വേനൽമഴ...🍂💛: ഭാഗം 68

venal mazha

രചന: റിൻസി പ്രിൻസ്‌

ഒന്നും അവൾ കേട്ടില്ല, ആ സന്തോഷവാർത്ത മാത്രം കാതിൽ മുഴങ്ങി.... ആ നിമിഷം തന്നെ മിഥുനെ ചേർത്തുപിടിക്കണം എന്ന് അവൾക്ക് തോന്നി... അല്ലെങ്കിലും തന്റെ സന്തോഷങ്ങളുടെ എല്ലാം തുടക്കവും ഒടുക്കവും അവിടെ തന്നെയാണല്ലോ... വലിയ സന്തോഷത്തോടെ അവൾ മുറിയിലേക്ക് വന്നു.... അകത്തു നിന്ന് വെള്ളം വീഴുന്ന ഒച്ച കേട്ടപ്പോൾ തന്നെ അവൻ കുളിക്കുകയാണ് അവൾക്ക് മനസ്സിലായിരുന്നു, അവൻ ഇറങ്ങി വരുന്നതുവരെ കാത്തുനിൽക്കാനുള്ള ക്ഷമ അവൾക്കുണ്ടായിരുന്നില്ല.... അവൾ പെട്ടെന്ന് തന്നെ ഡോറിലേക്ക് കൊട്ടി.... " കണ്ണേട്ടാ.... " എന്താടോ ഞാൻ കുളി കഴിഞ്ഞിട്ടില്ല.... " ഒരു സന്തോഷവാർത്ത പറയാൻ ആണ് ഒന്ന് വേഗം വാ... " ഞാൻ ഇപ്പൊൾ ഇറങ്ങും... " അത് വരെ വെയിറ്റ് ചെയ്യാൻ പറ്റില്ല... കതക് തുറക്ക്... " ഇപ്പോഴോ...? അവൻ അകത്തു നിന്നും വിളിച്ചു ചോദിച്ചു.... " എനിക്ക് ഇപ്പോൾ തന്നെ ആ സന്തോഷവാർത്ത ഏട്ടനോട് പറയണം.... " കൊച്ചേ ഇപ്പോ വന്നാൽ ബോറാവുമേ... അവൻ കുസൃതിയോടെ വിളിച്ചുപറഞ്ഞു... "ഒന്ന് ടവൽ ഉടുത്ത് തുറന്നെ... "ഈ പെണ്ണിനെ കൊണ്ട്... മര്യാദയ്ക്ക് കുളിക്കാൻ സമ്മതിക്കുന്നില്ല, ഒരു ടവൽ ഉടുത്തു വാതിലിനു മുൻപിൽ അവൻ പ്രത്യക്ഷപ്പെട്ടപ്പോൾ ഒരു നിമിഷം അവൾക്ക് നാണം തോന്നിയിരുന്നു...

ഒരാവേശത്തിന് പറഞ്ഞതാണ്, അവൻ ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.... " എന്താ...?? തലയിലൂടെ ഉതിർന്നുവീഴുന്ന വെള്ളത്തോടെയാണ് അവൻ അത് ചോദിച്ചത്.... " വീട്ടിൽ വിളിച്ചിരുന്നു അപ്പൊൾ അച്ഛൻ ഒരു ഗുഡ്ന്യൂസ്‌ പറഞ്ഞു..... എനിക്ക് ആ സന്തോഷവാർത്ത അപ്പോൾ തന്നെ കണ്ണേട്ടനെ അറിയിക്കണം എന്ന് തോന്നി... അതുകൊണ്ട് ആണ്... " എന്തു സന്തോഷവാർത്ത...? " അമ്മ നടന്നു.... രണ്ടുമൂന്ന് അടിയൊക്കെ വെക്കുന്നുണ്ട് എന്നാണ് പറഞ്ഞത്, പിന്നെ അച്ഛൻ പിടിച്ചാൽ കുറേസമയം നടക്കും.... "ആണോ താങ്ക് ഗോഡ്... അവന്റെ മുഖവും തെളിഞ്ഞു... " കഴിഞ്ഞ ദിവസം ആയിരുന്നു, നമ്മളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി രാത്രിയിൽ വിളിച്ചുപറയുന്നത്, എനിക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യ, ഇതൊന്നും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചത് അല്ല.... എനിക്ക് കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി.... അപ്പോൾ തന്നെ എനിക്ക് കണ്ണേട്ടനേ കാണണമെന്നു തോന്നി, എനിക്ക് എന്ത് സന്തോഷം വന്നാലും കണ്ണേട്ടനെ കെട്ടിപ്പിടിച്ചാലെ ആ സന്തോഷം പൂർണ്ണമാകു... കൊഞ്ചലോടെ അവൾ പറഞ്ഞപ്പോൾ അവൻ അവളെ നോക്കി, "ഈ കണ്ടീഷനിൽ കെട്ടിപ്പിടിക്കണോ...? നനഞ്ഞ സ്വന്തം ശരീരത്തിലേയ്ക്ക് നോക്കി അവളോടവൻ ചോദിച്ചു...

