തീവണ്ടി: ഭാഗം 33

Theevandi

എഴുത്തുകാരി: മുകിൽ

ഫ്രണ്ട്സുമായി സന്തോഷത്തോടെ ഇച്ചായൻ പിരിഞ്ഞ് നേരെ വീട്ടിലേക്ക് പൊന്നു... വീട്ടിൽ ലിസിയുടെ കല്യാണം അടുപ്പിച്ച് വീട് പണിയൊക്കെ കഴിഞ്ഞതെയുള്ളൂ ഈ വരുന്ന ഞായറാഴ്ച്ച തന്നെയാണ് ലിസിയുടെയും അലന്റെയും കേട്ട്... വീട്ടിൽ എത്തിയ ഉടൻ തന്നെ ഇച്ചായൻ ഐഷുവിനെ വിളിച്ച് അഭി വന്ന് പറഞ്ഞതൊക്കെ പറഞ്ഞു... " എന്നാലും ഇച്ചായോ.. അഭി ഇത്ര പെട്ടെന്ന് അംഗീകരിച്ചോ.... ഐഷു മനസ്സിൽ തോന്നിയ സംശയം ഇച്ചായനോട് പറഞ്ഞു... " എങ്ങനെ അംഗീകരിക്കാതെ ഇരിക്കും പെണ്ണേ അവന് മനസിലായി കാണും നമ്മടെ സ്നേഹം... " അല്ല ഇച്ചായാ... ഒന്നാതെ അഭിക്ക് എന്നെ ഇഷ്ട്ടല്ല അപ്പൊ ആ ഒരുതിൽ അവൻ നമ്മടെ ബന്ധത്തിൽ കൂട്ട് നിക്കുമോ... " എനിക്കും ആ ഒരു സംശയം ഉണ്ടായിരുന്നതാ പെണ്ണേ... അവനോട് ചോദിച്ചും ചെയ്തു...

അപ്പൊ അവൻ പറഞ്ഞത് തന്നെ അവന്റെ ഒറ്റ സുഹൃത്തായ എനിക്ക് വേണ്ടി അവൻ കൂട്ട് നിക്കുമെന്ന്... ഇച്ചിരി ഗുമിട്ട് ഇച്ചായൻ അത് പറഞ്ഞതും ഐഷു ചിരിച്ച് പോയി... " ഇച്ചായാ കൂടുതൽ അഭിയെ വിശ്വാസിക്കണ്ട അവൻ അവസാനം പണിഞ്ഞാലോ... " എന്റെ പൊന്ന് ആൻവി കൊച്ചേ നിന്റെ നാക്കും വെച്ച് ഒന്ന് മിണ്ടാതെ ഇരിക്ക് വെറുതെ നെഗറ്റീവ് അടിക്കണ്ട... അവസാനം നീ പറഞ്ഞത് പോലെ അവൻ പണി പറ്റിച്ചാൽ ഞാൻ കുറച്ച് മെനകേടേണ്ടി വരും... " ഉവ്വ്... എനിക്ക് എന്തായാലും അഭിയിൽ ഒരു വിശ്വാസവും ഇല്ലാട്ടോ... " എന്തായാലും എനിക്ക് അവനെ നല്ലോണം വിശ്വാസം ഉണ്ട് കാരണം അവൻ എന്റെ ഒറ്റ സുഹൃത്ത് അല്ലെയൊടി.. " ഹാ അതാ പറഞ്ഞേ വിശ്വസിക്കുന്നത് ഒക്കെ നല്ലതാ പക്ഷെ അമിത വിശ്വാസം ഒന്നും വേണ്ടാ.. " ഓഹ്... എടിയേ മറ്റന്നാൾ ലിസിയുടെ കല്യാണത്തിന് നീ വരുന്നില്ലേ പെണ്ണേ... "

