വേനൽമഴ...🍂💛: ഭാഗം 73

venal mazha

രചന: റിൻസി പ്രിൻസ്‌

മിഥുന് പൊട്ടികരഞ്ഞു .. ആ കണ്ണുനീർ സനൂപിന് കാണിച്ചു കൊടുത്തു അവന്റെ പ്രിയപ്പെട്ടവളെ നഷ്ടമാകരുത് എന്ന് മാത്രമാണ് അവൻ അപ്പോൾ ചിന്തിച്ചത് എന്ന്.. " നീ ഒന്ന് സമാധാനപ്പെടു മിഥുനെ... അത്രയ്ക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല, ഒന്നാമത്തെ കാര്യം ഇതൊന്നും സരയുവിന് അറിയില്ലല്ലോ, നമുക്ക് രണ്ടുപേർക്കും അല്ലാതെ മറ്റാർക്കും ഇതൊന്നും അറിയില്ല.... സരയു ഇത് അറിയാൻ പോകുന്നില്ല, " അത് സത്യം ആയിരിക്കാം പക്ഷെ അത് ഞാൻ അവളോട് ചെയ്യുന്ന ഒരു തെറ്റ് തന്നെയല്ലേടാ..? അവളോട് ഞാൻ ഇക്കാര്യത്തെ കുറിച്ച് പറയേണ്ടത് അത്യാവശ്യം അല്ലേ മച്ചാ, ആരുടെയെങ്കിലും നാവിൽ നിന്ന് സരയു അത് അറിഞ്ഞാൽ ഞാൻ കുറ്റക്കാരൻ ആവില്ലേ...? അവൻ തല കുടഞ്ഞു.. " മറ്റാരുടെയെങ്കിലും എന്നാൽ പറഞ്ഞു ഇത് നിന്നെ കൂടാതെ അറിയാവുന്നത് എനിക്ക് മാത്രമാണ്, ഞാൻ ഒരു സരയുവിനോട് പറയുമെന്ന് നിനക്ക് സംശയമുണ്ടോ..? " നിനക്ക് മാത്രമല്ല സനൂപ് ഇത് അറിയാവുന്നത് ഭരത് മാസ്റ്റർക്ക് അറിയാല്ലോ... " അയാൾ ഇപ്പൊൾ ചെന്നൈയിൽ അല്ലേ...? അവിടുന്ന് നിന്റെ ഭാര്യയോട് ഇത് പറയാൻ വേണ്ടി അയാൾ ഇവിടേക്ക് വരില്ല, " ഏതെങ്കിലും വിധത്തിൽ അവൾ അറിഞ്ഞാലോ...?

കൊച്ചു കുട്ടികളെ പോലെ അവൻ ചോദിച്ചു.. " ഇനി അറിഞ്ഞാലും പ്രശ്നമൊന്നും ഉണ്ടാവില്ലഡാ, സരയുവിന്റെ സ്നേഹത്തിൽ നിനക്ക് പൂർണ വിശ്വാസം ഉണ്ടെങ്കിൽ ഇന്ന് തന്നെ നീ എല്ലാം സരയുവിന്നോട് തുറന്നു പറയുക, " എനിക്കറിയില്ല...! അവൾ എങ്ങനെ റിയാക്ട് ചെയ്യുന്നതെന്ന്... " അവൾ നിന്നെ ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നുണ്ടെങ്കിൽ എന്ത് പ്രശ്നങ്ങൾ ഉണ്ട് എങ്കിലും നിന്നെ വിട്ട് പോകില്ല... ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം ഒരു പിണക്കം കാണിച്ചേക്കാം, അല്ലാതെ പൂർണ്ണമായും നിന്നിൽ നിന്നും അവൾ ഒരു യാത്രയ്ക്കൊരുങ്ങില്ല... " ആ ചെറിയ അകലം പോലും എനിക്ക് സഹിക്കാൻ കഴിയില്ല സനൂപ്.... മിഥുൻ തകർന്ന പോലെ പറഞ്ഞു... " അങ്ങനെയാണെങ്കിൽ നീ തൽക്കാലം ഇക്കാര്യത്തെപ്പറ്റി സരയുവിനോട് പറയേണ്ട.. അവൾ ഒന്നും അറിയാൻ പോകുന്നില്ല, ഇനി അവൾ അറിയേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അപ്പോൾ നമുക്ക് അതിനെപ്പറ്റി വിശദമായി ആലോചിക്കാം... ഇപ്പോൾ നീ ഈ കാര്യമോർത്ത് ടെൻഷൻ അടിച്ചിട്ട് യാതൊരു കാര്യവുമില്ല, ആവും വിധം ഒക്കെ അവൻ അവളെ ആശ്വസിപ്പിച്ചു. " എങ്കിലും എനിക്ക് ഒരു സമാധാനവുമില്ലഡാ...