"ഏത് കണ്ടീഷനാണ് എങ്കിലും എനിക്ക് ഇപ്പോൾ തന്നെ കെട്ടിപ്പിടിക്കണം, ഇല്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവില്ല.... " എങ്കിൽ പിന്നെ നമുക്ക് ഒരുമിച്ചു കുളിക്കാം... ഒറ്റവലിക്ക് തന്നെ അവളെ അകത്തേക്ക് പിടിച്ചു വലിച്ച് കയറ്റിയവൻ.... ഒരു നിമിഷം അവൾ ഒന്ന് അമ്പരന്ന് പോയിരുന്നു, നിമിഷനേരംകൊണ്ട് ആണ് എല്ലാം നടന്നത്... വാതിൽ കുറ്റി ഇടുകയും ചെയ്തു... മീശയിലും താടിരോമങ്ങളിലും പറ്റിയിരിക്കുന്ന അവന്റെ മുഖത്തെ ജലാംശം അവനെ കൂടുതൽ സുന്ദരമാക്കിയത് പോലെയാണ് അവൾക്ക് തോന്നിയത്.... ഒരു പ്രത്യേക ഭംഗി ആ നിമിഷം അവനിൽ അവൾക്ക് തോന്നി... ഈറൻ മുഖത്തോടെ അവൻ അവൾക്ക് നേരെ വന്നു, എന്നിട്ട് കുസൃതിയോടെ അവളോടെ ചോദിച്ചു... " ഇത്രയും വലിയ സന്തോഷത്തിന് ഒരു കെട്ടിപ്പിടുത്തം മാത്രമേയുള്ളൂ....? " പോരേ.... പ്രണയത്താൽ തുളമ്പിയ മിഴികളാൽ അവളും തിരികെ ചോദിച്ചു... " പോര.... നിഷേധാർത്ഥത്തിൽ അവൻ തലയാട്ടി, പെട്ടെന്ന് അവൻ ഷവർ ഓൺ ചെയ്തു... അതിൽ നിന്നും വെള്ളം ശരീരത്തിലേക്കും ഇറ്റ് വീണുതുടങ്ങി.... " കണ്ണേട്ടാ എന്താ ഈ കാണിച്ചത് ഞാൻ കുളിച്ചത് ആണ് രാവിലെ... " എനിക്കൊരു കമ്പനിക്ക് ഒന്നുകൂടെ കുളിക്കാം.... ചിരിയോടെ അവൻ പറഞ്ഞു, തനുവിനെ തണുപ്പിച്ചു പതിച്ച ജലത്തിൽ രണ്ടുപേരും ഒരേപോലെ നനഞ്ഞു,

