തീവണ്ടി: ഭാഗം 41

Theevandi

എഴുത്തുകാരി: മുകിൽ

""" അത്... അതിന് ഇച്ചാ... ഇച്ചായാ... അയാൾ എന്റെ അച്ഛനോ ആ അച്ഛച്ചൻ എന്റെ സ്വന്തം അച്ചച്ഛനോ അല്ല ഇച്ചായാ.... """ അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ ഇച്ചായൻ കഴുത്ത് ഉയർത്തി അവളെ നോക്കി... " നീ ഇത് എന്ത് കോപ്പാടി പറയണേ... " അത്.. അത് ഇച്ചായാ... പൊടുന്നനെ അവൾ കരയാൻ തുടങ്ങിയിരുന്നു.. ഇച്ചായൻ പെട്ടെന്നായൊണ്ട് ഞെട്ടിക്കൊണ്ട് അവളുടെ മടിയിൽ നിന്ന് എണീറ്റു.. " എന്നാടി എന്നാ നീ കരയണെ... കാര്യം പറ പെണ്ണേ ഇങ്ങനെ കരഞ്ഞ് അലമ്പാക്കാതെ... ഇച്ചായൻ അവളുടെ കണ്ണുനീർ തുടച്ചെങ്കിലും വീണ്ടുമവൾ കരയാൻ തുടങ്ങിയിരുന്നു... ഇച്ചായനാണേൽ ഒന്നും അങ്ങോട്ട് ചോദിക്കാനും പറ്റണില്ല.... അവൾ കരച്ചിൽ അടക്കാതെ ഇരിക്കുന്നതൊക്കെ കണ്ടപ്പോൾ ഇച്ചായന് ആകെ അസ്വസ്ഥത തോന്നി...

പതിയെ അവൾ ഇച്ചായനോട് ചേർന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... " ഞാൻ ദേവാലയം തറവാട്ടിലെ ദേവനന്തന്റെ ചെറുകുട്ടി അല്ല ഇച്ചായാ... എന്റെ... എന്റെ അച്ഛൻ ചന്ദ്രശേഖറും അല്ല.... അവന്റെ നെഞ്ചിൽ മുഖം ചേർത്തവൾ പറഞ്ഞത് കേട്ട് ഇച്ചായന് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.... """ ഞാ... ഞാൻ... സുമിത്രയുടെയും സേതുമാധവന്റെയും മകളാണ്... ഇഷാൻവി... എന്ന ഐഷു... കുഞ്ഞിലെ സ്കൂൾ വിട്ട് വന്ന് റൂമിൽ കയറുമ്പോൾ എപ്പോളും ഞാൻ കേൾക്കാറുണ്ട് ചന്ദ്രൻ അയാളുടെയും എന്റെ അമ്മയുടെയും വാക്ക് തർക്കങ്ങൾ... എല്ലാം എന്റെ പേരിലും എന്റെ അച്ഛനായ സേതുമാധവന്റെയും പേരിൽ ആ ചന്ദ്രശേഖർ അമ്മയെ വഴക്കും തല്ലും കൊടുക്കുമായിരുന്നു... ഇഷയുടെ അമ്മ എന്റെ വല്യമ്മ ആണെന്ന് അറിഞ്ഞത് തന്നെ ഇവരുടെ വാക്ക് തർക്കങ്ങൾക്ക് ഇടയിലായിരുന്നു...

