തീവണ്ടി: ഭാഗം 4

Theevandi

എഴുത്തുകാരി: മുകിൽ

"ചാച്ച... ചാച്ചനിത് എന്തോന്നാ പറയുന്നേ... എനിക്ക് psc യുടെ റിസൾട്ട്‌ വന്നിട്ട് അത് അനുസരിച്ച് ജോലിക്ക് കയറണം... "നിന്റെ psc യൊക്കെ നീ അങ്ങ് വിട്ടേക്ക്... ഈ ജോലി ഞാൻ അവന്റെൽ നിന്ന് നിനക്കുവേണ്ടി ചോദിച്ച് വാങ്ങിച്ചതാണ്... അവിടെ നീ പോവണം... ഉറച്ച ശബ്ദത്തോടെ അയാൾ പറഞ്ഞതും..ഇച്ഛായൻ ദയനീയമായി അന്നാമ്മച്ചിയെ നോക്കി...അവർ അവനെ നോക്കി ഒന്ന് കണ്ണ് കടച്ച് കാണിച്ചിട്ട് ചാച്ചന്റെ നേരെ തിരിഞ്ഞു... "അതേ... ഇച്ഛായ നമ്മടെ ഇവിടുത്ത കമ്പനിയിൽ കുഞ്ഞനെ നോക്കാൻ ഏൽപ്പിച്ചാൽ പോരെ... "പറ്റില്ല അന്ന കൊച്ചേ...ഞാൻ ഹരിയോട് വാശിപിടിച്ച് സമ്മധിപ്പിച്ചതാണ് ഡേവിക്ക് അവിടെ ജോലി ശെരിയാക്കിപ്പിച്ചത്... അത് പോരാഞ്ഞ് നമ്മടെ കമ്പനിയിൽ ആണേൽ ഇവൻ കൃത്യമായി പോകില്ലെന്ന് എനിക്ക് നന്നായി ഉറപ്പുണ്ട്... ഇവിടെയാകുമ്പോൾ അവന് മടിയും തോന്നില്ല...ലീവെടുത്ത് പോകാതെ ഇരിക്കത്തുമില്ല.. ജോലിയുടെയും പൈസയുടെയും വില അറിയുകയും ചെയ്യും... ഇതെന്തായാലും എന്റെ ഫൈനൽ ഡിസിഷനാണ്..നാളതന്നെ ഡേവി ഓഫീസിലേക്ക് പോയികോണം... അവിടെ ചെല്ലുമ്പോൾ നിന്റെ ഡ്യൂട്ടി എന്താണെന്ന് അറിയും... പിന്നെ നിന്റെ ഈ കാട് പോലെ വളർന്ന് കിടക്കുന്ന താടിയും മീഷയുമൊക്കെ ഷേവ് ചെയ്തിട്ട് പൊക്കോണം..."

അവസാന തീരുമാനമെന്നോണം അദ്ദേഹം അത്രെയും ഗൗരവത്തോടെ പറഞ്ഞിട്ട് എണീച്ച് പോയി...അവൻ ദയനീയമായി ഡാനിയെ നോക്കി... "എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല കുഞ്ഞാ ചാച്ചാന്റെ തീരുമാനമാണ്... അത്രെയും പറഞ്ഞ് അവന്റെ കുഞ്ഞേട്ടൻ കൈമലർത്തികൊണ്ട് അകത്തേക്ക് പോയി...അപ്പോൾ തന്നെ ഡെന്നിസ്(വല്യേട്ടൻ) അവന്റെ അടുത്തേക്ക് എന്തോ പറയാൻ വന്നതും.. അവൻ അത് ചെവികൊള്ളാതെ അവനെ മൈന്റാക്കാതെ അവിടുന്ന് എണീറ്റ് അവന്റെ റൂമിലേക്ക് പോയി... ഡെന്നി അന്നാമച്ചിയെ ദയനീയമായി നോക്കി..