തീവണ്ടി: ഭാഗം 7

Theevandi

എഴുത്തുകാരി: മുകിൽ

ഡാനിയോട് അത്രെയും പറഞ്ഞ് ഇച്ഛായൻ റൂമിലേക്ക് വന്നിരുന്നു...ഇച്ഛായന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു...കയ്യിൽ കിട്ടിയ സിഗരറ്റ് വലിച്ച് തീർത്തു... ഷെൽഫ് തുറന്ന് അടിക്കാൻ കുപ്പി ഉണ്ടോ എന്ന് നോക്കി..പക്ഷെ ശൂന്യമായിരുന്നു വേറെ ഒന്നും കൊണ്ടല്ല ചാച്ചൻ ഉള്ളപ്പോൾ കുപ്പി വെക്കില്ലെന്ന് കാര്യം അപ്പോളാണ് ഇച്ഛായന് ഓർമ വന്നത്... പിന്നെ ആകെ വട്ടെടുത്ത് ഫോണുമെടുത്തൊണ്ട് ബെഡിലേക്ക് മറിഞ്ഞു...ഫോണിൽ നോക്കിയിട്ടും ആകെ അസ്വസ്ഥ തോന്നിയപ്പോൾ.. ഫോൺ ബെഡിൽ ഇട്ടിട്ട്.. ബെഡിലേക്ക് കിടന്ന് കൈകൾ പുറകെ കഴുത്തിൽ പിണച്ച് വെച്ചിട്ട് മെല്ലെ കണ്ണുകളടച്ച് കിടന്നു... അപ്പൊ മനസിലേക്ക് ഓടി വന്നത് ഐഷുവിന്റെ മുഖമായിരുന്നു... ഇച്ഛായൻ എന്തേലും പറഞ്ഞ് കഴിയുമ്പോൾ അവളുടെ മുഖം ചുവക്കുന്നതും.. ഇച്ഛായനെ ദേഷ്യത്തോടെ ഓരോന്ന് പറയുന്നതും ഒക്കെ ഓർത്തപ്പോൾ ഇച്ഛായന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. ഐഷുവിനെ ഓർക്കുമ്പോൾ മനസ്സ് എപ്പോഴും ശാന്തതയാകുന്നത് ഇച്ഛായൻ അറിയുന്നുണ്ടായിരുന്നു... സാധാരണ പെണ്പിള്ളേരോട് സംസാരിക്കുന്ന പോലെയല്ല അവളോട് താൻ സംസാരിക്കുന്നതെന്ന് എനിക്ക് തന്നെ മനസ്സിലായിരുന്നു..

.അവളെ താൻ എന്തേലും പറയുമ്പോൾ അവളുടെ ദേഷ്യം മുഖത്ത് വിരിയുമ്പോൾ കൂടുതലും എനിക്ക് തന്നെയാണ് അത് ആസ്വതിക്കുവാൻ കഴിയുന്നത്... സ്വയം ഓരോന്ന് ചിന്തിച്ച് ഇച്ഛായൻ ബെഡിൽ കിടക്കുമ്പോളാണ്...ഫോൺ ബെല്ലടിച്ചത്...അലന്റെ കാൾ ആയിരുന്നു... ഇച്ഛായൻ കണ്ണ് തുറന്ന് വേഗം തന്നെ ഫോണെടുത്തു... "അളിയാ... നീ വരുന്നില്ലേടാ... ഫോണിൽ നിന്ന് അല്ലുവിന്റെ ശബ്‌ദം കേട്ടു... "ടാ.. ചാച്ചൻ ഇവിടെ ഉണ്ടടാ.. ഞാൻ എങ്ങനെ... "ദേ.. തെണ്ടി ഒരുമാതിരി ഊള പരിപാടി കാണിക്കല്ലേ.. നീ മിനിഞ്ഞാന്ന് പറഞ്ഞോണ്ട് തന്നെ കഷ്ടപ്പെട്ടാണ് ഞാനും കാർത്തിയും കൂടെ ഇത് ഒപ്പിച്ചത്... "എടാ.. അതുപിന്നെ... "നീ ഇനി ഒന്നും പണയണ്ട മര്യാദയ്ക്ക് ക്ലബ്ബിലേക്ക് വന്നോണം ഇന്ന് വന്നാൽ നിനക്ക് വല്ലതും നക്കാൻ എങ്കിലും കിട്ടും ഇന്നിനി മോൻ വന്നില്ലെങ്കിൽ പിന്നെ ഇങ്ങോട്ടെ വരണ്ട... അത്രേം പറഞ്ഞ് അല്ലു ഫോൺ കട്ടാക്കി....ഇച്ഛായൻ മൊത്തത്തിൽ ട്രാപ്പ് ആയി..കാരണം ചാച്ചൻ പറഞ്ഞിട്ടുള്ളത് രാത്രി 7 മണിക്ക് ശേഷം ആരും പുറത്തിറങ്ങുരുതെന്നാണ്...അതുപോലെ അനുസരിക്കേം ചെയ്യും... സമയം ദേ ഇപ്പോൾ 10 മണി കഴിഞ്ഞു.. വീട്ടിൽ നിന്ന് ഇറങ്ങിയാൽ ചാച്ചൻ പിന്നെ ഇച്ഛായനെ വെക്കത്തില്ല..വീട്ടിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ അവന്മാർ ഇച്ഛായനെ കൊന്നോളും...

