തീവണ്ടി: ഭാഗം 8

Theevandi

എഴുത്തുകാരി: മുകിൽ

അങ്ങനെ നല്ല ചാറ്റൽ മഴയത്ത്... ഇടിയും മിന്നലും ചെറുതായി വെട്ടുന്നുണ്ട്... മെയിൻ റോഡിൽ കൂടെ ചിന്നി ചിതറുന്ന മഴ വെള്ളത്തെ അടിച്ച് തെറിപ്പിച്ചോണ്ട് ഇച്ഛായൻ ബുള്ളെറ്റിന്റെ പുറകെ ഇച്ഛായനിൽ നിന്ന് വിട്ട് ലേശം പുറകെയായി ഇരിക്കുന്ന ഐഷുവിനെയും കൂട്ടി മുന്നോട്ട് ഓടിച്ച് പോവാൻ തുടങ്ങിയിരുന്നു... ഇച്ഛായനോ ഐഷുവോ ഇന്നേ വരെ പ്രീതിക്ഷിക്കാത്തതാണ് ഈ യാത്ര...മഴയുടെ കൂടെ വീശുന്ന നല്ല തണുത്ത കാറ്റ് ഇച്ഛായന്റെയും ഐഷുവിന്റെയും ശരീരത്തെ കുളിർ അനുഭവപ്പെട്ടു... ആകാശത്തിൽ നിന്ന് പതിക്കുന്ന ഓരോ വെള്ളത്തുള്ളികളും കല്ല് ശരീരത്തിൽ വന്ന് പതിക്കുമ്പോൾ ഉണ്ടാകുന്ന നോവ് അവരിലും ഉണ്ടാവുന്നുണ്ടായിരുന്നു... പെട്ടെന്ന് ചാറ്റലായി പെയ്തുകൊണ്ടിരുന്ന മഴ അധിക സമയം വേണ്ടി വന്നില്ലായിരുന്നു അതൊരു പെരുമഴ ആകാൻ പെട്ടന്നായതുകൊണ്ട് ഇച്ഛായനും ഐഷുവും ആകെ പെട്ട അവസ്ഥയിൽ ആയിരുന്നു... ഇട്ടിരുന്ന ഡ്രെസ്സും ദേഹവും ഒപ്പം നനയാൻ തുടങ്ങിയിരുന്നു... "അതേ.. കൊച്ചേ നമുക്ക് അവിടെ എവിടേലും ഇറങ്ങി നിന്നിട്ട് പോകാം.. മഴ നല്ല ആർത്തലച്ച് പെയ്യുന്നുണ്ട്... പുറകെ ഇരിക്കുന്ന ഐഷുവിനെ മിററിൽ കൂടെ ജസ്റ്റ് ഒന്ന് നോക്കി ഇച്ഛായൻ പറഞ്ഞിട്ട് മുന്നോട്ട് വണ്ടി ഓടിക്കാൻ തുടങ്ങിയിരുന്നു...

"ഏയ്.. അത്.. അത് വേണ്ടാ.. വേഗം നമുക്ക് പോകാം തറവാട്ടിൽ... "ഹോ.. മേടം... അതിന് ഇനിയും ഒരു അരമണിക്കൂർ എങ്കിലും വേണം അവിടേക്ക് എത്താൻ.. കൂടുതൽ നനഞ്ഞാൽ ഡ്രെസ്സ് എല്ലാം നാശമാകും.. ഇപ്പോഴേ എല്ലാം പോയി.. അത്രേം പറഞ്ഞ് ഇച്ഛായൻ അടുത്ത് കണ്ട ബസ്റ്റോപ്പിൽ വണ്ടി നിർത്തി... "മേടം ഒന്നിറങ്.. മഴ ഇച്ചിരി നിന്നിട്ട് നമുക്ക് പോവാം... ഇച്ഛായൻ പറയുന്നതുകേട്ട് ഐഷുവിനും അത് സമ്മതിച്ചോണ്ട്...അവൾ വേഗം ബുള്ളെറ്റിൽ നിന്നിറങ്ങി...ബസ് സ്റ്റോപ്പിലേക്ക് കയറി... ഇച്ഛായൻ വണ്ടി അവിടെ വേഗന്ന് നിർത്തി ഒതുക്കിയിട്ട് അവളുടെ പുറകെ ബസ് സ്റ്റോപ്പിലേക്ക് കയറിയിരുന്നു... ബസ് സ്റ്റോപ്പ് എന്ന് പറഞ്ഞാൽ പഴയ ഒരു ഷെഡ്ഡ് പോലത്തെ ഒന്നായിരുന്നു... ഇരിക്കാനായി ഒരു ചെറിയ ബഞ്ച് അതാണേൽ ഫുൾ ചിതൽ പറ്റി ഇരിപ്പുണ്ട്.. ആരേലും ഇരുന്നാൽ അപ്പോൾ അതങ്ങ് പൊട്ടി വീണൊളും... അതോർത്ത് ഇച്ഛായൻ അവിടെ തൂണ് പോലത്തെതിൽ ചാരി നിന്നു... "പിന്നെ മേടം...ആ ബെഞ്ചിൽ ഇരിക്കാൻ നോക്കണ്ട ആക പാടെ അത് പൊളിഞ്ഞ് പോയി ഇരിപ്പാണ്.. അതിൽ കയറി ഇരുന്നാൽ അവസാനം പൊട്ടി മൂടും കുത്തി തറയിൽ വീണൊളും... തണുത്തിട്ട് ഐഷു കൈ കൂട്ടി തിരുമ്മി ആ ബെഞ്ചിൽ ഇരിക്കാൻ പോയപ്പോളാണ് ഇച്ഛായൻ പറഞ്ഞത്...