എന്നാൽ അവിടുന്ന് അവന് നേരെയും ദയവായ നോട്ടമായിരുന്നു... ഡെന്നി അവിടുന്ന് അവന്റെ റൂമിലേക്ക് പോയതും കൂടെ സ്നേഹകുട്ടിയും ശ്രുതിയും കയറി പോയി...അന്നമ്മച്ചി ഡേവിയുടെയും ഡെന്നിയുടെയും ഭാഗത്തേക്ക് നോക്കി...എന്തോ ഓർത്തതുപോലെ ഒന്ന് ദീർഘശ്വാസമെടുത്ത് കണ്ണിൽ നിന്ന് ഉതിർന്ന് വീണ കണ്ണീർ തുള്ളികൾ തുടച്ച് അകത്തേക്ക് പോയി... റൂമിൽ വന്ന ഇച്ഛായൻ ആണേൽ ആകെ പ്രാന്തിളകി ഇരിപ്പാണ്... വേറെ ഒന്നും കൊണ്ടല്ല ഈ ജോലി കാരണം തന്നെയാണ്..ജോലിക്ക് പോവാൻ മടിച്ചിട്ടാണ് വെറുതെ psc യുടെ കാര്യം പറഞ്ഞ് എല്ലാരേയും പറ്റിച്ചിരുന്നത് പക്ഷെ ഇത്ര പെട്ടെന്ന്..

.ചാച്ചൻ ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന് ഇച്ഛായൻ വിജാരിച്ചില്ല... ചാച്ചൻ ഉറപ്പിച്ച് പറഞ്ഞത് കൊണ്ടുതന്നെ ഒരിക്കലും എതിർക്കാൻ ഇച്ഛായൻ കഴിയില്ല കാരണം.. ചാച്ചൻ എപ്പോഴും ഗൗരവുമായി നടക്കുന്നയാളല്ല...പെട്ടെന്ന് കൂട്ടാവുന്ന സ്വഭാവം.. എല്ലാരോടും യാതൊരു എതിർപ്പും കാണിക്കാതെ സംസാരിക്കും... എന്തെങ്കിലും തീരുമാനം എടുത്താൽ ചെയ്യാൻ പറ്റുന്നതാണേൽ മാത്രം ചെയ്യിപ്പിക്കും.. അല്ലാതെ അടിച്ചമർത്തില്ല... പക്ഷെ മനസിൽ ഉറപ്പിച്ച് എന്തേലും തീരുമാനം എടുത്താൽ അത് ചെയ്ത് തീർത്തില്ലെങ്കിൽ സ്വഭാവികമായും അത് ഇഷ്ടപ്പെടാതെ വരും... എല്ലാം ഓർത്ത് ഇച്ഛായനാണേൽ സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു...ടേബിളിൽ ഇരുന്ന ഒരു പാക്കറ്റ് സിഗരറ്റും അപ്പൊ തന്നെ വലിച്ച് തീർത്തു...പിന്നെ ചാച്ചൻ ഉറപ്പിച്ച് പറഞ്ഞോണ്ട് എന്തായാലും ഈ തീരുമാനം മാറ്റില്ലെന്ന് ഇച്ഛായൻ ഉറപ്പായി...പെട്ടെന്നാണ് ഇച്ഛായന് അഭിയെ വിളിച്ച് ഈ ജോലി എങ്ങനെയേലും തട്ടിമാറ്റാൻ പറ്റുവോ എന്നോർത്തത്‌... കൂടുതൽ ഒന്നും ചിന്തിക്കാതെ തന്നെ ഇച്ഛായൻ അഭിയെ വിളിച്ച് അവന്മാരെയും കൂട്ടി ക്ലബ്ബിലേക്ക് വരാൻ പറഞ്ഞത്... എന്നാൽ അവന്മാർ അവിടെ ഉണ്ട് ഇച്ഛായനോട് ചെല്ലാൻ പറഞ്ഞതുകൊണ്ട്..ഇച്ഛായൻ വേറെ ഒന്നും നോക്കാതെ ഡ്യൂക്കിന്റെ കീയും എടുത്ത്...അമ്മച്ചിയോട് ഇപ്പൊ വരാം ചാച്ചനോട് പറയണ്ടെന്ന് പറഞ്ഞിട്ട് അവൻ ബൈക്കുമെടുത്ത് ക്ലബ്ബിലേക്ക് പോയി... ◆◆◆◆◆◆◆◆◆◆