എല്ലാം ഓർത്ത് ഇച്ഛായൻ കുറച്ച് നേരം എന്തൊക്കെയോ ആലോജിച്ച് കൊണ്ടിരുന്നു... പിന്നെ രണ്ടും കൽപ്പിച്ച് ജാക്കറ്റും ജീൻസും എടുത്തിട്ട് നേരെ റൂമിൽ നിന്ന് ഇറങ്ങി.. ഹാൾ സൈഡിലുള്ള മൂന്ന് മുറികളിൽ ഒന്ന് ഇച്ഛായന്റെ പിന്നെ ഒന്ന് വല്യേട്ടന്റെ പിന്നെ അന്നാമച്ചിയുടെയും ചാച്ചന്റെയും...മുകളിൽ മൂന്ന് മുറികൾ അതിൽ രണ്ട് മുറികൾ ലിസിയുടെയും ഡാനിയുടെയും.. ഇച്ഛായൻ നേരെ ഹാളിൽ കൂടെ ശബ്‌ദം ഉണ്ടാക്കാതെ ഡോർ തുറന്ന് പുറത്തിറങ്ങി... ചാവിയും കൊണ്ട് ഇച്ഛായൻ നേരെ ബൈക്കിന്റെ അടുത്തേക്ക് പോയി..അത് ഷാട്ടാക്കാതെ പതിയെ ഉരുട്ടി കൊണ്ട് വന്ന് ഗേറ്റിന്റമുന്നിൽ നിർത്തി..പതിയെ ശബ്‌ദം ഉണ്ടാക്കാതെ ചുമരിന്റെ സൈഡിലായി ഇരിക്കുന്ന ഗേറ്റിന്റെ കീ എടുത്ത് ശബ്‌ദം ഉണ്ടാക്കാതെ ഗേറ്റ് തുറന്നു..എന്നിട്ട് ഈ ബൈക്ക്‌ ഉരുട്ടി ഗേറ്റിന്റെ പുറത്താക്കി ജസ്റ്റ് ഒന്ന് ഗേറ്റ് അടച്ച്.. പിന്നെ ബൈക്കും ഉരുട്ടി കുറച്ച് മുന്നോട്ട് പോയിട്ട് ഷാട്ടാക്കി.. നേരെ ക്ലബ്ബിലേക്ക് വിട്ടു.... അവിടെ ചെന്നപ്പോൾ എപ്പോഴെത്തെയും പോലെ എല്ലാം കൂടെ ഇരിക്കുന്നത് കണ്ട് ഇച്ഛായനും അവന്മാരുടെ കൂടെ ചെന്നു...

ഇച്ഛായനെ നോക്കി കള്ള ചിരി പാസാക്കി അലൻ മേശയുടെ അടിയിൽ നിന്ന് മൂന്ന് കുപ്പി നല്ല നാട്ടിൻ പുറത്തെ വാറ്റ് ചാരായങ്ങൾ എടുത്ത് വെച്ചു... ഇത് കണ്ടപ്പോൾ തന്നെ ഇച്ഛായന്റെയും ബാക്കി ഉള്ളവന്മാരുടെ കണ്ണ് ബുൾസൈ പോലെ തിളങ്ങി... പിന്നെ എല്ലാം കൂടെ വെള്ളം അടിക്കുന്നതിന് പോരാട്ടമായിരുന്നു... അവസാനം കിറിങ്ങി എല്ലാം കൂടെ അവിടെ കിടന്നു.. രാവിലെ മൂന്ന് മണിയോടടുപ്പിച്ച് ക്ലബ്ബ് നോക്കി നടത്തുന്ന ചേട്ടായിയാണ് ഇച്ഛയനേം പിള്ളേരേം അടിച്ച് ഓട്ടിച്ചത്.... ★★★★★★★★ രാവിലെ ഐഷു എണീറ്റ് ഫ്രഷായി ഓഫീസിൽ പോകാൻ വേണ്ടി ഒരു പിങ്ക് കളർ കോട്ടൻ സാരിയും അതിന് ചേർന്ന ബ്ലാക്ക് ബ്ലൗസുമാണ് ധരിച്ചത്... കണ്ണിൽ ജസ്റ്റ് കറുപ്പിച്ച് ഐകോണിക്ക് എഴുതി...നെറ്റിയിൽ കറുത്ത പൊട്ടും കാതിൽ കറുപ്പ് സ്റ്റഡ്ഡും..പിന്നെ കഴുത്തിലെ പെൻഡന്റ്....ഒരു കയ്യിൽ മാത്രം വാച്ച് കെട്ടി... മിററിൽ നോക്കി എല്ലാം ക്ലിയർ ആക്കി ഇറങ്ങി...നേരെ അവൾ അച്ഛച്ചന്റെ റൂമിലേക്ക് ചെന്നു..അദ്ദേഹം അവിടെ സ്വർണ കരയുള്ള മുണ്ടും വെള്ള ഷർട്ടും ഇട്ട് റെഡി ആയി നിൽപ്പുണ്ടായിരുന്നു...പിന്നെ ഐഷുവിന്റെ അച്ചമ്മ അവർ മരണപ്പെട്ടിട്ട് വർഷം രണ്ടായി... "അച്ഛച്ചാ... "ഹാ.. അച്ചച്ഛന്റെ ഐഷുട്ടി റെഡി ആയോ മോളെ..

