തീവണ്ടി: ഭാഗം 6

Theevandi

എഴുത്തുകാരി: മുകിൽ

"""മിസ്റ്റർ... ഡേവിഡ് ജോൺ പാലക്കൽ... """ അവളുടെ ദേഷ്യത്തോടെയുള്ള വിളികേട്ട് ഇച്ചായൻ ഞെട്ടി തരിച്ച് ഐഷുവിനെ നോക്കി... "താൻ ഇങ്ങോട്ട് വാടോ... ഐഷു വിളിച്ചതും ഇച്ഛായൻ അപ്പോൾ തന്നെ അനാമികയോട് ബൈ പറഞ്ഞ് നേരെ അവളുടെ അടുത്തേക്ക് വന്നിരുന്നു... "മേടം... "എന്താടോ തന്റെ കിന്നരിക്കൽ ഇതുവരെ തീർന്നില്ലേ... "അത് മേടം... "വേണ്ടാ.. ഒന്നും പറയണ്ട.. ഓഫീസ് ടൈമിൽ വർക്ക് ചെയ്യണം അല്ലാണ്ട് കണ്ടവളുമാരോട് കിന്നരിക്ക അല്ല വേണ്ടത്... ഡോർ തുറന്ന് ക്യാബിനിലേക്ക് കയറികൊണ്ട് അവൾ അവനിക്ക് നേരെ പറഞ്ഞു... "അങ്ങനെ അല്ല മേടം ഞാൻ വാഷ് റൂമിൽ പോകാൻ നേരം അവളെ കണ്ടതാണ്.. "എന്തേലും ആയിക്കോട്ടെ...പക്ഷെ ഇവിടെ ഓഫീസിൽ കറക്റ്റ് ടൈമിന് വർക്ക് ചെയ്തോണം അല്ലാതെ കിന്നരിച്ച് ഇരിക്കാൻ പാടില്ല... കേട്ടൊഡോ...😠 ചെയറിലിരുന്ന് അവന് നേരെ ദേഷ്യത്തോടെ അവൾ പറഞ്ഞതും.. ഇച്ഛായൻ തലയാട്ടി... "ഹ്മ്മ്... ഞാൻ നേരെത്തെ കുറച്ച് ബിസിയിലായി പോയി അതുകൊണ്ടാണ് ഫയൽ നോക്കി തരാത്തത്‌...ഇപ്പൊ ഫ്രീ ആണ് താൻ പോയി ആ ഫയൽ എടുത്തിട്ട് വാ... "അത് മേടം... "ഡോ.. താൻ പോയി എടുത്തിട്ട് വാടോ... പിന്നെ ഇച്ഛായൻ ഒന്നും പറയാൻ നിക്കാതെ ക്യാബിനിലേക്ക് പോയി ഫയൽ ഒക്കെ അടുക്കി വെച്ച് ശേരിയാക്കി അവിടുന്ന് ഇറങ്ങി..

ഐഷു അവൻ ചെയ്യുന്നതൊക്കെ നോക്കി കാണുന്നുണ്ടായിരുന്നു...ഫയലുമായി ഇച്ഛായൻ നേരെ ഐഷുവിന്റെ അടുത്തേക്ക് വന്ന് അത് നീട്ടി... അത് അവൾ വാങ്ങി മൊത്തത്തിൽ നോക്കി എന്നിട്ട് പുച്ഛത്തോടെ അവനെ നോക്കി... "താൻ ചെയ്തിരിക്കുന്നത് ഏറെക്കുറെ ശെരി തന്നെയാണ് ബട്ട്.. ഇതിലാണേൽ ഇതിന്റെ പ്രോഫിറ്റ് മാർക്കറ്റിംഗ് അതിലൊക്കെ ഏറെക്കുറെ തെറ്റുകൾ ഉണ്ട്... ഹ്മ്മ് സരമില്ല പുതിയ ആളല്ലേ.. എന്തായാലും ഈ ഫയൽ ഒന്ന് ശേരിയായി ക്ലിയർ ചെയ്തിട്ട് കൊണ്ട് വാ... അത് പറഞ്ഞവൾ അവനിക്ക് നേരെ ആ ഫയൽ നീട്ടി എറിഞ്ഞു.. ഇച്ഛായൻ അത് ക്യാച്ച് ചെയ്തോണ്ട് അവളെ ഒന്ന് കണ്ണ് കൂർപ്പിച്ച് നോക്കിയിട്ട് പോവാൻ തിരിഞ്ഞതും..അവൾ വീണ്ടും അവനെ വിളിച്ചു... "ഡോ താൻ എന്തായാലും വർക്ക് ചെയ്യുവല്ലേ... അപ്പൊ പിന്നെ ഞാൻ ഒരു മെയിൽ തന്റെ ക്യാമ്പ്യൂട്ടറിൽ അയച്ചിട്ടുണ്ട്... അത് ഇന്ന് വൈകുന്നേരത്തിന് ഉള്ളിൽ ചെക്ക് ചെയ്ത് അതിന്റെ തെറ്റുകൾ തിരുത്തി എനിക്ക് ഫോർവെഡ് ചെയ്‌തേക്കണം...എന്തേലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിച്ചേക്കണം... പിന്നെ ഒരു കോൺഫറൻസ് മീറ്റിങ് ഉണ്ട് ഇവിടെ ഓഫീസിൽ..ഇവിടുത്തെ തന്നെ കുറച്ച് ഉയർന്ന കമ്പനീസുമായി.. ഇന്ന് 2:00 pm നാണ്... കുറച്ച് നേരം കഴിഞ്ഞ് അതിന്റെ ഫയൽ അനാമിക തനിക്ക് കൊണ്ട് തന്നേക്കും...

