തീവണ്ടി: ഭാഗം 34

Theevandi

എഴുത്തുകാരി: മുകിൽ

" ചാച്ചാ.. " മിണ്ടരുത്... ഒരക്ഷരം നീ മിണ്ടരുത്... പകച്ച് നിന്ന ഇച്ചായന്റെ നേർക്ക് കൈചൂണ്ടി ചാച്ചൻ പറഞ്ഞതും ഇച്ചായൻ മരവിപ്പോടെ ചാച്ചനെയും അന്നമ്മച്ചിയെയും നോക്കി... " അവൻ പെണ്ണ് ചോദിക്കാൻ പോയെക്കുന്നു.. അതും അവന്റെ കൂട്ടുകാരേം വിളിച്ച് സ്വന്തം അപ്പന്റെ സമ്മതം പോലുമില്ലാതെ.... മോൻ അങ്ങ് വളർന്ന് പോയെന്ന വിജാരത്തിലാണോ പെണ്ണ് ചോദിക്കാൻ കൂട്ടുകാരെയും കൂട്ടി പോയത്... വയസ്സ് ഇരുപ്പത്തഞ്ച് കഴിഞ്ഞെന്ന് കരുതി ഒരു പെണ്ണ് ചോദിക്കാൻ പോകാനുള്ള പക്വത ഒക്കെ എന്റെ മോന് വന്നെന്ന് ചാച്ചന് ഇപ്പോഴാ മനസിലായെ... അദ്ദേഹം ഇച്ചായന്റെ മുഖത്ത് നോക്കി അത് ചോദിച്ചതും.. എന്തുകൊണ്ടോ ഇച്ചായന്റെ ശിരസ്സ് താഴ്ന്ന് പോയി... " കണ്ടോടി നീ നിന്റെ പുത്രനെ... ഏഹ്... എന്റേയോ നിന്റെയോ സമ്മതമില്ലാതെ അവൻ പെണ്ണ് ചോദിക്കാൻ ചെന്നിട്ട് നാണംകെട്ട് ദേ വന്ന് എന്റെ മുമ്പിൽ തല താഴ്ത്തി നിക്കുന്നു....

അന്നമ്മച്ചിക്ക് നേർക്ക് ചാച്ചൻ ദേഷ്യത്തോടെ പറഞ്ഞതും അമ്മച്ചി വായിൽ കൈപൊത്തി കരയുന്നുണ്ടായിരുന്നു.... " നീ എന്നാത്തിനാടി കരയുന്നേ... ങേ... എടാ നിന്നോടൊക്കെ ഞാൻ എന്തേലും കാര്യങ്ങൾ പറഞ്ഞ് അത് ചെയ്യാൻ അടിച്ചമർത്തിയിട്ടുണ്ടോ... തെറ്റും ശെരിയും മാത്രം ഈ ജോണ് നോക്കിയിട്ട് അത് എന്റെ മക്കളോട് പറയു ചെയ്യാൻ... എന്നാൽ നീയൊക്കെ അത് കറക്റ്റായി ചെയ്യുമെന്നായിരുന്നു എന്റെയും വിശ്വാസം... എന്നാൽ അത് പാടെ ഇല്ലാതായത് ഇന്ന് നിന്റെ പ്രവർത്തി... ശെരിക്കും പറഞ്ഞാൽ ഹരി വിളിച്ച് പരിഹാസത്തോടെ എന്റെ മോൻ ചെയ്ത് കൂട്ടിയ കാര്യങ്ങൾ പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ലായിരുന്നു... ശെരിയാ എന്റെ മോൻ വളർന്നു...

