വേനൽമഴ...🍂💛: ഭാഗം 58

venal mazha

രചന: റിൻസി പ്രിൻസ്‌

എന്താ കണ്ണേട്ടാ....? " അപ്പുറത്തെ കോട്ടേജിൽ ശിഖയുണ്ട്.... എന്നെ കണ്ടിരുന്നു ഈവനിംഗ്, വൈകുന്നേരം കോട്ടെജിലേക്ക് വരുമോന്ന് ചോദിച്ചിട്ടുണ്ട്.... അവൻ പറഞ്ഞപ്പോൾ നെഞ്ചിൽ ഒരു വെള്ളിടി വെട്ടിയത് അവൾ അറിഞ്ഞു.. " ഹലോ.... ഒരിക്കൽകൂടി അവൻ വിളിച്ചു.... ആ നിമിഷമാണ് അവളും ചിന്തകളിൽ നിന്ന് ഉണർന്നത് .. " ഞാൻ പറഞ്ഞത് കേട്ടില്ലേ... "മ്മ്മ്.... കേട്ടു.... അതിനെന്താ, കണ്ണേട്ടന്റെ സിനിമയിലാണോ ആ കുട്ടി.... അവൾ പറഞ്ഞു... " ഹേയ്... എന്റെ സിനിമയിലല്ല, ഏതൊ ഒരു തെലുങ്ക് സിനിമയുടെ ഭാഗമായിട്ട് വന്നതാ, ഞാൻ ഈവനിംഗ് ജസ്റ്റ് ഒന്ന് കണ്ടു... " മ്മ്... എന്നിട്ട് വൈകുന്നേരം സംസാരിക്കാൻ വേണ്ടി കണ്ണേട്ടൻ പോകുന്നുണ്ടോ...? " പിന്നെ സംസാരിക്കേണ്ട...? നമ്മളോട് എന്താ പറയാനുള്ളത് എന്ന് കേൾക്കണ്ടേ...? അതും എന്റെ എക്സ് വൈഫ്‌ ആകുമ്പോൾ പ്രേത്യേകിച്ചു... അവന്റെ മറുപടിയിൽ സരയു വിയർത്തു ... " ചെയ്ത തെറ്റുകൾക്ക് ഒക്കെ മാപ്പ് പറയാൻ ആണെങ്കിലൊ..അതിനുശേഷം കണ്ണേട്ടൻ ഒപ്പം ഒരു പുതിയ ജീവിതം ആഗ്രഹിക്കുന്നുവെന്ന് പറയാൻ ആണെങ്കിലോ..?അങ്ങനെയാണെങ്കിൽ കണ്ണേട്ടൻ പറയുന്നത് തീരുമാനം എന്തായിരിക്കും..? ഉള്ളിൽ നിറഞ്ഞു നിന്ന് ആകാംക്ഷയോടെ തന്നെ അവൾ തുറന്ന് ചോദിച്ചു..

