തീവണ്ടി: ഭാഗം 35

Theevandi

എഴുത്തുകാരി: മുകിൽ

" ഒളിച്ചോട്ടോ..... " പതുക്കെ പറയെടി.... പ്ലാനിങ് ഒക്കെ കഴിഞ്ഞ് ഇച്ചായൻ ക്ലബ്ബിൽ നിന്ന് നേരെ വീട്ടിലേക്ക് വന്ന് ഐഷുവിനെ വിളിച്ച് പറഞ്ഞപ്പോ കേട്ട അവളുടെ ശബ്ദമാണ്.. " ഇച്ചായാ... " ഹാ നിന്റെ ഇച്ചായൻ തന്നെയാണ് പറയുന്നേ നേരെ നിന്റെ അപ്പൻ എന്തായാലും നിന്നെ എനിക്ക് കെട്ടിച്ച് തരില്ലെന്ന് ഉറപ്പായി... അപ്പൊ പിന്നെ ഇതേ മാർഗമുള്ളു... അപ്പൊ പിന്നെ എന്തേ നിനക്ക് എന്റെ കൂടെ പൊന്നൂടെ... " പോരാൻ ഒക്കെ ഇഷ്ട്ടമാണ് ഞാൻ ഇച്ചായന്റെ കൂടെ എവിടേക്ക് വേണേലും വന്നോളും പക്ഷെ എന്നെ അതിന് ഇച്ചായന്റെ വീട്ടുകാർ സ്വീകരിക്കോ.. " അതൊക്കെ നീ ടെൻഷൻ ആകണ്ട കൊച്ചേ എന്റെ വീട്ടിൽ ഉള്ളവരൊക്കെ നിന്നെ സ്വീകരിക്കുമേടി... " അതിന് ഇച്ചായാ... " നീ ഒന്ന് കൊണ്ടും പേടിക്കണ്ട... എന്നാണ് എപ്പോഴാണ് ഏത് സമയത്താണ് സ്ഥലത്താണ് എന്നൊക്കെ ഞാൻ നിന്നെ വിളിച്ച് പറഞ്ഞിരിക്കും നീ ഒന്ന് എന്റെ കൂടെ വന്നാൽ മതി... " എന്നെ കൊല്ലാനൊന്നും അല്ലല്ലോ കൊണ്ട് പോകുന്നത്... "

കൊല്ലാനൊന്നും അല്ല കൂടെ കൂട്ടി അന്തസ്സായി പോറ്റാൻ തന്നെയാ... " ഹാ എന്നാ ഓക്കേ ഇച്ചായൻ എന്നെ അറിയിച്ചാൽ മതി മരണത്തിൽ ആണേലും ജീവിതത്തിൽ ആണേലും ഞാൻ ഇച്ചായന്റെ ഒപ്പം ഉണ്ടാകും... വീണ്ടും പരസ്പരം കുറച്ച് നേരം സംസാരിച്ചിട്ട് അവർ ഫോൺ വെച്ചു... ചാച്ചൻ സമ്മതിച്ച കാര്യം മനപ്പൂർവ്വം തന്നെയാണ് ഇച്ചായൻ ഐഷുവിനോട് പറയാത്തത്... കാരണം കുറച്ച് കാര്യങ്ങൾ കൂടെ ചാച്ചൻ ഇച്ചായനെ പറഞ്ഞ് മനസിലാക്കിപ്പിച്ചിരുന്നു അത് വെച്ച് ഇപ്പോഴേ ഐഷുനോട് ചാച്ചന്റെ സമ്മതം പറയണ്ടെന്ന് ഇച്ചായൻ കരുതി... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ഫോൺ കാൾ ഒക്കെ കഴിഞ്ഞ് ഐഷു നേരെ പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു ഹാളിൽ അവിടുള്ളോരെല്ലാം കൊണ്ട് പിടിച്ച ചർച്ചയിൽ കാര്യം ഐഷുവിന്റെയും ആ ശ്രീരാഗുമായുള്ള കല്യാണ പ്ലാൻ ആണ്... "

