തീവണ്ടി: ഭാഗം 5

Theevandi

എഴുത്തുകാരി: മുകിൽ

"താൻ....... ഐഷു ഒന്നും മനസിലാകാതെ ഡോറിന്റെ പക്കൽ നിക്കുന്ന ഇച്ചായനെ സംശയത്തോടെ നോക്കി ചോദിച്ചു... "ഞാ... ഞാൻ... അവളെ ഇവിടെ ഇത്ര പെട്ടെന്ന് കാണുമെന്ന്... പ്രേതിക്ഷിക്കാത്തൊണ്ട് തന്നെ... തൊണ്ട ഇടറി ഇച്ചായൻ അവളെ നോക്കി പറഞ്ഞു... "ഹേയ്.. യൂ... താൻ എന്താടോ ഇവിടെ എന്റെ ഓഫീസിൽ... ക്യാബിനിലേക്ക് കയറിയ ഇച്ചായന്റെ നേരെ ആക്രോഷിച്ചോണ്ട് അടുത്തേക്ക് വന്നവൾ പറഞ്ഞു... "എന്റെ പൊന്ന് ആൻവി കൊച്ചെ.. ഞാൻ ഇവിടെ ജോലിക്ക് ജോയിൻ ചെയ്യാൻ വന്നതാണ് ഡേവിഡ്... അവൾക്ക് നേരെ ഞെട്ടൽ മറച്ച് വെച്ചവൻ ഇളിച്ചോണ്ട് പറഞ്ഞു.. ഐഷു അവനെ സംശയത്തോടെ നോക്കി... "താ.. താനാണോ... ഡേവിഡ് ജോൺ പാലക്കൽ... അവന്റെ നേരെ സംശയത്തോടെ നോക്കിയവൾ ചോദിച്ചതും അവൻ ഇളിച്ചോണ്ട് അതെ എന്ന രീതിയിൽ തലയാട്ടി... "ഓഹോ..അപ്പൊ താനാണ് ഡേവിഡ്... ഹരി വല്യച്ഛന്റെ ഫ്രണ്ടിന്റെ മോൻ..ഇവിടെ എന്റെ ഓഫീസിൽ ജോലിക്ക് ജോയിൻ ചെയ്യാൻ വന്നയാൾ... ക്യാബിനിലെ ചെയറിലേക്ക് ഇരുന്നവൾ അവനെ നോക്കി പുച്ഛത്തോടെ ചോദിച്ചു... "അതേ.. ഞാൻ തന്നെയാണ് ഡേവിഡ്... "ഹാം...സോ ഇരിക്കൂ മിസ്റ്റർ... സൗമ്യമായി അവനെ നോക്കി പറഞ്ഞവൾ ടേബിളിൽ കിടക്കുന്ന കസേരയിലേക്ക് ചൂണ്ടി...

