വേനൽമഴ...🍂💛: ഭാഗം 64

venal mazha

രചന: റിൻസി പ്രിൻസ്‌

ആരുമില്ലാത്തവർക്ക് ആരെങ്കിലും ഉണ്ടേന്നുള്ള തോന്നൽ നൽകുന്ന സന്തോഷം ചെറുതല്ല കണ്ണേട്ടാ.... " അതൊരു തോന്നൽ ആണോടാ....? ഞാൻ നിനക്ക് വേണ്ടി അല്ലേ ജീവിക്കുന്നത്..? ഇപ്പൊൾ എന്റെ ഓരോ നിമിഷങ്ങളും നിനക്ക് വേണ്ടി മാത്രമാണ്.... നീ ഇല്ലെങ്കിൽ ഞാൻ ഇല്ല, ആ ഒരു അവസ്ഥയിലാണ് ഞാൻ.... ഏറെ ആർദ്രമായി അവളുടെ തലമുടി ഇഴകളിൽ തഴുകി അവൻ പറഞ്ഞു.. അന്ന് പക്കപ്പ് പാർട്ടിക്ക് അവൾക്കുവേണ്ടി അവൻ പ്രത്യേകമായി തിരഞ്ഞെടുത്ത ഒരു ഡിസൈനർ സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത്... മെറൂൺ നിറത്തിലുള്ള ജോർജറ്റ് സാരിയിൽ പച്ച കല്ലുകൾ പതിപ്പിച്ച പാർട്ടി വെയർ സാരിയിൽ അവൾ അതിസുന്ദരിയായി അവനു തോന്നിയിരുന്നു... ആ സൗന്ദര്യത്തിന് മാറ്റു കൂട്ടാൻ രണ്ട് വലിയ ജിമുക്ക കമ്മലുകളും പിന്നെ എന്നും ഹൃദയത്തോട് ചേർന്നു കിടക്കുന്ന താലിമാലയും മാത്രം, " അന്ന് വാങ്ങിയ ആ ഡയമണ്ട് ചെയിൻ താൻ ഇതുവരെ ധരിച്ചില്ലേ...? അത് ഇട്ട് ഞാൻ കണ്ടിട്ടില്ലല്ലോ, അതു കൂടിയണിഞ്ഞാൽ നല്ല ഭംഗിയായിരിക്കും, " അത് ഞാൻ മാറ്റിവെച്ചിരിക്കുകയാണ്.... കണ്ണേട്ടൻ മൂകാംബിക ദേവിയുടെ മുൻപിൽ വച്ച് എന്റെ കഴുത്തിൽ കെട്ടി തരുമ്പോൾ ഇടാൻ....

ഏറെ പ്രണയം നിറഞ്ഞ മിഴികളോടെ അവളത് പറഞ്ഞപ്പോൾ കുറെ സമയം അവൻ അവളെ തന്നെ നോക്കിയിരുന്നു പോയിരുന്നു... കറുത്ത നീളൻ മുടി വകഞ്ഞുമാറ്റി ജ്വലിച്ചു നിറഞ്ഞു സിന്ദൂരം പടർത്തിയിരിക്കുന്നു... പിന്നി മെടഞ്ഞിരിക്കുന്ന മുടി മുന്നോട്ട് എടുത്തു ഇട്ടിരിക്കുകയാണ്, ഒരു പ്രത്യേക സൗന്ദര്യം അവനു തോന്നി.. ഒരു പുഞ്ചിരിയോടെ അവൻ അവന്റെ ഭാര്യയെ എല്ലാവർക്കും പരിചയപ്പെടുത്തി.... തെല്ല് അസൂയയോടെ എല്ലാവരും അവരെ നോക്കി.... പാക്കപ്പ് പാർട്ടി കഴിഞ്ഞ് തിരികെ വന്നപ്പോൾ അരുന്ധതിയെയും വീട്ടിലുമൊക്കെ വിളിച്ച് കുറേ സമയം അവൾ സംസാരിച്ചു.... ഇടതടവില്ലാതെ സംസാരിക്കുന്ന പെണ്ണിലേക്ക് മാത്രമായിരുന്നു അവന്റെ ദൃഷ്ടി... അപ്പുറത്ത് ഒരു കെട്ടിടത്തിന് അപ്പുറം ഇരുന്ന് ഒരാൾ ഇതൊന്നും സഹിക്കാതെ പുതിയ നീക്കങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു... പ്രൊഡക്ഷൻ കൺട്രോളറോഡ് മൂകാംബികയ്ക്ക് രണ്ട് ടിക്കറ്റ് എടുക്കണം എന്ന് മിഥുന് പറഞ്ഞ് ഏൽപ്പിച്ചിരുന്നു, ടിക്കറ്റുമായി ബെന്നി എത്തിയപ്പോൾ അത്ഭുതത്തോടെ അവൾ അവനെ നോക്കി... "ചില ആഗ്രഹങ്ങളൊന്നും ഒരുപാട് താമസിക്കുന്നത് ശരിയല്ല.... പ്രത്യേകിച്ച് തന്റെ ഈ ആഗ്രഹം, താൻ പറഞ്ഞതുപോലെ എനിക്കും തോന്നാറുണ്ട്...

