തീവണ്ടി: ഭാഗം 29

Theevandi

എഴുത്തുകാരി: മുകിൽ

അന്ന് പിന്നെ ഇച്ചായൻ ഐഷുവിനോട് വലുതായി മിണ്ടാൻ പോയില്ല... ജോലിയിൽ തന്നെ മുഴുകി... പെൻഡിങ് കിടന്ന വർക്കുകൾ ഒക്കെ ചെയ്ത ശേഷമായിരുന്നു ഓഫീസിൽ നിന്നിറങ്ങിയത്.... കഴിവതും ഇച്ചായൻ ഐഷുവിനോട് മിണ്ടാൻ പോയില്ല.... അന്ന് രാവിലെ ഓഫീസിൽ വരാൻ നേരവും അച്ഛനും ഐഷുവുമായി ചെറിയൊരു വഴക്ക് നടന്നിരുന്നു... ഇഷ ആയിരുന്നു പിന്നെ അത് സോൾവ് ആക്കിയത്... എന്നാലും ഐഷുവിന് അച്ഛനോട് ദേഷ്യവും അതിൽ പരം പേടിയുമായിരുന്നു... ആ ഒരു ഭാവം ചേർന്നാണ് ഐഷു ഇച്ചായനോട് ദേഷ്യപ്പെട്ടത്... കൂടാതെ ഇന്നലെ ഇച്ചായനെ വിളിച്ചിട്ടും കിട്ടിയില്ലായിരുന്നു.. പക്ഷെ ഇച്ചായനെ ഒത്തിരി വഴക്ക് പറഞ്ഞതിന് ശേഷമാണ് അവൾക്ക് തന്നെ തോന്നിയത് ഇത്രയും ദേഷ്യപ്പെടേണ്ടെന്ന്.... അന്നത്തെ ദിവസം അവളോട് ഇച്ചായൻ ഒന്നും മിണ്ടാതെ നടന്നതൊക്കെ ഓർത്ത് അവൾക്കും സങ്കടം ഉണ്ടായിരുന്നു... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★

റൂമിലെ ബെഡിൽ അസ്വസ്ഥതയോടെ കിടക്കുവായിരുന്നു ഇച്ചായൻ... ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അടുത്തൂടെ വരുനില്ലായിരുന്നു.... പിന്നെ പതിവിൽ കിടക്കുന്ന സമയത്തുമല്ല താൻ കിടക്കുന്നത്... ഓഫീസിൽ നിന്ന് നേരെ വന്നത് വീട്ടിലാണ് ഫ്രണ്ട്സ് വിളിച്ചിട്ട് ക്ലബ്ബിലേക്ക് പോയില്ല... വന്ന് ഫ്രഷ് ആയി നേരെ ബെഡിൽ കിടന്നതാണ് കണ്ണടയ്ക്കുമ്പോൾ ഒക്കെ ഇച്ചായന്റെ മനസിലേക്ക് ഓടി എത്തുന്നത് ഐഷുവിന്റെ മുഖവും... തന്നോട് അവൾ ഇന്ന് ദേഷ്യം കാണിച്ചതും... ' അവൾക്ക് അതിനുമാത്രം എന്നോട് എന്തിനാ രാവിലെ ദേഷ്യപ്പെട്ടത്...?? ഞാൻ അവളെ ഒന്നും പറഞ്ഞ് ഇതുവരെ വേദനിപ്പിച്ചിട്ടില്ല... എന്നിട്ടും... അല്ലേൽ കാര്യം ചോദിച്ചപ്പോൾ അവൾക്ക് എന്താണ് എന്ന് പറഞ്ഞൂടെ എന്നോട് ഇത്ര മാത്രം ദേഷ്യപ്പെടാൻ തക്ക കാര്യം എന്താ....... ഇന്നലെ അവൾ വിളിച്ചിരുന്നത് രാവിലെ ഓഫീസിൽ പോകാൻ നേരമാണ് കണ്ടത്... തിരിച്ച് വിളിക്കാത്തത് മനപ്പൂർവ്വമല്ല അവളെ ഇനി ഓഫീസിൽ കാണുമ്പോൾ സംസാരിക്കണമെന്ന് വിചാരിച്ചു... ഇതിപ്പോ..... '