ആ ശ്രീരാഗ് അല്ലേലും നല്ല ചെക്കനാ വേഗം തന്നെ ഐഷുവിന്റെയും ശ്രീരാഗിന്റെയും കല്യാണം നടത്തണം.... അത് പറഞ്ഞത് ഹരിയായിരുന്നു... " കല്യാണം ഒക്കെ നേരെത്തെ നടത്താൻ തന്നെയായിരുന്നു എന്റെ പ്ലാനിങ്ങും പക്ഷെ രാമകൃഷ്ണനും ഫാമിലിക്കും ആദ്യം ഇവർ രണ്ടുപേരുടെയും എൻഗേജ്മെന്റ് നടത്തണമെന്ന് പറയുന്നുണ്ട്... " അതിനിപ്പോ എന്തേ ഈ വരുന്ന ബുധനാഴ്ച മോതിരമാറ്റ് ചടങ്ങിന് വേണ്ടി നല്ലൊരു മുഹൂർത്തം പണിക്കരെക്കൊണ്ട് നോക്കി കുറിക്കണം.... ചന്ദ്രനെ പിന്താങ്ങി അച്ഛച്ചൻ പറഞ്ഞത് കേട്ട് ഐഷുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു.... " ഒന്ന് നിർത്തുന്നുണ്ടോ.... വീണ്ടും ആ ശ്രീരാഗിനെ പറ്റി പറയാൻ തുടങ്ങിയ അവർക്ക് നേരെ ദേഷ്യത്തോടെ ഐഷു ശബ്‌ദം ഉയർത്തി.... " നിങ്ങൾ ഒക്കെ ഇത് എന്ത് ഭാവിച്ചാ... എന്റെ സമ്മതം ഇല്ലാതെ എനിക്ക് ഇഷ്ടമല്ലാത്ത താൽപര്യമില്ലാത്ത ഈ കല്യാണത്തിന് മുന്നിൽ ഞാൻ നിന്ന് തരണമെന്ന് വല്ലതും നിങ്ങക്ക് തോന്നുന്നുണ്ടെങ്കിൽ അത് നടക്കില്ല...

ഈ ഐഷു പ്രണയിക്കുന്നതും ഇനീപ്പോ കൂടെ പൊറുക്കാൻ ആഗ്രഹിക്കുന്നത് അതും എന്റെ ഇച്ചായാനൊപ്പം ആയിരിക്കും... " നിർത്തേടി പുല്ലേ... അവളുടെ ഒരു ഇച്ചായൻ... കണ്ട അന്യ ചെക്കന്മാരുമായി പ്രണയിച്ച് കെട്ടാൻ നിക്കുന്നു നാണമില്ലെടി കുടുംബകാർക്കും നാട്ടുകാർക്കും മുന്നിൽ നാണക്കേടാൻ.. ചന്ദ്രൻ അവളുടെ നേർക്ക് ദേഷ്യത്തോടെ ചീറി.... " ഞാൻ എന്തിന് നാണിക്കണം സ്നേഹിക്കുന്ന ചെക്കനെ ഞാൻ കെട്ടുന്നതിന് നാട്ടുകാർക്ക് എന്ത് നാണം... പിന്നെ നിങ്ങൾ വീട്ടുകാരായിട്ട് എന്റെ കല്യാണം ഇച്ചായനുമായി നടത്തി തന്നില്ലെങ്കിൽ നാണം കെടുന്നത് നിങ്ങൾ തന്നെയാണ്... " നിർത്തേടി നിന്റെ അധികപ്രസംഗം... ഈ ഞാൻ ദേവാലയത്തിലെ ചന്ദ്രശേഖർ ജീവിച്ചിരിക്കുന്ന കാലത്തോളം നിന്നെ ആ ക്രിസ്ത്യാനി ചെക്കനുമായി കല്യാണം നടത്തില്ല.... നീ ഞാൻ പറയുന്ന ചെക്കന്റെ മുന്നിൽ അവന്റെ താലിക്ക് വേണ്ടി തല താഴ്ത്തും... "