മിക്കവാറും വരില്ല കാരണം ഇവിടെ ഇപ്പൊ ധനുവേട്ടൻ ഉണ്ട് അതുകൊണ്ട്‌ ഞങ്ങളാണ് ഒന്നിച്ച് ഓണ്ലൈൻ ആയി കമ്പനി കാര്യങ്ങൾ നോക്കുന്നത്... പൊതുവെ സൺഡേ മീറ്റിങ് ഒന്നുമില്ല... പക്ഷെ ഈ സൺഡേ ഒരു ഫോറിൻ കമ്പനി ഓൺലൈനായി കോണ്ഫറന്സ് വെച്ചിട്ടുണ്ട് അത് അറ്റൻഡ് ചെയ്യാൻ ധനുവേട്ടൻ എന്നെ കൂടെ കൂട്ടിട്ടുണ്ട്... " അല്ല കൊച്ചേ നിന്റെ ധനുവേട്ടൻ ഇനി എന്നാ ദുബായിലേക്ക് പോകുന്നെ... " അത് ചിലപ്പോൾ അടുത്ത മാസം ആയിരിക്കും ഇതിപ്പോ ഇവിടേക്ക് ഇവിടുത്തെ ഓഫീസ് കാര്യത്തിന് വന്നതല്ലേ... " ഉം... അങ്ങനെ ഓരോന്ന് അവർ പരസ്പരം സംസാരിച്ച് ഇരുന്നു... ധനുഷിന് ആക്‌സിഡന്റായ ശേഷം അവൻ നാട്ടിൽ ആയിരുന്നു ഐഷു UAE യിലും... ഐഷുവാണ് അവിടുത്തെ ഓഫീസ് കാര്യങ്ങൾ നോക്കിയത്... ധനുഷിന് കുറഞ്ഞ ശേഷം അവൻ ഇവിടുന്ന് UAE യിലേക്ക് പോയി... പിന്നെ മുന്നതെ പോലെ തന്നെ അവർ അവിടുത്തെ കമ്പനി നോക്കി നടത്തി...

അതിന്റെ ഇടയിൽ കഴിഞ്ഞ മാസം കുറച്ച് ആവശ്യങ്ങൾക്ക് വേണ്ടി ധനുഷ് ഇങ് നാട്ടിൽ വന്നു... " അല്ല ഇച്ചായാ.. നിങ്ങൾ എന്നാ വീട്ടിലേക്ക് വരുന്നേ എന്നെ പെണ്ണ് ചോദിക്കാൻ.. ഓരോന്ന് പറയുന്ന ഇടയ്ക്കാണ് ഇച്ചായനോട് അവൾ ഇത് ചോദിച്ചത്... " ലിസിയുടെ കല്യാണം കഴിഞ്ഞാൽ ഉടൻ തന്നെ നിന്നെ ചോദിക്കാൻ ഞാൻ വന്നേക്കും.. " ഇച്ചായാ എനിക്ക് നല്ല പേടിയുണ്ട് അതുമല്ല എന്റെ അച്ഛച്ഛനൊക്കെ സമ്മതിക്കുമോ ഇല്ലേ എന്ന്... " ആൻവി കൊച്ചേ നീ ടെൻഷൻ ആകണ്ട അവർ ആരും സമ്മതിച്ചില്ലെങ്കിലും ഞാൻ നിന്നെയും കൊണ്ടേ പോകു... പിന്നെ നിന്റെ അപ്പനോട് ചോദിക്കാൻ നിക്കുന്നത് തന്നെ ജസ്റ്റ് മാന്യത അല്ലാണ്ട് വേറെ ഒന്നുമല്ല... " പക്ഷെ ഇച്ചായാ എത്രയായാലും എന്റെ കുടുംബക്കാരെ എനിക്ക് അറിയില്ലേ അവർ ഉറപ്പായും സമ്മതിക്കില്ല.. "

ഹാ അതൊക്കെ അപ്പോഴല്ലേ ഞാൻ എന്തായാലും നിന്നെ പെണ്ണ് ചോദിക്കാൻ വീട്ടിലേക്ക് വൈകാതെ എത്തും.... ഇത്രെയും പിന്നും ഫോണിൽ കൂടെ അവർ ഓരോന്ന് സംസാരിച്ചു.... ★ ★ ★ ★ ★ ★ ★ ★ ★ ★ ഇന്ന് ലിസിയുടെയും അലന്റെയും കല്യാണമാണ്... ഇച്ചായനും ഫാമിലിയും പെണ്ണ് കൂട്ടർ ആയോണ്ട് ജോലി ഭാരം കൂടുതൽ തന്നെയാണ്... അതോടൊപ്പം ഇച്ചായനും ഫ്രണ്ട്സും ഉണ്ട്... അവരോടൊപ്പം അഭിയും സഹായത്തിന് ഉണ്ടായിരുന്നു.. __________ ബെഡിൽ ഓരോന്ന് ആലോജിച്ച് കിടക്കുവായിരുന്നു ധനുഷ്... ''' ഇഷാൻവി തന്റെ മുറപ്പെണ്ണ് ഐഷു... ആദ്യമായി ധനുഷിന് പ്രണയം തോന്നിയത് ആ കാന്താരിയോടായിരുന്നു... ഇഷ്ട്ടം പറയാൻ മടിച്ചിട്ട് ഞാൻ മനസ്സിൽ ഒളിപ്പിച്ചു... അവസാനം പറയണമെന്ന് ആഗ്രഹിച്ചു... എന്നാൽ തന്നോട് അവൾക്ക് പ്രണയം ഉണ്ടാകുമോ ഇല്ലയോ എന്ന് അറിയാതെ താൻ എങ്ങനെ അവളോട് പ്രണയം അറിയിക്കും..

