തീവണ്ടി: ഭാഗം 42 | അവസാനിച്ചു

Theevandi

എഴുത്തുകാരി: മുകിൽ

ഇച്ചായൻ കണ്ണ് തുറന്ന് നോക്കി... കണ്ണ് തുറന്നപ്പോൾ തന്നെ ശ്രേദ്ധ പോയത് മുകളിൽ കറങ്ങുന്ന ഫാനിൽ... അവിടുന്ന് കണ്ണുകൾ ആ റൂം മുഴുവൻ ചുറ്റി... താനൊരു ഹോസ്പിറ്റലിൽ ആണെന്ന് മനസിലായി... തല വല്ലാണ്ട് വേദനിക്കുന്നു.. കൈകൾ തലയിൽ ചലിച്ചപ്പോൾ നെറ്റിയിലായി എന്തോ കെട്ടി വെച്ചേക്കുന്നു... ഇച്ചായന് ഒന്നും മനസിലാകുന്നില്ലായിരുന്നു... ഇന്നലത്തെ കാര്യം ഓർമ വരുമ്പോൾ തല വല്ലാത്തൊരു കൊളുത്തി പിടിക്കൽ... " ഹാ ഡേവിഡ് താൻ ഓക്കേ അല്ലെ... ഒരു വെള്ളക്കോട്ടും ഇട്ട് അങ്ങോട്ട് കയറിവന്ന ഡോക്ടർ ഇച്ചായനെ സംശയത്തോടെ നോക്കി ചോദിച്ചു.. ഡോക്ടർ ആണെന്ന് മനസിലായോണ്ട് ഓക്കേ ആണെന്ന രീതിയിൽ തലയാട്ടി... " താൻ മിനിഞ്ഞാന്നാ ഇങ്ങോട്ട് വന്നത് ആക്‌സിഡന്റായി... മരുനിന്റെ ശക്തിയിൽ താൻ ഇത്രേം നേരം നല്ല ഉറക്കമായിരുന്നു... ഇടിച്ച ശക്തിയിൽ തല ചെറുതായൊന്ന് തട്ടി അതിന്റെയാ തന്റെ തലയിലെ ഈ വെള്ളക്കെട്ട്...

പിന്നെ ഗ്ലാസ് പീസസ് കയറി കയ്യിലും കാലിലും ശരീരത്തുമായി മുറിവുകളും ചതവും... വേറെ പ്രശ്നമൊന്നുമില്ല... ഇച്ചായന്റെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞതും ഇച്ചായൻ ശെരിയെന്ന രീതിയിൽ തലയാട്ടി... " തനിക്ക് ഇന്ന് തന്നെ ഡിസ്ചാർജ് ആകാം.... " ഡോക്ടർ.. ഐഷു... " യൂ മീൻ ഇഷാൻവി... ഡോക്ടർ ചോദിച്ചതും ഇച്ചായൻ തലയാട്ടി... " ആൾക്ക് കുഴപ്പമൊന്നുമില്ല... പിന്നെ കുഞ്ഞ് അതിന്റെ കാര്യത്തിൽ സോറി ഡേവിഡ്... " എന്ത്... അദ്ദേഹം ഇച്ചായന്റെ കയ്യിൽ ചേർത്ത് പിടിച്ച് പറയുന്നത് കേട്ടതും ഇച്ചായൻ വിശ്വസിക്കാനാവാതെ അയാളെ നോക്കി.... " am.. sorry david... " ഡോക്ടർ... നിങ്ങൾ ഇത് എന്താ പറയണെ എനിക്ക് മനസിലാകുന്നില്ല... ഇച്ചായൻ അയാളോടായി ചോദിച്ചു... ഡോക്ടർ ഒരു നിമിഷം ഇച്ചായനെ നോക്കി... " ഇഷാൻവി 1 മാസത്തോളം പ്രെഗ്നന്റ് ആയിരുന്നു... അത് ചിലപ്പോൾ തന്നോട് അവൾ പറഞ്ഞില്ലായിരിക്കും അല്ലേൽ പറയാൻ ഇരുന്നതായിരിക്കും...

