തീവണ്ടി: ഭാഗം 32

Theevandi

എഴുത്തുകാരി: മുകിൽ

ലിസിയുടെ ലാസ്റ്റ് എക്സാം കഴിഞ്ഞ ഉടൻ തന്നെ അലന്റെ വീട്ടുകാർ അവളെ പെണ്ണ് ചോദിക്കാൻ വന്നിരുന്നു... അതിന് മുന്നേ തന്നെ അലന് psc വഴി നല്ലൊരു ഗവണ്മെന്റ് ജോലി കിട്ടിയിരുന്നു... സ്‌ട്രൈറ്റ് ആയിട്ട് തന്നെ അലന്റെ വീട്ടുകാർ പെണ്ണ് ചോദിച്ചോണ്ട്.... ചാച്ചൻ സമ്മതം പറഞ്ഞിരുന്നു... എന്നാൽ അലൻ ഇച്ചായനോട് ലിസിയുമായുള്ളത് പറയാത്തതിനാൽ ഇച്ചായൻ അതിന്റെ ദേഷ്യം അവനിക്ക് രണ്ട് ഇടി നൽകി തീർത്തു... ഇതിപ്പോ അടുത്ത മാസം ലിസിയുടെയും അലന്റെയും കല്യാണം നടത്താൻ ആണ് എല്ലാർക്കും പ്ലാനിങ്... ഐഷു അവിടെ ആയിരുന്നപ്പോൾ തന്നെ ഇച്ചായൻ ഇതൊക്കെ വിളിച്ച് പറഞ്ഞിരുന്നു.... " അല്ല ഇച്ചായാ എന്നെ എപ്പോഴാ പാലയ്ക്കലേക്ക് കൂട്ടികൊണ്ട് പോരുന്നത്.... ഐഷു പറഞ്ഞത് കേട്ട് ഇച്ചായൻ ഒരു നിമിഷം അവളെ നോക്കി..... പിന്നെ പുഞ്ചിരിയോടെ അവളുടെ തോളിൽ കയ്യിട്ടു... " എന്റെ ആൻവി കൊച്ചേ... വൈകാതെ തന്നെ ഞാൻ നിന്റെ വീട്ടിലേക്ക് വരും അതും എന്റെ പെണ്ണിനെ പെണ്ണ് ചോദിക്കാൻ... ഇച്ചായൻ പറഞ്ഞത് കേട്ട് അവൾ വിശ്വാസിക്കാനാവാതെ ഇച്ചായനെ നോക്കി.... "

ഇച്ചായാ അച്ഛൻ... " അതല്ലെടി... ഞാൻ ഫോർവെഡ് ആയിട്ട് തന്നെ നിന്റെ വീട്ടിൽ വന്ന് നിന്റെ അച്ഛച്ഛനോടും അച്ഛനോടും കാര്യങ്ങൾ അവതരിപ്പിക്കും... അവർ സമ്മതിച്ചാൽ നമ്മുടെ കല്യാണം... " സമ്മതിച്ചില്ലെങ്കിൽ... " സമ്മതിച്ചില്ലെങ്കിൽ ഞാൻ നിന്നെ പൊക്കികൊണ്ട് നേരെ പാലക്കൽ വീട്ടിലേക്ക് ഈ ഡേവിഡിന്റെ പെണ്ണായി കൂട്ടിയേക്കും.... ഇച്ചായൻ പറയുന്ന കേട്ട് അവൾ വിടർന്ന കണ്ണാലെ ഇച്ചായനെ നോക്കി... " എന്നതാടി നോക്കുന്നെ നിനക്ക് എന്താ എന്റെ കൂടെ പൊറുക്കാൻ ഇഷ്ട്ടല്ലായോ.... " ഇഷ്ട്ടാ ഒത്തിരി പക്ഷെ എന്നെ പൊക്കി കൊണ്ട് വരുന്നത് ഒക്കെ വല്ലതും നടക്കോ... " നടക്കാതെ പിന്നെ നിന്റെ ഈ ഇച്ചായൻ ആണേ നിന്റെ ഈ ഇച്ചായന് നിന്നോടുള്ള പ്രണയമാണെ സത്യം നിന്നെ നിന്റെ അപ്പൻ എനിക്ക് തന്നില്ലെങ്കിൽ ഞാൻ ആയിട്ട് തന്നെ നിന്നെ പൊക്കികൊണ്ട് പൊന്നേക്കും...