അവിടെ ഇരിക്കാൻ പറ്റില്ലെന്ന് മനസിലായതും ഐഷു പിന്നെ ഇച്ഛായന്റെ നേരെയായി.. ഷെഡിന്റെ അറ്റത്തുള്ള തൂണിൽ... ഇച്ഛായൻ ചാരി നിക്കുന്നതുപ്പോലെ അവളും നിന്നു.. കയ്യിലിരുന്ന പൗച്ച് അവൾ അവിടെ സൈഡിൽ ഒതുക്കിവെച്ചു... തലയാകെ വേദന എടുത്തപ്പോൾ അവൾ പുറകിൽ ബൺ ചെയ്ത് വെച്ചേക്കുന്ന മുടി മുന്നിലേക്ക് വിരിച്ചിട്ട് മുടിയിൽ പറ്റി പിടിച്ച വെള്ളത്തെ കൈകൊണ്ട് തട്ടി കളയാൻ തുടങ്ങിയിരുന്നു... ഇച്ഛായൻ അവളെ തന്നെ നോക്കി നിന്ന് പോയി...തണുത്ത് വീശുന്ന കാറ്റിൽ മുടിഴികൾ പറന്ന് അവളുടെ മുഖത്തേക്ക് വീഴുന്നു.. അലസ്യത്തോടെ അവൾ അത് കൈകൊണ്ട് വകഞ്ഞ് മാറ്റി കൈവിരലുകൾ മുടിയുടെ ഇടയ്ക്കുടെ കോർത്ത് വെള്ളം തട്ടി മാറ്റുന്നുണ്ട്... പെട്ടെന്ന് ഇച്ഛായന്റെ നോട്ടം അവളുടെ നഗ്നമായ വയറിലേക്ക് നീണ്ടു... തണുത്ത് വീശുന്ന കാറ്റിൽ സാരി അവളുടെ വയറിൽ നിന്ന് തെന്നി മാറുന്നുണ്ടായിരുന്നു...എന്നാൽ അവളത് ശ്രദ്ധിക്കാതെ മുടിയിലുള്ള വെള്ള ഈർപ്പം തട്ടി മാറ്റുവായിരുന്നു... പല തവണ ഇച്ഛായൻ നോട്ടം മാറ്റാൻ നോക്കുന്നുണ്ടെകിലും വീണ്ടും..നേത്രങ്ങളുടെ ദിശ അവളുടെ വെളുത്ത വയറിലേക്ക് തന്നെ നീങ്ങി...അവിടേക്ക് നോക്കുമ്പോൾ ഇച്ഛായനിൽ വേറെ എന്തൊക്കെയോ ഭാവങ്ങൾ ഉത്ഭവപ്പെടുന്ന പോലെ തോന്നുന്നുണ്ടായിരുന്നു...