അപ്പനേക്കാൾ ഇപ്പൊ വളർനേന്ന് മകനും തോന്നി അല്ലെ.... """ " അല്ല ചാച്ചാ ഒരിക്കലും ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല... തെറ്റ് തന്നെയാ ചാച്ചനോട് പറയാതെ... " അതേ തെറ്റ് തന്നെയാ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ കൂട്ട് നിക്കുമായിരുന്നു കുഞ്ഞാ... എന്റെ മോന് ഇഷ്ട്ടമുള്ള പെണ്ണ് ഏത് മതമാണോ എന്ന് നോക്കില്ല മനുഷ്യ ജാതി തന്നെയാണോ എന്നാൽ ഈ ചാച്ചൻ തന്നെ നിന്റെയും അവളുടെയും കേട്ട് നടത്തിയേനെ... ഇതിപ്പോ നീയും നാണംകെട്ട് വീട്ടിൽ ഇരിക്കുന്നവരെയും നാണകേടുത്തിയില്ലേ... ചാച്ചൻ പറയുന്നതൊക്കെ കേട്ട് ഇച്ചായന്റെ മനസിൽ നല്ലോണം കുറ്റബോധവും ഒപ്പം സ്വയം വെറുപ്പും തോന്നുണ്ടായിരുന്നു.... " മൂന്ന് നേരം വേവിച്ച് തരുന്ന നിന്റെ അമ്മച്ചിയോട് എങ്കിലും നിനക്ക് പറഞ്ഞൂടെ...

ഹാ ഇനി എന്താ പറഞ്ഞിട്ട് കാര്യം നാണകേടുത്തിയില്ലേ വീട്ടുകാരെയും സ്വയം നാണം കേട്ടില്ലേ... മതി എനിക്കിനി വയ്യ നിന്നെ പറഞ്ഞ് മനസിലാക്കിപ്പിക്കാൻ... എല്ലാം നിന്റെ ഇഷ്ട്ടം നിന്റെ ഇഷ്ടത്തിന് അല്ലെ എല്ലാം ചെയ്യുന്നേ അതുപോലെ അതങ്ങനെ ആയിക്കോട്ടെ... അത്രെയും കലിപ്പോടെ ചാച്ചൻ പറഞ്ഞ് റൂമിലേക്ക് പോയി... എന്നാലും ചാച്ചന്റെ കൺ കോണിൽ നിറഞ്ഞ കണ്ണുനീർ തുള്ളികളെ ഇച്ചായൻ ശ്രേദ്ധിച്ചു... ആ നെഞ്ചിൽ അപ്പോളൊരു വേദന നിറയുന്നത് ഇച്ചായൻ അറിഞ്ഞിരുന്നു... എല്ലാരേയും നിർവികാരത്തോടെ ഇച്ചായൻ നോക്കി... ഡെന്നിയും ഡാനിയും അമ്മച്ചിയും ഒക്കെ ഉണ്ട്... അമ്മച്ചിയെ ഇച്ചായൻ ദയനീയമായി നോക്കി... എന്നാൽ അമ്മച്ചി ഇച്ചായനെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ അവിടുന്ന് പോയി... പുറകെ ബാക്കിയുള്ളവരും ഇച്ചായനെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് പോയി... *****

" എന്താടി നോക്കി പേടിപ്പിക്കുന്നെ... ഐഷുവിന്റെ നേരെ ദേഷ്യത്തോടെ ചന്ദ്രൻ അലറി.... " സമാധാനമായില്ലേ എല്ലാർക്കും... ഏഹ് എനിക്ക് എന്റെ ഇച്ചായനെ ഒത്തിരി ഇഷ്ട്ടമാണ് ഞങ്ങൾ തമ്മിൽ പ്രണയിത്തിലുമാണ് അതുകൊണ്ട് തന്നെയാണ് ഇച്ചായൻ എന്നെ പെണ്ണ് ചോദിക്കാൻ വന്നത്... അതും മാന്യത അനുസരിച്ച് എന്നാൽ നിങ്ങളോ എന്തൊക്കെയാ ഇച്ചായന് നേർക്ക്... അവൾ പറഞ്ഞ് കഴിയുന്നതിന് മുന്നേ അടുത്ത അടിയും ചന്ദ്രൻ അവളുടെ കവിളിൽ അടിച്ചിരുന്നു... " ഇച്ചായൻ പോലും അവനെ പോലത്തെ കണ്ട അന്യ ജാതിക്കാരനെ സ്നേഹിച്ച് അവനെ കേട്ടാനാണ് മോൾക്ക് താല്പര്യമെങ്കിൽ ഈ ഞാൻ തന്നെ നിന്നെ ഈ ഭൂമിയിൽ നിന്ന് എന്നത്തെക്കുമായി പറഞ്ഞയച്ചേക്കും... അത് പറഞ്ഞ് ദേഷ്യത്തോടെ ചന്ദ്രൻ അവളെ നോക്കി മുകളിൽ കയറി പോയി... കാരഞ്ഞോണ്ട് ഐഷു അച്ഛച്ഛനെ നോക്കി...