അത് പറഞ്ഞ് ഇച്ചായൻ അവളുടെ തോളിൽ കൂടി കയ്യിട്ട് തന്നോട് ചേർത്ത് അവളുടെ കവിളിൽ അമർത്തി മുത്തം കൊടുത്തു... അവൾ കുറുമ്പോടെ ഇച്ചായന്റെ കയ്യിൽ പിച്ചി കൊടുത്തു.. " ടീ... " പോടാ പഞ്ചാരേ.. " അയിന് നിന്റെ ഇച്ചായൻ ഇപ്പൊ പഞ്ചാര ഒന്നുമല്ലെടി ഞാൻ ഇപ്പൊ പക്കാ പെർഫെക്റ്റ് ആണ്... അവൾ പിച്ചിയ കയ്യിൽ തടവി ഇച്ചായൻ കുറുമ്പോടെ പറഞ്ഞു... " എന്റെ ഇച്ചായാ നിങ്ങൾ അത്ര പെർഫെക്റ്റ് ഒന്നുമല്ലാട്ടോ അത്രയ്ക്ക് പെർഫെക്റ്റ് ആണേൽ ഇച്ചായൻ ഈ കള്ളുകുടിയും സിഗററ്റ് വലിയും നിർത്തിയേനെ... " കള്ള് വല്ലപ്പോഴും അല്ലെടി ഞാൻ കുടിക്കുന്നത്... പിന്നെ സിഗററ്റ് അത് വലിക്കുന്നത് നിർത്താൻ പറ്റത്തില്ലെടി... " അതെന്തേ പറ്റാത്തത്... നിങ്ങൾ കുഞ്ഞിലെ തുടങ്ങിയത് ആണോ ഈ വലി... " കുഞ്ഞിലെ ഒന്നും തൊട്ടല്ല.... +2 മുതലാണ് അന്ന് ഒന്നോ രണ്ടോ വട്ടം വലിക്കുമായിരുന്നു പ്ലസ് റ്റു കഴിഞ്ഞപ്പോ പിന്നെ ഡെയിലി ആയി... ഓരോന്ന് സംസാരിച്ചവർ ബീച്ചിലെ ഒരു ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു... " അപ്പൊ ചാച്ചൻ ഇത് അറിയില്ലേ ഇച്ചായാ... " പിന്നെ... എന്റെ വലി ഒരിക്കൽ ചാച്ചൻ കണ്ട് പിടിച്ചു അന്ന് കുറെ വഴക്ക് ഒക്കെ തന്നു പിന്നെ വഴക്ക് തന്ന രണ്ട് ദിവസം വലിക്കാതെ ഇരിക്കാൻ നോക്കി പറ്റിയില്ല

