തീവണ്ടി: ഭാഗം 9

Theevandi

എഴുത്തുകാരി: മുകിൽ

കാറിലെ ബാക്ക് സീറ്റിൽ നിന്നിറങ്ങി വരുന്നവളെ കണ്ട് ഇച്ഛായൻ ഞെട്ടികൊണ്ട് നോക്കി നിന്ന് പോയി...പെട്ടെന്ന് ഫ്രണ്ട് സീറ്റിൽ നിന്നിറങ്ങി വന്നയാളെ കണ്ടതും ഇച്ഛായൻ കൂടുതൽ ഒന്നും ചിന്തിക്കാതെ അകത്തേക്ക് പതിയെ തിരിഞ്ഞ് നടക്കാൻ ഒരുങ്ങവെ പുറകിൽ നിന്ന് അയാൾ അവനെ വിളിച്ചിരുന്നു... "ഡേവിയെ... ഇച്ഛായൻ പെട്ട് പോയല്ലോ എന്ന കണക്കെ അയാൾക്ക് നേരെ തിരിഞ്ഞ് വളിച്ച ഇളി പാസാക്കി... "ഹഹഹ... നീ എവിടേക്കാടാ ഉവ്വെ ഓടുന്നത്.. നിന്റെ സ്വന്തം പത്രോസ് അങ്കിൾ അല്ലെ മോനെ ഇവിടേക്ക് വന്നേക്കുന്നത്.. അയാൾ അകത്തേക്ക് കയറിവന്ന് ഇച്ഛായന്റെ തോളിൽ കയ്യിട്ട് കിണിച്ചോണ്ട് പറഞ്ഞതും..ഇച്ഛായൻ അയാളെ നോക്കി ഇളിച്ചു... "അയ്യോ.. ഞാൻ അതിന് അങ്കിളിനെ കണ്ടതാ.. ചാച്ചനോട് പറയാൻ വേണ്ടി അകത്തേക്ക് കയറാൻ പോയാതാണ്... "ആഹാ ആണോ...ഇനി അവനെ വിളിക്കൊന്നും വേണ്ടാ...വാ കൊച്ചനെ നമുക്ക് അങ്ങോട്ട് കയറാം... "ഉവ്വ്‌ ആയിക്കോട്ടെ... അയാളെ നോക്കി ദയനീയമായി ഇളിച്ചോണ്ട് ഇച്ഛായൻ അവരുടെ കൂടെ അകത്തേക്ക് കയറി... ജോണിന്റെ ബിസ്നെസ്സ് പാട്ട്നറിൽ ഒരാളാണ് പത്രോസ് കൂടാതെ ഫ്രണ്ടും.. പത്രോസിന്റെ ഭാര്യ ആനി അവർക്ക് രണ്ട് മക്കളാണ്..മൂത്തത് മിഖായേലും രണ്ടാമത്തെ മരിയയും...