വാതിൽ പക്കം നിക്കുന്ന ഐഷുവിനെ നോക്കി പുഞ്ചിരിച്ചോണ്ട് അയാൾ അവൾക്ക് നേരെ തിരിഞ്ഞ് ചോദിച്ചു.. "ആഹ് അച്ഛച്ച ഞാൻ ഓഫീസിൽ പോകുവാണ്... "ഉവ്വോ... എന്നാൽ പിന്നെ എന്റെ കൂടെ വരൂ.. നമുക്ക് ഒന്ന് ക്ഷേത്രത്തിൽ കയറി തൊഴുതിട്ട് പോകാം... "അയ്യോ അച്ഛച്ചാ ഇന്നിനി... "കൂടുതൽ ഒന്നും ഇങ്ങട്ട് പറയണ്ട.. ഞാൻ എന്തായാലും കോവിലിൽ പോകാൻ നിപ്പാണ്.. നിന്നെയും കൂട്ടികൊണ്ട് പോയി തൊഴുതിട്ട് നിന്നെ ഓഫിസിൽ ആക്കിയിട്ട് ഞാൻ തിരിച്ച് പൊന്നോളം... "അച്ഛച്ചാ... അവൾ ഒരുപാട് വരുന്നില്ല എന്ന് പറഞ്ഞിട്ടും അവസാനം അച്ഛച്ചൻ നിർബന്ധിച്ചപ്പോൾ വരാമെന്ന് പറഞ്ഞു.. പിന്നെ അവളും അച്ഛച്ചനും തറവാട്ടിലെ കാറിൽ തന്നെ നേരെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി... അവിടെ കയറി ഐഷുവും അച്ഛച്ചനും തൊഴുത് പ്രാർത്ഥിച്ചു... അച്ഛച്ചൻ വാഴ ഇല ചീന്തിൽ നിന്ന് ഒരു നുള്ള് ചന്ദനം അവളുടെ നെറ്റിയിൽ തൊട്ട് കൊടുത്തു.. അവൾ തന്നെയാണ് അച്ഛച്ചനും തൊട്ട് കൊടുത്തത്... തിരിച്ച് അവർ കാറിൽ കയറി നേരെ ഓഫീസിന്റെ മുന്നിൽ നിർത്തി... "മോളെ..ഐഷു.. വൈകിട്ട് നീ വിളിച്ചാൽ മതി ഞാൻ കേഷുവിനെ (കാർ ഡ്രൈവർ) പറഞ്ഞയച്ചേക്കാം... കാറിൽ നിന്നിറങ്ങുന്ന ഐഷുവിനെ നോക്കി അച്ഛച്ചൻ പറഞ്ഞു... "ശെരി അച്ഛച്ചാ... ഞാൻ വിളിച്ചോളാം...