ഇച്ചായൻ ഒന്ന് പകച്ചിരുന്നു.. കാരണം ഇത്രയ്ക്ക് സൗമ്യമായി ഈ പെണ്ണ് സംസാരിക്കോ എന്ന് വരെ ചിന്തിച്ച് പോയി...ഇച്ചായൻ നേരെ ആ ചെയറിൽ ഒരു താങ്ക്സ് കാച്ചിയിട്ട് ഇരുന്നു... "മിസ്റ്റർ ഡേവിഡ്... എന്റെ വല്യച്ഛൻ പറഞ്ഞത് തന്നെ... തനിക്ക് ഇന്റർവ്യൂ എടുക്കാതെ തന്ന ഡയറേറ്റായി എന്റെ PA ആയി നിയമിക്കാനാണ്... എനിക്ക് അതിന് ഒരു എതിർപ്പും കാണിക്കാൻ കഴിയില്ല കാരണം എന്റെ വല്യച്ഛന്റെ കമ്പനിയാണിത് അതിലെ എംഡി മാത്രമാണ് ഞാൻ.. വല്യച്ഛന്റെ ഫ്രണ്ടിന്റെ മകനാണ് ഇയാൾ അപ്പൊ ഇയാൾക്ക് ജോബ് തരാതിരിക്കാൻ എന്നെക്കൊണ്ട് കഴിയില്ല... സോ തനിക്ക് ഇവിടെ വേണേൽ ജോബിൽ ജോയിൻ ചെയ്യാം..അല്ലേൽ പോകാം...പിന്നെ തന്റെ എംഡിയാണ് ഞാൻ അതുകൊണ്ട് തന്നെ ഞാൻ പറയുന്ന വർക്കുകൾ കറക്ക്റ്റായി ചെയ്യണം ചെയ്തേ പറ്റൂ..അല്ലാതെ എന്നെ കയറി ഭരിക്കാൻ വന്നേക്കരുത്... ആദ്യമെല്ലാം സൗമ്യമായി അവൾ അവനോട് പറഞ്ഞ് അവസാനം ഒരു താക്കീതെന്ന പോലെ പറഞ്ഞതും..അവൻ അവൾക്ക് നേരെ ഇളിച്ച് കാട്ടി... "അതുപിന്നെ...എനിക്ക് പ്രോബ്ലെം ഒന്നുമില്ല ഞാൻ ഇവിടെ ജോബിന് ജോയിൻ ചെയ്തോളാം ആൻവി കൊച്ചേ... "ലുക്ക് മിസ്റ്റർ ഡേവിഡ് ജോൺ പാലക്കൽ!!!😡ഞാൻ തന്റെ ആൻവി കൊച്ചൊന്നുമല്ല..iam Ishanvi...Ur MD so you call me.. madam...!!😡

"ഓഹ് ശെരി മാഡം... ദേഷ്യത്തോടെ മുഖം ചുവപ്പിച്ചോണ്ട് നിക്കുന്ന അവൾക്ക് നേരെ കളിയാക്കി ചിരിച്ചോണ്ട് അവൻ പറഞ്ഞു... "പിന്നെ മാഡം... "എന്താ.... "ഹോ മാഡം എന്തേലും പറയുന്നതിന് മുന്നേ ഇങ്ങനെ കിടന്ന് ചൂടാവല്ലേ.. പറഞ്ഞതിന് ശേഷം ചൂടവേണ്ട കാര്യം ആണേൽ ചൂടായിക്കോ... "ഡോ.. ഞാൻ ചൂടാവണോ വേണ്ടേ എന്നത് എന്റെ ഇഷ്ട്ടമാണ്...ഞാൻ തന്നോട് പറഞ്ഞല്ലോ ജോലിക്ക് വന്നാൽ ജോലി ചെയ്തിട്ട് പോണം അല്ലാതെ എന്നെ ഭരിക്കാൻ നോക്കരുത്....😡 "അയ്യോ മേഡം ഞാൻ മേഡത്തിനെ ഭരിക്കാൻ വന്നതല്ല ഒരു കാര്യം ചോദിക്കാൻ വന്നതാണ്.. അതിന് ഇങ്ങനെ ചാടല്ലേ ഞാൻ ഒന്ന് പറഞ്ഞോട്ടെ പ്ലീസ്... അവൾക്ക് നേരെ കൈകൂപ്പി യാജനപോലെ ഇച്ചായൻ പറയുന്നതുകേട്ട്.. ഐഷു പിന്നെ ഒന്ന് ശ്വാസമെടുത്തിട്ട് ഇച്ചായന് നേരെ തിരിഞ്ഞു... "എന്തോന്നാ തനിക്ക് ചോദിക്കാൻ ഉള്ളത്.. ചോദിച്ചിട്ട് പോടോ... "ഹാം.. അതായത് വേറെ ഒന്നുമല്ല എന്റെ ക്യാബിൻ എവിടെയാണ് എന്റെ ജോബ് എങ്ങനത്തെയാണ് അതൊക്കെ ഒന്ന് പറഞ്ഞ് തന്നാൽ കൊള്ളാവായിരുന്നു... ഇച്ചായൻ അവളെ നോക്കി പറഞ്ഞതും.. ഐഷു ടെലിഫോണിൽ വിളിച്ച് ആരോടോ അങ്ങോട്ട് വരാൻ പറഞ്ഞു.. പെട്ടെന്ന് തന്നെ നേരെത്തെ ഇച്ഛായനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്ന ലേഡി അകത്തേക്ക് വന്നു...

