വേനൽമഴ...🍂💛: ഭാഗം 57

venal mazha

രചന: റിൻസി പ്രിൻസ്‌

രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... പരസ്പരം മറന്ന് രണ്ടുപേരും സ്വയം പുണർന്നു പോയിരുന്നു.... ഒരു നിമിഷം അവരെ തിരക്കി വന്ന ലക്ഷ്മി ഈ കാഴ്ച കണ്ട് മനസ്സ് നിറഞ്ഞു നിന്നു... ഇരുവരെയും ശല്യപ്പെടുത്താതെ ലക്ഷ്മി താഴേക്ക് പോയിരുന്നു.... തെളിഞ്ഞു നിൽക്കുന്ന അവരുടെ മുഖം അരുന്ധതിയിലും ആകാംക്ഷ ഉണർത്തി, " ഇന്നലെ കുഞ്ഞെന്നോട് ഒരു സംശയം പറഞ്ഞില്ലേ...? കണ്ണൻകുഞ്ഞിനും സരയു മോളും തമ്മിൽ എന്തെങ്കിലും ഇഷ്ടം കുറവുണ്ടോന്ന് മോൾക്ക് സംശയമുണ്ടെന്ന്, " സംശയമുണ്ടെന്നല്ല ലക്ഷ്മി, എനിക്ക് അവരുടെ ചില സംസാരരീതികൾ കാണുമ്പോൾ അവരിപ്പോഴും അകലത്തിൽ തന്നെയാണെന്നു തോന്നിയിട്ടുണ്ട്.... " അതൊക്കെ വെറും തോന്നലാ, എന്ത് സ്നേഹത്തിലാണ് രണ്ടുപേരുമെന്ന് അറിയോ..? ഞാൻ കേറി പോയല്ലോന്ന് ആയിപോയി, ഞാൻ കേറിചെന്നപ്പോൾ രണ്ടുപേരുംകൂടി ഒരു കൊച്ചു വർത്താനം ഒക്കെ പറഞ്ഞിരിക്കുവാണ്... ഞാൻ പിന്നെ ശല്യപ്പെടുത്തേണ്ടന്ന് കരുതി ഇങ്ങ് പോന്നു... അവർ തമ്മിൽ ഒരു സ്നേഹ കുറവുമില്ല കുഞ്ഞേ.... മത്സരിച്ച സ്നേഹിക്കുക, കുഞ്ഞു ഒന്നുകൊണ്ടും വിഷമിക്കേണ്ട.... ലക്ഷ്മിയുടെ ആ വാക്കുകൾ അരുന്ധതിയിലും ഒരു പ്രത്യേക ഊർജം നിറച്ചിരുന്നു...