സോ യൂ മേ ഗോ നൗ..." അത്രേം പറഞ്ഞവൾ ലാപ്പിൽ നോക്കി ഇരുന്നതും..ഇച്ഛായൻ പിന്നെ ഒന്നും പറയാതെ ഇച്ഛായന്റെ ക്യാബിനിലേക്ക് പോയിരുന്നു... സത്യം പറഞ്ഞാൽ നേരെത്തെ അവൾ കിടന്ന് ചാടിയതിന് ഇച്ഛായന് ചെറുതായി ദേഷ്യം വന്നിരുന്നു അത് മാറ്റാനാണ് വാഷ് റൂമിൽ പോയത്.. എന്നിട്ട് അവിടെ വെച്ച് സിഗരറ്റ് വലിച്ചതിനു ശേഷം സ്മേൽ അറിയാതെ ഇരിക്കാൻ ചൂയിൻകം ചവച്ചിട്ട് പോന്നത്...അപ്പോഴാണ് അനാമികയെ കണ്ടതും മൂഡ് ശെരിയാവൻ അവളുമായി സംസാരിച്ചത്.. അതിനിടയ്ക്ക് ഈ കുരിശ് ഇങ്ങനെ കിടന്ന് ചാടുമെന്ന് ഇച്ഛായൻ സ്വപ്നത്തിൽ പോലും വിജാരിച്ചില്ലായിരുന്നു... നിലാവിന്റെ നീലഭസ്മ കുറി അണിഞ്ഞവളെ.. കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളെ.. ഏതപൂർവ്വ തപസ്സിനായി ഞാൻ സ്വന്തമാക്കി നിന്നെ... രാഗലോല പരാഗ സുന്ദര ചന്ദ്ര മുഖ ബിംബം.. നിലാവിന്റെ നീലഭസ്മ കുറി അണിഞ്ഞവളെ.. കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളെ.. ചുണ്ടിൽ പാട്ടിന്റെ ഈണവുമായി ഇച്ഛായൻ നേരെത്തെ ചെയ്തിരുന്ന ഫയൽ നോക്കി ശേരിയാക്കി കൊണ്ടിരുന്നു...ആദ്യം ചെയ്തിരുന്ന ഫയലൊക്കെ ഏകദേശം ശേരിയാക്കി മാറ്റി വെച്ചിട്ട് ഇച്ഛായൻ കമ്പ്യൂട്ടർ ഓൺ ചെയ്ത് ഐഷു അയച്ച് കൊടുത്ത മെയിൽ എടുത്ത് ക്ലിയർ ചെയ്യാൻ തുടങ്ങിയിരുന്നു...