"ശെരി മോളെ എന്നാൽ ഞങ്ങൾ അങ്ങോട്ട്... "ആഹ്... കാർ അവിടുന്ന് പോയതും.. ഐഷു നേരെ ഓഫീസിൽ കയറി ക്യാബിനിലേക്ക് പോയി.. അവിടെ ചെന്ന് ഐഷു നേരെ നോക്കിയത് ഇച്ഛായന്റെ ക്യാബിനിലേക്ക് ആയിരുന്നു.. എന്നാൽ അവിടം ശൂന്യമായിരുന്നു... ''ഇതെന്താ ഇന്ന് ലീവാണോ.. ലീവാണേൽ വിളിച്ച് അല്ലെങ്കിൽ മെസ്സേജ് ചെയ്ത് അറിയിക്കേണ്ടത് അല്ലെ.. പിന്നെവിടെപോയി...ചിലപ്പോൾ ലേറ്റ് ആയി കാണും ഹ്മ്മ് വരുമായിരിക്കും.. അല്ല ഞാൻ എന്തിനാ അയാളെ പറ്റി ചിന്തിക്കുന്നെ... അയാൾ വന്നാൽ എന്ത് വന്നില്ലെങ്കിൽ എന്ത്.. എനിക്കൊരു ചുക്കുമില്ല😏😬😬'' സ്വന്തായിട്ട് ഓരോന്ന് പറഞ്ഞവൾ തലയിൽ തട്ടിയിട്ട് നേരെ ചെയറിൽ ചെന്നിരുന്നു..എന്നിട്ട് ലാപ്പ് ഓണ് ചെയ്ത് അതിൽ ഓരോന്ന് നോക്കിയിരുന്നു...അപ്പോഴും അവളുടെ കണ്ണ് അനുസരണയില്ലാതെ പുറത്തെ ഡോറിലേക്ക് ശ്രേദ്ധ പോവും... ""May.. i coming madam.."" പെട്ടെന്ന് ഡോർ തുറന്ന് കിതച്ചോണ്ട് ഇച്ഛായൻ ചോദിച്ചതും.. അവൾ വിടർന്ന കണ്ണാലെ ഇച്ഛായനെ നോക്കി... "yeah... അകത്തേക്ക് കയറാൻ പറഞ്ഞതും വേഗം തന്നെ ഇച്ഛായൻ അകത്തേക്ക് കയറി.. അപ്പോഴും കിതച്ചോണ്ട് തന്നെ നിപ്പുണ്ടായിരുന്നു... "ഏയ്.. താൻ ഈ വെള്ളം കുടിക്ക്.. ഇച്ഛായന്റെ കിതപ്പ് കണ്ട്..

ഐഷുവിന്റെ മുന്നിലിരുന്ന ഗ്ലാസ്സിൽ ഇരിക്കുന്ന വെള്ളം അവൾ എടുത്ത് ഇച്ഛായന് നേരെ നീട്ടി...ഇച്ഛായൻ വേഗം തന്നെ അത് വാങ്ങി ഒറ്റയടിക്ക് തന്നെ മുഴുവൻ കുടിച്ച് ഗ്ലാസ് അവിടെ വെച്ച് ഒന്ന് നീട്ടി ശ്വാസം എടുത്തു.. ""Hey Are You Ok...??"" ഇച്ഛായന്റെ നേരെ നെറ്റി ചുളിച്ച് അവൾ നോക്കി ചോദിച്ചു... "haa.. iam perfectly ok..." ഒരുവിധം കിതപ്പടക്കി ഇച്ഛായൻ പറഞ്ഞു... "എന്നാൽ പിന്നെ താൻ അവിടെ ഇരുന്നോ... സീറ്റിലേക്ക് ചൂണ്ടി അവൾ ഇച്ഛായനോട് പറഞ്ഞതും.. ഇച്ഛായൻ അവിടെ ഇരുന്നു... "മേടം സോറി ലേറ്റായതിന്‌..കുറച്ച് തിരക്കിൽ പെട്ടോണ്ടാണ്... സോറി മേടം.. ഇനി ലേറ്റാകുമ്പോൾ വിളിച്ച് അറിയിക്കാം... "ഹ്മ്മ്... കുഴപ്പമില്ല... "ആഹ്.. ഇച്ഛായൻ അവിടുന്ന് എണീറ്റ് കൂടുതൽ ഒന്നും പറയാതെ ഇച്ഛായന്റെ ക്യാബിനിലേക്ക് തിരിച്ച് പോന്നു... ഇച്ഛായൻ ഇന്നലെ വെള്ളമടിച്ചിട്ട് വന്നപ്പോൾ തന്നെ രാവിലെയായി.. ഉറക്ക ഷീണകൊണ്ട് ഉറങ്ങി പോയി.. ലാസ്റ്റ് അന്നാമ്മച്ചി വിളിച്ച് എണീപ്പിച്ച് ഓഫീസിൽ പോകാനുള്ള കാര്യം പറഞ്ഞപ്പോളാണ് വേഗന്ന് എണീറ്റ് ഫ്രഷായി നേരെ പോന്നത്.. ഇച്ഛായന്റെ ഡ്യൂക്കിന്റെ ടയർ പഞ്ചർ ആയോണ്ട് ഡാനിയുടെ ബൈക്കും എടുത്തോണ്ടാണ് പോന്നത്..എന്നിട്ട് ഓഫീസിൽ എത്തി വേഗന്ന് ഓടിയാണ് ക്യാബിനിലേക്ക് എത്തിയത്.. അതായിരുന്നു നേരെത്തെ ഇച്ഛായന്റെ കിതപ്പ്..

