തീവണ്ടി: ഭാഗം 3

Theevandi

എഴുത്തുകാരി: മുകിൽ

ഡേവിയും കൂട്ടുകാരും ദേവാലയത്തിൽ എത്തിയിരുന്നു.. പിന്നെ അവിടുന്നെല്ലാരും ഭയങ്കര ഒരുക്കത്തിലാണ് വേറെ ഒന്നുമല്ല ഇന്ന് ചെക്കന്റെ വീട്ടിൽ ഫങ്ങ്ഷൻ ഉള്ളതുകൊണ്ട് അവിടോട്ട് പോകാനുള്ള തയാറെടുപ്പിലാണ്...ഡേവിയും അഭിയുമൊക്കെ ബൈക്ക് ഒതുക്കിയിട്ട് അകത്തേക്ക് കയറിയിരുന്നു... ഉമ്മറത്ത് തന്നെ ആണുങ്ങൾ ഏകദേശം ഉണ്ടായിരുന്നു...കാർത്തിയും അല്ലുവും ഉമ്മറത്ത് ഇരുന്നോളാമെന്ന് പറഞ്ഞു...പിന്നെ അഭി ഡേവിയെയും ഫഹദിനെയും കൂട്ടി നേരെ അവന്റെ റൂമിലേക്ക് പോയി...അവിടെ അകത്തേക്ക് കയറുമ്പോളും എന്തെന്നില്ലാതെ ഡേവിയുടെ കണ്ണുകൾ ആർക്കോവേണ്ടി തിരയുകയായിരിന്നു... റൂമിലേക്ക് കയറിയപ്പോൾ തന്നെ അഭി ഡ്രെസ്സുമെടുത്ത് ബാത്രൂമിൽ ഫ്രഷാവൻ കയറി... ഡേവിയും ഫഹദും ബെഡിലേക്ക് മറിഞ്ഞ് ഫോണിൽ കുത്താൻ തുടങ്ങിയിരുന്നു...പെട്ടെന്ന് ഡോർ ആരോ തട്ടി തുറക്കുന്ന ശബ്‌ദം കേട്ട് ഫഹദും ഡേവിയും ഡോറിന്റെ അവിടേക്ക് നോക്കിയതും...ഇഷ കയ്യിൽ ട്രെയിൽ ജൂസുമായി നിക്കുന്നു...

വേഗം തന്നെ ഡേവിയും ഫഹദും ബെഡിൽ നിന്ന് ചാടി എണീറ്റു... "അയ്യോ.. എണീക്കണ്ട കിടന്നോളൂ...ഞാൻ ദേ ഈ ജ്യൂസ്‌കൊണ്ട് വന്നതാണ്.... അവരെ നോക്കി പുഞ്ചിരിച്ചോണ്ട് വന്ന് അവർക്ക് നേരെ ട്രെ നീട്ടിയതും...അതിൽ നിന്ന് രണ്ടുപേരും ചിരിച്ചോണ്ട് ഒരു ഗ്ലാസ്സ് എടുത്തു... "ഹാ.. ഡേവിഡ്.. സോറി... "എന്തിനാ... പെട്ടെന്ന് ഇഷ പറയുന്നതുകേട്ട് അവൻ മനസിലാകാതെ അവളെ നെറ്റി ചുളിച്ച് നോക്കി.... "അതുപിന്നെ... ഐഷുവിനുവേണ്ടി...അവൾ ഓഡിറ്റോറിയത്തിൽ വെച്ച് പെട്ടെന്നുള്ള ദേഷ്യത്താൽ പറഞ്ഞതാണ്... അല്ലാതെ മനപ്പൂർവ്വം അല്ല ഡേവി സോറി ഡേവിഡ്... അവൾ പറയുന്നതുകേട്ട് അവൻ ചിരിച്ചോണ്ട് അവളുടെ അടുത്തേക്ക് ചെന്നു... "ഏയ് അതിന് സാരമില്ല...തെറ്റ് എന്റെ ഭാഗത്തുമുണ്ട്.. അതുകൊണ്ട് തന്നെ സോറി ഞാനും പറയേണ്ടതാണ്.... "അത്.... "എന്നാൽ പിന്നെ പറഞ്ഞോളൂ... സോറി... ഡേവി ഇഷയോട് പറഞ്ഞ് ഇഷ എന്തേലും പറയുന്നതിന് മുന്നേയായി പെട്ടെന്ന് ഐഷുവിന്റെ ശബ്‌ദം വാതിലിന്റെ ഭാഗത്ത് നിന്ന് കേട്ടതും ഡേവിയും ഇഷയും ഒപ്പം ഫോണിൽ തലകുമ്പിട്ട് കിടന്ന ഫഹദ് വരെ ഞെട്ടി മുന്നോട്ട് നോക്കി...ഐഷുവാണേൽ പുച്ഛത്തോടെ ഡേവിയെ നോക്കി മുന്നോട്ട് വന്നു.... "എന്താടോ..പറയുന്നില്ലേ തന്റെ സോറി...

