വേനൽമഴ...🍂💛: ഭാഗം 62

venal mazha

രചന: റിൻസി പ്രിൻസ്‌

മിഥുന്റെ കയ്യിലേക്ക് ഒരു താക്കോൽ കൊടുത്തു അയാൾ .. അത് വാങ്ങി അവൻ പുറത്തേക്ക് നടന്നു.. അവന്റെ അരികിലേക്ക് നടന്നപ്പോഴാണ് പുറത്ത് നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റ് സരയു കണ്ടത്... ഒരു നിമിഷം അത്ഭുതം നിറഞ്ഞു അവളിൽ. " കേറ്...! അവൻ പറഞ്ഞു... " എനിക്കങ്ങനെ ബൈക്കിൽ ഒന്നും കയറി പരിചയമില്ല കണ്ണേട്ടാ.... അല്പം പേടിയോടെ അവൾ പറഞ്ഞു " ഇങ്ങനെയല്ലേ, പരിചയപ്പെടുന്നത്... ഇങ്ങോട്ട് കയറഡി പെണ്ണെ... ചിരിയോടെ അവനും പറഞ്ഞു, ആ നിമിഷം അല്പം മടിയോടെ എങ്കിലും അവൾ അകത്തേക്ക് കയറി, ജീവിതത്തിൽ ഒരിക്കലും മിഥുൻ സാധ്യമാവില്ലന്ന് വിശ്വസിച്ച ഒരു യാത്രയായിരുന്നു അത്, ഒരു സ്റ്റാർഡതിന്റെയും പിൻബലം ഇല്ലാതെ തന്റെ പ്രിയപ്പെട്ടവളെയും പുറകിലിരുത്തി ഹൈദരാബാദ് നഗരത്തിന്റെ സൗന്ദര്യം അവൻ ആസ്വദിച്ചു, ജീവിതത്തിൽ താൻ ഇതുവരെ ചെയ്തിട്ടുള്ള യാത്രകളിൽ ഏറ്റവും മികച്ചത് ഇതാണ് എന്ന് അവനു തോന്നി, പരിചയമില്ലാത്ത പാതകളിലൂടെ ഒക്കെ അവർ യാത്ര ചെയ്തു... പറയാൻ ഒരുപാട് കാര്യങ്ങളുമായി സൂര്യൻ യാത്ര ചൊല്ലിയതും ഇരുൾ വീണതുമോന്നും അവരറിഞ്ഞില്ല, പരസ്പരം തങ്ങളിൽ മാത്രം ഒതുങ്ങി നിന്ന മനോഹരമായ ഒരു യാത്രയുടെ ആസ്വാദനത്തിൽ ആയിരുന്നു ഇരുവരും... രാമോജി ഫിലിം സിറ്റിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള വഴിയുടെ ഇരുവശത്തും വരണ്ടമേടുകളാണ്.

കല്ലിന്റെ കുന്നുകളും ജലാംശം മുഴുവന്‍ വാര്‍ന്നുപോയ കാട്ടുചെടികളും ഏകാന്തതയും നിറഞ്ഞ്, അത് നീണ്ടു പോവുന്നു. മനുഷ്യരെ കാണുക തന്നെ അപൂര്‍വ്വം. മലകള്‍ക്കിടയില്‍ ഉഷ്ണക്കാറ്റ് വിങ്ങി നില്‍ക്കും. എത്ര തവണ തനീ വഴിയിലൂടെ കടന്നു പോയിരിക്കുന്നു! എന്നിട്ടും, കാര്യമായൊന്നും കാണാനില്ലത്തിടത്ത് ഇന്നത്തെ കാഴ്ച്ചകള്‍ക്ക് പുതുമയേറുന്നത് അവനറിഞ്ഞു! ആന്ധ്ര അതിന്റെ ഏകാന്തത കൊണ്ടും, ഹൈദരബാദ് പുരാതന ചരിത്ര ഗാംഭീര്യം കൊണ്ടുമാണ് യാത്രികരെ വശീകരിച്ചത്. ഷൂട്ടിങിന് വരുമ്പോഴെല്ലാം ഡെക്കാണിന്റെ ഉഷ്ണക്കാറ്റിനെ സഹിച്ചു, കോഹിനൂര്‍ രത്‌നം ശിരസ്സില്‍ ചൂടിയിരുന്ന ഹൈദരാബാദിലേക്ക് പലരും കുതിച്ചെത്തുന്നു. നഗരത്തിന്റെ തിരക്കുകള്‍ വകഞ്ഞു മാറ്റി ചെന്നാല്‍ വഴി ചെന്നു മുട്ടുക പടുകൂറ്റന്‍ കോട്ടവാതിലിന് മുന്നിലാണ്. ഇന്ത്യയിലെ വിവിധ കോട്ടകള്‍ കണ്ടിട്ടുണ്ടെങ്കിലും ഗോല്‍കൊണ്ടയുടെ കോട്ടവാതിലിന് മുന്നിലാണ് പലരും അമ്പരന്നു നിന്നിട്ടുള്ളത്. പേടിപ്പിക്കുന്ന കാഴ്ച്ചയാണത്. മരത്തില്‍ ഉരുക്കിന്റെ ആണികള്‍ തറച്ച ആ വാതില്‍ 'ഫത്തേഹ് ദര്‍വ്വാസ' (വിജയത്തിന്റെ കവാടം) എന്ന പേരിലാണ് ചരിത്രത്തില്‍ തന്നെ അറിയപ്പെടുന്നത്.

