തീവണ്ടി: ഭാഗം 31

Theevandi

എഴുത്തുകാരി: മുകിൽ

ഐഷുവിന്റെ വാക്കുകളും പെരുമാറ്റവും ഒക്കെ ഇച്ചായനിൽ വേദന നൽകിയെങ്കിലും അത് അവരുടെ തന്നെ നല്ലതിനാണെന്ന് ഇച്ചായൻ അറിയാമായിരുന്നു... എന്നാലും തന്റെ പ്രാണനെ പിരിയാൻ മനസ്സ് വയ്യാതോണ്ടാണ് അവളുടെ പുറകെ പോയതും.... ഐഷുവിനും സങ്കടം ഉണ്ടെങ്കിലും... പക്ഷെ ഈ സമയത്ത് ഇങ്ങനൊരു മാറ്റം നല്ലതാണെന്ന് അവൾക്കും തോന്നിയിരുന്നു... തന്റെ അച്ഛൻ എന്ത് നെറികെട്ട പ്രവർത്തികളും ചെയ്യാൻ മടിക്കാത്തവൻ ആണെന്ന് അവൾക്ക് അറിയാം... അതുകൊണ്ട് തന്നെയാണ് എത്രയും വേഗം തറവാട്ടിൽ നിന്ന് മാറി നിൽക്കണമെന്ന് അവൾ ആഗ്രഹിച്ചത്... ദിവസങ്ങൾ പതിയെ കൊഴിഞ്ഞ് വീണു... ഐഷു പോയതിന്റെ വിഷമം ഉണ്ടെങ്കിലും അതൊക്കെ വാശിയോടെ ഇച്ചായൻ മറക്കാൻ തീരുമാനിച്ചു... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★

"""" 10 മാസങ്ങൾക്ക് ശേഷം......... """" ടേബിളിൽ ഒഴിച്ച് വെച്ചിരുന്ന ഒരു ഗ്ലാസ്സ് മദ്യം ഇച്ചായൻ എടുത്ത് ചുണ്ടോട് ചേർത്ത് കുടിച്ചു... കയ്യിലിരുന്ന ഫോൺ ടേബിളിൽ വെച്ച് നേരെ ഷെൽഫിൽ ഹങ്ങേറിൽ തൂക്കി ഇട്ടിരിക്കുന്ന ഷർട്ടുകൾ നിന്ന് ഒരു വൈറ്റ് കളർ ഷർട്ടും പിന്നെ അതിന് മാച്ച് ആയ കോട്ടും പാൻസും എടുത്ത് ദേഹത്ത് അണിഞ്ഞു... വലത്തെ കയ്യിലെ സിൽവർ ഇടി വള ഷർട്ടിന്റെ സ്ലീവിന്റെ അകത്തേക്ക് കയറ്റി... ടേബിളിൽ ഇരുന്ന ലെതർ വാച്ച് കയ്യിൽ കെട്ടി.... മിററിന്റെ മുന്നിൽ നിന്ന് ചീപ്പ് ഉപയോഗിച്ച് തല മുടി ചീകി ഒതുക്കി... ക്ലീൻ ഷേവ് ചെയ്ത താടി.... കട്ടി മീശ ഒന്നും കൂടെ പിരിച്ച് വെച്ചു... കണ്ണാടിയിലെ തന്റെ രൂപത്തെ കണ്ട് ഒന്ന് ചിരി തൂകി... ചിരിക്കുമ്പോൾ ഉള്ള കവിളിലെ ആ നുണകുഴി ഇപ്പൊ താടി വടിച്ച ശേഷം നല്ലോണം കാണാം...

