വേനൽമഴ...🍂💛: ഭാഗം 53

venal mazha

രചന: റിൻസി പ്രിൻസ്‌

 സരയൂ.... തല ഉയർത്തി നോക്കിയവൾ ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചില്ലെന്ന് ആ വീർത്തു കിടക്കുന്ന കൺപോളകൾ തെളിയിച്ചു... അവൻ അകത്തേക്ക് വന്നു... അവളെ അഭിമുഖീകരിക്കാൻ അവനോരു ബുദ്ധിമുട്ട് തോന്നിയിരുന്നു..... എങ്കിലും അവളുടെ മുഖത്തേക്ക് തന്നെ അവൻ കുറ്റബോധത്തോടെ നോക്കി, മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നു ... ഒരു നിമിഷം അവന് വല്ലായ്മ തോന്നിയിരുന്നു..... " ഇന്നലെ രാത്രി ഞാൻ തന്നോട് എന്തൊക്കെയോ മോശമായി സംസാരിച്ചു..... ഞാൻ അല്പം കഴിച്ചിട്ട് ഉണ്ടായിരുന്നു, അതിന്റെ ഒരു ഹാങ്ങോവറിലാ എന്തൊക്കെയോ പറഞ്ഞത്...പറഞ്ഞത് പോലും ശരിക്ക് ഓർമ്മ കിട്ടുന്നില്ല.... എന്തെങ്കിലും ഞാൻ തന്നോട് മോശമായ രീതിയിൽ സംസാരിച്ചിട്ടോ പെരുമാറിയിട്ടോ ഉണ്ട് എങ്കിൽ താൻ അത് മനസ്സിൽ വയ്ക്കരുത്, അവളുടെ മുഖത്തേക്ക് നോക്കാതെയാണ് അത്രയും അവൻ പറഞ്ഞു തീർത്തത്.... " അപ്പൊൾ ഓക്കേ മദ്യത്തിന്റെ പുറത്തു പറഞ്ഞതായിരുന്നോ സർ...? ഞാൻ വിചാരിച്ചു മനസ്സിൽ തട്ടി പറഞ്ഞതാണെന്ന്.... അവളുടെ ശബ്ദത്തിന് പതിവിലും ദൃഢത ഉണ്ടെന്ന് അവന് തോന്നിയിരുന്നു.... " അങ്ങനെയല്ല മദ്യപിക്കുമ്പോൾ ആണല്ലോ മനസ്സിലുള്ള കാര്യങ്ങളൊക്കെ പുറത്തേക്ക് വരുന്നത്.....

സരയുവിന് വിഷമം ആയെങ്കിൽ സോറി..... മറ്റെവിടെയോ നോക്കി അവൻ പറഞ്ഞു... ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് നോക്കി അവൾ മുന്നോട്ടു നടന്നു, ഒരു നിമിഷം താൻ പറയുന്നത് കേൾക്കാൻ അവൾക്ക് താൽപര്യമില്ലന്നാണ് അവൻ കരുതിയത്... എന്നാൽ മുന്നോട്ടു നടന്നവൾ അവനെ അതിശയിപ്പിച്ചുകൊണ്ട് വാതിലിന്റെ കുറ്റിയിട്ടു അതിനുശേഷം അവന്റെ മുഖത്തേക്ക് തന്നെ രൂക്ഷമായി ഒന്ന് നോക്കി, " ഇന്നലെ എന്നോട് പറഞ്ഞതിൽ എന്തൊക്കെ കാര്യങ്ങൾ ഓർമ്മയുണ്ട്...? ചില കാര്യങ്ങൾക്ക് മറുപടി പറയേണ്ടത് എന്റെ കൂടി കടമയാണല്ലോ.... കുറ്റബോധത്തോടെ അവൻ മുഖം താഴ്ത്തി..... " ഞാൻ പറഞ്ഞല്ലോ സരയു അറിയാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു... കാര്യമായിട്ട് എടുക്കേണ്ട, " കാര്യമായിട്ട് എടുക്കണ്ട..? ഒരിക്കൽ കൂടി അവളവന്റെ മുഖത്തേക്ക് നോക്കി ഒന്ന് ഊന്നി ഒരു ചോദ്യം പോലെ ചോദിച്ചപ്പോൾ ആ മിഴികൾ നേരിടാൻ സാധിക്കാതെ അവൻ മുഖം മാറ്റി കളഞ്ഞിരുന്നു.... " ഒക്കെ വെറുതെ പറഞ്ഞതായിരുന്നോ...? എന്നെ ഇഷ്ടമാണെന്ന് വെറുതെ പറഞ്ഞായിരുന്നോ...?ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് വെറുതെ പറഞ്ഞതാണോ.? ഞാൻ ഇവിടുന്ന് പോവുകയാണെങ്കിൽ അത് സഹിക്കാൻ പറ്റില്ലന്ന് വെറുതെ പറഞ്ഞതാണോ..?

