തീവണ്ടി: ഭാഗം 40

Theevandi

എഴുത്തുകാരി: മുകിൽ

ഇന്ന് ചാച്ചനും അമ്മച്ചിയും വരുന്നുണ്ടെന്ന് കേട്ടതും വലിയ സന്തോഷത്തിലാണ് ഇച്ചായനും ഐശുവും... രാവിലെ തന്നെ ഐഷു ഫ്രഷായി റെഡി ആയിട്ട് നിക്കുന്നുണ്ട്... കത്രീന ചേട്ടത്തിയുടെ കൂടെ കൂടി രാവിലത്തെ ഫുഡ് ഉണ്ടാക്കി.... ഒരു പത്ത് മണിയോട് അടുപ്പിച്ച് പുറത്ത് വണ്ടി വന്ന് നിക്കുന്ന ശബ്‌ദം കേട്ട് ഐഷു വേഗം തന്നെ ഡോർ തുറക്കാൻ പോയി ഡോർ തുറന്ന് തനിക്ക് മുന്നിലായി നിക്കുന്ന ചാച്ചനെയും അമ്മച്ചിയെയും സന്തോഷത്തോടെ അവൾ നോക്കി.. ഫോണിൽ ഒന്ന് രണ്ട് വട്ടം അവർ തമ്മിൽ സംസാരിച്ചതാണ് എന്നാലും ഐഷുവിന് എന്തോ ആദ്യമായി കാണുമ്പോൾ ഒന്ന് മിണ്ടാൻ ചമ്മൽ പോലെയായിരുന്നു.... " എന്തിനാ മോളെ മടിച്ച് ഇങ്ങനെ നിക്കുന്നെ നിന്റെ സ്വന്തം ചാച്ചനും അമ്മച്ചിയും തന്നെയാ വന്നേ... അമ്മച്ചി ചിരിച്ചോണ്ട് അവളുടെ കയ്യിൽ പിടിച്ച് പറഞ്ഞതും... ഐഷു സന്തോഷത്തോടെ അവരെ കെട്ടിപ്പിടിച്ചു...

" അറിയാം മോളെ ഒത്തിരി താമസിച്ചല്ലേ എന്റെ കുട്ടികളെ കാണാൻ വന്നേ... ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലേ അതൊക്കെ ഒന്ന് ഒതുങ്ങിയിട്ട് വരാമെന്ന് വിചാരിച്ചു... അവളിൽ നിന്ന് വിട്ട് അന്നമ്മച്ചി അവളുടെ തലയിൽ വാത്സലത്തോടെ തടവികൊണ്ട് പറഞ്ഞു... " എന്നാലും നിങ്ങൾ വല്ലാത്ത ഉടായിപ്പാണ് എന്റെ അമ്മച്ചിയും ചാച്ചനും കാണിച്ചത്... കല്യാണം കഴിഞ്ഞ് ഞാനും ഇവളും ഇവിടേക്ക് വന്നിട്ട് രണ്ടായ്‌ച്ച കഴിഞ്ഞാണോ മരുമോളേയും മോനെയും കാണാൻ വരുന്നെ.. നല്ലൊണം പരിഭവം ഉണ്ട് അമ്മച്ചിയെ... പുറകിൽ നിന്ന് വന്ന ഇച്ചായൻ ഐഷുവിന്റെ തോളിൽ കൂടെ കയ്യിട്ട് ഇച്ചായനോട് ചേർത്ത് നിർത്തി അമ്മച്ചിയോട് പറയുന്നത് കേട്ടതും ഐഷു കുറുമ്പോടെ ഇച്ചായന്റെ കയ്യിൽ തട്ടി... " അമ്മച്ചി നിങ്ങൾ വരുന്നതിന് മുന്നേ വരെ പരിഭവം ഉണ്ടായിരുന്നു കാണാൻ വരാത്തതിന് പക്ഷെ ഇപ്പൊ അതോന്നുമില്ലാട്ടോ നിങ്ങൾ ഇന്ന് ഇങ്ങോട്ട് വന്നില്ലേ പരിഭവം ഒക്കെ തീർന്നു... "