എന്തോ നീണ്ട 9 മാസങ്ങൾക്ക് ശേഷമുള്ള ഇപ്പോഴത്തെ തന്റെ ചിരിക്ക് ഒരു പ്രതേക ഭംഗിയും അതോടൊപ്പം തന്നിൽ നിന്ന് വിട്ട് പോയത് തിരിച്ച് കിട്ടാൻ പോകുന്നതിന്റെ ആഹ്ലാദവും..... എല്ലാം പെർഫെക്റ്റ് ആയി ഒരുങ്ങി ഒന്നും കൂടി മിററിൽ നോക്കി എല്ലാം ശെരിയാക്കി ഇച്ചായൻ റൂമിൽ നിന്നിറങ്ങി... റൂമിൽ നിന്നിറങ്ങി വരുന്ന ഇച്ചായനെ കണ്ണ് എടുക്കാതെ ലിസിയും അമ്മച്ചിയും ഒരു നിമിഷം നോക്കി നിന്ന് പോയി... ലിസിക്ക് നേരെ കള്ള ചിരിയും ഒരു കണ്ണിറിക്കലും കാട്ടി ഇച്ചായൻ അമ്മച്ചിയുടെ കവളിൽ അമർത്തി മുത്തവും കൊടുത്ത് യാത്ര പറഞ്ഞ് ഇച്ചായൻ വീട്ടിൽ നിന്നിറങ്ങി... ഇത്രയും മാസങ്ങൾക്ക് ശേഷം ഇതാ ഇച്ചായൻ അവരെയൊക്കെ ഒന്ന് നോക്കിയിട്ട് നേരെ ഡ്യൂക്കിൽ മൂടിയിരിക്കുന്ന കവർ മാറ്റി... പിന്നെ അതിനെ ഒന്ന് നോക്കിയ ശേഷം അതിൽ കയറി ഇരുന്ന് ഷാട്ടാക്കി......

ഒരു ചിരിയോടെ അവരെയൊക്കെ നോക്കിയ ശേഷം ഇച്ചായൻ വണ്ടിയുമായി നേരെ ഓഫീസിലേക്ക് വിട്ടു.... അപ്പോഴത്തേക്കും ഇച്ചായന്റെ ഈ മാറ്റം ഒന്നും വിശ്വാസിക്കാനാവാതെ ലിസി അമ്മച്ചിയെ നോക്കി... " അമ്മച്ചി കുഞ്ഞേട്ടായിക്ക് ഇത് എന്ത് പറ്റി... " അത് തന്നെയാടി ഞാനും നോക്കുന്നെ... ഇത്രയും ദിവസങ്ങൾ ഈ തുള്ളി ചാടി പോയവനെ തന്നെയാണോ നമ്മൾ കണ്ടത്... " ശെരിയാ... അമ്മച്ചി പറഞ്ഞത് ശെരിവെക്കുന്ന പോലെ ലിസിയും ഇച്ചായൻ പോയ വഴിയേ നോക്കി പറഞ്ഞു.... അവിടുന്ന് ഇച്ചായൻ നേരെ പോയത് ഇച്ചായന്റെ ചാച്ചൻ നടത്തുന്ന തന്നെ കമ്പനിയിലേക്ക് ആയിരുന്നു... അവിടുത്തെ എംഡി ആണ് ഇപ്പൊ ഇച്ചായൻ.... തന്റെ ക്യാബിനിലേക്ക് കയറി ഡോർ അടച്ച് ഇച്ചായൻ ചെയറിൽ ഇരുന്ന് ചെറു ചിരിയോടെ ലാപ്പിൽ നോക്കി.....