ഒരിക്കൽക്കൂടി തന്നെ വിവാഹം കഴിക്കണം എന്ന്... നിറഞ്ഞ മനസോടെ... ഏറെ ആഗ്രഹത്തോടെ... നമ്മുക്ക് വേണ്ടി.... അന്ന് ഞാനും ഒരു വിവാഹം ഒന്നും ആഗ്രഹിച്ചിരുന്നില്ല,ഒട്ടും ആഗ്രഹിക്കാതെ നടന്ന ഒരു വിവാഹം, അങ്ങനെ അതിനെ കാണാൻ സാധിക്കു... വിവാഹം എന്ന് പോലും വിളിക്കാൻ കഴിയില്ല, എന്നെ സ്നേഹിക്കുന്ന കുറെ പേര് വിഡ്ഢി ആകുവാൻ വേണ്ടി നടത്തിയ നാടകം....അന്ന് എനിക്ക് കുറ്റബോധം തോന്നിയെങ്കിലും ഇപ്പോൾ കുറച്ചു പോലും കുറ്റബോധം തോന്നുന്നില്ല, എന്റെ മനസ്സ് നിറയെ ഇപ്പോൾ സന്തോഷം മാത്രമാണ്... ഒക്കെ ഒരു നിമിത്തം ആയിരുന്നു, എന്റെ പ്രണയത്തെ ഞാൻ കണ്ടെത്തുവാൻ വേണ്ടിയുള്ള ഒരു നിമിത്തം, എത്രനാൾ ഞാൻ കാത്തിരുന്നു ഞാൻ ഈ ഒരാൾക്ക് വേണ്ടി... മൂകാംബികയിൽ വച്ച് തന്നെ എനിക്ക് നിറഞ്ഞമനസ്സോടെ താലി ചാർത്തണം, ഏറെ പ്രണയത്തോടെ എന്റെ വാമഭാഗം ആക്കണം... പ്രണയം നിറഞ്ഞ മിഴികളോടെ മഞ്ഞ ചരടിൽ കോർത്ത് ആലിലത്താലി ആ കഴുത്തിൽ ചാർത്തി തരണം, ഈശ്വരനെ സാക്ഷി നിർത്തി ആ മൂർദ്ധാവിൽ ഒരു മുദ്രയേകണം, നമ്മളിൽമാത്രം ഒതുങ്ങിനിൽക്കുന്ന ഒരു ആഘോഷം. മനസ്സുകളാണ് ആദ്യം ഒന്നാവേണ്ടത്, പിന്നെയാണ് ഉടലുകൾ ഒന്നാവേണ്ടത്,

ഏറെ പ്രണയത്തോടെ അവൾ അവന്റെ നെഞ്ചിൽ ചാരി, അവനെ ഓർക്കാതെ ഒരു പുലരിയും രാവും അവളെ കടന്നു പോകാറില്ല. മൂകാംബികയിലേക്കുള്ള ഒരു യാത്ര രണ്ടുപേർക്കും പുത്തൻ അനുഭവങ്ങളായിരുന്നു, അവരിലേക്ക് അവർ ഒഴുകിയെത്തുന്ന ഒരു യാത്ര... വെളുപ്പോടെ ആണ് അവിടെ എത്തിയത്.... തഴുകി തലോടുന്ന തെന്നലിനു പോലും പുതുമ തോന്നിസരയൂവിന്.... ഹോട്ടല് മറ്റും നേരത്തെ തന്നെ മിഥുന് ബുക്ക് ചെയ്തിരുന്നു, നേരെ ഹോട്ടലിലേക്ക് ചെന്നു... ഒന്ന് ഫ്രഷ് ആയതിനുശേഷം അതിരാവിലെ തന്നെ രണ്ടുപേരും അമ്പലത്തിലേക്ക് നടന്നു, വീതികുറഞ്ഞ സ്വർണ കസവിന്റെ ടിഷു സെറ്റ് സാരിയും പച്ച നിറത്തിലെ ഹാൻഡ് വർക്ക്‌ ബ്ലൗസ്സും ആണ് അവൾ ധരിച്ചിരുന്നത്... അതിനു ചേരുന്ന കുർത്തയും മുണ്ടും ആയിരുന്നു മിഥുന്റെ വേഷം, ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. നാലുവശവും നിരവധി മലകളാണ്. പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റി നിൽക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ. വലം‌പിരി ഗണപതി ഭഗവാാന്റെ ഒരു ചെറു ക്ഷേത്രം തെക്കുകിഴക്ക് ഭാഗത്തുണ്ട്. അതിനടുത്തായാണ് തന്ത്രിമാരുടെ താമസസ്ഥലവും.