അതൊരിക്കലും നടക്കില്ല ചന്ദ്രശേഖർ... അവളത് ദേഷ്യത്തോടെ പറഞ്ഞ് കഴിയുന്നതിന് മുന്നേ അയാൾ അവളുടെ കവിളിൽ തല്ലി... പുറകിലെ മുടികുത്തിൽ പിടിച്ച് ചന്ദ്രൻ അയാളുടെ മുഖത്തേക്ക് അവളെ ദേഷ്യത്തോടെ വലിച്ചടുപ്പിച്ചു... """" നിന്റെ തന്ത ഞാൻ അല്ലെങ്കിലും ഇവിടെ നീ എന്റെ മകളായി ജീവിക്കുന്ന ഇടം വരെ ഞാൻ പറയുന്നത് നീ അനുസരിക്കും അനുസരിക്കിപ്പിക്കും ഞാൻ.... """ അയാൾ അവൾക്ക് കേൾക്കാൻ തക്കം പറഞ്ഞ വാക്കുകൾ ചെറു കാരിരിമ്പ് പോലെ അവളുടെ ഹൃദയത്തിൽ കൊണ്ടെങ്കിലും അവൾക്ക് ഏതൊരു വിധ ഫീലിംഗ്‌സും തോന്നിയില്ലായിരുന്നു... കാരണം..., ഒരിക്കൽ താൻ ഇതൊക്കെ എന്നോ അറിഞ്ഞതാണ്.... അവൾ അയാൾക്ക് നേരെ പുച്ഛത്തോടെ നോക്കി....

എന്നാൽ അയാൾ രൂക്ഷമായി അവളെ നോക്കി... എന്നിട്ടൊരു പരിഹാസ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അയാൾ സ്റ്റയറുകൾ കയറി... പിന്നിൽ നിന്ന് അയാളെ വിളിച്ചോണ്ട് ഓരോരുത്തരും വന്നെങ്കിലും അയാൾ അതൊന്നും മൈൻഡ് പോലും ചെയ്യാതെ അവളുടെ കയ്യിൽ പിടിച്ചോണ്ട് നേരെ ഇഷയുടെ റൂമിന്റെ പക്കൽ എത്തി.... " നീ ഇനി കുറച്ച് ദിവസം ഇവിടെ കിടന്നാൽ മതി സമയത്തും കാലത്തും ഒക്കെ ആഹാരം എത്തിക്കാം.... പരിഹാസത്തോടെ അവളെ നോക്കി അയാൾ അത്രയും പറഞ്ഞ് ഐഷുവിനെ റൂമിലേക്ക് തള്ളി... ഐഷുവാണേൽ അയാളുടെ പ്രഹസനം ഒക്കെ കണ്ട് ചുണ്ട് കൊട്ടി അയാളെ നോക്കി.... " അച്ഛാ ആ രാമകൃഷ്ണനെ ഒന്ന് വിളിച്ച് പറഞ്ഞേക്ക് നാളെ തന്നെ നല്ലൊരു പണിക്കരെ കണ്ട് കല്യാണ മുഹൂർത്തവും തീയതിയും നോക്കാൻ.... തിരിഞ്ഞ് അച്ഛച്ചന് നേരെ അയാൾ അത് പറഞ്ഞ് റൂം അടച്ച് പൂട്ടി താക്കോൽ കയ്യിലെടുത്തു.... ***

" എടാ എന്റെ ആൻവി കോച്ച്.... " നീ ടെൻഷൻ ആകല്ലേടാ... നമുക്ക് പരിഹാരം കണ്ട് വെക്കാം... ദേവാലയത്തിൽ നടന്നതൊക്കെ അഭി റൂമിലേക്ക് വന്ന് ഇച്ചായനെ വിളിച്ച് അറിയിച്ചു... എല്ലാം കേട്ട് ഇച്ചായൻ പകച്ച് നിന്ന് പോയി.. രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം അവളെ അവിടുന്ന് പൊക്കാൻ പ്ലാൻ ആയിരുന്നു ഇച്ചായനും ഫ്രണ്ട്സിനും... പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒന്ന് നടക്കുമെന്ന് ഇച്ചായൻ പ്രേതിക്ഷിച്ചില്ല.... " എടാ എനിക്ക് എന്റെ പെണ്ണിനെ വേണം അതിന് വേഗം... " അതിനിപ്പോ എങ്ങനാടാ അവളെ റൂമിൽ അയാൾ അടച്ച് ഇട്ടിരിക്കുവല്ലേ.... " നീ ഒരു കാര്യം ചെയ്യ് ഫോൺ വേക്ക് ഞാൻ ഒന്ന് അവന്മാരെ വിളിക്കട്ടെ... ഇച്ചായൻ പറഞ്ഞതും അഭി ഫോൺ വെച്ച് ബെഡിൽ ടെൻഷനോടെ ഇരുന്നു....