ഈ പത്രോസ് ആൾ നല്ല അസ്സൽ വാജകമടിയനാണ്..ജോണ് നാട്ടിൽ വീട്ടിൽ ഉള്ളപ്പോൾ..വല്ലപ്പോഴുമാണ് ജോണിന്റെ വീട്ടിൽ പത്രോസ് വരുന്നത്.. അപ്പോഴെല്ലാം സംസാരിച്ച് നമ്മടെ ഇച്ഛായനെ പിഴിഞ്ഞിട്ടെ പോകു...ഇച്ഛായനാണേൽ ഇയാളെ കണ്ണ് എടുത്താൽ കണ്ടൂടാ.. അതുകൊണ്ട് വരുമ്പോൾ വീട്ടിൽ നിന്ന് മുങ്ങും... ഇതിപ്പോ അന്നമ്മച്ചി ഇങ്ങനെ പണി തരുമെന്ന് പാവം പ്രീതിക്ഷിച്ചില്ല.. അവരുടെ പുറകെ തന്നെ മരിയയും മിഖായേലും ആനിയും വരുന്നുണ്ട്... "ആഹാ.. പത്രോസേ... നീ ഇത്ര വേഗന്ന് വന്നോ... ഞാൻ കരുതി ലെറ്റ് ആകുമെന്ന്... ഹാളിൽ കയറി വരുന്ന പത്രോസിനെയും ഫാമിലിയെയും ഒപ്പം പത്രോസിന്റെ കൂടെ ചേർന്ന് വരുന്ന ഇച്ഛായനേയും കണ്ട് റൂമിൽ നിന്ന് ഇറങ്ങി വരുന്ന ചാച്ചൻ പത്രോസിനെ നോക്കി കണ്ണിറുക്കി ചോദിച്ചു... "അതുപിന്നെ നിനക്ക് എന്നെ അറിയാൻ മേലേടാ.. ഞാൻ സമയത്തിന് ഭയങ്കര വില നൽകുന്നവൻ ആണെന്ന്... പത്രോസ് ബഡായി പറയുന്നത് ഇച്ഛായൻ പല്ലും കടിച്ച് പിടിച്ചേച്ച് കേട്ട് നിന്നു.. കുറച്ച് നേരം കഴിഞ്ഞതും..അന്നാമച്ചിയും ലിസിയും ശ്രുതിയും പിന്നെ ഡാനിയും അങ്ങോട്ട് വന്നിരുന്നു...ഡെന്നി ഓഫീസിൽ പോയെക്കുവാണ് പിന്നെ സ്നേഹമോൾ നേഴ്സറിയിലും... എല്ലാരും ഹാളിൽ ഇരുന്ന് ഓരോന്ന് പറഞ്ഞിരുന്നു..

ഇച്ഛായനെ പിടി വിടാതെ പത്രോസ് പിടിച്ചിട്ടുണ്ട്.. മരിയയുടെ പൂച്ച കണ്ണുകളുടെ ശ്രേദ്ധ മുഴുവൻ ഇച്ഛായന്റെ മേലെയും...ഇച്ഛായൻ മരിയയുടെ നോട്ടം ശ്രേധിക്കുന്നുണ്ടെങ്കിലും മൈൻഡ് ആക്കാൻ പോയില്ല... ഇച്ഛായനിൽ നിന്ന് പിടിവിട്ട് പത്രോസ് ചാച്ചനുമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇച്ഛായൻ അവിടുന്ന് നൈസ് ആയിട്ട് മുങ്ങി നേരെ റൂമിലേക്ക് വന്നു... ലിസി മരിയയെയും കൂട്ടി അവളുടെ മുകളിലത്തെ മുറിയിലേക്ക് പോയി...ഇച്ഛായൻ ഫോണുമെടുത്ത് നേരെ ടെറസിലേക്ക് പോയി..അവിടെ ചെന്നപ്പോൾ തന്നെ നേരെത്തെ അഭിയെ വിളിക്കേണ്ട കാര്യം ഓർമ വന്നതും ഇച്ഛായൻ അഭിയെ കാൾ ഡയൽ ചെയ്തു... "ഹെലോ... "ആ.. ടാ ഡേവി പറയ്.. "നീ എവിടെടാ ഇപ്പോൾ... "ഞാൻ ഇവിടെ അമ്മെന്റെ വീട്ടിൽ ആണ്... "ഏഹ്.. നി ഇന്നലെ പോയിട്ട് തിരിച്ച് വന്നില്ലേ... "ഇന്നലെ രാത്രി വന്നതാടാ പക്ഷെ 'അമ്മ ഇവിടെയാ നിക്കുന്നെ കൂട്ടികൊണ്ട് പോരാൻ വന്നതാണ്... "ഹ്മ്മ് ഹ്മ്മ്..മീനാക്ഷി ഉണ്ടല്ലേ... "ഈ... എങ്ങനെ മനസിലായി അളിയാ... "അല്ലാതെ മോനെ നീ അവിടേക്ക് പോവില്ലല്ലോ... "ഹാ അവൾ മിനിഞ്ഞാന്ന് എത്തി..അല്ലെടാ നീ ഇന്ന് ഓഫീസിൽ പോയില്ലേ.. നിനക്കും പനിയാണോ... "എനിക്കോ പനിയോ എന്തിന്.. "

