തീവണ്ടി: ഭാഗം 28

Theevandi

എഴുത്തുകാരി: മുകിൽ

കുറച്ച് ദിവസങ്ങൾക്ക് ശേഷം... ഹോസ്പിറ്റലിൽ നിന്ന് ഡെന്നിയെ ഇതുവരെ ഡിസ്റ്റാർജ് ആക്കിയില്ല... കാരണം രണ്ട് കാലുകളും ഒടിവ് പറ്റി പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്... പിന്നെ കഴുത്തിനും ഒടിവ് പറ്റിയിരുന്നു.... ഡെന്നിക്ക് കൂട്ടിനായി ശ്രുതിയും ലിസിയും നിപ്പുണ്ട്... സ്നേഹമോൾ അന്നമ്മച്ചിയുടെ കൂടെ വീട്ടിലാണ്... ഇച്ചായനും ഡാനിയും അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി രാവിലെയും രാത്രിയുമൊക്കെ വന്ന് നിക്കാറുണ്ട്... ഹോസ്പിറ്റലിൽ ഒരുപാട് പേർക്ക് നിക്കാൻ കഴിയാത്തൊണ്ട് തന്നെ ശ്രുതിയും ലിസിയും മാത്രമാണ് നിക്കുന്നത് ചിലപ്പോളൊക്കെ ഇച്ചായനും നിക്കും... രാത്രിയിൽ ബെഡിൽ കിടന്ന് ഫോണിൽ കളിക്കുവായിരുന്നു ഡാനി... അവന്റെ അടുത്തേക്ക് മരിയ വന്ന് ബെഡിന്റെ ഓരത്ത് ഇരുന്നു... " ഇച്ചായാ.. ഇപ്പൊ ഡെന്നിച്ചന് എങ്ങനെയുണ്ട്... "

കുഴപ്പമില്ല..... അത്രേം പറഞ്ഞ് അവളുടെ മുഖത്ത് പോലും നോക്കാതെ ഡാനി ബെഡിൽ നിന്ന് എണീറ്റു... " ഇച്ചായാ എവിടെ പോകുവാ... " ഞാനോ പുറത്തേക്ക്... " ഉറങ്ങാൻ സമയമായില്ലേ ഇച്ചായാ... വന്ന് കിടന്നൂടെ... " എനിക്ക് കുറച്ച് ഫോൺ കാൾ വിളിക്കാൻ ഉണ്ട് നീ കിടന്നോ ഞാൻ വന്ന് കിടന്നോളം.... അത് പറഞ്ഞവൻ അവളെ മൈൻഡ് ചെയ്യാതെ ടേബിളിൽ ഇരിക്കുന്ന പവർ ബാങ്ക് എടുത്തു.... " ഇ.... ഇച്ചായാ.. പെട്ടെന്ന് മരിയ വിളിക്കുന്നകേട്ട് അവൻ എന്തെന്ന് രീതിയിൽ അവളെ തിരിഞ്ഞ് നോക്കി.... എന്നാൽ അവളുടെ കണ്ണുകൾ നിറഞ്ഞ് ഇരിക്കുന്നത് കണ്ട് അവൻ പകച്ച് പോയി... " മരിയാ.... """ ഇച്ചായാ... നിങ്ങൾക്ക് എന്നോട് എന്താ ഇത്രയ്ക്ക് അകൽച്ച... എന്നോട് എന്തേലും ഇഷ്ടകുറവ് ഉണ്ടോ... കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ചകൾ ആകുന്നു... അന്ന് തൊട്ട് തുടങ്ങിയത് അല്ലെ ഈ അകൽച്ച... എന്നും രാത്രികളിൽ എന്തേലും തടസം പറഞ്ഞ് ഇച്ചായൻ പുറത്ത് നിൽക്കും...