" എന്നാലും അച്ഛച്ചൻ പോലും... " ഐഷു നിന്റെ അച്ഛച്ചൻ മോൾടെ എല്ലാ കാര്യത്തിലും കൂട്ട് നിക്കും പക്ഷെ അവനുമായുള്ള കല്യാണത്തിനോ ബന്ധത്തിനോ ഞാൻ നിക്കില്ല... " അതെന്ത് കൊണ്ടച്ചാ ഇച്ചായൻ അന്യ മതക്കാരൻ ആയൊണ്ടാണോ ഈ കാലത്ത് ഒക്കെ ഇത്... " ഈ കാലത്ത് ഒക്കെ നടക്കുന്ന കാര്യമായിരിക്കും പക്ഷെ ഞാനും എന്റെ മക്കളോ ആരും ഇതിനോട് യോജിക്കില്ല അതുകൊണ്ട് ഐഷു അവനെയും ആലോജിച്ച് കരഞ്ഞ് ഇരിക്കേണ്ട ഈ ബന്ധം നടക്കില്ല... അവസാന വാക്കെന്നപോലെ അയാൾ പറഞ്ഞതും... ഇനി ഇവിടെ Nനിന്നിട്ട് കാര്യമില്ലെന്ന് അവൾക്ക് മനസ്സിലായിരുന്നു... *** റൂമിൽ കയറിയ ഇച്ചായൻ നേരെ ബെഡിലേക്ക് കിടന്നു... എന്തുകൊണ്ടോ ഇച്ചായന്റെ മനസ്സ് അപ്പോൾ മരവിച്ച് ഇരിക്കുകയായിരുന്നു.... ചാച്ചനോട് ചോദിച്ചിട്ട് മതിയായിരുന്നു... ആദ്യമേ ചാച്ചാന്റെ സമ്മതത്തോടെ കാര്യങ്ങൾ നീങ്ങിയിരുന്നെങ്കിൽ ഒരു പക്ഷേ എല്ലാം നടനേനെ...

. ഇതിപ്പോ ചാച്ചനും ഞാനും കുടുംബവും ഒക്കെ നാണക്കേടിന്റെ വക്കിൽ... അവസാന നിമിഷമെങ്കിലും ഐഷുവിന് എന്തേലും മിണ്ടിയിരുന്നെങ്കിൽ ഇപ്പൊ അവൾ എന്റെ കൂടെ വീട്ടിലേക്ക് വന്നേനെ... ഇനി അവർ പറഞ്ഞത് പോലെ ഒരു അന്യ മതക്കാരനായ എന്റെ കൂടെ അവൾ വരില്ലേ... അവൾക്കും ഈ ബന്ധം വേണ്ടെന്ന് വെക്കുമോ.... മനസിൽ അനാവശ്യമായ കാര്യങ്ങൾ കുത്തി നിറയുന്നത് ഒക്കെ മാറ്റി ഇച്ചായൻ ഡ്രെസ്സുമെടുത്ത് ബാത്റൂമിൽ കയറി ഒന്ന് ഫ്രഷായി ഇറങ്ങി.... കുറച്ച് നേരം ബെഡിൽ കിടന്നു... കയ്യെത്തി ടേബിളിൽ ഇരിക്കുന്ന ഫോൺ എടുത്തതും അതിലേക്ക് ഐഷുവിന്റെ കാൾ വന്നിരുന്നു.... " ഹെ... ഹെലോ... വിറക്കുന്ന അധരങ്ങളാൽ ഉള്ള അവളുടെ ശബ്‌ദം കേട്ടതും ഇച്ചായന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... " എന്താണ് ആൻവി കൊച്ചേ..... " ഇച്ചായാ.... ഇച്ചായനെ വിളിച്ചോണ്ട് അവൾ പൊട്ടി കരയാൻ തുടങ്ങിയിരുന്നു...