"മേഡം... "ഹാ.. അനാമിക ഇതാണ് നമ്മുടെ പതിയെ PA mr. ഡേവിഡ് ജോണ് പാലക്കൽ... ഇയാളുടെ ജോബ് എങ്ങനെയാണ് ചെയ്യേണ്ടതെന്നുമൊക്കെ ഓരോന്ന് പറഞ്ഞ് കൊടുത്തേക്ക്... ലേഡിക്ക് നേരെ അവളത് പറഞ്ഞ്..ഇച്ഛായന്റെ നേരെ തിരിഞ്ഞു... "പിന്നെ ഡേവിഡ് നാളെ രാവിലെ ഷാർപ്പ് 10.o clock ആകുമ്പോൾ തന്നെ ഇവിടെ എത്തിയെക്കണം...ഹാ തന്റെ ക്യാബിൻ ദേ അതാണ്... ഐഷു ഇരിക്കുന്ന ഓഫീസിന്റെ നേരെ സൈഡിലായി ഒരു ഗ്ലാസ്സ് വാളും ഗ്ലാസ്സ് ഡോറും ചേർന്ന് ഒരു ക്യാബിൻ അകത്ത് ടേബിളും അതിൽ കമ്പ്യൂട്ടറും കുറച്ച് ഫയലുകളും ഇരിപ്പുണ്ട്... "ഹാ അനാമിക എന്തായാലും പുതിയ പിയേക്ക് എല്ലാ കാര്യങ്ങളും പറഞ്ഞ് കൊടുത്തേക്ക് നാളത്തോട്ട് ഇവിടെ ജോബിന് വരേണ്ടയാൾ അല്ലെ...ഡേവിഡ് താൻ പൊയ്ക്കോളൂ... "ശെരി മേഡം... ആ അനാമിക അത് പറഞ്ഞ് ക്യാബിനിലെ ഡോർ തുറന്ന് പോയി... ഇച്ഛായനാണേൽ ഐഷുവിനെ തന്നെ നോക്കി ഇരിക്കുവായിരുന്നു... "എന്താടോ താൻ പോകുന്നില്ലേ...😠 ഗൗരവത്തോടെ അവനു നേരെ അവൾ പറഞ്ഞതും അവൻ അവളെ നോക്കി ചിരിച്ചോണ്ട് കാബിനിൽ നിന്ന് എണീറ്റു...എന്നിട്ട് നേരെ ഡോറിന്റെ പക്കൽ പോയി തിരിഞ്ഞ് ഐഷുവിനെ നോക്കി..അവളാണേൽ എന്തെന്ന് രീതിയിൽ പുരികം ചുളുക്കി അവനെ നോക്കി...