. അത് പേടിച്ച് തന്റെ ഇഷ്ട്ടം അവളോട് അറിയിച്ചില്ല... ഒരു ദിവസം വെറുതെ മനസ്സിൽ തോന്നിയ ചോദ്യം... " അല്ല ഐഷു നിനക്ക് ഞാൻ ആരാ... വെറുതെ അവളുമായി വീട്ട് കാര്യങ്ങൾ സംസാരിച്ചിരുന്നപ്പോൾ താൻ ചോദിച്ചതായിരുന്നു... " അതിപ്പോ ധനുവേട്ടന് അറിയില്ലേ ഏട്ടൻ എനിക്ക് എന്നും സഹോദരനാ... പിന്നെ എന്റെ ഇഷയെ കെട്ടുന്ന എന്റെ അളിയൻ കൂടിയാണ്... ഒട്ടും വൈകിക്കാതെ തന്നെ തന്നോട് അവൾ ചിരിച്ചോണ്ട് പറഞ്ഞ മറുപടി കേട്ട് എന്റെ നെഞ്ചിൽ ആരോ കൊളുത്തി വലിക്കും വിധ വേദനയായിരുന്നു... " ഏട്ടാ ഏട്ടൻ എന്റെ ഇഷയോട് സ്നേഹത്തോടെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളതാ അപ്പോഴേ എനിക്ക് അറിയാമായിരുന്നു ധനുവേട്ടന് അവളെ ഇഷ്ടമാണെന്ന്.. അവളിൽ നിന്ന് കേട്ട വാക്കുകൾ ശെരിക്കും എന്നിൽ ഞെട്ടൽ ഉണർത്തിയിരുന്നു... ഒരിക്കലും ഇഷയെ താൻ പ്രണയിച്ചിട്ടില്ല പക്ഷെ സംസാരിക്കുന്നത് സ്നേഹത്തോടെയാണ് കാരണം അവളുടെ സ്വഭാവം അതിനോട് ഒരു പ്രതേക ഇഷ്ട്ടവും ബഹുമാനവുമായിരുന്നു...

ഐഷു ഇഷയെ പറ്റി ഒക്കെ പറയുമ്പോൾ ഉള്ളിൽ ഐഷു ആയിരുന്നു എന്നാൽ ഞാൻ തന്നെയാണ് ഐഷുവിനെ എന്റെ ജീവിതത്തിൽ പ്രണയം എന്നതിൽ നിന്ന് അടർത്തി മാറ്റിയത് കാരണം അവൾക്ക് ഞാൻ സഹോദരൻ ആണ് അപ്പൊ എനിക്കും എന്നും ഐഷു ഒരു സഹോദരിയായിരിക്കണം... പിന്നെ പിന്നെ ഇഷയെ പറ്റി ഐഷു പറയും അവൾക്ക് ഞാൻ ഇഷയെ സ്നേഹിക്കുന്നതും ഇഷയെ എന്റെ ജീവന്റെ പാതിയാക്കാനും താല്പര്യമാണെന്ന് മനസിലായതോടെ ഐഷുവിന്റെ സന്തോഷത്തിനും എന്റെ ഇഷ്ടത്തിനും വേണ്ടി ഞാൻ ഇഷയെ പ്രണയിക്കാൻ തുടങ്ങി... ഇപ്പോൾ ഈ ധനുഷ് ആകെ പ്രണയിക്കുന്നത് ഇഷാനി എന്ന ഇശയോട് മാത്രമാണ്... എന്നാലും അന്ന് അച്ഛച്ഛൻ ഒക്കെ എന്റെയും ഐഷുവിന്റെയും കല്യാണം ഉറപ്പിച്ചപ്പോൾ എന്റെ മനസും ഒരു നിമിഷം ഐഷുവിനെ കൊതിച്ചു പോയി... പക്ഷെ അവൾക്ക് തന്നോട് ഇല്ലാത്ത വികാരം തനിക്കെന്തിനാ അവളോട് എന്ന ചിന്തയിൽ ഞാൻ മനസ്സിൽ നിന്ന് ഐഷുവിനോട് ഉള്ള ഇഷ്ട്ടം എന്നെന്നേക്കുമായി കളഞ്ഞു..