ചെറുതായി അതിൽ സംശയം തോന്നിയെങ്കിലും അത് ശ്രദ്ധിക്കാതെ വീണ്ടും അത് ക്ലിയർ ചെയ്‌തെങ്കിലും... ചെറിയ ചെറിയ പോരായ്മ മതി ഐഷു കിടന്ന് ചാടാൻ എന്ന് ഇച്ഛായന് ബോധ്യമായിരുന്നു... എന്തേലും സംശയം ഉണ്ടേൽ ഐഷുവിനോട് പറയണമെന്ന് പറഞ്ഞോണ്ട് തന്നെ ഇച്ഛായൻ പറയാൻ തീരുമാനിച്ചു... ഇച്ഛായൻ അവിടുന്ന് എണീറ്റ് നേരെ ക്യാബിനിലെ ഡോർ തുറന്ന് ഐഷുവിന്റെ ക്യാബിന്റെ അടുത്തേക്ക് പോയി... ഇച്ഛായനെ അവിടെ കണ്ടതും ഐഷു നെറ്റി ചുളിച്ച് ഇച്ഛായനെ നോക്കി..ഇച്ഛായൻ അവൾക്ക് നേരെ വളിച്ച ഇളി പാസാക്കി... "എന്താടോ.. ഐഷു അവനെ സംശയത്തോടെ നോക്കി ചോദിച്ചു... "ആൻവി...യ്യോ...സോറി മേടം...മേടം അയച്ച് തന്ന മെയിലിൽ ചെറിയൊരു സംശയം ഒന്ന് ക്ലിയറാക്കി തരോ... "ഹ്മ്മ് താൻ പൊയ്ക്കോ ഞാൻ വന്നേക്കാം... ഐഷു അത്രേം പറഞ്ഞതും.. ഇച്ഛായൻ നേരെ ക്യാബിനിലേക്ക് പോയി.. കമ്പ്യൂട്ടറിന്റെ മുന്നിൽ ചെന്ന് വീണ്ടും അത് നോക്കിയിരുന്നു...പെട്ടെന്ന് മൂക്കിലേക്ക് തുളച്ച് കയറിയ ഷാമ്പുവിന്റെ മണവും ഒപ്പം ടൈറ്റാൻ സ്‌കിൻ ന്യൂട് പെർഫ്യൂമിന്റെ സ്മെൽ ഇച്ഛായന്റെ നാസികയിൽ തുളച്ച് കയറി..അത് ഇച്ഛായൻ നല്ലോണം വമിച്ച് എടുത്തു... പെട്ടെന്ന് തോളിന്റെ ഭാഗത്ത്‌ ചെറുതായി ഭാരം തോന്നിയതും..

ഇച്ഛായൻ തല തിരിച്ച് നോക്കിയപ്പോൾ കണ്ടു... തന്റെ തോളോട് ചേർന്ന് മുഖം താഴ്ത്തി കമ്പ്യൂട്ടറിൽ നോക്കുന്ന ഐഷുവിനെ.. ഒപ്പം വെളുത്ത നീളം വിരലുകൾ മൗസിൽ ചലിച്ചോണ്ടിരുന്നു... അപ്പോഴും ഇച്ഛായന്റെ ശ്രേദ്ധ അവളിൽ ആയിരുന്നു... അവളിലെ കഴുത്തിൽ കാണുന്ന കറുത്ത മറുക് ഇച്ഛായന് വ്യക്തമായി കാണാമായിരുന്നു..അവളുടെ മറ്റേ കൈ ഇച്ഛായന്റെ ചെയറിൽ പിടിച്ചിരുപ്പുണ്ടായിരുന്നു... സാരിയാണ് വേഷം അഴിച്ചിട്ടിരിക്കുന്ന മുതുകിന്റെ അത്രേം വരെയുള്ള ഇളം കാപ്പിനിറത്തിലെ മുടി അനുസരണയില്ലാതെ അവളുടെ മുഖത്തേക്ക് വീണ് കൊണ്ടിരുന്നു... അപ്പോഴും അവളുടെ ശ്രേദ്ധ മോണിറ്ററിൽ ആയിരുന്നു... ഇച്ഛായൻ പതിയെ മുന്നോട്ട് വീണ് കിടക്കുന്ന അവളുടെ മുടി ഇഴകളെ കൈകൾ നീട്ടി അത് പതിയെ ചെവിയോരത്ത് ഒതുക്കി വെച്ചു... പെട്ടെന്ന് ഒരു കരസ്പർശം അറിഞ്ഞ ഐഷു തിരിഞ്ഞതും...തന്നെ തന്ന കണ്ണിമ വിടാതെ നോക്കിയിരിക്കുന്ന ആ കരിനീല കണ്ണുകളുള്ള നമ്മടെ ഇച്ഛായനെയാണ്... ഇച്ഛായന്റെ കൈ വിരലുകൾ അപ്പോഴും അനുസരണ ഇല്ലാതെ മുന്നോട്ട് പാറി പറക്കുന്ന അവളുടെ മുടിയിഴകളെ വകഞ്ഞ് മാറ്റുന്നുണ്ടായിരുന്നു... ഒരു നിമിഷം ഐഷുവിന്റെ കണ്ണുകൾ കമ്പ്യൂട്ടറിൽ നിന്ന് ഇച്ഛായന്റെ മുഖത്തേക്ക് ശ്രേദ്ധ വീണു..