ഓരോന്ന് സ്വയം ചിന്തിച്ച് ഇച്ചായൻ അസ്വസ്ഥയോടെ പറഞ്ഞിരുന്നു... എന്നിട്ട് മനസിന് വല്ലാത്ത വയ്യായ്ക് തോന്നിയപ്പോ ഫോൺ എടുത്ത് ഐഷുവിന്റെ നമ്പർ കാൾ ആക്കാൻ എടുത്തെങ്കിലും രാവിലെ അവൾ ഇച്ചായനോട് ദേഷ്യപ്പെട്ടത് ഓർമ വന്നത് ഫോൺ എടുത്ത പടി തിരികെ വെച്ചു.... പിന്നെയും ചിന്തകൾ ഐഷുവിനെ ചുറ്റി പറ്റി ആയിരുന്നു... കാരണങ്ങൾ എന്തേലും ഉണ്ടേലും ഇല്ലേലും പെട്ടെന്ന് ചൂടാകുന്ന സ്വഭാവമാണ് ഐഷുവിന്റെ... അത് തനിക്കറിയാം... അഭിമന്യു വഴി പലപ്പോളും കേട്ടിട്ടുള്ളതുമാണ് ഐശുവും അവളുടെ അച്ഛനുമായുള്ള വഴക്ക്... അതിന്റെ കാരണം ഇതുവരെ താൻ ചോദിച്ചിട്ടില്ല... അതുമല്ല അന്നൊക്കെ അവളോട് പ്രേശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തന്നെ നോക്കി പുഞ്ചിരിയോടെ പറയും ഒന്നുമില്ലെന്ന്... എന്നാലും അത് പച്ച കള്ളമാണ് എന്ന് അറിഞ്ഞിട്ടും ഇച്ചായൻ ചോദിച്ചിട്ടില്ല അത് പിന്നെ അവൾക്ക് താല്പര്യമുള്ളപ്പോൾ അവൾ തന്നെ പറയട്ടെ എന്ന് സ്വയം ഇച്ചായൻ കരുതിയിരുന്നു... ഓരോന്ന് ഒക്കെ ഓർത്ത് ഇച്ചായൻ തന്നെ തല വേദനിക്കുന്നുണ്ടായിരുന്നു...

അവസാനം പിന്നെ രണ്ടും കല്പിച്ച് ഇച്ചായൻ വീട്ടിൽ നിന്നിറങ്ങി ബൈക്കും എടുത്ത് നേരെ ബീച്ചിലേക്ക് വിട്ടു... അവിടെ ബൈക്ക് പാർക്ക് ചെയ്ത് കുറച്ച് നേരം ശാന്തതയോടെ ഇച്ചായൻ മണൽ തരികളിലൂടെ പതിയെ നടന്ന് കരയിലേക്ക് കയറി തിരമാലകൾ അടിച്ച് വീശുന്ന ഇടത്തേക്ക് പതിയെ നടന്നു... പിന്നെ ഇച്ചായൻ അവിടെ ഉണ്ടായിരുന്ന ബെഞ്ചിലേക്ക് ഇരുന്നു... ആകെ മൊത്തം ഇച്ചായൻ അപ്പൊ നോക്കി കാണുവായിരുന്നു... എങ്ങും നിശബ്ദത മാത്രം കടലിൽ നിന്ന് അടിച്ച് വീശുന്ന തിരമാലകളുടെ ശബ്‌ദം മാത്രം അപ്പോൾ അവിടെ കേൾക്കുന്നുണ്ടായിരുന്നു... ഇച്ചായൻ അവിടെ മാകെ വീക്ഷിക്കുന്ന നേരമാണ് ഇച്ചായൻ ഇരിക്കുന്ന ബെഞ്ചിന്റെ കുറച്ച് അകലെ ആയി കരയിൽ മണൽ തിട്ടയിൽ ഏതോ ഒരു പെണ്കുട്ടി ഇരിക്കുന്നത് കണ്ടത്... ആദ്യം ഒന്ന് ഇച്ചായൻ അവളെ നോക്കി.. പുറം തിരിഞ്ഞ് ഇരിക്കുന്നതുകൊണ്ട് മുഖം കാണാൻ സാധിക്കില്ലായിരുന്നു....

