തീവണ്ടി: ഭാഗം 37

Theevandi

എഴുത്തുകാരി: മുകിൽ

" സർ സാറിന് പേര് മാറിയെന്ന് തോന്നുന്നു.. ഞാൻ ഡേവിഡ് ജോൺ ആണ്... ഇച്ചായൻ പേന തിരികെ ബുക്കിൽ വെച്ചിട്ട് സംശയത്തോടെ അയാളെ നോക്കി പറഞ്ഞു.. അയാൾ കണ്ണാടി ഒന്ന് ശെരിയാക്കീട്ട് ബുക്കിലും ഇച്ചായനെയും നോക്കി... " അപ്പൊ താൻ അല്ലെ വിശാൽ... " അല്ല സർ... ഞാൻ ഡേവിഡ്... " ഓഹ് സോറി... എന്റെ മിസ്റ്റെക്ക് ആണ്... ആഹ് ദേ വരുന്നവരുടെയാ ആദ്യം... അത് പറഞ്ഞയാൾ വാതിൽ പക്കം നോക്കി... അവിടെ കയറി വരുന്ന ചെറുപ്പുകാരന്മാരും ചെറുപ്പക്കാരികളും അകത്തേക്ക് കയറി വന്നു... " ആദ്യം ഇവരുടെയാണ്.. നിങ്ങൾ വരുന്നത് കണ്ടപ്പോൾ ഞാൻ കരുതി നിങ്ങൾ ആയിരിക്കുമെന്ന് എന്റെ മിസ്റ്റെക്ക് തന്നെയാ... എന്തായാലും ആദ്യം ഇവരുടെ നടക്കട്ടെ അടുത്തത് നിങ്ങളുടെ.... ഇച്ചായനും കൂട്ടരും ഒന്ന് ശ്വാസം വിട്ട് മാറി നിന്നു... അവരുടെ കാര്യങ്ങൾ കഴിഞ്ഞപ്പോൾ... ഇച്ചായനെയും ഐഷുവിനെയും ക്ഷേണിച്ചു.... ഇച്ചായൻ ആയിരുന്നു ഒപ്പിട്ടത് അത് കഴിഞ്ഞ് ഐശുവും... സാക്ഷികളായി അലനും ബാലനും മുത്തശ്ശനും ഒപ്പിട്ടു... ഒപ്പിട്ട ശേഷം ഐശുവും ഇച്ചായനും മുത്തശ്ശന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി... " മക്കളെ സന്തോഷത്തോടെ ജീവിക്കണം... നിന്റെ ഈ ഇച്ചായൻ ഇച്ചായന്റെ പെണ്ണിനെ നല്ലോണം നോക്കുമെന്ന് അറിയാം... പക്ഷെ എന്റെ ഒരു കരുതലിന് എന്റെ ഐശുമോളെ നന്നായി നോക്കണം... പൊന്നിട്ട് മൂടണ്ട പകരം പട്ടിണി കിടത്താതെ നോക്കികൊളണം... ദേഷ്യം വരുമ്പോൾ അവൾക്ക് ഇഷ്ട്ട കൂടുതലുള്ള ആളുകളോട് പെട്ടെന്നങ് ചൂടാകുന്ന സ്വഭാവം ആണ്.. അതെല്ലാം എന്റെ മോന് അറിയാം അതുകൊണ്ടല്ലേ ഈ പെണ്ണിനെ തന്നെ വിടാതെ പിടിച്ചേക്കുന്നെ...