കുറച്ച് നിമിഷങ്ങൾക്ക് അകം ഡോർ തുറന്ന് അകത്തേക്ക് കയറിയ ഐഷു വേഗന്ന് നടന്ന് ഇച്ചായന്റെ ടേബിളിന്റെ നേർക്കുള്ള ചെയറിൽ ഇരുന്നു.... ഒരു മഞ്ഞ കളറിലെ സാരിയായിരുന്നു വേഷം... തല കുനിച്ച് ലാപ്പിൽ തന്നെ നോക്കി ഇരിക്കുന്ന ഇച്ചായനെ അവൾ കണ്ണിമ വിടാതെ നോക്കി ഇരുന്നു... എന്നാൽ ഇച്ചായൻ ആണേൽ അവിടെ ഒരാൾ നോക്കി ഇരിപ്പുണ്ടെന്ന് യാതൊരു കൂസലുമില്ലാതെ ലാപ്പിൽ തന്നെ നോക്കിരിക്കുവാണ്.... " ഇച്ചായാ.... ഇനിയും നോക്കി ഇരുന്നാൽ നോക്കൽ മാത്രേ ഉണ്ടാവൂ അതുകൊണ്ട് തന്നെ രണ്ടും കല്പിച്ചവൾ ഇച്ചായനെ വിളിച്ചു... എന്നിട്ടും അവിടുന്ന് ഏതൊരു അനക്കവും ഇല്ല ലാപ്പിൽ തന്നെ നോക്കി ഇരിക്കുവാണ്... അവൾക്ക് ഇച്ചിരി ദേഷ്യം തോന്നിയിരുന്നു... " ഇച്ചായാ.... പല്ല് കടിച്ചവൾ തെല്ലൊരു ദേഷ്യത്തോടെ ആണ് ഇപ്പൊ വിളിച്ചത് എന്നിട്ടും അവിടുന്നൊരു പ്രതികരണവും ഇല്ലാ..

അവൾ ദേഷ്യത്തോടെ ചെയറിൽ നിന്ന് എണീറ്റ് ഇച്ചായൻ ഇരിക്കുന്ന അടുത്തേക്ക് ചെന്ന് നിന്നു... എന്നിട്ട് ദേഷ്യത്തോടെ ഇച്ചായന്റെ കോളറിൽ പിടിച്ച് അവൾക്ക് നേരെ തിരിച്ചു... ഇപ്പൊ ഇച്ചായൻ അവളുടെ മുഖത്തേക്ക് നെറ്റി ചുളിച്ച് നോക്കി... " നിങ്ങക്ക് എന്താ മനുഷ്യാ എന്നോട് ഒന്ന് മിണ്ടിയാൽ ഹേ... UAE യിൽ നിന്ന് എന്നെ ഈ കണ്ട മാസങ്ങളിൽ ഒക്കെ വിളിച്ച് ശല്യപ്പെടുത്തി ഇവിടേക്ക് ഇപ്പൊ വിളിച്ച് വരുത്തിയിട്ട് ജാഡ ഇട്ടോണ്ട് ആണ് പൊന്ന് മോൻ ഇരിക്കുന്നത് എങ്കിൽ ഞാൻ അടുത്ത ഫ്ളൈറ്റിൽ തന്നെ തിരിച്ച് അവിടേക്ക് പോകും... രൂക്ഷമായി ഇച്ചായന്റെ കോളറിൽ പിടിച്ച് അവൾ ഇച്ചായന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ച് പറഞ്ഞ് കയ്യെടുത്തതും... പെട്ടെന്നാണ് ഐഷു പ്രേതിക്ഷാത്ത വിധം ഇച്ചായൻ അവളുടെ കയ്യിൽ പിടിച്ച് തന്റെ മടിയിലേക്ക് ഇരുത്തിയത്... പെട്ടെന്നായതിനാൽ ഞെട്ടിയവൾ ഇച്ചായന്റെ മുഖത്ത് നോക്കി കുതറിയതും...

