വേനൽമഴ...🍂💛: ഭാഗം 71

venal mazha

രചന: റിൻസി പ്രിൻസ്‌

വളരെ പ്രഭയോടെ മാലയിട്ട് ഒരു ചെറുപ്പക്കാരന്റെ ചിത്രം അവന്റെ കണ്ണുകളിൽ പതിഞ്ഞത്... ഒരു നിമിഷം അവന്റെ മനസ്സിലൂടെ ചില ഓർമ്മകൾ പാഞ്ഞുപോയി, ഇത്രനാളും ഇവിടെ വന്നിട്ട് ഈ ചിത്രം താൻ ശ്രദ്ധിച്ചില്ലെന്നു ആ നിമിഷമാണ് അവൻ ചിന്തിച്ചത്.... വീണ്ടും അവൻ ആ ചിത്രത്തിലേക്ക് നോക്കി, ഓർമ്മകൾ മനസ്സിലേക്ക് കയറി വന്നു... ഹൃദയത്തിലൊരു ഇടി വെട്ടുന്നത് മിഥുൻ അറിഞ്ഞു.. തന്റെ ജീവിതത്തിൽ ഇരുൾ മാത്രം സമ്മാനിച്ച ആ നിമിഷങ്ങൾ അവനിൽ നിറഞ്ഞു, " നല്ല തണുപ്പുള്ള നാരങ്ങാവെള്ളം ആണ്... ഇവിടെ ജ്യൂസ് അടിക്കാനും മാത്രം ഫ്രൂട്ട്സ് ഒന്നുമുണ്ടായിരുന്നില്ല, അവന്റെ കയ്യിലേക്ക് ഗ്ലാസ് വെച്ചുകൊണ്ട് സരയു വന്നു പറഞ്ഞു... വിറയാർന്ന കൈകളോടെ ആണ് അവൻ ഗ്ലാസിൽ പിടിച്ചത് പോലും.... " ഇത്..... ഇതാരാ...? അല്പം ഇടർച്ചയോടെയാണ് അവനവളോട് ചോദിച്ചത്... " ഇതുവരെ കണ്ണേട്ടൻ കണ്ടിട്ടില്ല അല്ലേ...? ഇത് എന്റെ ഏട്ടൻ, ശക്തമായ ഒരു ഞെട്ടൽ മിഥുനിൽ ഉണ്ടായി.... "എന്താണ് കണ്ണേട്ടാ.... എന്തുപറ്റി ആകെ വല്ലാതെ... ആധിയോടെ അവൾ ചോദിച്ചു... " ഒന്നുമില്ല ഒരുപാട് യാത്ര ചെയ്തതല്ലേ, ചെറിയൊരു തലവേദന പോലെ.... എനിക്കൊന്നു കിടക്കണം.... " എങ്കിൽ കണ്ണേട്ടൻ വാ, പെട്ടെന്ന് അവനെയും കൊണ്ട് അവൾ മുറിയിലേക്ക് നടന്നു...