. ഇപ്പൊ ആ സ്നേഹവും ഇഷ്ട്ടവും ഒക്കെ ഇശയോടാണ്... ''' കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ഓരോന്ന് ആലോജിച്ച് കിടക്കുവായിരുന്നു ധനുഷ്... ഇനിയും തനിക്ക് അവളോടുള്ള പ്രണയം മറച്ച് വെക്കാൻ കഴിയില്ലെന്ന് അവൻ ഓർത്തു... പിന്നെ വേഗം തന്നെ ബെഡിൽ നിന്ന് എണീറ്റ് ഇഷയുടെ റൂമിലേക്ക് പോയി... വാതിലിൽ മുട്ടി അകത്തേക്ക് കയറിയപ്പോൾ കണ്ടു തുണികൾ ഓരോന്ന് മടക്കി ഷെൽഫിൽ വെക്കുന്ന ഇഷയെ... " അല്ല ധനുവേട്ടൻ എന്താ ഇവിടെ... റൂമിലേക്ക് വന്ന ധനുഷിനെ നെറ്റി ചുളിച്ച് നോക്കി ഇഷ ചോദിച്ചു... " അത്... അത് പിന്നെ... " എന്താ എന്താ... ഏട്ടാ എന്തേലും പറയാൻ ഉണ്ടോ... " പറയാൻ ഉണ്ട് ഇഷാ പക്ഷെ ഞാൻ പറയുന്നത് നീ അംഗീരിക്കണോ വേണ്ടേ എന്നതൊക്കെ നിന്റെ ഇഷ്ട്ടമാണ്... " എന്റെ ധനുവേട്ടാ... ഏട്ടന് പറയാൻ ഉള്ളത് എന്തെന്നാൽ പറഞ്ഞോളൂ എന്നെ കൂടെ ഇങ്ങനെ ടെൻഷൻ ആക്കാതെ...

അവന്റെ മുഖത്തെ വെപ്രാളം ഒക്കെ കണ്ടപ്പോൾ അവളിലും ചെറുതായി പേടി തോന്നിയിരുന്നു... "" അത്..... എനിക്ക് നിന്നെ ഇഷ്ട്ടമാണ് ഇഷാ... ജീവിതകാലം മുഴുവനും നിന്നെ എന്റെ ജീവന്റെ പാതിയായി കൂട്ടാൻ ഞാൻ നല്ലോണം ആഗ്രഹിക്കുന്നുണ്ട്.... എന്റെ... എന്റെ ഈ ഇഷ്ട്ടം നീ എങ്ങനെ എടുക്കുമെന്ന് അറിയില്ല പക്ഷെ... എനിക്ക് നിന്നോടുള്ള പ്രണയം അത് സത്യമാണ് നീ അംഗീരിക്കുമോ ഇല്ലേ എന്നും അറിയില്ല എന്തായാലും നിന്റെ ഇഷ്ട്ടം അത് നീ എന്നോട് പറയണം..... "" അത്രയും പറഞ്ഞ് ഇശയ്ക്ക് തന്നോട് ഇനി എന്തേലും പറയാനുണ്ടോ എന്ന് പോലും കേൾക്കാതെ റൂമിൽ നിന്നിറങ്ങി പോയി..... ഇഷ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു... ഒന്നും ഉൾകൊള്ളാൻ ആകാതെ അവൾ തറഞ്ഞ് നിന്ന് പോയി.... ★ ★ ★ ★ ★ ★ ★ ★ ★ ★