അവൾ അവന് നേരെ രൂക്ഷമായി പുച്ഛത്തോടെ നോക്കി അവന് നേരേ വന്ന് നിന്ന് പറഞ്ഞതും അവൻ അവളെ നോക്കി നന്നായെന്ന് ചിരിച്ച് കൊടുത്തു...😁 "ആദ്യം കൊച്ച് എന്നോട് സോറി പറയ്..എന്നിട്ട് ഇച്ഛായൻ ഒന്ന് ആലോചിച്ചിട്ട് വേണേൽ സോറി പറയാം... അവൻ പറയുന്നതുകേട്ടതും അവളുടെ മുഖമാകെ ദേഷ്യത്താൽ ചുവന്നിരുന്നു... "ഡോ.. താൻ അല്ലെടോ എന്റെ സാരി ഇല്ലാതാക്കിയത് എന്നിട്ട് ഇപ്പൊ ഞാനാണോ അങ്ങോട്ട് സോറി പറയേണ്ടത്.. ഇയാളാണ് തെറ്റ് ചെയ്തത് അല്ലാതെ ഞാനല്ലാ...😡😡 ദേഷ്യത്തോടെ അവൾ അവന്റെ നേർക്ക് വിരൽ ചൂണ്ടി പറയുന്നതുകേട്ട് അവന് ചിരി വരുന്നുണ്ടായിരുന്നു... '''"ഉഫ്‌... എന്റെ ആൻവി കോച്ചേ നീ ചൂടാകുമ്പോളുണ്ടല്ലോ...ഈ വെളുത്ത് തുടുത്തിരിക്കുന്ന നിന്റെ മുഖമുണ്ടല്ലോ...ചൂടാകുമ്പോൾ ഒന്നും കൂടെ കയറി ചുമന്ന് തക്കാളി പോലെയാകും..അത് കാണുമ്പോളാണേൽ എനിക്ക് അങ്ങട്ട് കടിച്ച് തിന്നാൻ തോന്നുവെടി...""" അവൻ അവളുടെ വിരലിൽ പിടിച്ച് വലിച്ച് അവന്റെ അടുത്തേക്ക് നിർത്തി അവളുടെ കാതിൽ അവരാരും കേൾക്കാത്തവണ്ണം പറയുന്നത് അവൾ കേട്ടതും...അവന്റെ നെഞ്ചിൽ കൈ മുഷ്ട്ടി ചുരുട്ടി പിടിച്ച് തള്ളിമാറ്റി.... "യൂ...ബാസ്റ്റഡ്....🤬😡😡 "ഐഷു....ശെടാ നീ ഇവിടെ നിക്കുവാണോ ഇങ്ങ് വന്നേ...