ഇഷയെ ഞാനോ എന്തേലും തെറ്റ് ചെയ്താൽ അതിന് ശിക്ഷ അയാളിൽ നിന്ന് എനിക്കായിരുന്നു കിട്ടിയിരുന്നത്.. """ തന്റെ നെഞ്ചോട് ചേർന്ന് കണ്ണുനീർ അടക്കിയവൾ പറഞ്ഞതൊക്കെ കേൾക്കുമ്പോൾ ഇച്ചായന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു... " ശെരിക്കും പറഞ്ഞാൽ പത്താം ക്ലാസ്സിൽ വെച്ച് എന്റെ അമ്മ എന്നെ വിട്ട് പോയപ്പോൾ ഞാൻ അപ്പൊ മനസിലാക്കി ഞാനൊരു അനാഥയായി കഴിഞ്ഞെന്ന്... അന്ന് അയാൾ എന്നെ എവിടെയെങ്കിലും ഉപേക്ഷിമെന്ന് കരുതിയെങ്കിലും ഉപേക്ഷിച്ചില്ല അച്ഛച്ചൻ കൂടെ ഉണ്ടായിരുന്നു.. എന്നാൽ ഇപ്പൊ ഞാൻ ഒരു അനാഥയായില്ലേ എനിക്ക്... നിക്ക് എന്തോ എന്റെ അച്ഛച്ഛനെ പോലും വിശ്വസിക്കാൻ കഴിയുന്നില്ല ഇച്ചായാ.... " " ടി പുല്ലേ.... അവൾ പറഞ്ഞോണ്ട് ഇരുന്ന സമയം പെട്ടെന്ന് ഇച്ചായൻ വിളിച്ചതുകേട്ട് ഞെട്ടിയവൾ ഇച്ചായനെ നോക്കി... "

നീ അനാഥയാണേൽ ഞാനും ചാച്ചനും അമ്മച്ചിയും അപ്പൊ നിനക്ക് ആരെടി... കലിപ്പിച്ചോണ്ടുള്ള ഇച്ചായന്റെ സംസാരം കേട്ട് ഐഷു ഇച്ചായനെ ദയനീയമായി നോക്കി... " എനിക്ക്... എന്റെ ജീവിതത്തിൽ ഇപ്പൊ സമ്പാദ്യമായി ഇച്ചായനും ചാച്ചനും അമ്മച്ചിയുമുള്ളു.. ഞാൻ അനാഥ അല്ലെന്നുള്ളതിന് നിങ്ങളാണ് എനിക്കെല്ലാം... ഇച്ചായനെ പുനർന്നൊണ്ട് അവൾ പറഞ്ഞതും... ഇച്ചായൻ അവളുടെ നെറ്റിയിൽ മുത്തം നൽകി... " എന്റെ കൊച്ചേ... നീ എന്റെ ലൈഫിൽ വന്നപ്പോൾ എന്റെ ചാച്ചനും അമ്മച്ചിക്കും ഒക്കെ ഇപ്പൊ എന്നെക്കാൾ നിന്നോടാ ഇഷ്ട്ടം കൂടുതൽ കാണിക്കുന്നെ... പിന്നെ എനിക്ക് അസൂയയും കുശുമ്പും ഇല്ലാത്തൊണ്ട് എന്റെ പെണ്ണിന് അവരിൽ നിന്ന് കിട്ടുന്ന സ്നേഹം പകുതി എനിക്ക് കൂടെ ഉള്ളതുകൊണ്ട് എനിക്ക് അല്പം ആശ്വാസം ഉണ്ട്... " അയ്യട.. അതിന് ഇച്ചായന്റെ കോച്ച് ചാച്ചനിൽ നിന്നും അമ്മച്ചിയിൽ നിന്നും കിട്ടുന്ന സ്നേഹം അങ്ങനെ ഇപ്പൊ പകുത്ത് തരുന്നില്ല...