ഞാൻ ഉറങ്ങി എന്ന് നോക്കീട്ട് ഇച്ചായൻ വന്ന് എന്റെ പക്കൽ കിടക്കും.... ഞാൻ അടുത്ത് വന്ന് ഇരുന്നാൽ എന്തേലും പറഞ്ഞ് ഒഴിഞ്ഞ് മാറും... എല്ലാവരൊടും നല്ലോണം സംസാരിക്കുന്ന ഇച്ചായൻ എന്നോട് സംസാരിക്കുന്നത് ചുരുക്കം ചില കാര്യങ്ങളിൽ.... എന്താ ഇച്ചായാ ഇതിന്റെയൊക്കെ അർത്ഥം... എന്നോട് ഇഷ്ടമില്ല എന്നത് ആണോ എന്നോട് ഇങ്ങനൊക്കെ കാണിക്കുന്നെ... ശെരിക്കും എന്നെ ഇഷ്ടമല്ലേ... ഞാനുമായിട്ടുള്ള കല്യാണം വേണ്ടായിരുന്നെങ്കിൽ പറയത്താതെന്തേ... എനിക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നു... ഇപ്പോഴും എന്നെ ഇഷ്ടമല്ല എന്നത് ഇച്ചായന്റെ ഓരോ പ്രവർത്തികളിൽ നിന്ന് എനിക്ക് മനസിലാവുന്നതല്ലേ... കല്യാണം കഴിഞ്ഞിട്ടും ഇച്ചായൻ എന്നോട് പൊരുത്തപ്പെടാൻ കഴിയില്ലെങ്കിൽ.... പറഞ്ഞോ ഞാൻ ഒഴിഞ്ഞ് മാറാം... എനിക്ക്... നിക്ക് സങ്കടം ഒന്നുമില്ല...

ഇച്ചായന് പൊരുത്തപ്പെടാൻ കഴിയാതൊണ്ടല്ലേ... എന്നാൽ നമുക്ക് ഈ ബന്തം വേണ്ടെന്ന് വെക്കാം... """ ഡാനിയുടെ നേരെ തിരിഞ്ഞ് നിന്ന് അവളത്രയും കരച്ചിലിന്റെ വിതുമ്പൽ അടക്കി നിർത്തി പറഞ്ഞ് കഴിഞ്ഞു... പെട്ടെന്ന് അവളുടെ പുറം ഭാഗത്ത് നിശ്വാസം അടിച്ചതും അവൾ ഞെട്ടി തിരിയാൻ പോയതും... അവളുടെ വയറ്റിലൂടെ രണ്ട് കൈകൾ വലിഞ്ഞ് അവളെ അവന്റെ നെഞ്ചോട് ചേർത്തു.... """ ഇഷ്ടമില്ലാഞ്ഞിട്ടല്ല പെണ്ണേ... ഇഷ്ട്ടമാണ് എനിക്ക് ഈ മരിയകൊച്ചിനെ... അത് നിന്നോട് എങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു... ആദ്യമൊക്കെ നിന്നെ ഫേസ് ചെയ്യാൻ മടിയായിരുന്നു... നിനക്കും എന്നോട് ഇഷ്ടമുണ്ടോ ഇല്ലയോ എന്നും എനിക്ക് അറിയാൻ മേലായിരുന്നു... അതാണ് അകന്ന് നിന്നെ ഒരുപക്ഷെ എന്റെ ഇഷ്ട്ടം നീ അറിഞ്ഞ് അവസാനം നീ അത് നിഷേധിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല മരിയ..