പെട്ടെന്ന് അവിടേക്ക് കയറിവന്ന ധനുഷ് ഒന്ന് എല്ലാരേയും സംശയിച്ച് നോക്കിയിട്ട്...അവളുടെ കയ്യും പിടിച്ച് അവിടുന്ന് വിളിച്ചോണ്ട് പോന്നു...എന്നാൽ അപ്പോളും ഐഷുവിന്റെ രൂക്ഷമായ നോട്ടം ഡേവിക്ക് നേരെയായിരുന്നു...എന്നാൽ അവനെല്ലാം അവളെന്നോക്കി സൈറ്റ് അടിച്ചോണ്ട് ചിരിച്ച് നിന്നു... "ഡേവി.. അതുപിന്നെ അവളെ ചൂടാക്കാൻ താൻ എന്തേലും പറഞ്ഞിരുന്നോ നേരെത്തെ... അവൾ പോയ വഴിയേ നോക്കിനിന്ന് പുഞ്ചിരി തൂകുന്ന ഡേവിയുടെ നേർക്ക് ഇഷ പെട്ടെന്ന് ചോദിച്ചതും.. അവൻ ഒന്ന് ഞെട്ടിയിട്ട് അവളെ നോക്കി ചിരിച്ചു... "എന്റെ ഇഷ കൊച്ചേ ഞാൻ വെറുതെ ആ പെണ്ണിനോട് സോറി പറയാൻ പറ്റില്ലെന്ന് ചെവിയിൽ പറഞ്ഞോണ്ടുള്ള പുകിലാണ് ആ കുരിപ്പ് കാണിച്ചത്... അല്ലാണ്ട് ഇഷയുടെ ഡേവിച്ചൻ ചുമ്മാ കയറിയങ് ചൊറിയോ... "അതെനിക്ക് അറിയാം ഡേവിച്ചാ...സോറി ഡേവിഡ് പിന്നെ വെറുതെ... "ഹ്മ്മ്..എന്റെ ഇഷ കുഞ്ഞേ നീ എന്നെ ഡേവിച്ചാന്ന് വിളിച്ചാൽ മതിയെടി പെണ്ണേ.. എനിക്ക് പ്രശ്‌നമൊന്നുമില്ല.. കൂടുതൽ അടുപ്പമുള്ളോർ എന്നെ അങ്ങനാ വിളിക്കണേ...😌

ഡേവിഡ് അടിക്കുന്ന പഞ്ചാരയടിയിൽ ആ പാവം ഇഷ കോച്ച് വീണന്ന് തോന്നുന്നു.. അതിന്റെ മുഖത്ത് ചെറുതായി നാണം എന്ന ഭാവം വിരിയുന്നുണ്ട്... "അപ്പൊ ഡേവിച്ചാ.. ഞാൻ അങ്ങോട്ട്... കൂടുതൽ അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞ് ആ റൂമിൽ നിന്ന് ഇറങ്ങിപ്പോയി... "ആ.... പെട്ടെന്ന് ഫഹദ് അവന്റെ കയ്യിലിട്ട് പിച്ചികൊടുത്തു... "ടാ കൊപ്പേ... നീ എന്തോന്നാട ആ കാന്തരിടെ അടുത്ത് പറഞ്ഞത്... "എന്റെ പൊന്ന് ഫാദി...ഞാൻ കൂടുതൽ ഒന്നും പറയാൻ പോയില്ല...അവളോട് സോറി പറയാൻ പറ്റില്ലെന്ന് പാറഞ്ഞതിനാണ് അത് ഇത്ര കിടന്ന് ചാടാൻ പ്രശ്നം... അവന്റെ തോളിൽ കയ്യിട്ടവൻ കണ്ണടച്ച് പറഞ്ഞതും...ഫാദി അവന്റെ മുഖത്തേക്ക് നോക്കി... "ഞാൻ കരുതി നീ ഇപ്പൊ ആ ഇഷയോട് ഷുഗർ അടിച്ചതുപോലെ ആ പെണ്ണിനോടും പറഞ്ഞെന്ന്... അഥവാ നീ അവളോട് കയറി ഷുഗർ അടിച്ചെങ്കിൽ നിന്റെ മയ്യത്തായിരിക്കും പിന്നീട് കിട്ടുക... അവനെ നോക്കി പല്ലിളിച്ച് ഫാദി പറയുന്നതുകേട്ടതും അവനും നേരെത്തെ പറഞ്ഞതോർത്ത് ഇളിച്ച് പോയിരുന്നു... "എന്താണ് അളിയൻസ് ഭയങ്കരമായ ചർച്ചയിൽ ആണല്ലോ... ഫ്രഷായി ഇറങ്ങുവന്ന അഭി ചോദിച്ചതും...അവൻ ചോദിക്കാൻ കാത്തിരുന്നപോലെ ഫഹദ് എല്ലാം അവനോട് അവിടെ നടന്നത് വിളമ്പി...