ബട്ട് അക്‌സിഡന്റ് ടൈമിൽ കുഞ്ഞ്... സോറി ഡേവിഡ് ഇവിടേക്ക് കൊണ്ട് വന്നപ്പോളേ വയറ്റിലെ കുഞ്ഞ് മരണപ്പെട്ടിരുന്നു... എല്ലാം കേട്ട് ഇച്ചായൻ നിച്ചലമായി പോയി... വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു ഇച്ചായന്... " ഡോക്ടർ ഞാൻ അവനോട് സംസാരിക്കാം... പെട്ടെന്ന് അവിടേക്ക് കയറി വന്ന ചാച്ചൻ പറഞ്ഞതും ഡോക്ടർ തലയായിട്ട് അവിടുന്ന് പോയി... " മോനെ കുഞ്ഞാ... ഇച്ചായന്റെ അടുത്തേക്ക് വന്ന് ചാച്ചൻ വിളിച്ചതും... ഇച്ചായൻ നിറഞ്ഞ കണ്ണാലെ ചാച്ചനെ നോക്കി.. " എന്ത്... എന്തൊക്കെയാ ചാച്ചാ ഡോക്ടർ ഇപ്പൊ പറഞ്ഞിട്ട് പോയത് എനിക്ക്... എനിക്കൊന്നും മനസിലാകുന്നില്ല.... ഇച്ചായൻ ദയനീയമായി ചാച്ചനെ നോക്കി പറഞ്ഞത് കേട്ടതും ചാച്ചനും ഇച്ചായനോട് അലിവ് തോന്നി... "" നിങ്ങൾ വരാൻ നിന്ന ആ ദിവസം ഉച്ചയ്ക്കാണ് കുഞ്ഞാ ഐഷുമോൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞേ... കൂടെ കത്രീന ചേട്ടത്തിയും ഉണ്ടായിരുന്നു...

ഐഷുമോൾ അന്ന് നിന്നോട് പറയാൻ കൂട്ടാക്കിയില്ല കാരണം അവളുടെ ഇച്ചായൻ അവളുടെ കഴുത്തിൽ ഒരു താലി കെട്ടുന്ന ടൈമിൽ അവളുടെ ഉള്ളിൽ നിന്റെ ജീവന്റെ തുടിപ്പ് വളരുന്നുണ്ടെന്ന് അറിയിക്കാൻ നിന്നതാണ് ആ പാവം... പക്ഷെ അന്ന് ആ രാത്രിയിൽ പ്രേതിക്ഷിക്കാതെയുള്ള ആക്‌സിഡന്റ് അതാണ് എല്ലാം തകിടം മറിച്ചത്.. അക്‌സിഡന്റായപ്പോൾ അടുത്തുള്ള ആളുകൾ ആണ് നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്... അപ്പോൾ നിങ്ങടെ കുഞ്ഞ്... ഐഷുമോൾ ഒരുപാട് ആഗ്രഹിച്ചതാടാ... വിവരമറിഞ്ഞ് ദേവനന്തനും ചന്ദ്രനും വന്നിരുന്നു.. ഇഷയുടെയും ധനുഷിന്റെയും കല്യാണം മാറ്റി വെക്കാൻ ഇരുന്നതാണ്.. പിന്നെ ഞാനായി പറഞ്ഞു നിങ്ങൾ സൈഫ് ആയോണ്ട് കല്യാണം നടത്താൻ... ഇന്നലെ അവരുടെ ഒപ്പം നിങ്ങളും ഒന്നിക്കേണ്ടതായിരുന്നു എന്നാൽ ദൈവം അതിന് ഇങ്ങനൊരു പരീക്ഷണം തരുമെന്ന് വിചാരിച്ചില്ല കുഞ്ഞാ... ""

" എവിടെ.. എവിടെ എന്റെ ഐഷു... വിറയ്ക്കുന്ന കൈകളാൽ കണ്ണുനീർ തുടച്ച് മാറ്റി ഇച്ചായൻ ചാച്ചനോട് ചോദിച്ചു... " അവൾ റൂമിൽ ഉണ്ട്... നീ വാ നമുക്ക് അങ്ങോട്ട് ചെല്ലാം... ചാച്ചൻ ഇച്ചായനെയും കൂട്ടി ഐഷു കിടക്കുന്ന റൂമിലേക്ക് നടന്നു.. ഇച്ചായന്റെ കാലുകളും അങ്ങോട്ട് നടക്കുമ്പോൾ ഇടറുന്നുണ്ടായിരുന്നു... റൂമിലെ വാതിൽ തുറന്ന് അകത്തേക്ക് കയറി അവർ കണ്ടു ബെഡിലായി കിടക്കുന്ന ഐഷുവിനെയും കൂടെ ഇരിക്കുന്ന അമ്മച്ചിയേയും... തല ചരിച്ച് വിൻഡോ ഭാഗത്ത് നോക്കിയാണ് അവൾ കിടക്കുന്നത്.. പെട്ടെന്ന് ആരോ വരുന്നത് പോലെ അവൾക് തോന്നിയപ്പോളാണ് കഴുത്ത് തിരിച്ച് നോക്കിയത്... കണ്ടു... ഇച്ചായനെ അവൾ വാതിൽ തുറന്ന് തനിക്കരികിലേക്ക് വരുന്ന ഇച്ചായനെ കണ്ടതും അവളുടെ കലങ്ങിയ കണ്ണുകൾ നിറഞ്ഞ് തൂവി.. ചുണ്ടുകൾ വിതുമ്പി.. കൈകൾ അവളുടെ വയറിലേക്ക് നീങ്ങി.. ഏങ്ങി കരച്ചിലൂടെ കണ്ണിൽ നിന്ന് ഒഴുകി വരുന്ന കണ്ണുനീർ തുള്ളികളെ സഹിക്കവയ്യാതെ അവൾ കരഞ്ഞു...