അവളും ഇച്ഛായന്റെ മിഴികളിൽ നോക്കി നിന്ന് പോയി... പരസ്പരം എന്തോ തിരയുന്ന പോലെ മിഴികളിൽ നിന്ന് നോട്ടം മാറ്റാതെ നോക്കി നിന്നു... "മേടം... പെട്ടെന്ന് അവിടേക്ക് കയറിവന്ന അനാമിക വിളിച്ചപ്പോളാണ് രണ്ടുപേരും ഞെട്ടികൊണ്ട് പരസ്പരം കണ്ണുകൾ ഒരുതരം പിടച്ചിലൂടെ മാറ്റി...പെട്ടെന്ന് തന്നെ ഐഷു അവിടുന്ന് മാറി അനാമികയ്ക്ക് നേരെ തിരിഞ്ഞു... "എന്താ അനാമിക.. ഇച്ഛായന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി ഐഷുവിന്റെ ക്യാബിനിലേക്ക് നടക്കുന്ന നേരം അവൾ അനാമികയോട് ചോദിച്ചു... "അത് മേടം ഡേവിഡ് സാറിന് വേണ്ടി ഉച്ചയ്ക്കുള്ള മീറ്റിങ്ങിനുള്ള ഫയൽ കൊണ്ട് വന്നതാണ്... "എന്നാൽ പിന്നെ കൊടുത്തേക്ക്... അത് പറഞ്ഞവൾ ചെയറിൽ ഇരുന്ന് കമ്പ്യൂട്ടറിൽ ശ്രേദ്ധിച്ചു... അപ്പോഴും അവളുടെ മനസിലേക്ക് ഇച്ഛായന്റെ തിളകത്തോടെയുള്ള കരിനീല മിഴികൾ തെളിഞ്ഞിരുന്നു.. അനാമിക ഇച്ഛായന്റെ കയ്യിൽ ആ ഫയൽ കൊടുത്തിട്ട് പോയി..അതവിടെ വെച്ചിട്ട് ഇച്ഛായൻ നേരെ നോക്കിയത് ഐഷുവിന്റെ ക്യാബിനിലേക്ക് ആയിരുന്നു... ഇച്ഛായൻ നോക്കിയപ്പോൾ ഐഷു കമ്പ്യൂട്ടറിൽ തന്നെ നോക്കി ഇരിപ്പാണ്... പക്ഷെ ഇച്ഛായന്റെ മനസിലേക്ക് അപ്പോളും ഇരുവരും കണ്ണിൽ നോക്കിയിരുന്നതായിരുന്നു...ഇച്ഛായന്റെ ചുണ്ടിൽ അതോർത്ത് നറു പുഞ്ചിരി മോട്ടിട്ടു...

ഉച്ചയ്ക്ക് ഇച്ഛായൻ പേർമിഷനോടെ പുറത്ത് ഹോട്ടലിൽ നിന്നാണ് ഫുഡ് കഴിച്ചത് അഭിയും കൂടെ ഉണ്ടായിരുന്നു... പിന്നെ അല്ലാതെ പരിചയപ്പെട്ട കുറച്ച് സ്റ്റാഫുകളും..എല്ലാരും ഒന്നിച്ചായിരുന്നു ഹോട്ടലിൽ നിന്ന് ബിരിയാണി തട്ടിയത്... ഐഷുവിന് തറവാട്ടിൽ നിന്ന് ഉച്ചയ്ക്കുള്ള ഫുഡ് കൊണ്ട് വന്നിരുന്നു...അവൾ അതാണ് കഴിച്ചത്..കാരണം UAE യിലായിരുന്നപ്പോൾ ഹോം മൈഡ് ഫുഡ് കുറവായിരുന്നു കഴിക്കാൻ... ഇപ്പൊ ഇവിടെ അവൾ അച്ചച്ഛനോട് പറഞ്ഞിട്ട് തന്നെയാണ് ഉച്ചയ്ക്കുള്ള ഫുഡ് കൊടുത്ത് വിടൽ... ഉച്ചയ്ക്ക് 1:45 ആയപ്പോൾ തന്നെ... ഇച്ഛായനും ഐഷുവും ക്യാബിനിൽ നിന്നിറങ്ങി നേരെ കോൺഫറൻസ് റൂമിലേക്ക് തിരിച്ചിരുന്നു...ഐഷുവാണേൽ ഇച്ഛായനെ അത്യാവശ്യത്തിന് അല്ലാതെ വേറെ ഒന്നിനും മിണ്ടാൻ പോകുന്നില്ലായിരുന്നു...പിന്നെ അവിടെ കോൺഫറൻസ് ഹാളിൽ ചെന്നപ്പോൾ മിക്ക ഓഫീസെയ്‌സും വന്നിട്ടുണ്ടായിരുന്നു... ഒന്ന് ഒന്നര മണിക്കൂറോളം മീറ്റിങ് ഉണ്ടായിരുന്നു.. ഇച്ഛായന് അവിടെ വലിയ റോൾ ഒന്നുമില്ലായിരുന്നു.. പക്ഷെ ഐഷുവായിരുന്നു അവിടെ ഫുൾ നിയന്ത്രിച്ചത്... ശെരിക്കും പറഞ്ഞാൽ ഇച്ഛായൻ ഞെട്ടിയിരുന്നു കാരണം ഓരോന്ന് പ്രെസെന്റ് ചെയ്യുമ്പോളും ഒട്ടും ആത്മവിശ്വാസം കുറയാതെ വല്ലാത്ത പവറിൽ ആയിരുന്നു അവൾ അവർക്ക് നേരെ ഓരോന്ന് പ്രേസേന്റ് ചെയ്തത്...