ചെറു ചിരിയോടെ മുത്തശ്ശൻ ഐഷുവിന്റെ കവിളിൽ മെല്ലെ തടവി പറയുന്നകേട്ടതും അവൾ കണ്ണ് കൂർപ്പിച്ച് മുത്തശ്ശനെ നോക്കി... " എന്റെ മോനെ നിന്നെ കൊണ്ടൊരു താലി അവളുടെ കഴുത്തിൽ ചാർത്താൻ എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ അതിപ്പോ വേണ്ടാ... ഇവളുടെ അച്ഛച്ചനും അച്ഛനും നിന്റെ ചാച്ചനും ഒക്കെ നോക്കി നിൽക്കുന്ന അന്ന് നീ അവളുടെ കഴുത്തിൽ താലി അനിയണമെന്ന് എനിക്കും തോന്നി... അതുകൊണ്ട് മാത്രമാണ്... പിന്നെ എന്റെ ഐഷുമോൾ ഇപ്പൊ അവളുടെ ഇച്ചായന്റെ ലീഗൽ ആയിട്ടുള്ള വൈഫ് ആയില്ലേ... ഇപ്പൊ നിങ്ങൾ ഭാര്യ ഭർത്താവ് ആണ്... ഐഷുവിന് ഇനി അവളുടെ ഇച്ചായൻ ഉണ്ടാകും... ഇച്ചായന്റെ കൈപിടിച്ച് അദ്ദേഹം പറഞ്ഞതും... ഇച്ചായൻ ചിരിയോടെ ആ കയ്യിൽ കൈ ചേർത്തു... " മുത്തശ്ശന്റെ ഈ കാന്താരി പെണ്ണുണ്ടല്ലോ ഇപ്പൊ എന്റേതാ... അങ്ങനെ പെട്ടെന്നൊന്നും അല്ല ഒരിക്കലും ഇവളെ ഒന്നിന്റെ പേരിലും ഞാൻ ഒഴിവാക്കില്ല... ആത്മാവിശ്വസത്തോടെ ഐഷുവിനെ നോക്കി ഇച്ചായൻ പറഞ്ഞതും.. അവൾ മെല്ലെ ഇച്ചായനെ നോക്കി പുഞ്ചിരിച്ചു... " ഹാം അങ്ങനെ എന്റെ കുഞ്ഞേട്ടായിക്കും പെണ്ണായി.. എനിക്ക് ഇപ്പൊ മൂന്നാമത്തെ ഒരു നാത്തൂനും... ലിസി ഐഷുവിനെ കെട്ടിപിടിച്ചോണ്ട് പറയുന്നത് കേട്ട് എല്ലാരും പുഞ്ചിരിയോടെ നോക്കി... " ഹാ അളിയോ... രണ്ട് മാസം കഴിഞ്ഞാൽ നിങ്ങടെ മ്യാരേജ് സർട്ടിഫിക്കറ്റ് കിട്ടും... കാർത്തി വന്ന് പറഞ്ഞതും ഇച്ചായൻ തലയാട്ടി..

"എന്നാ ഞങ്ങൾ പോകുവാണ് മോളെ നിങ്ങടെ കൂടെ കൂട്ടിന് ഇവർ വരുന്നുണ്ട് ഞങ്ങൾ ഇറങ്ങട്ടെ... അവരോട് യാത്ര പറഞ്ഞ് മുത്തശ്ശനും ബാലനും ഇറങ്ങി... ഐഷുവിന് സങ്കടം തോന്നിയിരുന്നു.. എന്നാലും പുഞ്ചിരിയോടെ അവൾ അവർക്ക് നേരെ കൈ വീശി... പിന്നെ അവർ കാറിൽ കയറി.. ഇച്ചായനും ഐശുവും കാറിന്റെ ബാക്ക് സീറ്റിലും അലനും ലിസിയും ഫ്രണ്ടിലുമാണ് ഇരുന്നത്... ഇച്ചായനുമായി കൈകോർത്ത് ആ നെഞ്ചിൽ ചാരിയായിരുന്നു അവൾ ഇരുന്നത്... പുറത്തെ കാറ്റ് കൊണ്ടോ അതോ ഇന്നലത്തെ ക്ഷീണം കൊണ്ടോ അവൾ ആ നെഞ്ചിൽ കിടന്ന് മയങ്ങി പോയി... " ഐഷു.... പെട്ടെന്ന് ഇച്ചായൻ അവളെ തട്ടി വിളിച്ചതും അവൾ ഞെട്ടി കണ്ണ് തുറന്നു... " വാ നമുക്ക് എത്തേണ്ട സ്ഥലം എത്തീട്ടുണ്ട്... " കുറേനേരായോ... " യാത്ര ചെയ്ത് ഇങ്ങോട്ട് വരാൻ മൂന്ന് മണിക്കൂർ എടുത്തുള്ളു.. നീ കിടന്ന് ഉറങ്ങിയോണ്ട് ഇവിടെ എത്തിയപ്പോൾ വിളിച്ചു... ഞാനും അലനും മാറി മാറിയായിരുന്നു ഡ്രൈവിങ്... " ഹാ... അവൾ ഡോർ തുറന്ന് പുറത്ത് ഇറങ്ങിയപ്പോൾ കണ്ടു അവർ ഇനി താമസിക്കാൻ പോകുന്ന വീടിനെ.. ഒറ്റ നിലയുടെ വുഡൻ ഹൗസ് ആണ്... ചുറ്റും അധിക വീടൊന്നുമില്ല... ഇവിടുന്ന് ടൗണിലേക്ക് അര മണിക്കൂർ വേണം... അവൾ വീടിന് ചുറ്റും വീക്ഷിച്ചു... പച്ചപ്പ് നിറഞ്ഞ അന്തരീക്ഷരം... മുറ്റത്തെ ഗാർഡൻ ഏരിയയിൽ നിറയെ പൂക്കളും ചെടികളും... " എടിയേ വാ നമുക്ക് അകത്തേക്ക് കയറാം .. അവളുടെ കയ്യും പിടിച്ച് ഇച്ചായനും ഐശുവും നേരെ വീടിന്റെ പക്കൽ പോയി... കയ്യിലിരുന്ന കീ യൂസ് ചെയ്ത് വാതിൽ തുറന്നു... അകത്തേക്ക് തന്നെ വിശാലമായ ഹാൾ അതിന്റെ രണ്ട് സൈഡിലായി രണ്ട് ബെഡ്റൂം...