" അതെന്നാടി... " അതങ്ങനെയാ ഇച്ചായാ എന്നെ ഒന്ന് വേഗം നിങ്ങടെ വീട്ടിൽ എത്തിക്ക് എന്നിട്ട് വേണം അവരുടെ സ്നേഹം മുഴുവൻ എനിക്ക് എന്നും കിട്ടാൻ... ഇച്ചായന്റെ നെഞ്ചോരം ചേർന്നവൾ പറഞ്ഞതും.. ഇച്ചായൻ ചിരിച്ചോണ്ട് അവളെ തന്നോട് ചേർത്ത് പൊതിഞ്ഞ് പിടിച്ചു.... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ അന്നൊരു ശനിയാഴ്ച ദിവസമായിരുന്നു... വീട്ടിലേക്ക് ചാച്ചനും അമ്മച്ചിയും അവരുടെ ഒപ്പം അച്ഛച്ചനും ദേവകിയും ഒക്കെ വരുന്നുണ്ടെന്ന് പറഞ്ഞത് അറിഞ്ഞപ്പോൾ ഐഷുവിനും ഇച്ചായനും ഒന്നും മനസ്സിലായിരുന്നില്ല.... അവരൊക്കെ വന്ന് ഒന്നിച്ചിരുന്ന് ഫുഡ് കഴിക്കൽ ഒക്കെ കഴിഞ്ഞ ശേഷം എല്ലാരും കൂടെ ഹാളിൽ ഒത്ത് കൂടിയിരുന്നു... ചന്ദ്രൻ പക്ഷെ വന്നില്ലായിരുന്നു... " അപ്പൊ ജോണേ... താൻ തന്നെ മക്കളോട് ഇന്ന് ഇവിടെ എല്ലാരും കൂടെ ഒത്ത് കൂടിയ കാര്യം പറഞ്ഞേക്ക്....

അച്ഛച്ചൻ ചാച്ചനോട് പറഞ്ഞത് കേട്ട് എന്തെന്ന് രീതിയിൽ ഐഷുവും ഇച്ചായനും അവരെ നോക്കി... " വേറെ ഒന്നുമില്ല മക്കളെ.. നിങ്ങൾ ലീഗൽ ആയി വിവാഹിതരായി പക്ഷെ ഐഷു കൊച്ചിന്റെ കഴുത്തിൽ ഒരു താലി നീ കെട്ടിയില്ലല്ലോ കുഞ്ഞാ... അപ്പൊ അതിന്റെ കാര്യം ഞങ്ങൾ രണ്ട് കുടുംബക്കാർ സംസാരിച്ചു... അവസാനം ഈ മാസ അവസാനം എന്തായാലും ഇഷയുടെ കല്യാണം നടക്കുന്ന ടൈമിൽ നിങ്ങടെത് കൂടെ ആ താലി കേട്ട് നടത്തിയേക്കാം എന്ന് വെച്ചു... എന്താ നിങ്ങടെ അഭിപ്രായം... അത്രയും പറഞ്ഞ ശേഷം ചാച്ചൻ ഇച്ചായനെ നോക്കി... " ആ അല്ല ഈ കാര്യം ഞാൻ അങ്ങോട്ട് പറയാൻ നിക്കുവായിരുന്നു... ഇതിപ്പോ നിങ്ങളായി ഇങ്ങോട്ട് പറഞ്ഞ സ്ഥിതിക്ക് ഞങ്ങക്ക് വേറെ എതിരഭിപ്രായം ഇല്ലാ... അല്ലെടി ഐഷു... ഇച്ചായൻ പറഞ്ഞശേഷം ഐഷുവിനെ നോക്കി... അവൾ ശെരിയെന്ന രീതിയിൽ തലയാട്ടി..

" ഹാ അപ്പൊ പിന്നെ ഇവർക്കൊന്നും കുഴപ്പമില്ല അപ്പൊ സാർ പറഞ്ഞ പോലെ അന്ന് ഇവരുടേതും നടത്തിയേക്കാം... പിന്നെ ബുദ്ധിമുട്ടണ്ടല്ലോ..... " എന്നാ അത് മതി ജോണേ അവർക്കും സമ്മതമാണല്ലോ... അത് പറഞ്ഞ് ദേവൻ ഒന്ന് ചിരിച്ചു.... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ " അങ്ങനെ ദേ ഈ കഴുത്തിൽ ഒരു താലി ഈ ദേവിഡിന്റെ കൈകൊണ്ട് വീഴാൻ പോകുവാണ് പെണ്ണേ.... അവർ പോയ ശേഷം ഐഷുവിനെ ചേർത്ത് പിടിച്ച് അവളുടെ കഴുത്തിൽ തഴുകി ഇച്ചായൻ പറഞ്ഞു... ഐഷു ഒന്ന് പുഞ്ചിരിച്ചു... " എന്റെ കൊച്ചേ നീ വീണ്ടും അച്ഛച്ചനെയും അച്ഛനെയും സംശയിച്ച് ഇരിക്കുവാണോ.. " അത് ഇച്ചായാ... " അത് ഇത് ഒന്നൂല്ല... എന്റെ പെണ്ണേ അവർക്കിപ്പോ ആ പഴയ ദേഷ്യം ഒന്നുമില്ല..