"പിന്നെ നീ ചൂടാകുമ്പോൾ നിന്റെ മൂക്കങ് ചുവന്ന് കയറും അത് കാണാൻ വല്ലാത്തൊരു ചേലാടി ആൻവി കൊച്ചേ... "ഡോ....തന്നെ ഞാൻ😡😡😡 അവൾ എന്തേലും പറയുന്നതിന് മുന്നേ അവൻ ചിരിച്ചോണ്ട് ഡോർ തുറന്ന് പുറത്തേക്ക് വേഗത്തിൽ പോയിരുന്നു...എന്നാൽ അവളുടെ ശ്രദ്ധ ഒരുനേരം അവന്റെ കവിളിൽ കുറ്റിത്താടിയിൽ ഒളിഞ്ഞിരിക്കുന്ന നുണക്കുഴിയിലേക്ക് കണ്ണ് പോയിരുന്നു...ചിരിക്കുമ്പോൾ കാണാൻ കഴിയുന്ന ആ നുണക്കുഴി.. പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് അവൾ മുമ്പിലുള്ള ലാപ്പിലേക്ക് കണ്ണുകൾ നട്ടു... ★★★★★★★★★★★★★★★ ഓഫീസിൽ നിന്ന് വന്ന ഇച്ഛായൻ വൈകിട്ട് അവന്മാരെ വിളിച്ച് ഗ്രൗണ്ടിലേക്ക് ചെല്ലാൻ പറഞ്ഞു...ഇച്ഛായനും വൈകിട്ടായപ്പോ നേരെ ഗ്രൗണ്ടിലേക്ക് പോയി..അവിടെ ചെന്നപ്പോൾ തന്നെ അഭിക്കിട്ട് ഇച്ഛായൻ കൊടുത്തിരുന്നു... വേറെ ഒന്നുമല്ല എംഡി നമ്മടെ ഐഷുവാണെന്ന് പറയാതൊണ്ട് തന്നെയായിരുന്നു...പിന്നെ പറയാതിരുന്നത് ഫാദി പറഞ്ഞിട്ട് കൂടിയാണെന്ന് കേട്ടതും ഇച്ഛായൻ നല്ലോണം നമ്മടെ ഫാദിക്കിട്ട് ചാമ്പി... നിരന്ന് കിടക്കുന്ന മൈതാനത്ത് കുറെ കുട്ടികൾ കാൽപ്പന്ത് കളിയും മറ്റ് കുട്ടികൾ വേറെ കളികളിലും ഏർപ്പെടുവാണ്... ഇച്ഛായനും പിള്ളേരും ഫോണിൽ തന്നെയാണ് കളി...ഇച്ഛായൻ കയ്യിലിരുന്ന സിഗരറ്റ് വലിച്ചോണ്ട് തന്നെ ഫോണിൽ ശ്രേദ്ധിക്കുന്നത്...

പെട്ടെന്ന് ഫാദി മൈതാനത്തിന്റെ സൈഡിലൂടെ നടന്ന് വരുന്ന ലിസിയേയും അവളുടെ കൂടെ വരുന്ന പെൺകുട്ടിയെയും ഫാദി ഇച്ഛായൻ ചൂണ്ടിക്കാട്ടി... അപ്പോൾ തന്നെ ഇച്ഛായൻ കയ്യിലിരുന്ന സിഗരറ്റ് തറയിലിട്ട് ഷൂ ഇട്ടിരുന്ന കാൽ വെച്ച് അത് ചവിട്ടി ഞെരുക്കിയിട്ട്... നേരെ ഇച്ഛായൻ ലിസിയേ അവിടുന്ന് വിളിച്ചതും.. കൂടെയുള്ള പെൺകുട്ടിയും ലിസിയും കൂടെ അവരുടെ അടുത്തേക്ക് വന്നിരുന്നു... ക്രിസ്റ്റൽ കണ്ണുകൾ.. ചുവന്ന നിറത്തിലെ അധരങ്ങൾ കുഞ്ഞ് മൂക്ക്..മുട്ട് വരെയുള്ള ഇടതൂർന്ന കറുത്ത നീളം മുടയിഴകൾ..വെളുത്ത് അത്യാവശ്യം വണ്ണം തോന്നിക്കുന്ന പെൺകുട്ടി... വെള്ള ചുരിദാറാണ് ഇട്ടിരിക്കുന്നത്...ഇച്ഛായൻ കുറച്ച് നേരം അവളെ നോക്കി നിന്നു...അവളുടെ കണ്ണുകളും ഇച്ഛായനിൽ തന്നെയായിരുന്നു...പെട്ടെന്ന് തന്നെ ഇച്ഛായൻ നോട്ടം മാറ്റി മുന്നിൽ നിക്കുന്ന ലിസിയെ നോക്കി... "നീ എവിടെ പോയതാടി... "അത് ചേട്ടായി കോളേജിൽ നിന്ന് വരാൻ നേരം തെക്കേടത്തുള്ള ലൈബ്രറിയിൽ ഒന്ന് കയറി അവിടുന്ന് പോയ വഴിക്കാണ് മരിയ ചേച്ചിയുമായി ഞാൻ ഇങ് പോന്നത്... "മരിയ.... ഇച്ഛായൻ മനസിലാകാതെ ലിസിയേ നോക്കി... "ഹ്മ്മ് ഇച്ഛായൻ മറന്നോ പത്രോസ് അങ്കിളിന്റെ ഇളയമോൾ മരിയ ചേച്ചിയാണ് ദേ എന്റെ പക്കൽ നിക്കുന്നത്...കഴിഞ്ഞ ആഴ്ച്ച തൃശ്ശൂരിൽ നിന്ന് വന്നതാ...