ഇച്ചായൻ ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് പോയി... ഇച്ചായനെ നോക്കാതെ തലതാഴ്ത്തിയവൾ.... റൂമിൽ നിന്ന് ചാച്ചനും അമ്മച്ചിയും അവർക്ക് പ്രൈവസിക്കായി പോയിരുന്നു... ഇച്ചായൻ പതിയെ അവളുടെ അടുത്തായി ബെഡിൽ സൈഡിലായി ചേർന്ന് കിടന്നു... ഇച്ചായനെ പോലും നോക്കാതെ അവൾ തലതാഴ്ത്തി കരച്ചിൽ പുറത്ത് കേൾക്കാതെ ഇരിക്കാൻ ചുണ്ടുകൾ വിതുമ്പലാൽ അടക്കി നിർത്തിയിരുന്നു.. " ആൻവി.... പതിയെ അവളുടെ തലയിൽ തടവി ഇച്ചായൻ വിളിച്ചതും... ഒരു പൊട്ടികരച്ചിലൂടെ അവന്റെ നെഞ്ചിലേക്ക് അവൾ തലചേർത്ത് കരയാൻ തുടങ്ങി... " ഇച്ച... ഇച്ചായാ.... ഞാൻ " ഹാ വേണ്ട എന്റെ പെണ്ണേ നീ അത് ഓർത്ത് കണ്ണ് നിറയ്ക്കണ്ട.. നമുക്ക് ചിലപ്പോ നമ്മുടെ കൊച്ചിനെ കാണാൻ വിധി ഉണ്ടായിരിക്കില്ല അതല്ലേ ദൈവം അതിനെ... ഒരുതരം വിറയലോടെ ഇച്ചായൻ എങ്ങനെയൊക്കെയോ അത്രയും പറഞ്ഞ് നിർത്തി...

ബാക്കി പറയുന്നതിന് മുന്നേ ആ കണ്ണുകൾ നിറഞ്ഞിരുന്നു.... ഐഷു വയറിൽ അമർത്തി പിടിച്ച് കരഞ്ഞോണ്ട് ഇച്ചായന്റെ നെഞ്ചിലേക്ക് ചാഞ്ഞു... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ രണ്ട് ആഴ്ചക്ക് ശേഷം... ഇച്ചായൻ മുത്തശ്ശൻ വിളിച്ചിട്ട് അയാൾ തമാസക്കുന്ന വീട്ടിലേക്ക് വന്നിരുന്നു... ബെഡിൽ ഇരിക്കുവാണ് മുത്തശ്ശൻ... " എന്റെ ഐഷു മോൾ എങ്ങനാ സുഖമായി ഇരിക്കുന്നുണ്ടോ ഡേവിടെ... മുത്തച്ഛൻ ഇച്ചായനെ നോക്കി ചോദിച്ചതും... ഇച്ചായൻ തലയാട്ടി.... " കഴുത്തിലെ ഫ്രാക്ചർ അടുത്താഴ്ച ഇളക്കി മാറ്റും... പിന്നെ അക്‌സിഡന്റിൽ... ഞ.. ഞങ്ങടെ കുഞ്ഞ് പോയതിന്റെ... ഷോക്ക് അവളിൽ പൂർണമായി പോയിട്ടില്ല മുത്തച്ഛാ.... ഇടറുന്ന സ്വരത്താൽ മുത്തച്ഛനെ ദയനീയമായി നോക്കി ഇച്ചായൻ പറഞ്ഞു... " ഹ്മ്മ്... എന്റെ കുട്ടി ഒരുപാട് ആഗ്രഹിച്ചത് അല്ലെ... ഒരു നോക്ക് പോലും കാണാണ്ട് തന്നെ അതിനെ ദൈവം മുകളിലേക്ക് എടുത്തപ്പോൾ ഒരമ്മയാകാൻ തയാറായി നിന്ന എന്റെ മോൾക്ക് അത് ഉൾക്കൊള്ളാൻ പറ്റി കാണില്ല മോനെ...