ശരീരത്തെ കുളിരണിയിച്ചു കൊണ്ട് ജലം ഒഴുകി ഇറങ്ങിയപ്പോഴേക്കും മനസ്സുകൾ ചൂടുപിടിച്ച് തുടങ്ങി.... അവളെ തന്നോട് ചേർത്തു നിർത്തി അവളുടെ മിഴികളെ കോരുത്ത് വലിച്ച അവന്റെ ഒരു നോട്ടത്തിൽ തന്നെ അവളും പ്രണയവിവശയായി പോയിരുന്നു.... മഞ്ഞിനു ചൂട് പിടിക്കും പോലെ കുളിരാർന്ന ശരീരങ്ങൾ ചൂട് പിടിച്ചു... പ്രണയത്തോടെ അവന്റെ മുഖം അവൾ കൈകളിൽ എടുത്തു അവളുടെ ചുവന്ന ചുണ്ടുകൾ അവന്റെ ചുണ്ടുകളെ കവർന്നു, ഇരുവരുടെയും കണ്ണുകൾ തനിയെ കൂമ്പടഞ്ഞു... അവനിലേക്ക് പ്രണയം പകർന്നു കൊടുത്തുകൊണ്ടുള്ള അവളുടെ ചുംബനം ഏറെ അവൻ ആസ്വദിച്ചു, അധരകൊണ്ടൊരു തേനൂട്ട് തന്നെ നടത്തിയവർ... അവളുടെ നീളൻ വിരലുകൾ അവന്റെ കഴുത്തിലും തലയിലും ഒരു ഓട്ടപ്രദക്ഷിണം തന്നെ നടത്തി.. നനഞ്ഞു നിൽക്കുന്ന അവളുടെ അഴകിൽ അവനും സ്വയം മറന്നു പോയിരുന്നു, വിവേകം വികാരത്തിന് വഴിമാറുവാൻ അധികസമയം വേണ്ടി വന്നില്ല... പ്രണയം നിറഞ്ഞു തുളുമ്പുന്ന നിമിഷങ്ങൾ പര്യവസാനിക്കും മുൻപ് അവൾ അവന്റെ കാതിൽ മന്ത്രിച്ചു.... " എനിക്ക് ഈ നിമിഷം കണ്ണേട്ടന്റെ സ്വന്തമാകണം....! " ഇപ്പോഴോ..! സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി നാണത്തോടെ അവൾ തലയാട്ടി.....

ഒന്നും മിണ്ടാതെ ചെറുചിരിയോടെ അവൻ അവളുടെ തല തുവർത്തി കൊടുത്തു, മുറിയിലേക്ക് എത്തിയതും അവൻ അവളെ കോരിയെടുത്തു, ഏറെ പ്രണയത്തോടെ കട്ടിലിലേക്ക് അവൻ കിടത്തുമ്പോൾ അവൾ എതിർത്തില്ല, വെറുതെ അവന്റെ മിഴിയിൽ അവൾ നോക്കിയിരുന്നു മിഴികൾ ചിമ്മാതെ.... ആ നിമിഷം അവളും ആഗ്രഹിച്ചിരുന്നു അവന്റെത് മാത്രം ആവാൻ..?തമ്മിൽ അലിയാൻ നെഞ്ച് പിടഞ്ഞു തുടങ്ങി...കുളിരുനിറഞ്ഞ തനുവിൽ അവൻ കുസൃതികൾ പടർത്തി എഴുതി...അവളുടെ പവിഴാധാരങ്ങൾ അവനു പഞ്ചാമൃതമായി,അവളുടെ ഉള്ളിലെ സ്വപ്നങ്ങൾക്ക് അവൻ വർണ്ണം ചാർത്തി.. പ്രണനായവൻ അവളുടെ മെയ് പുണർന്നു, പ്രാണനിൽ പ്രണയം തീർത്തവനായി ഒരിക്കൽ കൂടി അവൾ അവളെ സമർപ്പിച്ചു... പരസ്പരം പ്രണയത്തെ പങ്കുവെച്ച് ഒരിക്കൽ കൂടി ശയ്യയിൽ ശരീരങ്ങൾ ഒന്നായി... ഒരു പുതപ്പിനുള്ളിൽ അവന്റെ തനുവിലെ ചൂട് മാത്രം ഉടയാടയാക്കി അവന്റെ നെഞ്ചിൽ ചേർന്നു കിടന്നു നിമിഷം അവന്റെ നെഞ്ചിൽ ചിത്രങ്ങൾ കോറി വരച്ചു കൊണ്ട് അവൾ പറഞ്ഞു, " എനിക്ക് അമ്മയെ ഒന്ന് കാണണം കണ്ണേട്ടാ.... " അതിനെന്താ നമുക്ക് ഇന്ന് തന്നെ പോകാം.... അല്ലെങ്കിലും ഇന്ന് പോകാൻ ആണ് ഞാൻ തീരുമാനിച്ചത്... ഞാൻ റെഡിയാണ്... "