അല്ലാ വീട്ടിൽ ആ അഹങ്കാരിക്ക് പനിയും തുമ്മലുമൊക്കെയാണ് ഇന്നലെ നിങ്ങൾ രണ്ടുപേരും നനഞ്ഞല്ലേ വന്നത്.. ആ മഴ കൊണ്ടതാണ്... "ആർക്ക് ഐഷുവിനോ... ഇച്ഛായൻ സംശയത്തോടെ അവനോട് ചോദിച്ചു... "പിന്നെ ആർക്ക്.. അവൾക്ക് തന്നെയാണ്... "ആഹ് കുറവുണ്ടോടാ... "ആവോ കുറഞ്ഞായിരിക്കും ഈ എനിക്ക് ഒന്നും അറിഞ്ഞൂടാ അവളെ പറ്റി...അല്ലെടാ നീ എന്താ പോവാത്തെ... "ഓഹ് അതോ ഇവിടെ മറ്റേ ബഡായി പത്രോസ് അങ്കിൾ വന്നിട്ടുണ്ട് ഫാമിലിയായിട്ട്...അതുകൊണ്ട് അമ്മച്ചി പോവേണ്ടെന്ന് പറഞ്ഞു... "ഹാ അതാണോ.. എടാ ഞാൻ പിന്നെ വെക്കുവാ ചിലപ്പോൾ നിനക്കും നമ്മടെ ചെക്കന്മാർക്കും നല്ലൊരു സർപ്രൈസുമായിട്ടായിരിക്കും ഞാൻ രാത്രി ക്ലബ്ബിൽ വരുന്നത്... "ഏഹ് അതെന്നാട സർപ്രൈസ്... "ആ അതൊക്കെ സർപ്രൈസ് ഞാൻ രാത്രി പറയാം.. വന്നേക്കണം ശെരിടാ... വെക്കുവാ... "ശെരി.. അത്രേം പറഞ്ഞവർ ഫോൺ കാട്ടാക്കി...മീനാക്ഷി എന്ന മീനു അഭിയുടെ അമ്മേടെ ആങ്ങളയുടെ മകൾ... രണ്ടുപേരും കുഞ്ഞിലെതൊട്ട് ഇഷ്ട്ടത്തിൽ ആണ്..മീനാക്ഷി റഷ്യയിൽ ആയിരുന്നു അവിടുത്തെ പഠിത്തം കഴിഞ്ഞ് ഇപ്പൊ നാട്ടിൽ അഭിയുടെ അമ്മേടെ വീട്ടിൽ ഉണ്ട്.. അവളെ കൂടെ കാണാൻ ആണ് ഇപ്പൊ അഭി അവിടേക്ക് പോകുന്നത്..

ഇച്ഛായൻ ആണേൽ സർപ്രൈസ് എന്താണ് എന്ന് അറിയാതെ ആകെ ടെന്ഷനിൽ ആണ്...പെട്ടെന്ന് പുറകിൽ കാൽപെരുമാറ്റം അറിഞ്ഞ് ഇച്ഛായൻ തിരിഞ്ഞ് നോക്കിയപ്പോൾ മരിയ ആയിരുന്നു... അവനെ നോക്കി ചെറുപുഞ്ചിരിയോടെ നിക്കുവാണ്.. ഇച്ഛായൻ ഒന്ന് അവളെ കണ്ട് ഞെട്ടിയെങ്കിലും അത് കാര്യമാക്കാതെ അവളെ നോക്കി ചിരിച്ച് അവളെ കടന്ന് പോകാൻ പോയതും.. പെട്ടെന്ന് അവൾ അവന്റെ കയ്യിൽ പിടിച്ചത്... ഇച്ഛായൻ ഞെട്ടികൊണ്ട് അവളെ കണ്ണും മിഴിച്ച് തിരിഞ്ഞ് നോക്കി.. അവളാണേൽ അവനെ നോക്കി ചിരിച്ചോണ്ട് നിക്കുവാണ്.. ഇച്ഛായൻ കൈവലിക്കാൻ നോക്കിയതും.. അവൾ ബലത്തിൽ തന്നെയാണ് പിടിച്ചേക്കുന്നത്.. ഇച്ഛായൻ നെറ്റി ചുളിച്ച് അവളെ നോക്കി... "ഡേവിച്ചായാ... എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് പറ്റുമെങ്കിൽ ഒന്ന് വരുവോ... അവനെ നോക്കി അവൾ അത്രെയും പറഞ്ഞ് അവന്റെ കയ്യിൽ നിന്ന് കയ്യെടുത്ത് മുന്നോട്ട് നടന്ന് ടെറസ്സിൽ ഇട്ടിരിക്കുന്ന ബെഞ്ചിൽ ഇരുന്നു..അവൾക്ക് എന്താണ് പറയാൻ ഉള്ളതെന്ന് അറിയാൻ ഇച്ഛായൻ അവളുടെ പുറകെ അവളുടെ അടുത്തേക്ക് പോയി ബെഞ്ചിന്റെ അറ്റത്ത് ഇരുന്നു... "മരിയ തനിക്ക് എന്താ പറയാൻ ഉള്ളത്.. ഇച്ഛായൻ അവളെ ഏർ കണ്ണിട്ട് നോക്കി ഇച്ചിരി ഗൗരത്തിൽ ചോദിച്ചു.. "