. """ അവളുടെ കാതോരം ചുണ്ടുകൾ ചേർത്തവൻ പറഞ്ഞതും അവൾ തിരിഞ്ഞ് നിന്ന് അവന്റെ നേർക്ക് മുഖത്തേക്ക് നോക്കി... " ശെരിക്കും എന്നെ ഇഷ്ട്ടായിരുന്നോ... നിഷ്കളങ്കമായി അവളത് അവനോട് ചോദിച്ചതും... അവൻ ചിരിച്ചോണ്ട് അവളുടെ കവിളിൽ മെല്ലെ തട്ടി... " ശെരിക്കും എനിക്ക് നിന്നെ ഇഷ്ട്ടമാണ്... അകൽച്ച കാട്ടിയത് നിനക്ക് എന്നോട് ഒരു ഇഷ്ട്ടം ഇല്ലെങ്കിലോ എന്ന് കരുതിപോയി... " ഒരിക്കലുമല്ല എനിക്ക് ഇഷ്ട്ടാ ഇച്ചായാ... അത് പറഞ്ഞവൾ ഒന്ന് ഉയർന്ന് പൊങ്ങി അവന്റെ അധരങ്ങളിൽ അവൾ അധരങ്ങളെ ചേർത്തു.... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ഐഷു ഓഫീസിൽ പോയിട്ട് വന്നത് വൈകിട്ട് നേരെത്തെ ആയിരുന്നു... അത് അച്ഛച്ചൻ പറഞ്ഞിട്ടായിരുന്നു അവൾ നേരെത്തെ വന്നത്... കാറിൽ ഡ്രൈവർ ഇല്ലാത്തൊണ്ട് അവൾ തന്നെയാ കാർ ഓടിച്ച് വീട്ടിൽ വന്നത്...

മുറ്റത്ത് കാർ പാർക്ക് ചെയ്ത് ഐഷു ഇറങ്ങിയപ്പോൾ കണ്ടത് മുറ്റത്ത് പരിചയമില്ലാത്ത ഒരു കാർ കിടക്കുന്നതായിരുന്നു.... അവൾ നേരെ വരാന്തയിൽ കയറി അകത്ത് കുറെ പേരുടെ സംസാരമൊക്കെ അവൾ കേട്ട് സംശയിച്ചെങ്കിലും പിന്നെ അകത്തേക്ക് കയറി.... കയറിയപ്പോ ഹാളിൽ കണ്ടത് അവൾക്ക് അറിയാത്ത തന്നെ കുറെ ആണുങ്ങളും സ്ത്രീകളും ആയിരുന്നു... " ഹാ... ഹാ... ഐഷുമോൾ വന്നല്ലോ... ദേവകി പറഞ്ഞതും എല്ലാരും വാതിൽ പക്കം നിക്കുന്ന ഐഷുവിനെ നോക്കി... അവൾ എല്ലാരേം ഒന്ന് സംശയിച്ച് നോക്കി... എന്നിട്ട് ഹാളിലേക്ക് കയറി... കയറിയപ്പോൾ തന്നെ ദേവകി അവളുടെ അടുത്തേക്ക് വന്ന് അവളെയും കൂട്ടി നേരെ അവരുടെ അടുത്തേക്ക് പോയി... അവൾ ഒന്നും മനസിലാകാതെ അവരെ എല്ലാരേം നോക്കുകയായിരുന്നു..

" മോൾക്ക് ഞങ്ങളെ മനസിലായോ... ഒരു മധ്യവയസുകാരി അവൾക്ക് നേരെ അടുത്തേക്ക് വന്ന് ചോദിച്ചതും... അവൾ മനസ്സിലാവാത്ത രീതിയിൽ അവരെ നോക്കി... " ഹാ മോൾക്ക് ഓർമ കാണില്ല... മോളെ ഞങ്ങൾ കുഞ്ഞിലെ കണ്ടതാ... ഇപ്പൊ ദേ ഇപ്പോഴാ ഞങ്ങൾ മോളെ കാണുന്നെ... ഞാൻ മാലിനി... ശ്രീനാദിന്റെ അമ്മയാണ്... ഐഷുവിന് അവർ പറഞ്ഞത് മനസ്സിലായില്ലെങ്കിലും ഒന്ന് ചിരിച്ച് കൊടുത്തു... " എന്റെ മാലിനി നീ ഇത് ആരോടാ ഇത് പറയണേ... മോൾക്ക് ഞങ്ങളെ ഒന്നും മനസിലായി കാണില്ല... അത് എങ്ങനാ മനസിലാകുന്ന രീതിയിൽ പറഞ്ഞ് കൊടുകണ്ടേ... എന്റെ മോളെ... ഞാൻ രാധാകൃഷ്ണൻ നിന്റെ അച്ഛന്റെ സ്കൂളിൽ ഒന്നിച്ച് പഠിച്ച കൂട്ടുകാരൻ... മോളുടെ അടുത്ത് നിക്കുന്നത് മാലിനി എന്റെ ഭാര്യയാണ്... പിന്നെ ഞങ്ങക്ക് ഉള്ളത് ഒരേ ഒരു മോൻ ദേ എന്റെ അടുത്തിരിക്കുന്നത് ശ്രീരാഗ്.... " ആ മധ്യവയസുകാരൻ അത്രയും പറഞ്ഞ് അടുത്തിരിക്കുന്ന ചെറുപ്പക്കാരനെ കാണിച്ച് കൊടുത്തു...