"ഹ്മ്മ്... എടാ ഡേവി നീ എന്നാതിനാട ആ കോപ്പത്തിയോട് കയറി സംസാരിക്കുന്നെ...അതിനാണേൽ ഇച്ചിരി മതി... അതുമല്ല ഇഷയെ നീ വെറുതെ വട്ട് കളിപ്പിക്കല്ലാട്ടോ.. കാരണം ആ പെണ്ണിനാണേൽ നിന്റെ മേൽ ചെറിയൊരു അടുപ്പം ഉണ്ടെന്ന് സംശയമുണ്ട്... അതുകൊണ്ടാണ് പറഞ്ഞതാണ്...ഹാ എന്തേലും ആകട്ടെ.. വാ നമ്മക്ക് അളിയന്റെ വീട്ടിലേക്ക് ഫങ്ങ്ഷൻ കൂടാൻ പോകാം.. അത് പറഞ്ഞവൻ അവരെയും കൂട്ടി താഴേക്ക് പോയി... ഫങ്ങ്ഷൻ നടക്കുന്ന സമയത്തോ അല്ലാതെയും പിന്നെ ഡേവി ഐഷുവിനെ കാണാനോ ശ്രദ്ധിക്കാനോ പോയില്ല തമ്മിൽ കണ്ടതുമില്ല... ◆◆◆◆◆◆◆◆◆◆◆◆ കല്യാണ തറവാട്ടിൽ കല്യാണത്തിന്റെ ബഹളങ്ങൾ ഒക്കെ കുറഞ്ഞിരുന്നു... കല്യാണ പിറ്റേ ദിവസം അമ്മുവും അക്ഷയും തറവാട്ടിൽ വിരുന്ന് വന്നിരുന്നു...പിന്നെ ആ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് വൈകിട്ട് ഐഷു ബാഗ് പാക്ക് ചെയ്യുന്ന നേരമാണ് അവിടേക്ക് ധനുഷ് കയറിവന്നത്... "ഐഷു... "ഹാ ഏട്ടാ... ഇന്ന് രാത്രിയത്തെ ഫ്ലൈറ്റ് ഞാൻ ബുക്ക് ചെയ്തിട്ടുണ്ട് നമുക്ക് ഇന്ന് രാത്രി തന്നെ UAE യിലേക്ക് പോകണം.... "പക്ഷെ ഐഷു ഇത്ര നേരെത്തെ... "ഞാൻ പോകാൻ തീരുമാനിച്ചിട്ടുണ്ട് ഏട്ടൻ വരുവാണേൽ ഇന്ന് എന്റെ കൂടെ പൊന്നേക്ക് നാളെയെ വരുവെങ്കിൽ നാളെ വന്നാലും മതി...