അവസാനം ഇനി വലി നിർത്താൻ ഒന്നും പറ്റാത്തൊണ്ട് ഞാൻ നിർത്താൻ ഒന്നും പോയില്ല... പിന്നെ മാക്ക്സിമം വീട്ടിൽ നിന്ന് വലിക്കാതെ ഇരുന്നു... എന്നാലും ഞാൻ ഇപ്പോഴും വലിക്കുമെന്ന കാര്യം ചാച്ചന് അറിയാം... " അപ്പൊ ഈ കള്ള് കുടിയോ... " എടി അത് വല്ലപ്പോഴും അല്ലെ അതുകൊണ്ട് സീൻ ഇല്ലാ... അല്ലെടി നീ ഇതൊക്കെ ഇപ്പൊ ചോദിക്കുന്നത് എന്നെ വല്ലതും തേക്കാൻ പ്ലാൻ ഉണ്ടോ... " ഉണ്ടേലും നിങ്ങൾ എന്നെ വിട്ട് പോകില്ലല്ലോ... അത് പറഞ്ഞവൾ ഇച്ചായനെ കണ്ണ് കൂർപ്പിച്ച് നോക്കി... പെട്ടെന്നാണ് ഇച്ചായന്റെ ഫോൺ ബെൽ അടിച്ചത്... അത് കേട്ട് ഐഷു ഇച്ചായന്റെ മുഖത്തേക്ക് നോക്കി.... അതിന് മുന്നേ ഇച്ചായൻ കാൾ എടുത്തിരുന്നു... " ഹാ പറയെടാ അഭി... ഇച്ചായനെ വിളിച്ചത് അഭിമന്യു ആണെന്ന് ഐഷുവിന് മനസിലായോണ്ട് പിന്നെ അവൾ മിണ്ടാതെ ഇരുന്നു... " ഇല്ലെടാ ഞാൻ ഓഫീസിൽ ഇല്ലാ ഒരു ആവശ്യത്തിന് പുറത്ത് പോവേണ്ടി വന്നു... ഞാൻ ഇപ്പൊ അവിടെയാണ്...

ഐഷുവിനെ കണ്ണിറുക്കി നോക്കി ഇച്ചായൻ പറഞ്ഞു... " ആ അളിയാ ഞാൻ ഇന്ന് വൈകിട്ട് ക്ലബ്ബിലേക്ക് വരാം... " ശെരി ടാ വെച്ചേക്ക്... അത് പറഞ്ഞ് ഇച്ചായൻ ഫോൺ കട്ടാക്കി ഐഷുവിനെ നോക്കി കണ്ണിറുക്കി... " ഹാ അഭി വിളിച്ചപ്പോൾ എന്തിനാ ഇച്ചായാ നിങ്ങൾ നുണ പറഞ്ഞേ... " പിന്നെ അവനോട് ഞാൻ പറയാടി അവന്റെ അനിയത്തിയുടെ കൂടെ സൊള്ളാൻ വേണ്ടി ബീച്ചിൽ വന്നതാണെന്ന്... മുഖം കേറുവെച്ച് ഇച്ചായൻ പറയുന്നത് കേട്ട് അവൾ ചിരിച്ച് പോയി... " അല്ല എന്തിനാ അഭി ഇച്ചായനെ വിളിച്ചെ... " അവൻ എന്നെ കാണണം എന്ന് എന്തോ പറയാൻ ഓഫീസിൽ വരട്ടെ എന്ന് ഞാൻ ഇപ്പൊ നിന്റെ കൂടെ അല്ലെ അതുകൊണ്ട് ചുമ്മാ ഒരു നുണ ഇറക്കി... " ഹാ... അല്ല മോനെ വൈകിട്ട് എന്താ ക്ലബ്ബിൽ... " അതിപ്പോ വൈകിട്ട് എപ്പോഴും അവിടെ ഒത്ത് കൂടൽ ഉണ്ടല്ലോ അതാ അവനോട് അങ്ങോട്ട് വരാൻ പറഞ്ഞേ... " ഉവ്വ് അല്ല ഇച്ചായാ അവന് ഇതുവരെ നമ്മടെ കാര്യങ്ങൾ അറിയില്ലല്ലോ...