" എടാ ഞാൻ എങ്ങനെയാ കാണാൻ പെർഫെക്റ്റ് അല്ലെ കുഴപ്പമൊന്നുമില്ലല്ലോ... " എന്റെ പൊന്നളിയാ ഒരു കുഴപ്പവും ഇല്ലാ നീ ഈ ഡ്രെസ്സിൽ പെർഫെക്റ്റ് ആണ്... വാ ഇനി നമുക്ക് പോകാം... ലിസിയുടെ കല്യാണം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞതും ഇച്ചായനും കൂട്ടുകാരും പ്ലാൻ ചെയ്ത് ഐഷുവിനെ പെണ്ണ് ചോദിക്കാൻ റെഡി ആയിരുന്നു... അഭിയെ വിളിച്ച് കാര്യങ്ങൾ സെറ്റാക്കി ഐഷുവിന്റെ അടുത്ത് ഇച്ചായൻ വരുമെന്ന് പറഞ്ഞു... ഇതിപ്പോ റെഡി ആയി അങ്ങോട്ട് പോകുന്ന വഴിക്ക് ഫാദിയോട് കുറെ വട്ടം ചോദിക്കുവാണ് കാണാൻ മേനയുണ്ടോ എന്നൊക്കെ ഫാദി ആണേൽ ഇച്ചായനെ ഓരോന്ന് പറഞ്ഞ് പൊക്കി വിടുന്നുണ്ട്.... ഇച്ചായനും കാർത്തിയും ഫാദിയും അലനും കൂടെയാണ് അവിടേക്ക് പോണത്... ചാച്ചനോട് പറയാൻ ഇച്ചായനോട് അവർ പറഞ്ഞെങ്കിലും ഇത് വല്ലോം നടന്നിട്ട് ചാച്ചനോട് പറയാമെന്നാണ് ഇച്ചായന്റെ തീരുമാനം.... അഭി അവിടെ വീട്ടിൽ ഉണ്ടാവും അവരോട് എത്തികൊളാൻ പറഞ്ഞു...

അവസാനം നാലുപേരും കൂടെ ദേവാലയം തറവാട് മുറ്റത്ത് വണ്ടി നിർത്തി... ഉള്ളിൽ നാലുപേർക്കും പേടിയുണ്ടെങ്കിലും പുറത്ത് കാണിക്കാതെ ഇരിക്കാൻ പരമാവധി ധൈര്യം സംഭരിച്ച് തന്നെയാ എത്തിയെ.... " അളിയാ ഡേവി... എനിക്ക് നല്ലോണം പേടി ഉണ്ടെടാ... ഫാദി ഇച്ചായന്റെ നേർക്ക് നോക്കി ഇളിച്ചോണ്ട് പറഞ്ഞു... " നീ പേടിക്കാതെ ഇങ്ങോട്ട് വന്നേ... അത് പറഞ്ഞ് ഇച്ചായൻ അവന്റെ കയ്യും പിടിച്ച് ഇച്ചായൻ തറവാടിന്റെ സിറ്റ്ഔട്ടിൽ കയറി ബെൽ അടിച്ചു.... പുറകെ കാർത്തിയും അലനും കയറി... ബെൽ കേട്ട് തന്നെ സംശയത്തോടെ അകത്ത് നിന്ന് ദേവകി ഇറങ്ങി വന്നിരുന്നു... " ആഹാ ആരാ ഇത് അഭി മോന്റെ കൂട്ടുകാരോ എല്ലാരും എന്താ വിശേഷിച്ച്... അകത്തേക്ക് കയറിയ അവരെ നോക്കി ചിരിച്ചോണ്ട് ദേവകി ചോദിച്ചു... " അത് ആന്റി ഇവിടുത്തെ അച്ഛച്ചനും ചന്ദ്രൻ അങ്കിൾ ഒക്കെ എവിടെ അവരെയൊക്കെ ഒന്ന് വിളിക്കോ പിന്നെ അഭിയെയും...

കാർത്തി വിനയത്തോടെ അവരോട് ചോദിച്ചു... " ഹാ മക്കൾ ഇരിക്ക് ഞാൻ അവരെയൊക്കെ വിളിച്ചിട്ട് വരാം.... അത് പറഞ്ഞ് അവർ അകത്തേക്ക് കയറി... ഇച്ചായൻ വേഗം തന്നെ ഫോൺ എടുത്ത് അഭിക്കും ഐഷുവിനും മെസ്സേജ് ഇട്ടു... ഓൻ ദി സ്പോട്ടിൽ തന്നെ അവരുടെ അടുത്തേക്ക് അഭി വന്നു.... അഭി നേരെ വന്ന് അവർക്ക് മുന്നിൽ ഓരോന്ന് പറഞ്ഞ് നിന്നതും വരാന്തയിലേക്ക് സംശയത്തോടെ ബാക്കി തറവാട്ടിൽ ഉണ്ടായിരുന്ന ചന്ദ്രനും ഹരിയും അച്ഛച്ചനും ഊർമിളയും ഇഷയും ധനുഷും മീനുവും വന്നിരുന്നു.... ഐഷു ഇല്ലാത്തത് ഇച്ചായൻ ശ്രേദ്ധിച്ചിരുന്നു... " അല്ല നിങ്ങൾ അഭിയുടെ കൂട്ടുകാർ ഒക്കെ വന്നു ഞങ്ങളെ വിളിക്കുന്നുവെന്ന് ദേവകി പറഞ്ഞു... അല്ല എന്താ പ്രേതെകിച്ച്... അച്ഛച്ചൻ ചാരു കസേരയിൽ ഇരിപ്പുറപ്പിച്ച് അവരോടായി ചോദിച്ചു...