ഹാൾ കടന്നാൽ കിച്ചൺ... റൂമിന്റെ അകത്തായി ബാൽക്കണി... " ഇതാണ് നമ്മുടെ റൂം... ബാൽക്കണി ചേർന്നുള്ള റൂമിന്റെ അകത്തേക്ക് ഐഷുവിനെ കൂട്ടികൊണ്ട് ഇച്ചായൻ അവളെ നോക്കി പറഞ്ഞു... റൂമിന്റെ അകത്തുള്ള ഗ്ലാസ്സ് ഡോർ തുറന്നാൽ ബാൽക്കണി... ബൽകണിയുടെ സൈഡിലായി പൂക്കൾ ഒക്കെ നട്ട് വെച്ചിട്ടുണ്ട്... റൂമിൽ തന്നെ റോയൽ ടൈപ്പ് ബെഡ്... ടേബിൾ ഷെൽഫ് ഒക്കെയും വുഡ് കൊണ്ടുള്ള സാധനങ്ങൾ... വുഡ് ഹൗസ്... " ആൻവി കൊച്ചേ ഇഷ്ട്ടായോ... അവളുടെ തോളിൽ കയ്യിട്ട് ഇച്ചായനോട് ചേർത്ത് അവൻ അവളോട് ചോദിച്ചു... " ഇഷ്ട്ടാകാതെ പിന്നെ.. ഇച്ചായൻ പറഞ്ഞപ്പോൾ ഞാൻ ഇത്രയൊന്നും പ്രേതിക്ഷിച്ചില്ല... എന്തായാലും വീട് കൊള്ളാം... ഒരു നാച്ചുറൽ അറ്റ്മോസ്ഫിയർ.... ബാൽക്കണിയിൽ ഇറങ്ങി അവൾ ചുറ്റും നോക്കി പറഞ്ഞു... " ഈ ഒളിച്ചോട്ടം ചാച്ചനോട് പറഞ്ഞപ്പോൾ പുള്ളിയാണ് ഈ വീട് എനിക്ക് തന്നത്.. നിന്നെയും കൊണ്ട് താമസിപ്പിക്കാൻ.. " എന്ത്.... ഇച്ചായൻ പറഞ്ഞത് വിശ്വാസിക്കാനാവാതെ അവൾ ഇച്ചായനെ നോക്കി... " ഹാ എന്റെ ചാച്ചന് അറിയാടി കാര്യങ്ങൾ... അതിയാനാണ് ഈ ഐഡിയയും ഈ വീടും ഒക്കെ നൽകിയത്... " എന്നിട്ടാണോ എന്നോട് ഇത് പറയാത്തത് മനുഷ്യാ.. ഞാൻ എന്തോരം സങ്കടം പെട്ടെന്ന് അറിയോ... " നീ അതിന് എന്തിനാടി സങ്കടപെടുന്നെ.. " എന്റെ വീട്ടുകാരെ നോക്കണ്ട പക്ഷെ ഇച്ചായന്റെ വീട്ടുകാരെ വേർപ്പിച്ചാണോ ഈ കല്യാണം എന്നതിൽ എനിക്ക് കുറ്റബോധമായിരുന്നു... "

