തീവണ്ടി: ഭാഗം 30

Theevandi

എഴുത്തുകാരി: മുകിൽ

" അല്ല ഇച്ചായാ മുത്തശ്ശൻ ഇത്രയൊക്കെയോ പറഞ്ഞോളൂ... കാറിൽ ഇരുന്ന് തിരിച്ച് ഓഫീസിലേക്ക് പോകുന്ന വഴിയിൽ ഐഷുവിനോട് ഇച്ചായൻ മുത്തശ്ശൻ പറഞ്ഞത് ഒക്കെ പറഞ്ഞപ്പോൾ.. അവൾ എല്ലാം മൂളി കേട്ടിട്ട് ചോദിച്ചു... " ആ ഇത്ര തന്നെയല്ലേ നീ എന്നോട് പറയാതെ ഇരുന്ന കാര്യങ്ങൾ... അത് നിന്റെ മുത്തശ്ശൻ എന്നോട് പറഞ്ഞു... " ഹ്മ്മ് അതേ... ഇച്ചായൻ പറഞ്ഞതിന് അവൾ അമർത്തി മൂളി തലയാട്ടി... പിന്നെ അവർ നേരെ ഓഫീസിലേക്ക് പോയി... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ " അച്ഛാ... നിങ്ങളോട് ഞാൻ പറഞ്ഞില്ലേ എനിക്ക് ഈ കല്യാണത്തിനോട് താൽപര്യമില്ല എന്ന്.. " അതെന്ത് കൊണ്ടാ ശ്രീ നിനക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലാത്തത്... " ഞാൻ അത് അച്ഛനോട് എത്ര വട്ടം പറഞ്ഞതാണ് ഞാൻ പ്രണയിച്ചത് ഇന്ദുവിനെയാണ് അവളെ മാത്രമേ കല്യാണം കഴിക്കൂ... രാമകൃഷ്ണന്റെ വീട്ടിൽ ശ്രീരാഗും രാമകൃഷ്ണനുമായി വാക്ക് തർക്കങ്ങൾ നടക്കുവാണ്... വിഷയം കല്യാണം തന്നെയാണ്...

ശ്രീരാഗിന് തന്റെ ബാല്യ കൂട്ടുകാരി ഇന്ദിര ആയ ഇന്ദുവിനെ കല്യാണം കഴിക്കാനാണ് താൽപ്പര്യം എന്നാൽ അത് രാമകൃഷ്ണന് താൽപര്യമില്ല അയാൾക്ക് ഐഷുമായി ശ്രീരാഗിനെ കല്യാണം കഴിപ്പിക്കാൻ ആണ് താല്പര്യം... " പൊന്ന് മോൻ എന്തൊക്കെ പറഞ്ഞാലും ആ ഇന്ദു പെണ്ണുമായുള്ള നിന്റെ കല്യാണം ഈ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല... ആ ചന്ദ്രന്റെ മകളെ നിന്നെകൊണ്ട് കെട്ടിക്കുമോ എന്നവൻ ചോദിച്ചപ്പോൾ എനിക്ക് വല്ലാത്ത ഒരു തരം വിജയമായിരുന്നു കാരണം അവരുടെ സ്വത്തുകൾ.. ഇവൻ ആ ഐഷുവിനെ കല്യാണം കഴിച്ചാൽ ഉറപ്പായും ആ സ്വത്തുക്കൾ ഇവന്റെ പേരിൽ ആകും ആ വഴി നമുക്കും... വിജയച്ചിരിയോടെ അയാൾ അത് പറയുമ്പോൾ ശ്രീരാഗ് അവജ്ഞതയോടെ അവന്റെ അച്ഛനെ നോക്കി... "