അപ്പോൾ തന്നെ ദേവകി കയ്യിൽ ജ്യൂസ് ട്രെയുമായി അവിടേക്ക് തന്നെ വന്നു.... പുറകെ ഐശുവും ഉണ്ടായിരുന്നു.... ഐഷു ഇച്ചായനെ നോക്കി കണ്ണ് ചിമ്മി പുഞ്ചിരിച്ചു ഇച്ചായനും തിരിച്ച് അവൾക്ക് പുഞ്ചിരി നൽകിയിരുന്നു.... എന്നാലും ഐഷുവിന്റെ ഉള്ളിൽ നല്ല പേടി ഉണ്ടെന്ന് അവളുടെ മുഖത്തിൽ നിന്ന് ഇച്ചായന് മനസ്സിലായിരുന്നു.... " അല്ല കുട്ടികളെ നിങ്ങൾക്ക് എന്താ പറയാൻ ഉള്ളത്.... വീണ്ടും അവരെ നോക്കി ചന്ദ്രൻ ചോദിച്ചു... അതിന് അവരെ ഒക്കെ നോക്കി പുഞ്ചിരിച്ച ശേഷം ഇച്ചായൻ അവർക്ക് നേരെ എണീറ്റു... "" സത്യം പറഞ്ഞാൽ എനിക്ക് ഈ കാര്യം നിങ്ങളോട് അവതരിപ്പിക്കണം എന്ന് അറിയില്ല എന്നാലും നിങ്ങളോട് പറയാതെ ഇരിക്കാൻ പറ്റില്ല കാരണം നിങ്ങടെ ഒക്കെ സമ്മതം എനിക്ക് ആവശ്യമാണ് പ്രേതെകിച്ച് ചന്ദ്രൻ അങ്കിളിന്റെയും അച്ഛച്ഛന്റെയും... ""

" എന്താ കുട്ടി കാര്യം ഒന്ന് തെളിച്ച് പറയൂ.... """ വേറെ ഒന്നുമില്ല അച്ഛച്ചാ... അച്ഛച്ചന്റെ ചെറുമോൾ ഐഷു അവളെ എനിക്ക് വേണ്ടി പെണ്ണ് ചോദിക്കാനാണ് ഞങ്ങൾ വന്നത്.... """ ഇച്ചായൻ പറഞ്ഞത് കേട്ട് വിശ്വാസിക്കാനാകാതെ എല്ലാരും ഇച്ചായനെ തന്നെ നോക്കുന്നുണ്ടായിരുന്നു... " നീ എന്തോന്നാണ് പറയുന്നേ ഒന്നും കൂടെ വ്യക്തമായി പറഞ്ഞേ.... " ചന്ദ്രൻ ഇച്ചായനെ തന്നെ രൂക്ഷമായി നോക്കി ചോദിച്ചു... " ഞാനും ഐശുവും പ്രണയത്തിൽ ആയിട്ട് മാസങ്ങൾ തികയുന്നു... കുറച്ച് കാര്യങ്ങൾ ഒക്കെ ഷെരിയാക്കിയ ശേഷം നിങ്ങളോട് ഇവളെ പെണ്ണ് ചോദിക്കാൻ വരാൻ ഇരുന്നതാണ് അതാണ് ഇന്ന് വന്നേ... " " ടാ പന്ന മോനെ നീ എന്താടാ പറയുന്നെ.... " ദേഷ്യത്തോടെ ചന്ദ്രൻ ചോദിച്ചോണ്ട് ഇച്ചായന്റെ മുന്നിലേക്ക് വന്നു... " ചന്ദ്രാ നിക്ക് നീ നിന്റെ ദേഷ്യം ഒന്ന് അടക്കൂ... ഞാൻ ആ കുട്ടീനോട് കാര്യങ്ങൾ ചോദിക്കട്ടെ...