അവളുടെ ഓരോ ചോദ്യങ്ങളും അവന് മറുപടി ഇല്ലാത്ത ചോദ്യങ്ങൾ ആയിരുന്നു..... " പറ...... വീണ്ടും അവൾ ചോദ്യം ആവർത്തിച്ചു.... " അതൊക്കെ ഞാൻ മനസ്സിൽ തട്ടി തന്നെ പറഞ്ഞതാ..... കള്ളം പിടിച്ച കുട്ടിയെപോലെ അവൻ പറഞ്ഞു.. " ഇത് മനസ്സിൽ വച്ചു കൊണ്ടിരുന്നാൽ ഞാൻ അറിയില്ലല്ലോ .... ഇന്നലെ സാറ് പറഞ്ഞത് പോലെ എനിക്ക് അങ്ങനെ നോക്കികണ്ടു പെരുമാറാനും അറിയില്ല, എന്നോട് ഇഷ്ടം കാണിക്കുമ്പോൾ ഏതുതരത്തിലുള്ള ഇഷ്ടം ആണെന്ന് മനസ്സിലാക്കാൻ മാത്രം ബുദ്ധിയുള്ള ഒരു പെണ്ണും അല്ല ഞാൻ.... ഞാൻ ഓരോ നിമിഷവും ഇവിടെ നിൽക്കുന്നത് എത്ര പേടിച്ചാണ് എന്ന് അറിയോ..? ഞാൻ എന്തെങ്കിലും ചെയ്തു പോയാൽ അത് തെറ്റായി പോയാലോ..? നിങ്ങൾക്ക് ഇഷ്ടപ്പെടാതെ വന്നാലോ..? അങ്ങനെയൊക്കെ കരുതിയ നില്കുന്നെ...? ഇവിടെ ഉള്ള എന്തെങ്കിലും സാധനത്തിൽ തൊടാൻ പോലും എനിക്ക് പേടിയാ......അങ്ങനെയുള്ള ഞാൻ സ്വപ്നത്തിലെങ്കിലും വിചാരിക്കുമോ നിങ്ങൾക്ക് എന്നേ ഇഷ്ടമാണെന്ന്.... കഴുത്തിൽ കെട്ടിയ താലിയുടെ പദവി മനസ്സിനുള്ളിൽ എനിക്ക് തന്നിട്ടുണ്ടെന്ന് ...?ഞാൻ എവിടെ നിൽക്കുന്നു, സാർ എവിടെ നിൽക്കുന്നു...? ആകാശത്തെ അമ്പിളി അമ്മാവനെ നോക്കി കുട്ടികൾ വാശി പിടിക്കുന്നത് പോലെ സാറിന്റെ സ്നേഹത്തിനേ എനിക്ക് കാണാൻ പറ്റു....

അതുകൊണ്ട് അങ്ങനെയൊരു ചിന്ത വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല, പിന്നെ ഞാൻ എങ്ങനെ മനസ്സിലാക്കണം...? പറഞ്ഞില്ലേ താലികെട്ടിവനോടുള്ള പരിഗണന ഞാൻ തന്നതെന്ന് ... അത് മാത്രമല്ല കെട്ടിയ നിമിഷം മുതൽ മനസ്സിൽ ആ ഒരു സ്നേഹവും ബഹുമാനവും ഞാൻ സാറിനെ തന്നിട്ടുണ്ട്, പക്ഷേ പ്രണയം.... അത് തോന്നിയിട്ടില്ലന്ന് പറയാൻ പറ്റില്ല... കണ്ണേട്ടാന്ന് ഞാൻ ഓരോ നിമിഷം വിളിക്കുമ്പോഴും അത് ആത്മാർത്ഥമായി തന്നെ ആയിരുന്നു, പക്ഷേ ഒരു വട്ടം പോലും എനിക്ക് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.... ഏതൊക്കെയോ നിമിഷങ്ങളിൽ ആഗ്രഹിച്ചിരുന്നു എന്റെ മാത്രമായിരുന്നെങ്കിലേന്ന്.... ഇതൊക്കെ കരാർ അല്ലാതിരുന്നെങ്കിലെന്ന്.... അപ്പോഴൊക്കെ ഞാൻ പോലും അറിയാതെ ഞാൻ ഒരു ഭാര്യയായി തന്നെ മാറുവായിരുന്നു.... ഒരു ഭാര്യയുടെ എല്ലാ സ്വാർത്ഥതകളും എന്നിൽ ഉടലെടുക്കാൻ തുടങ്ങി.... എന്റെ മനസ്സിന് ഞാനായിട്ട് വരുതിയിലാക്കി നിർത്തിയിരിക്കുകയായിരുന്നു, സ്നേഹിക്കാനും ആഗ്രഹിക്കാനും അർഹതയില്ലാത്തവൾക്ക് അതിന് അല്ലാതെ മറ്റെന്താണ് കഴിയുന്നത്...?