സ്വത്തുക്കൾ നമുക്ക് ഇല്ലാത്തത് കൊണ്ടാണോ അച്ഛൻ അവരുടെ സ്വത്തുകൾ ആഗ്രഹിക്കുന്നത്.. അതുമല്ല എന്റെ ഇന്ദുവിന് എന്താണ് കുഴപ്പം ആ ഐഷുവിന്റെ വീട്ടിൽ ഉള്ളവർക്ക് ഉള്ള സ്വത്തുക്കളെക്കാൾ ഇത്തിരി മാത്രം കുറവല്ലേ ഇന്ദുവിന് ഉള്ളൂ അല്ലാണ്ട് എന്ത് കുറ്റമാണ് അച്ഛന് അവരിൽ നിന്ന് കണ്ടുപിടിച്ചത്... " മോനെ അച്ഛൻ അവരിൽ കണ്ട കുറ്റം അത് തന്നെയാ പണം അത് നിന്റെ ആ ഇന്ദുവിനും ഫാമിലിക്കും കുറവാ... പക്ഷെ ചന്ദ്രന്റെ ഫാമിലി അങ്ങനല്ല... " നിർത്ത് എനിക്കിനി ഒന്നും കേൾക്കണ്ടാ... അച്ഛൻ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ആ ഐഷുവിനെ കല്യാണം കഴിക്കില്ലാ എന്റെ പെണ്ണ് എന്നും എന്റെ ഇന്ദു മാത്രം ആയിരിക്കും... ഉറച്ച ശബ്ദത്തോടെ അവനത് പറഞ്ഞ് റൂമിൽ നിന്ന് ഇറങ്ങി പോയി... രാമകൃഷ്ണൻ കോപത്താൽ തന്റെ ഭാര്യയെ നോക്കി... " കണ്ടോടി നിന്റെ മകന്റെ അഹങ്കാരം... നീ കൊഞ്ചിച്ച് വളർത്തിയതല്ലേ അവനെ ഇപ്പൊ കണ്ടില്ലേ അവൻ കാണിക്കുന്നത്...

നോക്കിക്കോ അവനെകൊണ്ട് ഞാൻ ആ ചന്ദ്രന്റെ മകളെ കല്യാണം കഴിപ്പിക്കുന്നത്... എന്തൊക്കെയോ ഊട്ടി ഉറപ്പിച്ച് അയാൾ ദേഷ്യത്തോടെ അത് പറഞ്ഞ് ഫോണുമെടുത്ത് പുറത്തേക്ക് പോയി... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ കുറച്ച് ദിവസങ്ങൾക്ക് ശേഷം... ദേവാലയത്തിൽ രാവിലെ തന്നെ എല്ലാരും ഹാളിൽ പരിഭ്രാന്തിയോടെ ഇരിക്കുവാണ്... കരഞ്ഞ് തളർന്ന് വിവശയായ ദേവിക ഇഷയുടെ മടിയിലായി കിടപ്പുണ്ട്... വെപ്രാളത്തോടെ ചന്ദ്രനും ഹരിയും ഐശുവും ഒക്കെ ആരോയോ വിളിക്കുന്നുണ്ട്... ദേവനന്തൻ ആകെ വല്ലായ്മയോടെ ചാരു കസേരയിൽ ചാരി ഇരിപ്പുണ്ടായിരുന്നു... " അച്ഛാ പേടിക്കാൻ ഒന്നുമില്ല അവന്റെ കയ്യിനും കഴുത്തിനും മാത്രമേ ഒടുവുള്ളു വേറെ പ്രശ്നം ഒന്നുമില്ല എല്ലാം ഓക്കേ ആണ്... " ഹാവൂ ഭഗവാൻ എന്റെ കുട്ടീനെ കാത്തല്ലോ...