ഹാ നിങ്ങൾ ഇങ്ങനെ ഞങ്ങളെ പുറത്ത് നിർത്തി കാല് കഴപ്പിക്കല്ലേ അകത്തേക്ക് വിളിച്ച് കയറ്റ് മക്കളെ... കയ്യിൽ നിറച്ച് കവറുമായി നിക്കുന്ന ചാച്ചൻ വിളിച്ച് പറയുന്നകേട്ട് ഇച്ചായൻ ചിരിച്ചോണ്ട് ചാച്ചാന്റെ അടുത്തേക്ക് പോയി... അന്നത്തെ ദിവസം പിന്നെ ചാച്ചനും അമ്മച്ചിയും ഉള്ളോണ്ട് അവർ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു... അടുക്കളയിൽ കത്രീന ചേട്ടത്തിയുടെ ഒപ്പം അമ്മച്ചിയും ഐശുവും കയറി ഫുഡ് ഒക്കെ ഉണ്ടാക്കി.... ചാച്ചനും അമ്മച്ചിയും ഉണ്ടായിരുന്ന ആ ദിവസം അവർ നല്ലോണം ആഘോഷിച്ചു... അന്ന് വൈകിട്ട് തന്നെ ചാച്ചനും അമ്മച്ചിയും തിരിച്ച് വീട്ടിലേക്ക് പോയി... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ദിവസങ്ങൾ പതിയെ കൊഴിഞ്ഞ് പോയി... ഇച്ചായനും ഐശുവും ഒന്നിച്ച് ജീവിതം തുടങ്ങിയിട്ട് ഒരു മാസം കഴിയുന്നു... ഐഷു എന്നത്തേയും പോലെ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു...

ഫോണിലേക്ക് വന്ന അന്നമ്മച്ചിയുടെ കാളിൽ അമ്മച്ചി ഇന്ന് പറഞ്ഞത് അവരുടെ വീട്ടിൽ വന്ന് സൗമ്യമായി സംസാരിച്ച ചന്ദ്രന്റെയും അച്ഛച്ചന്റെയും സ്വഭാവത്തെ പറ്റിയായിരുന്നു... അവർക്കുള്ള ഇച്ചായനോടും ഐഷുനോടുള്ള ദേഷ്യം കുറഞ്ഞെന്നും അതുമല്ല ഇഷയുടെയും ധനുഷിന്റെയും കല്യാണം വിളിക്കാനും തങ്ങളോടും സംസാരിക്കണം എന്നതിൽ ആദ്യം ചാച്ചൻ സമ്മതിച്ചില്ലെങ്കിലും പിന്നെ ഇച്ചായനെ വിളിച്ച് പറഞ്ഞപ്പോൾ ഇച്ചായന്റെ സമ്മതപ്രകാരം അഡ്രസും ഒക്കെ കൊടുത്തു.... വൈകാതെ അവർ വരുമെന്ന് പറഞ്ഞെന്ന്... അമ്മച്ചി ഒക്കെ ഐഷുനോട് പറഞ്ഞു... എന്നാൽ ഇതൊക്കെ കേട്ടപ്പോൾ ഐഷുവിന് എന്തുകൊണ്ടോ സന്തോഷം ഒന്നും വന്നില്ലായിരുന്നു.. പക്ഷെ പേടി തോന്നിയിരുന്നു... '

ഇച്ചായൻ എന്തിനാ അവർക്ക് അഡ്രസ് കൊടുത്തോളാൻ പറഞ്ഞേ ഇനി ഒരു ഇഷ്യൂ ഉണ്ടാക്കാനായി വരാൻ നിക്കുവാണോ അയാളും അച്ഛച്ചനും... ' അവൾ സ്വയം ആത്മകതിച്ചോണ്ട് നിക്കുന്ന നേരമാണ്... പുറത്ത് വണ്ടിയുടെ ശബ്‌ദം കേട്ടത്... ഇച്ചായന്റെ വണ്ടിയുടെ ശബ്‌ദം ആയിരുന്നു..... " അല്ല എന്റെ ആൻവി കൊച്ചേ നിനക്ക് എന്നാ പറ്റി... വന്ന് കയറിയ ഉടൻ തന്നെ ഹാളിൽ ചിന്താവിഷ്ട്ടയായി നിന്ന ഐഷുവിനെ നോക്കി ഇച്ചായൻ ചോദിച്ചു... പെട്ടെന്ന് ചിന്തയിൽ നിന്ന് വിട്ട് ഐഷു ഇച്ചായനെ നോക്കി... " നിങ്ങളെന്തിനാ അവർക്ക് വെറുതെ വീട് അഡ്രസ്സ് കൊടുത്തെ.... പെട്ടെന്നുള്ള അവളുടെ ചോദ്യത്തിൽ ഇച്ചായൻ ഒന്ന് ഓർത്തു.. പിന്നെ അവളെ നോക്കി ചിരിച്ചു... " നിന്റെ വീട്ടുകാർക്ക് അല്ലയോടി കൊടുത്തെ അന്യർക്ക് അല്ലല്ലോ...