""ഹ്മ്മ്.. ഡേവിച്ചായ..എനിക്ക് ഇച്ഛായനെ വലിയ ഇഷ്ട്ടാ.. ഈ ഇഷ്ട്ടം എവിടുന്ന് പൊട്ടിമുളച്ചതെന്ന് ചോദിച്ചാൽ അത് കഴിഞ്ഞ ദിവസം കണ്ടതുകൊണ്ടൊന്നുമല്ല.. ഞാൻ ഏഴിൽ പടിക്കുമ്പോ ഇച്ഛായൻ പത്തിൽ ആയിരുന്നു എന്റെ സീനിയർ ആയിരുന്നു...അന്ന് തൊട്ടേ ഇഷ്ട്ടായിരുന്നു..അതും പോരാഞ്ഞ് എന്റെ അപ്പച്ചന്റെ ഒരേ ഒരു ഫ്രണ്ടിന്റെ മോൻ.. അങ്ങനെയൊക്കെ ഇച്ഛായനെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്...തൃശ്ശൂർക്ക് പോയ ശേഷം ഒരുപാട് ഒന്നും കണ്ടിട്ടില്ലെങ്കിലും fb വഴിയും insta വഴിയുമൊക്കെ ഇച്ഛായന്റെ ഫോട്ടോസ് കാണുമായിരുന്നു... അതുമല്ല ഒരുപാട് ഇവിടുന്ന് മറിയപ്പോളാണ് ഇച്ഛായനോട് ഇഷ്ട്ടം തോന്നിയത്... ഞാൻ ഇച്ഛായനെ ഇഷ്ടത്തോടെ പലപ്പോഴും നോക്കിയതൊക്കെ ഇച്ഛായൻ അറിഞ്ഞില്ലെങ്കിലും ഞാൻ ഇച്ഛായൻ അറിയാതെ ഇച്ഛായനെ പ്രണയിക്കുന്നുണ്ടായിരുന്നു""" മരിയ പറയുന്നതുകേട്ട് ഇച്ഛായന്റെ വാ തുറന്ന് പോയി..പ്രീതിക്ഷിക്കാത്തതായിരുന്നു.. പലപ്പോഴും അവളിൽ നിന്ന് നോട്ടം ഇച്ഛായന് നേരെ നീളുമെങ്കിലും ചിലപ്പോൾ വല്ല വാഴിനോട്ടം ആയിരിക്കുമെന്ന് കരുതി വിട്ടിട്ടെയുള്ളൂ... അല്ലാതെ ഇങ്ങനെയൊക്കെ.. ഇച്ഛായൻ ദയനീയമായി അവളെ നോക്കി... "മരിയ.. ഞാൻ... "ഏയ്.. ഇപ്പൊ മറുപടി പറയണ്ട പതുക്കെ എന്നെ ഇഷ്ട്ടായാൽ മാത്രം മറുപടി തന്നെച്ചാൽ മതി..