" ഇതുവരെ അറിയില്ല പക്ഷെ അറിയിക്കണം... " ഉം.... ഇച്ചായൻ പറഞ്ഞതിന് ഒന്ന് അവൾ അമർത്തി മൂളി ആർത്തിരമ്പുന്ന കടൽ തിരമാലകൾക്ക് നേരെ മിഴി നട്ടു... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ " എടാ അഭി നിനക്ക് എന്താടാ പറ്റിയെ ആ മീനാക്ഷി നിന്നോട് മിണ്ടില്ലേ അതിനാണോ നീ കള്ള് ഇത്രയ്ക്ക് കുടിക്കുന്നെ.... വൈകിട്ട് ക്ലബ്ബിൽ എല്ലാരും ഒത്ത് കൂടിയതായിരുന്നു പതിവ് പോലെ എല്ലാരും ചെറുതായി കള്ള് കുടിക്കുന്നുണ്ടെങ്കിലും പതിവില്ലാതെ അഭി ആണേൽ ഒരുപാട് മദ്യപിക്കുന്നുണ്ടായിരുന്നു.... സാധാരണ മീനാക്ഷിയുമായി വഴക്കിട്ട് അതിന്റെ ഏറ്റ് പറച്ചിൽ നടത്തിയാണ് അതികം അവൻ കുടിക്കുന്നത് അതാണ് കാർത്തി ചോദിച്ചതും... പക്ഷേ അതിന് കാർത്തിക്കിന്‌ നേരെ രൂക്ഷമായി നോക്കിയിട്ട് അവൻ ഇച്ചായന്റെ മുഖത്തേക്ക് നോക്കി.... " എന്താടാ അഭി നിനക്ക് പറ്റിയെ.... ഇച്ചായൻ ആകുലതയോടെ അവന്റെ നേർക്ക് നോക്കി ചോദിച്ചു... " നീ ഇന്ന് എവിടെ ആ... ആയിരുന്നു ഉച്ചയ്ക്ക് ഞാൻ വിളിച്ചപ്പോൾ... അഭി ഇച്ചായനെ നോക്കി അത് ചോദിച്ചതും ബാക്കിയുള്ളവരും ഇച്ചായന് നേരെ നോക്കി...

എന്നാൽ ഇച്ചായൻ ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവനെ നോക്കി പുഞ്ചിരിച്ചു... " എടാ നീ എന്നെ വിളിച്ചപ്പോ ഞാൻ പറഞ്ഞില്ലേ അത്യാവശ്യമായി എനിക്ക് പുറത്തേക്ക് പോവേണ്ടി വന്നിരുന്നുവെന്ന്.... " നീ പറഞ്ഞു പക്ഷെ പുറത്ത് നീ എന്ത് ആവശ്യത്തിന് എവിടെയാണ് പോയത്... " നീ എന്താടാ ഇങ്ങനൊക്കെ ചോദിക്കുന്നെ... ഇച്ചായൻ പാതർച്ച മാറ്റി അവനോടായി ചോദിച്ചു... " ഞാൻ കാര്യം തന്നെയാ നിന്നോട് ചോദിച്ചത് അത് നിനക്ക് എന്തുകൊണ്ടാ എന്നോട് പറയാൻ പറ്റാത്തത് ഹേ... നീ ആ ഐഷുവുമായി അവിടെ ആ ബീച്ചിൽ ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് ഞാൻ കണ്ടതാണ് ഡേവിഡ്.... സ്വരം വിറയലോടെ അഭി ഇച്ചായന്റെ നേർക്ക് എണീറ്റ് നിന്ന് പറഞ്ഞു... " എടാ അത്... എന്തോ പറയാൻ വന്ന ഇച്ചായന്റെ നേർക്ക് അവൻ വേണ്ടെന്ന് രീതിയിൽ കൈ ഉയർത്തി... " വേണ്ട നീ പറയണ്ട ഇനിയും നുണകൾ ഒന്നും പറയണ്ട... " ഞാൻ പറയും അഭീ... നീ കേൾക്കുകയും ചെയ്യും... എന്തെന്നാൽ ഞാൻ സ്നേഹിക്കുന്ന പെണ്ണാണ് ഐഷു അവളും ഞാനും പ്രണയത്തിലാണ്...

