തീവണ്ടി: ഭാഗം 39

Theevandi

എഴുത്തുകാരി: മുകിൽ

" ഏതല്ലെന്ന് നിനക്ക് അറിയാവുന്നത് അല്ലെ ഐഷു ഇവിടെ നിനക്ക് ഒട്ടും പരിജയമില്ല... പോരാഞ്ഞ് ഇവിടെ നിനക്ക് പോക തക്ക ജോലിയോ ഇല്ല... നമ്മുടെ ആവശ്യത്തിന് ഞാൻ പോകുന്നുണ്ട് ജോലിക്ക്... തൽകാലം എന്റെ പൈസ മതി നമ്മുടെ കുടുംബം കഴിഞ്ഞ് പോകാൻ ഇനി നീയായിട്ട് കൂടി പോയി പൈസ ഉണ്ടാക്കി ചിലവ് കഴിക്കേണ്ടി വരില്ല... നിനക്ക് ഇനി പോണമെന്ന് നിർബന്ധം ഉണ്ടേലും ഞാൻ ജോലിക്കൊന്നും നിന്നെ വിടില്ല... ഗൗരവത്തോടെ അത്രയും പറഞ്ഞ് ലാപ്പ് അടച്ച് വെച്ച് ടേബിളിൽ ഇരുന്ന സിഗരറ്റ് പാക്കറ്റും എടുത്ത് ഇച്ചായൻ റൂമിൽ നിന്നിറങ്ങി പോയി.... ഐഷുവിന് ഇച്ചായൻ പറഞ്ഞത് ഒക്കെ കെട്ടപ്പോൾ സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ടായിരുന്നു... അവൾ അവിടുന്ന് എണീറ്റ് നേരെ ബാൽക്കണിയിൽ ചെന്ന് നിന്നു... ' ഇച്ചായൻ എന്തിനാ ഇങ്ങനൊക്കെ എന്നോട് സംസാരിക്കുന്നെ...

വീട്ടിൽ ഇരുന്ന് മടുത്തോണ്ടാണ് ജോലിക്ക് പൊയ്ക്കോട്ടെ എന്ന് ചോദിച്ചത്.. ഇതിപ്പോ ഞാൻ എന്തോ വലിയ തെറ്റ് ഇച്ചായനോട് പറഞ്ഞത് മാതിരിയായിരുന്നു സംസാരം... എനിക്കും ജോലിക്ക് പോകാൻ ഭയങ്കര താല്പര്യം കൊണ്ടൊന്നുമല്ല വീട്ടിൽ ചടഞ്ഞിരുന്ന് വെറുതെ സമയം നീക്കുന്നതിനെക്കാൾ ഒരു ജോലി ഒക്കെ ഉണ്ടായിരുന്നാൽ ഇച്ചായൻ ഇല്ലാത്തത് ഫീൽ ചെയ്യില്ല ജോലിക്ക് പോകുമ്പോൾ ആ ഒരു സങ്കടം മാറി കിട്ടും.... ഇനീപ്പോ ഇച്ചായൻ ഈ ടിപ്പിക്കൽ ഭർത്താവ് കളിക്കാൻ നിക്കുവാണോ.. ഈ മനുഷ്യൻ... ' ഓരോന്ന് ആലോജിച്ച് അവൾക്ക് തന്നെ ആകെ വട്ടാകുന്നുണ്ടായിരുന്നു... പിന്നെ കുറച്ച് നേരം അവൾ തന്നെ ഓരോന്ന് ആലോജിച്ച് തീരുമാനങ്ങൾ എടുത്തിട്ട് അവിടുന്ന് കയറി റൂമിലേക്ക് കയറി.. ഇച്ചായൻ വരുന്നത് കാക്കാതെ അവൾ ബെഡിൽ കയറി കിടന്നിരുന്നു... ഇച്ചായൻ രണ്ട് മൂന്ന് ഫോൺ കാൾ ചെയ്തിട്ട് റൂമിൽ വന്നപ്പോ എന്നും ഇച്ചായനെ കാത്ത് നിന്ന് കൂടെ കിടക്കുന്നവൾ ദേ ബെഡിൽ കിടന്ന് ഉറങ്ങുന്നു..