മുത്തശ്ശൻ പറഞ്ഞത് തികച്ചും ശെരിയായതുകൊണ്ട് തന്നെ ഇച്ചായന് തന്റെ പെണ്ണിനെ ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു... " പിന്നെ എനിക്ക് മോനോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചത്... പെടുന്നനെ മുത്തച്ഛൻ ഗൗരവത്തോടെ പറയുന്നത് കേട്ടതും ഇച്ചായൻ എന്തെന്ന രീതിയിൽ മുത്തച്ഛനെ നോക്കി... " എന്താ മുത്തച്ഛാ പറയാൻ ഉള്ളത്.. " മോനോട് ഞാൻ ഈ കാര്യങ്ങൾ നേരെത്തെ പറയണമെന്ന് വിചാരിച്ചിരുന്നതാണ്... എന്നാൽ അപ്പോഴൊക്കെ തോന്നി അത് പറയാൻ സമയം ആയിട്ടില്ലെന്ന്... പക്ഷെ ഇപ്പൊ തോന്നുന്നു മോനോട് ഇത് പറയണമെന്ന്... " എന്തായാലും എന്ത് കാര്യം ആയാലും മുത്തച്ഛൻ പറഞ്ഞോ... " ഐഷുവിന്റെ അച്ഛൻ ചന്ദ്രശേഖർ അല്ല സേതുമാധവൻ ആണ്... മുത്തശ്ശൻ പറഞ്ഞ കാര്യം നേരെത്തെ ഐഷുവിൽ നിന്നറിഞ്ഞോണ്ട് ഇച്ചായന് വലിയ ഞെട്ടൽ തോന്നിയില്ല... " ഇത് ഞാൻ ഐഷുവിൽ നിന്നറിഞ്ഞതാണ്..

" എന്ത്... മുത്തശ്ശൻ ഇച്ചായന്റെ മറുപടി കേട്ട് വിശ്വാസിക്കാനാകാതെ ഇച്ചായനെ നോക്കി... " എന്നോട് ഐഷു അവളുടെ അച്ഛൻ ചന്ദ്രശേഖർ അല്ലെന്ന് ഇടയ്ക്ക് വെച്ച് പറഞ്ഞിരുന്നു... " അപ്പൊ ഐശുമോൾക്ക് അറിയായിരുന്നോ ഈ കാര്യം... " ഉം... ഒന്നമർത്തി മൂളി ഇച്ചായൻ അമ്പരപ്പോടെ ഇച്ചായനെ നോക്കി നിക്കുന്ന മുത്തശ്ശനോട് ഐഷു അന്ന് പറഞ്ഞ കാര്യങ്ങൾ പറഞ്ഞു... " മുത്തശാ... ഈ ചന്ദ്രശേഖറും ഐഷുവിന്റെ അമ്മയും ഒപ്പം സേതുമാധവനും ഒക്കെയുള്ള കണക്ഷൻ എന്താണ്.. എനിക്ക് അങ്ങനെ തീരെ ഒന്നും അറിയില്ല... """" ഹ്മ്മ്... സേതുമാധവൻ എന്റെ സുമിത്ര മോളെ ആദ്യം വിവാഹം കയിച്ചവൻ... അനാഥൻ ആയിരുന്നു... സേതുവിന് ഗൾഫിൽ ഒരു കമ്പനിയിൽ ആയിരുന്നു ജോലി... ഏതോ ഒരു ക്രൂരൻ ചെയ്ത തെറ്റ് അവന്റെ പേരിൽ വന്നപ്പോൾ സൗദ്യ ഗവണ്മെന്റ് സേതുവിനെ തൂക്കിലേറ്റി... കല്യാണം കഴിഞ്ഞ് തികച്ചും അഞ്ച് മാസം തികഞ്ഞതും എന്റെ മോളെ നാട്ടിലാക്കിയിട്ട് സേതു പോയത്...

ആ ഒരു പോക്കിൽ തന്നെയവൻ മരണപെട്ടു... സ്വഭാവികമായും സുമിത്രയ്ക്ക് മുന്നേ കല്യാണം കഴിഞ്ഞവളായിരുന്നു സുചിത്ര... സൂചിത്രയുടെ ഭർത്താവ് ചന്ദ്രശേഖറും... സുമിത്രയുടെയും സേതുവിന്റെയും കല്യാണ ഇടയ്ക്കാണ് സുചിത്ര ഗർഭിണി ആയത്... എന്നാൽ പ്രസവത്തിൽ എന്റെ മോൾ സുചിത്ര അവളുടെ കുഞ്ഞായ ഇഷയെ സുമിത്രയുടെ കയ്യിൽ ഏല്പിച്ചിട്ടാ പോയത്... ഇഷയെ നോക്കാൻ ഒരമ്മ ആയും ചന്ദ്രന് ഒരു ഭാര്യയായും എന്റെയും ദേവനന്തന്റെയും നിർബന്ധത്താൽ സുമിത്ര മോൾ ചന്ദ്രനുമായി വിവാഹത്തിൽ ആയി... എന്നാൽ കല്യാണം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുന്നേ സുമിത്ര മോൾ സേതുവിന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെന്ന് അറിഞ്ഞത്...