" എന്തിനാടി പുല്ലേ കരയുന്നേ നിന്റെ ഇച്ചായൻ ചാത്തിട്ടോന്നൂല്ല... അവിടെവെച്ച് അവൾ മിണ്ടാതെ നിന്നതിനും ഇപ്പൊ ഫോണെടുത്ത ഉടനെ ഉള്ള കരച്ചിൽ കേട്ട് ഇച്ചായൻ ദേഷ്യത്തോടെ ആയിരുന്നു അത് പറഞ്ഞത്... പറഞ്ഞ് കഴിഞ്ഞതും സ്വിച്ച് ഇട്ട പോലെ അപ്പുറത്ത് അനക്കമില്ല.... " എടിയേ.... " നിങ്ങൾ ചത്തിരുന്നെങ്കിൽ ഞാൻ കരയുവോ സന്തോഷിക്കത്തൊള്ളൂ.... " അതേനിക്കറിയാടി നീ ആ ചന്ദ്രന്റെ മകൾ അല്ലെ അപ്പൊ പിന്നെ ഞാൻ മരിച്ചാൽ ചിരിക്കും നീ... " ദേ ഇച്ചായാ മതി... എനിക്ക് ഇച്ചായാ സോറി... " എന്തിനാടി ഇപ്പൊ ഒരു സോറി... " അത് പിന്നെ എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു ഇച്ചായാ അവരുടെ ഒക്കെ മുന്നിൽ വെച്ച് സത്യം പറഞ്ഞാൽ അപ്പോൾ ഇച്ചായൻ വരുന്നതിന് മുന്നേ ഉണ്ടായിരുന്ന ധൈര്യമൊക്കെ എന്നിൽ നിന്ന് പോയിരുന്നു...

ശെരിക്കും പറഞ്ഞാൽ അപ്പോൾ അവരുടെ ഒക്കെ മുന്നിൽ വെച്ച് എന്ത് സംസാരിക്കണമെന്ന് പോലും എനിക്കറിയില്ലായിരുന്നു.... " ഹ്മ്മ്.... എനിക്കിപ്പോ ഇതൊക്കെ പറയാൻ തീരെ താൽപ്പര്യം ഇല്ല ഐഷു... ഇച്ചായൻ വീട്ടിൽ നടന്ന കാര്യങ്ങൾ ഒക്കെ ഐഷുവിനോട് പറഞ്ഞു... " ഇച്ചായാ ഇതിപ്പോ ആകെ... " നീ ടെൻഷൻ ആകണ്ട ഞാൻ ഒന്ന് ചാച്ചനുമായി സംസാരിക്കട്ടെ... " ഉം.... **** ഓരോന്ന് ആലോജിച്ച് ഇച്ചായൻ അന്ന് രാത്രി ടെറസിൽ ഇരിക്കുവായിരുന്നു... പെട്ടെന്ന് പുറകിൽ നിന്ന് ആരുടെയോ കാൽപെരുമാറ്റം കേട്ട് ഇച്ചായൻ തിരിഞ്ഞ് നോക്കി... ടെന്നി ആയിരുന്നു... ഇച്ചായൻ ഡെന്നിയെ നോക്കി പുഞ്ചിരിച്ചു തിരിച്ച് ഡെന്നിയും ചിരിച്ചോണ്ട് ഇച്ചായന്റെ അടുത്തേക്ക് വന്നിരുന്നു..... " കുഞ്ഞാ... ഡെന്നി പതിയെ ഇച്ചായനെ നോക്കി വിളിച്ചു... ഇച്ചായൻ എന്തെന്ന് രീതിയിൽ തിരിഞ്ഞ് ഡെന്നിയെ നോക്കി....