ധനുഷിന് അക്‌സിഡന്റ് പറ്റി എന്ന് അവന്റെ ഫ്രണ്ട് വിളിച്ച് പറഞ്ഞിരുന്നു... അത് അറിഞ്ഞപ്പോൾ മുതൽ ദേവിക ആകെ സങ്കടത്തിൽ ആയിരുന്നു അതുപോലെ തന്നെ മറ്റുള്ളവരും... പിന്നെ ധനുഷിന്റെ വിവരം അറിയാൻ ഹരിയും ചന്ദ്രനും ഐശുവും ആരൊക്കെയോ കോണ്ടാക്റ്റ് ചെയ്താണ് ഇപ്പൊ ധനുഷ് ഓക്കേ ആണെന്ന് അറിയുന്നത്... " അച്ഛച്ചാ.... ഞാൻ നാളെ UAE യിലേക്ക് പൊയ്ക്കോട്ടെ... വെപ്രാളത്തോടെ ഐഷു പറയുന്നകേട്ട് അച്ഛച്ഛൻ അവളെ സംശയത്തോടെ നോക്കി... " അതെന്തിനാ മോളെ നീ ഇപ്പൊ അങ്ങോട്ട്... " പോയേ പറ്റൂ അച്ഛച്ചാ... ധനുവേട്ടൻ കമ്പനി കാര്യത്തിന് ഇറങ്ങിയപ്പോളാ ഈ സംഭവം നടന്നത്.. ആകപ്പാടെ ഓഫീസ് കാര്യം അവതാളത്തിൽ ആണ്... എനിക്ക് അതുകൊണ്ട് അവിടെ പോയേ പറ്റു... " നി എന്തിനാ പോണേ അവിടേക്ക്... നമുക്ക് വേറെ ആരേലും പറഞ്ഞ് വിട്ടാൽ പോരെ... ഇടയ്‌ക്ക് കയറി ചന്ദ്രൻ പറയുന്നകേട്ട് ഐഷു രൂക്ഷമായി അയാളെ നോക്കി...

" ധനുവേട്ടനെ അവിടെ ആരും നോക്കാൻ ഇല്ല അതുപോലെ ഓഫീസ് കാര്യം... ഞാൻ അവിടെ ചെന്നിട്ട് ഏട്ടനെ നാട്ടിലേക്ക് പറഞ്ഞ് വിടാം... അപ്പൊ പിന്നെ ഏട്ടനെ നോക്കാൻ ദേവികാമ്മ ഉണ്ടല്ലോ.. ഞാൻ ആണേൽ ഓഫീസ് കാര്യങ്ങൾ നോക്കിക്കോളം... " അതിന്റെ ആവിശ്യമൊന്നുമില്ല നീ പോയാൽ ഇവിടെ ഹരിയുടെ ഓഫീസ് ആര് നോക്കും... ചന്ദ്രൻ ഈർഷ്യത്തോടെ അത് പറഞ്ഞു... " വല്യച്ഛന്റെ ഓഫീസ് കാര്യങ്ങൾ നോക്കാൻ അഭിമന്യു ഉണ്ടല്ലോ അവനെ ഏൽപ്പിച്ചാൽ മതി.. ഐഷുമോൾ എന്തായാലും അവിടേക്ക് പോകട്ടെ... എന്നിട്ട് ധനുവിനെ ഇവിടേക്ക് പറഞ്ഞ് വിട്ടേക്ക് അവനെ നോക്കാൻ ഞങ്ങൾ ഇവിടുണ്ട് മോൾ ഓഫീസ് കാര്യങ്ങൾ നോക്കട്ടെ... " ദേവിക പറഞ്ഞതിലും കാര്യം ഉണ്ട് ചന്ദ്രാ എന്തായാലും ഐഷുമോൾ UAE യിലേക്ക് പോകട്ടെ... അവിടെ എന്നതായാലും ഓഫീസ് കാര്യം നോക്കാൻ ധനുഷ് അല്ലെങ്കിൽ ഐഷു പറ്റത്തൊള്ളൂ... ഇതിപ്പോ ധനുവിന് വയ്യാത്തതല്ലേ ഐഷു പോകട്ടെ UAE യിലേക്ക്... അവസനമെന്നോണം ദേവനന്തൻ അത് പറഞ്ഞ് എണീറ്റ് പോയതും ചന്ദ്രൻ ദേഷ്യത്തോടെ ഐഷുവിനെ നോക്കി.. അവൾ അയാളെ പുച്ഛത്തോടെ നോക്കീട്ട് അകത്തേക്ക് കയറി പോയി..