ഇവൾക്ക് ഇത് എന്ത് പറ്റിയെന്ന് രീതിയിൽ ഇച്ചായൻ അവളെ നോക്കി... ഇനീപ്പോ നേരെത്തെ പറഞ്ഞത് കൂടി പോയോ അതിനാണോ ലവള് നേരെത്തെ കയറി കിടന്നെ എന്ന ചിന്തയിൽ ഇച്ചായൻ നിന്നെങ്കിലും ഇച്ചായൻ പിന്നെ അത് കാര്യമാക്കാതെ അവളുടെ അടുത്ത് പോയി കിടന്നു.... കയ്യെടുത്ത് അവളെ ചുറ്റി പിടിച്ച് കിടന്നെങ്കിലും ഐഷു അത് തട്ടി മാറ്റി ഇച്ചായനിൽ നിന്ന് അകന്ന് കിടന്നു... ഹാ അപ്പൊ പിന്നെ ഇച്ചായൻ മനസിലായി നേരെത്തെ പറഞ്ഞതിന്റെ പരിഭവത്തിലാണ് പെണ്ണെന്ന്... അതാണ് നേരത്തെയുള്ള ഈ കള്ള ഉറക്കവും... ഈ പരിഭവം നാളെ കഴിയുമെന്ന പ്രേതിക്ഷയിൽ ഇച്ചായൻ അവൾ കിടന്ന പോലെ മാറി കിടന്നു.... പിറ്റേ ദിവസം ഞായറാഴ്ച ആയോണ്ട് ഇച്ചായന് ജോലിക്ക് പോവണ്ടായിരുന്നു... രാവിലെ എണീറ്റപ്പോൾ ബെഡിൽ ഐഷുവിനെ കാണാത്തൊണ്ട് സംശയത്തോടെ ഇച്ചായൻ പുറത്ത് ഇറങ്ങിയിരുന്നു..

അടുക്കളയിൽ നിന്ന് കത്രീന ചേട്ടത്തിയുടെയും അവളുടെയും സംസാരം കേട്ടത്... പിന്നെ ഇച്ചായൻ നേരെ ഫ്രഷ് ആകാൻ കയറി... അന്ന് രാവിലെ ആഹാരം കഴിക്കാനോ അതോ ഒന്നിച്ച് ഇരുന്ന് സംസാരിക്കാനോ ഇച്ചായന്റെ അടുത്തേക്ക് ഐഷു വന്നില്ലായിരുന്നു... പോട്ടെ റൂമിൽ പോലും ഇച്ചായൻ ഉള്ളപ്പോൾ അവൾ വന്നില്ല... ഇച്ചായന് എല്ലാം കൊണ്ട് നല്ല ദേഷ്യം വന്നിരുന്നു... ഉച്ചയ്ക്ക് എന്തോ ആവശ്യത്തിനായി കത്രീന ചേട്ടത്തി വീട്ടിൽ പോയിരുന്നു... ആ നേരം ഐഷു റൂമിലേക്ക് കയറിയതും... അപ്പോൾ തന്നെ ഇച്ചായൻ അവളുടെ കയ്യിൽ ചുറ്റി പിടിച്ച് ഇച്ചായന്റെ അടുത്തേക്ക് ചേർത്തു.... ഐഷു ഞെട്ടിക്കൊണ്ട് ഇച്ചായനെ നോക്കി... " ഡി... എന്നാടി കോപ്പേ നിനക്ക് പറ്റിയെ... ദേഷ്യത്തോടെ ഇച്ചായൻ അവളെ നോക്കി ചോദിച്ചതും... അവൾ ഒന്ന് പകച്ചെങ്കിലും പിന്നെ പുച്ഛത്തോടെ നോക്കി ഇച്ചായനിൽ നിന്ന് കുതറാൻ നോക്കി...