അങ്ങനെ മീറ്റിങ് ഒക്കെ കഴിഞ്ഞ് ക്യാബിനിൽ അവർ തിരിച്ചെത്തി.. കുറച്ച് ഫയലുകൾ ഇച്ഛായന് ചെയ്ത് തീർക്കാൻ ഐഷു കൊടുത്തോണ്ട് ഇച്ഛായൻ അതിൽ ശ്രേദ്ധ ചെലുത്തി...വൈകിട്ട് 4 മണി ആയപ്പോൾ മിക്കവരും ഓഫീസിൽ നിന്ന് ഇറങ്ങിയിരുന്നു...ഇച്ഛായനും ക്യാബിനിൽ നിന്ന് ഇറങ്ങി നേരെ ഐഷുവിന്റെ ക്യാബിനിൽ നോക്കിയപ്പോൾ.. അപ്പോഴും അവൾ അവിടെ കമ്പ്യൂട്ടറിൽ തന്നെ തലകുമ്പിട്ട് ഇരിപ്പുണ്ട്... "അല്ല മേടം.. സമയം നാല് കഴിഞ്ഞല്ലോ മേടം വീട്ടിൽ ഒന്നും പോണില്ലായോ... കമ്പ്യൂട്ടറിൽ നോക്കി ഇരിക്കുന്ന ഐഷുവിനെ നോക്കി ഇച്ഛായൻ ചോദിച്ചതും..അവൾ കമ്പ്യൂട്ടറിൽ നിന്ന് കണ്ണ് മാറ്റി ഇച്ഛായനെ നോക്കി... "ഡോ തന്റെ ജോലി കഴിഞ്ഞെങ്കിൽ താൻ പൊയ്ക്കോ.. അല്ലാതെ ഞാൻ പോവുന്നുണ്ടോ ഇല്ലെന്നോ എന്ന് നോക്കാൻ നിക്കണ്ട...😬 "അല്ല മേടം ഇത്രയായിട്ടും പോവാതോണ്ട് വന്ന് ചോദിച്ചതാ... അല്ലെങ്കിൽ കൂടെ ബൈക്കിൽ കയറ്റി വീട്ടിൽ വിട്ടേക്കാം... "ഹ്ഹ്..എനിക്ക് അതിന് തന്റെ സഹായം ഒന്നും വേണ്ട.. തന്റെ ആ കൂറ ബൈക്കിൽ കയറുന്നതിനെക്കാൾ എനിക്ക് എന്റെ BMW കാർ സ്വന്തമായി ഉണ്ട് അതിൽ പൊയ്‌ക്കൊളം..😏 അവനെ നോക്കി പുച്ഛിച്ചോണ്ട് അവൾ പറഞ്ഞതും.. ഇച്ഛായൻ പല്ല് കടിച്ചോണ്ട് അവളെ നോക്കി...