എന്തോ കള്ളത്തരം ചെയ്യുന്നതുപോലെ അവളോട് ഒക്കെ ഒളിപ്പിച്ചുവയ്ക്കുതോറും എന്റെ മനസ്സ് വല്ലാതെ.... ഒരു വലിയ കള്ളത്തിന്റെ ഗോപുരം അവൾക്ക് മുൻപിൽ ഞാൻ സൃഷ്ടിക്കുന്നത് പോലെ... അവളോട് ഒന്നും ഞാൻ മറച്ചുവെച്ചിട്ടില്ല, ശിഖയുടെ കാര്യങ്ങൾ പോലും എല്ലാം പറഞ്ഞിട്ടുണ്ട്... ഞാനും ശിഖയും അകലാനുള്ള കാരണം വരെ, " മിഥുനെ, എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാൻ പറ്റില്ല.. അത് എത്ര സ്നേഹം ഉള്ളവരാണ് എങ്കിലും, നമുക്ക് മാത്രം അറിയാവുന്ന എന്തെങ്കിലുമൊക്കെ രഹസ്യങ്ങൾ നമുക്ക് ഉള്ളിൽ ഉണ്ടാകും, ഒരിക്കലും നമ്മൾ പൂർണ്ണമായും മറ്റുള്ളവരോട് എല്ലാ കാര്യങ്ങളും തുറന്നു പറയാറില്ല.. അതിനു ആർക്കും സാധിക്കില്ല, എല്ലാ കാര്യങ്ങളും സരയുവിനോട് തുറന്നു പറഞ്ഞു നീ, എന്നിട്ട് സരയുവിന്റെ സഹോദരൻ ആണെന്ന് അറിയാഞ്ഞിട്ട് പോലും ഈ കാര്യത്തെക്കുറിച്ച് സരയുവിനോട് ഒരിക്കൽ എങ്കിലും നീ സംസാരിച്ചിട്ടുണ്ടോ.? അതിന് കാരണം എന്താ..? അവൾക്കു മുൻപിൽ മോശക്കാരൻ ആകുമോ എന്ന നിന്റെ ഭയം. അതുകൊണ്ടല്ലേ..? എല്ലാവരും അങ്ങനെയാണ് നല്ല കാര്യങ്ങളും അല്ലെങ്കിൽ നമുക്ക് സഹതാപം കിട്ടുന്ന കാര്യങ്ങൾ മാത്രമേ നമ്മൾ സ്നേഹിക്കുന്നവരോട് പറയു,

നമ്മളെ കുറിച്ചുള്ള മോശം കാര്യങ്ങൾ ഒരിക്കലും നമ്മൾ മറ്റൊരാളോട് പങ്കുവയ്ക്കില്ല, അത് ആരുടേയും കുഴപ്പമല്ല, " നീ എന്ത് പറഞ്ഞു വരുന്നത്..? സരയു എന്നെ സ്നേഹിക്കാൻ വേണ്ടി ഞാൻ സഹതാപം ഉണ്ടാക്കുന്ന കുറെ കാര്യങ്ങൾ പറഞ്ഞുവെന്നോ...? "അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ല. ഇല്ലാത്ത കാര്യങ്ങളെ പറ്റി ചിന്തിക്കേണ്ട നീ, കൂടുതൽ ബോദഡ് ആവണ്ട... ഞാൻ നിന്നെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാ... ഏതായാലും ഇപ്പോൾ നീ തൽക്കാലം സമാധാനമായിരിക്കൂ, സരയു അറിയാനുള്ള യാതൊരു മാർഗ്ഗങ്ങളും ഇല്ല... ഇനി അവൾ അറിയുകയാണെങ്കിൽ നമുക്ക് അതിന്റെ ബാക്കി കാര്യങ്ങൾ നോക്കാഡാ... ഇത്രത്തോളം നിന്നെ സ്നേഹിക്കുന്നവൾ ഒരിക്കലും ഈ ഒരു കാര്യത്തിന് പേരിൽ നിന്നിൽ നിന്ന് അകലില്ല... "അവൾ അകലില്ല എന്ന് മറ്റാരെക്കാളും എനിക്ക് ഉറപ്പാണ്, നിന്നോട് ഒരു സ്നേഹവും ഇല്ലാത്ത കാലത്ത് പോലും നീയല്ലാതെ മറ്റൊരു പുരുഷൻ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് എന്റെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്, അങ്ങനെയുള്ള ഒരു പെൺകുട്ടി മനസ്സും തന്ന് നിന്നെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും നിന്നിൽ നിന്നും അകന്നു പോകില്ല, സനൂപ് പറഞ്ഞു..

