വേനൽമഴ...🍂💛: ഭാഗം 55

venal mazha

രചന: റിൻസി പ്രിൻസ്‌

 അത്രയ്ക്ക് ഇഷ്ടമാണോ തനിക്ക് എന്നെ...? ഒന്നും മിണ്ടാതെ കാലിലെ പെരുവിരലിൽ നിന്നുയർന്നവൾ അവന്റെ നെറ്റിയിൽ ഏറെ മൃദുലമായ ഒരു ചുംബനം നൽകി.... അവന്റെ ചോദ്യത്തിന് മറുപടി എന്നതുപോലെ.... അവന്റെ മിഴികൾ ആ നിമിഷം താനേ അടഞ്ഞു പോയിരുന്നു, ആ മുറിയിലേക്ക് കടന്നു വരാൻ ഒരു നിമിഷം വെളിച്ചം പോലും മടിച്ചുനിന്നു... " എന്നോട് ചോദിച്ച ചോദ്യം തന്നെ ഞാൻ തിരിച്ചു ചോദിക്കട്ടെ..? ഞാൻ ഈ കാണിക്കുന്നത് അഭിനയമാണെന്ന് കണ്ടിട്ട് തോന്നുന്നുണ്ടോ...? " ഒരിക്കലും ഇല്ല...! പക്ഷേ അതിന്റെ ആഴം അത് ഞാൻ അറിഞ്ഞു വരുന്നതേയുള്ളൂ, അവളുടെ മുഖത്തേക്ക് ഏറെ പ്രണയത്തോട് നോക്കി അവൻ പറഞ്ഞു... " ആഴമൊക്കെ അറിയാൻ നമുക്ക് ഒരുപാട് സമയം ഉണ്ട്, ഇപ്പൊ അമ്മ നമ്മളെ തിരക്കും. കുറെ നേരം ആയി, നമുക്ക് താഴേക്ക് ചെല്ലാം.... "പോകാം പക്ഷേ ഞാൻ തന്നോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, അതിന് ഇതുവരെ തീരുമാനമായില്ല.... അതെങ്ങനെ...? അവൾക്ക് നേരെ ചുണ്ട് കൊണ്ട് വന്നവൻ ചോദിച്ചപ്പോൾ ഇടംകയ്യാൽ അവനെ ഒന്ന് നീക്കിയിരുന്നു സരയു... " അയ്യട മനമേ, ഇപ്പോ ഒന്നുമില്ല... " പിന്നെ എപ്പൊൾ കിട്ടും...? നിരാശയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, "എല്ലാ കാര്യങ്ങൾക്കും അതിന്റെതായ സമയമുണ്ട് ദാസാ... ചെറിയ തമാശയോടെ അവൾ പറഞ്ഞപ്പോൾ മിഥുനും പൊട്ടിച്ചിരിച്ചു... "അപ്പോൾ അത്ര പാവമൊന്നുമല്ല, അത്യാവശ്യം ഹ്യൂമർസെൻസ് ഒക്കെ ഉണ്ട് എന്റെ ഭാര്യക്ക്...