പക്ഷെ പോസിറ്റീവ് ആയിരിക്കണം... അത് പറഞ്ഞവൾ കൂടുതൽ അവൻ പറയുന്നത് കേൾക്കാനോ അവൾ അവനോട് കൂടുതൽ പറയാനോ നിക്കാതെ ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അവിടുന്ന് പോയിരുന്നു... ഇച്ഛായൻ ആണേൽ പ്രീതിക്ഷിക്കാത്ത ഷോക്കിൽ ആയിരുന്നു...എപ്പോഴും തന്നെ നോക്കുവെങ്കിലും വെറുതെ വല്ല വായ്നോട്ടം ആയിരിക്കുമെന്ന് കരുതി അതൊക്കെ കളിയായിട്ട് എടുത്തു... ലിസിയുടെ പ്രായമാണ് മരിയക്ക് ഇരുപത് ഇരുപത്തിയൊന്ന് അടുപ്പിച്ച് കാണും.. അതുകൊണ്ട് തന്നെ ഇച്ഛായന് ലിസിയേ പോലതന്നെയാണ് അവളും..എപ്പോഴും ലിസി മരിയെ പറ്റി പറയുമ്പോൾ ഇച്ഛായന് ആകെ ഓർമ ഉള്ളത് വീട്ടിൽ കുട്ടിപാവട ഉടുത്ത് വരുന്ന പെണ്കുട്ടിയെയാണ്... ലിസി അന്ന് പറഞ്ഞപ്പോളാണ് അറിയുന്നത് പോലും മരിയ തൃശ്ശൂർക്ക് നെയ്‌സിങ് പഠിക്കാൻ പോയ കാര്യമൊക്കെ.. ഇപ്പൊ ദേ ഇങ്ങനെ വന്ന് തന്നോട് ഇഷ്ട്ടം പറയുമെന്ന് പ്രീതിക്ഷിച്ചില്ല... ഓരോന്ന് ഓർത്ത് ഇച്ഛായൻ അവിടെ ഇരുന്ന് കുറച്ച് നേരം ആലോചിച്ചു... ഇച്ഛായന് അറിയാമായിരുന്നു ഒരിക്കലും മരിയയെ ഒരു പ്രണയിനിയുടെ സ്ഥാനത്തോ ഭാര്യയുടെ സ്ഥാനത്തോ കാണാൻ സാധിക്കില്ലെന്ന്.. അത് എത്രയും വേഗം അവളെ പറഞ്ഞ് മനസിലാക്കിപ്പിക്കണം എന്ന ചിന്ത ഉറപ്പിച്ചോണ്ട് അവിടുന്ന് ഇറങ്ങി താഴോട്ട് പോയി... ഉച്ചയ്ക്ക് ആഹാരം കഴിച്ചിട്ട് വൈകിട്ട് ചായ ഒക്കെ കുടിച്ചിട്ടാണ് അവർ പോയത്.. കഴിവതും ഇച്ഛായൻ മരിയയെ ഫേസ് ചെയ്യാൻ പോയില്ല... ●°°°°°°◆◆◆◆◆°°°°°°●