പക്ഷെ ഇന്ന് എനിക്ക് പോകണം... അവനെ നോക്കി ഗൗരവത്തോടെ അവൾ പറഞ്ഞ് ...വീണ്ടും ബാഗ് പാക്ക് ചെയ്യുന്നതിൽ ഏർപ്പെട്ടു...അവൻ തിരിഞ്ഞ് പോകാൻ നേരം പെട്ടെന്ന് വാതിൽ കടന്ന് അകത്തേക്ക് ഇഷ കയറിവന്നത്...ധനുഷ് ആണേൽ എന്തേ എന്ന രീതിയിൽ ഇഷയെ നോക്കി.... "ദേ.. ധനുഷേട്ടനെയും ഐഷുവിനെയും അച്ഛച്ഛൻ വിളിക്കുന്നുണ്ട്... "അതെന്തിനാ... ഇഷ പറയുന്നതുകേട്ട് ഐഷു തിരിഞ്ഞ് അവളുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി ചോദിച്ചു... "അറിയില്ല നിങ്ങളോട് ഹാളിലേക്ക് വരാൻ പറഞ്ഞു..എന്തോ അത്യാവശ്യ കാര്യം സംസാരിക്കാനാണ്... അത്രെയും പറഞ്ഞവൾ പോയതും പുറകെ സംശയത്തോടെ അവരും പോയി...അവർ ഹാളിൽ എത്തിയപ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു...ഐഷു സംശയത്തോടെ അവരെയെല്ലാരെയും നോക്കി... "അച്ഛച്ച...എന്തിനാ ഞങ്ങളെ വിളിച്ചെ... ചാര് കസേരയിൽ ചാരിയിരിക്കുന്ന ദേവനന്തന്റെ നേരെച്ചെന്ന് ഐഷു സൗമ്യമായി ചോദിച്ചു... അവളുടെ ഈ സൗമ്യമായ സംസാരം ആർക്കും അത്ര വലിയ ഞെട്ടൽ തോന്നിയില്ല കാരണം അവൾ ആകെ സൗമ്യത്തോടെ സംസാരിക്കുന്നത് തന്നെ ദേവനന്തന്റെ അടുത്താണ്.... "ആ മോളെ ഐഷു.. നീ ഇനി എന്നാ UAE യിലേക്ക് പോകുന്നേ... ചാരുകസേരയിൽ നിന്ന് എണീറ്റിരുന്ന് അയാൾ അവളോട് സംശയത്തോടെ നോക്കി ചോദിച്ചു... "അത്.... ഇന്ന് രാത്രിയത്തെ ഫ്ലൈറ്റിൽ പോകണം...

"അതെന്തിനാ കുട്ടിയെ.. ഇത്ര നേരെത്തെ പോകുന്നത്... "അതുപിന്നെ അച്ഛച്ച അവിടുത്തെ കാര്യങ്ങൾ ഞാനും ധനുഷേട്ടനും കൂടെയാണ് നോക്കുന്നത്..ഞങ്ങടെ ശ്രദ്ധ ഒന്ന് പാളിയിൽ അവിടുത്തെ കാര്യം എല്ലാം അവദാളത്തിലാണ്... "അത് ശെരിയാ...പക്ഷെ കുട്ടി... "അച്ഛാ അച്ഛനെന്തിനാ അവളോട് ഇത്രയ്ക്ക് മുഖവുര കാണിക്കുന്നത്...എന്താണ് കാര്യമെന്ന് അവളോട് അങ്ങോട്ട് പറഞ്ഞ് കൊടുക്കച്ചാ... ചന്ദ്രശേഖർ പെട്ടെന്ന് ദേവനന്തന്റെ അടുത്ത് പറഞ്ഞതും...ഐഷു ഒന്നും മനസിലാകാതെ അവരെ നോക്കി... "എന്തുവാ...എന്താ അച്ഛച്ച പറയാനുള്ളെ... "അത് പിന്നെ മോളെ... "എന്തോന്നാ അച്ഛാ.. അച്ഛൻ ഇത്രയ്ക്ക് അവളോട് പറയുന്നതിന് വളച്ച് കെട്ടുന്നെ.. അല്ലേൽ അച്ഛൻ പറയണ്ട ഞാൻ തന്നെയവളോട് പറയാം.... പെട്ടെന്ന് ചന്ദ്രശേഖർ ദേവനന്തൻ പറയുന്നതിനെ നിർത്തിയിട്ട് അയാൾ പറയാൻ തുടങ്ങിയിരുന്നു... "ഐഷു.. നീ ഇനി ദുബായിലെ ബിസ്നെസ്സ് കാര്യം നോക്കി നടത്തണ്ട... ഇനി അവിടെ നോക്കി നടത്താൻ ധനുഷ് ഉണ്ട്... നീ ഇവിടുത്തെ ദേവാലയം ഗ്രൂപ്പിന്റെ ബ്രാഞ്ചിൽ ബിസ്നെസ്സ് നോക്കി നടത്തിയാൽ മതി... "What....!!! ഐഷു ഒന്നും മനസിലാകാതെ അവരെ നോക്കി... "അതേ മോളെ.. ചന്ദ്രൻ പറഞ്ഞത് ശെരിയാണ്...മോൾ ഇനി അവിടുത്തെ ബിസ്നെസ്സ് നോക്കി നടത്തണ്ട അവിടെ ധനുഷിന്റെൽ പറഞ്ഞിട്ടുണ്ട് അവൻ അത് നോക്കിക്കോളും... മോൾ ഇവിടെ നാട്ടിലുള്ളത് നോക്ക്... "എന്തോന്നാ അച്ഛച്ച നിങ്ങൾ ഈ പറയുന്നേ...