ഏയ് ചാച്ചൻ സമ്മതിക്കാതെ ലിസിയും അലനും വരുവൊടി... " അല്ല ഞാൻ കരുതി ഇച്ചായൻ പറഞ്ഞിട്ടായിരിക്കും വന്നതെന്ന്... " ഉവ്വ്... അതാണ് എന്റെ ആൻവി കോച്ച് ഭയങ്കര സൈലന്റിൽ ഇരുന്നത് അല്ലെ... " അല്ല ഞാൻ പിന്നെ... തപ്പി തടയുന്ന ഐഷുവിന്റെ ഇടുപ്പിൽ കൂടെ കയ്യിട്ട് ഇച്ചായൻ ഇച്ചായനോട് ചേർത്തു... " എന്നതാടി... " ങ്ഹും... ഇച്ചായനിൽ നിന്ന് കുതറി മാറാൻ നോക്കിയ ഐഷുവിനെ ഒന്നും കൂടെ ഇച്ചായൻ ഇച്ചായന്റെ ശരീരത്തിൽ ചേർത്തു... " അതേയ്... നിങ്ങൾക്ക് റൊമാൻസ് പിന്നെ കളിക്കാം ആദ്യം ഞങ്ങളെ ഒന്ന് യാത്ര ആക്ക് കുഞ്ഞേട്ടായി... അവിടേക്ക് കയറി വന്ന ലിസി തിരിഞ്ഞ് നിന്ന് അത്രയും പറഞ്ഞതും ചമ്മലോടെ അവർ പരസ്പരം മാറി... ഇച്ചായൻ ഐഷുവിനെ നോക്കി കണ്ണിറുക്കി മീശ ഒന്ന് പിരിച്ചിട്ട് കുസൃതി ചിരിയോടെ അവളുടെ ഇടുപ്പിൽ നുള്ളിയിട്ട് അവിടുന്ന് പോയി.... *** " ആ പുന്നാര *** മോൾ എവിടെ... എവിടെയെന്ന് ഒരു അറിവും കിട്ടുന്നില്ലല്ലോ ആ കിഴവന്റെ തറവാട്ടിൽ പോയി അവിടേം ഇല്ലാ ആ ബാലന്റെ വീട്ടിൽ ചെന്നപ്പോളും ഇല്ലാ... ആ ഡേവിഡും അവളുമായി എവിടെ പോയി $@^#&& മക്കൾ...... കയ്യിലിരുന്ന കള്ള് കുടിച്ച ഗ്ലാസ് തറയിലേക്ക് ദേഷ്യത്തോടെ ചന്ദ്രൻ എറിഞ്ഞു... " നീ ഒന്ന് അടങ്ങ് ചന്ദ്രാ... നീ ഇങ്ങനെ ചൂടാവാതെ ഇരിക്ക് വൈകാതെ അവളെ നമുക്ക് തന്നെ കണ്ട് പിടിക്കാം... " അച്ഛാ... അച്ഛനാണ് അവൾക്ക് വളം വെച്ച് കൊടുത്തത് എന്ത് ചെയ്താലും അച്ഛൻ അവൾക്ക് സപ്പോർട്ട് ആയിരുന്നു... " ആണ് സപ്പോർട്ട് ആയിരുന്നു.... പക്ഷെ ആ പീറ പെണ്ണ് ഇങ്ങനൊന്ന് ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല.... എന്തൊക്കെയോ ഓർമയിൽ അയാളുടെ കയ്യിലിരുന്ന ഗ്ലാസ് ഞെരിഞ്ഞു... *****