പിറ്റേദിവസം തന്നെ ഷൂട്ടിന് പോകണമെന്ന് അറിയിപ്പ് മിഥുന് വന്നിരുന്നു..... "ഞാൻ ഷൂട്ടിനു പോവാ.... ഇനി ചെയ്യാനുള്ളത് ഒരു ഫൈറ്റ് സീൻ മാത്രമാണ്, എത്രയും പെട്ടെന്ന് തീർത്ത് സിനിമ പാക്കപ്പ് ചെയ്യാനാണ് തീരുമാനം.... മിഥുൻ സരയുവിനോട് പറഞ്ഞു... " ഞാൻ ഒന്നുടെ ചോദിക്കുവാ വേണോ കണ്ണേട്ടാ.... വയ്യാതെ ഇരിക്കുന്ന സമയത്ത് രണ്ടുദിവസം കൂടി റസ്റ്റ് എടുത്തിട്ട് പോയാൽ പോരെ....! കണ്ടിട്ട് പെട്ടിയിലേക്ക് ഓരോ സാധനങ്ങളും എടുത്തു വെക്കുന്നതിനിടയിൽ അവളവന്റെ മുഖത്തേക്ക് നോക്കി നിരാശയോടെ ചോദിച്ചു.... " മോളെ ഇത് സിനിമ ആണ്.... പ്രൊഡ്യൂസ് ഇപ്പോല്ലേ തന്നെ ഒരു വലിയ തുക ചെലവാക്കി, ഇനി ഇത് നീണ്ടുപോയത് വലിയ നഷ്ടം ഉണ്ടാകും.... നമ്മൾ വാങ്ങുന്ന പ്രതിഫലത്തിന് കുറച്ചെങ്കിലും ഒരു മര്യാദ കാണിക്കണം.... " ഇപ്പോൾ കണ്ണേട്ടന് വയ്യാതിരികുവല്ലേ...! ഇതിനിടയിൽ ശരീരം ഉലഞ്ഞാൽ പിന്നെയും വേദന കൂടാനുള്ള കാരണം ആകും... " അങ്ങനെ ഒന്നുമില്ല...! ഞാൻ ഇപ്പോൾ മനസ്സികമായും ശാരീരികമായും ഓക്കേ ആണ്... എന്റെ ഉള്ളിൽ ഇപ്പൊൾ നമ്മുടെ ജീവിതം മാത്രമേ ഉള്ളൂ...! ഈ ഫിലിം കൂടി കഴിഞ്ഞ് കുറച്ചുനാൾ ഒരിടവേള എടുക്കണമെന്ന് ഞാൻ വിചാരിച്ചിരുന്നത്... ഇപ്പോൾ കമിറ്റ് ചെയ്ത പ്രോജക്റ്റുകൾ എല്ലാം കുറച്ചുനാളത്തേക്ക് നീട്ടിവയ്ക്കണം.... അത് കഴിഞ്ഞു വേണം എന്റെ പെണ്ണിനെ എനിക്കൊന്നു ശരിക്ക് കാണാനും ഒന്ന് സ്നേഹിക്കാനും....

അവളെ തന്നോട് അടുപ്പിച്ച് അവൻ പറഞ്ഞപ്പോൾ വീണ്ടും ആ മുഖത്ത് സൂര്യൻ ഉദിച്ചുയർന്നത് അവൻ കണ്ടു.... " സ്നേഹമെന്ന് വച്ചാൽ അങ്ങനെ ചെറിയ സ്നേഹം ഒന്നും ഇല്ല കേട്ടോ, എന്റെ പ്രണയം ഇങ്ങനെ ഒഴുകി നിന്നിലൂടെ മുഴുവനായി.... വിരലാൽ അവളുടെ കഴുത്തിൽ ഒരു കളം വരച്ചു പ്രണയത്തോടെ അവൻ പറഞ്ഞപ്പോൾ അവനരികിൽ നിന്ന് അല്പം മാറി നിന്നു അവൾ... " താൻ ഇങ്ങനെ ഒരു ഡിസ്റ്റൻസ് ഇടുന്നത് എനിക്ക് പിടിക്കുന്നില്ലട്ടോ.... ഒരു തമാശയോടെ അവൻ പറഞ്ഞു.... " അയ്യടാ.... ഇതൊന്നും ഇപ്പോൾ വേണ്ട.... " പിന്നെ എപ്പോഴാണാവോ, " അങ്ങനെയുള്ള മോഹങ്ങൾ ഒന്നും ഇപ്പോൾ വേണ്ട... " ആഹാ...! കഴിഞ്ഞദിവസം അമ്മ പറഞ്ഞത് ഓർമയില്ലേ...? ഒരുപാട് വൈകികണ്ടന്ന്... "എന്ത്..... മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി... " എടി പൊട്ടി...! ഒരു കുഞ്ഞുമിഥുനോ കുഞ്ഞു സരയുവോ ഉടനെ തന്നെ വേണമെന്ന് അർത്ഥം.... പ്രായമായവരുടെ ഓരോ ആഗ്രഹങ്ങൾ അല്ലേ...നമ്മൾ ആയിട്ട് അതിനെതിര് നിൽക്കുകയല്ല വേണ്ടത്... ഒരു നിഷ്കളങ്ക ഭാവത്തോടെ പറയുന്നവനെ അവൾ ഒന്നു നോക്കി.... "ഓഹോ...സിനിമാനടന്റെ മനസ്സിലിരുപ്പ് അപ്പോൾ ഇതാണ്... " എനിക്ക് എന്താണ് ആഗ്രഹിച്ചു കൂടെ....? ഒരു കുഞ്ഞു വന്നാൽ നമ്മുടെ ബന്ധം ഒന്നൂടെ ശക്തമാകും...