റൂമിലേക്ക് കയറിയ ഐഷു ടിക്കറ്റ് ബുക്ക് ചെയ്തു.. നാളെ രാത്രിക്കുള്ള ടിക്കറ്റ് തന്നെ കിട്ടി... തന്റെ അച്ഛൻ ആ ശ്രീരാഗുമായുള്ള കല്യാണം വേഗം തന്നെ നടത്തും എന്ന് അവൾക്ക് അറിയാമായിരുന്നു.. അതുകൊണ്ട് തറവാട്ടിൽ നിന്ന് എങ്ങനെലും മാറി നിക്കണം എന്ന് ആലോചിച്ചത്.. അതിപ്പോ ഇങ്ങനെ ഒരു വഴി തെളിഞ്ഞത് അവൾക്ക് ആശ്വാസമായി... അതുകൊണ്ട് തന്നെ അവൾ നാളെ തന്നെ പോകാൻ തീരുമാനിച്ചു... പക്ഷെ അപ്പോളും അവളുടെ മനസ്സിൽ തന്റെ ഇച്ചായനോട് ഈ കാര്യം എങ്ങനെ പറയുമെന്ന ചിന്തയിൽ ആയിരുന്നു... ഇച്ചായൻ ഒരിക്കലും സമ്മതിക്കില്ലെന്ന് അറിയാം പക്ഷെ മാറി നിന്നെ പറ്റു എന്ന് അവൾ മനസ്സുകൊണ്ട് തീരുമാനിച്ചു... അന്നേ ദിവസം അവൾ കൊണ്ട് പോകാനുള്ളതും ഓഫീസ് വർക്കുകളും നോക്കി ക്ലിയർ ആക്കി... ഓഫീസിൽ പോയില്ല പകരം ഇച്ചായനുമായി വിളിച്ച് സംസാരിച്ചെങ്കിലും നാളെ പോകുന്ന കാര്യം അവൾ പറഞ്ഞില്ല... .

പിറ്റേന്ന് ഐഷു പറഞ്ഞ പ്രകാരം ഇച്ചായൻ നേരെ ബീച്ചിലേക്ക് ആയിരുന്നു വന്നത്... കടൽത്തീരത്ത് കരയിലായി വന്ന് നിന്ന് കടൽ തിരമാലകൾ അടിച്ച് വീശുന്നത് നോക്കി നിന്ന് പോക്കറ്റിൽ നിന്ന് സിഗററ്റ് എടുത്ത് വലിച്ച് വിടുന്നുണ്ട്... " ഇച്ചായാ... പുറകിൽ നിന്ന് ഐഷു വിളിക്കുന്നതുകേട്ട് ഇച്ചായൻ ചിരിയോടെ തിരിഞ്ഞ് ഐഷുവിനെ നോക്കി... " എന്താണ് കൊച്ചേ പതിവില്ലാതെ ബീച്ചിലേക്ക് വിളിച്ച് വരുത്തിയത് അതുമല്ല ഓഫീസിലേക്ക് പോകണ്ട എന്നൊക്കെ പറഞ്ഞല്ലോ എന്താ കാര്യം... കയ്യിൽ ഇരുന്ന സിഗററ്റ് ഒന്ന് കൂടെ വലിച്ച് വിട്ട് ചിരിയോടെ ഇച്ചായൻ അത് പറഞ്ഞ് ആ സിഗരറ്റ് എടുത്ത് തറയിലിട്ടു... ഇച്ചായൻ പറഞ്ഞത് കേട്ട് അവൾ പരിഭവത്തോടെ കരച്ചിൽ പുറത്ത് വരാതെ ഇരിക്കാൻ ചുണ്ടുകൾ കൂട്ടിപിടിച്ച് ഇച്ചായന്റെ അടുത്തേക്ക് വന്ന് ഇച്ചായനെ കെട്ടിപിടിച്ചു.... പെട്ടെന്നായതുകൊണ്ട് ഇച്ചായൻ ഒന്ന് വെച്ച് പോയി... " ഏയ് എന്താണ് പെണ്ണേ ഈ കാണിക്കുന്നത് ആളുകൾ നോക്കുവാടി... നിനക്ക് ഇത് എന്ത് പറ്റി... ഇച്ചായൻ പറയുന്ന കേട്ട് അവൾ ചിണുങ്ങികൊണ്ട് ഇച്ചായനിൽ നിന്ന് വിട്ട് മാറി...

