വേനൽമഴ...🍂💛: ഭാഗം 60

venal mazha

രചന: റിൻസി പ്രിൻസ്‌

" ഞാൻ എവിടെ കിടക്കും, തറയിൽ കിടക്കട്ടെ കണ്ണേട്ടാ... " ഇനി ആ പരിപാടി ഒന്നും പറ്റില്ല.. എന്റെ ഒപ്പം അങ്ങ് കിടന്നാൽ മതി, പിന്നെ ഞാനും തറയിൽ കിടക്കും, അത് വേണോ...? അവന്റെ ചോദ്യത്തിൽ അവൾ ശരിക്കും പെട്ട് പോയിരുന്നു... " നീ ഡ്രസ്സ്‌ മാറ്റുന്നുണ്ടെങ്കിൽ മാറിയിട്ട് വന്നു കിടക്കാൻ നോക്ക്... ചിരിയോടെ അവൻ പറഞ്ഞപ്പോൾ ബാഗിൽ നിന്നും ഒരു ചുരിദാർ എടുത്തുകൊണ്ട് ബാത്റൂമിലേക്ക് പോയിരുന്നു അവൾ....മാറി തിരികെ വന്നപ്പോഴേക്കും. മിഥുൻ കിടക്കാൻ തയ്യാറായി ഇരിക്കുകയായിരുന്നു, അരികിലേക്ക് മടിച്ചുമടിച്ചാണ് അവൾ എത്തിയത്, ആ നിമിഷം തന്നെ അവൻ അവളെ ചേർത്തു നെഞ്ചോട് ചേർത്തു, "ഞാൻ എന്താ ബാലൻ കെ നായർ ആണോ ഇങ്ങനെ പേടിച്ചു വരാൻ... ചിരിച്ചു പോയിരുന്നു സരയു.. തന്റെ കരങ്ങളാൽ അവൾക്കൊരു സംരക്ഷണം തീർത്തവൻ... അവന്റെ നെഞ്ചകം അവൾക്കായ് തലയിണ ആയി...വെളുപ്പിന് എപ്പോഴോ തിരിഞ്ഞുകിടന്ന സമയത്താണ് അവൻ അരികിൽ ഇല്ലെന്ന് അവൾക്ക് തോന്നിയത്.... പെട്ടെന്ന് അവൾ കണ്ണു തുറന്നു നോക്കിയപ്പോൾ അവൻ പോകാൻ തയ്യാറായി നിൽക്കുകയാണ്, " കണ്ണേട്ടൻ എവിടേക്ക് ആണ് ഇത്ര നേരത്തെ... നീളൻ മുടി മുകളിലേക്ക് ഉയർത്തി കെട്ടിയവൾ പറഞ്ഞു..

" ആ.. നീ ഉണർന്നോ..?ഞാൻ പോവാ ഷൂട്ട് ഉണ്ട്... " ഇത്ര നേരത്തെ ഷൂട്ട് ഉണ്ടോ..? ഇത്ര വെളുപ്പിനിയോ.? " വെളുപ്പിനെയോ പാതിരാത്രിക്ക് വരെ ഷൂട്ട് നടക്കുന്നുണ്ട്... ഇത് ഇപ്പോൾ തന്നെ എടുക്കേണ്ട ഷോട്ട് ആണ്.. രാവിലത്തെ ഒരു ജോഗിൻ സീനാ, അതിന് ഒരു നാച്ചുറൽ ടച്ച് വേണം അതുകൊണ്ട് നേരത്തെ പോകുന്നേ... ഞാൻ ഏതായാലും ഒരു 11:00 ആവുമ്പോഴേക്കും ഫ്രീ ആകും, നീ അപ്പോഴേക്കും റെഡി ആയി ഇരുന്നാൽ മതി, അപ്പോഴേക്കും ഞാൻ വരാം എനിക്ക് ഇനി ഉച്ച കഴിഞ്ഞുള്ളൂ ഷൂട്ട്, നമുക്ക് ചെറുതായിട്ട് ഇവിടെ ഒന്ന് കറങ്ങി തിരിച്ചു വരാം... അതുവരെ കുറച്ചുനേരം കൂടി ഉറങ്ങിക്കോ.... അവളുടെ തല മുടിയിൽ തഴുകി അവൻ അത് പറഞ്ഞപ്പോൾ ചെറുചിരിയോടെ അവൾ സമ്മതിച്ചു, വാതിലിനരികിൽ വരെ അവനൊപ്പം അവളും നടന്നു.... അകത്തേക്ക് കയറിയപ്പോൾ കൈകൾ കൊണ്ടവൻ കൈവീശി, തിരിഞ്ഞു കിടന്നുവെങ്കിലും അവൾക്ക് വീണ്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, ഇന്നലെ രാവിൽ അവന്റെ സംരക്ഷണത്തിലാണ് താൻ നിദ്രയെ പുൽകിയത്, ആ നിമിഷങ്ങളുടെ ഓർമകളവളിൽ ഒരു പുഞ്ചിരി ഉണർത്തി, കൗമാരം ചിറകടിച്ച കാലഘട്ടങ്ങളിൽ എപ്പോഴൊക്കെയോ അവൻ അഭിനയിച്ച പ്രണയഗാനങ്ങളും അതിലെ രംഗങ്ങളും ഒക്കെ തന്നിലെ പെൺകുട്ടിയെയും സ്വാധീനിച്ചിട്ടുണ്ട്,