ഇച്ചായൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച് അവളുടെ വിറയ്ക്കുന്ന ഇളം ചുവന്ന അധരങ്ങളെ ഇച്ചായന്റെ അധാരങ്ങളാൽ ബന്ധിപ്പിച്ചു.... ഐഷു ഒന്ന് വിറച്ച് പോയി... ഇച്ചായൻ അവളുടെ മേൽചുണ്ടും കീഴ്ചുണ്ടും പല്ലുകളാൽ കടിച്ചെടുത്ത് നുണഞ്ഞു... ചുംബന തീവ്രതയിൽ ഐഷുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു.... കൈകൾ ഇച്ചായന്റെ തോളിൽ മുറുകി... ഇച്ചായന്റെ കൈകൾ അവളുടെ ഇടുപ്പിൽ വരിഞ്ഞ് ചുറ്റി ഒന്നും കൂടെ തന്നോട് ചേർത്ത് ചുണ്ടുകളുടെ മധുരം നുണഞ്ഞു.... ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയ അവളെ ഒന്ന് അയഞ്ഞെങ്കിലും വീണ്ടും തന്റെ അധരങ്ങൾ അവളുടെ അധരങ്ങളുമായി അഗാധമായി ചേർന്നു.... മസങ്ങളോളമുള്ള തന്റെ പരിഭവം അപ്പോൾ ഇച്ചായൻ ആ ചുംബനത്തിലൂടെ അവളുടെ മേൽ അലിയിക്കുകയായിരുന്നു.... ചുംബന ചൂടിൽ ഇരുവരും പരസ്പരം തളർന്നിരുന്നു... തളർന്ന അവൾ ഇച്ചായന്റെ നെഞ്ചോരം ചാരി കണ്ണുകൾ അടച്ച് കിടന്നു...

ഇച്ചായനും ഒന്ന് നേടുവേർപ്പിട്ട് ഇരുന്നു... പെട്ടെന്ന് എന്തോ ഓർത്തത് പോലവൾ വേഗം ഇച്ചായനിൽ നിന്ന് വിട്ട് മാറി എണീറ്റ് ഇച്ചായനെ ദേഷ്യത്തോടെ നോക്കി... " ഇച്ചായാ നിങ്ങൾ ഇത്രയും നേരം ഞാൻ മിണ്ടിയതിന് ഒന്നും ഒരു മറുപടിയും തരാതെ എന്നെ പിടിച്ച് കിസ്സ് അടിച്ചേക്കുന്നു... " ഹാ മനപ്പൂർവ്വം തന്നെയാടി ഞാൻ നിന്നെ മൈൻഡ് അക്കാത്തത്... അതിന്റെ കാരണം പൊന്നുമോൾക്ക് അറിയാലോ... നീ നാട്ടിൽ വന്നിട്ട് രണ്ട് ദിവസമായി എന്നിട്ട് എന്നെ കാണാൻ വന്നോ ഇല്ലാലോ... വിളിക്കുമ്പോൾ ഒക്കെ മോൾ പറയുന്നത് എന്തെന്ന് അറിയാലോ നാട്ടിൽ വരുമ്പോൾ ആദ്യം ഞാൻ എന്റെ ഇച്ചായനെ ഒരു നോക്ക് കണ്ടിട്ടേ വീട്ടിൽ പോലും പോകുവോള്ളൂന്ന്... ആ നീ ആണ് വന്നിട്ട് രണ്ട് ദിവസം തികഞ്ഞിട്ട് ഇന്ന് എന്നെ കാണാൻ വന്നെക്കുന്നു...