" ഹാ നീ കുതറാതെ നിക്കെടി... " ദേ വിട്ടേ ഇച്ചായാ... " അങ്ങനെ ഇപ്പൊ ഞാൻ വിടാൻ പോകുന്നില്ല... കുസൃതി ചിരിയോടെ ഇച്ചായൻ അവളുടെ കയ്യിൽ ഒന്നും കൂടെ പിടിമുറുക്കി ആ നെഞ്ചിലേക്ക് അടുപ്പിച്ചു... " എന്നെ വിടുന്നുണ്ടോ... " ഇല്ലടി ഞാൻ അങ്ങനെ വിട്ട് കളയാൻ അല്ലല്ലോ എന്നെ കൂടെ ചേർത്ത് പിടിച്ചേ... അത് കേട്ടതും അവൾ ഇച്ചായന്റെ മുഖത്തേക്ക് നോക്കി... " എനിക്കറിയാടി പെണ്ണെ നിന്നെ ഞാൻ ജോലിക്ക് വിടില്ലെന്ന് പറഞ്ഞതുകൊണ്ടുള്ള പരിഭവം അല്ലെ എന്റെ പെണ്ണിന്... എനിക്ക് നിന്നെ ജോലിക്ക് വിടാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. വിടാൻ എനിക്ക് താല്പര്യം ഉണ്ട് പക്ഷെ ഇവിടം നിനക്ക് പരിചയമില്ലല്ലോ... ഇവിടെ എവിടെയെന്ന് നോക്കിയാ നിനക്ക് ജോലി ഞാൻ കണ്ടെത്തുക.... " ഇച്ചായന്റെ ഓഫീസിൽ ഒരു വർക്ക് എനിക്ക് തന്നൂടെ... " അത് ഞാനും നോക്കിയതാണ് പക്ഷെ സ്പേസ് ഫുൾ ആണ് ഇപ്പൊ ഒരു ഓഫീസറെ എടുക്കാൻ തക്കമുള്ള ഒന്നുമില്ല....

അത് കേട്ടതും മുഖം കൊട്ടി ഇച്ചായനിൽ നിന്ന് ദേഷ്യത്തോടെ അവൾ കുതറി മാറി തിരിഞ്ഞു... " ഹാ നീ ഇങ്ങനെ പിണങ്ങി നടക്കല്ലേ ഞാൻ എന്നതായാലും അന്നെഷിച്ച് നോക്കെട്ടെടി... ഇച്ചായൻ പറഞ്ഞതിന് അവൾ മറുപടി നൽകാതെ കിച്ചണിലേക്ക് പോയി.... ★ ★ ★ ★★ ★ ★ ★ ★ ★ ★ പിറ്റേ ദിവസം ഉച്ചയ്ക്ക് തന്നെ ഇച്ചായൻ ജോലി കഴിഞ്ഞ് വന്നിരുന്നു... " ഇച്ചായാ.... റൂമിൽ ഫ്രഷ് ആയി വന്ന് ഡ്രസ്സ് മാറുമ്പോളാണ് ഐഷുവിന്റെ വിളി... ഇന്നലെയോ ഇന്ന് ജോലിക്ക് പോകുമ്പോളോ ജോലിക്ക് വിടില്ലെന്നതിൽ പരിഭവവുമായി നിന്നവളാണ് ഇന്ന് ഇച്ചായാ എന്ന് വിളിച്ചോണ്ട് ഓടി വന്നത്.. ഇതിപ്പോ എന്ത് പറ്റിയെന്ന് രീതിയിൽ ഇച്ചായൻ അവളെ നോക്കി... " ഇച്ചായാ... കത്രീന ചേട്ടത്തി വഴി ഒരു ജോബ് ഓഫർ കിട്ടിയിട്ടുണ്ട്... ഹാ അപ്പൊ ജോബിന്റെ കാര്യത്തിലാണ് ഈ കൊഞ്ചലോടെയുള്ള അവളുടെ വിളിയെന്ന് ഇച്ചായന് കത്തി... ഇച്ചായൻ ഇളിച്ചോണ്ട് അവളെ നോക്കി... " ഏതാ ആ ജോബ് കത്രീന ചേച്ചിയുടെ ഓഫർ ആയി കിട്ടിയ.... "

