തീവണ്ടി: ഭാഗം 36

Theevandi

എഴുത്തുകാരി: മുകിൽ

കാറിൽ ഫാദിയും കാർത്തിയും ഇച്ചായനും ഐശുവും ആയിരുന്നു.... അവർ നേരെ പോയത് ഐഷുവിന്റെ മുത്തശ്ശന്റെ വീട്ടിലേക്ക് ആയിരുന്നു.... രാവിലെ രണ്ട് മണിയൊക്കെ ആയപ്പോൾ അവർ വീട്ട് മുറ്റത്ത് വണ്ടി നിർത്തി... ഐഷുവിന് ടെൻഷൻ ഉണ്ടായിരുന്നു കാരണം ദേവാലയത്തിലെ കാര്യം ഓർത്തിട്ട്.... വണ്ടി നിർത്തി ഐശുവും ഇച്ചായനും അവന്മാരും കാറിൽ നിന്നിറങ്ങി.... ഇറങ്ങിയപ്പോൾ തന്നെ അവർ കണ്ടു വീട്ട് മുറ്റത്ത് ടെൻഷനോടെ നിക്കുന്ന മുത്തച്ഛനും അവരുടെ കൂടെ ബാലനും.... മുത്തച്ഛന്റെ ആങ്ങളയുടെ മോൾടെ ഭർത്താവാണ് ബാലൻ... മോൾ അഖില അവർക്ക് ഒരു മകൻ അക്ഷയ് എന്ന അച്ചു.... അവരുടെ ഒപ്പമാണ് മുത്തച്ഛൻ താമസിക്കുന്നത്.... മുറ്റത്ത് വന്ന ഇച്ചായനെയും ഐഷുവിനെയും സന്തോഷത്തോടെ അയാൾ നോക്കി... " അളിയാ ഞങ്ങൾ പോകുവാണ് നമുക്കുള്ള വണ്ടി പുറത്തുണ്ട്...

നാളെ രാവിലെ ഞങ്ങൾ വരാം അതുവരെ നിങ്ങൾക്ക് സൈഫ് ഇവിടെയാണ്... ഫാദി പറയുന്നകേട്ട് ഇച്ചായൻ ചിരിച്ചോണ്ട് അവനെ നോക്കി... " നീ ടെൻഷൻ ആകണ്ട ഞങ്ങൾ ഇവിടെ ഉണ്ടാകും നീയൊക്കെ നാളെ ഇവിടേക്ക് വന്നോണം... " ശെരി ടാ... അത് പറഞ്ഞ് അവർ പോയതും ഇച്ചായൻ ഐഷുവിന്റെയും കൈ പിടിച്ച് മുന്നോട്ട് നടന്നു... " ഹാ അഖില മോളെ അവരിങ് വന്നിട്ടുണ്ട്... വാ കുട്ടികളെ... അയാൾ അവരെ അകത്തേക്ക് വിളിച്ചു... ഐഷു ഓടി ചെന്ന് അയാളെ കെട്ടിപ്പിടിച്ചു... അയാൾ പതിയെ അവളുടെ മുടിയിൽ തടവി.... " നിങ്ങൾ രണ്ടും കൊള്ളാല്ലോ... കല്യാണം കഴിപ്പിച്ച് തരില്ലെന്ന് കരുതി.. രണ്ടും അവിടുന്ന് ഒളിച്ചോട്ടം നടത്തി അല്ലെ.. ചിരിയോടെ അദ്ദേഹം പറഞ്ഞതിന് അവർ രണ്ട് പേരും ഇളിച്ച് കാണിച്ചു.... " എന്നാലും ഡേവിടെ നീ ആൾ കൊള്ളാല്ലോ... ഈ കാന്താരിയെ വളച്ച് ഓടിച്ച് കുപ്പിയിലാക്കിയത് പോരാഞ്ഞ് അതാ കെട്ടാൻ വേണ്ടി അവളെ വീട്ടിൽ നിന്ന് പൊക്കികൊണ്ട് പോന്നു...