തറവാട്ടിൽ ഉമ്മറത്ത് എല്ലാരും കൂടെ ഹരിയുടെ ബിസ്നെസ്സ് കാര്യങ്ങൾ സംസാരിക്കുവായിരുന്നു...പെട്ടെന്നാണ് അവിടോട്ട് ഐഷു കയറിവന്നത്... "അച്ഛച്ചാ... ഞാൻ എന്തായാലും ഇന്ന് UAE യിലേക്ക് പോകുന്നില്ല.. അച്ഛച്ഛൻ പറഞ്ഞതുപോലെ ഇവിടുത്തെ ബിസ്നെസ്സൊക്കെ നേരെയാക്കിയിട്ട് ഞാൻ രണ്ട് മൂന്ന് മാസത്തിന് ശേഷം UAE യിലേക്ക് പൊയ്‌ക്കൊളം..അതുവരെ ധനുഷേട്ടൻ നോക്കിക്കോളും അവിടുത്തെ കാര്യങ്ങൾ... " ദേവനന്തന്റെ മുന്നിൽ വന്ന് നിന്നവൾ പറഞ്ഞതും അയാൾ അവിടുന്ന് എണീറ്റ് അവളുടെ കൈകളിൽ അയാളുടെ കൈകൾ പിടിച്ചു... "അച്ഛച്ഛൻ വിചാരിച്ചത് മോൾ സമ്മതിക്കില്ല എന്നാണ്.. പക്ഷേ എന്റെ ഐഷു മോൾ സമ്മദിച്ചല്ലോ അതുമതി...എന്തായാലും ഈ കമ്പനി ഒരു കരയ്ക്ക് അടുക്കുന്നവരെ മോൾ ഇവിടെ ഉണ്ടാവണം... എന്നിട്ട് മോൾക്ക് എവിടെ വേണേലും പോകാട്ടോ... അവളുടെ തലയിൽ തടവി അത്രെയും അദ്ദേഹം പറഞ്ഞു...അവൾ അതിന് ശെരിയെന്ന രീതിയിൽ തലയാട്ടി റൂമിലേക്ക് പോയി... അവൾ പോയതും അദ്ദേഹം രൂക്ഷമായി ചന്ദ്രനെ നോക്കി... "നീ പറഞ്ഞിട്ടാ ചന്ദ്രാ ഐഷുവിനെ ഞാൻ ഇവിടെ പിടിച്ച് നിർത്തിയത്.. നിങ്ങളുടെ വഴക്ക് മാറ്റി മുന്നത്തെ പോലെ മിണ്ടാൻ വേണ്ടി...

"അച്ഛാ സോറി...എന്റെ മോളെ എന്നും കാണാനും അവളോട് സ്നേഹത്തോടെ സംസാരിക്കാനും ഒരു അച്ഛനെന്ന നിലക്ക് ഈ അച്ഛനും നല്ലതുപോലെ ആഗ്രഹിക്കുന്നുണ്ട്.... അതുകൊണ്ടാണ് അച്ഛാ... ദേവന്റെ അടുത്തേക്ക് വന്ന് ചന്ദ്രൻ പറഞ്ഞതും..അയാൾ ഒന്ന് നേടുവീർപ്പിട്ട് ചന്ദ്രന്റെ തോളിൽ കൈവെച്ചു... "അറിയാം എനിക്ക്....ഹ്മ്മ്..