ഔറംഗസീബിന്റെ സൈന്യം ഈ വഴി കടന്നുവന്നതിന് ശേഷമാണ് കവാടത്തിന് ഇങ്ങനെയൊരു പേരുവന്നത് . ഉരുക്കിന്റെ ആണികള്‍ കണ്ണിലേക്ക് വന്നു തറയ്ക്കുന്നത് പോലെ തോന്നും. ഹൈദരാബാദ് തിരക്കേറി തുടങ്ങിയ സമയത്താണ് ഒരു ജ്വല്ലറിയുടെ മുൻപിൽ അവൻ വണ്ടി നിർത്തിയത്... മനസ്സിലാവാതെ അവൾ അവനെ നോക്കി, ഇറങ്ങാൻ അവൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ച നിമിഷം അവൾ അവനൊപ്പം ഇറങ്ങി.... ജുവലറിക്ക് അകത്തേക്ക് കയറി അവൻ അവളോട് ഇഷ്ടമുള്ളത് സെലക്ട് ചെയ്യാൻ പറഞ്ഞപ്പോൾ അവൾ ഒന്നും വേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി....ആ സമയം ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയവൻ ഒരു നേരിയ ചെയ്യനിൽ ലൗവി ആകൃതിയിൽ വെള്ള കല്ലുകൾ ഉള്ള ഒരു നെക്ലേസും അതിനു ചേർന്ന കമ്മലുമായാണ് തിരികെയെത്തിയത്, ഒരു നിമിഷം അത് കണ്ട് അത്ഭുതപ്പെട്ടവൾ അവന്റെ മുഖത്തേക്ക് നോക്കി... " ചേട്ടൻ വാങ്ങിയതിന്റെ അത്രയും സൗന്ദര്യം ഉണ്ടോ എന്നറിയില്ല, പക്ഷേ എനിക്ക് വാങ്ങി തരണം എന്ന് തോന്നി... തന്റെ ആ കുഞ്ഞ് ആഗ്രഹം എനിക്ക് സാധിച്ചു തരണം എന്ന് ഒരു ചെറിയ വാശി... ഇത് അല്ലെ താൻ ഒരുപാട് ആഗ്രഹിച്ച ഡിസൈൻ, ഒരു കൗതുകത്തോടെ ചോദിക്കുന്നവനെ കണ്ണിമചിമ്മാതെ നോക്കി അവൾ....

ആ നിമിഷം തന്നെ മിഴികൾ നിറഞ്ഞു തുടങ്ങി....ചുറ്റുമൊന്നു നോക്കി അവൻ അവളോട് ചോദിച്ചു, "ഹേയ്... എന്താടാ... "സന്തോഷം കൊണ്ടു... " സന്തോഷം വന്നാലും സങ്കടം വന്നാലും നിനക്ക് കരയാനെ അറിയൂ... ഇഷ്ടമായോ അതോ വേറെ എന്തെങ്കിലും ഡിസൈൻ നോക്കണോ ..? " ഇതു മതി..! " തനിക്ക് വേറെ എന്തെങ്കിലും വേണമെങ്കിൽ നോക്കിക്കോ, ഇപ്പൊല്ലേ തന്നെ നമുക്ക് വാങ്ങാം... എനിക്കൊന്നും വേണ്ട കണ്ണേട്ടാ, എന്റെ മനസ്സ് നിറഞ്ഞു.... ബില്ല് പേ ചെയ്യുവാൻ വേണ്ടി കൗണ്ടറിൽ എത്തിയപ്പോഴാണ് അതിന്റെ വില കേട്ട് അവൾ അവനെ നോക്കിയത്... ഒരു നേരിയ ചെയിനും ചെറിയൊരു പെണ്ടന്റും അതിന്റെ വില ഇത്രയുമോ എന്ന ഭാവത്തിൽ അവൾ അവനെ നോക്കി... " ആ കല്ലുകൾ മുഴുവൻ സ്പെഷ്യൽ ഡയമണ്ട് ആണ്... പിന്നെ ചെയിൻ റോസ് ഗോൾഡ് ആണ്... കണ്ണുകൾ ചിമ്മി ചിരിയോടെ അവൻ പറഞ്ഞു, " അത്ര വിലയുടെ ഒന്നും വേണ്ടിയിരുന്നില്ല... " വേണമല്ലോ.. ചിരിയോടെ അവളെ തന്നോട് ചേർത്ത് അതും വാങ്ങി തിരികെ അവർ യാത്ര തുടർന്നു... അവിടെയുള്ള ഒരു തട്ടുകടയിലേക്ക് ആണ് പോയത്.... രണ്ടുപേർക്കും പരിചിതമല്ലാത്ത രുചിയിലുള്ള ഭക്ഷണം കഴിച്ചപ്പോൾ നെറ്റിചുളിച്ചു അവൾ അവനെ നോക്കി....