"എന്റെ മോനിക്ക് വയസ്സ് 25 കഴിയാറായി അതുമല്ല മീനു മോൾക്ക് വയസ്സ് ഇരുപത്തി രണ്ടായി.. എന്റെ അനിയനും ഭാര്യയും വർഷം കുറെയായി ചോദിക്കുന്നു ഇവനിക്ക് മീനുവിനെ കെട്ടിച്ച് കൊടുക്കാൻ..ഞങ്ങൾക്ക് സമ്മതമാണ് രണ്ടുപേർക്കും കല്യാണ പ്രായമായി പരസ്പരം ഇഷ്ടത്തിലുമാണ്... അതുകൊണ്ട് എത്രയും വേഗം അഭിയുടെയും മീനുവിന്റേയും കല്യാണം നടത്തണം... വൈകിട്ട് ദേവാലയത്തിൽ ഹാളിൽ അച്ഛച്ചനും ചന്ദ്രനും ഹരിയും ദേവകിയും അഭിയും ഇഷയും പിന്നെ ഐഷുവും ഇരിക്കുമ്പോളാണ് അഭിയുടെ അമ്മ അവിടെ കിടന്ന് മോന്റെ കല്യാണ കാര്യത്തിൽ പ്രഹസനം ആടുന്നത്.. ഹരി ഒരുപാട് അവരെ പിടിച്ച് ഇരുത്താൻ നോക്കിയിട്ടും അവരാണേൽ വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി മുഴുവനും അഭിയുടെയും മീനുവിന്റേയും കല്യാണ കാര്യമാണ്... "അച്ഛാ.. ഇഷയുടെയും ഐഷുവിന്റെയും കാര്യം നോക്കിയിട്ടെ എന്റെ മോന്റെ കാര്യം നോക്കുവെങ്കിൽ അത് ശെരിയാകില്ല... ഭാര്യയുടെ വാക്ക് കേട്ട് ഹരി ദേവനന്തന്റെ അടുത്ത് പറഞ്ഞതും അദ്ദേഹം അയാളെ സംശയത്തോടെ നോക്കി.. എന്നിട്ട് എന്തോ തീരുമാനിച്ചത് പോലെ അയാൾ ചാരുകസേരയിൽ നിന്ന് എണീറ്റു... "

ഹ്മ്മ്.. നിങ്ങൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ധനുഷിന്റെ വിവാഹം ആണ് ആദ്യം നടക്കേണ്ടത് പക്ഷെ അവൻ ഇവിടെ ഇല്ലല്ലോ... അത് കഴിഞ്ഞാൽ ഇഷ മോളുടെയും ഐഷുവിന്റെയും... കുഴപ്പമില്ല ഇനിയിപ്പോ അഭിയുടെ കല്യാണശേഷം ഇവരുടെ കല്യാണം നോക്കാം.. മീനാക്ഷിയുടെ വീട്ടുകാർ കുറെയായി കാത്ത് നിക്കുവല്ലേ.. നിങ്ങൾ പറയുന്നപോലെ എത്രയും വേഗം അഭിയുടെ കല്യാണം നടത്താം.. അത് കഴിഞ്ഞ് ഇവരുടെയും എന്തായാലും ഈ ഞായറാഴ്ച അല്ലെ അന്ന് തന്നെ നല്ല മുഹൂർത്തത്തിൽ നമുക്ക് ഇവരുടെ എൻഗേജുമേന്റ് നടത്താം... പിന്നെ ഈ മാസം ലാസ്റ്റിന് മുന്നേ നല്ല മൂഹുർത്തം നോക്കി കല്യാണവും... അത്രേം പറഞ്ഞ് അയാൾ അവിടുന്ന് പോയതും പുറകെ ചന്ദ്രനും ദേവകിയും പോയി...വിജയിച്ച ചിരിയോടെ ഹരിയെ ഒന്ന് ഇരുത്തി നോക്കി അഭിയെയും കൂട്ടി അവന്റെ തള്ള ഐഷുവിനെയും ഇഷയെയും പുച്ഛിച്ച് നോക്കിയിട്ട് അകത്തേക്ക് പോയി... നമ്മടെ അഭിയുടെ അമ്മയ്ക്ക് ഐഷുവിനെയോ ഇഷയെയോ കണ്ണിൽ പിടിക്കത്തില്ല.. ഇഷയോട് പിന്നും അവർ മിണ്ടും ഐഷുവുമായി തീവ്ര അടിയിലാണ്.. കീരിയും പാമ്പും പോലെ..ഐഷുവിനും അവരെ പിടിക്കില്ല... °°°°°°°°°°°°°★★★★★★°°°°°°°°°°°°°