താലിമാല പൂജിക്കാൻ ആയി കൊടുത്ത് കാത്തുനിൽക്കുമ്പോൾ എവിടെ നിന്നൊക്കെ ഒരു ശക്തി വന്നു തനിക്ക് ആത്മവിശ്വാസം നൽകുന്നത് അവളറിഞ്ഞു, അതേട്ടൻ ആണെന്ന് വിശ്വസിക്കാൻ ആയിരുന്നു അവൾക്കിഷ്ടം... ചേട്ടൻ ഇവിടെ എവിടെയോ ഉണ്ട്, തന്റെ സൗഭാഗ്യത്തിനും സന്തോഷത്തിലും പങ്കാളിയാവുന്നു, നിറഞ്ഞമനസ്സോടെ രണ്ട് കൈകൾ കൊണ്ട് തന്നെ അനുഗ്രഹിക്കുന്നു... അതൊക്കെ അവളുടെ കണ്ണിൽ കണ്ടു, പെട്ടെന്ന് കണ്ണുകൾ തുറന്നപ്പോൾ മുന്നിൽ ആ രൂപം തെളിഞ്ഞത് പോലെ തോന്നി... ഉടനെതന്നെ അപ്രതീക്ഷിത്യമായി, അവൻ ഇവിടെയുണ്ടെന്ന് അവൾക്ക് വിശ്വാസമായി... നോക്കിയപ്പോൾ മിഥുൻ കണ്ണടച്ച് പ്രാർത്ഥിച്ച് നിൽക്കുകയാണ്, അതിന് ശല്യം ചെയ്യാൻ തോന്നിയില്ല പൂജിച്ചു കൊണ്ടുവന്ന താലി മൂകാംബിക ദേവിയുടെ നടയിൽ വച്ച് ആളും ആരവങ്ങളും ഇല്ലാതെ ഒരു ആഘോഷങ്ങളുടെയും മെമ്പോടി ഇല്ലാതെ അവളുടെ കഴുത്തിൽ അവൻ ചാർത്തിയ നിമിഷം, കുറച്ചു മുൻപ് തെളിമിയില്ലാത്ത കണ്ട രൂപം കുറച്ചുകൂടി തെളിച്ചത്തിൽ അവൾ കണ്ടു, അവൾക്കു മാത്രം കാണാൻ പാകത്തിന്.... മനസ്സുനിറഞ്ഞ് തനിക്ക് മുൻപിൽ നിൽക്കുന്ന ഏട്ടൻ... സന്തോഷത്തിൽ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു, രണ്ട് കൈകൾ കൊണ്ടു തന്നെ അനുഗ്രഹിക്കുന്നു,

മനസ്സുനിറഞ്ഞതുപോലെ തിരികെ ആകാശത്തിലേക്ക് യാത്രയാകുന്നു.... രണ്ട് സെക്കൻഡ് പോലും തന്റെ മുൻപിൽ നിലനിൽക്കാത്ത ഒരു സ്വപ്നം, പക്ഷേ അത് സ്വപ്നമല്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.... അനുഗ്രഹം വിതറിയ സിന്ദൂരം അവളുടെ സീമന്തരേഖയിൽ ചുവപ്പിച്ചതും മിഥുന്റെ ചുണ്ടുകൾ മൂർദ്ധാവിൽ പതിഞ്ഞു....അപ്പോഴാണ് അവൻ തനിക്ക് ചുംബനം നൽകിയെന്ന് അവൾക്ക് മനസ്സിലായത്... 🎶മേലെമാളികയിൽ നിന്നും രഥമേറി വന്ന മണിമാരൻ മണിവാട്ടിയായ വരമഞ്ജുളാങ്കിയുടെ സ്വന്തമായ നിമിഷം വരവേൽക്കു മൈനേ നിറമംഗളമരുളൂ കോകിലമേ വരവേൽക്കു മൈനേ നിറമംഗളമരുളൂ കോകിലമേ 🎶 പെട്ടന്ന് ആരുടെയോ ഫോൺ ബെല്ലടിച്ചപ്പോൾ തനിക്ക് വേണ്ടി ഈ നിമിഷം ആരോ പാടിയപോലെ ആണ് അവൾക്ക് തോന്നിയത്... നിറഞ്ഞ മിഴികളോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി, എന്റെ എന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി, നിറഞ്ഞ മിഴികൾ അവൻ തുടച്ചു... " സന്തോഷം കൊണ്ടാവും അല്ലേ...? അവൻ അതിനുള്ള ഉത്തരവും കണ്ടെത്തി, അതെ എന്നു പറഞ്ഞ് അവൾ അവന്റെ മുഖത്തേക്ക് നോക്കി, അമ്പലനടയിൽ നന്ദിയോടെ തൊഴുതവൾ പരിസരം മറന്നവന്റെ നെഞ്ചിൽ ചാഞ്ഞു.