കുറച്ച് നേരം ഇച്ഛായൻ ചെയറിൽ ചാരിയിരുന്ന് കണ്ണുകൾ അടച്ചു.. അതിന് കുറുകെ കൈവെച്ച് കിടന്നു.. ഇച്ഛായൻ വല്ലാത്ത ശീണം... കാരണം ഇന്നലെ രാത്രി മൊത്തം കുറച്ച് വീര്യം കൂടിയ സാധനമല്ലേ അടിച്ച് കയറ്റിയത്.. അതിന്റേതാണ്...പെട്ടെന്നാണ് എന്തോ ബലത്തിൽ വന്ന് പതിക്കുന്ന ശബ്‌ദം കേട്ട് ഇച്ഛായൻ ഞെട്ടി തരിച്ച് മുന്നോട്ട് നോക്കിയത്... ടേബിളിൽ നിറയെ കുറച്ച് പൊടി പിടിച്ച കുറെ ഫയലുകൾ അടുക്കി കൊണ്ട് വെച്ചിട്ട് രണ്ട് സ്റ്റാഫുകൾ...ഇച്ഛായൻ എന്തേലും ചോദിക്കുന്നതിന് മുന്നേ അവിടുന്ന് പോയി..പെട്ടെന്നാണ് ഇച്ഛായന്റെ ക്യാബിനിലേക്ക് ഐഷു കയറി വന്നത്... "ഹാ തന്റെ കിതപ്പും ശീണവും ഒക്കെ കഴിഞ്ഞെങ്കിൽ ജോലി ചെയ്യായിരുന്നു... അവൾ അവനെ പുച്ഛത്തോടെ നോക്കി ചോദിച്ചതും.. ഇച്ഛായൻ ഒന്നും മനസിലാകാതെ ഐഷുവിനെ നോക്കി... "ഷോ ഒന്നും മനസിലായില്ലല്ലേ...പറഞ്ഞ് തരാം... ദേ ഇവിടെ ഇരിക്കുന്ന ഫയലുകൾ ഉണ്ടല്ലോ.. കഴിഞ്ഞ ഇയർ തൊട്ട് ഈ ഇയർ കഴിഞ്ഞ മാസം വരെയുള്ള ഡീറ്റൈൽസ് ഓരോന്നും അടങ്ങുന്ന ഫയലുകൾ ആണ്...ഈ ഓരോ ഫയലുകളും താൻ വിശദമായി നോക്കി ക്ലിയർ ആക്കി നാളെ വൈകുന്നേരത്തിന് മുന്നേ എന്നെ ഏൽപ്പിക്കണം... "നാളെയോ... ഇച്ഛായൻ ഞെട്ടികൊണ്ട് ഐഷുവിനെ നോക്കി...

"അതേയ് നാളെ തന്നെ... "അതെങ്ങനെ ശെരിയാകും ഞാൻ ഒറ്റയ്ക്ക് ഇത്രയും ഫയലുകൾ നോക്കി ക്ലിയർ ചെയ്ത് നാളെ ഏൽപ്പിക്കാൻ..എന്ത് കഷ്ട്ടാണ്.. ഞാൻ എന്തോ ചെയ്തിട്ടാ ഇതെല്ലാം കൂടെ എന്റെ മണ്ടയ്ക്ക്... "മിണ്ടരുത് താൻ.. ഇന്നലെ എന്റെ അടുത്ത് സംസാരിച്ചിട്ട് പോകുമ്പോൾ ഓർക്കണം ഇതേപോലുളള പണികൾ ഞാൻ തരുമെന്ന്... ഇനി എന്തായാലും താൻ ഒന്നും പറയണ്ട.. നാളെ എനിക്ക് ഈ ഓരോ ഫയലുകളും കറക്റ്റായി ചെക്ക് ചെയ്ത് എൽപ്പിച്ചോണം... ഇതെന്റെ ഫൈനൽ ഡിസിഷൻ ആണ്..ഞാൻ തന്റെ എംഡിയാണ് ഞാൻ പറയുന്ന പോലെ എന്റെ PA അനുസരിച്ചേ പറ്റു.. thats all..😡😡😡 അവനെ നോക്കി ദേഷ്യത്തോടെ അവൾ പറഞ്ഞ് ചവിട്ടി തുള്ളി അവളുടെ ക്യാബിനിലേക്ക് പോയി... ഇച്ഛായൻ പെട്ട് പോയ അവസ്ഥയിൽ അവിടിരുന്നു പോയി... 'എന്ത് അഹങ്കാരമാണ് കർത്താവേ ഈ കോപ്പിന്.. ഇത്രയ്ക്ക് ഉണ്ടെന്ന് ഞാൻ പ്രീതിക്ഷിച്ചില്ല.. ഇപ്പൊ തോന്നുന്നു ഇതിന്റെ പിയെയായി കയാറണ്ടായിരുന്നു എന്ന്... ഹ്മ്മ് എന്നതായാലും ചെയ്തേ പറ്റു...' സ്വയം ആത്മകതിച്ചോണ്ട് മുന്നിൽ ടേബിളിൽ ഇരിക്കുന്ന ഫയലുകൾ നോക്കി നേടുവീർപ്പിട്ട് ഓരോന്ന് ഇച്ഛായൻ ചെയ്യാൻ തുടങ്ങിയിരുന്നു...