"ഓ.. ഞാൻ.. "എനിക്കറിയാം ഡേവിച്ചനെ മുമ്പ് വീട്ടിൽ വരുമ്പോൾ കാണാറുണ്ടായിരുന്നു... ഇച്ഛായനെ നോക്കി അവൾ പറഞ്ഞതും..ഇച്ഛായൻ ഒന്ന് ചിരിച്ച് കൊടുത്തിട്ട് ലിസിക്ക് നേരെ തിരിഞ്ഞു.. "ടി.. വേഗം അവിടെ ഇവിടെ തിരിഞ്ഞ് നടക്കാണ്ട് വീട്ടിലേക്ക് പോയെക്ക് അമ്മച്ചി അവിടെ നിന്നേം കാത്ത് നിപ്പുണ്ടായിരിക്കും... "എന്നാൽ പോവാണ് ചേട്ടായി... അത് പറഞ്ഞ് ലിസി മരിയയും കൂട്ടി മുന്നോട്ട് നടന്നു... അപ്പോളും അവൾ തിരിഞ്ഞൊന്ന് ഇച്ഛായനെ നോക്കാൻ മറന്നില്ല... പക്ഷെ ഇച്ഛായൻ അത് മൈന്റാക്കാതെ കൂട്ടുകാരോടൊപ്പം ഓരോന്ന് പറഞ്ഞിരുന്നു... "അല്ലെടാ നീ അന്ന് ഞങ്ങളോട് പറഞ്ഞില്ലല്ലോ നീയും ഇഷയും ആയിട്ട് എങ്ങനാ പരിജയമെന്ന്... പെട്ടെന്ന് കാർത്തി ഇച്ഛായനോട് ചോദിച്ചു... "ശെരിയാ നീ ഞങ്ങളോട് പറഞ്ഞില്ലലോ... അതിനെ പിന്താങ്ങി അഭി അത് ചോദിച്ചതും.. ഇച്ഛായൻ എല്ലാരേയും നോക്കി ചിരിച്ചിട്ട്..സിഗരറ്റ് പാക്കറ്റിൽ നിന്ന് ഒന്നെടുത്ത് കത്തിച്ച് ചുണ്ടിൽ വെച്ച് ഒന്ന് വലിച്ച് വിട്ടു... "പ്രതെകിച്ച് വലിയ പരിജയമൊന്നുമില്ല.. എന്നാലും ലിസി ഇഷ്ട്ടപോലെ ലൈബ്രറി ബുക്ക്‌സ് വായിക്കും.. അവളാണേൽ തെക്കേടത്തുള്ള ലൈബ്രറിയിൽ ബുക്ക് എടുക്കാൻ എന്നെയാണ് പറഞ്ഞ് വിടുന്നെ.. കൂടുതലും മാധവിക്കുട്ടിയുടെ നോവലാണ് ലിസി വായിക്കുന്നത്..