""" ശെരിക്കും നമ്മടെ ചാച്ചനും അമ്മച്ചിയും ഒക്കെ പാവമാടാ... അവർ നമ്മളിൽ നിന്ന് പ്രേതിക്ഷാത്തത്‌ അറിയുമ്പോൾ ഉള്ള ദേഷ്യത്തിലും സങ്കടത്തിലുമാണ് ഓരോന്ന് വിളിച്ച് പറയുന്നത്... എന്നാൽ നമ്മളോ അങ്ങനല്ല സ്വന്തം മാതാപിതാക്കൾ പറഞ്ഞ് കഴിയുന്നതിന് മുന്നേ നമ്മൾ ചെയ്തത് തെറ്റാണോ ശെരിയാണോ അതോ ഇനി അവരുടെ അടുത്ത് പറയാൻ പോകുന്ന അല്ലേൽ പ്രവർത്തിക്കാൻ പോകുന്ന കാര്യം നല്ലതാണോ എന്ന് നോക്കാതെ ശബ്ദം ഉയർത്തും... അപ്പോൾ ശെരിക്കും നോവ് ഉണ്ടാവുന്നത് ആ മതാപിതാകൾക്ക് അല്ലെ.... പിന്നീട് നമ്മൾ പറഞ്ഞതും പ്രവർത്തിച്ചതും ഒക്കെ ഓർക്കുമ്പോൾ പശ്ചാത്താപിക്കില്ലേ അവരോട് മിണ്ടാൻ കൊതിക്കില്ലേ... അത് തന്നെയാ ഇപ്പൊ ഇവിടെയും... നീ ചാച്ചനോടും അമ്മച്ചിയോടും പറയാതെ കാര്യങ്ങൾ ചെയ്തു... അതറിഞ്ഞ നമ്മടെ ചാച്ചന് സഹിച്ച് കാണില്ല അതാ നിന്നെ തല്ലിയത്...

പിന്നെ ചാച്ചൻ പറഞ്ഞപ്പോൾ നിനക്കും മനസിലായി കാണും ചാച്ചനോട് പറയാതെ ഒന്നും വേണ്ടായിരുന്നു എന്ന്... """ ടെന്നി പറഞ്ഞത് ഒക്കെ ശെരിയാണെന്ന് അർത്ഥത്തിൽ ഇച്ചായൻ ഡെന്നിയെ നോക്കി... " ടെന്നി ഞാൻ ഇപ്പൊ.... " നീ പോയി ആദ്യം ചാച്ചനോടും അമ്മച്ചിയോടും നല്ലോണം സംസാരിക്ക് വേറെ ആര് നിന്റെ കൂടെ നിന്നില്ലേലും അവർ ഉണ്ടാകും... അതുകൊണ്ട് കുഞ്ഞാ നീ പോയി ചാച്ചനോട് കാര്യങ്ങൾ പറ... അത്രയും പറഞ്ഞ് ടെന്നി ഇച്ചായന്റെ തോളിൽ തട്ടി എണീറ്റ് പോയി... ഇച്ചായൻ ഡെന്നിയെ തന്നെ നോക്കുവായിരുന്നു.. ഒരു ആക്‌സിഡന്റ് പറ്റിയപ്പോൾ ഇവൻ ഇത്രക്ക് നന്നായോ എന്ന രീതിയിൽ.... **** ഇച്ചായൻ നേരെ ചാച്ചന്റെ റൂമിലേക്ക് വന്നപ്പോൾ കണ്ടു ഏതോ ഫയലും നോക്കി ബെഡിൽ ഇരിക്കുന്ന ചാച്ചനെ...

