വേനൽമഴ...🍂💛: ഭാഗം 56

venal mazha

രചന: റിൻസി പ്രിൻസ്‌

 തൊട്ടടുത്ത് നിൽക്കുന്നവൾക്ക് ആ മധുരം സ്വീകരിക്കുകയല്ലാതെ മുൻപിൽ മറ്റു മാർഗം ഉണ്ടായിരുന്നില്ല... പെട്ടെന്ന് അവൾ അതിൽ ഒന്ന് കടിച്ചു, ആ നിമിഷം തന്നെ അവളുടെ ഇടുപ്പിൽ കൈകൾ ചേർത്ത് അവളെ തന്നോട് ചേർത്തു നിർത്തി മിഥുൻ.. ഇതുവരെ അറിയാത്ത പുതിയ ചില വികാരങ്ങൾ ജീവിതത്തിലേക്ക് വരുന്നത് സരയൂ അറിഞ്ഞു.... ആ നിമിഷങ്ങളുടെ അനുഭൂതിയിൽ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു... അവൻ അവളുടെ അധരങ്ങളിൽ ഒരു പുതിയ കവിത രചിച്ചു... ഏറെ ആർദ്രമായി, ഒരു ഇളം തെന്നൽ തഴുകി തലോടും പോലെ... ഒരു റോസാപ്പൂവിൽ നിന്നും മധുനുകരുന്ന ചിത്രശലഭത്തെപ്പോലെ അവളിൽ ആഴ്ന്നിറങ്ങി അവൻ .... ആ നിമിഷം അവൾ ഒരു ചിത്രവും അവൻ അതിന്റെ ചിത്രകാരനും മാത്രമായിരുന്നു, അവൻ പല വർണ്ണങ്ങളായി അവളുടെ അധരങ്ങളിൽ ഒരു പുതിയ ചിത്രം കോറിയിടുകയായിരുന്നു.. നിളയൊഴുകും പോലെ ശാന്തമായി ആ പ്രണയം ഇരുവർക്കുമിടയിൽ നിറഞ്ഞുനിന്നു, ഫോൺ ബെല്ലടിച്ചപ്പോഴാണ് രണ്ടുപേരും പരസ്പരം അകന്ന് മാറിയത് .. അവൻ കൊറയിട്ട പ്രണയത്താൽ ചുവന്ന് പൂത്തവൾ അവനെ അഭിമുഖീകരിക്കാൻ കഴിയാതെ പെട്ടെന്ന് ബാത്ത്റൂമിലേക്ക് ഓടിക്കയറി... ചെറുചിരിയോടെ ഫോണെടുത്തവൻ ബാൽക്കണിയിലേക്ക് നടന്നു...

അകത്തു ചെന്ന് കണ്ണാടിയിലേക്ക് നോക്കിയപ്പോൾ ചുവന്നിരിക്കുന്ന അധരങ്ങൾ അവളുടെ നാണത്തിന്റെ ആഴത്തെ വർദ്ധിപ്പിക്കുകയായിരുന്നു... കുറച്ചു മുൻപ് പ്രിയപ്പെട്ടവൻ ചുംബിച്ചു ഉലച്ചതാണ് ആ അധരങ്ങൾ... സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ഒരുവന് വേണ്ടി തന്നിൽ നാണം പൂത്തു തുടങ്ങിയിരിക്കുന്നു. ഈ ജീവിതകാലം മുഴുവൻ കാത്തിരുന്നത് എന്തിനുവേണ്ടിയായിരുന്നു.... ആർക്കും നൽകാതെ തന്റെ പ്രണയത്തെ ഒരു ചെപ്പിനുള്ളിലാക്കി താൻ കാത്തുസൂക്ഷിച്ചത് അവനായാണ്.... എന്നുമുതലാണ് അവനെ താൻ പ്രണയിച്ചു തുടങ്ങിയത്,എപ്പോൾ മുതലാണ് അവനില്ലായ്മയിൽ ഉരുകി തുടങ്ങിയത്... അവളോട് തന്നെ അവൾ ചോദ്യങ്ങൾ ചോദിച്ചു, മറുപുറത്തവന്റെയും അവസ്ഥ മറ്റൊന്നായിരുന്നില്ല.... പരസ്പരം പങ്കു വയ്ക്കാതെ, മിഴികളാൽ മാത്രം പ്രണയം പങ്കുവെച്ച ദിവസങ്ങളെ കുറിച്ച് അവൻ ചിന്തിക്കുകയായിരുന്നു.... എത്ര മനോഹരമാണ് ആ അനുരാഗം, തിരികെ വന്നവൾ അരുന്ധത്തിയുടെ അരികിലെക്ക് ആണ് പോയത്, കുറച്ചു സമയങ്ങൾക്ക് ശേഷം അവൾ നോക്കിയപ്പോൾ ഫോൺ അടിക്കുന്നു.... അവൾ ഫോൺ എടുത്തു, അച്ഛനാണ്.. പെട്ടെന്ന് ഫോൺ ചെവിയോടു ചേർത്തു, വളരെ ഉത്സാഹത്തോടെയാണ് അച്ഛനോട് സംസാരിച്ചത്, അച്ഛനും പറയാനുണ്ടായിരുന്നു സന്തോഷം നിറഞ്ഞ ഒരുപാട് കാര്യങ്ങൾ ആയിരുന്നു... അമ്മ ചെറുതായി എഴുന്നേറ്റിരുന്നു എന്നാണ് അച്ഛൻ പറഞ്ഞത്.....