ഞാൻ അത് എടുക്കുന്ന ടൈമിലാണ് ഇഷയെ കണ്ടുമുട്ടുന്നത്.. അങ്ങനെ അവിടെവെച്ച് പരിജയമായതാണ്... കുറച്ച് ദിവസങ്ങളിൽ കാണും..പിന്നെ പിന്നെ അങ്ങനെ കാണാൻ ഒന്നും പറ്റിയില്ല.. അമൃതയുടെ കല്യാണത്തിൽ വെച്ച് കണ്ടപ്പോളാണ് അറിഞ്ഞത് അഭിയുടെ കൊച്ചച്ഛന്റെ മോളാണെന്ന്... അല്ലാതെ ആ പാവത്തിനെ എനിക്ക് അറിയാൻ മേലാ..." "ഹ്മ്മ് ഞാൻ കരുതി നീ വായിനോക്കിയതും ഷുഗർ അടിച്ച് വളച്ചതുമായ ഏതോ പെണ്ണാണെന്ന്... ഫാദി പറയുന്നതുകേട്ട് ഇച്ഛായൻ നല്ലോണം അവനെ നോക്കി ഇളിച്ചിട്ട് തലമണ്ട നോക്കി ഒന്ന് കൊടുത്തു... അതിന് ശേഷം പിന്നെ ഒന്നും ചെക്കൻ മിണ്ടാൻ വന്നില്ല... പിന്നെ അഭി ഓഫീസിലെ ഒരു സാധാ എംപ്ലോയീ ആയിട്ടാണ് ഹരി നിയോഗിച്ചിരിക്കുന്നത്... ★★★★★★★★★★★★★★ പിറ്റേ ദിവസം,.... ഇച്ഛായനെ രാവിലെ തന്നെ അന്നമ്മച്ചി വിളിച്ച് ഉണർത്തിയതും ഓഫീസിൽ പോകാനുള്ളത് പറഞ്ഞതും.. അപ്പോൾ തന്നെ ഇച്ഛായൻ ഫ്രഷായി.. ഒരു ഫുൾ സ്ലീവ് വൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസും എടുത്തിട്ട് ജസ്റ്റ് ഇഞ്ച് ചെയ്ത് വെച്ചു... വീട്ടിൽ നിന്ന് ഇറങ്ങി ഇച്ഛായൻ ഡ്യൂക്കും എടുത്തോണ്ട് നേരെ ഓഫീസിലേക്ക് പോയി.. പത്തിനോട് അടുക്കാൻ അഞ്ച് മിനുറ്റുള്ളപ്പോൾ തന്നെ ഇച്ഛായൻ ക്യാബിനിൽ എത്തി... നോക്കിയപ്പോൾ എംഡി സീറ്റിൽ നമ്മടെ ഐഷുട്ടിയെ കണ്ടില്ലാത്തൊണ്ട് ഇച്ഛായൻ ഒന്ന് സംശയിച്ചോണ്ട് ഇച്ഛായന്റെ ക്യാബിനിൽ കയറി...ഗ്ലാസ് വാൾ ആയതുകൊണ്ട് ഐഷുവിന്റെ ക്യാബിൻ ഇച്ഛായനും കാണാം..