അന്ന്... അന്നുമുതൽ എന്റെ സുമിത്ര മോളെ ഒന്നും രണ്ടും പറഞ്ഞ് ചന്ദ്രൻ വഴക്കിൽ ഏർപ്പെട്ടു... ഓരോ കുത്തുവാക്കുകളാൽ അവൻ അവളുടെ നേർക്ക് പറഞ്ഞും പ്രവർത്തിച്ചും നടന്നു.... ഇശയ്ക്ക് വേണ്ടി മാത്രമായി എന്റെ മോൾ അവന്റെ ഉപദ്രവം സഹിച്ചു.... എന്നാൽ ഐഷുവിന് ശേഷം എന്റെ സുമിത്ര മോൾക്ക് പിന്നൊരു ഗർഭം ഉണ്ടാവില്ലെന്ന് അറിഞ്ഞപ്പോൾ ചന്ദ്രൻ അവന്റെ ദേഷ്യവും വാശിയും ഒക്കെ എന്റെ മോളിൽ അടിച്ചേൽപ്പിച്ചു... സഹിക്കേട്ടവൾ അവന്റെ ഉപദ്രവം സഹിക്കാൻ കഴിയാത്തൊണ്ട് എന്റെ മോൾ പിന്നെ സ്വന്തമായി ബിസിനസ് നോക്കി നടത്തിയത്... അതിന്റെ ഇടയിൽ ഒരു ആക്‌സിഡന്റിലൂടെ എന്റെ മോളുടെ ജീവൻ പോയി കൂടെ ഐഷു ഉണ്ടായിരുന്നെങ്കിലും ഐഷുവിനെ എന്റെ സുമിത്രമോൾ സൈഫ് ആക്കി അവൾ.. അവൾ... """" ബാക്കി പറയാൻ കഴിയാതെ അയാളുടെ മനസ്സ് ഒന്ന് പിടഞ്ഞു... എന്നാൽ ഇച്ചായന്റെ ഉള്ളിൽ പല സംശയങ്ങളും ഉടലെടുത്തു...

അത് മുത്തശ്ശനോട് ചോദിക്കാൻ ഒരുങ്ങവെ ഫോണിലേക്ക് വന്ന അഭിയുടെ കാൾ സംശയത്തോടെ ഇച്ചായൻ എടുത്തു... എന്നാൽ മറുത്തലക്കൽ നിന്ന് അഭി നെഞ്ചിടിപ്പോടെ പറയുന്ന ഓരോ കാര്യങ്ങൾ ഇച്ചായന് വിശ്വാസിക്കുന്നതിൽ അപ്പുറമായിരുന്നേലും എന്നാൽ അവൻ പറയുന്ന കാര്യങ്ങൾ ഇച്ചായനിൽ അടിമുടി ദേഷ്യം ഇരച്ച് കയറി... ഫോൺ വെച്ച് ദേഷ്യത്തോടെ ഇച്ചായൻ അവിടുന്ന് എണീറ്റു... " മോനെ ഡേവി... ഞാൻ പറഞ്ഞ് കഴിഞ്ഞില്ല... പുറകിൽ നിന്ന് മുത്തശ്ശൻ വിളിച്ച് പറഞ്ഞത് കേട്ട് ഇച്ചായൻ തിരിഞ്ഞ് മുത്തച്ഛനെ നോക്കി... " പറഞ്ഞ് കഴിയാത്തത് എന്തെന്ന് എനിക്ക് അറിയാം മുത്തശാ അതിന്റെ പൂർത്തികരണത്തിനാ ഇപ്പൊ ഈ ചെറുമോൻ പോകുന്നെ... ദേഷ്യത്തോടെ അത്രയും പറഞ്ഞ് ഇച്ചായൻ അവിടുന്ന് ഇറങ്ങി... പുറത്തിറങ്ങി സിഗററ്റ് പാക്കറ്റ് പൊട്ടിച്ച് അതിൽ ഒന്നെടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചിട്ട് ചാവിയുമായി ബൈക്കിൽ കയറി നേരെ ദേവാലയം തറവാട്ടിലേക്ക് വിട്ടു... ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★ ★