ഇനിയും അത് കണ്ടൊണ്ട് നിന്നാൽ ശെരിയാവില്ലെന്ന് തോന്നിയതും.. ഇച്ഛായൻ നേരെ അവളുടെ അടുത്തേക്ക് പതിയെ നീങ്ങി... പെട്ടെന്ന് ഇച്ഛായനെ മുന്നിൽ കണ്ടതും ഐഷു ഞെട്ടിയെങ്കിലും അത് മറച്ച് വെച്ച് അവനെ നെറ്റി ചുളിക്കി നോക്കി...ഇച്ഛായൻ ഒന്നും കൂടെ അവളടുത്തേക്ക് നീങ്ങിയതും ഐഷുവിന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങിയത് അവൾ അറിഞ്ഞു... ഇച്ഛായൻ പതിയെ അവളുടെ നില തെറ്റി കിടക്കുന്ന സാരിയെ വലിച്ച് വയറിനെ മറച്ചുകൊണ്ട് ഇട്ടതും.. ഇച്ഛായന്റെ കയ്യിലെ ചൂട് ഐഷുവിന്റെ വയറിൽ തട്ടിയതറിഞ്ഞ് അവളുടെ ശരീരമാകെ വിറഞ്ഞ് പോയി... "എന്റെ മേടം.. ആദ്യം ഈ സാരി നേരെയാക്കിയിട്ട് മുടി നേരെയാക്ക്... ഇതിപ്പോ ഞാൻ മാത്രേ കണ്ടുള്ളൂ.. ഞാൻ കണ്ടതുമതി വേറെ ആരും ഇതൊന്നും കാണാതിരിക്കാനാണ് ഞാനായിട്ട് തന്നെ അതങ്ങ് മറച്ചത്... ഇച്ഛായൻ പറയുന്നതുകേട്ട് വേഗം തന്നെയവൾ വയറിന്റെ ഭാഗത്തെ സാരി ശേരിയാക്കി.. എന്നിട്ട് ചെറിയ ചമ്മലോടെ ഇച്ഛായന്റെ മുഖത്തേക്ക് നോക്കി...എന്നാൽ അപ്പോഴും ഇച്ഛായന്റെ കണ്ണുകൾ അവളുടെ മുഖത്തേക്ക് ഓടി നടന്നു... പിടയ്ക്കുന്ന ഇളം കാപ്പി നിറത്തിലുള്ള ഉണ്ടക്കണ്ണുകൾ..നീളം നസികയിൽ പതിഞ്ഞ് നിക്കുന്ന വെള്ളത്തുള്ളികൾ.. പുരികത്തും കവിളത്തും ഒക്കെ മഴത്തുള്ളികൾ പറ്റി ചേർന്ന് കിടക്കുന്നു...

തണുപ്പ് കൊണ്ട് വിറയ്ക്കുന്ന പനിനീർ നിറത്തിലുള്ള അധരങ്ങൾ.. അതിന് ചുറ്റുമായി വെള്ളത്തുള്ളികൾ പറ്റിച്ചേർന്ന് നിൽക്കുന്നുണ്ട്... ഇച്ഛായൻ ചെറിയ പുഞ്ചിരിയോടെ അതിൽ പരം കൗതുകത്തോടെ അവളുടെ മുഖത്തേക്ക് നോക്കി നിന്നുപോയി..ഐഷുവിനും ഇച്ഛായന്റെ കരിമിഴി കണ്ണിൽ നിന്ന് നോട്ടം മാറ്റാൻ പറ്റുന്നില്ലായിരുന്നു...ഇച്ഛായൻ ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയെ അവളുടെ കണ്ണുകൾ തേടിയെത്തിയിരുന്നു... ഇച്ഛായനിൽ നിന്ന് അലയടിക്കുന്ന നിശ്വാസ ചൂട് അവളുടെ മുഖത്ത് തട്ടാൻ തുടങ്ങിയിരുന്നു... തണുത്ത് വീശുന്ന കാറ്റിലും മഴയത്തും ഇച്ഛായന്റെ ഉള്ളിലെ വികാരങ്ങൾ മൊട്ടിടുവാൻ തുടങ്ങിയിരുന്നു... പതിയെ ഇച്ഛായന്റെ കൈകൾ അവളുടെ ഇടുപ്പിൽ പതിഞ്ഞു... ഇച്ഛായന്റെ പിടിയിൽ ഒന്ന് ഞെട്ടി അവൾ ഇച്ഛായനെ നോക്കി... എന്നാൽ ആ മിഴിയിൽ അലയടിക്കുന്ന വികാരം എന്തെന്ന് അവൾക്ക് മനസിലാക്കാൻ കഴിയുന്നില്ലായിരുന്നു... പെട്ടെന്ന് ഒന്നും കൂടെ ഇച്ഛായന്റെ കൈകൾ അവളുടെ ഇടുപ്പിൽ പിടി മുറിക്കി ഇച്ഛായന്റെ അടുത്തേക്ക് വലിച്ചതും..അവളൊന്ന് പിടഞ്ഞോണ്ട് അവന്റെ അടുത്തേക്ക് ഒന്ന് ചേർന്ന് ഉയർന്ന് പൊങ്ങി... പതിയെ ഇച്ഛായന്റെ മുഖം അവളുടെ മുഖത്തേക്ക് അടുത്തു... കണ്ണുകൾ അവളുടെ കണ്ണുകളിൽ നിന്ന് വിട്ട് അധരങ്ങളിൽ തേടിയെത്തി...