എത്ര നോക്കീട്ടും അവളുടെ മുഖം കാണാൻ പറ്റില്ലായിരുന്നു... വിദൂരത്ത് കണ്ണും നട്ടാണ് അവൾ ഇരിക്കുന്നത്... ഒരു നിമിഷം ഇച്ചായൻ ഐഷുവാണെന്ന് ഓർത്ത് പോയി... അതുപോലെ ഐഷുവാണോ അവിടെ ഇരിക്കുന്ന പെണ്ണെന്നും ചിന്തിച്ച് പോയി... അവിടെ അവിടെയായി തട്ടി വീശുന്ന വെളിച്ചം അവളിലേക്ക് അടിക്കുന്നുണ്ട്... ഒന്ന് സംശയിച്ച ഇച്ചായൻ അവിടുന്ന് എണീറ്റ് നേരെ അവൾ ഇരിക്കുന്ന അടുത്തേക്ക് നീങ്ങി... അവിടെ അവളുടെ പുറകിൽ ചെന്ന് തോളിൽ പതിയെ ഇച്ചായൻ കൈകൊണ്ട് തട്ടി... " ഐഷു... ഇച്ചായൻ സംശയത്തോടെ അങ്ങനെ വിളിച്ചതും ആ പെണ്കുട്ടി തിരിഞ്ഞ് ഇച്ചായനെ ദയനീയമായി നോക്കി... അത് തന്റെ ഇഷാൻവി ആണെന്ന് കണ്ടതും ഇച്ചായന്റെ കണ്ണുകൾ മിഴിഞ്ഞു... " ഇച്ചായാ.... ഇച്ചായനെ അവിടെ കണ്ട ഐഷു ഒന്ന് അന്താളിച്ചെങ്കിലും പിന്നെ ഒരു പൊട്ടി കാരച്ചിലൂടെ ഇച്ചായനെ വിളിച്ചോണ്ട് ആ നെഞ്ചിലേക്ക് തല ചേർത്തു... അവളുടെ കൈകൾ ഇച്ചായന്റെ ദേഹത്ത് വരിഞ്ഞ് മുറുകുന്നുണ്ടായിരുന്നു... അതോടൊപ്പം കരച്ചിലും...

എന്നാലും തിരിച്ച് ഇച്ചായൻ അവളെ തന്നിലേക്ക് ചേർത്തില്ല... " ഇച്ചായാ പ്ലീസ് ഇച്ചായാ ഇനിയും ഈ പരിഭവം എന്നോട് കാട്ടല്ലേ.. ഈ ഇച്ചായന്റെ ആൻവി കൊച്ചിന് അത് സഹിക്കില്ല... ഞാൻ പറഞ്ഞത് ഒക്കെ തെറ്റ് തന്നെയാ അതിന് ഞാൻ ഒത്തിരി സോറി പറയുന്നു പക്ഷെ പിണങ്ങല്ലേ ഇച്ചായാ എന്നോട്... എനിക്ക് അത് സഹിക്കണില്ല... എനിക്ക് എന്റെ ഇച്ചായനോട് അല്ലാതെ വേറെ ആരോടാ അധികാരത്തോടെ സംസാരിക്കാൻ ഉള്ള അവകാശം... സോറി ഇച്ചായാ ഞാൻ എല്ലാ ഡിപ്രഷനും കാരണം ദേഷ്യത്താൽ സംസാരിച്ചതിന്.... കാരഞ്ഞോണ്ട് അവൾ ഇച്ചായന്റെ നെഞ്ചിൽ തലചേർത്ത് പറയുന്ന കേട്ടതും എന്തോ ഇച്ചായനും അപ്പോൾ സങ്കടം തോന്നി... അവളെ തന്റെ കൈകാൾ പൊതിഞ്ഞ് നെഞ്ചോട് ചേർത്ത്... " മതി പെണ്ണേ കരഞ്ഞത്.. എനിക്ക് പരിഭവം ഒന്നുമില്ല നീ നിന്റെ കരച്ചിൽ നിർത്ത് പെണ്ണേ....... ഇച്ചായൻ അവളുടെ തലയിൽ തടവി പറയുന്നത് കേട്ടതും അവൾ ഇച്ചായന്റെ നേരെ മുഖം ഉയർത്തി...

