വേനൽമഴ...🍂💛: ഭാഗം 69

venal mazha

രചന: റിൻസി പ്രിൻസ്‌

മുത്തശ്ശി അത് പറഞ്ഞപ്പോൾ ചെറുചിരിയോടെ ആരും കാണാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ മുഖത്ത് നാണം പൂത്തു തുടങ്ങിയിരുന്നു.... സരയു തിരിച്ചു നോക്കിയപ്പോൾ ഒരു കണ്ണടച്ച് ഒന്ന് മീശ പിരിച്ചാണ് അവൻ അതിന് മറുപടി നൽകിയത് ..... ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് മിഥുന് ആ നിമിഷം തന്നെ മുറിയിൽനിന്നും അല്പം മാറി നിന്നിരുന്നു, പെട്ടെന്ന് സരയൂ വല്ലാതെ ആയി പോയിരുന്നു.... " ഞാൻ കുറച്ച് ചായ വാങ്ങിയിട്ട് വരാം... രാഘവൻ ഫ്ലാസ്കെടുത്ത് പുറത്തേക്ക് നടന്നപ്പോൾ സരയുവിന്റെ മുഖത്തേക്ക് ആയി മുത്തശ്ശിയുടെ നോട്ടം... " എന്താ കുട്ടിയെ ഒന്നും വേണ്ടെന്നു വച്ചിരിക്കുകയാണോ...? മുത്തശ്ശി വിടാനുള്ള ഭാവമില്ല, " ഈ അമ്മയുടെ കാര്യം, കുട്ട്യോള് വല്ലാതെ ആയിപ്പോയി... എല്ലാവരുംകൂടി ഇരിക്കുമ്പോൾ ഇങ്ങനെ ചോദിച്ചാലോ... സരോജിനി അമ്മായിയമ്മയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, " അതിനെന്താ....? ആവശ്യമുള്ള കാര്യം അല്ലേ...? കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ തന്നെ ഞാൻ ചോദിക്കണം എന്നു വിചാരിച്ചു....നിനക്ക് ഓർമ്മയുണ്ടാവില്ല, കല്യാണം കഴിഞ്ഞിട്ട് 7മാസം ആയിരിക്കണ്... ഇനിയിപ്പോ എപ്പോഴാ, " അതൊക്കെ പഴയ കാലത്ത് ആയിരുന്നു അമ്മേ... കല്യാണം കഴിഞ്ഞ മാസം കണക്കാക്കുന്നത്,

ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ അവരുടേതായിട്ടുള്ള തീരുമാനങ്ങൾ ഇല്ലേ... സരോജനി പറഞ്ഞു.. " തീരുമാനം എന്തുമായിക്കൊള്ളട്ടെ, ഇപ്പോൾ തന്നെ വയസ്സായി.... അങ്ങ് പോകും മുൻപ് ന്റെ കുട്ടിയുടെ കുഞ്ഞിനെ കൂടി ഒന്ന് കാണണം എന്ന് ഇപ്പൊൾ ഒരു അതിമോഹം തോന്നണു.... " അതിന് മുത്തശ്ശിയെ അത്രപെട്ടെന്നൊന്നും ഞങ്ങൾ ഇവിടുന്ന് വിടാൻ പോണില്ല... ചിരിയോടെ സരയൂ മറുപടി പറഞ്ഞു മുത്തശിയെ കെട്ടിപിടിച്ചു.. കുറച്ചുനിമിഷങ്ങൾ വളരെ സന്തോഷത്തോടെയാണ് കടന്നുപോയത്, " സരയൂ ഒരു മിനിറ്റ്.... മിഥുൻ വിളിച്ചു... അവൾ അവനരികിലേക്ക് ചെന്നു... മുറിയിൽ നിന്ന് അല്പം മാറി പുറത്തേക്ക് ഇറങ്ങി രണ്ടാളും.. " എനിക്ക് സിനിമയുടെ പ്രമോഷനുണ്ട്.... പെട്ടെന്ന് തന്നെ പോണം, ഞാൻ വൈകുന്നേരം തിരിച്ചുവരും..... താൻ ഒരു കാര്യം ചെയ്യ് ഇവിടെ നിൽക്ക്... ഞാൻ വൈകിട്ട് വന്ന് തന്നെ പിക്ക് ചെയ്തു പോകാം... രണ്ടുമൂന്ന് ഫോട്ടോ ഷൂട്ട് ഉണ്ട് അത് കഴിഞ്ഞു ഞാൻ എത്തും... ട്രെയിലറിൽ വേണ്ടത് ആണ്, ഇപ്പോൾ പ്രൊഡ്യൂസർ വിളിച്ചു, ഇനി ഞാൻ അവരെ വെയിറ്റ് ചെയ്പ്പിക്കുന്നത് ശരിയല്ലല്ലോ.... അവൾക്ക് അരികിലേക്ക് വന്നു മിഥുൻ പറഞ്ഞു... " കണ്ണേട്ടൻ വരാൻ ലേറ്റ് ആവില്ലേ....? " ഒരുപാട് ലേറ്റ് ആവില്ലഡാ... കൂടി പോയാൽ ഒരു ഒൻപതുമണി, അതിനപ്പുറം പോവില്ല...