തറവാടിന്റെ മുന്നിൽ വണ്ടി നിർത്തി ഇച്ചായൻ ദേഷ്യത്തോടെ പുറത്തിറങ്ങി... കയ്യിലിരുന്ന സിഗരറ്റ് ചുണ്ടിൽ വെച്ച് ഒന്നൂടെ വലിച്ച് വിട്ടു... സിഗരറ്റ് കുറ്റി തറയിലിട്ട് അതിനെ ഷൂസിട്ട് ഞെരിച്ചു... ഇച്ചായൻ ഉമ്മറത്തേക്ക് ദേഷ്യത്തോടെ കയറിയതും തന്റെ മുന്നിലായി അഭി വന്നു... " അങ്ങേര് അകത്തുണ്ടല്ലോ... " ഉണ്ട് ഡേവി... നീ പക്ഷെ ഓവർ റിയാക്റ്റ് ചെയ്യരുത്.... അഭി ദയനീയമായി ഇച്ചായനോട് പറഞ്ഞതും ഇച്ചായൻ അത് മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി... ഹാളിലെ മേശയിൽ വളഞ്ഞിരുന്ന് കള്ള് കുടിക്കുവാണ് ചന്ദ്രനും ഹരിയും അച്ഛച്ചനും... കൂടെ ഓരോന്ന് ഭയങ്കര സന്തോഷത്തിൽ പറഞ്ഞാണ് കുടി... അക്‌സിഡന്റ് കഴിഞ്ഞ ടൈമിൽ ഒരു വട്ടം അഭി ഇച്ചായനെ കാണാൻ വന്നിരുന്നു... വന്നപ്പോൾ പറഞ്ഞത് ഈ ആക്‌സിഡന്റിൽ അച്ഛച്ചനും ചന്ദ്രനും കൈയുണ്ടെന്നാണ്... അത് സംശയം ആയിട്ടെടുത്തെങ്കിലും ഇച്ചായൻ അഭിയോട് ഒന്ന് അവരെ ശ്രേധിക്കാൻ പറഞ്ഞിരുന്നു.. അവൻ അത് നല്ലോണം അനുസരിച്ചു...

കാരണം ഇന്ന് വീട്ടിലുള്ള പെണുങ്ങളെ കൂട്ടി ധനുഷ് കല്യാണത്തിന് പോയെക്കുവായിരുന്നു... അഭി ഓഫീസിൽ പോയിട്ട് വീട്ടിലേക്ക് വന്നപ്പോൾ അകത്തേക്ക് കയാറുമ്പോളാണ് ഹരിയോട് അച്ഛച്ചനും ചന്ദ്രനും ഈ ആക്‌സിഡന്റിൽ അവരുടെ പ്ലാൻ ആയിരുന്നുവെന്നും പറഞ്ഞത് കേട്ടത്.. അതാണ് അഭി വിളിച്ച് ഇച്ചായാനോട് പറഞ്ഞത്... സ്വന്തം വീട്ടുകാരെ ഒറ്റാൻ തക്ക ചങ്കുറപ്പ് അവന് ഇല്ലെങ്കിലും... ഒരു കുരുന്ന് ജീവനെ ഈ ഭൂമിയിലേക്ക് അത് അവതരിക്കുന്നതിന് മുന്നേ അതിനെ നശിപ്പിച്ച അവരോട് അവന് വലിയ കരുണ കാണിക്കാൻ തോന്നിയില്ല... " ആഹ്... ചന്ദ്രന്റെ പെട്ടെന്നൊരു അലർച്ചകെട്ട് അഭി ഞെട്ടി അകത്തേക്ക് നോക്കി... ഇച്ചായന്റെ ചവിട്ടേറ്റ് തറയിൽ കിടക്കുന്ന ചന്ദ്രനെയാണ് അപ്പൊ അഭി കണ്ടത്... " ടാ... അച്ഛച്ചൻ ഇച്ചായന്റെ നേരെ അലറിയതും... ഇച്ചായൻ ദേഷ്യത്തോടെ അയാളെ നോക്കി..