നീ വിഷമിക്കണ്ട.. അവൾ ഇവിടെ തന്നെ ഉണ്ടല്ലോ... നമുക്ക് നിന്റെ പഴയ ഐഷുട്ടിയാക്കി തിരിച്ച് കൊണ്ടുവരാം... അത്രേം പറഞ്ഞയാൾ അവിടെ ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്ന് ഓരോന്ന് ആലോജിക്കാൻ തുടങ്ങിയിരുന്നു... ____________ റൂമിലേക്ക് വന്ന ഐഷു കാണുന്നത് ബെഡിൽ ഇരിക്കുന്ന ധനുഷിനെയാണ്.. അവൾ നെറ്റി ചുളിച്ച് നോക്കിക്കൊണ്ട് അവന്റെ അടുത്തേക്ക് പോയി ബെഡിൽ ഇരുന്ന്... "എന്താ ധനുഷേട്ടാ... അവന്റെ തോളിൽ കൈവെച്ചവൾ അവനെ വിളിച്ചു... അവൻ ഒന്ന് പതിയെ പുഞ്ചിരിച്ച് അവളെ നോക്കി... "ഐഷു.. നീ ഇല്ലാതെ ഞാൻ അവിടെ... "അയ്യേ അതിനാണോ... അപ്പൊ ഞാനോ ഏട്ടനില്ലാതെ ഞാനും ഇവിടെയാ... "നിനക്ക് സങ്കടമില്ലേ... "എന്തിനാ ഏട്ടാ... ഇവിടെ ഇപ്പൊ എല്ലാരും ഉണ്ടല്ലോ അതുകൊണ്ട് വലിയ വിഷമമൊന്നുമില്ല... പിന്നെ ഏട്ടൻ അവിടെ തനിച്ചല്ലേ അതിന്റെ ഒരു സങ്കടം..

ഹാ കുഴപ്പമില്ല ഏട്ടനാണ് അവിടുത്തെ കാര്യം നോക്കേണ്ടത്...എന്തായാലും നാളത്തെ ഫ്ലൈറ്റിൽ പോയെക്ക്...ഞാൻ ഇന്നത്തെ ഫ്ലൈറ്റ് ക്യാൻസൽ ആക്കിയിട്ടുണ്ട്... "എന്നാലും.... "ഒരെന്നാലും ഇല്ല ഏട്ടാ...ഏട്ടൻ കൂടുതൽ സെന്റിയടിക്കാതെ പോയേ... അത് പറഞ്ഞവൾ എന്തൊക്കെയോ അവനെ പറഞ്ഞ് സമാധാനിപ്പിച്ച് റൂമിൽ നിന്ന് പറഞ്ഞയച്ചു... ★★★★★★★★★★★★★★ ഇച്ഛായൻ അവിടെ ക്ലബ്ബിൽ എത്തിയപ്പോൾ ഫ്രണ്ട്‌സ് എല്ലാരും ഉണ്ടായിരുന്നു.. ഒരു ടേബിളിന്റെ ചുറ്റുമിരുന്ന് നാലുപേരും കൂടെ വെള്ളമടിക്കുവാണ്..ഇച്ഛായനും അവരുടെ അടുത്തേക്ക് പോയിരുന്നു..ഗ്ലാസ്സിൽ ഒഴിച്ച് വെച്ചേക്കുന്ന ബിയർ എടുത്ത് വായിലേക്ക് കമിഴ്ത്തി... "ടാ.. അഭി...എനിക്ക് നീ ഒരു ഹെൽപ്പ് ചെയ്യണം.. ഗ്ലാസ് ടേബിളിൽ വെച്ചിട്ട് ഇച്ഛായൻ അഭിക്ക് നേരെ തിരിഞ്ഞു.. "എന്തോന്ന്... "എടാ അതുപിന്നെ നിന്റെ അച്ഛന്റെ ഓഫീസിൽ... "മിണ്ടി പോകരുത് തെണ്ടി... ഇച്ഛായൻ പറയാൻ വന്നതിന്റെ ഇടയ്ക്ക് കയറി അഭി ദേഷ്യത്തോടെ പറഞ്ഞതുകേട്ടതും എല്ലാരും ഞെട്ടികൊണ്ട് അവനെ നോക്കി... "നിനക്ക് എന്തെടാ... ഫാദി കിളി പോയതുപോലെ അവനെ നോക്കി ചോദിച്ചു... "ടാ.. കൊപ്പേ എന്റെ അച്ഛൻ ദേ എന്നെ കുറച്ച് മുന്നേ വിളിച്ചിട്ട് പറഞ്ഞത് എന്തെന്ന് അറിയോ...