" വീട്ടിൽ ഒന്ന് കയറി റസ്റ്റ് പോലുമെടുക്കാതെ വന്നതല്ലേ, അതുകൊണ്ടാവും... " എന്തെങ്കിലും കഴിക്കാൻ എടുക്കട്ടെ... " ഇപ്പോൾ ഒന്നും വേണ്ട കുറച്ചുനേരം ഒന്നു കിടന്നാൽ മതി, ആ ഫാൻ ഇട്ടിട്ട് താൻ ആ കതക് ചാരിയേക്കു... ഞാൻ കുറച്ചുനേരം കിടക്കട്ടെ, അവന്റെ അവസ്ഥ ശരിയല്ലന്ന് തോന്നിയതുകൊണ്ട് തന്നെ അവനെ ശല്ല്യപെടുത്തണ്ട എന്ന് കരുതി ഫാൻ ഇട്ടതിനുശേഷം പുറത്തേക്കിറങ്ങി അവൾ വാതിൽ ചാരിയിരുന്നു... പെട്ടെന്ന് അവന് എന്താണ് സംഭവിച്ചത് എന്ന ഒരു ആധി അവളിൽ നിലനിന്നു... " മോൻ എവിടെ മോളെ...? അവൾക്ക് അരികിലേക്ക് വന്നു കൊണ്ട് സരോജിനി ചോദിച്ചു, " കണ്ണേട്ടന് ഒരു തലവേദന പോലെ, ": എന്തുപറ്റി മരുന്നു വല്ലതും കൊടുക്കാരുന്നില്ലേ നിനക്ക്...? ഒന്നും വേണ്ട,കുറച്ചുനേരം കിടന്നാൽ മതിയെന്നാണ് പറഞ്ഞത്... "എങ്കിൽ പിന്നെ കിടക്കട്ടെ... ശല്യപ്പെടുത്തേണ്ട, ഇവിടെ സൗകര്യങ്ങളൊന്നും ഇഷ്ടം ആയിട്ട് ഉണ്ടാവില്ല... " അങ്ങനെയൊന്നുമില്ല അമ്മേ... അവളുടെ മനസ്സ് നിറയെ അവന് എന്താണെന്നുള്ള ആദി മാത്രമായിരുന്നു.... അമ്മയോടെ അത്രയും പറഞ്ഞു അവൾ മുറിക്കകത്തേക്ക് കയറി... കണ്ണുകളടച്ച് ഇടം കയ്യ് കണ്ണിൽ ചേർത്തുവച്ചു കിടക്കുകയാണവൻ... മനസ്സ് പ്രക്ഷുബ്ധമാണ് എന്ന് മിഥുന് തോന്നിയിരുന്നു.... നെഞ്ചിൽ ഒരു വല്ലാത്ത ഭാരം പോലെ... " കണ്ണേട്ടാ ഞാൻ ബാം ഇട്ടു തരട്ടെ.... അല്ലെങ്കിൽ മരുന്ന് കഴിക്ക്.... മുടിയിൽ തലോടി കൊണ്ട് അവൾ ചോദിച്ചു...

" വേണ്ട...! നമുക്ക് പോയാലോ..? "പെട്ടന്നോ...? മാത്രം അല്ല ഇത്രയും വയ്യാതെ ഇരിക്കുമ്പോൾ എങ്ങനെ ഡ്രൈവ് ചെയ്യാ, " സാരമില്ല.... കൂടുതൽ വയ്യാതായാൽ ചിലപ്പോൾ പോകാൻ പറ്റില്ല... എനിക്ക് നാളെ ഡബ്ബിങ് ഉണ്ട്, ഇവിടുന്ന് പോകാൻ ഒരുപാട് ലേറ്റ് ആവും.... അല്ലെങ്കിൽ താൻ ഇന്നിവിടെ നിൽക്ക്, ഞാൻ നാളെ ഡബ്ബിങ് കഴിഞ്ഞു തന്നെ കൂട്ടിക്കൊണ്ടുപോകാൻ വരാം.... തനിക്ക് വീട്ടിൽ നിന്ന് കൊതിതീർന്നില്ലന്ന് തോന്നുന്നു.... ഒരു നിമിഷം അവൾ ഒന്നും മിണ്ടിയില്ല... " കുറച്ചുദിവസം എന്നിൽ നിന്ന് അകന്നപ്പോൾ കണ്ണേട്ടന് എന്റെ സാന്നിധ്യം ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ...? ചോദ്യത്തിനൊപ്പം അവളുടെ മിഴികൾ നിറഞ്ഞിരുന്നു... ഒരു നിമിഷം അവൻ വല്ലാതെ ആയി.... അവൻ പെട്ടെന്ന് ചാടി എഴുന്നേറ്റു, അവളുടെ മുഖത്തേക്ക് നോക്കി... വിഷമം തിരതല്ലി നിൽക്കുകയാണ്, തന്നെ കണ്ട ആഹ്ളാദത്തിൽ ഓടിവന്ന് പെണ്ണാണ്, തന്നിൽ നിന്ന് എന്തൊക്കെയോ അവൾ പ്രതീക്ഷിച്ചിട്ടുണ്ടാകും... ഒരു ആലിംഗനം പോലും തിരികെ നൽകാൻ സാധിച്ചില്ല... രാവുകളിൽ ഘടികാര സൂചികളെ പഴിച്ചു നിദ്രയെ പുൽകിയവൾ ആയിരിക്കാം... തന്റെ വാക്കുകളെ അവൾ വല്ലാതെ തെറ്റിദ്ധരിച്ചു തുടങ്ങിയെന്ന് അവന് മനസ്സിലായിരുന്നു, ഈ ദിവസങ്ങളിൽ തന്നെ മാത്രം കനവുകളിൽ നിറച്ചവൾ... " എന്താടാ ഇത്... എന്താ ഈ പറയുന്നേ.... അങ്ങനെയാണോ ഞാൻ ഉദ്ദേശിച്ചത്.... താഴ്ന്ന് പോയ കവിൾ അവൻ ഉയർത്തി....