അപ്പോൾ കണ്ണേട്ടന് എവിടെയാ പ്രമോഷന് പോകണം എന്നല്ലേ പറഞ്ഞത്.... "അതിലും ഇതാണ് അത്യാവശ്യം.... അത് കഴിഞ്ഞേ ഉള്ളൂ ബാക്കി കാര്യം.... അവൻ പറഞ്ഞു... നിമിഷനേരംകൊണ്ട് ആണ് രണ്ടുപേരും റെഡിയായി എത്തിയത്..... ഉച്ചയോടെ വീട്ടിലേക്ക് എത്തുമെന്നാണ് മിഥുന് അറിയിച്ചിരുന്നത്, അതുകൊണ്ടുതന്നെ വലിയ ഉത്സാഹത്തോടെയാണ് അവനോടൊപ്പം കാറിലേക്ക് അവൾ കയറിയത്... അരുന്ധതിയോടും സന്തോഷവാർത്ത പങ്കുവെച്ച് തന്നെയാണ് രണ്ടുപേരും യാത്രയായത്.... യാത്രയിൽ ഒരിക്കൽക്കൂടി ഡോക്ടറെ ഒന്ന് വിളിച്ചിരുന്നു മിഥുൻ, അപ്പോഴാണ് ആശുപത്രിയിലേക്ക് വന്നാൽ മതിയെന്നും ഒരു ദിവസം കൂടി അവിടെ കിടക്കേണ്ട ആവശ്യമുണ്ടെന്നും അറിഞ്ഞത്.... " എങ്കിൽ പിന്നെ നമുക്ക് ആശുപത്രിയിലേക്ക് പോകാല്ലേ...?വീട്ടിലേക്ക് മറ്റൊരു ദിവസം പോയാൽ പോരെ...? ഹോസ്പിറ്റലിൽ എല്ലാരും ഉണ്ട്.... അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു ... " അതുമതി.... ഒറ്റവാക്കിൽ അവൾ മറുപടി ഒതുക്കി... " ഈ സിനിമയുടെ പ്രമോഷൻ കഴിഞ്ഞിട്ട് രണ്ടു ദിവസം നമുക്ക് വീട്ടിൽ പോയി നിൽക്കാം.... അവളുടെ മുഖത്തെ വേദന കണ്ടു അവൻ പറഞ്ഞു... " രണ്ടുദിവസം ഒന്നും എനിക്ക് വേണ്ടി കണ്ണേട്ടൻ അഡ്ജസ്റ്റ് ചെയ്യേണ്ട...