ചെയറിൽ നിന്ന് എണീറ്റ് ചുണ്ട് തുടച്ച് ഇച്ചായൻ ഐഷുവിന്റെ നേർക്ക് ദേഷ്യത്തോടെ പറഞ്ഞു... ഐഷു ഇച്ചായനെ തുറുക്കനെ നോക്കി... " ശെരിയാ... വരാത്തത് മനപ്പൂർവ്വം അല്ലല്ലോ മുത്തച്ഛന് നെഞ്ച് വേദന ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയൊണ്ട് നേരെ ഞാൻ അവിടേക്കാണ് പോയത് അവിടെ നിന്ന് ഞാൻ നേരെ പോന്നത് ദേവാലയത്തിൽ ആണ് അതും ഇന്നലെ... ഭാഗ്യത്തിന് ഞാൻ നാട്ടിൽ വരുന്നത് ദേവാലയത്തിൽ ഉള്ളവർ അറിഞ്ഞത് തന്നെ ഞാൻ ഇന്നലെ അവിടെ ചെന്നപ്പോൾ ആയിരുന്നു... " ok ശെരി ഈ കാര്യം നിനക്ക് ഒന്ന് എന്നോട് വിളിച്ച് പറഞ്ഞൂടെ ഐഷു... " പറയാത്തത് മനപ്പൂർവ്വം അല്ല ഞാൻ ഇങ്ങോട്ട് വരുന്നത് ഇച്ചായന് സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.... " പക്ഷെ ഞാൻ നീ നാട്ടിൽ വന്നപ്പോൾ തന്നെ അറിഞ്ഞു... " ഹാ അതെനിക്ക് മനസിലായി അറിയിച്ചത് ആരന്നൊക്കെയും എനിക്ക് അറിയാം അവനെ ഞാൻ ഒന്ന് കാണുന്നുണ്ട്... അത് പറഞ്ഞവൾ ചുണ്ട് കൊട്ടി കയ്യിലെ വാച്ചിലേക്ക് നോക്കി... "

ഞാൻ എന്നാ ഇറങ്ങുവാണ് ഇച്ചായാ ഒന്ന് മുത്തച്ഛനെ കാണാൻ ഉണ്ട് വൈകിട്ട് ബീച്ചിൽ വന്നോണം ഞാൻ അവിടെ കാണും... അത് പറഞ്ഞവൾ ഇച്ചായനെ നോക്കി മുഖം തിരിച്ച് പോയി.... ** അന്ന് ഐഷു UAE യിലേക്ക് പോയ ശേഷം ഇച്ചായനിൽ അത്‌ സങ്കടം നൽകിയെങ്കിലും പിന്നീട് വാശിയോടെ തന്നെ ഇച്ചായൻ അതൊക്കെ വിട്ട് കളഞ്ഞു... പിറ്റേ ആഴ്ച മുതൽ ചാച്ചനോട് പറഞ്ഞ് ഇച്ചായൻ തന്നെയാണ് ചാച്ചാന്റെ കമ്പനിയിൽ ജോലിക്ക് കയറിയത്.... എന്നാലും ഐഷുവിനെയോ ഐഷുവിന്റെ സ്നേഹത്തെയോ വിട്ട് കളയാൻ ഇച്ചായൻ തയാർ ആയില്ലായിരുന്നു... ഇച്ചായൻ തന്നെയാണ് പിന്നെ അവളെ ഫോൺ വഴി കോണ്ടാക്റ്റ് ചെയ്തത്... അവരുടെ പ്രണയ ബന്ധം പിന്നെ അവർ തുടർന്നത് ഫോൺ വഴി ആയിരുന്നു... അതോടൊപ്പം അകന്ന് നിൽക്കുന്ന വിഷമം അവരിൽ ഉണ്ടായിരുന്നു...