" അത് പിന്നെ ഇവളുടെ തന്ത.. അല്ല സോറി അച്ഛൻ കെട്ടിച്ച് തരില്ലെന്ന് ഉറപ്പായോണ്ട് അല്ലെ ഇവളെ ഇങ്ങനെലും പൊക്കികൊണ്ട് പോരാമെന്ന് വെച്ചത്... " ഞാനും കൂടെ നിനക്ക് സപ്പോർട്ട് ആയിട്ടില്ലായിരുന്നെങ്കിൽ രണ്ടും പെട്ടത് തന്നെ... ഇച്ചായനെ കണ്ണിറുക്കി നോക്കി മുത്തശ്ശൻ പറഞ്ഞതും ഇച്ചായൻ ചെറുതായി ചിരിച്ചു... " ഹാ പിള്ളേര് ക്ഷീണിച്ച് ഇരിക്കുവല്ലേ അവരൊന്ന് പോയി ഫ്രഷ് ആയി ഉറങ്ങട്ടെ രാവിലെ ഒക്കെ സംസാരിക്കാം.... ബാലൻ പറഞ്ഞത് കേട്ടതിന് മുത്തശ്ശനും സമ്മതിച്ചു.... " ഹാ ഐഷു മോൾ വാ മോൾക്ക് ഫ്രഷായി ഉറങ്ങാൻ ആന്റിയുടെ റൂം ഉണ്ട്... " ആഹ് വരുന്നു ആന്റി... അവരോട് പറഞ്ഞ് ഇച്ചായനെ നോക്കി കണ്ണ് കൊണ്ട് പോകുന്നെന്ന് കാട്ടിയതും... ഇച്ചായൻ ചിരിച്ചോണ്ട് തലയാട്ടി... " എന്നാ ഡേവിടെ നീ വാ നമുക്ക് എന്റെ റൂമിൽ കിടക്കാം... നാളെ നിങ്ങടെ കേട്ട് കഴിഞ്ഞിട്ട് രണ്ടിനും ഒന്നിച്ച് ഒരു മുറിയിൽ കഴിയാം...

മുത്തശ്ശൻ ഇച്ചായനെ നോക്കി പറഞ്ഞിട്ട് നേരെ മുത്തശ്ശന്റെ റൂമിലേക്ക് പോയി.. ഇച്ചായൻ ബാലനെ നോക്കി ചിരിച്ചിട്ട് നേരെ റൂമിലേക്ക് പോയി.... ഐഷു അഖിലയുടെ കൂടെയാണ് കിടക്കുന്നത്.. ഐഷു ബെഡിൽ ഉറങ്ങാൻ കിടക്കുമ്പോളും ചിന്ത നാളത്തെ കാര്യങ്ങളും അതോടൊപ്പം ദേവാലയത്തിൽ ആരെങ്കിലും അറിഞ്ഞ് കാണുവോ എന്ന ടെൻഷനും ആയിരുന്നു.... കാറിൽ ഇരുന്ന് വരാൻ നേരം ഇച്ചായൻ ഐഷുവിനോട് പറഞ്ഞിരുന്നു മുത്തച്ഛന് ഈ കാര്യങ്ങൾ അറിയാമെന്ന്... അതുമല്ല നാളെ രെജിസ്റ്റർ ഓഫീസിൽ വെച്ച് കല്യാണം നടത്താനും തീരുമാനിച്ച കാര്യം... ഐഷുവിന് എതിർക്കാൻ കഴിയില്ല കാരണം താൻ പ്രണയിക്കുന്നവനാണ് ഇച്ചായൻ അവനെ തന്റെ ജീവന്റെ പാതിയാക്കാൻ താനും ആഗ്രഹിക്കുന്നു ഇഷ്ടപ്പെടുന്നു... അവൾക്ക് ഇഷയെ വിളിക്കാൻ തോന്നി തനിക്ക് വേണ്ടിയും ഇച്ചായന് വേണ്ടിയും ഈ സാഹസത്തിന് കൂടെ നിന്നവളല്ലേ...