അവിടെ നിന്ന് അവൾക്കും ഇച്ഛായന്റെ ക്യാബിൻ കാണാൻ കഴിയുമായിരുന്നു.. കുറച്ച് നേരം ഇച്ഛായൻ ഇന്നലെ ആ ലേഡി പറഞ്ഞ് കൊടുത്ത കാര്യങ്ങൾ ഓരോന്ന് കമ്പ്യൂട്ടറിൽ ചെയ്തിരിക്കുന്ന നേരമാണ്..ഐഷു അവളുടെ ക്യാബിനിലേക്ക് കയറി വന്നിരുന്നത്... "മേഡം.... ഗുഡ് മോർണിംഗ്... ഇച്ഛായന്റെ റൂമിലെ ഡോർ ഓപ്പൺ ആയി കിടക്കുന്നോണ്ട് ഇച്ഛായൻ അവിടിരുന്ന് തന്നെ അവളെ നോക്കി ഉച്ചത്തിൽ വിളിച്ച് പറഞ്ഞു... എന്നാൽ തിരിച്ച് റിപ്ലൈ തരാത്തോണ്ട് ഇച്ഛായൻ അവിടെ നോക്കിയപ്പോൾ.. ഐഷു ലാപ്പിൽ കണ്ണും നട്ടിരിപ്പാണ്...പിന്നെ ഇച്ഛായൻ വേഗം തന്നെ ക്ലിയർ ആക്കി വെച്ചിരുന്ന ഫയലുമായി ഐഷുവിന്റെ അടുത്തേക്ക് പോയി... "മേഡം... ഇന്നലെ ഒരു ഫയൽ അനാമിക തന്നിരുന്നു ക്ലിയർ ചെയ്ത് മേഡത്തിനെ ഏൽപ്പിക്കാൻ.. ഇന്നാ മേഡം ഞാൻ ചെയ്തിട്ടുണ്ട്... ലാപ്പിൽ നോക്കിയിരിക്കുന്ന ഐഷുവിന് നേരെ അവനത് നീട്ടി...എന്നാൽ അവളത് മൈന്റാക്കാതെ അവളുടെ ലാപ്പിൽ ശ്രേദ്ധ തിരിച്ചു... "മേഡം... "താനിത് ഒന്ന് കൊണ്ട് പോയേ ഞാൻ പിന്നീട് നോക്കാം😠 ദേഷ്യത്തോടെ അവനെ നോക്കാതെ അവൾ പറഞ്ഞു...എന്നാൽ അവൻ കരുതിയത് ചുമ്മാ തന്നെ വട്ടാക്കാൻ അവൾ പറയുന്നതെന്ന് കരുതി... "പറ്റില്ല മേഡം.. ഞാൻ ഇത് ഇന്നലെ ഉറക്കമൊഴിച്ചിരുന്ന് ചെയ്ത് തീർത്തതാണ്..

എനിക്ക് ഇപ്പൊ തന്നെ ഇത് നോക്കി തരണം.... ഇച്ഛായൻ ഫയൽ അവൾക്ക് നേരെ നീട്ടി അത്രയും പറഞ്ഞതും.. പെട്ടെന്നാണ് ഐഷു അവനിൽ നിന്ന് ആ ഫയൽ വാങ്ങി എടുത്ത് നിലത്തേക്ക് എറിഞ്ഞു... """പോയി ആദ്യമേ ഉണ്ടാക്ക് തന്റെ ഫയൽ... ഗേറ്റ് ലോസ്റ്റ്...😡😡😡""" ദേഷ്യത്തോടെ വിറച്ചവൾ അവന് നേരെ ചാടിയതും..ഇച്ഛായൻ ഒന്നും പറയാതെ കുറച്ച് നേരം അവളെ നോക്കി... "സോറി... ഇച്ഛായൻ അവളെ നോക്കാതെ തല താഴ്ത്തി പറഞ്ഞ് തറയിൽ കിടക്കുന്ന പേപ്പേഴ്‌സ് ഫയലിൽ ഒതുക്കി അവളുടെ ക്യാബിനിൽ നിന്ന് ഇച്ഛായന്റെ ക്യാബിനിലേക്ക് വന്ന്.. ഫയൽ ടേബിളിൽ വെച്ചതിന് ശേഷം... അവിടുന്ന് ഇറങ്ങി ഡോർ തുറന്ന് നേരെ വാഷ് റൂമിലേക്ക് ലക്ഷ്യമാക്കി നടന്നു...  രാവിലെ തന്നെ ഓണ്ലൈനായി ഒരു ഗ്രൂപ്പുമായി ചെറിയൊരു കോണ്ഫറന്സ്സ് വീഡിയോ കാൾ വീട്ടിൽ വെച്ച് കഴിഞ്ഞാണ് ഐഷു അവിടുന്ന് ഇറങ്ങിയത്..പക്ഷെ ഇറങ്ങുന്ന ഇടയ്ക്ക് ഒരു പ്രോജക്റ്റ് ഇന്ന് തന്നെ കൊടുക്കുന്നതുകൊണ്ട് അത് ചെയ്ത് തീർക്കാൻ വേണ്ടി വീട്ടിൽ നിന്ന് നേരെത്തെ ഇറങ്ങിയതും.. അച്ഛനുമായി അവൾ ഓരോന്ന് പറഞ്ഞ് വഴക്കായി.. അതിന്റെ ഇടയിൽ അച്ഛച്ചനാണ് പ്രോബ്ലെം സോൽവാക്കി അവളെ ഓഫീസിലേക്ക് വിട്ടത്.. എന്നാലും അച്ഛനും മോളും വഴക്കിൽ തന്നെയായിരുന്നു...