" ഞാൻ എന്ത് തീരുമാനമാണ് എടുക്കേണ്ടത്..? അത് താൻ പറഞ്ഞോ.... " അതിപ്പോൾ ഞാൻ എങ്ങനെ പറയാ...? കണ്ണേട്ടന്റെ ഇഷ്ടമല്ലേ, കണ്ണേട്ടന്റെ ജീവിതം..! കണ്ണേട്ടൻ വേണ്devതീരുമാനമെടുക്കാൻ... " അപ്പൊൾ പിന്നെ ഞാൻ എല്ലാ തെറ്റുകളും ക്ഷമിച്ച് അങ്ങ് ഒരുമിച്ച് ജീവിക്കാമെന്ന് പറയാല്ലേ...? അവന്റെ വാക്കുകളിൽ അവളുടെ കണ്ണുകൾ നിമിഷനേരംകൊണ്ട് നിറഞ്ഞൊഴുകി.... " അതാണ് കണ്ണേട്ടന്റെ തീരുമാനമെങ്കിൽ അങ്ങനെ ചെയ്യു.... പറഞ്ഞപ്പോൾ വാക്കുകൾ ഇടാറിതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു.... പക്ഷേ ആ സ്വരം മാറിയത് അവന് മനസ്സിലായി, "അപ്പോൾ താൻ എന്താണ് സന്യസിക്കാൻ പോവുമോ.? തനിക്ക് ഇപ്പോഴും എന്നെ മനസ്സിലായിട്ടില്ലടോ...? അതോ എന്നെ വിശ്വാസമില്ലേ...? എന്താ സംഭവം എനിക്ക് മനസ്സിലാകുന്നില്ല.... ഇങ്ങോട്ട് വരുന്നതിനു തൊട്ടു മുൻപും ഞാൻ നിന്നോട് എന്താ പറഞ്ഞത്...? എന്റെ ജീവിതത്തിൽ താൻ അല്ലാതെ മറ്റൊരാൾ ഉണ്ടാവില്ലന്ന് അല്ലേ..? എന്നിട്ട് എന്തിനാ ഇങ്ങനെ ഒരു സംശയം.... വെറുതെ തന്നെ വട്ടുപിടിപ്പിക്കാൻ വേണ്ടി ഓരോന്ന് പറഞ്ഞത് അല്ലേ...? അവൻ പറഞ്ഞപ്പോൾ നെഞ്ചിടിപ്പ് സാധാരണ അവസ്ഥയിൽ എത്തിയത് അവൾ അറിഞ്ഞു... "

അപ്പൊൾ ശരിക്കും ആ കുട്ടി അവിടെയില്ലേ...? അവൾ വീണ്ടും എടുത്ത് ചോദിച്ചപ്പോൾ അവന് ചിരി പൊട്ടിയിരുന്നു..... " ഇവിടെ ഉണ്ട്..!എന്നെ വിളിക്കുകയും ചെയ്തു, അത് വരെ സത്യമാണ്.. ബാക്കി കാര്യങ്ങൾ ആണ് ഞാൻ വെറുതെ പറഞ്ഞത്, ഞാൻ അവളെ കാണില്ല സംസാരിക്കില്ല, തനിക്ക് ആ ടെൻഷൻ വേണ്ട, " എനിക്ക് ടെൻഷൻ ഒന്നുമില്ല... "ഉവ്വ് ഞാൻ ഇപ്പോൾ കണ്ടല്ലോ...! ഇപ്പൊ പൊട്ടി കരഞ്ഞു പോയേനെ... "കരഞ്ഞേനെയെന്നോ.?കരഞ്ഞു... കണ്ണുകൾ തുടച്ച് അവൾ പറഞ്ഞു.. " ഇത്ര പെട്ടെന്നോ.? അത്ഭുതത്തോടെ അവൻ ചോദിച്ചു, " പിന്നില്ലാതെ...! ഇങ്ങനെയൊക്കെ പറയുമ്പോൾ എനിക്ക് സങ്കടം തോന്നില്ലേ, " എന്റെ പെണ്ണേ...! വെറുതെ നിന്നെ വട്ടു പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ,ഇനി ശിഖ അല്ല ദേവലോകത്തിൽ നിന്ന് മേനക നേരിട്ടിറങ്ങി വന്നാലും എനിക്ക് വേണ്ട.... " അത്രയ്ക്കൊന്നും വേണ്ടിയിരുന്നില്ല.... നിറഞ്ഞ കണ്ണുകളാൽ ചിരിച്ചു അവൾ പറഞ്ഞു... " ഇരിക്കട്ടെ..! ഒരു വഴിക്ക് പോവല്ലേ.... " ശരി നീ വല്ലതും കഴിക്കാൻ നോക്ക്.... ഒന്നു കുളിച്ച് എനിക്ക് കിടന്നുറങ്ങണം, ഷൂട്ടിംഗ് വെളുപ്പിനെ തുടങ്ങും.. " ശരി ഗുഡ് നൈറ്റ്.... " ഗുഡ് നൈറ്റ് പിന്നെ വേറെ ഒന്നും കിട്ടിയില്ല, " വേറെ എന്ത്...? മനസ്സിലാവാതെ അവൾ ചോദിച്ചു... "