" ഒരു കാര്യത്തിൽ താൻ തന്റെ കുടുംബത്തിനോട് ചെയ്യുന്നത് തെറ്റല്ലേ... അല്ല എന്ത് തെറ്റ് ഡേവി വന്ന് പെണ്ണ് ചോദിച്ചപ്പോ കൊടുത്തില്ലലോ... എത്രയായാലും അവൻ എന്റെ കൂട്ടുകാരൻ അല്ലെ അവനെ ഞാനും സഹായിച്ചെ പറ്റു... അമ്മ പറഞ്ഞത് കൊണ്ടൊന്നുമല്ല അവൻ എന്റെ സുഹൃത്ത് അല്ലെ അമ്മയ്ക്ക് സ്വത്ത് വേണമായിരിക്കും പക്ഷെ എനിക്ക് ആവിശ്യം എന്റെ സുഹൃത്തിന്റെ പ്രണയം നടപ്പിലാക്കൽ ആണ്.... "" സ്വയം ഓരോന്ന് അഭി ചിന്ദിച്ചിരിക്കെ ഫോൺ ബെൽ അടിച്ചു.... ഇച്ചായൻ ആയിരുന്നു.... " ഹാ ടാ അഭി അവന്മാർ പറഞ്ഞത് നമ്മടെ പ്ലാൻ ഇന്ന് നടത്താം എന്നാണ്... " ഏത് ഒളിച്ചോട്ടോ.... " ആഹ് അതന്നെ... " എടാ അതിന്... " നീ ടെൻഷൻ ആകണ്ട അളിയാ കാര്യങ്ങൾ ഒക്കെ സെറ്റാണ് എല്ലാം നിന്നെ അറിയിക്കാം പക്ഷെ ഐഷുവിനെ നീ അവിടുന്ന് ചാടിപ്പിക്കണം.... ഇച്ചായൻ സംശയത്തോടെ അവനോട് ചോദിച്ചു..

. " എല്ലാം ഓക്കേ ആണേൽ ആ ഐഷുവിനെ ഞാൻ എന്തായാലും ഇവിടുന്ന് ചാടിപ്പിക്കാം ശ്രെമിക്കാം.... " ശ്രേമിച്ചാൽ പോര അളിയാ നടപ്പിലാക്കണം... " അളിയാ ഞാൻ നോക്കാം അല്ല നോക്കും... " എന്നാൽ ഓക്കേ ഞാൻ വെക്കുവാണ് ബാക്കി ഒന്ന് സെറ്റാക്കട്ടെ എന്നിട്ട് നിന്നെ വിളിക്കാം... അത് പറഞ്ഞ് ഇച്ചായൻ കാൾ കട്ടാക്കി... എന്നിട്ട് കയ്യിലിരുന്ന സിഗരറ്റ് ഒന്നും കൂടെ വലിച്ച് വിട്ടിട്ട് സിഗരറ്റ് കുറ്റി എടുത്ത് വിൻഡോ വഴി പുറത്തേക്ക് കളഞ്ഞു... എന്നിട്ട് വായിൽ ഒരു സെന്റർ ഫ്രഷ് ബബിൾക്കം ചവിച്ചിട്ട് ചാച്ചന്റെ റൂമിലേക്ക് പോയി... **** ഫോൺ വെച്ച് തിരിഞ്ഞ അഭി കാണുന്നത് തന്നെ തന്ന സംശയത്തോടെ നോക്കി നിക്കുന്ന ഇഷയെയാണ്..... അഭി പെട്ടെന്നായൊണ്ട് ഞെട്ടി പോയി.... " ഇഷാ... " ആരായിരുന്നു ഫോണിൽ അഭിയെട്ടാ... " അത് അതുപിന്നെ.... എന്റെ ഫ്രണ്ട്‌.... " ഏത് ഫ്രണ്ട്... "