എന്ന് തുടങ്ങി അവർ തമ്മിൽ ഉള്ള എല്ലാ കാര്യങ്ങളും ഇച്ചായൻ അവന്റെ നേർക്ക് പറഞ്ഞു.... എല്ലാം കേട്ട് അഭി കസേരയിൽ ഇരുന്നു... " എല്ലാം നിന്നോട് പറയണമെന്ന് ഇരുന്നതാ അഭി പക്ഷെ നീ അത് എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ലായിരുന്നു എന്നാലും വൈകി ആണേലും നിന്നെ അറിയിക്കാൻ നിന്നതാണ്... " വേണ്ടാ നിങ്ങളൊന്നും പറയണ്ട അറ്റ്ലീസ്റ്റ് നീയൊക്കെ എന്റെ കൂട്ടുകാർ അല്ലെ അങ്ങനെലും എന്നോട് ഒന്ന് സൂചിപ്പിക്കായിരുന്നു... എന്നാലും ആ അഹങ്കാരം പിടിച്ചവളെ തന്നെ നിനക്ക് സ്നേഹിക്കണമായിരുന്നോ... ഓ ചിലപ്പോൾ അവൾ എന്റെ അനിയത്തി ആയോണ്ട് ആയിരിക്കും നിനക്ക് എന്നോട് പറയാൻ പറ്റാത്തെ ഞാൻ എങ്ങാനും പോയി വീട്ടിൽ അറിയിക്കുമെന്ന പേടി അല്ലെ... എന്തായാലും കൊള്ളാം നിന്നെയൊക്കെ ഞാൻ എന്റെ കൂട്ടുകാർ എന്നതിൽ ഉപരി എന്റെ സഹോദരന്മാരായി അല്ലെ കണ്ടത്... അല്ലേലും നമ്മൾ വിചാരിക്കുന്നത് പോലെ ഒന്നുമല്ലല്ലോ മറ്റുള്ളവർ.... അവർ അവർക്ക് ഇഷ്ടമുള്ളത് പോലയല്ലേ ചെയ്യൂ... " അഭി നീ ആവിശ്യമില്ലാത്തത് പറയരുത്... " ശെരിയാ ഞാൻ ആവിശ്യമില്ലാത്തത് മാത്രം പറയുന്ന ഒരു വിഡ്ഢി അല്ലെ ഡേവിഡ്....

അതുകൊണ്ടല്ലേ കൂട്ടത്തിൽ എന്നോട് മാത്രം നിങ്ങൾ പലതും മറച്ച് വെച്ചത്.... എന്തായാലും കൊള്ളാം... പക്ഷേ ഡേവിയെ എന്തൊക്കെ വന്നാലും നിന്റെയും ആ പെണ്ണിന്റെയും ബന്ധത്തിൽ കൂട്ട് ഞാൻ നിക്കുകയില്ലാ.... അങ്ങനെ എന്തൊക്കെയോ മുറിഞ്ഞ് പോകുന്ന വാക്കുകളെ വീണ്ടും പറഞ്ഞവൻ അവർ ആരും പറയുന്നത് കേൾക്കാതെ ക്ലബ്ബിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങി പോയി..... ഇച്ചായനും ബാക്കി ഉള്ളവരും നിസ്സഹായതയോടെ നോക്കി ഇരുന്ന് പോയി.... ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ ◆ അഭി നേരെ വന്നത് വീട്ടിലേക്ക് ആയിരുന്നു... രാത്രിയിൽ ബെഡിൽ കിടക്കുമ്പോളും അവന്റെ ചിന്ത ഇച്ചായനെയും ഐഷുവിനെയും പറ്റിയായിരുന്നു... അതോടൊപ്പം ദേഷ്യവും വരുന്നുണ്ടായിരുന്നു... കൂടെ നിന്നവന്മാർ പോലും തന്നോട് ഈ കാര്യം പറയാത്തതിന്റെ ദേഷ്യവും അമർഷവും അവനിൽ നിറഞ്ഞു... ഐഷുവിനോട് മുന്നത്തേക്കാൾ വീണ്ടും ദേഷ്യം അവനിൽ നിറഞ്ഞു... അന്ന് രാവിലെ അമ്മേടെ വീട്ടിൽ അമ്മയെ കൊണ്ടാക്കാൻ പോയതായിരുന്നു അഭി പിന്നെ ഉച്ച കഴിഞ്ഞപ്പോളാണ് ഇറങ്ങിയത്... അങ്ങനെ വരുന്നവഴിയാണ് ബീച്ചിൽ വെച്ച് ഇച്ചായനും ഐശുവും കൂടെ ഇരുന്ന് സംസാരിക്കുന്നത് അവൻ കണ്ടത്...