" ഇഷാ... നിങ്ങൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ... " ഇല്ല ഐഷു ഞങ്ങളോട് ആരും ഒന്നും ചോദിച്ചിട്ടില്ല... പക്ഷെ അച്ഛനും വല്യച്ഛനും ഒക്കെ ആകെ ദേഷ്യത്തിലാണ്.... " അച്ചച്ഛനോ... " അച്ഛച്ചന് ഏതാണ്ടൊക്കയോ അറിയാവുന്ന മട്ടിലാണ് ഞങ്ങളോട് സംസാരം ഞാൻ അത് മൈൻഡ് വെക്കാറില്ല.... ഐഷു ഇഷയെ വിളിച്ച് കല്യാണം നടന്നതൊക്കെ അറിയിച്ചു... അവിടുന്ന് കിട്ടിയതാണ് ഈ കാര്യങ്ങൾ... വീണ്ടും ഓരോന്ന് പറഞ്ഞ ശേഷം ഫോൺ കട്ടായി... രാത്രി ആയപ്പോൾ അലനും ലിസിയും അവിടുന്ന് പോയി.... കൂടെ ഫാദിയും കാർത്തിയും... ഐഷു ഒന്ന് ഫ്രഷായി കൊണ്ട് വന്ന് നേരെ ഒരു ലൈറ്റ് ഓറഞ്ച് കളർ കോട്ടൻ സാരിയെടുത്ത് ഉടുത്തു... വാനിറ്റി മിററിൽ നോക്കി മുടി ചീകി കെട്ടുമ്പോളാണ്.. പുറം കഴുത്തിൽ ചൂട് നിശ്വാസവും ഇച്ചായൻ വന്ന് നിക്കുന്നതും അവൾ അറിഞ്ഞു.... ഇച്ചായന്റെ കൈ വിരലുകൾ അവളുടെ വെളുത്ത പുറം കഴുത്തിലെ രോമങ്ങളിലൂടെ നീങ്ങി... മുഖം താഴ്ത്തി അവളുടെ പുറം കഴുത്തിൽ അമർത്തി ചുണ്ടുകൾ ചേർത്തു... ഒന്ന് വിറച്ചോണ്ട് അവൾ കൈകൾ സാരിയിൽ പിടിമുറുക്കി... ഹൃദയം ഹൈ സ്പീഡിൽ തുടിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... ചുമ്പിച്ചപ്പോൾ കൊണ്ട മീശ രോമങ്ങൾ അവളുടെ ശരീരത്തിലെ ഓരോ രോമങ്ങളേ ഉയർത്തുന്നുണ്ടായിരുന്നു.... ക്ലിപ്പ് ചെയ്ത മുടികളെ ഇച്ചായൻ അഴിച്ചിട്ടു... മുഖം ആ മുടിയിൽ പൂഴ്ത്തിയതും ഷാമ്പുവിന്റെ മണം ഇച്ചായന്റെ മൂക്കിൽ തുളച്ച് കയറി... " ഇ.. ഇച്ചായാ... എന്തൊക്കെയോ ഭാവങ്ങൾ അവളിൽ വന്ന് നിറയുന്നത് അവൾ തന്നെ അറിഞ്ഞതുകൊണ്ട് പതിയെ അവൾ ഇച്ചായനെ വിളിച്ചു... ഞെടിയിടയിൽ ഇച്ചായൻ അവളെ പൊക്കുയെടുത്തു..