നോക്കിക്കോ ഒരു കുഞ്ഞും കൂടെ ഈ കുഞ്ഞ് വയറിൽ വരുമ്പോൾ അവർക്ക് ഇനിയും ദേഷ്യമുണ്ടേൽ അതൊക്കെ പൊയ്ക്കോളും... അതികൊണ്ട് എന്റെ കോച്ച് പേടിക്കാതെ ഇരിക്ക്... അവളുടെ വയറ്റിൽ കൈവെച്ചവൻ പറഞ്ഞതും ഐശുവും സന്തോഷത്തോടെ അവന്റെ കയ്യിൽ കൈചേർത്തു... ★ ★ ★ ★ ★ ★ ★ ★ ★ ★ " എനിക്കാകെ വട്ടാകുന്നുണ്ട് അച്ഛൻ എന്ത് ഉദ്ദേശിച്ചാ അവളുടെയും ആ ചേർക്കന്റെയും താലി കേട്ട് വരെ നോക്കി വെച്ചേക്കുന്നെ.... ചന്ദ്രൻ കലിയുടെ അയാൾക്ക് നേർക്ക് ദേഷ്യപ്പെട്ടു... " ടാ ചന്ദ്രാ മതി.. നീ ഇങ്ങനെ കിടന്ന് തുള്ളാതെ... " എങ്ങനെ ഞാൻ ദേഷ്യം കാണിക്കാതെ ഇരിക്കും അങ്ങനെ ഓരോന്ന് അല്ലെ നിങ്ങൾ ഒപ്പിച്ച് വെച്ചേക്കുന്നത്... ദേഷ്യത്തോടെ അയാളത് പറഞ്ഞ് കാലുകൊണ്ട് ടേബിളിൽ ചവിട്ടിയിട്ട്.... " നിന്റെ ദേഷ്യം ആദ്യം നീ അടക്ക് ചന്ദ്രാ... ഞാൻ പല ആവർത്തി പറഞ്ഞല്ലോ നിന്നെ പോലെയല്ല ഞാൻ.. അതുകൊണ്ട് നീ ഇങ്ങനെ ചാടണ്ട എന്റെ തീരുമാനങ്ങളും പ്രവർത്തികളും നീ കണ്ടറിഞ്ഞോ...

അത് പറഞ്ഞയാൾ പുറത്തിറങ്ങി.... ★★★★★★★★★★ മുഖത്തേക്ക് ശക്തിയായി വെള്ളം വീണപ്പോളാണ് ഐഷു കണ്ണ് തുറന്നത്... തുറന്നപ്പോൾ തന്നെ കാണുന്നത് അവളെ തന്നെ ആകുലതയോടെ നോക്കി നിക്കുന്ന കത്രീന ചേട്ടത്തിയെയായിരുന്നു... മുഖത്തിലെ വെള്ളം തുടച്ച് അവൾ ചേട്ടത്തിയെ നോക്കി... " എന്നതാ മോളെ പറ്റിയെ... " അറിയില്ല ചേട്ടത്തി ഇവിടിപ്പോ ഇന്ന് വൈകിട്ട് പോകാനായി തുണികൾ മടക്കി വെക്കുവായിരുന്നു അപ്പോഴാ പെട്ടെന്ന് തല കറങ്ങിയെ... " ഞാൻ സൗണ്ട് കേട്ടാ മോളെ കയറി വന്നേ നോക്കിയപ്പോൾ മോൾ ബോധമില്ലാതെ തറയിൽ കിടക്കുന്നു... കോച്ച് രാവിലെ ഒന്നും കഴിച്ചില്ലേ... " കഴിച്ചതാ പക്ഷെ രാവിലെ മുതൽ തലകറക്കവും വോമിറ്റിങ്ങും ഒക്കെയായിരുന്നു... " അതെന്ത് പറ്റി... അത് പറഞ്ഞ് കത്രീന ചേട്ടത്തി അവളെ സംശയത്തോടെ നോക്കിയിട്ട് വയറിൽ കൈവെച്ചു...