മാക്സിമം ആണ് അത്....ഞാൻ അതിനുമുൻപ് വരാൻ ശ്രമിക്കാം..... അതുവരെ താൻ ഇവിടെ ഇരിക്ക് .. എല്ലാരേയും കുറേക്കാലം കൂടി കണ്ടതല്ലേ എല്ലാവരെയും... സന്തോഷത്തോടെ ഇരിക്കു, അപ്പോഴേക്കും ഞാൻ വരാം... " ശരി... " പിന്നെ മുത്തശ്ശി പറഞ്ഞ കാര്യത്തെ പറ്റി നമുക്ക് കാര്യമായി ഒന്നു ആലോചിക്കേണ്ട...? ഇതേ കാര്യം തന്നെ ഇന്നാളിൽ അമ്മയും പറഞ്ഞില്ലേ...? നമ്മൾ എപ്പോഴും ഇതിനെക്കുറിച്ച് കാര്യം ആയിട്ടുള്ള ഒരു ആലോചന നടത്തിയിട്ടില്ല എന്നതാണ് സത്യം... ഇനിയിപ്പോ ഇതിനെകുറിച്ച് നമുക്ക് ആലോചിക്കാവുന്നതാണ്... ആരും കേൾക്കാതെ ഒരു കുസൃതിയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, " ഒന്നു പോ കണ്ണേട്ടാ...! മുത്തശ്ശി എന്തോ പറഞ്ഞു എന്ന് വെച്ചിട്ട്, കണ്ണേട്ടൻ അതിൽ പിടിച്ചു കയറാൻ പോവാണോ...? " അപ്പൊൾ വേണ്ടേ...? പ്രണയത്തോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.... " വേണം...! കണ്ണേട്ടൻ പറഞ്ഞതുപോലെ ഒരു മോനും ഒരു മോളും, " എങ്കിൽ പിന്നെ നമുക്ക് വൈകിക്കേണ്ട... തന്റെ ക്ലാസ്സ്‌ ഉടനെ തീരുമല്ലോ, അപ്പൊ പിന്നെ നമുക്ക് കാര്യങ്ങൾ തീരുമാനിക്കാം.... " അയ്യടാ... ഇതൊക്കെ പറയാൻ കണ്ട ഒരു സമയം... പോവാൻ നോക്കിക്കോ, അവൾക്ക് ചിരി വന്നു തുടങ്ങിയിരുന്നു... " ഓഹോ വീട്ടുകാരെ കണ്ടപ്പോ ഞാൻ ഔട്ട് അല്ലേ.... പരിഭവത്തോടെ അവൻ ചോദിച്ചു... " അങ്ങനെ തോന്നിയോ....? അവൾ ചോദിച്ചു.. "കുറച്ചു...! കൊഞ്ചലോടെ അവൻ പറഞ്ഞു...