വലിയ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അവൾക്കത്... സന്തോഷപൂർവ്വം മുറിയിലേക്ക് ഓടി ചെന്നു, അപ്പോൾ ആണ് ബാൽക്കണിയിൽ നിൽക്കുന്ന മിഥുനെ കണ്ടത്, പിന്നിലൂടെ അവനെ പുണർന്നു, ഒരു നിമിഷം അവളുടെ പ്രവർത്തിയിൽ അവൻ പോലും അത്ഭുതപെട്ടു പോയി... അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ ചോദിച്ചു... " എന്തുപറ്റി....? പെട്ടെന്ന് ഒരു സ്നേഹം, കുറച്ചു മുൻപ് നടന്ന കാര്യങ്ങളുടെ ആഫ്റ്റർ എഫക്ഷൻ ആണോ.,? ഒരു കുസൃതിയോടെ അവൻ ചോദിച്ചപ്പോൾ അവൾ ഒന്ന് ആ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി, പിന്നെ ഒന്നും മിണ്ടാതെ ഒന്നുകൂടി കൈകളാൽ അവനെ ഒന്ന് പുണർന്നു, സന്തോഷത്തോട് അവളുടെ മുഖത്തേക്ക് നെറ്റി അമർത്തിക്കൊണ്ട് ചേർന്ന് നിന്നവൻ ചോദിച്ചു, " അച്ഛൻ വിളിച്ചിട്ടുണ്ടായിരുന്നു.....അമ്മ എഴുന്നേറ്റിരുന്നു എന്ന് പറഞ്ഞു, " ഉവ്വോ..?എനിക്ക് പിന്നെ ഡെവലപ്മെന്റ് ഒന്നും ചോദിക്കാൻ പറ്റിയില്ല, അവൻ നല്ല ഡോക്ടറാണ്... കൈ തൊട്ടാൽ തന്നെ രോഗങ്ങൾ ഒക്കെ മാറും എന്നാണ് പൊതുവേ പറയാറുള്ളത്, ആയുർവേദവും ഹോമിയോപ്പതിയും അങ്ങനെ എന്തൊക്കെയോ പ്രത്യേകതകൾ നിറഞ്ഞ ചികിത്സാരീതികളാണ് അവന്റെ ഒരു സ്റ്റൈല്, " എന്തൊക്കെയായാലും സാരമില്ല, അമ്മ ഒന്ന് എഴുനേറ്റ് ഇരുന്നല്ലോ അതുതന്നെ ധാരാളം....