ഇച്ഛായന്റെ ഈ ദയനീയ അവസ്ഥ കണ്ട് ഐഷുവിന് ചെറുതായിട്ട് പോലും അലിവ് തോന്നിയില്ല കാരണം ഇച്ഛായൻ ചോദിച്ച് മേടിച്ചതല്ലേ.. ★★★★★★★★★★ ഉച്ചയ്ക്കുള്ള ഫുഡ് പോലും ഇച്ഛായൻ മുഴുവൻ കഴിക്കാതെ ഇരിക്കുന്ന ഫയലുകളിൽ പത്തെണ്ണം വൈകിട്ട് ആയപ്പോ നോക്കി തീർത്തു... വൈകിട്ട് ആയപ്പോൾ അവിടെ ആകെ കാർമേഘം മൂടി ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങിയിരുന്നു...വൈകിട്ട് അഞ്ച് മണി ആയതും ഇച്ഛായൻ വർക്ക് നിർത്തി ഓഫീസിൽ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു... ക്യാബിനിൽ നിന്നിറങ്ങി.. ഐഷുവിന്റെ ക്യാബിനിൽ നോക്കിയപ്പോൾ അവളും പോകാനുള്ള തയാറെടുപ്പിലാണ്... ഇച്ഛായൻ അവളെ മൈന്റാക്കാതെ ക്യാബിനിലെ ഡോർ തുറന്ന് പുറത്തേക്ക് പോയിരുന്നു.. ഐഷു അത് ശ്രേദ്ധിച്ചെങ്കിലും.. അവൾക്ക് മനസിലായിരുന്നു..ഇരട്ടി പണി കൊടുതോണ്ടാണ് ഇന്ന് തന്നെ നോക്കാതെയും മിണ്ടാതെയും ഇച്ഛായൻ നടന്നതെന്ന്... അവൾ പൗച്ചിൽ നിന്ന് ഫോണെടുത്ത് ദേവനന്തനെ വിളിച്ചു... "ഹെലോ.. അച്ഛച്ചാ.. ഞാൻ ഓഫീസിൽ നിന്നിറങ്ങി ഒന്ന് കാർ പറഞ്ഞ് വിടുവൊ... "അയ്യോ മോളെ.. ഇവിടെ നല്ല മഴയാണ്.. അതുമല്ലാതെ കേശുവിന്റെ അമ്മ മരണപ്പെട്ടു അവൻ അവിടേക്ക് രാവിലെ പോയി.. "അയ്യോ അച്ഛച്ചാ ഞാൻ അപ്പോൾ... "

രാവിലെ നിന്നെ വിളിക്കാൻ ഇരുന്നതാ മോളെ പക്ഷെ അച്ഛച്ചൻ മറന്നുപോയി..അതുമല്ലത്തെ ഹരിയും ചന്ദ്രനും ഒരു പ്ലോട്ട് നോക്കാൻ പോയെക്കുവാണ്.. അഭിയാണേൽ അവന്റെ അമ്മയെയും കൂട്ടി അവന്റെ അമ്മേടെ വീട്ടിൽ പോയെക്കുവാണ്... അച്ഛച്ചൻ പറയുന്നതുകേട്ട് ഐഷുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു.. തന്റെ കാറിൽ വരാൻ നിന്നപ്പോൾ അച്ഛച്ചന്റെ വാക്ക് കേട്ടാണ് അച്ഛച്ഛന്റെ കൂടെ കോവിലിൽ പോയിട്ട് നേരെ ഇവിടെ പോന്നത്.. ഇതിപ്പോ മഴയും ഇടിയും മിന്നലുമൊക്കെ..അവൾക്ക് ആകെ പ്രാന്ത് എടുക്കുന്നുണ്ടായിരുന്നു..... "ഹെലോ.. മോളെ... "ആഹ്.. അച്ഛച്ചാ ഞാൻ വെക്കുവാ വല്ല ഓട്ടോയും കിട്ടുവാണേൽ അതിൽ കയറി വരാം.... അത് പറഞ്ഞവൾ അയാൾ എന്തേലും പറയുന്നതിനുമുന്നേ ഫോൺ വെച്ചു...അവൾ നേരെ ഓഫീസിൽ നിന്നിറങ്ങി..ഓഫീസിന്റെ മുന്നിൽ തന്നെയാണ് പാർക്കിങ്...മഴ ഉള്ളതുകൊണ്ട് മിക്കവരും ഓഫീസിൽ നിന്ന് നേരെത്തെ പോയിരുന്നു... അവൾ ആകെ പെട്ട അവസ്ഥയിൽ അവിടെ നിന്ന് പോയി.. സൈഡിൽ ഒരു ബുള്ളെറ്റ് മാത്രമാണ് ഇരിക്കുന്നത് കണ്ടത്.. അവൾ കുറച്ച് നേരം അവിടെ നിന്നു... ഡേവി ഇത്ര പെട്ടെന്ന് പോയോ എന്ന് വരെ അവൾ ചിന്തിച്ച് പോയി... "ആഹ് ഹെലോ അമ്മച്ചി.." "ഞാൻ ഇപ്പൊ എത്താം..."