അവൻ ബിഗ് സ്ക്രീനിൽ പകർന്നാട്ടം നടത്തിയ പല കഥാപാത്രങ്ങളും തന്നിലും ആരാധന ഉണർത്തിയിട്ടുണ്ട്, പക്ഷേ ഒരിക്കലും അവൻ തന്റെ എല്ലാമെല്ലാം ആയി മാറും എന്ന് അന്നൊന്നും താൻ പ്രതീക്ഷിച്ചിരുന്നില്ല, വിദൂരങ്ങളിൽ പോലും ഇല്ലാതെ ഇരുന്ന് ഒരു കാര്യം, ഈ കാര്യങ്ങളൊക്കെ ഇപ്പോഴും അവളിൽ ഉണർത്തുന്നത് വല്ലാത്ത അമ്പരപ്പ് തന്നെയാണ്... ജീവിതം അല്ലെങ്കിലും നമ്മെ കൊണ്ടെത്തിക്കുന്നത് നമുക്കറിയാത്ത പാതയിലേക്ക് ആണെന്ന് ഒരു നിമിഷം സരയു യും ചിന്തിച്ചു പോയിരുന്നു... കുറെനേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ അവൾ പിന്നെ ബാത്റൂമിൽ പോയി കുളിച്ചു, ഹൈദരാബാദിലെ കട്ടിയുള്ള വെള്ളം തലയിലേക്ക് ഒഴിച്ചപ്പോൾ തന്നെ വല്ലാത്തൊരു അസ്വസ്ഥത അവൾക്ക് തോന്നിയിരുന്നു..... കുളി കഴിഞ്ഞ് ഇറങ്ങി വന്നിട്ടും സമയം തീരെ പോകുന്നില്ലന്ന് തോന്നി..! ഇടയ്ക്ക് മുറിയിൽ ആരോ മുട്ടിയപ്പോൾ കതക് തുറന്നു നോക്കി, മുൻപിൽ ഒരു റൂം ബോയ് നിൽക്കുന്നത് കണ്ടു, " ഫുഡ് കൊണ്ട് വന്നുവെന്നതാണ്., മേടത്തിന് ഫുഡ് കൊടുക്കണമെന്ന് സർ പറഞ്ഞു. കേരള ഫുഡ് ആണ്, അയാളത് മുറിക്കുള്ളിലേക്ക് കയറി മേശപ്പുറത്തുവച്ചു. അവൾ ഒരു പുഞ്ചിരി സമ്മാനിച്ച് ഒപ്പം താങ്ക്സ് പറഞ്ഞു, അതിനുശേഷവും കുറെ സമയം വെറുതെ ഇരുന്നു,