ക്ലബ്ബിൽ വന്നിരുന്ന് അഭി കല്യാണ കാര്യം പറഞ്ഞ്‌ കഴിഞ്ഞതും ഇച്ഛായനും കൂട്ടരും ഇതാണോ സർപ്രൈസ് എന്ന രീതിയിൽ അവനെ നോക്കി... "എന്തുവാടെ ഇതാണോ നിന്റെ സർപ്രൈസ്... കാർത്തി അത് ചോദിച്ചതും അവൻ ആണെന്ന് രീതിയിൽ ഇളിച്ചോണ്ട് തലയാട്ടി.. ബാക്കി എല്ലാം അയ്യേ എന്ന രീതിയിൽ അവനെ നോക്കി... "എന്തോന്നെടെ... ഞാൻ കരുതി വേറെ വല്ല സംഭവും ആയിരിക്കുമെന്ന് ഇതിപ്പോ.. ഇച്ഛായൻ അത് പറഞ്ഞ് അവനെ പുച്ഛിച്ച് മുഖം തിരിച്ചു.. "എന്നാലും മോനെ കൂട്ടത്തിൽ നിനക്കണല്ലോ ഫസ്റ്റ് ട്രെയിനിന്റെ അടിയിൽ തല വെക്കാനുള്ള യോഗം... ഫാദി പറയുന്നതുകേട്ട് വളിച്ച ഇളിയോടെ അഭി എല്ലാരേം നോക്കി.. "അതുപിന്നെ വീട്ടുകാരുടെ ഇഷ്ടമല്ലെടാ.. അതുമല്ല എനിക്ക് നിങ്ങളെക്കാൾ 2 വയസ്സ് കൂടുതൽ അല്ലെ അപ്പൊ പിന്നെ കെട്ടാം എന്ന് തീരുമാനിച്ചു... "ഉവ്വ്‌...മോനെ അല്ലാണ്ട് നിനക്ക് ആക്രാന്തം മൂതിട്ടല്ല... ഫാദി അത് പറഞ്ഞതും..ഫാദിയെ പല്ല് കടിച്ചോണ്ട് അഭി നോക്കി...

പിന്നെ കൂടുതൽ ആരും അവനെ കളിയാക്കാതെ ഞായറാഴ്ചക്ക് ഉള്ള അവന്റെ എൻഗേജുമേന്റ് എങ്ങനെ അടിപൊളി ആക്കണം എന്ന തയാറെടുപ്പിലായിരുന്നു... പതിയെ രണ്ട് ദിവസം കഴിഞ്ഞ് പോയി...ഈ രണ്ട് ദിവസവും ഇച്ഛായൻ ഓഫീസിൽ പോയെങ്കിലും ഐഷു വന്നില്ലായിരുന്നു...അതുകൊണ്ട് ഇച്ഛായൻ പിന്നെ അവളെ കാണാൻ കഴിഞ്ഞില്ല...ഇന്ന് വൈകിട്ടാണ് അഭിയുടെയും മീനുവിന്റേയും എൻഗേജുമേന്റ്... ഇച്ഛായൻ നേവി ബ്ലൂ കളർ ഫുൾ സ്ലീവ് ഷർട്ടും ബ്ലാക്ക് ജീൻസുമാണ് ഇട്ടത്... നേരെ ക്ലബ്ബിലേക്ക് ചെന്ന് അവന്മാരുടെ കൂടെ എൻഗേജുമേന്റ് നടക്കുന്ന ഓഡിറ്റോറിയത്തിൽ വിട്ടു.. ചെറിയ രീതിയിൽ ആണേലും മീനാക്ഷിയുടെ വീട്ടുകാരുടെ നിർബന്ധ പ്രകാരം ഓഡിറ്റോറിയത്തിൽ വെച്ചാണ് എൻഗേജുമേന്റ്.... അവിടെയെത്തി അവർ ബൈക്ക് ഒതുക്കിയിട്ട് അകത്തേക്ക് കയറി.. ഇച്ഛായൻ അകത്തേക്ക് കയറിയപ്പോൾ കണ്ടു എൻഗേജുമേന്റ് നടക്കുന്ന സ്റ്റേജിന്റെ അടുത്തായിട്ട് ഇഷയോട് എന്തോ ദേഷ്യത്തോടെ പറഞ്ഞ് മുഖവും ചുവപ്പിച്ചോണ്ട് നിക്കുന്ന ഐഷുവിനെ............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story