" എന്നതാടി കൊച്ചേ ഒരു മാറ്റം നിനക്ക്... അവളുടെ താടി തുമ്പിൽ ചൂണ്ട്‌ വിരൽ കൊണ്ട് പൊക്കി ചോദിച്ചു... " ഇച്ചാ... ഇച്ചായാ... ഞാൻ നാ... നാളെ " അല്ല നാളെ നീ എവിടെ പോകുവാ എന്തോന്നാടി... ഇച്ചായൻ സംശയത്തോടെ അവളെ നോക്കി... " അത് പിന്നെ ഇച്ചായാ നാളെ ഞാൻ... ഞാൻ UAE യിലേക്ക് പോകുവാണ്... " എന്തോന്ന്... അവൾ പറഞ്ഞത് കേട്ട് പെട്ടെന്ന് ഇച്ചായൻ ഞെട്ടിക്കൊണ്ട് അവളെ നോക്കി... " ദേ ഐഷു കളിക്കല്ലേ പെണ്ണേ... ഞാൻ വിശ്വാസിക്കൂല നീ വെറുതെ പറയുന്നതല്ലേ... " അല്ല ഇച്ചായാ ഞാൻ ശെരിക്കും പറയുന്നതാ... ധനുവേട്ടന് ആക്‌സിടെന്റ് പറ്റി... അങ്ങനെ അന്ന് രാവിലെ നടന്നതും അച്ഛച്ഛൻ അവളോട് UAE യിലേക്ക് പോകാൻ പറഞ്ഞതൊക്കെ അവൾ ഇച്ചായനോട് പറഞ്ഞു... " അതിനെന്തിനാ നീ പോകുന്നെ ആ ഓഫീസ് കാര്യങ്ങൾ നോക്കാൻ നിന്റെ ഹരി വല്യച്ഛനയോ നിന്റെ അച്ഛനെയോ വിട്ടാൽ പോരെ... " പറ്റില്ല ഇച്ചായാ ഇതിപ്പോ എനിക്ക് അല്ലാതെ തന്നെ ഈ നാട്ടിൽ നിന്നും തറവാട്ടിൽ മാറി നിക്കണം അല്ലെങ്കിൽ അച്ചൻ എന്റെയും ആ ശ്രീരാഗിന്റെയും വിവാഹം നടത്തും...

" നീ പേടിക്കണ്ട പെണ്ണേ നിന്നെ ഞാൻ കൂട്ടാം നമുക്ക് വേഗം തന്നെ കല്യാണം നടത്താം എന്റെ പാതിയായി എന്റെ വീട്ടിൽ നീ കയറിയാൽ പിന്നെ നിന്റെ അച്ഛൻ ഒന്നും ചെയ്യില്ല... വെപ്രാളത്തോടെ തന്റെ പെണ്ണിനെ ദയനീയമായി നോക്കി ഇച്ചായൻ പറഞ്ഞോണ്ടിരുന്നു... " ഒന്ന് നിർത്ത് ഇച്ചായാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്... എന്നെ നിങ്ങടെ കെട്ടിയോളായി വീട്ടിൽ കയറ്റി പൊറുപ്പിച്ചാൽ ഒരുപക്ഷേ എന്റെ അച്ഛന്റെ ശല്യം കഴിയും പക്ഷെ... ഞാനും ഇച്ചായനും അപ്പൊ ഇച്ചായന്റെ ചാച്ചന്റെ പണത്തിൽ കഴിയേണ്ടി വരും... അത് പറ്റില്ല അത് ഞാൻ ആഗ്രഹിക്കുന്നില്ല ഞാൻ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും എന്നെ കെട്ടുന്നവൻ അവന്റെ പണത്തിൽ എന്നെ നോക്കണമെന്നാണ്... അതുകൊണ്ട് ഇച്ചായന്റെ ലൈഫിനും എന്റെ ലൈഫിനും ഇപ്പൊ ഒരു ഇടവേള ആവിശ്യം ആണ്... അതിനും കൂടെയാണ് ഞാൻ ഈ UAE യിലേക്ക് പോകുന്നത്.. ഞാൻ ഇച്ചായനെ പ്രണയിച്ചത് ഇച്ചായന്റെ ലൈഫിൽ വരാൻ ആണ്...