" അതൊക്കെയുണ്ട്... ഇതൊക്കെ പുറത്തെടുക്കാൻ ഒരു അവസരം കിട്ടാഞ്ഞിട്ടല്ല, " അവസരങ്ങൾ ഒക്കെ ഞാൻ തരാം.... ഇതിന് മാത്രമല്ല, റൊമാൻസും ഇന്റിമേറ്റ് സീനും ഒക്കെ പുറത്തെടുക്കാനുള്ള അവസരം തരാം, താനും കൂടി ഒന്ന് സഹകരിച്ചാൽ മതി.... ഒരു കണ്ണിറുക്കി അവൻ പറഞ്ഞു... " കുറെ നേരം ആയിട്ട് വഷളത്തരം കൂടുന്നുണ്ട് കേട്ടോ കണ്ണേട്ട.... അവന്റെ ചെവിക്കുപിടിച്ച് അവൾ പറഞ്ഞപ്പോൾ ചെറു ചിരിയോടെ അവൻ ചെവി കുടഞ്ഞു... "സ്സ്സ്.... താനാള് കൊള്ളാലോ, കുറച്ചു സ്വാതന്ത്ര്യം തന്നപ്പോഴേക്കും താൻ ഉപദ്രവം തുടങ്ങിയോ.... " ആഹ്... എന്റെ സ്നേഹം ഇങ്ങനെ ഉപദ്രവം നിറഞ്ഞതൊക്കെ ആണ്.... ഇങ്ങനെയൊക്കെ ഞാൻ ചിലപ്പോ ചെയ്യും.... എനിക്ക് ഇഷ്ടമുള്ളവരെ ഇങ്ങനെ ചെറുതായി ഉപദ്രവിക്കും.... കുഞ്ഞിക്ക് ഒക്കെ ഇഷ്ടംപോലെ കിട്ടിട്ടുണ്ട്, അതൊക്കെ പറ്റുമെങ്കിൽ മതി.... അല്ലെങ്കിൽ വേണ്ട നമുക്ക് പഴയതുപോലെ ആവാം, മുഖം വീർപ്പിച്ചവൾ പറഞ്ഞു... " എന്റെ പൊന്നേ അങ്ങനെ ഒന്നും പറഞ്ഞ്ഞേക്കല്ലേ.... നീ എന്തു വേണമെങ്കിലും ചെയ്തോ, ഞാൻ നിന്ന് തരാം.... പോരെ.... പക്ഷേ പഴയതുപോലെ ആവാൻ ഒന്നും പറയരുത്, നീ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല... " അപ്പോൾ ഒരു വർഷം കഴിഞ്ഞാൽ ഞാൻ പോവണ്ടേ...?

കൈയ്യ് എളിയിൽ കുത്തി ഒരു കുസൃതിയോടെ ചോദിച്ചവൾ... " ഒരു വർഷമോ...? ഇനി ഒരു ജന്മം കഴിഞ്ഞാലും നിന്നെ വിടില്ല അപ്പോഴല്ലേ..! അതും പറഞ്ഞു അവൻ അവളെ കെട്ടിപ്പിടിച്ചു കളഞ്ഞിരുന്നു... "അപ്പോൾ നമ്മൾ എഴുതിയിട്ടുള്ള എല്ലാ എഗ്രിമെന്റ്കളുമോ...? " ഇപ്പൊൾ തന്നെ കീറി കളഞ്ഞേക്കാം, അവളിൽ നിന്നും മാറി കബോർഡ് തുറന്ന് അവൻ എന്തൊക്കെയോ രേഖകളെടുക്കുകയും അവളെ കാണിക്കുകയും അവളുടെ മുൻപിൽ വെച്ച് അത് കീറിക്കളയുകയും ചെയ്തിരുന്നു.... " എന്നെ വിശ്വസിപ്പിക്കാൻ ഇങ്ങനെ ഒന്നും ചെയ്യണമെന്നില്ല, എനിക്കറിയാം കണ്ണേട്ടനു എന്നെ ഇഷ്ടമാണെന്ന്.... അതെല്ലാ ഞാൻ ഇനി പോകണം എന്ന് പറഞ്ഞാലും ഒരു ഒരു പരിഭവവും കൂടാതെ ഞാൻ മാറി തരും.... " നീ എന്തിനാ ഈ പോകുന്ന കാര്യം തന്നെ പറയുന്നത്...? ആദ്യം തൊട്ട് ഉണ്ട് എന്ത് കാര്യം പറഞ്ഞാലും തനിക്കൊരു നെഗറ്റിവിറ്റി, ഇപ്പോഴുമുണ്ട്... ഇനി മേലാൽ ഈ കാര്യം പറഞ്ഞേക്കരുത്... നമ്മൾ ഒരുമിക്കാൻ വേണ്ടിയുള്ള ഒരു നിമിത്തം മാത്രം ആയിരുന്നു ഇതൊക്കെ, അങ്ങനെ മാത്രം കരുതിയാൽ മതി.... അതിന് അപ്പുറം ഇനി ഇതിനെപ്പറ്റി ഒരു സംസാരം നമുക്കിടയിൽ ഉണ്ടാവാൻ പാടില്ല.... എനിക്ക് നീയും നിനക്ക് ഞാനും, ഇന്നുമുതൽ അതാണ് നമ്മുടെ റൂള്.... ഓക്കേ...?