" എന്തൊക്കെയോ മസാല ടേസ്റ്റ്.... ഞാൻ ഇതിനുമുമ്പ് ഇങ്ങനെ ഉള്ള ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല... " ഞാനും.... ചെറുചിരിയോടെ അവൻ പറഞ്ഞു, " ഇതേ സാധനം തന്നെ റസ്റ്റോറന്റിൽ ഒക്കെ കഴിച്ചിട്ടുണ്ട്, പക്ഷേ ഇങ്ങനെ സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് ഇതാദ്യം... ഇതൊരു പുതിയ എക്സ്പീരിയൻസ്, മൺ കപ്പിൽ കിട്ടിയ നല്ല മസാല ചായയും കുടിച്ച് അവനരികിൽ നിൽക്കുമ്പോൾ അറിയാതെ അവന്റെ പ്രണയം നിറഞ്ഞ മിഴികൾ അവളെ തേടിയെത്തുന്നുണ്ടായിരുന്നു...അവന്റെ മിഴികളെ നേരിടാൻ സാധിക്കാതെ ഒരു ഒളിച്ചുകളി നടത്തി അവളും, ആ കരിനീല മിഴികളിൽ അവന്റെ കാമനകൾ അലഞ്ഞു... മിഴിയിൽ തെളിഞ്ഞു നിന്ന പ്രണയം രണ്ടുപേരും പറയാതെ പറഞ്ഞു.. " ഒരു മഴയും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായിരുന്നു അല്ലെ .... ഒരു ചെറു ചിരിയോടെ അവൻ ചോദിച്ചു...? "മഴയോ..? മനസ്സിലാവാതെ അവർ ചോദിച്ചു... " അല്ല സിനിമയിലും കഥകളിലൊക്കെ ഇങ്ങനെയാണല്ലോ, ഇങ്ങനെ നായകനും നായികയും പോകുന്ന സമയത്ത് ഒരു മഴപെയ്യും.... പിന്നെ ഒരുപാട്ട്, അങ്ങനെയല്ലേ... " ഈ കണ്ണേട്ടൻ.... ചെറു ചിരിയോടെ അവൾ പറഞ്ഞു, " ഈ മാല ആയിരുന്നു സർപ്രൈസ് അല്ലേ .? " അതൊരു സർപ്രൈസായി തനിക്ക് തോന്നിയെങ്കിൽ അങ്ങനെ കൂട്ടാം,

പക്ഷേ ഞാൻ പറഞ്ഞ സർപ്രൈസ് അതല്ല.... എവിടേക്കാണ് പോകുന്നത് അതും പറഞ്ഞു അവൻ വീണ്ടും മറ്റൊരു റോഡിലൂടെ യാത്ര തുടർന്നു,ഒരു സ്റ്റുഡിയോയുടെ മുൻപിൽ വണ്ടി നിർത്തി അവളോട് തനിക്കൊപ്പം വരാൻ പറഞ്ഞു, ആഡംബര കാറുകൾ നിർത്തിയിട്ടിരിക്കുന്ന സ്റ്റുഡിയോ കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി, ഏതോ സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ് അവിടെന്ന്.... സിനിമയിൽ മാത്രം കണ്ടിട്ടുള്ള പല താരങ്ങളും അവിടെ നിന്നും ഇറങ്ങി വരുന്നതും മിഥുനോട് സംസാരിക്കുന്നതും തന്നെ ചേർത്തുപിടിച്ച് ഭാര്യയെന്ന അവർക്കൊക്കെ പരിചയപ്പെടുത്തുന്നതും കണ്ട് ഒരു നിമിഷം അഭിമാനവും അത്ഭുതവും തോന്നിയിരുന്നു, സ്റ്റുഡിയോയുടെ അകത്തേക്ക് കയറി 5 മിനിറ്റുകൾക്കുള്ളിൽ അതൊരു റെക്കോർഡിംഗ് സ്റ്റുഡിയോയാണെന്ന് അവൾക്കു മനസ്സിലായി... അവൻ അവൾക്ക് ഒരു ഹെഡ്ഫോൺ നൽകി. അതിനുശേഷം അടുത്തിരുന്ന സഹായിയോട് എന്തോ ഒന്ന് പ്ലേ ചെയ്യാൻ പറഞ്ഞു, പാട്ട് പ്ലേ ചെയ്തു ഒരുനിമിഷം അത്ഭുതത്തോടെ അവളവന്റെ മുഖത്തേക്ക് നോക്കി കണ്ണുകൾ ചിമ്മി.... ഒരു പുഞ്ചിരി പകരം നൽകിയിട്ട് ഹെഡ്ഫോൺ ഊരി മാറ്റിയവൻ.. " ഇതെങ്ങനെ...? അത്ഭുതത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു,

