്നിയെ കണ്ണുകൾകൊണ്ട് തീപ്പാറുന്ന നോട്ടം നൽകിയിട്ട് ഇച്ചായനും ഐഷു പോയ വഴിയേ പോയി... ഇതെല്ലാം കണ്ട് കുറ്റബോധത്താൽ നിറഞ്ഞ കണ്ണുകളെ അമർത്തി തുടച്ച് ടെന്നി അവിടുന്ന് ഇറങ്ങി നടന്നു... 💛 💛 💛 💛 💛 💛 💛 💛 💛

" അച്ചായാ ശെരിക്കും പറഞ്ഞാൽ എനിക്ക് സങ്കടം തോനുന്നു... അച്ചായനെ ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചിരുന്നു... ശെരിക്കും പറഞ്ഞാൽ ടെന്നി എന്നെ മറ്റുള്ളോർക്ക് മുന്നിൽ ഒരു ജീവച്ഛവം പോലെ വലിച്ചെറിഞ്ഞപ്പോൾ മരണം മാത്രമേ ഞാൻ മുന്നിൽ കണ്ടിരുന്നുള്ളൂ.... എന്നാൽ അവരിൽ നിന്ന് രക്ഷ നൽകികൊണ്ട് ദൈവം തന്നെ മുന്നിൽ എത്തിയ പോലെയായിരുന്നു ഒരു അനാഥ മന്തിരത്തിൽ ഞാൻ അവരിൽ നിന്ന് രക്ഷപ്പെട്ട് വന്നത്.. അവിടെ എന്റെ വിഷമങ്ങൾ അറിഞ്ഞ് സഹായിക്കാൻ ഒരു അമ്മ ഉണ്ടായിരുന്നു... ആ 'അമ്മ എന്റെ ഉള്ളിലെ പേടി കണ്ട് എന്നെ ആൻവിയിൽ നിന്ന് അനന്യ എന്ന പേര് നൽകി പുതിയ ഒരാൾ ആക്കി മാറ്റി... എല്ലാം ഒന്ന് റിക്കവർ ആയി മാറിയപ്പോൾ ഞാൻ ഒരു തുണിക്കടയിൽ സ്റ്റാഫായി പോയി തുടങ്ങി... വർമ്മ ഗ്രൂപ്പിന്റെ തന്നെ വലിയൊരു ടെസ്സ്റ്റൈൽസിൽ ആയിരുന്നു ഞാൻ വർക്ക് ചെയ്തിരുന്നത്... അങ്ങനെയാണ് അരവിന്ദ് വർമ്മയെ ഞാൻ പരിജയപ്പെടുന്നത്...

ആദ്യമൊക്കെ ആണുങ്ങളോട് പെരുമാറുന്നത് വളരെ പേടിച്ചായിരുന്നു... അതുകൊണ്ട് തന്നെ അരവിന്ദുമായി ഞാൻ സാമിപ്യം കുറച്ചിരുന്നു... പക്ഷെ പിന്നീട് പിന്നീട് ഒരുപാട് സംസാരങ്ങളിലും ഇട പെടലുകളിലും ഞങ്ങൾ അടുത്തു... വൈകാതെ തന്നെ അരവിന്ദ് എന്നോട് അയാളുടെ ഇഷ്ട്ടം അറിയിച്ചു.. അംഗീകരിക്കാൻ മടിച്ച എന്നെ അനാഥാലയത്തിലെ അമ്മമാരാണ് കൂടെ നിന്നതും സമ്മതം അറിയിക്കാനും കൂടിയത്.... പിന്നെ വൈകാതെ തന്നെ അരവിന്ദ് എന്നെ കല്യാണം കഴിച്ചിരുന്നു... ഭർത്താവ് എന്ന നിലക്ക് എന്റെ കഴിഞ്ഞ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞിരുന്നു... ശാന്തനാണ് ക്ഷേമിക്കാൻ നല്ലോണം ആ മനുഷ്യന് അറിയാം... എല്ലാം അറിഞ്ഞപ്പോൾ എന്നോട് ഒന്നും ചോദിച്ചില്ല എല്ലാം മൂളികേട്ടതെയുള്ളൂ... ഒരുപക്ഷേ ഞാൻ കരുതി എല്ലാം കല്യാണത്തിന് ശേഷം പറയുന്നതുകൊണ്ട് അദ്ദേഹം അംഗീകരിക്കില്ലെന്ന് പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല കൂടെ കൂട്ടി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക്...