കാരണം ഇച്ഛായന് ഇച്ഛായനെ ആരേലും പറഞ്ഞാൽ സഹിക്കും പക്ഷെ ആശിച്ചും കൊതിച്ചും.. ചാച്ചന്റെ കയ്യിൽ നിന്ന് ആവിശ്യത്തോളം വഴക്ക് കിട്ടിയും വാശി കാണിച്ചും വാങ്ങിയ സ്വന്തം ജിന്നിനെ(ഡ്യൂക്കിനെ)എന്തേലും പറഞ്ഞാൽ സഹിക്കില്ല.. പിന്നെ എന്തോ അവളുടെ കൂതറ സ്വഭാവം ആണേലും അവളുടെ മുഖം നോക്കുമ്പോൾ ഇച്ഛായൻ പിന്നെ ഒന്നും പറയാൻ തോന്നില്ലാന്നെ...😉 "ആടി.. കൂറ ബൈക്ക് തന്നെയാ എന്റേത്... പക്ഷെ നിന്നെ പോലത്തെ മാക്രിക്ക് എന്റെ ബൈക്ക് തന്നെ മതി യാത്ര ചെയ്യാൻ... ഇച്ഛായൻ അത്രേ പറഞ്ഞുള്ളു അതിന് മുന്നേ അവളുടെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തിരുന്നു... "യൂ... താൻ എന്നെ.. What the...😡😡😡 ദേഷ്യത്തോടെ മുഷ്ട്ടി ചുരുട്ടി അവൾ ചെയറിൽ നിന്ന് എണീറ്റ് ഇച്ഛായന്റെ നേരെ പറഞ്ഞു.. "ഹോ ഇങ്ങനെ കിടന്ന് തുള്ളാതെ എന്റെ പെണ്ണേ.. ഞാൻ അന്നേ നിന്നോട് പറഞ്ഞില്ലേ നീ ഇങ്ങനെ ചൂടാകുമ്പോൾ നിന്റെ മുഖമെല്ലാം ചുവന്ന് തക്കാളി പോലെയാകുമെന്ന്.. എനിക്കാണേൽ ഈ തക്കാളി വല്ലാണ്ട് ഇഷ്ട്ടാ കടിച്ച് തിന്നാനെ..😜 "ഡോ.. ..........🤬🤬😡😡 അവൾ പറഞ്ഞ് കഴിയുന്നതിന് മുന്നേ ഇച്ചായൻ അവിടുന്ന് ഡോർ തുറന്ന് ഇറങ്ങി ഓടിയിരുന്നു...ഐഷു ആണേൽ ദേഷ്യം കൊണ്ട് വിറച്ചോണ്ട് നിപ്പുണ്ടായിരുന്നു.. ഇന്ന് ഇച്ഛായൻ പറഞ്ഞതിന് പകരമായി നാളെ ഇച്ഛായന് കൊടുക്കാനുള്ള പണി ഐഷു കണക്ക് കൂട്ടിയിരുന്നു... അവിടുന്ന് ഇറങ്ങിയപ്പോളാണ് ഇച്ചായന്‌..

ഐഷു ഇച്ഛായന്റെ എംഡി ആണെന്ന് ഓർമ വന്നത്..എന്തായാലും ഇന്ന് പറഞ്ഞതിനൊക്കെ നാളെ പോകുമ്പോൾ അവളിൽ നിന്ന് പണി കിട്ടുമെന്ന് ഉറപ്പായി... ഓഫിസിൽ നിന്നിറങ്ങിയ ഇച്ഛായൻ പാർക്കിങ്ങിൽ ചെന്ന് ബൈക്ക് എടുക്കാൻ പോയി.. "ഹേയ്.. ഡേവിച്ചായ... പെട്ടെന്ന് ഇച്ഛായൻ പുറകിൽ നിന്ന് പരിചിതമായ പെൺ ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു ഇച്ഛായനെ നോക്കി നിക്കുന്ന ഇഷയെ... ഇച്ഛായൻ അവളെ നോക്കി ചിരിച്ചോണ്ട് അടുത്തേക്ക് പോയി..അവളും തിരിച്ച് ഇച്ഛായനെ നോക്കി ചിരിച്ചു... "ഹാ ആരിത് ഇഷയോ... "ആണല്ലോ... അല്ല ഡേവിച്ചായൻ എന്താ ഇവിടെ..? സംശയത്തോടെ അവളത് ഇച്ഛായനോട് ചോദിച്ചതും ഇച്ഛായൻ അവൾക്ക് നേരെ സൗമ്യമായ പുഞ്ചിരി നൽകി.. "ഞാൻ ഇവിടെയാണ് ഇഷാ വർക്ക് ചെയ്യുന്നത്.. തന്റെ അനിയത്തി ഇല്ലേ ഇഷാൻവി പുള്ളിക്കാരിയുടെ PA ആയിട്ടാണ്... മുഖത്തിലെ ദയനീയത മറച്ച് വെച്ച് ഇച്ഛായൻ അവളോട് പറഞ്ഞു.. "ഏഹ് ഇവിടെയാ... എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ... "ഞാൻ അതിന് ഇന്നാണ് ജോയിൻ ചെയ്തത്... "ഉവ്വോ... ഞാൻ കരുതി മുന്നേ ഉണ്ടെന്ന്...അല്ല സമയം കഴിഞ്ഞല്ലോ ഡേവിച്ചയൻ വീട്ടിൽ പോണില്ലേ... "ഹാ പോകുവാണ്...അല്ല ഇഷ എന്താ ഇവിടെ...