അല്ല ഭർത്താവ് ദൂരെ ഒക്കെ പോകുമ്പോൾ ഫോൺ വിളിക്കുമ്പോൾ ഭാര്യമാർ രാത്രിയിൽ എന്തോ കൊടുക്കാറുണ്ട് ഫോണിലൂടെ, " എന്ത്.... " അല്ല നീ ഒന്നും മനസ്സിലാകാത്ത പോലെ അഭിനയിക്കുകയാണോ അതോ എന്നെ കളിയാക്കുകയാണോ..? " സത്യമായിട്ടും എനിക്ക് മനസ്സിലായില്ല കണ്ണേട്ടാ.... എന്താണെന്ന് വെച്ചാൽ പറ, " നീ ഒരു ഉമ്മ തന്നിട്ട് പോയി ഫോൺ വച്ചിട്ട് കിടന്നുറങ്ങു പെണ്ണേ.... അവൻ തമാശയോടെ പറഞ്ഞപ്പോൾ അവളും ചിരിച്ചു പോയിരുന്നു.... " ദൈവമേ ഒരു സൂപ്പർസ്റ്റാർ ആണോ ഇങ്ങനെ കോളേജ് പിള്ളേരെ പോലെ ഫോണിൽ കൂടി ഉമ്മ ഒക്കെ ചോദിക്കുന്നത്...? " അതെന്താ സൂപ്പർസ്റ്റാറിന് വികാരവും വിചാരവും ഇല്ലേ...? " ഈ സൂപ്പർസ്റ്റാറിന് അല്പം വികാരവും വിചാരവും ഒക്കെ കൂടുതലാണ് എന്നാണ് എനിക്ക് തോന്നുന്നത്.... "തോന്നലല്ലേ മോളെ...! ഇത്തിരി കൂടുതലാണ്, അതൊക്കെ എന്റെ മോൾ കാണാനിരിക്കുന്നതേയുള്ളൂ, ഇതൊക്കെ തീർത്ത് ചേട്ടൻ അങ്ങോട്ട് വരട്ടെ.... എന്നിട്ട് മോളുടെ സംശയങ്ങളൊക്കെ തീർത്ത് തരാട്ടോ.... തമാശയോടെ അവൻ പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചു പോയിരുന്നു, " എനിക്ക് ഉറക്കം വരുന്നു ഒന്ന് പോയി കിടക്ക് കണ്ണേട്ടാ.... കോളേജ് പിള്ളേരെ പോലെ... എനിക്ക് അതൊന്നും പറ്റില്ല, ഇനി നിർബന്ധം ആണേൽ വരുമ്പോൾ ഞാൻ നേരിട്ട് തരാം.... "

ഞാൻ അടുത്ത ഉണ്ടെന്ന് വിചാരിച്ചു നീ താടി.....എനിക്ക് ഉറങ്ങണ്ടേ, മിഥുൻ പ്രണയാതുരനായി... " പിന്നെ ഇതുവരെ അപ്പോൾ എങ്ങനെയാണ് ഉറങ്ങിയത്..? ഇതിപ്പോൾ കുറച്ച് ദിവസമേ ആയുള്ളൂ നമ്മൾ ഇങ്ങനെ തുറന്നു പറഞ്ഞിട്ട്, അതിനുമുമ്പും കണ്ണേട്ടൻ ഉറങ്ങുന്നില്ലേ അതിനുമുൻപ് ....? കുസൃതിയോട് അവൾ ചോദിച്ചു... " ഇതിപ്പോ അങ്ങനെയല്ലല്ലോ.... മിഥുൻ കൊച്ചു കുട്ടികളെപോലെ കൊഞ്ചി... " കണ്ണേട്ടൻ എന്തുപറഞ്ഞാലും ഞാനിപ്പോൾ തരില്ല... ഇത് ഒരുമാതിരി പൈങ്കിളി ഭയങ്കര ബോർ... " എടീ പ്രേമമെന്നു പറയുന്നത് ഒരല്പം പൈങ്കിളിയാണ്, എത്ര സീരിയസ് ആയിട്ടുള്ള ആളുകൾ ആണെന്ന് പറഞ്ഞാലും പ്രണയത്തിന്റെ കാര്യം വരുമ്പോൾ കുറച്ച് പൈങ്കിളിയാവും..... നീ അത്ര റോമാന്റിക് അല്ല..അതാണ് നിനക്ക് അങ്ങനെ തോന്നുന്നത്.... " ഞാൻ അത്ര റൊമാന്റിക് അല്ല... ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി, " ഹേയ് നീ അത്ര അൺറൊമാന്റിക് ഒന്നും അല്ല .. അന്ന് താൻ എന്നെ ഹഗ് ചെയ്തില്ലേ... അപ്പൊൾ എന്തൊരു ഫീലായിരുന്നു എന്നോ...? "