തമ്പ് ഉയർത്തി അവൻ ചോദിച്ചു... " ഓക്കേ എങ്കിൽ വാ.... താഴേക്ക് പോകാം.. രണ്ടുപേരും താഴേക്ക് എത്തിയിരുന്നു, ഡൈനിങ് റൂമിൽ തന്നെ കാത്തിരിക്കുകയായിരുന്നു അരുന്ധതി, രണ്ടുപേരും ചിരിച്ചു സമാധാനത്തോടെ വരുന്നത് കണ്ടപ്പോൾ അരുന്ധതിയുടെ മുഖവും തെളിഞ്ഞിരുന്നു... " എവിടെയായിരുന്നു കുട്ടികളെ നിങ്ങൾ, എത്ര നേരമായി.... ഞാൻ പേടിച്ചുപോയി എന്തുപറ്റി എന്നറിയാതെ, " ഒന്നുമില്ല അമ്മേ ഉറങ്ങാൻ വൈകിപ്പോയി അത്രേയുള്ളൂ... അല്ലാതെ വേറെ ഒന്നും ഇല്ല, അമ്മയുടെ കയ്യിൽ പിടിച്ച് സരയു പറഞ്ഞപ്പോൾ ആ മുഖം നിറഞ്ഞിരുന്നു. " നിനക്ക് വേദനയൊന്നും ഇല്ലല്ലോ കണ്ണാ.... അവന്റെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു.... " ഇല്ല അമ്മേ.... ഒരു കുഴപ്പമില്ല, മനസ്സ് നിറയെ ഇപ്പോൾ സമാധാനം മാത്രമാണ്.... സരയുവിന്റെ മുഖത്തേക്ക് നോക്കിയാണ് അവൻ അത് പറഞ്ഞത്... ഒരു ചെറുപുഞ്ചിരി അവന് പകരം നൽകിയവൾ.... എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത് ഭക്ഷണം കഴിക്കുന്നതിനിടയിൽ ആരും കാണാതെ അവന്റെ കാൽവിരലുകൾ അവളെ ഒന്ന് കോരുത്ത് വലിച്ചു... ഒന്നും അറിയാത്ത പോലെ ഇരുന്നു ഭക്ഷണം കഴിക്കുന്നവനേ കൂർപ്പിച്ചു അവൾ ഒന്ന് നോക്കി.... ഒരു കുസൃതിച്ചിരി ചുണ്ടിൽ ഒളിപ്പിച്ച അവളെ നോക്കി എന്ത് എന്നർത്ഥത്തിൽ അവൻ തല ചലിപ്പിച്ചു,