"ആഹ് അത് ക്ലാസ് കഴിഞ്ഞ് ഞാൻ ഇവിടോട്ട് വന്നത് ഐഷുവിനെ കൂട്ടികൊണ്ട് പോകാനാണ് ഒന്നിച്ചാണ് പോകുന്നേ... "ഹ്മ്മ്... എന്നാൽ പിന്നെ ഇനി എപ്പോഴേലും കാണാം... "ശെരി ഡേവിച്ചായ... അവനൊരു പുഞ്ചിരി സമ്മാനിച്ച് അവൾ പോയി.. ഇച്ഛായൻ പിന്നെ ബൈക്കും എടുത്തോണ്ട് തിരിച്ച് വീട്ടിലേക്ക് തിരിച്ചു... രാത്രി ഇച്ഛായനും വീട്ടിൽ ഉള്ളോരും കൂടെ ഒന്നിച്ചാണ് ഫുഡ് കഴിച്ചോണ്ടിരുന്നത്... ചാച്ചൻ ഉള്ളപ്പോളാണ് ഇങ്ങനെ ഒന്നിച്ചിരുന്ന് ഫുഡ് കഴിക്കുന്നത്... അല്ലെങ്കിൽ ഓരോരുത്തർ ഓരോ നേരം കഴിക്കും ചിലപ്പോൾ ഒന്നിച്ചിരുന്നും..പിന്നെ ഇച്ഛായൻ ചാച്ചൻ ഇല്ലാത്തപ്പോൾ രാത്രി പന്ത്രണ്ട് മണി ആകുമ്പോളെ തിരിച്ചെത്തു...ഫുഡ് ഇച്ഛായന്റെ കൂട്ടുകാരോടൊപ്പം പുറത്ത് നിന്ന് ഒന്നിച്ച് കൂടെ കഴിക്കും.. ഇന്ന് ടേബിളിൽ ഇരുന്ന് എല്ലാരും കൂടെ കളി തമാശകൾ പറഞ്ഞാണ് ആഹാരം കഴിക്കുന്നത്.. അതിന്റെ ഇടയിൽ ഡാനി ശ്രേധിക്കുന്നുണ്ടായിരുന്നു... എല്ലാരോടും കളിച്ച് ചിരിച്ച് സംസാരിക്കുന്ന ഡേവിയും ഡെന്നീസും പരസ്പരം ഒന്നും മിണ്ടുന്നത് കാണില്ല.. അങ്ങനെ ഇതുവരെ ഡാനി ഉള്ളപ്പോൾ കണ്ടിട്ടില്ല.. "ഡേവി... ആഹാരം കഴിക്കുന്ന നേരമാണ് പെട്ടെന്ന് ഇച്ഛായനെ ചാച്ചൻ വിളിക്കുന്നത്... "എന്നതാ ചാച്ച... "ഹാ..നിന്റെ ഓഫീസിൽ വർക്കൊക്കെ എങ്ങനാട...