" ശെരിക്കും... ശെരിക്കും എന്നോട് ഇച്ചായൻ മിണ്ടുവോ... " മിണ്ടുവെടി... അവളുടെ കവിളിൽ തട്ടി ഇച്ചായൻ പറഞ്ഞതും... അവൾ അവളുടെ കണ്ണുകൾ കൈകളാൽ അമർത്തി തുടച്ചു... എന്നിട്ട് ഇച്ചായന്റെ കൈകളിൽ കൈകോർത്ത് അവളും ഇച്ചായനും ആ മണൽ തിട്ടയിൽ ഇരുന്നു... എന്നിട്ട് അവൾ ഇന്ന് ഇച്ചായനോട് ചൂടായത് ഒക്കെ കാരണങ്ങൾ എല്ലാം പറഞ്ഞു... എല്ലാം കേട്ട ഇച്ചായൻ ഐഷുവിനെ നെറ്റി ചുളിച്ച് നോക്കി... " എന്റെ കൊച്ചേ... നിന്റെ അപ്പന് ഇത് എന്തിന്റെ കേടാണ്... ഈ ഡേവിഡ് ജോൺ നീക്കുമ്പോൾ ആണോ അങ്ങേര് വേറെ ചെക്കനെ ഈ ഇഷാൻവി ചന്ദ്രശേഖറിന് നോക്കുന്നത്... " ഹും... എന്റെ ഇച്ചായാ അതിന് എന്റെ ചെക്കൻ ഈ ഇരിക്കുന്ന ഡേവിഡ് ആണെന്ന് നമുക്ക് രണ്ട് പേർക്കല്ലേ അറിയൂ വേറെ ആർക്കും അറിയില്ലല്ലോ... " അതിനെന്താ നമുക്ക് അറിയിക്കാടെ... എത്രയും വേഗം അല്ലേൽ നിന്നെ നല്ല വേറെ ചെക്കന്മാർ അടിച്ച് മാറ്റും അതിന് മുമ്പേ എനിക്ക് നിന്നെ എന്റെ ജീവിതത്തിൽ കയറ്റിയെ പറ്റു... "

ഇച്ചായന്റെ പൂതി കൊള്ളാം... പക്ഷെ ഞാൻ വരണമെങ്കിൽ അത്യാവശ്യം ജോലി എങ്കിലും എന്റെ ഇച്ചായൻ ഉണ്ടാകണം... " ഓ അതാണോ അതൊന്നും നീ പേടിക്കണ്ട....എന്റെ കൂടെ പൊന്നാൽ നിന്നെ ഞാൻ ഒരിക്കലും പട്ടിണിക്ക് ഇടില്ലെടി... " ഉവ്വ്... പിന്നെ ഇച്ചായാ എനിക്ക് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട് അത് ഇപ്പൊ പറ്റില്ല നാളെ എന്റെ കൂടെ വരണം അമ്മേടെ തറവാട്ടിലേക്ക്... " അവിടെ എന്തുവാ... " അവിടെ നമുക്ക് പോകുമ്പോൾ ഒക്കെ കാണാം... കടലിൽ നിന്ന് അടിച്ച് വീശുന്ന തിരമാലകളെ നോക്കി അവളത് പറഞ്ഞ് ഇച്ചായന്റെ താളിലേക്ക് തല ചേർത്ത് കിടന്നു... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ പിറ്റേന്ന് രാവിലെ ഐശുവും ഇച്ചായനും ഓഫീസ് കാര്യത്തിന് വേണ്ടി പുറത്തേക്ക് ഇറങ്ങിയിരുന്നു... അത് കഴിഞ്ഞ് ഐഷു ഇച്ചായനെയും കൂട്ടി നേരെ അവളുടെ അമ്മയുടെ വീട്ടിലേക്ക് പോയി... അത്യാവശ്യം വലിയ ഒരു നില കെട്ടിടത്തിന്റെ മുന്നിലായിരുന്നു കാർ നിർത്തിയത്... അവിടെ നിർത്തി ഐഷു ഇച്ചായനെയും കൂട്ടി വീട്ടിലേക്ക് കയറി...