അമ്മ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് എത്ര കാലം ആയെന്ന് അറിയോ..? ആ ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടു വരണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു,. " തൻറെ എല്ലാ ആഗ്രഹങ്ങളും ഞാൻ നടത്തിത്തരും.... എന്നെക്കൊണ്ട് പറ്റുന്ന പോലെ... " എനിക്ക് അങ്ങനെ ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ല... എൻറെ ആഗ്രഹങ്ങൾ വളരെ ചെറുതായിരുന്നു, പക്ഷേ ഞാൻ ആഗ്രഹിച്ചതിലും സ്വപ്നം കണ്ടതിലും ഒരുപാട് വലുതാണ് എനിക്ക് ലഭിച്ചത്, അത് കാണാൻ ഏട്ടൻ ഇല്ലല്ലോ എന്ന വിഷമം മാത്രമേ ഉള്ളൂ, എൻറെ സന്തോഷം നിറഞ്ഞ ജീവിതം കാണാൻ കഴിഞ്ഞില്ല.... എത്രയോ നാളുകൾക്ക് ശേഷമാണ് ഞാൻ ഒന്ന് മനസ്സുതുറന്ന് ചിരിക്കുന്നത് എന്ന് അറിയോ..? ഹൃദയം തുറന്ന് സന്തോഷിക്കുന്നതൊക്കെ കാണാൻ ഏട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ.... അവളുടെ മിഴികൾ നിറഞ്ഞു... " തന്റെ ഏട്ടന് എന്താ പറ്റിയത്...? ആകാംക്ഷയോടെ അവൻ ചോദിച്ചു, " അറിയില്ല ഒരു ദിവസം വൈകുന്നേരം പോയതാ...! ഒരുപാട് കാശ് ആയി തിരികെ വരുമെന്ന് പറഞ്ഞു, പഠിക്കുന്ന കാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അന്നത്തെ കാലത്തെ കുട്ടികളൊക്കെ ഇടുന്ന വെള്ളക്കല്ലിലേ ലോക്കറ്റ് ഉള്ള ഒരു നേർത്ത സ്വർണ്ണമാല, ഒരിക്കൽ എപ്പോഴാ ഞാന് ചേട്ടനോട് പറഞ്ഞു,

അത് വാങ്ങി തരാൻ പറ്റിയില്ലല്ലോ എന്ന വിഷമമായിരുന്നു. വരുമ്പോൾ അതുകൊണ്ട് വരാമെന്ന് പറഞ്ഞിട്ടാണ് പോയത്. എന്നെ പറ്റിക്കാൻ ആണെന്നാണ് ഞാൻ കരുതിയത്, പക്ഷെ പിന്നെ ചിന്നഭിന്നമായി പോയ ശരീരത്തിൽ നിന്നും ഒരു റോസ് പൊതി കിട്ടിയിരുന്നു, അത് തുറന്നു നോക്കിയപ്പോൾ അതിൽ മൂന്നര ഗ്രാം വരുന്ന ഒരു നേർത്ത മാലയും ലോക്കറ്റും ആയിരുന്നു, ആ ലോക്കറ്റ് വെള്ളക്കൽ ആയിരുന്നു... അതെങ്ങനെ ഏട്ടന് ഉണ്ടാക്കാൻ പറ്റിയെന്ന് എനിക്കറിയില്ല... പക്ഷേ അത് എനിക്ക് ഉറപ്പാണ്, അതിൽ കൂടുതൽ പണം ഏട്ടന്റെ ഉണ്ടായിരുന്നു എന്നൊക്കെ പിന്നെ ആരൊക്കെയോ പറഞ്ഞു.... പക്ഷേ ഒന്നും കിട്ടിയില്ല, ആ മാല വിറ്റാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്, അപ്പോഴേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു.... " കരയാതെ.. ഞാൻ വെറുതെ ചോദിച്ചതാ, തനിക്കിത്ര വിഷമം ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ചോദിക്കില്ലായിരുന്നു... അവളെ തന്നോട് ചേർത്തു നിർത്തി വിരലുകൾ ആ കണ്ണുനീർ തുടച്ചു കൊടുത്തു അവൻ... " ഏട്ടനെ കുറിച്ച് ആലോചിച്ചാൽ എനിക്ക് സങ്കടം വരും, സോറി കണ്ണേട്ടാ.... " എന്തിനാ സോറി പറയുന്നേ, നമ്മൾ തമ്മിൽ ഇങ്ങനെയുള്ള ഫോർമാലിറ്റിയുടെ ആവശ്യമൊന്നുമില്ല.... നിന്റെ ഏത് വികാരങ്ങളും മനസ്സിലാക്കേണ്ടത് ഞാനാണ്,