ഓഫിസിൽ എത്തിയതിന് ശേഷം വർക്ക് ചെയ്യുന്ന നേരം ഇച്ഛായൻ ഓരോന്ന് പറഞ്ഞതൊക്കെ അവൾ ശ്രദ്ധിക്കാതെ ഇരുന്നു.. പിന്നീട് അത് നോക്കാമെന്ന് പറഞ്ഞിട്ടും.. ഓരോന്ന് ഇച്ഛായൻ പറയുന്ന കേട്ടാണ് ലാസ്റ്റ് ദേഷ്യത്തോടെ ആ ഫയൽ എടുത്തെറിഞ്ഞത്... പക്ഷെ അവസാനം ഇച്ഛായൻ തിരിച്ച് മറുപടി പറയാതെ ഒരു സോറി മാത്രം പറഞ്ഞ് ഒഴിവായി പോയപ്പോളാണ് ഐഷുവിനും താൻ ചെയ്തത് തെറ്റാണെന്ന് ബോധ്യമായത്... അവൾക്ക് ആകെ പ്രാന്ത് എടുക്കുന്നുണ്ടായിരുന്നു.. തലമുടിയിൽ കൈകളിട്ട് കോർത്ത് വലിച്ചു... വീണ്ടും ദേഷ്യത്തോടെ അവൾ ലാപ്പിൽ നോക്കി ശ്രേദ്ധിച്ചെങ്കിലും അവൾക്ക് വീണ്ടും ഇച്ഛായന്റെ മുഖം ഓർമ വന്നത്.... എന്നാലും അത് ഒഴിവാക്കി അവൾ ലാപ്പിൽ നോക്കി പ്രോജക്റ്റ് ചെയ്ത് കഴിഞ്ഞിട്ട്.. ഇച്ഛായന്റെ ക്യാബിനിലേക്ക് നോക്കി അവിടെ ആളെ കാണാത്തൊണ്ട് ഒന്ന് സംശയിച്ചോണ്ട് അവൾ റൂമിലെ ഡോർ തുറന്ന് പുറത്തിറങ്ങിയപ്പോൾ കണ്ടു.. അനാമികയുമായി കളിച്ച് ചിരിച്ച് സംസാരിക്കുന്ന ഇച്ഛായനെ.. ഒരു നിമിഷം അവൾക്ക് അത് കണ്ട് സന്തോഷം തോന്നിയെങ്കിലും അത് മറച്ച് വെച്ചവൾ അവനെ വിളിക്കാൻ തന്നെ തീരുമാനിച്ചു... """മിസ്റ്റർ... ഡേവിഡ് ജോൺ പാലക്കൽ... """ അവളുടെ ദേഷ്യത്തോടെയുള്ള വിളികേട്ട് ഇച്ചായൻ ഞെട്ടി തരിച്ച് ഐഷുവിനെ നോക്കി............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story