ഭക്ഷണം കഴിക്കാൻ തോന്നിയില്ല.. പെട്ടെന്ന് ഫോൺ ബെല്ലടിച്ചു, നോക്കിയപ്പോൾ മിഥുൻ ആണ്... " ഹലോ.. എന്റെ പ്രിയതമ ആഹാരം ഒക്കെ കഴിച്ചോ.? " കഴിച്ചില്ല... പ്രിയതമനെ ആലോചിക്കുകയായിരുന്നു, " ഓഹോ.. നിനക്ക് ആലോചന മാത്രേ നടക്കുന്നുള്ളൂ... "ഒന്ന് പോ കണ്ണേട്ടാ... ആഹാരം കഴിച്ചോ...? " ഞാൻ കഴിച്ചു താനും കഴിക്കു, പ്രിയതമൻ ഒരു സീനും കൂടി എടുത്തതിനുശേഷം ഓടി അരികിലേക്ക് വരാം... സാഹിത്യപരമായ രീതിയിൽ സംസാരിക്കുന്നവനെ കേട്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്, " ഇനി ഒരു സീനും കൂടി ഉള്ളൂ... ഇനി എനിക്ക് ഒരു സീനു കൂടിയുള്ളൂ, ബാക്കി സീനൊക്കെ ഈവനിംഗ് ആണ്, " ഇനി ഏതാ സീൻ...? ഒരു കൗതുകത്തോടെ അവൾ ചോദിച്ചു.. " സ്മൂച്ച് അല്ലടി, അത് ഞാൻ റൂമിൽ വന്നതിനുശേഷമാണ്... തമാശയോടെ അവൻ പറഞ്ഞു, അവളുടെ മുഖം ചുവന്ന് തുടങ്ങിയിരുന്നു, " ഛീ... എന്റെ കണ്ണേട്ട നിങ്ങൾക്ക് ഈ വിചാരമേ ഉള്ളോ.? ഞാനങ്ങനെ അല്ല ഉദ്ദേശിച്ചേ... " നിന്റെ ഉദ്ദേശം ഒക്കെ എനിക്ക് അറിയില്ലേ... " ഞാനൊരു ആകാംഷ കൊണ്ട് ചോദിച്ചതാ എന്ത് സീൻ ആണെന്ന്, ," എന്റെ മോൾടെ ആകാംക്ഷ ഒക്കെ ഞാൻ അവിടെ വന്നിട്ട് മാറ്റാഡി പെണ്ണെ... വീണ്ടും തമാശയോടെ അവൻ പറഞ്ഞു, " ഇപ്പൊൾ എടുക്കുന്ന ഒരു ഫൈറ്റ് സീൻ ആണ്... അതുകണ്ടാൽ ചിലപ്പോൾ നിനക്ക് സഹിക്കാൻ പറ്റില്ല,

അതുകൊണ്ടാണ് ഇങ്ങോട്ട് കൊണ്ട് വരാത്തത്, ഈവനിംഗ് ഞാൻ നിന്നെ സെറ്റിലുള്ള എല്ലാവർക്കും പരിചയപ്പെടുത്തി തരാം... " അതൊന്നും വേണ്ട, അവരൊക്കെ വലിയ ആളുകൾ അല്ലെ..? എനിക്ക് അവരോട് എങ്ങനെ ഇടപെടണം എന്ന് അറിയില്ല, " തുടങ്ങിയവൾക്ക്... അവർ വലിയ ആളുകൾ അല്ല, സാധാരണ പൊക്കവും വണ്ണവും ഉള്ള ആളുകൾ ആണ്... വീണ്ടും നിനക്ക് ഇൻഫിയോരിറ്റി കോംപ്ലക്സ് തുടങ്ങി... ,സാധാരണ ഇടപെടുന്ന പോലെയാങ്ങ് ഇടപെട്ടാൽ മതി, " അതല്ല ഞാൻ എന്തെങ്കിലും മോശമായി പറഞ്ഞാൽ അത് പിന്നെ കണ്ണേട്ടൻ ഒരു നാണക്കെടായാലോന്ന് ആണ് എന്റെ പേടി... "എന്റെ മോൾക്ക് അങ്ങനെയുള്ള ഒരു പേടിയും വേണ്ട, നിനക്ക് എല്ലാവരോടും നന്നായി തന്നെ ഇടപെടാൻ അറിയാം, ഞാൻ പറഞ്ഞില്ലേ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല കുട്ടിയാണ് നീ... " മതി.. മതി ഇപ്പോൾതന്നെ ഞാനങ്ങ് മാനത്തെ മുട്ടി നിൽക്കാ, മോൻ ഏതായാലും പോയി ഷൂട്ടിംഗ് ശ്രദ്ധിക്കാൻ നോക്ക്... അതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു... കുറച്ചു സമയങ്ങൾക്ക് ശേഷം വീണ്ടും വാതിലിൽ ഒരു മുട്ട് കേട്ടിരുന്നു, അല്പം ശങ്കയോടെയാണ് അവൾ വാതിൽ തുറന്നത്... മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം അവളിൽ ഒരു ഭയവും അതോടൊപ്പം തന്നെ ഞെട്ടലും തോന്നിയിരുന്നു, ശിഖ..! "