ഒരു പ്ലേസ്കൂളിൽ അവിടുത്തെ കുട്ടികൾക്ക് വേണ്ടിയുള്ള ടീച്ചർ ആയിട്ട്... " എന്ത്... പെട്ടെന്ന് ഇച്ചായൻ നെറ്റി ചുളിച്ച് അവളെ നോക്കി ചോദിച്ചു... " എന്തേ ഇച്ചായൻ കേട്ടിട്ടില്ലേ... " കേട്ടിട്ടൊക്കെ ഉണ്ട് പക്ഷെ നിനക്ക് എന്തിനാ ഇങ്ങനൊരു ജോലി വേറെ വല്ലതും നോക്കിയാൽ പോരെ... " വലിയ ഭാരിച്ച പണി ഒന്നും അല്ലലോ ഇത് അപ്പൊ പിന്നെ എന്തേ എനിക്ക് പോയാൽ... ഇച്ചായൻ അതിന് അവളെ ഒന്ന് കനപ്പിച്ച് നോക്കി... " എന്തിനാ നോക്കി പേടിപ്പിക്കുന്നെ... " അയ്യോ ഒന്നില്ലായെ നീ നിന്റെ ഇഷ്ട്ടം പോലെ ആയിക്കോ ജോലിക്ക് പോവാൻ താൽപ്പര്യം ഉണ്ടേൽ നീ പൊയ്ക്കോ... അത് പറഞ്ഞത് കേട്ടതും ഐഷു ഓടി വന്ന് ഇച്ചായനെ പുറകിൽ നിന്ന് പുണർന്നു... " ഇച്ചായാ ഇച്ചായൻ കുഴപ്പമൊന്നുമില്ലെങ്കിൽ ഞാൻ ജോലിക്ക് പോവാം... " എനിക്കെന്ത് കുഴപ്പം നീ പൊയ്ക്കോടി... അവളുടെ കയ്യിൽ കൈ ചേർത്ത് ഇച്ചായൻ പറഞ്ഞത് അവൾ പുഞ്ചിരിയോടെ ഒന്നും കൂടെ ഇച്ചായനെ പുണർന്നു... ★ ★ ★ ★ ★ ★ ★ ★ ★ ★★

" ചേട്ടത്തി... ഇവൾ ഇന്ന് എന്നോട് പറഞ്ഞു ആ നേഴ്സറിയിലെ ജോലിയുടെ കാര്യം അതങ്ങനെയാ അവിടുത്തെ കാര്യങ്ങൾ... വൈകിട്ട് ചായ കുടിച്ചോണ്ട് ഇരിക്കുന്ന നേരമാണ് കത്രീന ചേട്ടത്തിയോട് ഇച്ചായൻ ചോദിച്ചത്.... " ഹാ മോൾ പറഞ്ഞായിരുന്നല്ലേ നല്ല ഇടമാ മോനെ അത് ഞാൻ ഇവിടെ വരുന്നതിന് മുന്നേ അവിടെയാ ഉച്ചയ്ക്ക് ആഹാരം വെക്കാനും അതിനുമായി പൊയ്ക്കൊണ്ടിരുന്നെ ഞാൻ മാറിയപ്പോ അവിടെ ഒരു ആയയായി... " ആഹാ അപ്പൊ ചേട്ടത്തി അവിടുത്തെ കാര്യമെല്ലാം അറിയാമല്ലേ... " അറിയാതെ പിന്നെ എന്റെ ചെറുമോനും ആ നെയ്‌സറിയിലാ... അവിടെ പടിപ്പിച്ചോണ്ട് ഉണ്ടായിരുന്ന ടീച്ചർ ടൗണിൽ നിന്ന് വരുന്നോണ്ട് നല്ല ദൂരമാണ് അത് കാരണത്താൽ അവിടുന്ന് ഇറങ്ങി... " ഹ്മ്മ്.... ഇച്ചായൻ അവർ പറഞ്ഞതിനെല്ലാം ഒന്ന് മൂളി കൊടുത്തു.... പിന്നെ കഴിഞ്ഞുള്ള ദിവസങ്ങളിൽ ഐഷു ഇച്ചായന്റെ തീരുമാനത്തിൽ ജോലിക്ക് പോയി തുടങ്ങി കൂട്ടിന് കത്രീന ചേട്ടത്തി കൂടെയുള്ളോണ്ട് ഇച്ചായന് ആശ്വാസമായിരുന്നു... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★