"കുഴപ്പമില്ല ചാച്ചാ ഇന്ന് ആദ്യ ദിനമല്ലേ വലിയ കുഴപ്പമൊന്നുമില്ലായിരുന്നു... ചാച്ചനെ നോക്കി വളിച്ച ഇളി പാസാക്കി ഇച്ഛായൻ അത്രയും പറഞ്ഞ് അന്നാമ്മച്ചിയെ നോക്കി കണ്ണിറുക്കി...പിന്നെ കൂടുതൽ ഒന്നും പറയാതെ എല്ലാരും ഫുഡ് കഴിച്ച് എണീറ്റ് പോയി... ഇച്ഛായൻ നേരെ സ്റ്റയർ കയറി ടെറസിൽ പോയി..അവിടെ ഇട്ടിരിക്കുന്ന ബെഞ്ചിൽ കയറി കിടന്നു... എന്നിട്ട് ഇരുട്ട് മൂടിയ ആകാശത്തിലേക്ക് നോക്കി ഒന്ന് നോക്കി കിടന്നുപോയി... ആ ഇരുണ്ട ആകാശത്തിൽ കുറച്ച് നക്ഷത്രങ്ങൾ വെട്ടം പകരുവാൻ തിളങ്ങി നിൽപ്പുണ്ടായിരുന്നു... ചില രാത്രികളിൽ ഇച്ഛായൻ ടെറസിൽ വന്ന് ഇങ്ങനെ ആകാശത്തിലെ നക്ഷത്രങ്ങളുടെ ഭംഗി നോക്കി കിടക്കാറുണ്ട്...പതിയെ ഇച്ഛായൻ ബെഞ്ചിൽ നിന്ന് എഴുനേറ്റ് കൈലിയിൽ കെട്ടി വെച്ചിരുന്ന സിഗരറ്റ് പാക്കറ്റ് എടുത്ത് പൊട്ടിച്ച് അതിൽ ഒന്നെടുത്ത് വലിച്ചോണ്ടിരുന്നു... പെട്ടെന്ന് പുറകിൽ ചെറുതായി കാൽപെരുമാറ്റം അറിഞ്ഞതും ഇച്ഛായൻ തിരിഞ്ഞ് നോക്കി.. ഡാനി ആയിരുന്നു.. അവൻ നേരെ ഇച്ഛായൻ ഇരിക്കുന്ന ബെഞ്ചിന്റെ അറ്റത്ത് ഇരുന്നു...ഇച്ഛായൻ കയ്യിലിരുന്ന സിഗരറ്റ് ഡാനി കൊടുത്തതും.. അവൻ അതെടുത്ത് വലിക്കാൻ തുടങ്ങി... "ഡേവി.. കുറെ നാളായി ഞാൻ ചോദിക്കുന്നതിന് ഉത്തരം നീ എനിക്ക് നൽകിയില്ലല്ലോ....

സിഗരറ്റ് കയ്യിലെടുത്ത് ഡാനി ഇച്ഛായനു നേരെ തിരിഞ്ഞ് ചോദിച്ചു...ഇച്ഛായൻ നെറ്റി ചുളിച്ച് ഡാനിയെ നോക്കി... "എന്നതാടാ ഡാനി... "നിനക്ക് മനസിലായില്ലേ കുഞ്ഞാ.. ഞാൻ നിന്നോട് ഒന്ന് മാത്രമേ ചോദിക്കാറുള്ളൂ... നീയും വല്യേട്ടനുമായുള്ള പ്രശ്നം അതെന്താണ്... എപ്പോഴും പറയുന്ന പോലെ അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞ് മുങ്ങണ്ടാ... കാരണം ഞാൻ ഇവിടെ വന്നിട്ട് 6മാസമായി...അന്ന് തൊട്ട് കാണുന്നതാണ് നിങ്ങടെ രണ്ടുപേരുടെയും ഒഴിഞ്ഞ് മാറ്റം.. അതിന്റെ കാരണം നിന്നോട് ഞാൻ പലവട്ടം ചോദിച്ചിട്ടുണ്ട് അപ്പോഴെല്ലാം നീ കളിയായിട്ട് എടുത്തു.. പക്ഷെ ഇനി അത് വേണ്ടാ..എന്താണെന്ന് എനിക്കറിയണം.. ഇച്ഛായന്റെ കയ്യിൽ പിടിച്ച് ഡാനി അത് ചോദിച്ചതും.. ഇച്ഛായൻ ചെറിയൊരു ബലത്താൽ ആ കൈ ഇച്ഛായന്റെ കയ്യിൽ നിന്ന് വേർപ്പെടുത്തി. """"നിനക്ക് അറിയാനുള്ളത്‌ അത് ഞാൻ പറഞ്ഞോ വല്യേട്ടൻ പറഞ്ഞോ അറിയാനുള്ളത്‌ അല്ലാ..നീ അതെല്ലാം അറിയും എന്നിൽ നിന്നോ വല്യേട്ടനിൽ നിന്നോ അല്ല..വേറെ ഒരാളിൽ നിന്ന് വൈകാതെ.."""" ഡാനിയുടെ കൈവിട്ട് ഇച്ഛായൻ ഗൗരവത്തോടെ പറഞ്ഞിട്ട് ടെറസിൽ നിന്ന് ഇറങ്ങി പോയി... എപ്പോഴും കളി ചിരിയോടെ സംസാരിച്ചിരുന്ന സ്വന്തം കുഞ്ഞനിൽ നിന്ന്...ഇന്ന് ഗൗരവമേറിയ വാക്കുകൾ കേട്ടതും ഡാനിയുടെ ഉള്ളിൽ സംശയങ്ങൾ കൂടിയതല്ലാതെ കുറഞ്ഞില്ല............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story