ക്ലീൻ ഷേവ് ചെയ്ത മുഖം അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരു ചെക്കനായിരുന്നു... അവൾ അവരെയൊക്കെ നോക്കി ചിരിച്ച് കൊടുത്തു... അവനും അവളെ നോക്കി ചിരിച്ചിരുന്നു... " ഞങ്ങൾ മോൾക്ക് നാല് വയസുള്ളപ്പോളാ വന്നത്... ആ ഒരിതിൽ ആണ് അവൾ മോളോട് ഓർമയുണ്ടോ എന്നൊക്കെ ചോദിച്ചത്... അയാൾ പറയുന്നതിന് അവൾ ഒന്ന് ചിരിച്ചോണ്ട് തലയാട്ടി... " ഹാ അല്ല മോൾ ഞങ്ങൾ ഇപ്പൊ വന്നത് എന്തിനെന്ന് അറിയോ... അല്ല ഇവർ പറഞ്ഞോ... അതിനവൾ മനസിലാകാതെ അച്ഛച്ചനെ നോക്കി... " അല്ല അത് പിന്നെ ഞങ്ങൾ... " ആഹാ പറഞ്ഞില്ലേ അത് പിന്നെ മോളെ... മോൾക്ക് വേണ്ടി എന്റെ മോനെ ആലോജിക്കാനാണ് ഞങ്ങൾ വന്നത്... നിങ്ങടെ കുഞ്ഞിലെ എനിക്കും ചന്ദ്രനും ആ ഒരിഷ്ട്ടം ഉണ്ടായിരുന്നു... ഇതിപ്പോ ചന്ദ്രനായി തന്നെയാണ് ഇങ്ങോട്ട് ഇത് പറഞ്ഞത്...

അതുകൊണ്ട് തന്നെ ഒട്ടും താമസിക്കാതെ ഞങ്ങൾ ഇവനെയും കൂട്ടി ഇങ്ങോട്ട് പോന്നത്... ഇതിപ്പോ ഞങ്ങൾ എന്തായാലും ശ്രീക്ക് വേണ്ടി പെണ്ണിനെ കണ്ടല്ലോ..... ചന്ദ്രനെ പറയാൻ സമ്മതിക്കാതെ രാധാകൃഷ്ണൻ അത് പറഞ്ഞതും ഐഷു ഞെട്ടികൊണ്ട് ചന്ദ്രനെയും അച്ഛച്ചനെയും നോക്കി... അയാൾ പറഞ്ഞത് കേട്ടതും ഐഷുവിന്റെ നെഞ്ചിൽ തന്നെ അത് കൊണ്ടിരുന്നു... " ഹാ മാലിനി എന്നാ നമ്മൾക്ക് ഇറങ്ങിയാലോ മോൾ വന്നു അവളെ എന്തായാലും കണ്ടല്ലോ... ഇനീപ്പോ മോളും മോനും കൂടെ വേറെ നല്ല ദിവസം നോക്കി സംസാരിക്കട്ടെ ഇപ്പൊ നമുക്ക് ഇറങ്ങാം ജോലി സൈറ്റിൽ നിന്ന് വിളിച്ചിരുന്നു എനിക്ക് അവിടെ ചെന്നെ കഴിയൂ.... ശെരി ചന്ദ്രാ അച്ഛാ ഞങ്ങൾ ഇറങ്ങട്ടെ... " അത് പറഞ്ഞവർ അവിടുന്ന് ഇറങ്ങി.... ഐഷു എല്ലാം കേട്ടതിൽ വിശ്വാസിക്കാനാവാതെ നിന്നു.... മുമ്പത്തെ പോലെ തന്നെ ഇപ്പോഴും അച്ഛൻ താൻ അറിയാതെ കല്യാണം നടത്താൻ ഉറപ്പിച്ചിരിക്കുന്നു...