വീട്ടിലെ കാളിംഗ് ബെൽ അടിച്ചതും കതക് തുറന്ന് അത്യാവശ്യം പ്രായം തോന്നിക്ക സ്ത്രീ ഇറങ്ങി വന്നു... " ഹാ ആരാ ഇത് ഐഷുവോ വാ മോളെ... " ആഹ് അഖിലാന്റി മുത്തശ്ശൻ... " ഹാ അച്ഛൻ റൂമിലുണ്ട് മോളെ അകത്തേക്ക് വാ... ഇച്ചായനെയും കൂട്ടി അവൾ അകത്തേക്ക് കയറി... പിന്നെ നേരെ അവൾ ഇച്ചായനേയും കൊണ്ട് മുത്തശ്ശന്റെ റൂമിലേക്ക് കയറി... " മുത്തശ്ശാ.... ബെഡിൽ ചാരി ഇരുന്ന് ബുക്ക് വായിക്കുന്ന വൃദ്ധന്റെ അടുത്തേക്ക് ചെന്നവൾ വിളിച്ചതും അദ്ദേഹം കയ്യിലിരുന്ന ബുക്ക് ബെഡിൽ വെച്ച് കണ്ണിൽ നിന്ന് കണ്ണാടി എടുത്ത് മാറ്റി പുഞ്ചിരിയോടെ അവളെ നോക്കി... " മുത്തശ്ശന്റെ ഐഷു മോൾ വന്നോ... " അതേ വന്നല്ലോ... അത് പറഞ്ഞവൾ നേരെ ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തം കൊടുത്തു... " മുത്തശ്ശാ മുത്തച്ഛൻ പറഞ്ഞത് പോലെ എന്റെ ആളെ ഞാൻ മുത്തശ്ശന്റെ അടുത്തേക്ക് കൊണ്ട് വന്നിട്ടുണ്ട്... ഇനി ഞാൻ പോയി അച്ചൂസിനെ കളിപ്പിക്കട്ടെ... "

ഹാ ഇതാണോ എന്റെ ഐഷു കുട്ടിയുടെ മനം കവർന്ന ആ നസ്രാണി ചെക്കൻ... " അതേ ഇതാണ് എന്റെ ഇച്ചായൻ.... ഇച്ചായാ നിങ്ങൾ സംസാരിക്കുട്ടോ ഞാൻ അപ്പോഴേത്തേക്കും മുകളിൽ പോയിട്ട് വരാ.. ഇച്ചായനോട് അത്രേം പറഞ്ഞവൾ മുകളിലേക്ക് പോയി... ഇച്ചായൻ ആണേൽ ഒന്നും മനസിലാകാതെ മുത്തശ്ശനെ നോക്കി... " അല്ല മോൻ ഒന്നും മനസ്സിലായില്ല അല്ലെ... വാ വരൂ വന്ന് ഇവിടെ ഇരുന്നേക്ക്... മുത്തച്ഛൻ അടുത്തൊരു കസേര നീക്കി അവിടേക്ക് ചൂണ്ടി ഇച്ചായൻ വിളിച്ചിരുത്തി... " മോനോട് മോൾ ഇതുവരെ ഇവിടുത്തെ കാര്യങ്ങൾ പറഞ്ഞിട്ടില്ലല്ലേ... എനിക്ക് രണ്ട് പെണ്മക്കൾ ആയിരുന്നു മൂത്തവൾ സുചിത്ര ഇഷയുടെ അമ്മ രണ്ടാമത്തവൾ സുമിത്ര ഐഷുവിന്റെ അമ്മ... " എന്ത്.... ഇച്ചായൻ ഞെട്ടിക്കൊണ്ട് അദ്ദേഹത്തെ നോക്കി... " അതേ മോനെ ഇഷ എന്റെ മൂത്ത മകൾ സുചിത്രയുടെയും ചന്ദ്രശേഖറിന്റെയും മകൾ ആണ്... " അ... അപ്പൊ ഐഷു... " ഐഷു ചന്ദ്രശേഖറിന്റെയും സുമിത്രയുടെയും മകൾ... " മുത്തശാ എനിക്കൊന്നും മനസിലാകുന്നില്ല... ഇച്ചായൻ ഒന്നും മനസിലാകാതെ അദ്ദേഹത്തെ നോക്കി...