വിളിക്കാൻ തോന്നിയെങ്കിൽ ഇപ്പൊ വേണ്ടെന്ന് വെച്ചവൾ നാളെ ഇവിടുന്ന് ഇറങ്ങുന്ന മുന്നേ വിളിക്കാമെന്ന് വിചാരിച്ചു... ****** രാവിലെ തന്നെ കുളിച്ച് റെഡിയായി അവൾ അഖില നൽകിയ സെറ്റ് സാരി ഉടുത്ത് റെഡിയായി... റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയ ഐഷു കാണുന്നത് വൈറ്റ് ഷർട്ടും അതിനോട് ചേർന്ന ഗോൾഡ്‌ കര മുണ്ടും ഉടുത്ത് ബാലനുമായി എന്തോ സംസാരിച്ച് നിക്കുന്ന ഇച്ചായനെയാണ്... മുടിയൊക്കെ ചീകി ഒതുക്കി.. കയ്യിലെ സിൽവർ ഇടി വള ഇട്ട് ആകെ കാണാൻ നല്ല ഭംഗി... ഇച്ചായന്റെയും കണ്ണ് നേരെ ചെന്ന് പതിച്ചത് ഐഷുവിൽ തന്നെയായിരുന്നു... സെറ്റ് സാരി ഉടുത്ത് മുതുക് വരെയുള്ള മുടി കുളിപിന്നൽ കെട്ടി പുറകിലായി മുല്ല പൂക്കൾ ഒക്കെ വെച്ച് വിടർത്തി ഇട്ടേക്കുന്നു...

മുഖത്ത് യാതൊരുവിധ ചമയങ്ങൾ ഇല്ലാതെ കാണാൻ തന്നെ നല്ല ഭംഗി.... " എന്നാ ബാലാ നമുക്ക് ഇറങ്ങാം ആദ്യം ഒന്ന് തറവാട്ടിൽ പോകണം.. അവിടെ അല്ലെ എന്റെ മക്കളും ഭാര്യയും ഒക്കെ ഉറങ്ങുന്ന മണ്ണ്.... ഇടറുന്ന സ്വരത്താൽ മുത്തശ്ശൻ പറഞ്ഞത് കേട്ടതും ഐഷുവിന്റെ കണ്ണുകളും നിറഞ്ഞത് ഇച്ചായൻ കണ്ടിരുന്നു... " വാ വല്യച്ചാ നമുക്ക് ഇറങ്ങാം... ബാലനും മുത്തശ്ശനും ഐശുവും ഇച്ചായനും വീട്ടിൽ നിന്നിറങ്ങി... അവർ നേരെ പോയത് ഐഷുവിന്റെ 'അമ്മ സുമിത്രയെയും സുചിത്രയുടെയും അടക്കിയിരിക്കുന്ന ഇടത്തായിരുന്നു.... അവിടെ ചെന്ന് ഐഷു നല്ലോണം തന്നെ തന്റെ അമ്മയോട് പ്രാർത്ഥിച്ചു... ഇച്ചായനുമായുള്ള കല്യാണത്തിന് സമ്മതം ചോദിച്ചായിരുന്നു അവൾ അവിടുന്ന് ഇറങ്ങിയത്.... ***** ദേവാലയത്തിൽ ഭ്രാന്തനെ പോലെ ദേഷ്യത്തോടെ ബഹളം വെക്കുവാണ് ചന്ദ്രൻ... രാവിലെ എണീറ്റയാൾ ഐഷുവിന്റെ റൂമിൽ നോക്കി... അവളെ കാണാഞ്ഞിട്ട് അവിടെ മാകെ നോക്കിയപ്പോൾ മനസിലായി മിസ്സിങ് എന്ന് അതിന്റെ ദേഷ്യം വീട്ടിൽ ഓരോന്ന് എറിഞ്ഞ് പൊട്ടിച്ച് തീർക്കുവാണ്....