അതുപോലെ തന്നെ തിരിച്ചും... അതിനിടയിൽ ആവശ്യമില്ല വിഷമം വരുന്നെങ്കിൽ കരഞ്ഞോളൂ, പക്ഷേ കരഞ്ഞു തീർക്കണം... ഉള്ളിലിട്ട് വേദനിക്കരുത്.... ഈ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കാണുന്നത് എനിക്കിഷ്ടമല്ല. പിന്നിലൂടെ അവളുടെ കഴുത്തിൽ മുഖം ചേർത്തവളെ ചേർത്ത് നിർത്തി പറഞ്ഞവൻ... " എന്ത് കണ്ടിട്ടാണ് കണ്ണേട്ടന് എന്നോഡ് ഇഷ്ടം തോന്നിയത്...? കണ്ണേട്ടനെ പോലേ ഒരാൾക്ക് ഇഷ്ടപ്പെടാൻ മാത്രം ഒരു യോഗ്യതയില്ലാത്ത ഒരാളാണ് ഞാൻ... എന്നിട്ടും എന്നെ ഇങ്ങനെ ചേർത്തുപിടിക്കുന്നതിന്റെ അർത്ഥം മനസ്സിലാക്കാൻ സാധിക്കുന്നില്ല..... " ഒരാൾക്ക് ഒരാളോട് സ്നേഹം തോന്നാൻ ഒരു മാനദണ്ഡങ്ങളുടെ ആവശ്യമില്ല..! പിന്നെ നിന്നോട് എനിക്ക് സ്നേഹം തോന്നിയതിന്റെ കാരണം എനിക്ക് അറിയില്ല, എന്തൊരു ജന്മബന്ധം പോലെ... എന്റെ മനസ്സിൽ നീ ഇല്ലാതെ പറ്റില്ലന്ന് പറയുന്നതുപോലെ.... ജീവിതത്തിൽ നിരവധി സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്, പല ആളുകളുമായി സൗഹൃദം ഉണ്ടായിട്ടുണ്ട്, ശിഖയ്ക്ക് മുൻപും ശിഖ ശേഷവും, എന്നെ പ്രപ്പോസ് ചെയ്തവർ ഉണ്ട്... അവർക്കൊന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത അത് നിനക്ക് തോന്നി.... ആദ്യം മുതൽ തന്നെ, ഇത് എന്റെയാണെന്ന് എന്റെ മനസ്സിൽ ഇരുന്ന് ആരോ പറയുന്നത് പോലെ.... ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്...

അന്ന് നിന്റെ വീട്ടിൽ സമ്മതിക്കുമോന്ന് ഓർത്തു ഞാൻ ടെൻഷനടിച്ച രാത്രി, ഒക്കെ ഒരു നാടകമാണെന്ന് അറിയാമായിരുന്നെങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു...ഒരുപക്ഷേ നിന്റെ വീട്ടിൽ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ പിന്നെ ഈ ബന്ധം നടക്കില്ലല്ലോന്ന് എന്റെ മനസ്സ് വേദനിച്ചു.. അത് എന്തിനായിരുന്നുവെന്ന് പിന്നീട് പലപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട്.... ഉത്തരം കിട്ടുന്നില്ല, അന്ന് ഞാൻ അറിഞ്ഞോ എനിക്ക് വേണ്ടി കരുതിവെച്ചത് ആണ് എന്ന്.... ഒരു നിയോഗം പോലെ നീ എന്നിലേക്ക് വന്നു ചേരുകയായിരുന്നു, രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... പരസ്പരം മറന്ന് രണ്ടുപേരും സ്വയം പുണർന്നു പോയിരുന്നു.... ഒരു നിമിഷം അവരെ തിരക്കി വന്ന ലക്ഷ്മി ഈ കാഴ്ച കണ്ട് മനസ്സ് നിറഞ്ഞു നിന്നു................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story