അല്ല മോനെ മോന്റെ പേര് എന്താ.... ചന്ദ്രനോട് ശാസനയോടെ പറഞ്ഞ ശേഷം അച്ഛച്ചൻ ഇച്ചായന്റെ നേർക്ക് തിരിഞ്ഞു... " ഡേവിഡ് ജോൺ പാലയ്ക്കൽ ഇവിടുത്തെ ഹരി അങ്കിളിന്റെ ഫ്രണ്ടിന്റെ മകൻ ആണ്... " ഓഹോ അപ്പോൾ നീ ജോണിന്റെ മകൻ ആണോ.... ഹരി നെറ്റി ചുളിച്ച് ചോദിച്ചതും ഇച്ചായൻ ശെരിയെന്ന രീതിയിൽ തലയാട്ടി... ഇവർക്കോക്കെ തന്റെ പേരും ആരുടെ മകനാണെന്നും അറിയാമെങ്കിലും മനപ്പൂർവ്വം ചോദിച്ചതാണെന്ന് ഇച്ചായന് മനസ്സിലായിരുന്നു... " അല്ല ഐഷു മോളെ മോൾ ഇങ് വന്നേ... ദേവകിയുടെ അടുത്ത് നിന്ന ഐഷുവിനെ അച്ഛച്ചൻ അടുത്തേക്ക് വിളിച്ചു... " മോളെ മോൾ ദേ ഈ ചെക്കൻ പറഞ്ഞത് ഒക്കെ ശെരിയാണോ മോളും ഇവനും തമ്മിൽ പ്രണയത്തിലാണോ.... ഇച്ചിരി ഗൗരവത്തിൽ ആയിരുന്നു അയാൾ അവളോട് ചോദിച്ചത്... അതിനവൾ ശെരിയെന്ന രീതിയിൽ തലയാട്ടി... " അതേ അച്ഛച്ചാ ഞാനും ഇച്ചായനും തമ്മിൽ പ്രണയത്തിലാണ്....

പറഞ്ഞ് കഴിയുന്നതിന് മുന്നേ ചന്ദ്രൻ അവളുടെ കവിളിൽ അടിച്ച് കഴിഞ്ഞിരുന്നു... പെട്ടെന്ന് ആയതിനാൽ എല്ലാരും ഞെട്ടി നിന്ന് പോയി.... ഇച്ചായൻ ദേഷ്യത്തോടെ അയാൾക്ക് നേർക്ക് ചാടി... " താൻ എന്തിനാടോ അവളെ തല്ലുന്നേ....😡 ദേഷ്യത്തോടെ ഇച്ചായൻ അയാൾക്ക് നേർക്ക് നോക്കി ചോദിച്ചു... " ഡേവിഡ് ഇവൾ എന്റെ മകൾ ആണ് അവളുടെ അച്ഛൻ ഞാനും അതുകൊണ്ട് തന്നെ ഇവളെ ശാസിക്കാനും അടിക്കാനുമൊക്കെ എനിക്കാണ് അവകാശം.... ഇച്ചായന്റെ നേരെ ദേഷ്യത്തോടെ വിരൽ ചൂണ്ടി അയാൾ പറഞ്ഞതും ഐഷു അയാളെ തുറിച്ച് നോക്കി.... അവളെ നോക്കിയ അയാളിൽ അവളുടെ നോട്ടത്തിൽ തന്നെ അറിയാതെ പോയ പല കാര്യങ്ങളും അവളിൽ ഉണ്ടെന്ന് മനസിലാക്കാൻ അയാൾക്ക് വലിയ സമയം വേണ്ടി വന്നില്ല.... "