എന്റെ ഫ്രണ്ട് അത് ആരാനൊക്കെ നീ... നി അറിയുന്നത് എന്തിനാ.... ഉള്ളിലെ പതർച്ച മാറ്റി അഭി അവളോടായി ചോദിച്ചു.... " കൂടുതൽ തപ്പണ്ട ആരാ വിളിച്ചെന്നും എന്താ പറഞ്ഞെന്നും ഒക്കെ ഞാൻ കേട്ടതാണ്.... ഗൗരവത്തോടെ ഇഷ പറഞ്ഞതും അഭി ദയനീയമായി അവളെ നോക്കി... " ഇഷാ ഞാൻ... " കൂടുതൽ വളച്ച് കെട്ടണ്ട കാര്യം എന്തെന്ന് പറയ്... അല്ലേൽ ഞാൻ ഇവിടെ കേട്ടതൊക്കെ അച്ഛനോട് പറയും.... അഭി ദയനീയമായി അവളെ നോക്കി പിന്നെ ഒന്ന് പുഞ്ചിരിച്ചു.. പിന്നെ ഇച്ചായന്റെയും ഐഷുവിന്റെ പ്രണയം തൊട്ട് ബാക്കി ദേ ഇതുവരെ അവർ തീരുമാനിച്ച ഒളിച്ചോട്ടം വരെ അവളോടായി പറഞ്ഞു.... " നിന്നെ വിശ്വാസം ഉള്ളതുകൊണ്ട് മാത്രമാണ് ഇഷ ഞാൻ ഇത് പറഞ്ഞത്... നീ ഇത് ഇവിടെ ആരോടുമായി പറയരുത്. പ്ലീസ്. ദയനീയമായി അവൻ അവളെ നോക്കി... എന്നാൽ അവളുടെ മുഖത്തെ ഭാവം അവന് മനസിലായില്ലായിരുന്നു..

. " ഞാ... ഞാൻ നോക്കാം.... അത് പറഞ്ഞവൾ റൂമിൽ നിന്ന് പോയി... അഭി എന്ത് ചെയ്യുമെന്ന് അറിയാതെ നിന്ന് പോയി.... ** എല്ലാം കേട്ട ശേഷം റൂമിൽ വല്ലാത്തൊരു വീർപ്പുമുട്ടലോടെ ആയിരുന്നു ഇഷ വന്നത്... ബെഡിൽ ഇരുന്നവൾ തന്റെ കണ്ണിൽ നിന്ന് വീഴുന്ന കണ്ണുനീരിനെ മെല്ലെ തുടച്ചു.... """ ഞാൻ എന്തിനാ കരയണെ... ഈ പ്രണയം ഒക്കെ നമുക്ക് ഒരാളോട് തോന്നിയാൽ മതിയോ അയാൾക്കും നമ്മളോട് തോന്നണ്ടേ... ഡേവിച്ചന് ഐഷുവിനെയാണ് ഇഷ്ടമെന്ന് അറിഞ്ഞത് തന്നെ അന്ന് അവൾക്ക് വേണ്ടി ഇച്ചായൻ പെണ്ണ് ചോദിക്കാൻ വന്നപ്പോളായിരുന്നു... വല്ലാത്തൊരു നടുങ്ങൽ ആയിരുന്നു... അവർ പരസ്പരം ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ...... ഒട്ടും ഉൾകൊള്ളാൻ പറ്റിയില്ല...

ദേ ഇപ്പോൾ അഭിയെട്ടനിൽ നിന്ന് കേട്ടത് ഒക്കെയും എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല... പക്ഷെ അതല്ലേ സത്യം ഞാൻ പ്രണയിച്ചത് ഡേവിഡിനെ ആയിരുന്നു എന്നാൽ അവൻ പ്രണയിച്ചത് എന്റെ അനിയത്തി ഐഷുവിനെയും... ഞാൻ പ്രണയം പറഞ്ഞപ്പോൾ ഇതുകൊണ്ടായിരിക്കും ഡേവി നിരസിച്ചത്.... അതിന് എനിക്ക് സങ്കടമില്ല കാരണം നമ്മൾ സ്നേഹിക്കുന്നവർ നമ്മളെയും തിരിച്ച് സ്നേഹിച്ചില്ലെന്ന് വരില്ലേ അത് തന്നെയാ... പക്ഷെ അവരുടെ ബന്തത്തിൽ എനിക്ക് ഒരു എതിർപ്പും ഇല്ലാ കാരണം സ്നേഹിക്കുന്നവർ തന്നെ ഒരുമിക്കണം... അതിന് നമ്മളാൽ എന്തേലും ചെയ്യാൻ കഴിഞ്ഞാൽ അത്രയ്ക്ക് നല്ലതാണ്... """ കുറച്ച് നേരം സ്വയം ഓരോന്ന് ചിന്തിച്ച് ഇരുന്നതിന് ശേഷം നേരെ ഇഷ അഭിയുടെ റൂമിലേക്ക് പോയി... അവിടെ പോയപ്പോൾ കണ്ടു റൂമിൽ തേരാ പാരാ നടക്കുന്ന അഭിയെ... " അഭിയെട്ടാ.... വാതിലിന്റെ പക്കൽ നിന്ന് ഇഷയുടെ വിളി കേട്ട് അഭി സംശയത്തോടെ തിരിഞ്ഞ് നോക്കി... ഇഷ നേരെ അഭിയുടെ പക്കൽ വന്നു.... "