ധനുഷിന് അസുഗമൊക്കെ ഭേദമായി എങ്കിലും... ഐഷുവിനെ അവിടുത്തെ ഓഫീസിന്റെ കാര്യത്തിന് അത്യാവിശ്യമായിരുന്നു... അതുകൊണ്ട് അവൾ അവിടെ തന്നെ നിന്നു... ഇച്ചായൻ പിന്നെ ഫോൺ വഴി അവളെ വിളിച്ച് ശല്യം ചെയ്ത് കൊണ്ടേ ഇരുന്നു... അതവൾ സന്തോഷത്തോടെ തന്നെ ആസ്വദിച്ചു... പിന്നെ നാട്ടിലേക്ക് വരാൻ ഐഷു നിക്കുമ്പോളാണ് മുത്തച്ഛന് നെഞ്ച് വേദന ഉണ്ടാകുന്നത്... നാട്ടിൽ എത്തി ആദ്യം തന്നെ തന്റെ ഇച്ചായനെ കണണമെന്നായിരുന്നു അവളുടെ ആഗ്രഹം എങ്കിലും അവൾ നേരെ പോയത് മുത്തച്ഛന്റെ പക്കൽ ആയിരുന്നു... അത് ഇച്ചായനെ അറിയിച്ചില്ലെങ്കിലും ഫഹദിന്റെ അടുത്ത് പറഞ്ഞിരുന്നു... മുത്തച്ഛനെ ഒക്കെ കണ്ട് ഐഷു തറവാട്ടിൽ എത്തി... എന്നിട്ടാണ് രാവിലെ ഇച്ചായനെ കാണാൻ വന്നത്... ഇച്ചായനെ രാവിലെ തന്നെ ഐഷു കാണാൻ വരുമെന്ന് അറിഞ്ഞത് കൊണ്ട് തന്നെയാണ് ഇച്ചായൻ പതിവില്ലാത്ത സന്തോഷത്തോടെ ഓഫീസിൽ വന്നത്... അല്ലെങ്കിൽ എന്നും മൗനമാണ് വീട്ടിൽ... സംസാരം ഉണ്ടേലും ഇച്ചായൻ മുന്നത്തെ ആളിൽ നിന്നും മാറി ഇച്ചിരി കൂടെ പക്വത വന്നിരുന്നു... ★ ★ ★ ★ ★ ★ ★ ★

മുന്നിൽ ഇരിക്കുന്ന ജ്യൂസിൽ സ്ട്രോ വെറുതെയിട്ട് ഇളക്കി ഏതോ മായലോകത്ത് എന്ന പോലെ ആലോചിച്ച് ഇരിക്കുന്ന ഇഷയെ ദിവ്യ ഒന്ന് നേടുവേർപ്പിട്ട് നോക്കി... " ഇഷാ എന്നാടി നീ ആ ജ്യൂസ് കുടിച്ചേ... " മ്മ്.... ദിവ്യ പറഞ്ഞതിന് ഒന്ന് മൂളികൊണ്ട് അവൾ ജൂസ് കുടിക്കാൻ തുടങ്ങി... " എന്റെ ഇഷാ എന്താടി നീ ഇങ്ങനെ... " ഹ് എനിക്കെന്താ കുഴപ്പം... ദിവ്യ പറഞ്ഞതിന് സംശയത്തോടെ ഇഷ നോക്കി ചോദിച്ചു... " എന്റെ പൊന്ന് ഇഷാ നിനക്ക് ഈ മൂക ഭാവം ഒന്ന് മാറ്റികൂടെ... എത്ര ദിവസമായി നീ ഈ ഗ്ലൂമി ഫേസുമായി നടക്കുന്നു ഞാൻ ശ്രേധിക്കുന്നുണ്ട്... " ഹേയ് നോ ദിവ്യാ അയാം പെർഫെക്റ്റലി ഓൾറൈറ്റ്... " അതെനിക്ക് നന്നായി മാനസിലാകുന്നുണ്ട് ഇഷാ..... നിനക്ക് എത്ര പറഞ്ഞാലും മനസിലാകില്ലേ നിന്റെ ഇഷ്ട്ടം ഡേവിഡിനോട് പറഞ്ഞപ്പോ അയാൾ നിരസിച്ചു.... എന്നിട്ടും നീ അതോർത്ത് വിഷമിച്ചോണ്ട് ഇരിക്കുന്നു.. അതിന്റെ ഒന്നും ആവശ്യമില്ല ഇഷാ നിന്റെ സ്നേഹം അംഗീകരിക്കാത്ത അവനെ ആലോജിച്ച് വെറുതെ നിന്റെ ലൈഫ് വെസ്റ്റ് ആക്കണ്ട...