ഞാൻ അവിടെയല്ലേ ആദ്യമേ നോക്കി നടത്തിയതൊക്കെ എന്നിട്ട് ഇപ്പൊ പെട്ടെന്ന് ഇവിടെ..സോ സോറി അച്ഛച്ച എനിക്ക് പറ്റത്തില്ല ഇവിടെ..ഞാൻ ഇന്ന് അങ്ങോട്ട് പോകുവാണ്... ഒച്ച ഉയർത്തി എല്ലാരേയും കൽപ്പിച്ച് നോക്കിയവൾ പറഞ്ഞു... "മോളെ ഐഷു.. അച്ഛച്ഛൻ പറയുന്നത് ആദ്യം നീ ഒന്ന് കേൾക്ക്..നിന്നെ തിരിച്ച് UAE യിൽ പറഞ്ഞ് വിടാൻ താല്പര്യം ഇല്ലാത്തത് കൊണ്ടല്ല..ഇപ്പൊ ഇവിടെ ഈ ബിസ്നെസ്സ് നി നോക്കി നടത്തണം അല്ലേൽ ഇപ്പോഴത്തേക്കാൾ പ്രോഫിറ്റ് ഇനി കുറയും... "എന്താ അച്ഛച്ച എന്തേലും പ്രോബ്ലം ഉണ്ടോ... അവൾ അയാളെ നെറ്റി ചുളിച്ച് നോക്കി... "ഉണ്ട് മോളെ.. ഇവിടുത്തെ കമ്പനി നോക്കി നടത്തുന്നത് ഹരിയാണ്.. അവൻ രണ്ട് മാസകൊണ്ട് കല്യാണത്തിന്റെ തിരക്കിൽ പെട്ട് ആകപ്പാടെ ബിസ്നെസ്സ് കാര്യം എല്ലാം കുഴഞ്ഞ് മറിഞ്ഞ് കിടപ്പാണ്.. അഭി ആണേൽ കമ്പനിയിൽ പോകത്തുമില്ല..എല്ലാം ഹരി ഒറ്റയ്ക്കാണ് നോക്കുന്നത്...ഇപ്പൊ അവൻ ഒന്നിനും കഴിയുന്നില്ല...ഒരു സഹായത്തിനാണ് മോളോട് നിക്കാൻ പറയുന്നത് ഇവിടുത്തെ കാര്യങ്ങൾ എല്ലാം കുറച്ച് ശെരിയായി പഴയത് പോലെയായാൽ മോൾക്ക് തിരിച്ച് ധനുഷിന്റെ അടുത്തേക്ക് UAE യിൽ പോകാം... എന്താണ് മോളുടെ തീരുമാനമെന്ന് അറിയിക്കുക...