നോക്ക് ഡേവിഡ് താനും ഐഷുവും ഒരുപക്ഷേ പ്രണയത്തിൽ ആയിരിക്കും... അതൊക്കെ നിങ്ങടെ പ്രായം വെച്ച് നോക്കുമ്പോൾ വെറും മച്ചൂരിറ്റി ഇല്ലാതെ ഉണ്ടാകുന്ന വികാരങ്ങൾ... ഐശുവും ഡേവിടും തമ്മിൽ മതങ്ങളും ആചാരങ്ങളും അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്തരാണ്... നീ നേർക്ക് വന്ന് ഐഷു മോളെ പെണ്ണ് ചോദിച്ചു... അവളുടെ അച്ഛച്ചൻ എന്ന നിലയ്ക്ക് ഞാനും അവളുടെ അച്ഛൻ എന്ന നിലക്ക് ചന്ദ്രനും ഇതിനോട് ഒട്ടും താൽപര്യമില്ല അതുകൊണ്ട് തന്നെ ഡേവിഡ് ഇനിയിപ്പോ എന്ത് പറഞ്ഞാലും ഐഷുവിനെ നിനക്ക് കെട്ടിച്ച് തരാൻ ഞങ്ങൾക്ക് ആർക്കും സമ്മതമില്ല... പുച്ഛത്തോടെ അച്ഛച്ചൻ ഇച്ചായന്റെ നേർക്ക് പറഞ്ഞതും... ഇച്ചായന് നല്ലോണം ദേഷ്യം അരിച്ച് കയറിയിരുന്നു... " എനിക്ക് നിങ്ങളുടെ ഒന്നും സമ്മതമല്ല ആവിശ്യം എന്റെ പെണ്ണിന്റെ സമ്മതം ആണ് ആവിശ്യം അവൾക്ക് സമ്മതമാണെൽ അല്ല സമ്മതമാണ് എന്നാൽ ഞാൻ ഈ ഡേവിഡ് ജോൺ പാലക്കൽ തന്നെ അവളുടെ കഴുത്തിൽ മിന്ന് കെട്ടും.... "

അവളുടെ അച്ഛൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കാൻ പോകുന്നില്ല %#%@& മോനെ... " നോക്ക് ഡേവിഡ് ഇയാൾ ഇവിടൊരു സീൻ ഉണ്ടാകാതെ പോയേക്ക്... വീണ്ടും എന്തോ പറയാൻ വന്ന ഇച്ചായന്റെ നേരെ ധനുഷ് അത്രയും പറഞ്ഞതും... ദേഷ്യത്തോടെ ഇച്ചായൻ ഐഷുവിനെയും അഭിയെയും നോക്കി... ഐഷു ആണേൽ തന്റെ മുഖത്ത് പോലും അപ്പോൾ നോക്കുന്നില്ലായിരുന്നു... എന്നാൽ അഭി ദയനീയമായി ഇച്ചായനെ നോക്കുന്നുണ്ടായിരുന്നു... " അഭി നിന്റെ കൂട്ടുകാരന്മാരോട് ഈ വീട്ടിൽ നിന്നിറങ്ങി പോകാൻ പറയ്... അഭിക്ക് നേരെ ഒച്ചത്തോടെ ഹരി പറഞ്ഞതും അഭി നേരെ ഇച്ചായന്റെ നേർക്ക് വന്നു... " എടാ പ്ലീസ് ഇപ്പൊ ഒരു സീൻ ക്രീയേറ്റ് ചെയ്യാതെ നിങ്ങൾ വീട്ടിലേക്ക് വിട്ടെ.... " എടാ ഞാൻ... " പ്ലീസ്.. ഇച്ചായൻ എന്തേലും പറയുന്നതിന് മുന്നേ ദയനീയമായി അഭി ഇച്ചായനെ നോക്കി...

പിന്നെ ഇച്ചായൻ ഒന്നും പറയാതെ എല്ലാരേയും രൂക്ഷമായി നോക്കീട്ട് അവിടുന്ന് ഇറങ്ങി... പുറകെ അവന്മാരും വന്നു.... ദേഷ്യത്തോടെ ഇച്ചായൻ ബൈക്ക് കൊണ്ട് പോർച്ചിൽ കയറ്റി... വീട്ടിലേക്ക് കയറി... ഹാളിലേക്ക് കയറിയതും തനിക്ക് മുന്നിലായി ചാച്ചൻ നിന്നിരുന്നു... പെട്ടെന്നായതിനാൽ ഇച്ചായൻ ശ്രെദ്ധിച്ചില്ലായിരുന്നു... ഒന്ന് ചാച്ചനെ നോക്കീട്ട് നിന്നു.... നിമിഷ നേരം കൊണ്ടായിരുന്നു ഇച്ചായന്റെ വലത്തെ കവിളിൽ ചാച്ചാന്റെ ബലിഷ്ടമായ കൈകൾ പതിഞ്ഞത്... ഇച്ചായൻ പകച്ചോണ്ട് കവിളിൽ കൈവെച്ച് ചാച്ചനെ നോക്കി പുറകിൽ കണ്ണും നിറച്ച് നിക്കുന്ന അമ്മച്ചിയിലേക്ക് ഇച്ചായന്റെ കണ്ണുകൾ നീണ്ടു..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story