ഹേ.. നിന്റെ ഫ്രണ്ട് ഡേവിഡ് ഓഫീസിൽ നാളെ ജോബിന് വരുന്നുണ്ട് അവന്റെ കൂടെ മര്യാദയ്ക്ക് ഞാനും ചെന്നെക്കാൻ... ഇച്ഛായനാണേൽ ആകെ കിളിപോയ കണക്കെ അവനെ നോക്കിയിരുന്നു.... "എന്തോന്നാട.. നീ പറയുന്നേ എനിക്ക് മനസിലാകുന്നില്ല.... "ഓഹ്.. ടാ എന്റെ അച്ഛൻ എന്നെ മുന്നേ വിളിച്ചിരുന്നു.. നീ അവിടെ ജോലിക്ക് വരുന്നുണ്ടെന്ന്.. കൂടെ നാളെ ഞാനും അവിടെ ജോലിക്ക് ജോയിൻ ചെയ്യാൻ... "എന്ത്... "ആടാ പട്ടി.. നീ എന്തിനാ ഇപ്പോഴേ കയറി ജോലിക്ക് പോണേ.. അതും എന്റെ കമ്പനിയിൽ എനിക്കും കൂടെ അവിടെ വരണമല്ലോ... ചിണുങ്ങികൊണ്ട് അഭി പറയുന്നതുകേട്ട് ബാക്കി മൂന്നെണ്ണം കൂടെ കിടന്ന് ചിരിയായിരുന്നു വേറെ ഒന്നും കൊണ്ടല്ല അവർക്ക് ജോലിക്ക് പോണ്ട ഇവന്മാർക്ക് പോയാൽ മതിയല്ലോ അതിലാണ് ഇത്രേം അവന്മാരെനോക്കി കൊലച്ചിരി ചിരിക്കുന്നത്...ഇച്ഛായനാണേൽ ദേഷ്യകൊണ്ട് പല്ല് കടിക്കുന്നുണ്ട്... "എടാ... പിന്നെ നമ്മുടെ കമ്പനിയിലെ പുതിയ എംഡി ആരെന്ന് അറിയോ നിനക്ക്... "ആരാ... അഭി ചോദിക്കുന്നതുകേട്ട് മനസികാതെ ഇച്ഛായൻ അവനോട് ചോദിച്ചതും...അഭി എന്തേലും പറയുന്നതിന് മുന്നേ ഫാദി അഭിയെ പിടിച്ച് വലിച്ച് മാറ്റി നിർത്തി എന്തൊക്കെയോ പറഞ്ഞ് കൊടുത്ത് ശെരിവെച്ചു...എന്നിട്ട് തിരിച്ച് ഇച്ഛായന്റെ അടുത്തേക്ക് വന്നിരുന്നു... "എന്തെടാ എവിടെയാ നീയൊക്കെ പോയത്... "അത് അതുപിന്നെ വെറുതെ അങ്ങോട്ട് പോയത്... "ഹാ.. അല്ല അഭി.. നീ എന്തോ പറഞ്ഞല്ലോ ഏതോ പുതിയ എംഡിയെ പറ്റി..