ഇച്ഛായന്റെയും ഐഷുവിന്റെയും ഹൃദയമിടിപ്പ് കൂടി... ഇച്ഛായന്റെ ചൂട് നിശ്വാസം അവളുടെ അധരത്തിൽ തട്ടിയതും.. അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു... ഞൊടിയിടയിൽ ഇച്ഛായൻ അവളുടെ കീഴ്ചുണ്ടും മേൽചുണ്ടും കടിച്ചെടുത്ത് ഇച്ഛായന്റെ അധരങ്ങളിൽ ഒതുക്കി... ഐഷു ഒന്ന് പൊള്ളി പിടഞ്ഞോണ്ട് ഇച്ഛായന്റെ തോളിൽ കൈകൾ പിടിമുറുക്കി... ഇച്ഛായൻ ആദ്യ ചുംബനത്തിന്റെ തീവ്രതയിൽ അവയെ വിടാതെ തന്നെ നുണഞ്ഞു... പെട്ടെന്ന് ശ്വാസം വിടാൻ മറന്ന് പോയ ഐഷു ബോധത്തിലേക്ക് വന്നത് അപ്പോളാണ്... കണ്ണുകൾ തുറന്ന് ഞെട്ടികൊണ്ട് അവളുടെ കൈകൾ ഇച്ഛായന്റെ നെഞ്ചിൽ പിടിച്ച് അവനെ തള്ളി മാറ്റി... ശെരിക്കും പറഞ്ഞാൽ ഇച്ഛായന് അപ്പോഴാണ് ഇച്ഛായൻ ചെയ്‍തത് എന്തെന്ന് ഓർമ വന്നത്...ഇച്ഛായൻ തലയിൽ അടിച്ചോണ്ട് ഐഷുവിനെ കുറ്റബോധത്തോടെ നോക്കി... എന്നാൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവളുടെ കൈകൾ കൊണ്ട് ചുണ്ടുകൾ തുടച്ച് അവനെ ദേഷ്യത്തോടെ നോക്കി മുഖം തിരിച്ചു.. ഇച്ഛായൻ ആണേൽ അറിയതെ പറ്റി പോയൊണ്ട് ദേഷ്യത്തിൽ തൂണിൽ മുഷ്ട്ടി ചുരുട്ടി ഇടിച്ചു... 'ശേ.. ഞാൻ... എന്തിന്.. ഇപ്പൊ..എങ്ങനെ ഇത്ര പെട്ടെന്ന് അതും അവളോട് ഓഹ്..അതിപ്പോ എന്ത് കരുതിയിട്ടുണ്ടാകും... ഓഹ് കർത്താവേ...'