"ഇവിടെ ആകെ മഴയാ..." "ഞാൻ വന്നോളം അമ്മച്ചി വെച്ചേക്ക്..." പെട്ടെന്ന് ഇച്ഛായന്റെ ശബ്‌ദം കേട്ട് അവൾ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു.. ബുള്ളെറ്റിന്റെ അടുത്ത് ചുമരിൽ ചാരിനിന്ന് ഒരു കൈകൊണ്ട് സിഗരറ്റും വലിച്ച് മറ്റേ കൈകൊണ്ട് ഫോണിൽ എന്തോ ചെയ്തിട്ട്.. ഫോൺ എടുത്ത് പോക്കറ്റിൽ വെച്ച് തിരിഞ്ഞതും.. ഇച്ഛായൻ കാണുന്നത് ഐഷുവിനെയാണ്... ഇച്ഛായൻ സംശയത്തോടെ ഐഷുവിനെ നോക്കിയിട്ട് കയ്യിൽ ഇരുന്ന സിഗരെറ്റ് കുറ്റി ഒന്നും കൂടെ വലിച്ച് വിട്ടിട്ട് എടുത്ത് കളഞ്ഞു... എന്നിട്ട് ഐഷുവിനെ നെറ്റി ചുളിച്ച് നോക്കി... "മേടം എന്താ തറവാട്ടിൽ ഒന്നും പോണില്ലേ... "അത് ഞാൻ... ഇച്ഛായൻ ചോദിക്കുന്നതുകേട്ട്.. ഐഷു ഒന്ന് വിക്കികൊണ്ട് എന്തോ പറയാൻ വന്നതും... "ഓഹ്.. മേടത്തിന്റെ BMW എവിടെ കണ്ടില്ലല്ലോ.. അതിലല്ലേ പോകുന്നത്.. അവളെ കളിയാക്കുന്ന രീതിയിൽ ഇച്ഛായൻ ഇളിച്ചോണ്ട് ചോദിച്ചതും.. അവൾ ദയനീയമായി ഇച്ഛായനെ നോക്കി... "അത് അതുപിന്നെ ഞാൻ ഇന്ന് കാറിലൊന്നുമല്ല വന്നേ... അതുകൊണ്ട് വണ്ടിയില്ല തിരിച്ച് പോകാൻ അതുമല്ല നല്ല മഴയും ഇടിയും മിന്നലും.. അവനെ നോക്കി സൗമ്യത്തോടെ അവൾ പറയുന്നതുകേട്ട് ഇച്ഛായൻ പാവം തോന്നി.... "അയ്യോ അപ്പൊ തറവാട്ടിൽ നിന്ന് ആരും കൂട്ടികൊണ്ട് പോകാൻ വരില്ലേ...