ഒരു ദിവസം മതി, എനിക്ക് എല്ലാവരും ഒന്ന് കണ്ട് അവിടെ ഒരു രാത്രി ഉറങ്ങണം.... എനിക്കറിയാം അവിടുത്തെ സൗകര്യങ്ങളിൽ ജീവിക്കാൻ ഏട്ടന് ബുദ്ധിമുട്ടുണ്ടാകും, എന്നോടുള്ള സ്നേഹം കൊണ്ടാണ് രണ്ടു ദിവസം എന്ന് പറയുന്നത്.... " ഈ സ്നേഹം എന്നു പറയുന്നത് ഇത് അല്ലെടോ...? നമ്മുടെ പാർട്ണർക്ക് വേണ്ടി അവരുടെ സന്തോഷത്തിനു വേണ്ടി നമ്മൾ എല്ലാ കാര്യങ്ങൾക്കും മുൻപിൽ ഉണ്ടാകണം ... അവൾ അവന്റെ കൈയിൽ പിടിച്ചു.. ഇരു കണ്ണും ചിമ്മി കാണിച്ചു അവൻ... ഹോസ്പിറ്റലിലേക്ക് എത്തിയതും എല്ലാവരെയും കണ്ട നിമിഷം ഏറെ സന്തോഷത്തോടെയാണ് സരയൂ അവർക്കരികിലേക്ക് ഓടിയെത്തിയത്, മകളുടെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു... വിഷാദം മാത്രം നിറഞ്ഞു നിന്ന ആ മുഖത്ത് ഇന്ന് ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരിക്കുന്നു.... വേദനയുടെ ചെറിയ അലയൊലികൾ പോലും ആ കണ്ണുകളിൽ ഇല്ല.... അവളുടെ കണ്ണിൽ സന്തോഷം നിറച്ചവനേ ഏറെ നന്ദിയോടെ ആണ് ആ കുടുംബം നോക്കിയത്... കുഞ്ഞിക്ക് മിഥുൻ ഇന്നും ഒരു അത്ഭുതമാണ്, അതുകൊണ്ടുതന്നെ ഒരു ആരാധനയോടെ മാത്രമാണ് ഇപ്പോഴും അവനെ നോക്കുന്നത്... കുറെ സമയം എല്ലാവർക്കും ഒപ്പമിരുന്ന് സംസാരിച്ചു അവൻ ഒരു സാധാരണക്കാരനെ പോലെ.... ശേഷം മിഥുൻ പറഞ്ഞു... " അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും ഒക്കെ എന്നെ കാണുമ്പോൾ മുഖത്ത് നിലനിൽക്കുന്നത് തന്നെ ഒരുതരം വിധേയത്വമാണ്, അതിന്റെ ആവശ്യമില്ല..

. ഞാൻ നിങ്ങളുടെ കുടുംബത്തിലെ ആളാണ്.... ഈ വീട്ടിലെ മൂത്ത മകനാണ്, ആ സ്ഥാനം അച്ഛനും അമ്മയും മുത്തശ്ശിയും എനിക്ക് തരണം.... സരയൂ പറഞ്ഞു എനിക്കറിയാം സരയൂവിന്റെ ഏട്ടൻ, ഉണ്ണി ഉണ്ടായിരുന്നെങ്കിൽ ഈ കുടുംബത്തിന് വേണ്ടി എന്തൊക്കെ ചെയ്യും അതൊക്കെ തന്നെയാണ് ഞാനും ചെയ്യുന്നത്.... ഒരിക്കലും എന്നെ മറ്റൊരാളായി നിങ്ങൾ കാണരുത്, സംസാരിക്കുമ്പോഴും ഒരു വിനയം അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും പോലും ഉണ്ട്.... ഞാൻ ഈ വീട്ടിലെ നിങ്ങളുടെ മകനാണ്, അങ്ങനെ ഒരു സ്ഥാനം തരികയാണെങ്കിൽ മാത്രമേ ഇനി ഞാൻ വരുള്ളൂ... അവൻ അത് പറഞ്ഞപ്പോൾ ഏറെ സന്തോഷത്തോടെ മുത്തശ്ശി അവനെ ചേർത്തു പിടിച്ചിരുന്നു, "എങ്കിൽ സ്വാതന്ത്യത്തോടെ ചോദിക്കാം... കല്യാണം കഴിഞ്ഞിട്ട് ഇപ്പൊൾ കുറെ നാളായി, ഇതുവരെ മുത്തശ്ശിക്ക് സന്തോഷമുള്ള കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല.... മുത്തശ്ശി അത് പറഞ്ഞപ്പോൾ ചെറുചിരിയോടെ ആരും കാണാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ മുഖത്ത് നാണം പൂത്തു തുടങ്ങിയിരുന്നു.... സരയു തിരിച്ചു നോക്കിയപ്പോൾ ഒരു കണ്ണടച്ച് ഒന്ന് മീശ പിരിച്ചാണ് അവൻ അതിന് മറുപടി നൽകിയത് ............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story