പിന്നെന്തിനാ നീ ഇങ്ങനെ ചൂടാവുന്നെ... " ഇച്ചായാ നിങ്ങക്ക് അറിയാവുന്നതല്ലേ... അവർക്ക് വേറെ വല്ലതും ചിന്ത ഉണ്ടേൽ... " അങ്ങാനൊന്നും ഉണ്ടാവില്ലെടി ഒരു കല്യാണം വിളിക്കാൻ വരുന്നതല്ലേ വന്നിട്ട് പോകട്ടെ... ചിരിച്ചോണ്ട് ഇച്ചായൻ പറഞ്ഞതിന് അവൾ ഒന്നും മിണ്ടീല.... പുറത്തെ കാർ ശബ്ദം കേട്ട് ഐഷു ഞെട്ടി ഇച്ചായനെ നോക്കി... വീടിന്റെ കാളിംഗ് ബെൽ മുഴങ്ങിയതും.. ഇച്ചായൻ പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടി പോയി കതക് തുറന്നു... തുറന്നപ്പോൾ തന്നെ കണ്ടു മുന്നിലായി നിക്കുന്ന ചന്ദ്രനെയും അച്ഛച്ചനെയും... ഇച്ചായൻ ഒന്ന് ചിരിച്ച് കൊടുത്തു... " ഹാ ഐഷു നിന്റെ അച്ഛച്ചനും ചാച്ചനും ദേ മുറ്റത്ത് വന്ന് നിക്കുന്നു... അവരെ കണ്ട് ഇളിച്ചോണ്ട് ഐഷുവിന്റെ നേർക്ക് ഇച്ചായൻ വിളിച്ചു... " മക്കളെ ഞങ്ങൾ വന്നത്... " ഹാ മനസിലായി ഐഷുവിന്റെ അച്ഛച്ചാ നിങ്ങൾ അകത്തേക്ക് കയറിയിരുന്ന് സംസാരിക്ക്...

ഇച്ചായൻ അവരെ വിളിച്ചു.. അച്ഛച്ചൻ ചിരിച്ചോണ്ട് അകത്തേക്ക് കയറി പിന്നെ പുച്ഛത്തോടെ നിക്കുന്ന ചന്ദ്രനെ നോക്കി.. " നീ കയറുന്നില്ലേ.. " ഇല്ല അച്ഛൻ കയറി പറഞ്ഞിട്ടൊക്കെ വാ.. ചുണ്ട് കൊട്ടി ചന്ദ്രൻ പറഞ്ഞതുകേട്ട് അച്ഛച്ചൻ തറപ്പിച്ചോണ്ട് അയാളെ നോക്കി... " നീ കയറുന്നുണ്ടോ... ഗൗരവത്തോടെ ചന്ദ്രനെ നോക്കി അയാൾ വിളിച്ചതും ചന്ദ്രൻ പിന്നെ ഒന്നും മിണ്ടാതെ അയാളുടെ പുറകെ കയറി... " ആ മോളെ മോനെ... ഞങ്ങൾ വന്നത് ഈ മാസവസാനം നടക്കാൻ പോകുന്ന ഇഷയുടെയും ധനുഷിന്റെയും കല്യാണം വിളിക്കാനാണ്... അവരുടെ നിർബന്ധം പ്രകാരം തന്നെയാണ് ഞങ്ങൾ വന്നത്... കഴിഞ്ഞ കാര്യങ്ങൾ എല്ലാം മറക്കണം... ഞങ്ങൾക്ക് ഇപ്പൊ ദേഷ്യമൊന്നുമില്ല കാരണം നിങ്ങൾ ജീവിച്ച് തുടങ്ങിയില്ലേ.... സന്തോഷം മാത്രം... ഇച്ചായനെയും ഐഷുവിനെയും നോക്കി അയാൾ പറഞ്ഞ് കയ്യിലിരുന്ന കല്യാണ കുറി നൽകി...