" എന്റെ പെണ്മക്കൾ രണ്ടുപേരും ചന്ദ്രശേഖറിന്റെ ഭാര്യമാരാണ്... പക്ഷെ രണ്ടുപേരും ഇപ്പൊ ജീവിച്ചിരിക്കുന്നില്ല... ഇഷയുടെ 'അമ്മ അതായത് സുചിത്ര അവളെയാണ് ആദ്യം ചന്ദ്രശേഖറിന് നൽകിയത് ഇഷയുടെ ജനനത്തോടെ സുചിത്ര തന്റെ അനിയത്തി സുമിത്രയെ ഇഷ മോളെ നോൽക്കാൻ ഏല്പിച്ചിട്ടായിരുന്നു മരണപ്പെട്ടത്... ഇഷയെ നോക്കാൻ വേണ്ടി മാത്രമായിരുന്നു ഞങ്ങൾ പിന്നെ സുമിത്രയെ ചന്ദ്രന് കൊടുത്തത്... അവരിൽ ഉണ്ടായതാണ് ഐഷു മോൾ... അവളുടെ പതിനഞ്ചാം വയസ്സിൽ സുമിത്ര മരണപെട്ടു... അദ്ദേഹം പറഞ്ഞതൊക്കെ ഇച്ചായൻ അന്താളിപ്പോടെ കേട്ട് ഇരുന്നു... " ഐഷു മോൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ട ശേഷമാണ് അവളെ അച്ഛനേക്കാൾ അവൾ ഇടപെഴകിയത് എന്നോടായിരുന്നു... അവളുടെ മുത്തശ്ശി മരണപ്പെട്ടിട്ട് വർഷം 10 കഴിഞ്ഞു... " അപ്പൊ പിന്നെ ഇവിടുള്ള... " ഇവിടെ എന്റെ കൂടെ താമസിക്കുന്നത് എന്റെ അനിയന്റെ മകളും മോനും ഭർത്താവും ആണ്...

ഐഷു ഇടയ്ക്ക് വെച്ച് ഇവിടേക്ക് വന്നപ്പോളാണ് മോന്റെ കാര്യങ്ങൾ പറഞ്ഞത്... അപ്പോഴേ ഐഷുവിനോട് ഞാൻ പറഞ്ഞതാണ് മോനെ കൂട്ടി കൊണ്ട് വരാൻ... " ഹാ അല്ല മുത്തച്ചാ ഐഷുവിന് ഈ കാര്യങ്ങൾ ഒക്കെ... " അവൾക്ക് എല്ലാം അറിയാം അറിയാത്തത് ഇഷ മോൾക്ക് മാത്രമാണ്... " അപ്പൊ പിന്നെ... " എന്റെ ഡേവിഡ് മോനെ...സമയം ഉണ്ടല്ലോ വൈകിയായാലും ഇഷ മോളെ എല്ലാം അറിയിക്കാം... " ആഹാ മുത്തശ്ശനും ചെറുമോനുമായുള്ള സംസാരം കഴിഞ്ഞില്ലേ... പെട്ടെന്ന് അവിടേക്ക് ഐശുവും ഒപ്പം ഒരു ചെക്കനും കയറി വന്നത്... " ഞങ്ങൾ ഒക്കെ സംസാരിച്ച് കഴിഞ്ഞു... " ഓഹോ എന്നാൽ ഇച്ചായാ നമുക്ക് ഇറങ്ങിയാലോ ഓഫീസിൽ നിന്ന് വിളി വന്നിട്ടുണ്ട് വൈകിട്ട് ഏതോ കമ്പനിയുമായുള്ള കോണ്ഫറന്സ് ഉണ്ട്...

" ഹാ എന്നാൽ ഇറങ്ങാം... പിന്നെ അവർ യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി... അവർ പോയ ശേഷം അഖില മുത്തശ്ശന്റെ മുറിയിലേക്ക് വന്നിരുന്നു... " അച്ഛാ... അച്ഛൻ എല്ലാം ആ കൊച്ചിനോട് പറഞ്ഞോ... " ഇല്ല മറച്ച് വെക്കേണ്ടത് ഒക്കെ മറച്ച് വെച്ചിട്ട് തന്നെയാ ബാക്കി പറഞ്ഞേ... " അതെന്തിനാ അച്ഛാ ഇനിയും ഈ ഒളിച്ച് വെക്കുന്നെ അവരോട് തുറന്ന് പറഞ്ഞൂടെ... " വേണ്ട മോളെ അതിന് സമയമായില്ലെന്ന് മനസ്സ് പറയുന്നു... അറിയേണ്ട സമയത്ത് ഈശ്വരൻ തന്നെ എല്ലാം എന്റെ പേരകുട്ടികളോട് അറിയിക്കട്ടെ... എല്ലാ സത്യങ്ങൾ അറിയുമ്പോൾ എന്റെ ഐഷു മോൾ ഉൾകൊണ്ടാൽ മതിയായിരുന്നു... ദീർഗ്ഗശ്വാസം വിട്ട് അയാൾ അത്രയും പറഞ്ഞ് കട്ടിലിലേക്ക് ചാരി കണ്ണുകൾ അടച്ചു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story