ഇച്ചായൻ പതിയെ ചാച്ചാന്റെ അടുത്തേക്ക് പോയി... ചാച്ചൻ ഒന്ന് നേരെ ഇച്ചായനെ നോക്കിയ ശേഷം വീണ്ടും ഗൗരവത്തോടെ ഫയലിൽ നോക്കി.... " ചാച്ചാ.... പതിയെ ഇച്ചായൻ അടുത്തിരുന്ന് ചാച്ചനെ നോക്കി അവിടൊന്ന് ഒരു കുലുക്കവും ഇല്ല... " ചാച്ചാ പ്ലീസ് ചാച്ചാ ഒന്ന് മിണ്ട്... ഞാൻ ചെയ്തത് തെറ്റ് തന്നെയാ നിങ്ങളോടൊന്നും ചോദിക്കാതെ നേരെ പോയി ഇങ്ങനൊക്കെ കാട്ടിയത്... ആ പേരിൽ നാണക്കേടും ഞാൻ തന്നെയാ ഉണ്ടാക്കി വെച്ചേ... ഒന്നും മനപ്പൂർവ്വം അല്ല എല്ലാം ഐഷുനോടുള്ള ഇഷ്ട്ടം കൊണ്ടാണ്... കാര്യങ്ങൾ എല്ലാം ഒന്ന് ഓക്കേ ആയിട്ട് ചാച്ചനോട് പറയാം എന്ന് കരുതി പ... പക്ഷെ അതിന് മുന്നേ ഇങ്ങനൊക്കെ ഉണ്ടാകുമെന്ന് അറിഞ്ഞില്ല ഞാൻ... സോറി ചാച്ചാ... സോറി... ചാച്ചന്റെ കയ്യിൽ പിടിച്ച് ഇച്ചായൻ കെഞ്ചിയതും ചാച്ചൻ കണ്ണിൽ വെച്ചിരുന്ന കണ്ണട എടുത്ത് ടേബിളിൽ വെച്ചു...

" ഹ്മ്മ്.... നിനക്ക് ശെരിക്കും 25 വയസ്സ് കഴിയാറായോ... " ഉം... എനിക്ക് ഡിസംബർ മാസം 26 തികയും... " എന്നിട്ടും നിനക്ക് തീരെ പക്വത ഇല്ല മോനെ... അല്ലേൽ ഒരിക്കലും ഒറ്റയ്ക്ക് അഞ്ചാറ് കുട്ടികളുമായി അതും സ്വന്തം മാതാപിതാക്കളുടെ സമ്മതം ഇല്ലാണ്ട് പോയി പെണ്ണ് ചോദിക്കില്ല... എന്തായാലും നാണകേട്ടല്ലേ.. ചെറു ചിരിയോടെ ചാച്ചൻ ഇച്ചായനോട് ചോദിച്ചു... അതിന് ഇച്ചായൻ ഒന്ന് തലയാട്ടി... " ഹ്മ്മ്... നിനക്ക് ആ പെണ്ണ് കൊച്ചിനെ ഇഷ്ട്ടാണോടാ... " ഉം... " ഹ്മ്മ് എന്തായാലും അവരെ വീട്ടുകാർ സമ്മതിക്കില്ല.... അപ്പൊ നീ അവളെ നീ ഇങ്ങോട്ട് പൊക്കികൊണ്ട് വാടാ.... " ങേ... ചാച്ചൻ പറഞ്ഞത് കേട്ട് ഞെട്ടിക്കൊണ്ട് ഇച്ചായൻ ചാച്ചനെ നോക്കി.... " ആടാ അവളെ ഈ പാലക്കൽ തറവാട്ടിലേക്ക് പൊക്കികൊണ്ട് പോരാൻ എന്ന്....

" ചാച്ചാ യൂ മീൻ... " ഹാ അതന്നെ... എനിക്ക് പരിപൂർണ്ണ സമ്മതം.... ചാച്ചൻ ചിരിച്ചോണ്ട് കണ്ണിറുക്കി പറഞ്ഞത് കേട്ട് ഇച്ചായന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ " എടാ എന്തായാലും ഇനി ഒരു പെണ്ണ് ചോദിക്കൽ നടക്കില്ല.... കാർത്തി പറഞ്ഞത് എല്ലാരും ശെരി വെക്കുന്ന രീതിയിൽ തലയാട്ടി... വൈകിട്ട് ഇച്ചായന്റെ പ്ലാൻ പ്രകാരം എല്ലാം കൂടെ ക്ലബ്ബിൽ വന്നിരുന്ന് കുറെ നേരമായി വട്ട മേശ സമ്മേളനം നടത്തുവാണ്... " അപ്പൊ പിന്നെ പറഞ്ഞത് പോലെ... ഫാദി എല്ലാരേയും ഒന്ന് നോക്കി.... """ രണ്ട് പേരെയും അങ്ങ് ചാടിപ്പിച്ച് കല്യാണം നടത്താം.... ചുരിക്കി പറഞ്ഞാൽ.... "" ഒളിച്ചോട്ടം... "" .............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story