അവളെ തേടി വീണ്ടും ആ പാദങ്ങൾ എത്തിയപ്പോൾ അവൾ നല്ല വേദനിക്കുന്ന രീതിയിൽ ഒന്ന് ചവിട്ടിയിരുന്നു.... വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോൾ ഏറ്റ ആ പ്രാഹരത്തിൽ അവൻ ഒന്ന് ചുമച്ചു.... " എന്താ കണ്ണാ....? എന്താ ഇന്ന് ശ്രദ്ധിക്കാത്തത്, അവന്റെ പുറത്ത് തട്ടിക്കൊണ്ട് അരുന്ധതി പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് ഒന്ന് കൂർപ്പിച്ചു നോക്കി അവൻ... പുഞ്ചിരി നിലനിൽക്കുന്ന ആ മുഖം അപ്പോഴും അവനെ നോക്കി ഒന്ന് കണ്ണുരുട്ടി... " നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...! അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പതുക്കെ അവൻ പറഞ്ഞു, ഭക്ഷണം കഴിഞ്ഞതും കുറെ നേരം സരയുവിനെ നോക്കിയെങ്കിലും അടുക്കളയിലും മറ്റും തിരക്കിലായിരുന്നു അവൾ... കുറച്ചു കഴിഞ്ഞപ്പോഴേക്കും മിഥുൻ മുറിയിലേക്ക് വന്നു, കഴിഞ്ഞുപോയ നിമിഷങ്ങളുടെ മധുര സ്മൃതികളിൽ നിൽക്കുകയായിരുന്നു അവൻ.... ആ സമയമാണ് കബോർഡിൽ ഇരുന്ന് ഒരു പ്രത്യേകമായ ബുക്ക് അവൻ കണ്ടത്... പെട്ടന്ന് വന്ന് തുറന്നുനോക്കി, വടിവൊത്ത അക്ഷരത്തിൽ എഴുതിയിരിക്കുന്ന ആ ബുക്ക് ഏതാണെന്ന് അവൻ പെട്ടെന്ന് തന്നെ മനസ്സിലായിരുന്നു... പാഠപുസ്തകങ്ങൾക്ക് ഒപ്പം ഒരു പ്രത്യേകമായ ആവരണം ഉള്ള ബുക്ക് ആയതുകൊണ്ടാണ് അവൻ അത് ശ്രദ്ധിച്ചത്, ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞ ഒരു ബുക്ക്... അത് തുറന്നു നോക്കി,..

" എന്റെ കണ്ണേട്ടനായി..... അത് മറിച്ചതും അതിൽ ഒരു പാട്ടായിരുന്നു.... അത് സരയു എഴുതിയതാണെന്ന് അവന് നന്നായി തന്നെ മനസ്സിലായിരുന്നു.... 🎶നിലാവിന്റെ വിലൊലാമാം തെന്നലെന്നെത്തഴുകി മറയുന്നു അരികിലെന്നോ നീ അണഞ്ഞ നിമിഷമെന്നെ സ്‌മൃതികളാക്കി മഴനൂലു പോലെയാ ഓർമ്മ എന്നെ പുല്കിമറയുന്നു അരികിൽ നീ ഉണ്ടെങ്കിലെന്ന് ഞാൻ കാനവിലാശിച്ച നിമികൾ നിനക്ക് വേണ്ടി മാത്രമായി തുടിചോരെന്റെ നെഞ്ചിലേ മിടിപ്പ് പോലും പ്രിയാ....... പ്രാണനായവനെ എന്നിൽ ജീവനേകിടൂമോ...… ഹൃദയവീണയിൽ നിന്റെ പ്രെണയതന്ത്രികൾ താളമാർന്ന കാലം മനവേനലിൽ പെയ്തോരെന്റെ വർഷമേ .. ഇനി എന്നുമെന്റെ വസന്തമായി എന്നിൽ നീ അലിഞ്ഞു നിൽക്കൂമോ..? എനിക്ക് മാത്രമായി പകുത്തു തന്നിടു നിൻ മനസ്സിനുള്ളിലെ സ്നേഹമർമ്മരം രാഗമായവനെ എന്നിൽ താളമേകിടുമോ … അരികിലെന്നും നീ അണഞ്ഞ നിമിഷമെന്നിൽ മധുരസ്‌മൃതികളായി ഇരുളുമോടി നിന്നൊരെൻ വീഥി തൻ നിറസൂര്യനാളമേ, ഇനി എന്നുമെന്റെ പാതയിൽ പുതുനാളമായി നീ അണയൂമോ..?