"ഇല്ലാ ആരുമില്ല.. ഇനിയിപ്പോ വല്ല ഓട്ടോയും കിട്ടുന്നെങ്കിൽ അതിൽ പോകും... ചെറുതായി പെയ്യുന്ന മഴയെ നോക്കിയവൾ അവന് ഉത്തരം നൽകി... "ഹ്മ്മ്... ഇച്ഛായൻ ഒന്ന് അമർത്തി മൂളിയിട്ട് നേരെ ചവിയുമെടുത്ത് ബുള്ളെറ്റിൽ കയറി.. ഡാനിയുടെ ബുള്ളെറ്റാണ് ഇച്ഛായന്റെ ഡ്യൂക്കിന് പണികിട്ടിയോണ്ട് അതിങ്ങ് കൊണ്ട് പൊന്നു... ഇച്ഛായൻ ചാറുന്ന മഴയെ വകവെക്കാതെ നേരെ ബുള്ളെറ്റ് ഷാട്ടാക്കി ഐഷുവിന്റെ അടുത്തേക്ക് കൊണ്ട് വന്ന് നിർത്തി...പ്രീതിക്ഷിക്കാത്തൊണ്ട് ഐഷു ഞെട്ടികൊണ്ട് ഇച്ഛായനെ നോക്കി... "അതേയ് ഇപ്പൊ ഓട്ടോ ഒന്നും കിട്ടില്ല.. എന്റെ ഈ ബൈക്ക് BMW ഒന്നുമല്ല സാധാ ബൈക്കാണ്..ഇന്നലെ മേടം പറഞ്ഞതുപോലെ കൂറ ബൈക്ക്..ഈ കൂറ ബൈക്കിൽ എന്റെ കൂടെ കയറിയാൽ തറവാട്ടിൽ ഇറക്കിയിട്ട് ഞാൻ വീട്ടിൽ പോകാം... "എന്ത്... അവൻ ചോദിച്ചത് മനസിലായെങ്കിലും.. കേറാൻ താൽപ്പര്യം ഉണ്ടെങ്കിലും ചെറിയൊരു ഈഗോ കാരണം അവൾ അവനെ നോക്കി കപട ഗൗരത്തോടെ ചോദിച്ചു... "എന്റെ പോന്ന് കൊച്ചേ.. വിശ്വാസം ഉണ്ടേൽ എന്റെ കൂടെ കയറി പോര് ഞാൻ മേടത്തിനെ വീട്ടിൽ ആക്കിയിട്ടെ എന്റെ വീട്ടിൽ പോകു... "അയ്യട..ഞാൻ വരില്ല... അവനെ നോക്കി മുഖം കൊട്ടി അവൾ പറഞ്ഞു... "എന്നാൽ പിന്നെ വരണ്ടാ.. ഇന്നിനി ഇവിടെ വേറെ വണ്ടി ഒന്നും കാണില്ല..പിന്നെ പാവമെന്ന് കരുതിയാണ് കൂടെ വരാൻ പറഞ്ഞത്..അപ്പൊ പിന്നെ ജാഡ എന്നാൽ വരണ്ട... അത്രേം പറഞ്ഞവൻ വണ്ടി സ്റ്റാർട്ട് ആക്കി.. അവളെ തിരിഞ്ഞ് നോക്കി...

ഐഷുവാണേൽ പറഞ്ഞ് പോയത് അബദ്ധമായ കണക്കെ അവനെ നോക്കി... "എന്നാൽ പിന്നെ ഞാൻ പോട്ടെ മേടം... "അയ്യോ.. ഞാനും വരുന്നു... വണ്ടി മുന്നോട്ട് നീക്കാൻ പോയതും വേഗം അവന്റെ തോളിൽ പിടിച്ച് നിർത്തി അവൾ ദയനീയമായി അവനെ നോക്കി പറഞ്ഞു..അവനാണേൽ അവൾ കൈവെച്ച് പിടിച്ചിരിക്കുന്ന അവന്റെ ഷോൾഡറിൽ തല തിരിച്ച് നോക്കി... "സോറി... അത് പറഞ്ഞവൾ അവന്റെ തോളിൽ നിന്ന് കയ്യെടുത്തു... "ഞാൻ ഞാനും വരുന്നുണ്ട് എന്നെ ഒന്ന് തറവാട്ടിൽ ആക്കുവോ... "ഹ്മ്മ് കയറ്... അവൻ പറഞ്ഞതും അവൾ അവനെ നോക്കി പുഞ്ചിരിച്ചോണ്ട് ബൈക്കിന്റെ പുറത്തേക്ക് ഒറ്റ സൈഡ് തിരിഞ്ഞ് കയറിയിരുന്നു... സാരി ആയോണ്ട് അങ്ങനെ ഇരിക്കാനെ കഴിയൂ...ഒരു കൈ ബുള്ളറ്റിന്റെ സൈഡിൽ പിടിച്ചും മറ്റേ കൈ ബേക്കിലായി പിടിച്ചവൾ ഇരുന്നു... "അതേയ് ഇങ്ങനെ ഇരുന്നാൽ ചിലപ്പോൾ സ്ലിപ്പാവും വെള്ള ഈർപ്പം ഉണ്ട്.. അതുകൊണ്ട് വേണേൽ എന്റെ തോളിൽ മുറുകെ പിടിച്ചിരുന്നോ... മിററിൽ അവളെ നോക്കിയവൻ സൈറ്റ് അടിച്ചോണ്ട് പറഞ്ഞതും.. അവൾ അവനെ കൂർപ്പിച്ച് നോക്കി... "വേണ്ടാ ഞാൻ ഇങ്ങനെ ഇരുന്നോളം... "എന്നാൽ ശെരി...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story