" ഞാനിവിടെ വന്നപ്പോൾ തന്നെ വല്ലാണ്ട് ടൈയർഡ് ആയിപോയി, കുറച്ചു നേരം കൂടി കഴിഞ്ഞ് ചിലപ്പോൾ എനിക്ക് പോകാൻ പറ്റാത്ത പോലെ ആയിപ്പോകും... അപ്പോൾ തനിക്ക് ബുദ്ധിമുട്ടാകും...ലോങ്ങ്‌ ഡ്രൈവ് ചെയ്യണം എന്നുള്ളതുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞത്... അവൻ അവളുടെ മുഖത്ത് തലോടിക്കൊണ്ട് പറഞ്ഞു.... " ഇവിടെ നിൽക്കാൻ ആണോ രാവിലെ മുതൽ ഞാൻ കണ്ണേട്ടനെ നോക്കിയിരുന്നത്.... കണ്ണേട്ടന്റെ അരികിൽ വന്നിരുന്നു ഇത്രയും ദിവസത്തെ കാര്യങ്ങളൊക്കെ സംസാരിക്കാൻ, കണ്ണേട്ടന്റെ അരികിൽ ഇങ്ങനെ ചേർന്നിരിക്കാൻ, ഒന്നു മുറുക്കി കെട്ടി പിടിക്കാൻ അതിനൊക്കെ വേണ്ടി കാത്തിരുന്നത്... ആ എന്നോട് കണ്ണേട്ടൻ ഇപ്പോൾ ഇവിടെ നിന്നോളാൻ പറഞ്ഞത്.... പരിഭവത്തോടെ പറഞ്ഞവൾ.. " നിന്നെ ഒന്ന് കാണാനും വാരിപ്പുണരാൻ വേണ്ടിയല്ലേ വീട്ടിൽ പോലും കയറാതെ ഞാൻ ഓടി വന്നത്.... അല്ലെങ്കിൽ ഇത്രയും ദൂരം യാത്ര ചെയ്ത് ഞാൻ വരുമായിരുന്നോ..? നീ പറഞ്ഞ ഫീലിംഗ് ഒക്കെ തന്നെയാണ് എനിക്കും ഉള്ളത്... അതുകൊണ്ട് ആണ് ഓടിക്കിതച്ച് ഞാൻ വന്നത്, പിന്നെ ഞാൻ ഒക്കെയല്ല എന്ന് തോന്നിയത് കൊണ്ട് പോകാം എന്ന് പറഞ്ഞത്.... ഇന്ന് വരാൻ തനിക്ക് താൽപര്യമില്ലെങ്കിൽ ഇന്നുകൂടി നിന്നോളം പറഞ്ഞതാ, അത് ഒരിക്കലും തന്റെ സാന്നിധ്യം എനിക്ക് ബുദ്ധിമുട്ട് ആയതുകൊണ്ടല്ല, തന്റെ സന്തോഷത്തിന് പ്രാധാന്യം നൽകി പറഞ്ഞതാ... " എന്റെ സന്തോഷം കണ്ണേട്ടന്റെ അരികിൽ അല്ലേ...?