" നമുക്ക് ഒന്ന് ഹോസ്പിറ്റൽ വരെ പോയാലോ... " ബിപി കുറഞ്ഞത് വല്ലതും ആയിരിക്കും ചേട്ടത്തി... ടെൻഷൻ ആകണ്ട.. " അല്ല മോളെ എനിക്കെന്തോ ഒരു സംശയം ഇനിയിപ്പോ പ്രെഗ്നന്റ് ആണെങ്കിലോ... " ചേട്ടത്തി... അവൾ വിശ്വാസിക്കാനാകാതെ അവരെ വിളിച്ചു... " അറിയില്ല മോളെ എനിക്കൊരു സംശയം അത്രേയുള്ളൂ അതാ ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞത്.. " അത് ഇച്ചായൻ വൈകിട്ട് വരും.. ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യാനുണ്ട് അല്ലാണ്ട് പണിയുമില്ലേ ഇതിപ്പോ ഉച്ച കഴിഞ്ഞില്ലേ... ഹോസ്പിറ്റലിൽ പോക്ക് നടക്കില്ല... ചേട്ടത്തി പറ്റുമെങ്കിൽ ഒന്ന് മെഡിക്കൽ ഷോപ്പിൽ പോയി പ്രെഗ്നൻസി കിറ്റ് വാങ്ങി കൊണ്ട് വരുവോ.... " ആ എന്നാ അടുത്തുള്ള കടയിൽ ചെന്ന് ഞാൻ പോയി മേടിച്ച് വരാം.. മോൾ ഇപ്പൊ ഇവിടെ റെസ്റ്റ് എടുക്ക്... അത് പറഞ്ഞവർ അവിടുന്ന് പോയി... നാളെയാണ് കല്യാണം അപ്പൊ ഡ്രസ്സ് പാക്ക് ചെയ്യുവായിരുന്നു ഐഷു..

അതിന്റെയിടയിലാണ് തലകറക്കവും ഒക്കെ... കത്രീന ചേട്ടത്തിയുടെ സംശയം അവൾ ഐഷു പ്രേതിക്ഷയോടെ അവളുടെ വയറിൽ കൈവെച്ചു... കുറഞ്ഞ് കഴിഞ്ഞപ്പോൾ തന്നെ കത്രീന ചേട്ടത്തി വന്നു... അവൾക്ക് നേരെ പ്രെഗ്നൻസി കിറ്റ് കൊടുത്തപ്പോൾ.. എന്തോ അവൾ ഒന്ന് ആലോചിച്ചു.. ഇനിയിപ്പോ പ്രെഗ്നന്റ് ആണേൽ... അല്ലെങ്കിൽ... അവൾ തന്നെ ഓരോന്ന് ആലോജിച്ച് ബാത്‌റൂമിൽ കയറി... കുറച്ച് നേരം കഴിഞ്ഞതും അവൾ പ്രെഗ്നൻസി കിറ്റ് നോക്കി അതിൽ തെളിഞ്ഞ് വന്ന രണ്ട് വരികൾ... അവളുടെ കൈകൾ വയറിനെ പൊതിഞ്ഞു... ഒപ്പം കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞ് തൂകി... അതേ അവളുടെ ഉദരത്തിൽ ഒരു കുഞ്ഞ് ജീവൻ മോട്ടിട്ടു.. സന്തോഷത്തോടെ അവൾ വാതിൽ തുറന്ന് പോയി ചേട്ടത്തിയെ കെട്ടിപിടിച്ചു... ആ സന്തോഷത്തോടെ പുണർന്നതിൽ നിന്ന് ചേട്ടത്തിക്ക് മനസിലായി അവൾ ഗർഭിണിയാണെന്ന്... "