" എടിയേ ഇറങ്ങിയില്ലേ ഇതുവരെ നീ ഒന്ന് ഇറങ്ങിയിട്ട് വേണം എനിക്ക് ഫ്രഷാകാൻ... " ആടാ ഇച്ചായാ ഞാൻ ഇപ്പൊ ഇറങ്ങും... ബാത്റൂമിലെ ഡോറിൽ മുട്ടിക്കൊണ്ട് നിക്കുന്ന ഇച്ചായന്റെ നേർക്ക് ഐഷു വിളിച്ച് പറഞ്ഞു.... ഇന്ന് കർത്തിക്കിന്റെയും അവന്റെ പെണ്ണാകാൻ പോകുന്ന ശീതളിന്റെയും വിവാഹമാണ്... അതിന് വേണ്ടി ഒരുക്കത്തിലാണ് ഇച്ചായനും ഐശുവും രാവിലെ ഫുഡ് ഒക്കെ തട്ടിയിട്ട് ഐഷു നേരെ ഫ്രഷാവാൻ കയറിയതാണ് മണി ഒമ്പത് കഴിഞ്ഞിട്ടും അവൾ ഇറങ്ങീല... ഇച്ചായന്റെ വിളിക്ക് ഒടുവിൽ അവൾ വാതിൽ തുറന്നിറങ്ങി... ഇറങ്ങിവരുന്ന ഐഷുവിനെ ഇച്ചായൻ കണ്ണിമ വിടതെ നോക്കി... ആകെ ബാത്ത് ട്വവെൽ മാത്രമാണ് ഉടുത്തേക്കുന്നെ... " ദേ മനുഷ്യാ ഞാൻ ഇറങ്ങി നിങ്ങൾ പോയി ഇനി കുളിച്ചേ... ഇച്ചായന്റെ നെഞ്ചിൽ കൈവെച്ച് തള്ളി അവൾ പറഞ്ഞതും...

ഇച്ചായൻ ഞൊടിയിടയിൽ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ഇച്ചായന്റെ ദേഹത്തേക്ക് ചേർത്തു... ഐഷു ഒന്നും മനസിലാകാതെ ഇച്ചായനെ നോക്കി... " എന്നതാ മനുഷ്യാ... അവൾ കണ്ണ് ചുളുക്കി ഇച്ചായനെ നോക്കി... എന്നാൽ ഇച്ചായന്റെ കണ്ണുകൾ അവളുടെ നെഞ്ചിൽ അവിടുവിടായി ഒട്ടിപിടിച്ച് ഇരിക്കുന്ന വെള്ളത്തിലേക്ക് നീങ്ങി... പതിയെ മുഖം താഴ്ത്തി ഇച്ചായൻ അവളുടെ കഴുത്തിലൂടെ നാവുകൾ ഇഴച്ച് ആ വെള്ള തുള്ളികളെ തുടച്ചെടുത്തു.... " ഇച്ച... ഇച്ചായാ... നിർവികാരത്തോടെ അവൾ ഇച്ചായന്റെ ദേഹത്തേക്ക് ചേർന്ന് വിളിച്ചു... " ആൻവി കൊച്ചേ ഇന്ന് നമുക്ക് ഒന്നിച്ച് കുളിച്ചാലോ... " എന്ത്... കുസൃതിച്ചിരിയോടെ ഇച്ചായൻ ചോദിച്ചതിന് അവൾ ചുണ്ട് കൂർപ്പിച്ച് ചോദിച്ചു.. കൂടുതൽ ഒന്നും പറയാതെ ഇച്ചായൻ അവളെയും വലിച്ചോണ്ട് ബാത്റൂമിൽ കയറി... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★