ആദ്യം സംശയിച്ചെങ്കിലും പിന്നെ അത് സത്യമാണോ എന്ന് അറിയാൻ ആണ് അവൻ ഇച്ചായനെ വിളിച്ചത് അപ്പോൾ തന്നോട് ഇച്ചായൻ പറഞ്ഞ നുണ അഭിയിൽ സംശയങ്ങൾ കൂട്ടി... അങ്ങനാണ് സത്യാവസ്ഥ അറിയാൻ ക്ലബ്ബിൽ വെച്ച് കാര്യങ്ങൾ ചോദിച്ചതും അപ്പോൾ അവിടെ വെച്ച് അറിഞ്ഞ കാര്യങ്ങൾ അഭിയിൽ ഞെട്ടലും തന്നിൽ നിന്ന് ഇതൊക്കെ മറച്ച് വെച്ചതിൽ അമർഷവും കൂടിയത്.... പിറ്റേ ദിവസം അഭി ഓഫീസിൽ പോയില്ലായിരുന്നു അതിന്റെ കാരണം മീനാക്ഷി ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല... പതിവില്ലാതെ അഭി ചൂടാവുന്ന രീതിയിലായിരുന്നു മീനാക്ഷിയോട് സംസാരിച്ചത്... അതുകൊണ്ട് തന്നെ അവൾ കാര്യം അവനോട് തിരക്കിയപ്പോൾ അവൻ ഇച്ചായന്റെയും ഐഷുവിന്റെയും കാര്യങ്ങൾ പറഞ്ഞിരുന്നു.... അവൾ അതെല്ലാം മൂളി കേട്ടതല്ലാതെ പിന്നെ ഒന്നും പറയാൻ പോയില്ല.... ദിവസങ്ങൾ നീങ്ങവേ ഒരു ദിവസം അഭി ബെഡിൽ എന്തൊക്കെയോ ചിന്തിച്ചോണ്ട് കിടക്കുവായിരുന്നു അപ്പോഴാണ് അകത്തേക്ക് ഊർമിള കയറി വന്നത് എന്നിട്ട് ബെഡിൽ ഇരുന്നു...