പെണ്ണ് കാണലും കഴിഞ്ഞു..... അച്ഛന്റെ കൂടെ കൂടി അച്ഛച്ചനും... ഐഷുവിന് ഇപ്പൊ നടന്നത് ഓർത്ത് ദേഷ്യം കയറാൻ തുടങ്ങി... അവൾ നേരെ പോയി ടേബിളിൽ ഇരുന്ന ഫ്‌ളവർ വേഴ്സ് എടുത്ത് തറയിൽ എറിഞ്ഞു... ശബ്‌ദം കേട്ട് എല്ലാരും ഹാളിലേക്ക് വന്നു... രാമകൃഷ്ണനും ഫാമിലിയും അവിടുന്ന് പോയി കഴിഞ്ഞിരുന്നു.... " ഐഷു നീ ഇത് എന്താ കാണിക്കുന്നെ... ദേഷ്യത്തോടെ ചന്ദ്രൻ അത് ചോദിച്ചതും രൂക്ഷമായി അവൾ അയാളെ നോക്കി... " ആരോട് ചോദിച്ചിട്ട് ആണ് നിങ്ങൾ എന്റെ കല്യാണവും പെണ്ണ് കാണലും ഒക്കെ നടത്തുന്നത്... ശബ്‌ദം ഉയർത്തി അയാളെ രൂക്ഷമായി നോക്കിയവൾ പറഞ്ഞു.... " ഇഷാൻവി നീ പതുക്കെ പറഞ്ഞാൽ മതി ഞങ്ങൾക്ക് കേൾക്കാം പിന്നെ.... നിന്റെ കല്യാണം അത് തീരുമാനിക്കേണ്ടത് ഞാനാണ് നിന്റെ അച്ഛൻ അതുകൊണ്ട് തന്നെ നിന്റെ കല്യാണം ആരോട് നടകണമെന്നൊക്കെ ഞാൻ തീരുമാനിച്ചിട്ടുണ്ട്... "

അതെങ്ങനെ ഷെരിയാകും എന്റെ സമ്മതം ഇല്ലാതെ ഇയാൾ എന്തിനാ എന്റെ കല്യാണം തീരുമാനിച്ചത്... എനിക്ക് ഈ കല്യാണത്തിന് താൽപര്യമില്ല... " നിന്റെ താൽപ്പര്യം ഒന്നും ഞാൻ നോക്കില്ല... ഞാൻ നിനക്ക് വേണ്ടി ഒരുത്തനെ കണ്ട് വെച്ചിട്ടുണ്ട് അവൻ തന്നെ നിന്നെ കെട്ടും... " ഇല്ല അതൊരിക്കലും നടക്കാൻ ഈ ഐഷു സമ്മതിക്കില്ല... കാരണം നിങ്ങൾ എന്റെ കാര്യത്തിൽ ഇടപെടുന്നതോ തീരുമാനിക്കുന്നതോ എനിക്കിഷ്ട്ടല്ല... അത് ദേഷ്യത്തോടെ അവൾ പറഞ്ഞ് കഴിഞ്ഞതും ചന്ദ്രന്റെ വിരലുകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു... പ്രീതിക്ഷിക്കാത്തോണ്ട് തന്നെ അവളൊന്ന് വെച്ചുപോയി..... അയാൾ അവളുടെ മുടികുത്തിൽ പിടിച്ച് അയാൾക്ക് നേർക്ക് നിർത്തി... തടയാൻ വന്ന ദേവനന്തനെയോ ബാക്കി ആരെയോ വകവെക്കാതെ അയാൾ അവളുടെ മുഖത്തേക്ക് പകയോടെ നോക്കി... " വല്ലവന്മാരെയും മോൾ മനസിൽ കൊണ്ട് നടപ്പുണ്ടെങ്കിൽ അതൊക്കെ അങ്ങ് വിട്ട് കളഞ്ഞേക്കണം