അങ്ങനെ കാർത്തിയുടെ വിവാഹം നല്ലതായി കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഇച്ചായനും ഐശുവും വീട്ടിലേക്ക് വന്നു.. ഇനി ഫാദി മാത്രമാണ് അവരുടെ കൂട്ടത്തിൽ കല്യാണം കഴിക്കാനുള്ള ഏക ആൾ.. മിററിൽ നോക്കി ഐഷു ഡ്രസ്സ് മാറുന്ന നേരമാണ് പുറകിൽ കൂടെ ഇച്ചായൻ അവളെ തന്റെ മാറോട് ചേർത്തത്... വലിയ സന്തോഷത്തോടെ തന്നെ ചേർത്ത് നിക്കുന്ന ഇച്ചായന്റെ മുഖത്തേക്ക് ഐഷു നെറ്റി പൊന്തിച്ച് എന്തെന്ന് ചോദിച്ചു.. " ഞാൻ നിനക്ക് സന്തോഷം തരുന്ന ഒരു കാര്യം പറയാനാടി പെണ്ണേ വന്നത്... " എന്ത് കാര്യം... " അത് പിന്നെ ഉണ്ടല്ലോ... ഒന്നും കൂടെ തന്നോട് ചേർത്ത് ഇച്ചായൻ പറഞ്ഞു... " ഹാ പറ ഇച്ചായാ... " എന്റെ കൊച്ചേ... നമ്മടെ ഈ വീട്ടിലെ രണ്ടാഴ്ച ആയി കഴിഞ്ഞ് കൂടുവല്ലേ നിന്റെ സന്തോഷത്തിനും എനിക്കും വേണ്ടി എന്റെ ചാച്ചനും അമ്മച്ചിയും നാളെ ഇവിടോട്ട് വരും... " ഹേ സത്യം... സന്തോഷത്തോടെ ആഹ്ലാദത്തോടെ ഐഷു ഇച്ചായനെ നോക്കി... " ആടി പെണ്ണേ നാളെ ചാച്ചനും അമ്മച്ചിയും അവരുടെ മരുമോളെ കാണാൻ വരുന്നുണ്ട്.. ★ ★ ★ ★ ★ ★ ★ ★ ★ ★ ★

" ധനുഷിന്റെയും ഇഷയുടെയും വിവാഹം കഴിഞ്ഞാൽ അവളുടെ കാര്യങ്ങൾ ഒക്കെ ശെരിയാകും... ഇനിയുള്ളത് ഐഷു... രാത്രി ചന്ദ്രനും അച്ഛച്ചനും റൂമിൽ ഓരോന്ന് കണക്ക് കൂട്ടി നിക്കുന്നിടയിൽ ചന്ദ്രൻ അത് പറഞ്ഞത്... ഇഷായുടെയും ധനുഷിന്റെയും കല്യാണം ഉറപ്പിച്ചു... വരുന്ന മാസാവസാനം നടത്താനാണ് അവരുടെ പ്ലാൻ... അതുമല്ല പല ചിന്തകളും കണക്ക് കൂട്ടിയാണ് ചന്ദ്രനും അച്ഛച്ചനും കല്യാണം തീരുമാനിച്ചതും... " ഐഷുവിന്റെ കാര്യം ഞാൻ പറഞ്ഞത് പോലെ നിനക്ക് അനുസരിക്കാൻ പറ്റില്ലേ ചന്ദ്രാ... " അച്ഛാ എനിക്ക് മനസിലായില്ല.. ചന്ദ്രൻ ഉള്ളിലുള്ള സംശയം അച്ഛച്ഛനോട് പറഞ്ഞു.... " ഐഷുവിനെയും ആ നസ്രാണി ചെക്കനെയും കാണാൻ നമ്മൾ അതികം വൈകാതെ തന്നെ പോകും..

" അച്ഛാ... അത്.. എനിക്ക് പറ്റില്ല... ചന്ദ്രൻ ദേഷ്യത്തോടെ പറയുന്നത് കേട്ടതും അച്ഛച്ചൻ കണ്ണ് കൂർപ്പിച്ച് അവനെ നോക്കി... " ചന്ദ്രാ നിനക്ക് അറിയാല്ലോ എന്നെ എന്റെ മനസ്സിൽ പല കാര്യങ്ങളുടെയും കണക്ക് കൂട്ടലുകളും ഉണ്ട് അത് അനുസരിച്ച് നീ നീങ്ങിയെ പറ്റു... കൂടുതൽ സംസാരം വേണ്ട ചന്ദ്രാ നിനക്ക് അറിയാല്ലോ എന്നെ... മനസ്സിലുള്ള ഗൂഢമായ ചിന്തകൾ ഓർത്ത് അയാളുടെ ചുണ്ടിൽ പരിഹാസത്തിന്റെയും വിജയത്തിന്റെയും ചിരി പടർന്നു......... തുടരും....🔥

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story