അന്ന് അപകടം സംഭവിച്ചു എന്ന് അറിഞ്ഞ നിമിഷം നെഞ്ച് പൊട്ടി ഞാൻ പ്രാർത്ഥിച്ചത് എന്റെ പ്രാണൻ പകരം നൽകിയാലും എന്റെ സീമന്തരേഖയിലെ പൊട്ടും മായരുതെന്നായിരുന്നു, മാറിൽ ചേർന്നുകിടക്കുന്ന താലി ഊരേണ്ടി വരരുതെന്ന് മാത്രം... അങ്ങനെയുള്ള ഞാൻ ഈ താലി പൊട്ടിച്ചു ഇറങ്ങിപ്പോകാൻ ആഗ്രഹിക്കുമോ...? എന്റെ മുൻപിലേക്ക് ഡിവോഴ്സ് പെറ്റിഷൻ നീട്ടുമ്പോൾ അതിൽ ഒപ്പിടാൻ പറ്റില്ലെന്ന് പറയാനും മാത്രം ഉള്ള അഹങ്കാരം ഒന്നും ഒരു വർഷത്തെ കരാറിനു വേണ്ടി ജോലി ചെയ്യാൻ വന്ന എനിക്കില്ല....ഒപ്പിട്ടു തരും എന്നല്ലാതെ ഞാൻ പിന്നെ എന്ത് ചെയ്യാൻ പറ്റും...? പറ്റില്ലന്ന് പറയണോ.? അങ്ങനെ ഞാൻ പറഞ്ഞിരുന്നെങ്കിൽ, ഇങ്ങനെയുള്ള ഒരു ഫിലിംഗ് കണ്ണേട്ടന് എന്നോട് തോന്നിയിട്ടില്ലായിരുന്നെങ്കിൽ എന്തായിരിക്കും കണ്ണേട്ടന്റെ റിയാക്ഷൻ...? ആ നിമിഷം എങ്ങനെയായിരിക്കും എന്നോട് ഇടപെടുക..? ഒരു അത്താഴപ്പട്ടിണികാരിയായ ദരിദ്രവാസി പെണ്ണു നിങ്ങളുടെ ജീവിതത്തിൽ നിന്ന് പോകില്ലന്ന് പറയുമ്പോൾ നിങ്ങൾ അംഗീകരിക്കുമോ...?