കാരണം നിന്റെ ഈ അച്ഛൻ ഒരുത്തനെ കണ്ട് പിടിച്ച് തരും അവന്റെ മുന്നിൽ നീ തല നീട്ടിയെ പറ്റു... അയാൾ അത്രെയും പറഞ്ഞ് അവളിൽ നിന്ന് പിടിവിട്ട് അകത്തേക്ക് കയറിപ്പോയി... നിറഞ്ഞ് തൂവിയ കണ്ണുകളെ അമർത്തി തുടച്ചവൾ എല്ലാരേയും ദേഷ്യത്തോടെ നോക്കി നേരെ സ്റ്റയർ കയറി റൂമിലേക്ക് പോയി... വാതിലടച്ച് ഒരുപാട് നേരം ബാത്റൂമിലെ ശവറിന്റെ ചോട്ടിൽ നിന്ന് കരഞ്ഞു... ഇച്ചായൻ ഓഫീസിൽ വന്നിട്ട് ഒരാഴ്ച ആയിരുന്നു വരാത്ത കാരണം ഡെന്നിയുടേത് ആണെന്ന് വിളിച്ച് പറഞ്ഞോണ്ട് അവൾക്ക് സങ്കടം ഇല്ലെങ്കിലും... ഇച്ചായനെ ഇത്രയും ദിവസം കാണാതെ ഇരുന്നോണ്ട് ഉള്ളിൽ ഒരുതരം പിടപ്പായിരുന്നു... അത് കാരണം അവൾക്ക് ജോലി ചെയ്യാനും വലിയ മടുപ്പായിരുന്നു... ഇന്ന് തറവാട്ടിൽ നടന്നതൊക്കെ ഓർത്ത് ഐഷുവിന് കരച്ചിലിന് അപ്പുറം ദേഷ്യമായിരുന്നു... രാത്രി ഇച്ചായനെ വിളിച്ച് തന്റെ സങ്കടങ്ങൾ അറിയിക്കണമെന്ന് കരുതി വിളിച്ചെങ്കിലും ഫോൺ ആദ്യം ബെൽ അടിച്ച് പിന്നെ കട്ട് ആയി

എന്നാൽ പിന്നെ അത് വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു... എല്ലാം കൂടെ ആയപ്പോൾ അവൾക്ക് ദേഷ്യം കൂടി... ദേഷ്യത്താൽ അവൾ വർക്ക് ചെയ്തോണ്ടിരുന്ന ഫയൽ ഒക്കെ തറയിൽ എറിഞ്ഞു.. പിന്നെ ദേഷ്യം അടക്കാൻ കഴിയാതെ വന്നപ്പോൾ പൗച്ചിൽ ഇരുന്ന സ്ലീപ്പിങ് പീൽസ് ഒന്നെടുത്ത് വായിലിട്ട് വെള്ളം കുടിച്ചു... പലപ്പോഴും സങ്കടം സഹിക്കാതെയും ദേഷ്യം വരുമ്പോളും അവൾ യൂസ് ചെയ്യുന്നതാണ് ഈ സ്ലീപ്പിങ് പീൽസ്.... ★ ★ ★ ★ ★ ★ ★ ★ ★ ★ ഇന്നലെ രാത്രി ഇച്ചായൻ ആയിരുന്നു ഡെന്നിക്ക് കൂട്ടിനായി ഉണ്ടായിരുന്നത്... ഫോണിൽ ചാർജ് തീർന്നതുകൊണ്ട് വെക്കാൻ പറ്റിയില്ലായിരുന്നു രാവിലെ വീട്ടിൽ വന്ന് ചാർജിൽ വെച്ചപ്പോളാണ് ഐഷുവിന്റെ കാൾ കണ്ടത്... അങ്ങോട്ട് വിളിച്ചെങ്കിലും പിന്നെ എടുത്തില്ല.... അതുകൊണ്ട് തന്നെ ഇച്ചായൻ റെഡി ആയി നേരെ ഓഫീസിൽ പോയി.... അവിടെ ഐഷുവിന്റെ ക്യാബിനിൽ കയറിയപ്പോൾ തന്നെ ഇച്ചായൻ ഐഷുവിനെ കണ്ടിരുന്നു...