കണ്ണെല്ലാം ചുവന്ന് കണ്ണുനീർ നിറഞ്ഞൊരു അഗ്നികോളമായി ആ കണ്ണുകൾ മാറിയിരിന്നു... " താൻ മിണ്ടിപോവരുത് എന്റെ നേർക്ക് വല്ലതുമായി വന്നാൽ വയസ്സിന് മൂത്തതാണെന്നും വൃദ്ധനാണെന്നും ഞാൻ നോക്കില്ല തന്നെ ഞാനങ് വലിച്ച് കീറും.... ദേഷ്യത്തോടെ ഇച്ചായൻ പറഞ്ഞിട്ട് തന്റെ മുന്നിൽ കിടക്കുന്ന ചന്ദ്രനെ നോക്കി... " എന്റെ അപ്പന്റെ പ്രായമേ തനിക്കുള്ളൂ... അതിന്റെ വില ഞാൻ നല്ലോണം തന്നു... താൻ പക്ഷെ അത് വകവെച്ചോ ഇല്ലാ താ... താൻ എന്തിനാടോ ഞങ്ങളെ അന്ന് കൊല്ലാൻ നോക്കിയേ.. അന്ന് ഞങ്ങൾ ചത്തില്ല... പക്ഷെ എന്റെ രക്തം അവളുടെ വയറ്റിൽ ജീവൻകൊണ്ട അന്ന് താൻ ഞങ്ങളെ... അത് പറഞ്ഞ് ഇച്ചായൻ അയാളെ താറുമാറായി ചവിട്ടി.... ചവിട്ടിയിട്ട് ഇച്ചായൻ അയാളെ നോക്കി... അയാൾ ദേഷ്യത്തോടെ തറയിൽ നിന്ന് എങ്ങനെയൊക്കെയോ എണീറ്റ് ഇച്ചായനെ നോക്കി...

" അതേടാ ഞാനാ നിങ്ങളെ അപകടപെടുത്താൻ നോക്കിയേ... എന്തിനെന്നല്ലേ... സ്വത്തിന് വേണ്ടി... ഐഷുവിന്റെ പേരിലുള്ള സ്വത്ത് അതേനിക്കും എന്റെ അച്ഛനും വേണം... എന്റെ അച്ഛന്റെ ബുദ്ധിയാ നിങ്ങളെ കൊല്ലാനുളള പ്ലാൻ എന്നാൽ ചത്തോ ഇല്ലാ... അവളുടെ വയറ്റിലുള്ള സന്തതി പോയി എന്നിട്ടും നീയൊക്കെ ചത്തോ... അയാൾ പറഞ്ഞ് കഴിയുന്നതിന് മുന്നേ ഇച്ചായൻ കൈമുഷ്ട്ടി ചുരുട്ടി അയാളുടെ കവിളിൽ ഇടിച്ചു... ഒന്നും കൂടെ ദേഷ്യം തീരാതെ ഇച്ചായൻ ഇടിച്ചതും അയാളുടെ വായിൽ നിന്ന് ബ്ലഡ് തെറിച്ചു.... " നീ... നി എന്നെ തല്ലിക്കോ എത്രവേണമെങ്കിലും പക്ഷെ നിന്റെ ഭാര്യയുടെ തള്ളയെയും നിങ്ങളെയും ഒക്കെ കൊല്ലാൻ സാധിച്ചത് ദേ എന്റെ അച്ഛൻ... ദേവാലയം തറവാട്ടിലെ ദേവനന്തന്റെ തലയാ... ഞങ്ങടെ കാരുണ്യ മാത്രമാട *** മോനെ നിന്റെ ജീവൻ... ഇച്ചായൻ അയാളുടെ കാൽ മുട്ടിൽ ഇച്ചായന്റെ കാലുകൊണ്ട് ചവിട്ട് തറയിൽ ഇട്ടു... ഇച്ചായൻ പൊതിരെ അയളെ തല്ലി...

തളർന്നോട് അയാൾ അവിടെ കിടന്ന് പോയിരുന്നു.... ഇച്ചായന്റെ കണ്ണുകൾ പിന്നെ ചെന്നത് വിളറി വെളുത്ത് നിക്കുന്ന ദേവനന്തനെയാണ്... ഹരി ആണേൽ മൊത്തം കണ്ട് പേടിച്ചോണ്ട് അഭിയുടെ അടുത്തായി നിക്കുന്നുണ്ട്.... ഇച്ചായൻ ദേവനന്തന്റെ അടുത്തേക്ക് ചെന്ന് അയാളുടെ കഴുത്തിൽ കുത്തി പിടിച്ചു.... " ഡോ... ഞാൻ പറഞ്ഞില്ലേ താനേ ഒരു വൃദ്ധനാ അതിന്റെ പരിഗണന എനിക്ക് നല്ലോണം ഉണ്ട്... പക്ഷെ തന്റെ നെറികെട്ട ഓരോ കാര്യങ്ങളും കേട്ടപ്പോൾ ഉണ്ടല്ലോ ആ പരിഗണന അങ്ങ് മാറ്റി ഇപ്പൊ കുത്തി പിടിച്ചേക്കുന്ന നിൽപ്പിൽ തന്നെ തരിച്ച് കൊല്ലാൻ എനിക്ക് തോന്നുണ്ട്... പക്ഷെ ഒറ്റ തരിപ്പിൽ കൊന്നാലൊന്നും ശെരിയാവില്ല... അത് പറഞ്ഞ് ഇച്ചായൻ അയാളുടെ കഴുത്തിൽ നിന്ന് പിടിവിട്ടു... " ദേ നിക്കുന്ന തന്റെ മൂത്തമകൻ തന്നെക്കാട്ടി അത്യാഗ്രഹം ഉള്ളയാൾ ആയോണ്ട് എല്ലാം കറക്ടായി എന്നോ സ്വത്തുക്കൾ താൻ അറിയതെ പേരിലാക്കി... കഴുത്ത് തടവി ചുമചോണ്ട് നിക്കുന്ന ദേവനന്തന്റെ നേരെ ഇച്ചായൻ പറഞ്ഞതുകേട്ട് അയാൾ ഹരിയെ നോക്കി...