" താൻ ഇത്രയേ ഉള്ളൂ..? " ചില കാര്യങ്ങൾ ഒക്കെ എനിക്ക് വല്ലാതെ ഫീൽ ചെയ്യും... " ഓഹോ... ഇപ്പൊൾ എന്താ വേണ്ടത്, ഒന്ന് കെട്ടിപ്പിടിക്കണം പിന്നെ ഇത്രയും ദിവസത്തെ കാര്യങ്ങൾ പറയണം... ഇത്രയും മതിയോ അതോ അതിനപ്പുറം എന്തെങ്കിലും വേണോ...? അല്ലെങ്കിൽ അതൊക്കെ വീട്ടിൽ ചെന്നിട്ട് ആകാമല്ലോ അവളുടെ കാതിൽ ഒരു കുസൃതി പോലെ അവൻ പറഞ്ഞു..... "ആ പരിഭവം നമ്മുക്ക് ഇപ്പോൾ തന്നെ തീർക്കാം.. ഒറ്റവലിക്ക് തന്നെയവളെ നെഞ്ചിലേക്ക് ചേർത്തു പിന്നെ കട്ടിലിൽ അവളെ യും കൊണ്ടോന്നും മറിഞ്ഞു, " കണ്ണേട്ടാ, വയ്യാതെ ഇരിക്കുമ്പോൾ.... "നിന്റെ പിണക്കം മാറ്റിയിട്ടേ ഉള്ളു ബാക്കി ഒക്കെ... ചെറുചിരിയോടെ അവളുടെ മുഖത്ത് വിരലുകൾ ഓടിച്ചവൻ പറഞ്ഞു... " ഒന്ന് പോയെ കണ്ണേട്ടാ, എനിക്ക് ഒരു പിണക്കവും ഇല്ല... " അതുകേട്ടാൽ മനസ്സിലാവും... എഴുനേൽക്കാൻ തുടങ്ങിയതും അവൻ ഒരിക്കൽ കൂടി അവളെ വലിച്ചു തന്നിലേക്ക് ചേർത്തു, " മര്യാദക്ക് കിടന്ന എന്നെ ഓരോന്നൊക്കെ പറഞ്ഞ് പ്രകോപിപ്പിച്ചത് നീ, എന്നിട്ട് ഇപ്പോൾ എഴുന്നേറ്റ് പോവാണോ...? കിടക്കെടി അവിടെ....! ഒരുപാട് ദിവസത്തെ സ്നേഹം തരാൻ ഉണ്ട്... അതുകൊണ്ടാ ചോദിച്ചത് നമുക്ക് വീട്ടിലേക്ക് പോയാലോന്ന്.... ഇവിടെ ഒരു പ്രൈവസി ഇല്ല, അവളുടെ ചെവിയിൽ ഇക്കിളി കൂട്ടി അവൻ പറഞ്ഞു.. " നമുക്ക് എന്ന് അല്ലല്ലോ പറഞ്ഞത്, ഒറ്റക്ക് പോവാണ് എന്ന് അല്ലേ... അവൾ പരിഭവം പറഞ്ഞു... " അതാണോ എന്റെ കൊച്ചിനെ ചൊടിപ്പിച്ചത്..