ഇച്ചായൻ നേരെ അവളുടെ ടേബിളിൽ പോയി ഇരുന്നു... " എന്താണ് പെണ്ണേ ഇന്ന് ഞാൻ രാവിലെ വിളിച്ചിട്ട് എടുക്കാത്തെ... ഇച്ചായൻ പറയുന്നകേട്ട് അവൾ മുഖം ഉയർത്തി ഇച്ചായനെ നോക്കി... അപ്പോഴാണ് ഇച്ചായൻ ശ്രേദ്ധിച്ചത് അവളുടെ മുഖത്തെ ഇടത്തെ കവിളിൽ കാണുന്ന കരിനീലിച്ച പാടുകളും... മങ്ങിയ കണ്ണുകളും... " എന്താടി എന്താ കൊച്ചേ പറ്റിയെ നിനക്ക്... " ഹാ ഡേവിഡ് ലീവ് കഴിഞ്ഞ് ഇയാൾ വന്നോ..... ഇച്ചായൻ ചോദിച്ചതിന് മറുപടി കൊടുക്കാതെ അവൾ ഗൗരവത്തോടെ പറയുന്നകേട്ട് ഇച്ചായൻ നെറ്റി ചുളിച്ച് അവളെ നോക്കി... " നിനക്ക് എന്താ കൊച്ചേ പറ്റിയെ നിന്റെ കവിളിലെ ഈ നീലിച്ച പാടുകൾ... " അതൊക്കെ ചോദിക്കാൻ നിങ്ങൾ ആരാ... ഏഹ്.... താൻ എന്റെ വെറും പിയെ മാത്രമല്ലേ അല്ലാതെ വേറെ ആരുമല്ലല്ലോ ഓഫീസിൽ വന്നിട്ട് ഒരായിച്ച ആകുന്നു... താൻ ഞാൻ തന്നിരുന്ന വർക്കുകൾ കംപ്ലീറ്റ് ആക്കിയോ... ഫയലുകൾ എല്ലാം ക്ലിയർ ചെയ്തോ ഇല്ലാ ഒന്നും ശെരി ആക്കിയിട്ടില്ല...

തന്നോട് ഞാൻ പറഞ്ഞിട്ടില്ലെ... എന്തൊക്കെ പറഞ്ഞാലും ആദ്യം ഓഫീസ് വർക്ക് ഒക്കെ കറക്ട് ആക്കണമെന്ന്... എന്നിട്ടോ ഒരു വർക്കും ഇയാൾ മുഴുവനായും ചെയ്തിട്ടില്ല... തന്നെയൊക്കെ പിയെ ആക്കിയെ എന്നെ പറഞ്ഞാൽ മതി... ആദ്യം പെൻഡിങ് കിടക്കുന്ന വർക്ക് ഒക്കെ കംപ്ലീറ്റ് ആക്കീട്ട് മതി തന്റെ ലീവ് ഒക്കെ എടുക്കുന്നത്... അത്രയും ദേഷ്യത്തോടെ പറഞ്ഞവൾ അവിടെ വെച്ചിരുന്ന ഫയലുകൾ ഉൾപ്പടെയുള്ള എല്ലാം തറയിലേക്ക് തട്ടി ഇട്ടു... അവൾ പറഞ്ഞത് എല്ലാം കേട്ട് ഇച്ചായൻ നിശ്ശബ്ദമായി പോയിരുന്നു... ദേഷ്യത്താൽ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു... ഇച്ചായൻ അവിടുന്ന് എണീറ്റ് നേരെ തറയിൽ കിടക്കുന്ന ഫയലുകളും എടുത്ത് ഇച്ചായന്റെ ക്യാബിനിലേക്ക് പോയി...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story