" ഇനി ആ ഐഷു കോച്ച് ആ നസ്രാണി ചെക്കനുമായി ഇന്നലെ ഒളിച്ചോടി കാണുമൊന്തോ.... നിസാരമായി ഊർമിള പറയുന്ന കേട്ട ചന്ദ്രൻ ദേഷ്യത്തോടെ കയ്യിൽ കിട്ടിയ കാറിന്റെ താക്കോലുമെടുത്ത് പാലക്കൽ വീട്ടിലേക്ക് തിരിച്ചു.... പുറകെ ഹരിയും ധനുഷും... *** രെജിസ്റ്റർ ഓഫീസിൽ എത്തിയപ്പോൾ കണ്ടു ഇച്ചായൻ തന്റെ പ്രിയ മിത്രങ്ങളേ... അതിൽ അഭി മാത്രം ഇല്ല ...അത് ഇച്ചായൻ മനപ്പൂർവ്വം പറഞ്ഞിട്ട് തന്നെയാണ് അവൻ വരാഞ്ഞത്... അലനും ലിസിയും കൂടെ കാർത്തിയും ഫാദിയും ഉണ്ട്... ഇച്ചായനും ഐശുവും ബാലനും മുത്തശ്ശനും അവരുടെ പക്കൽ ചെന്നു... " എല്ലാം റെഡി ആണ് നിങ്ങൾ അകത്തേക്ക് ചെന്ന് ഒന്ന് ഒപ്പിട്ടാൽ മതി... കാർത്തി അവരോടായി പറഞ്ഞു.. ലിസി ആണേൽ നേരെ ഐഷുവിന്റെ അടുത്തേക്ക് പോയി അവളുമായി സംസാരിച്ച് അകത്തേക്ക് കയറി... " അളിയാ ഡേവി... " എന്നാടാ അലനെ ഒരു ടെൻഷൻ പോലെ...

പരിഭ്രമിച്ച മുഖത്തോടെ നിക്കുന്ന അലനെ നോക്കി സംശയത്തോടെ ഇച്ചായൻ ചോദിച്ചു.. " അത് പിന്നെ ചാച്ചൻ വിളിച്ചു.. ചന്ദ്രൻ വന്നുവെന്നും അവിടെ എന്തൊക്കെയോ വാക്ക് തർക്കങ്ങൾ ഉണ്ടായെന്നാ... " എന്നിട്ട്... അലൻ പറഞ്ഞത് ഇച്ചായൻ ടെൻഷനോടെ ചോദിച്ചു... " വേറെ ഒന്നുമില്ല അയാൾ കയറി ഊരിവിട്ട കാളയെ പോലെ എന്തൊക്കെയോ പറഞ്ഞിട്ട് പോയി ചാച്ചൻ ഒന്നും മിണ്ടീല... ഇപ്പൊ ഐഷുവിന്റെ അമ്മേടെ തറവാട്ടിലേക്ക് ആയിരുന്നു ഇനി പോയെക്കുന്നത്... അലൻ ഇച്ചായനെ നോക്കി പറഞ്ഞു... " ടാ നീ ടെൻഷൻ ആകണ്ട നീ പോയി വേഗം അതൊക്കെ സൈൻ ചെയ്ത് അവളെ നിന്റെ ഭാര്യ ആക്ക്... കാർത്തി പറയുന്നകേട്ട് ബാക്കിയുള്ളവരും അതിനെ പിന്താങ്ങി... അവർ എല്ലാം പരിഭ്രമം മറച്ച് വെച്ച് ഓഫീസിലേക്ക് കയറി... കുറച്ച് നേരെത്തെ കാത്തിരിപ്പിന് ശേഷം റെജിസ്ട്രർ ബുക്ക് ഇച്ചായന്റെ നേർക്ക് ഓഫീസർ നീക്കി... " ഹ്മ്മ് ആദ്യം താൻ ഒപ്പിട്ടെക്ക്... അടുത്തിരുന്ന പേന ഇച്ചായൻ കയ്യിൽ എടുത്തതും... പുറത്ത് വണ്ടികളുടെ ഹോണടിയും ഒപ്പം സൗണ്ടും കേട്ട് ഇച്ചായൻ പേന തിരിച്ച് ആ ബുക്കിലേക്ക് ഇട്ട് വാതിൽ പക്കം നോക്കി...... തുടരും....🔥

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story