അമ്മയെ കണ്ട് അഭി ബെഡിൽ നിന്ന് എണീറ്റു.... " എന്താടാ അഭി.... മോനെ നിനക്ക് പറ്റിയെ ഒട്ടും വയ്യേ.. അവന്റെ നെറ്റിയിലും കഴുത്തിലും കൈവെച്ച് ഊർമിള ചോദിച്ചു.... " എനിക്ക് ഒരു കുഴപ്പവും ഇല്ല എന്റെ അമ്മേ... " പിന്നെന്താ നീ ഇത്രേം ദിവസമായി ഓഫീസിൽ പോകാത്തെ... " അത് പിന്നെ... " ഹ്മ്... എനിക്കറിയാം കാര്യങ്ങൾ ഒക്കെ എന്നോട് മീനു വിളിച്ച് പറഞ്ഞു... " അത് അമ്മാ... അഭി ഊർമിളയെ നോക്കി വിളിച്ചു.. " എടാ മോനെ അവർ തമ്മിൽ പ്രണയിക്കുന്നതിൽ നിനക്കെന്താ അവർ പ്രണയിക്കട്ടെ എത്രയായാലും നിന്റെ സുഹൃത്ത് അല്ലെ അവൻ... " ഏഹ് അമ്മ ഇത് എന്തോന്നാ പറയുന്നേ... അഭി വിശ്വാസിക്കാനാവാതെ ഊർമിളയെ നോക്കി... " ഞാൻ കാര്യമാണ് അഭിക്കുട്ടാ പറയുന്നേ ആ നാശം പിടിച്ച ഐശുവും നിന്റെ ആ കൂട്ടുകാരനും തമ്മിൽ പ്രണയിച്ച് കേട്ടട്ടെ അതിനിപ്പം നീ എന്തിനാ സങ്കടപെടുന്നെ... " അമ്മാ നിങ്ങൾ പറയുന്നത് എന്തോന്നാ അമ്മയ്ക്ക് അറിയാവുന്നത് അല്ലെ ഐഷു ഒരു ഹിന്ദുവുമാണ് ഡേവിഡ് ഒരു നസ്രാണിയുമാണ് അവർ തമ്മിൽ വിവാഹം കഴിച്ചാൽ..

" എന്ത് കുഴപ്പം ഒരു കുഴപ്പവുമില്ല... ഇപ്പോഴത്തെ കാലത്ത് ഇന്റർകാസ്റ്റ് വിവാഹം ഒക്കെ സർവ സാധാരണമാണ് അതിൽ വലിയ കുറ്റമൊന്നും ഞാൻ കാണുന്നില്ല..... " പക്ഷെ ഇവിടുള്ള അവളുടെ അച്ഛനും അച്ഛച്ഛനും... " ഓഹ് പിന്നെ അവരെ നോക്കി ഇരുന്നാൽ ഇരുന്നെ പറ്റു... നീ പോയി ആ ചെക്കന്റെ കൂടെ നിന്ന് ആ ഐഷുവിനെയും അവനെയും കെട്ടിപ്പിക്കാൻ നോക്ക്... അത് പറഞ്ഞ് എണീറ്റ് പോകാൻ പോയ ഊർമിളയുടെ കയ്യിൽ അഭി പിടിച്ചു... അവർ സംശയത്തോടെ അഭിയുടെ നേരെ നോക്കി.... " എന്താ അമ്മേ ഉദ്ദേശം... " വെറും ദുരുദേശം... " എന്താ... " എന്റെ മോനെ ആ ഐഷു വല്ലവന്മാരുടെ കൂടെ ഇറങ്ങി പോയാൽ ഉണ്ടല്ലോ അവളുടെ പേരിൽ ഉള്ള ഇവിടുത്തെ സ്വത്തുക്കൾ ഒക്കെ നിന്റെ പേരിൽ ആവും... " അതെങ്ങനെ... ഒന്നും മനസിലാകാത്ത രീതിയിൽ അഭി ഊർമിളയെ നോക്കി.... " അതൊക്കെ ഈ അമ്മ എല്ലാം ഓക്കേ ആക്കിക്കോളും... അതുകൊണ്ട് ആദ്യം എന്റെ മോൻ പോയി ഞാൻ പറഞ്ഞത് പോലെ നിന്റെ ആ കൂട്ടുകാരനെയും ഇവിടുത്തെ ആ അഹങ്കാരം പിടിച്ചവളെയും കെട്ടിക്കാൻ നോക്ക്... ഗൂഢമായ ചിരിയോടെ ഊർമിള അത് പറഞ്ഞ് റൂമിൽ നിന്ന് പോയി... അഭി എന്ത് ചെയ്യുമെന്ന് അറിയാതെ ഉഴറി.... ● ● ● ● ● ● ● ● ● ● ●