ഓരോന്ന് ഓർത്ത് ഇച്ഛായൻ തലയിൽ കൈവെച്ചോണ്ട് അവളെ തിരിഞ്ഞ് നോക്കി.. അവളാണേൽ ഇച്ഛായന്റെ മുഖത്ത് പോലും നോക്കാതെ തിരിഞ്ഞ് പുറത്തേക്ക് നോക്കി നിക്കുവാണ്... "എഡോ... സോറി ഞാൻ...അറിയാതെ.. "മിണ്ടരുത് താൻ.. അറിയാതെ പോലും.. നാണമില്ലല്ലോ തനിക്ക് എന്നെ കയറി.. ച്ചെ... അവൾ അവജ്ഞയോടെ അവനെ നോക്കി പറഞ്ഞ് മുഖം തിരിച്ചു... "ഹയ്യട... ഞാൻ കയറി നിന്നെ അറിയാതെ ഉമ്മിച്ചപ്പോൾ മോളത് തടഞ്ഞോ ഇല്ലല്ലോ അസ്വതിച്ചോണ്ട് നിന്നിട്ട്... ഇപ്പൊ എന്നോട് കയറി ചൂടാവുന്നു... "ഡോ ടോ... താനാ ഞാൻ എന്തേലും മിണ്ടുന്നതിന് മുന്നേ😡😡😡😡 "ഓഹോ കൊള്ളാം എടി കൊപ്പേ ഞാൻ നിന്നെ കയറി ഫ്രഞ്ച് അടിച്ചപ്പോൾ ദേ നേരെത്തെ എന്നെ പിടിച്ച് തള്ളിയത് പോലെ ഞാൻ നിന്റെ അടുത്തേക്ക് വന്നപ്പോൾ എന്നെ പിടിച്ച് തള്ളിയെങ്കിൽ ഒന്നും നടക്കില്ലായിരുന്നു...ഇതിപ്പോ നിന്നെ കയറി ഉമ്മിച്ചതിന് ഇനി എനിക്ക് എവിടുന്നേലും പെണ്ണ് കിട്ടോ കർത്താവേ... അവളെ നോക്കി മുഖം കൊട്ടി പറഞ്ഞവൻ തിരിഞ്ഞു... "ടോ താൻ...😡 അവൾ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് വന്നു... "ദേ കൊച്ചേ വേണേൽ വാ മഴ തോർന്നു ഞാൻ വീട്ടിലേക്ക് പോവാ... പുറത്ത് ഏകദേശം മഴ തീർന്നതുകൊണ്ട് തന്നെ ഇച്ഛായൻ അവളെ നോക്കി പറഞ്ഞോണ്ട് ബുള്ളറ്റിൽ കയറി..

അത് ഷാട്ടാക്കിയതും.. കലി തുള്ളി അവൾ വന്ന് അവന്റെ പുറകെ കയറി...കയറിയപ്പോൾ അവൾ അവന്റെ തോളിൽ കൈവെച്ചിരുന്നു...ഇച്ഛായൻ പിന്നെ അതിന് ഒന്നും പറയാൻ പോയില്ല... പോകുന്ന യാത്രയിൽ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല.. ഇച്ഛായൻ വേഗം തന്നെ അവളെ അവിടെ വിട്ടിട്ട് കയറാൻ നിക്കാതെ വീട്ടിലേക്ക് പോന്നു... ★★★★★★★★★★★ രാത്രി വൈകിട്ട് മഴ കൊണ്ടതിന്റെ എഫക്ടിൽ ഐഷുവിന് തുമ്മലും പനിയും ഒക്കെ ആകെ കൂടി ശീണിച്ച് കിടപ്പാണ്...പുറത്തെ നാട്ടിൽ കൂടുതലും തമാസിച്ചതുകൊണ്ട് തന്നെ ഇവിടുത്തെ ക്ലൈമറ്റുമായി അവളൊന്ന് ഇണങ്ങി വരുന്നുണ്ടായിരുന്നുള്ളൂ... പിന്നെ ധനുഷിന്റെ 'അമ്മ ദേവകിയാണ് അവൾക്ക് മരുന്നും മറ്റും കൊടുക്കുന്നതും കൂട്ടിരിക്കുന്നതും... "വല്ല ആവിശ്യവും ഉണ്ടായിരുന്നോ കുട്ടിയെ മഴയും നനഞ്ഞ് ഇവിടെക്ക് പോരാൻ.. നീ അവിടുന്ന് ഇറങ്ങിയ പുറകെ ചന്ദ്രൻ ഇവിടെ എത്തിയിരുന്നു... ഐഷു വയ്യാതെ ബെഡിൽ കിടക്കുന്നതുകണ്ട് അച്ഛച്ഛൻ അവൾക്ക് നേരെ വന്ന് പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ കിടന്നു... "ഹ്മ്മ്.. അല്ല മോളെ കൊണ്ടാക്കിയത് ആരാ... പെട്ടെന്ന് അച്ഛച്ചൻ ചോദിക്കുന്നതുകേട്ട് ഐഷു അച്ഛച്ചനെ നോക്കി... "ഡേവിഡ്... "ഹാ..ഞാൻ ചോദിച്ചെന്നെയുള്ളൂ... മോൾ കിടന്നോ..