ഏട്ടാ ഇന്ന് തന്നെ നമുക്ക് ഐഷുവിനെ ഡേവിഡിന്റെ കയ്യിൽ ഏൽപ്പിക്കണം... അതിന് ഞാൻ ഹെൽപ്പ് ചെയ്യാം.... " എന്ത്... അവൾ പറഞ്ഞത് വിശ്വാസിക്കാനാകാതെ അഭി ഇഷയെ നോക്കി... " ഇങ്ങനെ നോക്കണ്ട ഞാൻ കാര്യമായി പറഞ്ഞതാണ്... ഈ ഒളിച്ചോട്ടം നടക്കാൻ ഞാനും ഹെൽപ്പ് ചെയ്യാമെന്ന്... എന്തായാലും എന്റെ അച്ഛനോട് ഞാൻ പറയാൻ ഒന്നും പോണില്ലായെ... ചിരിച്ചോണ്ട് അവളത് പറഞ്ഞ് റൂമിൽ നിന്ന് പോയി... അഭി വിശ്വാസിക്കനാകാതെ ഇച്ചായന്റെ ഫോണിലേക്ക് വിളിച്ചു.... **** അന്നേ ദിവസം അർദ്ധ രാത്രി 12.30 യോട് അടുപ്പിച്ച്.... " അളിയാ ഓൾ ദി ബെസ്റ്റ്.... ഫാദി ഇളിച്ചോണ്ട് കാറിൽ നിന്നിറങ്ങിയ ഇച്ചായന്റെ നേർക്ക് തംസപ്പ് കാണിച്ചു... ' കർത്താവേ ഈ ഒളിച്ചോട്ടം ഒന്ന് നടത്തി തന്നെക്കണേ...'

മനസ്സിൽ കർത്താവിനോട് മുട്ടിപ്പായി പറഞ്ഞ ശേഷം ഇച്ചായൻ നേരെ മതിലിന്റെ അടുത്തേക്ക് പോയി... റോഡിന്റെ പക്കൽ തന്നെയാണ് തറവാടിന്റെ സൈഡ് വശം അതായത് ഐഷുവിന്റെ റൂമിലെ ബാൽക്കണി... മതിലിന്റെ അടുത്ത് ചേർന്ന് തന്നെയാണ് ബാൽക്കണി.... അഭിയോട് പറഞ്ഞ് ഇച്ചായൻ ഏണി ബൽകണിയുടെയും മതിലിന്റെയും ഓരം ചേർത്ത് വെച്ചിട്ടുണ്ട്... അതാകുമ്പോൾ ബാൽക്കണി വഴി ഏണിയിൽ പിടിച്ച് ഐഷുവിന് വരാല്ലേ.... **** ഇഷ എങ്ങനെയൊക്കെയോ ചന്ദ്രനിൽ നിന്ന് താക്കോൽ മേടിച്ച് വാതിൽ തുറന്നപ്പോൾ കണ്ടു... ആകെ വിയർത്ത് മുടി ഒക്കെ അലങ്കോലമായി ചുമരിനോട് ചേർന്ന് ഇരിക്കുന്ന ഐഷുവിനെ... വാതിൽ തുറക്കുന്ന ശബ്‌ദം കേട്ട് അവൾ അടച്ചിരുന്ന കണ്ണ് തുറന്നപ്പോൾ കണ്ടു തന്റെ മുന്നിലായി നിക്കുന്ന ഇഷയെ അവൾ സംശയത്തോടെ അവിടുന്ന് എണീറ്റ് ഇഷയെ നോക്കി...