നിനക്ക് എന്നെ ഒരു വിശ്വാസക്കുറവ് കാണില്ല...! " അങ്ങനെ ഒരു വിശ്വാസം കുറവുമില്ല എനിക്ക്.... അതിനുവേണ്ടി ഇദ്ദേഹം ബന്ധം ശക്തമാക്കാനും നിൽക്കണ്ട... ഒരു തമാശയോടെ അവൾ പറഞ്ഞു, " പക്ഷേ എനിക്ക് നിന്നെ നല്ല വിശ്വാസകുറവുണ്ട്.... എപ്പോഴാണെന്നറിയില്ല ഞാൻ കണ്ണേട്ടന്റെ ജീവിതത്തിൽ നിന്ന് പോവാണെന്ന് പറഞ്ഞുപോയാലോ..? " അപ്പൊ അങ്ങനെ കെട്ടിയിടാൻ ആണോ ഉദ്ദേശിക്കുന്നത്....? എളിയിൽ കൈ കുത്തി നിന്നവൾ ചോദിച്ചു... " ഞാൻ എവിടെയും കെട്ടിയിടില്ല.... എന്റെ ഹൃദയത്തിൽ അല്ലാതെ, എന്റെ ഹൃദയത്തിൽ നിന്നും കെട്ടുപൊട്ടിച്ച് തനിക്ക് പോകാനും പറ്റില്ല.... അത് എനിക്ക് ഉറപ്പാ, എന്നെക്കാൾ തനിക്കും ഉറപ്പാണ്.... അല്ലെ...? അവളെ നോക്കി അവൻ അത് ചോദിച്ചപ്പോൾ പിന്നെ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു... " സ്വപ്നം കണ്ടോട്ടെ ഞാൻ ഒരു ജീവിതകാലം മുഴുവനും.... അവളുടെ മുഖത്തേക്ക് നോക്കിയുള്ള അവന്റെ ആർദ്രമായ ചോദ്യത്തിൽ അവൾ അലിഞ്ഞു തുടങ്ങിയിരുന്നു.... " ഒന്നല്ല ഇനിയുള്ള ജന്മങ്ങളിലും ഒരു ജീവിതകാലം മുഴുവൻ ഈ ഒരാൾക്കൊപ്പം തരണം എന്ന് ആണ് ഞാൻ ആഗ്രഹിക്കുന്നത്.... " ഞാനും..... മൊബൈൽ ബെൽ അടിച്ചപ്പോൾ ആണ് രണ്ടുപേരും വർത്തമാനകാലത്തിലേക്ക് തിരിച്ചു വന്നത്....