നമുക്ക് മാത്രമായ് വിരിഞ്ഞു നില്കുമോ ഈ പനീനീർ ദളങ്ങളിനിയും പ്രാണനായവനെ എന്നിൽ ജീവനേകിടുമോ ..!🎶 വായിക്കുംതോറും അതിന്റെ അർത്ഥം അവൻ ഗ്രഹിക്കാൻ തുടങ്ങി, ആദ്യ വരികളിൽ അവളിൽ തുടങ്ങി അവസാന വരിയിൽ നമ്മളിൽ അവസാനിച്ച ആ ഗാനം അവളുടെ ഹൃദയം ആണെന്ന് അവനു തോന്നിയിരുന്നു.... ഓരോ വരികളിലും ഓരോ ചോദ്യം ആണ് ചോദിക്കുന്നത്.? നിനക്ക് വേണ്ടി മാത്രമായി മിടിക്കുന്ന എന്റെ ഹൃദയത്തിന്റെ താളം അറിയുമോ എന്ന് ചോദിച്ചവൾ രണ്ടാമത്തെ വരിയിൽ അവൾക്കുവേണ്ടി ആ ഹൃദയം മിടിക്കുമോ എന്ന് ചോദിക്കുന്നു, മൂന്നാമത്തെ വരിയിൽ ആയപ്പോഴേക്കും നമുക്ക് വേണ്ടി ഒരു പൂവ് വിടരുമോ എന്ന ചോദ്യത്തിന് അവൾ എത്തി നിൽക്കുന്നു... കുറെ കാലങ്ങളായി അവളിൽ തന്റെ പ്രണയം എങ്ങനെയാണ് വളർന്നത് എന്ന് മനസ്സിലാക്കി കൊടുക്കുന്ന ഒരു ഗാനമായിരുന്നു അത്.... പെട്ടന്ന് മുറിയിലേക്ക് സരയൂ കടന്നുവന്നത്, അവൻ പെട്ടെന്ന് അവളെ കാണാതെ ബുക്ക് ഒളിപ്പിച്ചിരുന്നു... " കണ്ണേട്ടൻ ഇവിടെ ഉണ്ടായിരുന്നോ...? ഞാൻ ബാൽക്കണിയിൽ ഒക്കെ നോക്കി കണ്ടില്ല,അമ്മാവനും അമ്മായിയും വന്നിട്ടുണ്ട്.... " ഇതെന്താ...? അവൾ അവനു നേരെ ഒരു മിഠായി നീട്ടി, " ഇതൊരു സ്പെഷ്യൽ ചോക്ലേറ്റ് ആണത്രേ, പാരീസിൽനിന്ന് കൊണ്ടുവന്നത് ആണ്....

എനിക്ക് തന്നപ്പോൾ ഞാൻ കണ്ണേട്ടന് വേണ്ടി കൊണ്ടുവന്നതാ... ചിരിയോടെ അതിലേക്ക് നോക്കി അവൻ നിന്നു, പിന്നെ അത് കൈനീട്ടി വാങ്ങി... ഒന്നും മിണ്ടാതെ അവൻ അത് പൊട്ടിച്ചപ്പോൾ ഒരു പരിഭവത്തോടെ അവൾ നോക്കി, " ഞാൻ ഒരു മര്യാദയുടെ പുറത്തുകൊണ്ടുവന്നത് ആണ്... അപ്പോൾ അത് ഒറ്റക്ക് കഴിക്കുവാണോ...?എനിക്ക് തരാതെ... പരിഭവത്തോടെ അവൾ ചോദിച്ചു.... " ആരു പറഞ്ഞു....?നമ്മൾ രണ്ടുപേരും കൂടിയാണ് കഴിക്കുന്നത്.... അത് പൊട്ടിച്ചു ചുണ്ടിൽ വെച്ച് അവളെ മിഴികളാൽ ക്ഷണിച്ചു അവൻ.... ഒരുനിമിഷം സരയു വല്ലാതെ ആയിപോയി... അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.... അവൻ അപ്പോഴേക്കും അവൾക്ക് അരികിലേക്ക് എത്തിയിരുന്നു, തൊട്ടടുത്ത് നിൽക്കുന്നവൾക്ക് ആ മധുരം സ്വീകരിക്കുകയല്ലാതെ മുൻപിൽ മറ്റു മാർഗം ഉണ്ടായിരുന്നില്ല... പെട്ടെന്ന് അവൾ അതിൽ ഒന്ന് കടിച്ചു, ആ നിമിഷം തന്നെ അവളുടെ ഇടുപ്പിൽ കൈകൾ ചേർത്ത് അവളെ തന്നോട് ചേർത്തു നിർത്തി മിഥുൻ.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story