" ശരിക്കും...? അവന്റെ അരികിലേക്ക് ചേർന്നുനിന്ന് അവൾ ചോദിച്ചു.. " ചെറുതായിട്ട്....! അതേ കൊഞ്ചലോടെ അവനും മറുപടി പറഞ്ഞു... " എങ്കിലേ വീട്ടിൽ ചെന്നിട്ട് സംശയം മാറ്റിത്തരാം.... കുസൃതോയോടെ അവൾ പറഞ്ഞു.. "എങ്ങനെ.... അവളുടെ ഷോളിൽ വിരൽ കൊരുത്ത് ഒരു കൊച്ചുകുട്ടിയെപ്പോലെ അവൻ ചോദിച്ചു... " എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ കണ്ണേട്ടാ... ആരെങ്കിലും കണ്ടാൽ ഉണ്ടല്ലോ, റൊമാൻസ് കാണിക്കാൻ പറ്റിയ സ്ഥലം... ആശുപത്രി വന്നതാണോ ഇതൊക്കെ ചർച്ച ചെയ്യുന്നത്...? " ക്ഷമിക്കണം മാഡം.....ഞാൻ എങ്കിൽ പിന്നെ പോയിട്ട് വരാം, " പിന്നെ എന്ത് ഫോട്ടോഷൂട്ട് ആണ്...? സംശയത്തോടെ അവളുടെ ചോദ്യം എത്തി... " സാധാരണ സിനിമയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട്... പറഞ്ഞു കഴിഞ്ഞാണ് അവൻ അവളുടെ ചോദ്യത്തിന്റെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചത്.... " നായികയെ ഇങ്ങനെ കെട്ടിപിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോഷൂട്ട് മാത്രമല്ല കുറച്ച് ഇന്റിമേറ്റ് രംഗങ്ങൾ ട്രെയിലറിൽ ഉണ്ട്.... കൂർപ്പിച്ച് അവളുടെ മുഖത്തേക്ക് നോക്കി അവൻ പൊട്ടിച്ചിരിച്ചു.... " നല്ല കുശുമ്പ് ഉണ്ട് അല്ലേ.... നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്ക് ആദ്യം മനസ്സിലായത് ഈ മുഖഭാവത്തിൽ നിന്ന് ആണ്.... ഇതുപോലെ ഒരു സിനിമയുടെ ഫോട്ടോഷൂട്ട് ഭാഗമായിട്ട് നിന്റെ മുഖം ആദ്യം മാറിയത്....

അപ്പോൾ തന്നെ നിന്റെ രോഗം എനിക്ക് മനസ്സിലായി.... എന്റെ കാര്യത്തിൽ നീ പോസസീവ് ആണെന്ന് ... ചിരിയോടെ അവൻ പറഞ്ഞു... " അത് ഞാൻ മാത്രമല്ല, എല്ലാ ഭാര്യമാരും അങ്ങനെ തന്നെയാണ്....സ്വന്തം ഭർത്താവിന്റെ കാര്യത്തിൽ അല്പം പോസസീവ് ആയിരിക്കും.... അല്പം ഗൗരവത്തിൽ അവൾ പറഞ്ഞു... "എങ്കിൽ എന്റെ മോൾ വിഷമിക്കേണ്ട, ഇതെന്റെ സിംഗിൾ ഫോട്ടോഷൂട്ട്‌ ആണ്.... ഞാൻ മാത്രമേയുള്ളൂ, വേറെ ആരുമില്ല.... പിന്നെ എന്റെ കാര്യത്തിൽ നീ അല്ലാതെ വേറെ ആരാ പോസസീവ് ആവാനുള്ളത്.... അത് എനിക്ക് ഇഷ്ടമാഡോ ഭാര്യേ..... അവളുടെ കവിളിൽ തലോടി അവൻ ചോദിച്ചു,ചിരിയോടെ അവൾ അവന്റെ കൈയ്യിൽ മുറുക്കി പിടിച്ചു... റിസപ്ഷൻ വരെ മിഥുനൊപ്പം സരയുവും അവനെ യാത്രയാക്കാൻ എത്തി...അപ്പോൾ ആണ് പുറത്തേക്ക് പോകാൻ വേണ്ടി നിൽക്കുന്ന സനൂപ് മിഥുനെ കണ്ടത്.... " മിഥുനെ നീ ഇവിടെ ഉണ്ടായിരുന്നോ...? പെട്ടെന്ന് സനൂപ് അവന്റെ അരികിലേക്ക് വന്നു.... " സനൂ... ഇയാളുടെ അമ്മ ഇവിടെയല്ലേ ട്രീറ്റ്മെന്റ്... ഞങ്ങൾ അതിന് വേണ്ടി വന്നതാ....നീ എന്താണ് ഇവിടെ...? " ഞാൻ വേറൊരു ഡോക്ടറെ കാണാൻ വേണ്ടി വന്നതാ... " ആയുർവേദ ക്ലിനിക്കിൽ അലോപതി ഡോക്ടർക്ക് എന്ത് കാര്യം...? മിഥുൻ ചെറു ചിരിയോടെ ചോദിച്ചു,