പെട്ടെന്ന് വന്ന് അവൾ അവളുടെ ജോലി തുടർന്നു.... വീണ്ടും ബാഗിലേക്ക് എണ്ണയും രാസ്നാദി ഒക്കെ എടുത്തു വയ്ക്കുന്നവളെ കണ്ട് അവനൊരു അത്ഭുതത്തോടെ നോക്കി... " എന്താടോ ഇത്.... ഞാനിതുവരെ ഇങ്ങനെയുള്ള സാധനങ്ങളൊന്നും കൊണ്ടുപോയിട്ടില്ല.... " ഇനിയുള്ള കാര്യങ്ങൾ ഒക്കെ ഞാൻ കൂടി ആണ് തീരുമാനിക്കുന്നത്.... "ആണോ ..? അവളെ നോക്കി അവൻ ചോദിച്ചു.... " ചില കാര്യങ്ങളൊക്കെ....! ചെറു ചിരിയോടെ അവൾ പറഞ്ഞു.... ഒരു ചിരിയോടെ സമ്മതം മൂളി... " ബെന്നി പറഞ്ഞു ടിക്കറ്റ് റെഡി ആയിട്ടുണ്ട്, ഇന്ന് ഈവനിംഗ് ഫ്ലൈറ്റ് തന്നെയാണ്.... അതുകൊണ്ട് ഇപ്പോൾ തന്നെ ഇറങ്ങണം... " ഒന്നും കഴിച്ചില്ലല്ലോ.... ഞാൻ പെട്ടെന്ന് ചപ്പാത്തി ഉണ്ടാക്കാം... " വേണ്ടഡാ.... ഞാൻ ഫ്ലൈറ്റിൽ നിന്ന് കഴിച്ചോളാം... " അത് വേണ്ട.... കഴിക്കാതെ പോയാൽ എനിക്കൊരു സമാധാനം ഉണ്ടാവില്ല.... ചെന്നിട്ട് ചിലപ്പോൾ കഴിക്കാൻ സമയം കിട്ടിയില്ലങ്കിലോ...? ഞാൻ പെട്ടെന്ന് ഉണ്ടാക്കാം, അത് പറഞ്ഞവൾ താഴേക്ക് പോയപ്പോൾ ചെറുചിരിയോടെ അത് കണ്ടു നിന്നു അവൻ... പിന്നെ ബാത്റൂമിലേക്ക് പോയി..... റെഡിയായി ഇറങ്ങിയപ്പോൾ മുറിയിൽ ആരെയും കാണുന്നില്ല.... അവൻ റെഡിയായി വന്നപ്പോൾ അവൾ ഡൈനിങ് റൂമിൽ കാര്യമായ തിരക്കിലാണ്, ഇറങ്ങിവന്നവന് വയറുനിറച്ച് ഭക്ഷണം കൊടുത്തു തന്നെയാണ് അവൾ വിട്ടത്...

പോകുന്നതിനു മുൻപ് വാതിൽ വരെ അവനെ അനുഗമിച്ചു അവൾ... ആരും ഇല്ലന്ന് ഉറപ്പുവരുത്തിയതിനുശേഷം ഒരിക്കൽ കൂടി അവളെ ചേർത്തു പിടിച്ചു അവൻ.... അവളെ തന്നോട് ചേർത്തു പിടിച്ചു... പരിഭ്രമിച്ചവൾ ഒന്ന് ചുറ്റും നോക്കി..... എന്തെങ്കിലുമൊന്ന് ചിന്തിക്കാൻ സമയം നൽകുന്നതിന് മുൻപ് അവന്റെ ചുണ്ടുകൾ അവളുടെ മൂർദ്ധാവിൽ പതിഞ്ഞിരുന്നു...... " രണ്ട് ദിവസം എനിക്ക് ചാർജ് നിൽക്കണ്ടേ...? വിളിക്കാം...! സ്നേഹത്തോടെ അവളുടെ കവിളിൽ തലോടി യാത്രപറഞ്ഞവൻ പോയി കഴിഞ്ഞതിനുശേഷം വിരസമായിരുന്നു അവളുടെ നിമിഷങ്ങളെല്ലാം.... പല ജോലികളിൽ മുഴുകുവാൻ ശ്രമിച്ചെങ്കിലും ആ സാന്നിധ്യം അത്രമേൽ തന്നെ വീർപ്പുമുട്ടിക്കുന്നത് അവളറിഞ്ഞു.... അവൻ ഇല്ലാതെ പറ്റില്ലന്ന അവസ്ഥ പോലെ... ഒരുപക്ഷേ അവൻ തുറന്നു പറഞ്ഞിരുന്നില്ലെങ്കിൽ താൻ ഈ വേദനയിൽ ഉരുകി ജീവിക്കേണ്ടി വന്നേനെ എന്ന് അവൾ മനസ്സിലാക്കുകയായിരുന്നു.... ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവൾക്ക് സാധിച്ചില്ല.... ബാൽക്കണിയിലെ ചെടികളോടും മത്സ്യങ്ങളും ഒക്കെ വർത്തമാനം പറഞ്ഞ് സമയം കൊല്ലാൻ നോക്കി, രാത്രിയോടെയാണ് മിഥുൻ വിളിച്ചത്, " ഭക്ഷണം കഴിച്ചോ....? " ഇല്ല കണ്ണേട്ടൻ വന്നിട്ട് വിളിക്കട്ടെന്ന് കരുതി.....