പക്ഷെ അതിന് ഇനിയും ടൈം ആവിശ്യം ആണ് അതുവരെ എനിക്ക് പറ്റില്ല..... അവൾ പറയുന്നത് ഓരോന്നും ഇച്ചായന്റെ നെഞ്ചിലേക്ക് എന്തോ ഭാരം കയറും പോലെയായിരുന്നു അവളുടെ ഓരോ വാക്കുകളും... അവളുടെ വാക്കുകൾ ഓരോന്നും അപ്പൊ ഇച്ചായന്റെ മനസിനെ കുത്തി നോൽവിപ്പിക്കുന്നുണ്ടായിരുന്നു.. " ഐഷു... പ്ലീസ് ഐഷു.. ഞാൻ ജോലിക്ക് പോയി നിന്നെ നോക്കാം നീ പക്ഷെ പോകല്ലേ ഐഷു പ്ലീസ് എനിക്ക് പറ്റില്ല ഐഷു... എനിക്ക് നിന്നെ ഇഷ്ട്ടാ ഐഷു പ്ലീസ്... ഇച്ചായൻ അവളുടെ തോളിൽ കൈകൾ ഉലച്ച് പറഞ്ഞോണ്ടിരുന്നു... എന്നാൽ ആ കൈകൾ അവൾ വാശിയോടെ തട്ടി എറിഞ്ഞു... കണ്ണുകളിൽ നിന്ന് അടർന്ന് വീഴുന്ന കണ്ണുനീർ തുള്ളികൾ തുടച്ച് മാറ്റി... " വേണ്ടാ ഇച്ചായാ ഞാൻ ഇന്ന് പോകും രാത്രിക്കുള്ള ഫ്ലൈറ്റിൽ...

പക്ഷെ വൈകാതെ തിരിച്ച് വരും... അത്രേം പറഞ്ഞവൾ അവിടുന്ന് നടന്ന് നീങ്ങി.... " ഐഷു പ്ലീസ് പോകല്ലേ i love youuuuu aishuu... എനിക്ക് നിന്നെ എന്റെ ജീവനോളം ഇഷ്ട്ടാ നീ എന്നെ വിട്ട് പോകല്ലേ... miss uuuu.... അവളുടെ പുറകെ ഇച്ചായൻ പറഞ്ഞ് വന്നെങ്കിലും അവൾ അത് ശ്രദ്ധിക്കുക കൂടെ ചെയ്യാതെ അവളുടെ കാറിൽ കയറി പോയി... പുറകെ തന്റെ ഉയർന്ന് മിടിക്കുന്ന നെഞ്ചിടിപ്പിനെ അടക്കാൻ ആകാതെയും കണ്ണിൽ നിന്ന് അടർന്ന് വീഴുന്ന കണ്ണുനീരിനെ വാശിയോടെ തുടച്ചും അവളുടെ കാർ പോകും വഴി നോക്കി അവൻ ... """ഐഷു""" എന്ന് മൊഴിഞ്ഞോണ്ട് തറയിൽ മുട്ട് കുത്തി ഇരുന്ന് പോയി...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story