" പിന്നെ ദേ തളർന്ന് കിടക്കുന്നവൻ ചന്ദ്രൻ അച്ഛന്റെ കൂടെ സ്വത്തിനുവേണ്ടി എന്ത് നെറികേടും കാണിക്കുന്നവൻ ആ അവൻ പോലും അവന്റെ സ്വത്തുക്കൾ മൊത്തം എഴുതി എടുത്തഡോ... ചുരുക്കം പറഞ്ഞാൽ തനിക്ക് ഒരു സ്വത്തും ഇവിടിപ്പോ നിലവിലില്ല ഡോ ദേവനന്തൻ അച്ഛച്ചാ... താൻ വെറും പാപ്പരായി... തനിക്കിപ്പോ പറയത്തക്ക സ്വത്തുക്കൾ ഇല്ല ഉള്ളതെല്ലാം മക്കൾ കൊണ്ടോയി... പുച്ഛത്തോടെ ഇച്ചായൻ അത്രയും പറഞ്ഞ് പരിഹാസത്തോടെ ചിരിച്ചു... എന്നിട്ട് എല്ലാരെയും ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവിടുന്ന് നടന്നപ്പോൾ കണ്ടു ഇവിടെ നടന്നതെല്ലാം നോക്കി കാണുന്ന ഇശയും ദേവകിയും ധനുഷും ഒക്കെ.... ഇച്ചായൻ അവിടുന്ന് ആ തറവാട്ടിൽ നിന്നിറങ്ങി... എന്നാൽ അവിടം അച്ഛനും മക്കളുമായുള്ള സ്വത്തുക്കൾ തട്ടിയെടുക്കുന്നതിന്റെ ഒരു യുദ്ധം തന്നെ നടക്കുന്നുണ്ടായിരുന്നു.... ★★★★★★★★★★★★★★

" ഹാ അവളുടെ കഴുത്തിൽ താലികെട്ട് എന്റെ ഡേവി.... ഇച്ചായന്റെ പുറകിൽ നിന്ന് അഭി വിളിച്ച് പറഞ്ഞു... ഇന്ന് അമ്പല മുറ്റത്തുവെച്ച് ഇച്ചായന്റെയും ഐഷുവിന്റെയും ചെറുതായൊരു താലികേട്ടൽ ചടങ്ങ് നടക്കുകയാണ്... മുത്തശ്ശൻ ഇച്ചായന് നൽകിയ താലി കെട്ടാതെ തന്റെ പെണ്ണിനെ കല്യാണ പുടവയിൽ നോക്കി നിക്കുവായിരുന്നു ഇച്ചായൻ അപ്പോഴാണ് അഭിയുടെ സംസാരം.... ഇച്ചായൻ ചിരിച്ചോണ്ട് അവളുടെ കഴുത്തിൽ താലികെട്ടി... കണ്ണടച്ച് നടയുടെ മുന്നിൽ കൈകൂപ്പി പ്രാർത്ഥിച്ചോണ്ട് അവൾ അത് സ്വീകരിച്ചു... നെറ്റിയിൽ കുങ്കുമം ഇച്ചായൻ ചാർത്തി... എന്നിട്ട് കുറുമ്പോടെ ചിരിച്ചോണ്ട് തലതാഴ്ത്തി അവളുടെ കഴുത്തിലെ മറുകിൽ അധരങ്ങൾ ചേർത്തു.... ധനുഷും ഇശയും.. അഭിയും മീനാക്ഷിയും.. കാർത്തിയും അലനും ലിസിയും ഫാദിയും.. ചാച്ചനും അമ്മച്ചിയും മുത്തശ്ശനും... ഡാനിയും ഡെന്നിയും ഒക്കെ അവരുടെ കല്യാണം സന്തോഷത്തോടെ നോക്കി കൈകൊട്ടി... ശുഭം...🔥

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story