അവന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ഉത്സാഹം സനൂപ് ശ്രദ്ധിച്ചിരുന്നു... ആ ഉത്സാഹം തന്നെ സരയുവിന്റെ മുഖത്തും അവൻ കണ്ടു.... രണ്ടു പേരെയും മാറിമാറി കുറച്ച് സമയം സനൂപ് നോക്കി, " അത് വേറൊരു റഫറൻസിന് വേണ്ടി വന്നത് ആണ്... " പിന്നെ താൻ അകത്തേക്ക് പൊക്കോ... ഒരുപാട് ആയില്ലേ ഇവനെ കണ്ടിട്ട്... ഇവനോട് സംസാരിച്ചിട്ടേ ഞാൻ പോകും.... സാരയുവിനോട്‌ ആയി മിഥുന് പറഞ്ഞു... " ഡോക്ടറെ സുഖല്ലേ.... സനൂപിന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു... " സുഖമായി പോകുന്നു...സരയുവിനോ..? ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി സനൂപ് ചോദിച്ചു... " സമാധാനത്തോടെ ജീവിക്കുന്നത് ഇപ്പോഴാണ്... അവളുടെ മറുപടിയിൽ അവളുടെ മനസ്സ് തന്നെ ഉണ്ടായിരുന്നു... മിഥുന്റെ മുഖത്തേക്കൊന്ന് പാളിനോക്കി സനൂപ്.... അവിടെയും ഒരു കള്ളച്ചിരി നിറഞ്ഞു നിൽപ്പുണ്ട്, " വരട്ടെ... രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി ചെറു ചിരിയോടെ പറഞ്ഞു അവൾ അകത്തേക്ക് പോയിരുന്നു, സനൂപ് കാണാതെ കണ്ണൊന്നു ഇറുക്കി ചുണ്ടു കൊണ്ടു ഉമ്മ കൊടുക്കും പോലെ ഒരു ആക്ഷൻ കാണിച്ചു മിഥുൻ....അവനെ കൂർപ്പിച്ചു നോക്കിയവൾ നടന്നു... ഒന്നും മനസ്സിലാവാതെ സനൂപ് മിഥുന്റെ മുഖത്തേക്ക് നോക്കി... " എന്താടാ ആകെ മൊത്തത്തിൽ ഒരു കള്ളലക്ഷണം....