" ഐഷു... ഇങ് വന്നേ... ഇഷ പറഞ്ഞത് മനസിലാകാതെ ഐഷു അവളെ നോക്കി... " നീ ഇങ് വാ... അത് പറഞ്ഞ് അവൾ വേഗം ഐഷുവിന്റെ കൈ പിടിച്ച് നേരെ ഐഷുവിന്റെ റൂമിലേക്ക് പോയി... ഐഷു ആണേൽ ഒന്നും മനസിലാകാതെ അവളെ നോക്കി.... " എന്താ ഇഷാ നിനക്ക് പറ്റിയെ എന്നെ എന്തിനാ.... " ഏയ് ശ്.... മിണ്ടല്ലെന്ന് കാണിച്ചിട്ട് അവൾ ബെഡിൽ ഇരുന്ന ബാഗ് അവളുടെ കയ്യിൽ കൊടുത്തു.... " നിന്നെ സുരക്ഷിതമായ കയ്യിൽ തന്നെയാ ഏല്പിക്കുന്നതെന്ന് എനിക്ക് നല്ലോണം അറിയാം... അതുകൊണ്ട് തന്നെയാണ് ഈ ഒളിച്ചോട്ടത്തിന് ഞാൻ കൂട്ട് നിക്കുന്നത്.... ഇഷ പറഞ്ഞത് ഐഷുവിന് ഒന്നും കത്തിയില്ലായിരുന്നു.. " നീ ഇങ്ങനെ നോക്കണ്ട... നിന്റെ ഇച്ചായൻ നിന്നെ കൂട്ടി കൊണ്ട് പോകാൻ താഴെ വന്ന് നിക്കുന്നുണ്ട്...

" ശെരിക്കും... വിശ്വാസിക്കാനാകാതെ അവൾ ഇഷയെ നോക്കി... " ഹാന്ന്... നീ വേഗം പോ... ഐഷു സന്തോഷത്തോടെ കണ്ണ് തുടച്ച് റൂമിൽ നിന്ന് നേരെ ബൽകണിയിലേക്ക് പോയി.. പുറത്തേക്ക് എത്തി നോക്കി.... കണ്ടു തന്റെ ഇച്ചായം മതിലിന്റെ ഓരത്ത് നിക്കുന്നത്... തന്നെ കണ്ടപ്പോൾ ആ കണ്ണിൽ സന്തോഷം നിറയുന്നതും തനിക്ക് നേരെ കൈ കാട്ടിയതും അവൾ ചിരിയോടെ നോക്കി.... " ഐഷു ദേ ഏണി വഴി ഇറങ്ങിക്കെ... " ഇഷാ ഇവിടെ.. " ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കികോളും... നീ വേഗം ആരേലും കാണുന്നതിന് മുന്നേ പോകാൻ നോക്ക്... പിന്നെ ഐഷു ഒന്നും പറയാതെ ആ ബാഗ് എടുത്ത് ഇച്ചായന്റെ പക്കൽ എറിഞ്ഞു... എന്നിട്ട് പതിയെ ഏണി വഴി ഇറങ്ങിയതും ഇച്ചായൻ അവളെ അവസാനം പിടിച്ചിറക്കി... ഐഷു ചിരിച്ചോണ്ട് ഇച്ചായനെ നോക്കി.. എന്നിട്ട് രണ്ടുപേരും പരസ്പരം നന്ദിയോടെ ഇഷയെ നോക്കി...

അവൾ ചിരിയോടെ കൈയുയർത്തി... ഇച്ചായനും ഐശുവും പരസ്പരം ചിരിച്ചോണ്ട് നേരെ റോഡിൽ കാർ കിടക്കുന്ന ഇടത്തേക്ക് നീങ്ങി.... എന്നാൽ ഇഷയുടെ റൂമിലെ ജനൽ വഴി ഇതെല്ലാം നോക്കി നിന്നയാളുടെ കണ്ണുകൾ പകയാൽ കുറുകി... കൈകൾ ആ ജനൽ കമ്പികളിൽ പിടിമുറുക്കി.... """ നീ സന്തോഷിച്ചോ... അധിക കാലമൊന്നും ഇനി ഉണ്ടാകില്ല നിന്റെ ഈ സന്തോഷം നിലയ്ക്കാൻ """ പകയാലും അതോടൊപ്പം ദേഷ്യത്തോടും അയാളുടെ കണ്ണുകൾ ഒന്നും കൂടെ കുറുകി... കൈ മുഷ്ടി ചുരുട്ടി ജെനെൽ അഴികളിൽ ഇടിച്ചു.... തുടരും....🔥

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story