ഇച്ചായൻ അഭി അറിഞ്ഞ കാര്യങ്ങൾ ഒക്കെ ഐഷുവിനോട് പറഞ്ഞിരുന്നു... അവൾക്കും ഇച്ചായനും അത് ചെറുതായി പേടി ഉണ്ടായിരുന്നു.... ലിസിയുടെയും അലന്റെയും കല്യാണം അടുക്കുന്നതുകൊണ്ട്... അതിന്റെ തിരക്കിലാണ് ഇച്ചായൻ... അതോടൊപ്പം ഇതുവരെ അഭി തന്നെ വിളിച്ചതുമില്ല അതിന്റെ ടെൻഷൻ കൂടെ ഉണ്ടായിരുന്നു... അങ്ങനെയിരിക്കെ ഒരു ദിവസം ഇച്ചായൻ നേരെ ക്ലബ്ബിലേക്ക് പോയി അവിടെ നാലുപേരും കൂടെ ഇരുന്ന് ഓരോന്ന് അഭിയുടെ കാര്യങ്ങൾ പറയുവായിരുന്നു... പെട്ടെന്നാണ് അവിടേക്ക് അഭി കയറി വന്നത്... ഒട്ടും പ്രേതിക്ഷിക്കാത്തോണ്ട് ഇച്ചായനും ബാക്കി ഉള്ളവൻമാരും ഞെട്ടിയിരുന്നു... അഭി നേരെ വന്ന് ഇച്ചായന്റെ മുമ്പിൽ നിന്നു എന്നിട്ട് ഇച്ചായന്റെ കൈകൾ അവന്റെ കൈകളുമായി കൂട്ടുപിടിച്ച് ദയനീയമായി ഇച്ചായനെ നോക്കി... " എടാ സോറി... സോറി ടാ അളിയാ... പെട്ടെന്ന് നീയും അവളും പ്രണയത്തിലാണെന്ന് ഒക്കെ ഞാൻ അറിഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല അതാ അപ്പോൾ ഒരു ദേഷ്യത്തിന് ഞാൻ ഓരോന്ന് പറഞ്ഞത് സോറി....

നിനക്ക് ഐഷുവിനെ ഇഷ്ടമാണേൽ നിങ്ങൾ പരസ്പരം ഇഷ്ടത്തിൽ ആണേൽ ഞാൻ തന്നെ നിങ്ങടെ കേട്ട് നടത്തി തരാമെടാ... പെട്ടെന്ന് അഭി ഇങ്ങനെ വന്ന് പറഞ്ഞത് ഒക്കെ കേട്ടപ്പോൾ ആദ്യം എല്ലാരും ഒന്ന് ഷോക്ക് ആയി..... പിന്നെ ഇച്ചായൻ സന്തോഷത്തോടെ അവന്റെ കൈകളിൽ കൂട്ടി പിടിച്ചു... " ഞങ്ങളും നിന്റെൽ ഒക്കെ മറച്ച് വെച്ചത് തെറ്റ് തന്നെയാടാ അതുകൊണ്ട് തന്നെ നമ്മൾ തെറ്റുക്കാരാണ് എന്നും പറഞ്ഞ് ഈ നൻപൻമാരുടെ ഇടയിൽ ഈ സോറി പറച്ചിൽ ഒന്നും വേണ്ട അളിയാ.... അത് പറഞ്ഞ് ഇച്ചായൻ ചിരിച്ചോണ്ട് അവനെ ഇറുകെ കെട്ടിപ്പിടിച്ചു... " അളിയാ നിന്റെ അനിയത്തിയെ എന്നെക്കൊണ്ട് കെട്ടിക്കാൻ കൂടെ നിന്നെക്കണേ... " ഉറപ്പായും... അത് പറഞ്ഞ് പരസ്പരം ചിരിയോടെ തിരിച്ച് അഭിയും അവനെ കെട്ടിപ്പിടിച്ചു.... അവർക്ക് കൂട്ടായി ബാക്കി മൂന്നണ്ണവും ഇടയിൽ നുഴഞ്ഞ് കയറി.... ...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story