" ഇവന്റെ മോളല്ലേ ഐഷു അതിന്റെ ദേഷ്യമാണ് ചന്ദ്രന് ഇപ്പോഴും... മക്കൾ അതൊന്നും കാര്യമാക്കണ്ട അവന് പരിഭവം മാത്രമാണ്... നിങ്ങൾ ഒന്നിച്ച് കല്യാണത്തിന് വരണം... ഞങ്ങക്ക് നിങ്ങളോട് ദേഷ്യമോ വിധ്വേഷമോ ഇല്ല... കല്യാണത്തിന് നിങ്ങൾ ഒന്നിച്ച് അങ്ങ് എത്തണം... " നിങ്ങടെ പിണക്കമൊക്കെ മാറിയ സ്ഥിതിക്ക് ഞാനും ഐശുവും കല്യാണത്തിന് ഉറപ്പായും വരും.. അവളുടെ തോളിൽ കൂടെ കയ്യിട്ട് ഇച്ചായൻ ഇച്ചായന്റെ ദേഹത്തേക്ക് ചേർത്ത് പറഞ്ഞു... " വരണം... എന്നാ ഞങ്ങൾ ഇറങ്ങുവാ മക്കളെ ഇനിയും ഉണ്ട് ആളുകളെ ക്ഷണിക്കാൻ... എന്നാ ഇറങ്ങട്ടെ ഐഷുട്ടി... അവളുടെ കവിളിൽ തട്ടി അയാൾ പറഞ്ഞിട്ട് അവരോട് യാത്ര പറഞ്ഞിറങ്ങി... ചന്ദ്രൻ അവരെ മൈന്റാക്കാതെ ഇറങ്ങി പോയി.. " എടിയേ ഞാൻ പറഞ്ഞില്ലേ അവർ കല്യാണം വിളിക്കാനാ വരുന്നതെന്ന്... നീ വെറുതെ ചുമ്മാ ആലോജിച്ച് കൂട്ടരുത്...

അവർ പോയശേഷം ഇച്ചായൻ ഐഷുവിനോട് പറഞ്ഞതും... അവൾ അതിന് മറുപടി ഒന്നും പറയാതെ അകത്തേക്ക് പോയി... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ " ഇച്ചായാ എനിക്ക്.. എനിക്കെന്തോ പന്തികേട് തോന്നുന്നു അച്ഛന്റെയും അച്ഛച്ചന്റെയും ഈ മാറ്റത്തിൽ... " അതിനുമാത്രം എന്താടി നിനക്ക് ഇപ്പൊ പറ്റിയെ... രാത്രിയിൽ ഐഷുവിന്റെ മടിയിൽ കിടന്ന് ഇച്ചായൻ ഫോണിൽ തോണ്ടുന്ന നേരമാണ് ഐഷു പറഞ്ഞതുകേട്ട് ഇച്ചായൻ സംശയത്തോടെ അവളെ നോക്കി... " അറിയില്ല ഇച്ചായാ ഇവർക്കൊക്കെ ഇത്ര പെട്ടെന്നൊക്കെ മാറാൻ പറ്റുവോ... " എടി അല്ലേലും മക്കളോട് പിണങ്ങി ഇരിക്കാൻ അവരോട് സ്നേഹമുള്ള അച്ഛനും അമ്മയ്ക്കും കഴിയില്ലെടി... " അത് മക്കളോട് സ്നേഹമുള്ള അച്ഛന്മാർക്കല്ലേ... ഇത് എന്റെ സ്വന്തം അച്ഛനോ അച്ചച്ഛനോ അല്ലലോ.. " അത് നിനക്ക്... തോ.. ങേ എന്തോന്ന്.. അവൾ പറഞ്ഞതിന് മനസിലാകാതെ ഇച്ചായൻ അവളുടെ മടിയിൽ നിന്ന് തലപൊക്കി അവളെ പകച്ചോണ്ട് നോക്കി... """ അത്... അതിന് ഇച്ചാ... ഇച്ചായാ... അയാൾ എന്റെ അച്ഛനോ ആ അച്ഛച്ചൻ എന്റെ സ്വന്തം അച്ചച്ഛനോ അല്ല ഇച്ചായാ.... """ ...... തുടരും....🔥

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story