അഥവാ താല്പര്യമില്ലെങ്കിൽ നിനക്ക് ഇന്ന് തന്നെ നീ ബുക്ക് ചെയ്ത ഫ്ളൈറ്റിൽ തിരിച്ച് പോകാം..." ദേവനന്തൻ അത്രെയും പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ എല്ലാരേയും നോക്കിയിട്ട് റൂമിലേക്ക് തിരിച്ച് പോയി...... ◆◆◆◆◆◆◆◆◆◆◆◆◆◆◆◆ "ചേട്ടായി... "എന്നതാടി ലിസി.... റൂമിലേക്ക് കയറിവന്ന ലിസി കാണുന്നത് ബെഡിൽ മറിഞ്ഞ് കിടന്ന് പബ്‌ജി കളിക്കുന്ന ഡേവിയെയാണ്... അവളുടെ ശബ്‌ദം കേട്ട് അവൻ അവൾക്ക് നേരെ തിരിഞ്ഞ് ചോദിച്ചു... "ദേ... ചാച്ചാ വിളിക്കുന്നുണ്ട്... "എന്തിനാ ചാച്ചാ വിളിക്കുന്നെ... "അതെനിക്ക് അറിയില്ല ചേട്ടായി...ചാച്ച വിളിക്കാൻ പറഞ്ഞു അതാ വന്ന് വിളിച്ചോ.... "ഓഹ് ദാ വരാം... അത് പറഞ്ഞവൻ ഫോൺ ഓഫ് ചെയ്ത് നേരെ ഹാളിലേക്ക് ചെന്നു.. അവിടെ സോഫയിലായി മാഗസിൻ വായിച്ച് ഒരു മധ്യവസുകാരൻ ഇരിപ്പുണ്ടായിരുന്നു.. തൊട്ടടുത്ത് ഡെന്നീസും ഡാനിയേലും ഇരിപ്പുണ്ട്... പിന്നെ ബാക്കി പെൺപടകളും.... അവൻ നേരെ അവർക്ക് നേർക്ക് സോഫയിൽ ചെന്നിരുന്നു.... "എന്താ ചാച്ചാ... എന്നേ വിളിച്ചേ... ജോണിന്റെ നേരെ തിരിഞ്ഞവൻ സംശയത്തോടെ നോക്കി ചോദിച്ചു...അപ്പോൾ തന്നെ അയാൾ കയ്യിലിരുന്ന മാഗസിൻ അടുത്ത ടേബിളിൽ വെച്ചു... "ഹ്മ്മ്...ഡേവി...നിന്റെ psc എഴുത്തിന്റെ ഫലം ഇന്ന് വരെ വന്നില്ലെടാ....

"അത്.. ചാച്ചാ ഞാൻ നോക്കിയില്ല... "ആഹ്.... പിന്നെ ഡേവി ഇനിയെന്താ നിന്റെ പ്ലാൻ.. ജോബിനെ പറ്റി... പെട്ടെന്ന് ചാച്ചൻ ചോദിക്കുന്നതുകേട്ട് അവൻ അയാളെ വളിച്ച ഇളിയോടെ നോക്കി... "നിന്നോട് ചിരിക്കാനല്ല പറഞ്ഞേ... നിന്റെ ജോബ് അതിനെ പറ്റിയുള്ള തീരുമാനം എന്താണെന്ന്... "അത് ചാച്ചാ..ഞാൻ അങ്ങനെ ഒന്നും... "അങ്ങനെ ഒന്നും തീരുമാനിച്ചില്ല എന്നല്ലേ പറയുന്നേ... എന്തായാലും നീ ഒന്നും തീരുമാനിക്കതൊണ്ട് ഞാൻ ചിലത് തീരുമാനിച്ചിട്ടുണ്ട്... "എ... എന്ത്.... ചാച്ചൻ പറയുന്നതുകേട്ട് അവൻ മനസിലാകാതെ അവരെ നോക്കി... "മനസിലായില്ലല്ലേ... മനസിലാക്കി തരാം...അതായത് നിനക്ക് വേണ്ടിയുള്ള ജോബ് അത് ഞാൻ എന്റെ ഫ്രണ്ടിന്റെ കമ്പനി..ഫ്രണ്ട് എന്ന് പറഞ്ഞാൽ ഹരിനന്തൻ അവന്റെ കമ്പനിയിൽ നിനക്കൊരു ജോലി തയാറാക്കിയിട്ടുണ്ട്... അവിടെ ജോയിൻ ചെയ്യാൻ നാളെ നീ പോകണം... ചാച്ചൻ പറയുന്നതുകേട്ട് വിശ്വാസിക്കാനാവാതെ മരവിച്ചപോലെയായി പോയി ഇച്ഛായന്റെ അവസ്ഥ.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story