. ഞാൻ ആ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു, സോറി.... " ഞാൻ ബാം ഇട്ട് തരട്ടെ... ഏറെ സ്നേഹത്തോടെ അവന്റെ തലമുടിയിഴകളിൽ വിരലോടിച്ചവൾ ചോദിച്ചു... " വേണ്ട.... ഒരു ഉമ്മ തന്നാൽ മതി..., ഒരു കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവന്റെ മുഖം കൈകുമ്പിളിൽ എടുത്തു നെറ്റിയിൽ ഒരു ചുംബനം നൽകി അവൾ... പിന്നീട് കവിളിലും ചുണ്ടിലും നാസികയിലും ഇമയിലുമൊക്കെയായി അത് നിറഞ്ഞുനിന്നു... ഒന്നും മിണ്ടാതെ അവളുടെ മടിത്തട്ടിൽ അവൻ കിടന്നു, വയറിലേക്ക് മുഖം അടുപ്പിച്ച് രോമങ്ങളാൽ കുസൃതി കാണിച്ചു... ഒന്നു പുളഞ്ഞു എങ്കിലും അവൾ തന്റെ നീളൻ വിരലുകളാൽ അവന്റെ മുടിയിഴകളിൽ തലോടിയിരുന്നു... ഏതൊ ഒരു ഓർമ്മയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു, അവൾ കാണാതെ വ്യക്തമായി അവനത് ഒളിപ്പിച്ചു... ഒരു കടൽ ഉള്ളിൽ ഉണ്ടെങ്കിലും അവളുടെ സ്നേഹത്തിന് അപ്പുറം മറ്റൊന്നും ആ നിമിഷം അവന് വലുതായിരുന്നില്ല.... "' മരുന്ന് കഴിച്ചാലോ... " വേണ്ട കുറവുണ്ട്... " ഞാനൊരു കാര്യം പറയട്ടെ കണ്ണേട്ടാ... " ഒന്നോ പത്തോ പറ... " കണ്ണേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞു വയ്യാതെ ആയിട്ടുകൂടി അമ്മ എന്തൊക്കെയോ ഉണ്ടാക്കി, ഭക്ഷണം കഴിക്കാതെ പോകരുത്, ഒരുപാടൊന്നും കഴിക്കേണ്ട കുറച്ചു കഴിച്ചാൽ മതി... പക്ഷേ അത് കഴിച്ചില്ലെങ്കിൽ അമ്മയ്ക്ക് വിഷമാകും... അമ്മ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ്... ഞാൻ ചില കാര്യങ്ങൾ ഒക്കെ ഭയങ്കര സെൻസിറ്റീവ് ആണ് അതുകൊണ്ട് പറയുന്നത്,

" ചില കാര്യങ്ങൾ അല്ല എല്ലാ കാര്യങ്ങളിലും താൻ ഭയങ്കര സെൻസിറ്റീവാണ്... എനിക്കറിയില്ലേ.... അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാതെ ഞാൻ ഇവിടുത്തെ പോകുമെന്ന് തനിക്ക് തോന്നുന്നുണ്ടോ...? " നമ്മൾ അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് ബാക്കി ഉണ്ടെങ്കിൽ അത് പൊതിഞ്ഞു എടുത്തിട്ട് പോകും പോരേ...? അവളൊന്നു ചിരിച്ചു.. " എങ്കിൽ എന്റെ മോള് ചെന്ന് ഏട്ടന് ഭക്ഷണം എടുക്ക്... അപ്പോഴേക്കും ഞാൻ വരാം, പിന്നെ ഒന്ന് രണ്ടാഴ്ച മാറിനിന്ന് അതിന് ഇത്രയും കോമ്പൻസേഷനു ഇത് ഒന്നും പോരാ... " ഓ സാർ.... ശരിയാക്കാം... ചിരിയോടെ അവൾ പറഞ്ഞു. പുറത്തേക്ക് പോയപ്പോൾ അവൻ പെട്ടെന്ന് ഫോൺ എടുത്തു, സനൂപിന്റെ നമ്പർ ഡയൽ ചെയ്തു... ഒന്നുരണ്ടു റിങ്ങിന് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്, " പറയടാ... നിന്നെ എനിക്ക് അത്യാവശ്യമാണ് ഒന്ന് കാണണം ", എന്താടാ ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്... നീ വൈകുന്നേരം 7 മണി ആകുമ്പോൾ നമ്മുടെ ക്ലബ്ബിലേക്ക് വന്നാൽമതി... " ശരി.. നീ ഇറങ്ങുമ്പോൾ വിളിച്ചാൽ മതി... ഫോൺ വെച്ചതും വരുത്തിവെച്ച ഒരു ചിരിയോടെ അവൻ പുറത്തേക്ക് പോകാൻ തയ്യാറായി, ഉള്ളിൽ ഒരു കനൽ എരിയുമ്പോഴും.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story