മോളെ ഡേവി കൊച്ചിനോട് പറയുന്നില്ലേ... " വേണ്ട ചേട്ടത്തി ഞാൻ ഇപ്പൊ എന്തായാലും പറയുന്നില്ല... നാളെ ഞങ്ങൾക്ക് പ്രധാനമായ ദിവസമല്ലേ നാളെ അറിയിക്കും ഈ സന്തോഷം ഇച്ചായന്റെൽ... അവൾ സന്തോഷത്തോടെ അത് പറഞ്ഞ് റൂമിലേക്ക് പോയി... ★★★★★★ " എന്താണ് ആൻവി കൊച്ചേ ഭയങ്കര സന്തോഷത്തിലാണല്ലോ... " ഒന്നൂല്ല എന്റെ ഇച്ചായാ... " ഓ ഒന്നൂല്ലേ... " ഇല്ലാന്നെ... വൈകിട്ട് ഐഷു ഡ്രസ്സ് ചെയ്യാൻ നേരമാണ് ഇച്ചായൻ അവളോട് ചോദിച്ചതൊക്കെ... ഇച്ചായൻ വന്നപ്പോൾ മുതൽ ഐഷു സന്തോഷത്തിൽ നിക്കുന്നതാണ് കാണുന്നത്... " എന്റെ വാവേ... നിന്റെ അപ്പച്ചനോട് നീ എന്റെ വയറ്റിൽ ഉള്ള കാര്യം പറയാൻ എനിക്ക് നല്ലോണം ആഗ്രഹം ഉണ്ട്... പക്ഷെ ഇപ്പൊ പറഞ്ഞാൽ ശെരിയാവില്ല എന്റെ വാവേ.. നാളെ നിന്റെ അപ്പച്ചൻ എന്റെ കഴുത്തിൽ താലി ഇടുമ്പോൾ നീ എന്റെ വയറ്റിൽ ഉള്ള കാര്യം പറയും... അപ്പോൾ നിന്റെ അപ്പച്ചന് നല്ലോണം സന്തോഷം ആവും... "

ഡ്രസ് ചെയ്തിറങ്ങി വാനിറ്റി മിററിൽ നിന്ന് ചെറുതായി ഉന്തിയ വയറിൽ പതിയെ കൈകൾ കൊണ്ടവൾ തടവി പറഞ്ഞ് പുഞ്ചിരിച്ചു.... രാത്രിയായോണ്ട് പുറത്ത് നിന്ന് ഒരു ടാക്സി വിളിച്ചിരുന്നു അവർക്ക് അവിടേക്ക് ചെല്ലാൻ... ഇച്ചായന്റെ നെഞ്ചോട് ചേർന്ന് തലവെച്ച് ഇരിക്കുവാണ് ഐഷു ഇച്ചായൻ പുറത്തെ കാഴ്ചകൾ നോക്കുവായിരുന്നു.... ഐഷു പതിയെ അവന്റെ കൈ അവളുടെ വയറിന്റെ മേൽ വെച്ചു... " നാളെ നിന്റെ അപ്പച്ചൻ എന്നത്തേക്കാൾ നല്ലോണം സന്തോഷിക്കും എന്റെ വാവേ... " അവൾ മനസ്സിൽ പറഞ്ഞ് പുഞ്ചിരിച്ചു... നിമിഷ നേരകൊണ്ടായിരുന്നു കാറും ഒരു ലോറിയുമായി കൂട്ടി ഇടിച്ചത്... അതിന്റെ അഗാദ്ധത്തിൽ ഇച്ചായനും ഐശുവും മുന്നോട്ട് ആഞ്ഞു പോയി... വീണ്ടും ആ ലോറി കാറിനെ കൂട്ടിയിടിച്ചു... ഐഷുവിൽ നിന്ന് എന്തോ അകന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി.... അവൾ കണ്ണ് തുറക്കാൻ നോക്കി നെറ്റിയിൽ നിന്ന് എന്തോ ദ്രാവവകം ഒലിച്ചിറങ്ങുന്നു... കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു ശരീരം ഒരു തൂവൽ കണക്കെ പാറി വീണതുപോലെ അവൾ വീണു........ തുടരും....🔥

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story