അകത്തേക്ക് വരാമോ...? ഒന്ന് സംസാരിക്കാൻ.. ഒരു മുഖവുരയും ഇല്ലാതെ ശിഖ ചോദിച്ചപ്പോൾ ഒരു നിമിഷം എന്ത് പറയണം എന്ന് സരയൂവിന് അറിയില്ലായിരുന്നു, " കയറി വരൂ... ധൈര്യം സംഭരിച്ച് സരയൂ പറഞ്ഞു , " എന്താ സംസാരിക്കാൻ ഉള്ളത് , "നിന്നോട് കൂടുതൽ ആയിട്ട് ഒന്നും എനിക്ക് സംസാരിക്കാൻ ഇല്ല, നീ ഇപ്പൊൾ മിഥുന്റെ ആരാണെന്നു പറഞ്ഞാലും ഞാൻ അത് അംഗീകരിക്കാനും പോകുന്നില്ല, ഒരു കാര്യം ഓപ്പണായി നിന്നോട് പറയാനാ ഞാൻ വന്നത്, മിഥുൻ എന്റെയാണ്, ഈ ജീവിതാവസാനം വരെ അങ്ങനെ തന്നെ ആയിരിക്കും, എന്റെ സ്ഥാനത്ത് മറ്റൊരാളെ ഒരിക്കലും മിഥുന് കാണാൻ പറ്റില്ലന്ന് എനിക്കറിയാം, അതുപോലെ തന്നെയാണ് എനിക്കും, എന്നെ വാശി പിടിക്കാൻ വേണ്ടി മിഥുന് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആണിത്, അതൊക്കെ സത്യമാണെന്ന് നീ തെറ്റിദ്ധരിക്കരുത്... ഒരിക്കലും നിന്നെ അവൻ സ്നേഹിച്ചിട്ട് ഉണ്ടാവില്ല, അവന് ആരേം സ്നേഹിക്കാൻ കഴിയില്ല, ഈ ലോകത്ത് അവൻ ആരെ സ്നേഹിച്ചു എന്ന് പറഞ്ഞാലും ഞാൻ വിശ്വസിച്ചേനെ, പക്ഷേ നിന്നെപ്പോലെ ഒരു കൾച്ചർലസ് ഫെലോയേ സ്നേഹിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല,

ഏതോ ഒരു പട്ടിക്കാട്ടിൽ നിന്ന് കുറ്റിയും പറിച്ചു വന്ന് നിന്നെ അവൻ കല്യാണം കഴിച്ചു എന്ന് പറഞ്ഞാൽ ഈ ലോകത്ത് ഒരു വിശ്വാസിച്ചാലും ഞാൻ വിശ്വസിക്കില്ല, നിന്നെ ഏതോ നാടകക്കമ്പനിയിൽ നിന്ന് വാടകയ്ക്കെടുത്തത് ആവും, അഭിനയിക്കാൻ വേണ്ടി, അവൾ പറയുന്ന കാര്യങ്ങളിൽ പകുതി സത്യമാണല്ലോ എന്ന സരയൂ ചിന്തിച്ചു പോയിരുന്നു, മിഥുൻ ചിന്തിക്കുന്ന കാര്യങ്ങൾ പോലും മനസ്സിലാക്കിയിട്ടുള്ള ആളാണ് ശിഖ എന്ന് ചിന്തിക്കുവാൻ അവളുടെ ആ വാക്കുകൾ തന്നെ സരയുവിന് ധാരാളമായിരുന്നു. "ഞാൻ പറഞ്ഞല്ലോ കൂടുതലായിട്ട് ഒന്നും എനിക്ക് പറയാനില്ല. മിഥുനെ എനിക്ക് വേണം, അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ നിനക്ക് എത്ര രൂപ വേണങ്കിലും അത് ഞാൻ തരും, അതല്ല ഈ രണ്ടുമൂന്നു മാസത്തിന്റെ ഇടയിൽ നീ അവന്റെ കൂടെ കിടന്നിട്ട് ഉണ്ടെങ്കിൽ അതിന്റെ കൂടി കൂട്ടി പറഞ്ഞാൽ മതി, ആ പണം ഞാൻ തരാം... ഇതിൽ കൂടുതൽ സഹിച്ച് നിൽകാൻ സരയുവിന് സാധിക്കുമായിരുന്നില്ല, ശിഖ ഒട്ടും പ്രതീക്ഷിക്കാതെയാണ് സരയുവിന്റെ കരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞത്........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story