പിന്നെ ഞങ്ങൾ ജീവിച്ചു... ഞങ്ങളുടെ പ്രണയത്തിന്റെ അടയാളമായി ഒരു കുഞ്ഞ് കൂടെ പിറവികൊണ്ടു അവന് ഇപ്പൊ രണ്ട് വയസ് തികഞ്ഞു..... " ആൻവി കഴിഞ്ഞ തന്റെ ജീവിതത്തിൽ നടന്നതൊക്കെ പറഞ്ഞ് കഴിഞ്ഞ് ഒന്ന് നെടുവീർപ്പിട്ടു.... " പിന്നെ ആൻവി നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട്... " അരവിന്ദിന്റെ ഓഫീസ് കാര്യങ്ങളിൽ ഞാനും സഹായിക്കാറുണ്ട് അങ്ങനെയാണ് നിങ്ങടെ കമ്പനിയുടെ ഫയൽ കണ്ടത്... അതിൽ അച്ചായന്റെ പേരും ഉണ്ടായിരുന്നു... എന്തോ അപ്പൊ മനസ്സ് അച്ചായനെയും പിന്നെ ആ ഡെന്നിയെയും കാണണമെന്ന് തോന്നി... " അപ്പൊ അരവിന്ദിന് അറിയോ ഞാൻ... " അറിയില്ല ഞാൻ പേര് ഒന്നും പറഞ്ഞിട്ടില്ലായിരുന്നു ചോദിച്ചിട്ടുമില്ല... " ഉം... എല്ലാം കേട്ട് ഇച്ചായൻ ഒന്ന് മൂളി കൊടുത്തു... അപ്പോഴും ഇച്ചായന്റെ മനസ്സിൽ ടെന്നി നേരെത്തെ ഇത്ര കറക്ട് ടൈമിൽ അവളോട് കാര്യങ്ങൾ പറയാൻ എങ്ങനെ വന്നതെന്ന് ചിന്തിച്ചു..

. പെട്ടെന്ന് ഫോൺ ബെൽ അടിക്കുന്നതുകേട്ട് ഇച്ചായൻ സംശയത്തോടെ ഫോൺ എടുത്തു... സ്ക്രീനിൽ ലിസി എന്ന് കണ്ടതും സംശയത്തോടെ ഇച്ചായൻ കാൾ എടുത്തു... """ ഹെലോ.... മറുവശത്ത് നിന്ന് ലിസിയുടെ കരച്ചിലോടെ ഉള്ള മറുപടി കേട്ട് ഇച്ചായൻ തറഞ്ഞ് നിന്ന് പോയി... പിന്നെ ഫോൺ പെട്ടെന്ന് കട്ടാക്കി പോക്കറ്റിലിട്ടു... " ഐഷു ആൻവി ഞാൻ ഇറങ്ങുവാ ഒരു എമർജൻസി ഉണ്ട്... അവർ പിന്നെ പറയുന്നത് കേൾക്കാതെ ഇച്ചായൻ ടെൻഷനോടെ അവിടുന്ന് ഇറങ്ങി... ഒരു ഓട്ടോ പിടിച്ച് നേരെ സിറ്റി ഹോസ്പിറ്റലിൽ വിട്ടു...... അവിടെ നേരെ ഇച്ചായൻ പോയത് icu വിന്റെ അടുത്തേക്കായിരുന്നു.... ചെന്നപ്പോ കണ്ടു വാതിലിന്റെ പക്കം ചെയറിൽ തളർന്ന് വിവശയായി ഇരിക്കുന്ന ശ്രുതിയെ... അടുത്ത് അമ്മച്ചിയും ഉണ്ട്... " കുഞ്ഞേട്ടായി വല്യേട്ടൻ...

അത് പറഞ്ഞ് ലിസി കാരഞ്ഞോണ്ട് ഇച്ചായന്റെ അടുത്തേക്ക് വന്നു... " എന്നാ എന്നാടി പറ്റിയെ... " അത് പിന്നെ ലോറിയും കാറുമായി കൂട്ടിയിടിച്ചതാ ഞങ്ങളാ ആളെ ഹോസ്പിറ്റലിൽ എത്തിച്ചെ.... കുറച്ച് പേർ ഇച്ചായന്റെ അടുത്തേക്ക് വന്ന് അത് പറഞ്ഞു... പെട്ടെന്നാണ് ഐസുവിന്റെ ഡോർ തുറന്ന് ഡോക്ടർ ഇറങ്ങി വന്നതും... ഇച്ചായൻ നേരെ ഡോക്ടറിന്റെ അടുത്തേക്ക് പോയി... " ഡോക്ടർ ഇപ്പൊ ഡെന്നിക്ക്.... ശ്വാസം അടക്കാനാവാതെ ഇച്ചായൻ ഡോക്ടറിന്റെ അടുത്തേക്ക് ചെന്ന് ചോദിച്ചു... """ പ്ലീസ് വൈറ്റ് അയാളുടെ കണ്ടീഷൻ ഒന്നും പറയാൻ ആയിട്ടില്ല...... """" ........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story