ദേഷ്യത്തോടെ ദിവ്യ അത് പറഞ്ഞതും ഇഷ ദയനീയമായി ദിവ്യയെ നോക്കി... " എനിക്കറിയാം ദിവ്യാ നീ പറയുന്നത് ഒക്കെ ശെരിയാ... പക്ഷെ ഞാൻ ആദ്യയായി സ്നേഹിച്ച വ്യക്തി ആണ് ആ ആളിൽ നിന്ന് പോസിറ്റീവ് മറുപടി തന്നെ ലഭിക്കുമെന്ന ചിന്തയിലുമാണ് ഞാൻ എന്റെ ഇഷ്ട്ടം അറിയിച്ചത്... പക്ഷെ നെഗറ്റീവ് ആയൊരു മറുപടി കിട്ടിയപ്പോ എന്തുകൊണ്ടോ ഞാൻ തളർന്നേടി.... കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഇച്ചായനോട് ഇഷ തന്റെ മനസിൽ ഉള്ള പ്രണയം അറിയിച്ചിരുന്നു അതും ദിവ്യ ഒക്കെ നിർബന്ധിച്ചപ്പോ... അവളുടെ നിഗമനത്തിൽ ഇച്ചായന് വേറെ പ്രണയം ഒന്നുമില്ല എന്നതിലാണ് തന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞതും... എന്നാൽ ഇച്ചായനോട് അവൾ ഇഷ്ട്ടം പറയുന്ന അന്നായിരുന്നു എന്തോ ഓഫീസ് കാരണത്താൽ ഇച്ചായൻ നല്ല ദേഷ്യത്തിലായിരുന്നു ഇഷയുടെ ഇഷ്ട്ടം അറിഞ്ഞ ഇച്ചായൻ ഞെട്ടിയെങ്കിലും തിരിച്ച് ഓഫീസ് കാര്യത്തിന്റെ ദേഷ്യവും തന്നോട് താൻ സ്നേഹിക്കുന്ന പെണ്ണിന്റെ ചേച്ചി ഇഷ്ട്ടം പറഞ്ഞ ആ ഒരു അമർശത്തിലും അവൾക്ക് നേരെ പൊട്ടി തെറിച്ചു...

ഇശയോട് ഇച്ചായന് പ്രണയം പോലത്തെ ഒരു ഫീലിംഗ്‌സും ഇല്ലെന്ന് ഇഷ അറിഞ്ഞതും... അവളിൽ അത് സങ്കടം തീർത്തിരുന്നു... ഇഷ ഒരിക്കലും ഐഷുവിനെ പോലെ അല്ലായിരുന്നു ഒരു തോട്ടവാടിയെ പോലെ പെട്ടെന്ന് ഒരു സങ്കടവും അവൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല... " എന്റെ ഇഷാ ഇനിയും ഡേവിഡിനെ പറ്റിയുള്ള ചിന്ത നിർത്തിയെക്ക് അയാൾ നിന്നോട് ഒരു ഇഷ്ട്ടം ഇല്ലാന്നല്ലേ പറഞ്ഞേ പിന്നെന്തിനാ നീ വെറുതെ അയാളുടെ പുറകെ പോയി സമയം കളയുന്നത്... നീ നിന്നെ സ്നേഹിക്കുന്നവരെയും ഇഷ്ടപ്പെടുന്നവരെയും തിരിച്ച് അത് നൽകാൻ നോക്ക്... " ഉം.... ഒന്ന് അമർത്തി മൂളിയവൾ ബാഗിൽ നിന്ന് ഒരു നോട്ട് എടുത്ത് അതിൽ നോക്കി ഇരുന്നു... **** " എന്നാ ഇച്ചായാ ലിസിയുടെയും അലന്റെയും കല്യാണം... " ഹും അടുത്ത മാസം നടത്താനാണ് ചാച്ചന്റെ പ്ലാൻ... ബീച്ചിൽ ഇച്ചായനും ഐശുവും പരസ്പരം ഓരോന്ന് പറഞ്ഞ് ഇരിക്കുവായിരുന്നു... അതിന്റെ ഇടയിലാണ് ഐഷു ലിസിയുടെയും അലന്റെയും കല്യാണ കാര്യം ചോദിച്ചത്............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story