" എഴുത്തുകാരിയുടെ അനുവാദം ചോദിക്കാതെ ആണ് കമ്പോസിങ്ങ് കൊടുത്തത്... ചെറിയ ചില ലിറിക്സ് ഒക്കെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിട്ടുണ്ട്,പക്ഷേ പാട്ടും വരികളും ഒക്കെ അതുപോലെ തന്നെയാണ്... ഇഷ്ടായോ..? നമ്മുടെ സിനിമയിൽ ഈ പാട്ട് ആണ് മെയിൻ ആയി വരുന്നത്... ഞാൻ ഈ പാട്ട് റെക്കമന്റ് ചെയ്തിട്ടില്ല, ജസ്റ്റ്‌ സംഗീത സംവിധായകനെ കാണിച്ചു.... അപ്പോൾ തന്നെ ആള് പറഞ്ഞു വളരെ ഫീലിംഗോടെ ആരോ എഴുതിയതാണ് ഈ പാട്ട് എന്ന്, നല്ല രസമുണ്ട് ഇത് നമ്മുടെ പടത്തിന് നന്നായിരിക്കും എന്ന്... അങ്ങനെയാണ് പാട്ട് റെക്കോർഡിങ് കയറുന്നതും, ഇന്ന് തന്റെ മുൻപിൽ ഇങ്ങനെ ഒരാൾ പാടി കേൾക്കുന്നതും... എങ്ങനെയുണ്ട്...? പാട്ട് മോഷ്ടിച്ചു എന്ന് പറഞ്ഞു എന്നോട് വല്ല പിണക്കം കാണിക്കൂ മോ...? അവന്റെ ചോദ്യം കേട്ട് അവൾ അമ്പരന്ന് പോയിരുന്നു, " ഇത് കണ്ണേട്ടന് എങ്ങനെ കിട്ടി....? " നമ്മുടെ റൂമിൽ നിന്ന് കിട്ടിയത് ആണ്... " എന്റെ കണ്ണേട്ടന് വേണ്ടി എന്ന തലക്കെട്ടോടെ എനിക്കുവേണ്ടി എഴുതിയത് അല്ലേ...? അപ്പൊ അത് ഈണങ്ങളോടെ കേൾക്കാൻ എനിക്ക് ഒരു താല്പര്യം ഇല്ലേ...?

അതുകൊണ്ട് കൂടിയ ഇങ്ങനെ ചെയ്തത്, ഇഷ്ടായോ...? " ഞാനങ്ങനെ പാട്ട് ആക്കാൻ വേണ്ടി ഒന്നു എഴുതിയതല്ല... വെറുതെ എന്തൊക്കെയൊ തോന്നിയപ്പോൾ കുത്തിക്കുറിച്ചുവേന്നേയുള്ളൂ, അത് കണ്ണേട്ടൻ കണ്ടിട്ടുണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.... " നന്നായിരുന്നു നിന്റെ മനസ്സ് അതേപോലെ പകർത്തി വെച്ചിരിക്കുന്നു... പ്രണയം നിറഞ്ഞ ഭവങ്ങളോടെ ആണ് അവനത് പറഞ്ഞത്, ഒരു നിമിഷം അവളിലും നാണത്തിന്റെ അലയൊലികൾ നിറഞ്ഞുനിന്നു... " നിനക്ക് ഇപ്പോൾ എന്താ തോന്നുന്നത്...? വളരെ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു, " എനിക്ക് കണ്ണേട്ടനെ മുറുക്കി കെട്ടിപ്പിടിച്ചു ഉമ്മ തരാൻ തോന്നുന്നു, അവന് മാത്രം കേൾക്കാവുന്ന വിധത്തിൽ അവൾ പറഞ്ഞു... " അതിന് ഇപ്പോൾ തന്നെ സൗകര്യം ഉണ്ടാക്കാം, അവളുടെ കയ്യിൽ പിടിച്ച് അവൻ പുറത്തേക്ക് നടന്നപ്പോൾ അവൾ അമ്പരന്ന് പോയിരുന്നു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story