കാത്തിരുന്ന പോലെയുള്ള അവളുടെ സംസാരത്തിൽ ഹൃദയം മുഴുവൻ ഉണ്ടെന്ന് അവനു തോന്നിയിരുന്നു.... " ഇപ്പോൾ തന്നെ സമയം ഒരുപാട് ആയി, പോയി കഴിക്ക് പെണ്ണെ..... ഞാൻ വന്നിട്ട് കുറെ നേരം ആയി.... നാളത്തേക്കുള്ള കാര്യങ്ങൾ അറേഞ്ച് ചെയ്യുക ഒക്കെ ആയിരുന്നു.... നാളെ പാക്കപ്പ് പാർട്ടി ഉണ്ട്.... അതും കൂടി കഴിഞ്ഞിട്ട് വരാൻ പറ്റു, "ഉം.... താല്പര്യമില്ലാതെ അവൾ മൂളി... " വിഷമിക്കേണ്ട, ഈ ഒരു സിനിമ കൂടി കഴിഞ്ഞിട്ട് ഉടനെ ഞാൻ പുതിയ പ്രോജക്ടുകൾ ഒന്നുംതന്നെ ഏറ്റെടുക്കുന്നില്ല.... അവളെ ആശ്വസിപ്പിക്കാൻ അവൻ പറഞ്ഞു... " ഉം... ഈ സിനിമയിൽ മറ്റ് സീൻസ് ഒക്കെ ഉണ്ടോ...? " അതേതാ മറ്റേ സീൻസ്...? മനസ്സിലാവാത്ത പോലെ അവൻ ചോദിച്ചു.... " അന്ന് പറഞ്ഞില്ലേ...? ഇന്റിമേറ്റ് സീൻസൊ മറ്റോ...? "ഓ അങ്ങനെ....! പിന്നെ ഇതിൽ ഒരു കിടിലൻ സീനുണ്ട്... ഒന്നല്ല, ഒരു രണ്ടു മൂന്നു സീൻസ് ഉണ്ട്... അതിനു വേണ്ട പ്രിപ്പറേഷൻ ആയിരുന്നു, ലിപ്പ്ലോക്ക് ചെയ്യാൻ വേണ്ടി ചുണ്ടിൽ ക്രീം ഇടുകയായിരുന്നു.... രാവിലെ തന്നെ ഒരു സ്മൂച്ച് സീനുണ്ട്... കുസൃതിയോടെ അവൻ പറഞ്ഞു...

" ഞാൻ വയ്ക്കുകയാണ് കണ്ണേട്ടാ.... എനിക്ക് ഉറക്കം വരുന്നു.... പരിഭ്രമത്തിൽ ഉള്ള അവളുടെ സംസാരം കേൾക്കേ പൊട്ടിച്ചിരിച്ചു പോയിരുന്നു... " ഞാൻ തന്റെ ഈ വർത്തമാനം കേൾക്കാൻ വേണ്ടിയല്ലേ പറഞ്ഞത്.... ഇതൊരു ത്രില്ലർ ആണെടോ... ഇതിൽ ഒരു സീനും ഇല്ല.... പിന്നെ ഇന്ന് രാത്രി ഉറക്കം കളയണം എന്നുണ്ടെങ്കിൽ ഒരു കാര്യം പറയാം, " എന്താ കണ്ണേട്ടാ....? " അപ്പുറത്തെ കോട്ടേജിൽ ശിഖയുണ്ട്.... എന്നെ കണ്ടിരുന്നു ഈവനിംഗ്, വൈകുന്നേരം കോട്ടെജിലേക്ക് വരുമോന്ന് ചോദിച്ചിട്ടുണ്ട്.... അവൻ പറഞ്ഞപ്പോൾ നെഞ്ചിൽ ഒരു വെള്ളിടി വെട്ടിയത് അവൾ അറിഞ്ഞു.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story