വൃത്തികേട് പറയാതെ ഫോൺ വച്ചിട്ട് പോയെ കണ്ണേട്ടാ.... " ഓക്കേ ഒക്കേ.... പക്ഷെ നേരിട്ട് കാണുമ്പോൾ വെറുമൊരു ഉമ്മയിൽ ഒതുക്കല്ലേ.... നന്നായി ഒന്ന് പരിഗണിച്ചേക്കണേ... കുസൃതിനിറഞ്ഞ് അവൻ പറഞ്ഞപ്പോൾ അവളുടെ മുഖഭാവം എങ്ങനെയായിരിക്കുമെന്ന് കാതങ്ങൾക്കപ്പുറം ഇരുന്നവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. കുളികഴിഞ്ഞ് പുറത്തേക്കിറങ്ങി അവൻ ഫോണിൽ എ ആർ റഹ്മാൻറെ ഗാനങ്ങളും കേട്ടുകൊണ്ട് മെല്ലെ ഹെഡ്സെറ്റ് ചെവിയിൽ തിരുകിയാണ് അവൻ കിടന്നത്.... 🎶പുതു വെള്ളൈ മഴൈ ഇംഗു പൊഴിഗിന്ദ്രദു ഇന്ദാ കൊല്ലൈ നില ഉടൽ നാനൈഗീന്ദ്രദു ഇംഗു സൊല്ലാദ ഇടം കൂട കുളിർഗീന്ദ്രദു മാനം സൂദന ഇടം തേടി അലൈഗിന്ദ്രദു 🎶 ഓരോ ഗാനങ്ങളും കേട്ടപ്പോൾ അവനു സരയുവിനെയാണ് ഓർമ്മ വന്നത്. " ഐ ലവ് യു സരയു...!,ഐ ലവ് യു സോ മച്ച് ഡാ... അടുത്ത് കിടന്ന ഒരു പില്ലോ എടുത്ത് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു കൊണ്ട് അവൻ പറഞ്ഞു, ആ നിമിഷം അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നത് അവളുടെ മുഖം മാത്രമായിരുന്നു....

അവൾക്ക് നൽകാൻ വേണ്ടി മാത്രം ഉള്ളിലൊരു പ്രണയസാഗരം കരുതിവെച്ചിരുന്നു അവൻ.... ഗാനത്തിന്റെ ഈണങ്ങൾക്കും ഈരടികൾക്കും ഒപ്പം എപ്പോഴോ അവന്റെ കണ്ണുകളും അടഞ്ഞു തുടങ്ങിയിരുന്നു.... എന്തൊക്കെയോ മധുരസ്വപ്നങ്ങൾ അവന്റെ മനസ്സിൽ വർണ്ണം പകർന്നു നിദ്രയിൽ. കുറേ സമയമായി തുടർച്ചയായുള്ള കൊട്ട് കേട്ടാണ് അവൻ ഉണർന്നത്.... പെട്ടെന്ന് ചാടി എഴുന്നേറ്റപ്പോൾ മുറിയിൽ ലൈറ്റ് ഉണ്ട്, പാട്ട് കേട്ട് കിടന്നതിനിടയിൽ ഉറങ്ങിയതാണെന്ന് മനസ്സിലായി.. പെട്ടെന്ന് മൊബൈൽ എടുത്തു നോക്കി സമയം രണ്ടുമണിയോടെ അടുത്തിരിക്കുന്നു, ഈ സമയത്ത് ആരാണെന്ന് ചിന്തിച്ചാണ് അവൻ വാതിൽ തുറന്നത്.. മുൻപിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവന് ഒരേപോലെ ഞെട്ടലും അത്ഭുതവും തോന്നി..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story