നിന്നെ വിളിച്ചാൽ കോൾ പോലും എടുക്കില്ല, അതുപോട്ടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഏഴ് മാസം ആകുന്നു... ഇനിയെങ്കിലും നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒപ്പിട്ട ഡിവോഴ്സ് പെറ്റിഷൻ കൊടുത്തില്ലെങ്കിൽ ഡിവോഴ്സ് കിട്ടാൻ വൈകും...ഇനി വളരെ കുറച്ചു നാൾ കൂടി ഉള്ളൂ കോൺട്രാക്ട് തീരാൻ... " കോൺട്രാക്ട് ഒക്കെ എപ്പോഴെ തീർന്നു... ചിരിയോടെ മിഥുന് പറഞ്ഞു... മനസ്സിലാവാതെ സനൂപ് അവന്റെ മുഖത്തേക്ക് നോക്കി... " നീ വട്ടു പിടിക്കേണ്ട ഡീറ്റെയിൽ ആയിട്ട് പറയാം.... അവനെയും കൂട്ടി കാറിലേക്ക് കയറി കാറിലേ എസി ഓണാക്കി കുറച്ച് സമയം ഒന്നും സംസാരിക്കാതെ ഇരുന്നു... മിഥുന്റെ മൗനം വല്ലാതെ സനൂപിനെ വീർപ്പുമുട്ടിച്ചു.... " എന്താ മിഥുനെ....? കാര്യം പറ, സനൂപ് ഗൗരവത്തോടെ ചോദിച്ചു.... " എന്താടാ ..ഞാൻ പറയുന്നെ എങ്ങനെയാണ് തുടങ്ങിയത് എനിക്കറിയില്ല,ഇനി കോൺട്രാക്ടറും കാര്യങ്ങൾ ഒന്നും ഇല്ല.... സരയൂ ഇല്ലാതെ എനിക്ക് പറ്റില്ല....! അത്രയ്ക്ക് ഞാൻ സ്നേഹിച്ചു പോയി, അല്ല ഞങ്ങൾ സ്നേഹിച്ചു പോയി...... ഇനി ഒരു കോൺട്രാക്ടിനും ഞങ്ങളെ പരസ്പരം അകറ്റാൻ പറ്റില്ല....! ഒരു നടുക്കം സനൂപിൽ ഉണ്ടായിരുന്നു... അത് അവന്റെ മുഖത്ത് പ്രകടമായിരുന്നു, " നീ കാര്യയായി പറയണോ...? സനൂപ് ഒരിക്കൽക്കൂടി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു... " തമാശ പറയാനുള്ള കാര്യം അല്ലല്ലോ സനൂപ് ഇത്... ആദ്യം അവളെ പരിചയപ്പെട്ട സമയത്ത് നീ എന്നെ കളിയാക്കിയിട്ടുണ്ടായിരുന്നു, വേറെ എന്തെങ്കിലും ആകുമോ എന്ന് അറിയില്ലന്ന്...

അന്ന് ഞാനത് കാര്യമാക്കിയില്ല...അന്ന് അത് കേൾക്കുന്നത് പോലും എനിക്ക് ദേഷ്യം ആയിരുന്നു... പക്ഷേ ഇന്ന് എനിക്ക് മനസ്സിലായി, എന്റെ ജീവിതത്തിലേക്ക് വീണ്ടും വസന്തം കൊണ്ട് തന്നവൾ ആയിരുന്നു അവൾ.... എന്നെ വേദനിപ്പിക്കുന്ന ഇന്നലെകളിൽ നിന്നും എനിക്ക് മുക്തി തന്നവൾ... അവളില്ലാതെ ഈ ജീവിതം പൂർണമാവില്ല.... എത്ര കണ്ടാലും എനിക്ക് മടുക്കാത്ത കാഴ്ച്ചയാണ് സരയു...! ഞങ്ങൾ പരസ്പരം വല്ലാതെ സ്നേഹിച്ചു തുടങ്ങി..... ഇനി അവളിൽ നിന്ന് എനിക്കൊ എന്നിൽനിന്ന് അവൾക്കൊ ഒരു മോചനമില്ല.... അവളെന്റെ സന്ധ്യയും ഞാൻ അവളുടെ സൂര്യനുമാണ് ഇന്ന്.... ഞാൻ ഇല്ലാതെ അവൾക്ക് പറ്റില്ലഡാ.... അത്രത്തോളം ഹൃദയങ്ങൾ പരസ്പരം അടുത്തു തുടങ്ങി.... അവന്റെ ഓരോ വാക്കുകളും സനൂപിന്റെ ഹൃദയത്തിലാണ് തറച്ചത്.... മനസ്സിന്റെ ഉള്ളിൽ ചെറുതും വലുതുമായ താൻ കണ്ടുകൂട്ടിയ സ്വപ്നങ്ങളെല്ലാം തകരുന്നത് സനൂപ് അറിഞ്ഞു... എപ്പോൾ മുതലാണ് സരയുവിനെ ശ്രദ്ധിച്ചുതുടങ്ങിയത് എന്നറിയില്ല.... ഒരുപക്ഷേ നിസ്സഹായയായ പെൺകുട്ടിയോട് തോന്നിയ സഹതാപം ആയിരിക്കാം, മിഥുനും ആയുള്ള ബന്ധങ്ങൾ എല്ലാം അവസാനിപ്പിച്ച് തിരികെ വരുന്നവളോട് പ്രണയം പറയാൻ കാത്തിരുന്നവനേ സംബന്ധിച്ച് ഈ വാർത്ത ഹൃദയഭേദകമായിരുന്നു .........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story