. ഇച്ഛായൻ അവനെ നെറ്റിചുളിച്ച് നോക്കിക്കൊണ്ട് ചോദിച്ചു... "ആ.. ഏഹ്..ഹാ പുതിയതോന്നുമല്ലടാ... അച്ഛൻ തന്നെയാണ് എംഡി... "ആഹ്... കുറച്ച് നേരം എല്ലാരും കൂടെ. അവിടെ കൂടിയതിന് ശേഷം അവിടുന്ന് ഇറങ്ങി... ഇച്ഛായനും അഭിയും എന്തായാലും നാളെ കമ്പനിയിൽ പോകാമെന്ന് തീരുമാനിച്ചു..... ◆◆◆◆◆◆◆◆◆◆◆◆ പിറ്റേ ദിവസം... ഇച്ഛായനെ രാവിലെത്തന്നെ ചാച്ചന്റെ നിർബന്ധപ്രകാരം അന്നമ്മച്ചി എണീപ്പിച്ചു... കുളിച്ച് ഫ്രഷായി താടി ട്രിം ചെയ്ത് ഒതുക്കി...ഇപ്പൊ ഇച്ഛായൻ ചിരിക്കുമ്പോൾ വലത്തെ കവിളിലുള്ള നുണക്കുഴി നല്ലോണം കാണാം.... നേവി ബ്ലൂ കളർ ഫുൾ സ്ലീവ് ഷർട്ടും ബ്ലാക്ക് ജീൻസുമാണ് വേഷം...ഓഫീസിലേക്ക് പോവേണ്ടതുകൊണ്ട് ഷർട്ട് ഇഞ്ച് ചെയ്തുവെച്ചു...മിററിൽ നോക്കി ഒരുങ്ങി മുടി കൊതിയൊതുക്കി... എല്ലാം കഴിഞ്ഞ് ചുമ്മാ വെറുതെ ഒരു ഫയലും കയ്യിലെടുത്ത് വാലേറ്റും ബൈക്കിന്റെ ചാവിയും...പിന്നെ ഒരു കയ്യിൽ വാച്ചും മറ്റേ കയ്യിൽ ഇടിവള കയറ്റിയിട്ട് ഫോണുമെടുത്ത് റൂമിന്റെ പുറത്തേക്ക് വന്നപ്പോൾ കണ്ടു.. ലിസി അവനെ നോക്കി ചിരിച്ചോണ്ട് നിക്കുന്നു... "എന്നാത്തിനാടി നോക്കി ആക്കിച്ചിരിക്കുന്നെ... ഏട്ടായി ഒരുങ്ങിയത് കൊള്ളില്ലേ... അവളെന്നോക്കി സൈറ്റ് അടിച്ചവൻ പറഞ്ഞതും അവൾ ചിരിച്ച് പോയി...

"എന്റെ ചേട്ടായി... ഇപ്പൊ ചേട്ടായിയെ കാണാൻ എന്നാ രസവാ.... "എന്റെ പൊന്നുമോളെ...മതി ഊതിയത് ചേട്ടായിക്ക് തൃപ്തിയായി... മോൾ അന്നാമ്മച്ചിയോട് പറഞ്ഞേക്ക് ഞാൻ ഓഫീസിലേക്ക് പോവാണെന്ന്... അത് പറഞ്ഞവൻ ഷൂ ഇട്ട്.. ചാവിയുമെടുത്ത് ഡ്യൂക്കിന്റെ അടുത്തേക്ക് പോയി അത് ഷാട്ടാക്കി നേരെ ഓഫീസിലേക്ക് വിട്ടു... അവിടെച്ചെന്ന് പാർക്കിങ്ങിൽ വണ്ടി ഒതുക്കിയവൻ ഇറങ്ങിയതും...അപ്പോൾ തന്നെ ബുള്ളറ്റിൽ അഭി വന്നിരുന്നു... അവനെയും കൂട്ടി രണ്ടുപേരും നേരെ ഓഫീസിലേക്ക് കയറി... അവിടെ റിസെപ്ഷനിൽ ചെന്ന് അവിടെ ഇരിക്കുന്ന പെൺകുട്ടിയോട് കാര്യം പറഞ്ഞതും അവൾ... ഫോണിൽ ആരോയോ വിളിച്ചിട്ട് മുകളിലത്തെ ഫ്ലോറിലേക്ക് ചെല്ലാൻ പറഞ്ഞു... പിന്നെ രണ്ടുപേരും ലിഫ്റ്റ് കയറി മുകളിലേക്ക് ചെന്നതും..ഒരു ലേഡി അവർക്ക് നേരെ വന്നു... "ഹെലോ... നിങ്ങൾ അല്ലെ ഹരിനന്തൻ സർ പറഞ്ഞു വിട്ട ഇന്ന് ജോയിൻ ചെയ്യുന്ന ആളുകൾ... ആ ലേഡി അവർക്ക് നേരെ ചോദിച്ചു... "ഹാ ഞങ്ങൾ തന്നെയാണ്... "ആഹ് അകത്ത് എംഡിയുടെ റൂമിൽ ചെറിയ ഡിസ്കഷൻ നടക്കുന്നുണ്ട്.. നിങ്ങൾ കുറച്ച് വെയ്റ്റ് ചെയ്യൂ... പിന്നീട് വന്ന് ഞങ്ങൾ വിളിക്കാം... അവർ അത് പറഞ്ഞതും അഭി സമ്മതിച്ചു... അവർ അവിടുന്ന് പോയതും രണ്ടുപേരും ഓരോ ഇടങ്ങളിൽ ഇരുന്നു..രണ്ടുപേരും പരസ്പരം അധികമൊന്നും സംസാരിക്കാതെ അവിടെ ഇരുന്നു...പക്ഷെ എന്തെന്നില്ലാതെ ഇച്ഛായന്റെ ഹാർട്ട് വല്ലാണ്ട് മിടിക്കാൻ തുടങ്ങിയിരുന്നു...