ഇടം കൈയ്യാൽ അവളെ പുണർന്നവൻ അവളെ തന്നോട് ചേർത്തു... അമ്പലത്തിൽ നിന്നും തിരികെ യാത്രതിരിച്ചപ്പോഴും അവൾ അറിയാതെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു, ആൾക്കൂട്ടത്തിൽ എവിടെയെങ്കിലും തനിക്ക് പരിചിതമായ മുഖം ഉണ്ടോന്ന്, ഒരിക്കൽ കൂടി താൻ ആഗ്രഹിക്കുന്ന ആ മുഖം ഉണ്ടോ എന്ന് അവൾ തേടി. ഹോട്ടലിലേക്ക് ചെന്ന ഉടനെ ഒരു ഹൃദയം നിറഞ്ഞ ഒരു ആലിംഗനം മിഥുൻ അവൾക്ക് നൽകിയിരുന്നു... അവന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുമ്പോൾ തന്റെ ദുഃഖങ്ങൾക്ക് ശമനം വരുന്നത് അവൾ മറിഞ്ഞു, " എന്താ കഴിക്കുന്നേ...വിവാഹം കഴിഞ്ഞതല്ലേ നല്ലൊരു സദ്യ തന്നെ കഴിച്ചേക്കാം, ഇവിടെ എനിക്ക് പരിചയമുള്ള ഒരു റസ്റ്റോറന്റ് ഉണ്ട്... അവിടെ പോവാം... അവൾ സമ്മതം പറഞ്ഞു, പോകാനായി തയ്യാറാകാൻ തുടങ്ങിയവന്റെ കൈകളിൽ അവൾ പെട്ടെന്ന് കയറി പിടിച്ചു... മനസ്സിലാവാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി, എന്നും അവനെ പ്രണയത്തിൽ ആഴ്ത്തിയ നാണത്തോടെ പെരുവിരലിൽ ഉയർന്ന് പൊങ്ങി അവൾ അവന്റെ നെറുകയിൽ ഒരു ചുംബനം ചാർത്തി...

അത്രമേൽ സ്നേഹം തോന്നുമ്പോൾ മാത്രമാണ് നെറുകയിൽ അവളായി മുൻകൈയെടുത്ത് ഒരു പ്രണയമുദ്ര നൽകാറുള്ളത് എന്ന് അവനും അറിയാമായിരുന്നു.... " നല്ല മൂഡിലാണല്ലോ.... അല്പം കുസൃതിയോടെ അവൻ ചോദിച്ചു, " എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം ഉള്ള ദിവസം ആണ് കണ്ണേട്ടാ ഇത്.... അതിന്റെ കാരണം എനിക്ക് പറയാൻ അറിയില്ല, നമ്മുടെ കല്യാണം കഴിഞ്ഞു... പിന്നെ ഒരിക്കലും സാധ്യമാവില്ല എന്ന് ഞാൻ വിശ്വസിച്ച ഒരു കാര്യം കുറച്ചു മുൻപ് സാധ്യമായി... അവൾ പറഞ്ഞത് വ്യക്തമായില്ലങ്കിലും വളരെ സന്തോഷവതിയാണ് തോന്നിയത് കൊണ്ട് തന്നെ അവനവളെ ഗാഢമായി ഒന്ന് പുണർന്നു.... ഏറെ പ്രണയം തോന്നുന്നത് നിമിഷങ്ങളിലെല്ലാം താനങ്ങനെ പുണരുന്നത് അവൾക്ക് വലിയ ഇഷ്ടമാണെന്ന് അവനറിയാമായിരുന്നു... ഭക്ഷണം കഴിഞ്ഞ് ഇരുവരും യാത്ര തിരിച്ചത് കുടജാദ്രിയിലേക്ക് ആണ്,.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story