ആ ഒരു പേടിയായിരുന്നു എനിക്ക്, അതുകൊണ്ടാണ് ജീവിതത്തിൽ ഒരിക്കലും ഞാൻ കടിച്ചുതൂങ്ങി കിടക്കില്ലെന്നും എവിടെ വേണമെങ്കിലും ഒപ്പിട്ട് തരാമെന്നും പറയുന്നത്, നിങ്ങൾക്ക് എന്നെ ഇഷ്ടമാണെങ്കിൽ അതിന്റെ നൂറിരട്ടി സ്നേഹം എന്റെ മനസ്സിൽ നിങ്ങളോട് ഉണ്ട് കണ്ണേട്ടാ....പക്ഷേ ഇപ്പോഴും ഞാൻ പറയുന്നു, ഈ നിമിഷം കണ്ണേട്ടൻ പോകണം എന്ന് പറഞ്ഞാൽ ആ നിമിഷം ഞാൻ പോകും.... അതിന്നാണെങ്കിൽ ഇന്ന്, ഞാൻ ഇപ്പൊൾ തന്നെ ഒരു പരാതിയും പറയാതെ വീട്ടിൽനിന്നിറങ്ങി പോകും, ഒരിക്കലും ഞാൻ കണ്ണേട്ടന്റെ പേരിൽ ഒരു അവകാശവും ആയിട്ട് വരികയില്ല, ഇഷ്ടം അല്ലെന്ന് മാത്രം പറയരുത്, സ്നേഹം മാത്രമേ മനസ്സിൽ ഉള്ളൂ, കണ്ണേട്ടനേ സംബന്ധിച്ചെടുത്തോളം കണ്ണേട്ടൻ കണ്ടിട്ടുള്ള സ്ത്രീകളിൽ ഒരാൾ മാത്രമാണ് ഞാൻ, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ആദ്യമായി അടുത്തിടപഴകുന്ന ഒരു പുരുഷനാണ് കണ്ണേട്ടൻ... ഒന്നും ആഗ്രഹിക്കാനോ മോഹിക്കാനോ ഒട്ടും അർഹത ഇല്ലാത്ത ആളെയാണ് ഇങ്ങനെ ഇഷ്ടമാണെന്ന് പറയുന്നത്., അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ തന്നെ ഞാൻ എങ്ങനെയാണ് മനസ്സിലാക്കുന്നത്....? ഹൃദയം തുറന്നുള്ള അവളുടെ ആ മറുപടി അവനിൽ സന്തോഷവും വേദനയും ഒരേപോലെ നിറച്ചു....

സത്യമാണ് താനായിരുന്നു മുൻകൈ എടുക്കേണ്ടിയിരുന്നത്.... തന്നിൽ തോന്നിയ ഇഷ്ടത്തെ കുറിച്ച് താനായിരുന്നു അവളോട് പറയേണ്ടിയിരുന്നത്, തന്റെ തെറ്റാണ്, അവന്റെ മിഴികൾ നിറഞ്ഞിരുന്നു..... ഒന്നും മിണ്ടാതെ അവൻ അവൾക്ക് അരികിലേക്ക് വന്നു, അവളുടെ ചുമലിൽ തന്റെ കൈകൾ വച്ചു.... ഒരുനിമിഷം അത്ഭുതത്തോടെ അവളവന്റെ മുഖത്തേക്ക് നോക്കി, "ഐ ആം സോറി ഡാ....! എക്സ്ട്രീമിലി സോറി....ഞാൻ പറയണമായിരുന്നു, എന്റെ മനസ്സിൽ ഉള്ളത് ഞാൻ തുറന്നു പറഞ്ഞില്ല... എന്റെ തെറ്റ് ആണ്... ഇനി ഞാൻ നിന്നെ വേദനിപ്പിക്കില്ല, ഇത്രയൊക്കെ നീ എന്നെ സ്നേഹിച്ചിരുന്നുവേന്ന് ഞാൻ അറിഞ്ഞിരുന്നില്ല.... ഇത്രയും കോംപ്ലക്സ് മനസ്സിൽ വച്ചാണ് നീ ഇവിടെ താമസിച്ചതെന്നും ഞാൻ ചിന്തിച്ചില്ല, ഞാനെന്റെ ഭാഗം മാത്രമേ ചിന്തിച്ചുള്ളൂ, ഐ ലവ് യു ഡാ... റിയലി ലവ് യു.... വിത്ത്‌ ഔട്ട്‌ യു ഐ ആം നതിംഗ്.... ഇനി ഞാൻ പറഞ്ഞാലും എന്നെ വിട്ടു പോകരുത്, എന്നെ ഒറ്റയ്ക്ക് ആക്കരുത്.... എനിക്ക് നീ ഇല്ലാതെ പറ്റില്ല സരയു... പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... "ഞാൻ ഒന്ന് ഹഗ് ചെയ്ത്തോട്ടെ തന്നെ.... കൊച്ചു കുട്ടികളെപോലെയുള്ള അവന്റെ ചോദ്യത്തിൽ സ്വയം മറന്നവൾ അവന്റെ മാറിൽ ചേർന്നു കഴിഞ്ഞു.....ആ നിമിഷം അവന്റെ ഇരുകൈകളാൽ അവളെ അവൻ പുണർന്നു, അവളെ വാരിപ്പുണരാൻ കൈകൾ മതിയാവില്ലെന്ന് അവനു തോന്നി , മനസിന്റെ ഭാരം പെയ്തുതീർന്ന ആ വേനൽമഴയുടെ കുളിർ രണ്ടുപേരും നനഞ്ഞു.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story