കുറച്ച് കഴിഞ്ഞതും ആ ലേഡി വന്നിരുന്നു... അവർ വന്നയുടൻ തന്നെ ഇച്ഛായനോട് എംഡിയുടെ കേബിനിലേക്ക് ചെല്ലാൻ പറഞ്ഞു... ആദ്യമൊന്ന് സംശയിച്ച് ഇച്ഛായൻ അഭിയെ നോക്കിയെങ്കിലും അവൻ ചെന്നെക്കാൻ പറഞ്ഞതും ഇച്ഛായൻ ഒന്ന് നിശ്വാസമെടുത്ത് ആ ലേഡിയുടെ കൂടെ പോയി ഒരു ക്യാബിന് മുന്നിൽ ചെന്ന് നിന്നു... "സാർ... ഇതാണ് എംഡിയുടെ ക്യാബിൻ അകത്തേക്ക് കയറിക്കോളൂ... ആ ലേഡിയെ നോക്കി ചിരിച്ചിട്ടവൻ അകത്തേക്ക് കയറാൻ ഡോറിൽ മുട്ടി... ""May I coming..." ""Yeah Coming...!!! " പെട്ടെന്നൊരു സ്ത്രീശബ്ദം കേട്ട് ഇച്ഛായൻ ഒന്ന് സംശയിച്ചെങ്കിലും പിന്നെ ഒന്നും നോക്കാതെ അകത്തേക്ക് കയറി....അകത്തേക്ക് കയറിയപ്പോൾ തന്നെ ടേബിളിന്റെ മുന്നിൽ ചാരി നിന്ന് ഫോണിൽ നോക്കുന്ന ഇഷാൻവിയെ കണ്ട് ഇച്ഛായൻ പകച്ച് പോയി... ഓറഞ്ചും റെഡും കോമ്പിനേഷനിൽ ഉള്ള കോട്ടൻ സാരി പ്ലീറ്റ് ചെയ്ത് ഉടുത്തിരിക്കുന്നതായിരുന്നു അവളുടെ വേഷം... അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്ന് പോയി... പെട്ടെന്ന് എന്തോ ഓർത്ത് തലകുടഞ്ഞോണ്ട് ഇച്ഛായന്റെ കണ്ണുകൾ ടേബിളിൽ നീണ്ടു... """ Managing Director ISHANVI CHANTHRASHEKHAR ''''" ഇച്ഛായൻ മനസിൽ വായിച്ച് ഞെട്ടികൊണ്ട് വിശ്വാസിക്കാനാവാതെ കണ്ണുകൾ തിരുമ്മി അവളെ നോക്കി... അവിടെ അനക്കമൊന്നും കേൾക്കാത്തൊണ്ട് ഐഷു ഫോണിൽ നിന്ന് കണ്ണെടുത്ത് മുന്നിൽ നോക്കിയതും... അവളുടെ കണ്ണുകളിലും അവനെ കണ്ടതിൽ ഞെട്ടൽ ഉത്ഭവപ്പെട്ടു...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story