കൂടുതൽ സ്ട്രെൻ കൊടുക്കേണ്ട.. അസുഗം കൂടിയാൽ നാളെ ഹോസ്പിറ്റലിൽ പോകാം... അത് പറഞ്ഞയാൾ പോയതും പുറകെ അവൾക്ക് കഞ്ഞി എടുക്കാൻ ദേവകിയും പോയി..ഐഷു ബെഡിൽ കിടന്ന് ഇന്ന് വൈകിട്ട് ഇച്ഛായനും അവളുംഒന്നിച്ച് മഴ നനഞ്ഞ് ബൈക്കിൽ വന്നതും ഇച്ഛായൻ തന്നെ ഉമ്മ വെച്ചത് ഓർത്ത് അവളുടെ മുഖമാകെ ചുവന്ന് കയറിയിരുന്നു... പക്ഷെ ഇച്ഛായനെ പറ്റി ഓർത്തതും അവളിൽ ചെറു പുഞ്ചിരി ചുണ്ടിൽ ഊറി... _______ രാത്രിയിൽ ഇച്ഛായൻ ബെഡിൽ കിടക്കുവായിരുന്നു.. ചിന്ത മുഴുവൻ ഐഷുവിനെ പറ്റിയായിരുന്നു... അവളെ കുറിച്ച് ഓർക്കുമ്പോൾ ഇച്ഛായന്റെ ഹൃദയം ദേ ഇപ്പോൾ പൊട്ടുമെന്ന രീതിയിലാണ് മിടിക്കുന്നത്... ഇന്ന് വൈകിട്ട് പെട്ടെന്ന് അവളോട് എന്തൊക്കെയോ വികാരങ്ങൾ തോന്നിയാണ് കയറി ഉമ്മ വെച്ചത്.. അല്ലാതെ ഒരിക്കലും മനപ്പൂർവ്വം അല്ല.. അവളെ അടുത്ത് കാണുമ്പോൾ പെട്ടെന്ന് എന്റെ മനസ്സ് താളം തെറ്റി പോകുന്നുണ്ട്.. അത് അടക്കാൻ കഴിയുന്നില്ല...അവളെ കാണുമ്പോളും അടുക്കുമ്പോളും ഹൃദയമിടിപ്പ് കുടുന്നതല്ലാതെ കുറയില്ല...

ഇച്ഛായൻ ഓരോന്ന് ഓർത്ത് പിറുപിറുതോണ്ട് കണ്ണുകൾ അടച്ചു... അപ്പോഴും മനസിലും കണ്ണുകളിലും തേടിയെത്തിയത് ഐഷുവായിരുന്നു... എന്തോ അവന്റെ മനസ്സ് അവളുടെ അടുത്തേക്ക് താളം തെറ്റി പോണത് അവൻ അറിഞ്ഞു... പതിയെ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവൻ നിദ്രയെ പുൽകി... അടുത്ത ദിവസം ഇച്ഛായനോട് അന്നമ്മച്ചി വീട്ടിൽ ഏതൊക്കെയോ ഗസ്റ്റ് വരുന്നുണ്ട് എന്ന് പറഞ്ഞോണ്ട് ലീവെടുക്കാൻ പറഞ്ഞു... ഇച്ഛായൻ അത് വിളിച്ച് പറഞ്ഞത് അനാമികയോടായിരുന്നു... എന്തോ അവന് ഐഷുവിനെ വിളിക്കാൻ തോന്നിയില്ല.... രാവിലെ ലിസിയും ഇച്ഛായനും കൂടെ ഫുഡ് തട്ടിയിട്ട്..ലിസി അടുക്കളയിലും ഇച്ഛായൻ റൂമിലേക്ക് പോയി..ഇച്ഛായനാണേൽ ആകെ മടുപ്പ് തോന്നുന്നുണ്ടായിരുന്നു... ഫോണിൽ കുത്തിയിരുന്നിട്ടും സമയം പോകാതോണ്ട്... ഇച്ഛായൻ ഫോണിൽ അഭിയെ വെറുതെ വിളിക്കാമെന്ന് കരുതി ഫോണുമെടുത്ത് പുറത്തെ സീറ്റൗഔട്ടിൽ ഇറങ്ങി.. ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് ചെവിയിൽ വെച്ച്.. സിറ്റ്ഔട്ടിൽ ഉള്ള കൈവരിയിൽ ഇരുന്നതും.. ഇച്ഛായന്റെ വീട്ടിലെ മുറ്റത്തേക്ക് ഒരു വെള്ള ബെൻസ് കാർ വന്ന് നിന്നത്.. അതിൽ ബാക്ക് ഡോർ തുറന്ന് ഇറങ്ങി വരുന്ന വ്യക്തിയെകണ്ട് ഇച്ഛായൻ കണ്ണും തള്ളി നോക്കി..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story