ഒന്ന് ഞെട്ടിയ ഐഷു പകച്ചോണ്ട് ഇച്ചായനെ നോക്കി... കണ്ണിറുക്കി അവളെ തന്നെ കണ്ണിമ വിടാതെ നോക്കി കള്ള ചിരി ചിരിച്ചോണ്ട് അവളെയും കൊണ്ട് ഇച്ചായൻ ബെഡിൽ കിടത്തി... പതിയെ ഇച്ചായനും അവളുടെ ശരീരത്തിലേക്ക് അമർന്നു... ഉള്ളിലൂടെ കറന്റ് പാസ്സ് ചെയ്ത പോലെയായിരുന്നു അവൾക്ക് തോന്നിയത്... അവളുടെ മുഖത്തേക്ക് ഇച്ചായൻ ഒന്ന് നോക്കി.... " i love you ആൻവി കൊച്ചേ... അവളെ തന്നെ കണ്ണിമ വിടാതെ നോക്കി ഇച്ചായൻ പറഞ്ഞു... പിന്നെ ആ കൈകൾ അവളുടെ ശൂന്യമായ കഴുത്തിൽ പരതി... " ഒരു ദിവസം ഞാൻ ഈ ശൂന്യമായ കഴുത്തിൽ എല്ലാരുടെയും മുന്നിൽ വെച്ച് താലി ചാർത്തും.... " അത് പറഞ്ഞ് ഇച്ചായൻ അവളുടെ കഴുത്തിലേക്ക് മുഖം താഴ്ത്തി അധരങ്ങൾ ചേർത്തു.. ഒന്ന് പൊള്ളി പിടഞ്ഞോണ്ട് അവൾ ഇച്ചായന്റെ മുടിയിൽ കൈകൾ കോർത്ത് വലിച്ചു... നാക്കുകളും ചുണ്ടുകളും അവളുടെ കഴുത്തിൽ നിന്ന് പതിയെ മുകളിലേക്ക് നീങ്ങി താടി തുമ്പിൽ മെല്ലെ മുത്തി... അവിടുന്ന് ഇച്ചായന്റെ ചുണ്ടുകൾ അവളുടെ കീഴ്ചുണ്ട് കടിച്ചെടുത്ത് ഇച്ചായന്റെ ചുണ്ടുകളോട് ചേർത്തു... പതിയെ അത് നുണഞ്ഞ് മേൽചുണ്ടും ഇച്ചായൻ ഇച്ചായന്റെ അധരങ്ങൾക്ക് ഉള്ളിലേക്ക് ചേർത്തു... അധരങ്ങളെ വിടാതെ പരസ്പരം അതിലെ തേൻ നുകർന്നു...

ഒന്ന് ശ്വാസം എടുക്കാൻ അയഞ്ഞതും ഇച്ചായൻ പതിയെ അവളുടെ കീഴ്ചുണ്ടിനെ ഒന്ന് കടിച്ച് വിട്ട് മാറി.. അവളുടെ മുഖത്തേക്ക് നോക്കി... കണ്ണ് അടച്ച് കിടക്കുന്നുണ്ടെങ്കിലും ആ രക്തം ചെറുതായി പൊടിഞ്ഞ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു.... ഇച്ചായൻ ചെറു ചിരിയാളെ അവളുടെ കൈകൾ കോർത്ത് ആ ചെവിയോർത്ത് അധരങ്ങൾ നീക്കി... """" നിന്റെ ഈ ചുവന്ന അധരങ്ങളിൽ എന്റെ അധരങ്ങൾ ചേർത്ത്... നിന്റെ ഈ പിടയ്ക്കുന്ന മിഴികളിൽ കണ്ണും നട്ട്.. നിന്റെ ശരീരത്തിലെ ഓരോ വിയർപ്പ് ഗണങ്ങളിലും അലിഞ്ഞ് നിന്റെ വേദനകൾ എന്റെ പ്രണയത്തിൽ അലിയിച്ച്... പരസ്പരം കൈകൾ കോർത്ത്... നിന്റെ നഖങ്ങളാൽ പോറലേറ്റ എന്റെ ശരീരത്തിൽ നിന്റെ ചൂട് ചുംബനം പകർന്ന്.... നിന്നിൽ എനിക്ക് എന്റെ പ്രണയം വെറും വാക്കുകളിൽ മാത്രമല്ലാതെ നിന്നിലൂടെ നിന്റെ ഈ വിയർപ്പ് ഗണങ്ങൾ ചുമ്പിച്ച് നിന്നിൽ നിന്റെ ഈ ശരീരത്തിൽ... എന്റെ പ്രണയവും കാമവും ഇഷ്ട്ടവും പങ്ക് വെച്ച് ഈ രാത്രി യാമത്തിൽ എനിക്ക് നീ എന്ന പെണ്ണിൽ പടർന്ന് കയറണം ആൻവി...... """" ..... തുടരും....🔥

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story