" അവൾ അകന്നു പോകില്ലന്ന് എനിക്ക് ഉറപ്പാ, ജീവനുതുല്യം സ്നേഹിച്ചവൾക്ക് ആ സ്നേഹത്തിൽ ഒരു കളങ്കം അനുഭവപ്പെടില്ല. അതെനിക്ക് സഹിക്കാൻ പറ്റില്ല, അതാ ഞാൻ പറഞ്ഞത്, ഇതൊക്കെ സരയു അറിഞ്ഞാലല്ലേ, അതുകൊണ്ട് നീ സമാധാനമായിട്ട് ഇരിക്ക്, ഇപ്പോൾ ഒന്നും അറിഞ്ഞഭാവം കാണിക്കേണ്ട, ഭാവമാറ്റം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും... അങ്ങനെയാണ് സ്നേഹിക്കുന്ന ആളുടെ മുഖം ഒന്ന് മാറിയാൽ അവർക്ക് മനസ്സിലാകും... അവരുടെ ഒരു മൂളലിൽ കൂടി പോലും... " അതേടാ രാവിലെ എന്നോട് ചോദിച്ചു,എന്താ കണ്ണേട്ടന് പറ്റിയതെന്ന്.. "അതാ പറഞ്ഞത് ഇനി അവൾക്ക് മുൻപിൽ പോകുമ്പോൾ എല്ലാ വിഷമങ്ങളും മാറ്റി ആ പഴയ മിഥുൻ ആയി വേണം ചെല്ലാൻ... അവൾക്ക് യാതൊരു സംശയത്തിനും ഇട കൊടുക്കേണ്ട, സന്തോഷിക്കേണ്ട സമയം ആണ് ഇത്.. നഷ്ടം ആയ ജീവിതം വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്, ചേമ്പില തുമ്പിലെ വെള്ളം പോലെ ഊർന്നു പോയ ജീവിതം തിരിച്ചു പോകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, ആ ജീവിതം നീ പൊന്നുപോലെ സൂക്ഷിക്കണം.. " നിന്നോട് സംസാരിച്ചപ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം... അവളെ വീട്ടിൽ ഒറ്റയ്ക്ക് ആക്കിയാണ് ഞാൻ നേരെ ഇങ്ങോട്ട് പോന്നത്,

എന്നാ ഞാൻ പോട്ടെ.. അവന്റെ വാക്കുകളിൽ ആവേശം നിറഞ്ഞു... എത്രത്തോളം സരയുവിനെ അവൻ സ്നേഹിക്കുന്നുണ്ടെന്ന് ഈ ഒരു സംഭാഷണത്തിൽ നിന്ന് തന്നെ വ്യക്തമായി സനൂപിനെ മനസ്സിലായിരുന്നു... അവൾ പോകുന്നതല്ല അവളുടെ സ്നേഹത്തിന്റെ അളവ് കുറയുമെന്ന ഭയമാണ് അവനെ അലട്ടുന്നത് എന്നും മനസ്സിലായി... അത്രത്തോളം അവളുടെ സ്നേഹത്തിൽ അവൻ സ്വാർത്ഥനാണ് ഇരുവരും തമ്മിൽ നന്നായി ജീവിക്കണം എന്ന് തന്നെയാണ് മനസ്സിൽ ആഗ്രഹിച്ചത്.. നല്ല സുഹൃത്ത് എന്ന നിലയിൽ അത് മാത്രമേ അപ്പോൾ സനൂപിന് സാധിക്കുമായിരുന്നുള്ളൂ... ഉള്ളിൽ നാമ്പിട്ട മോഹത്തെ മിഥുന്റെ വെളിപ്പെടുത്തലോടെ തന്നെ നുള്ളിക്കളഞ്ഞു, എങ്കിലും പിന്നീട് പ്രാർത്ഥിച്ചത് മുഴുവൻ അവർക്ക് നല്ലൊരു ദാമ്പത്യ ജീവിതം നൽകണമെന്നായിരുന്നു.... ഒരുപാട് വേദനകൾ സഹിച്ചത് നേരിട്ട് കണ്ടിട്ടുള്ളതാണ്... താനടക്കമുള്ള സുഹൃത്തുക്കൾക്ക് എന്നും അവൻ ഒരു സഹായമായിരുന്നു, സ്വന്തം ജീവിതം പോലും നോക്കാതെ എല്ലാവരെയും സഹായിച്ചിട്ടുള്ളവൻ, തിരികെ വീട്ടിലേക്ക് ചെന്നപ്പോഴും അരുന്ധതിയോടെ സംസാരിച്ചതിനുശേഷം മിഥുനെ തന്നെ കാത്തിരിക്കുകയായിരുന്നു സരയു...

അവൻ മുറിയിലെത്തിയതും പരിഭവത്തോടെ ഇരിക്കുന്നവളുടെ മുഖമാണ് അവനെ വരവേറ്റത്... അവളുടെ മുഖത്തേക്ക് നോക്കാൻ കുറ്റബോധം തന്നെ അനുവദിക്കുന്നില്ലെന്ന് അവനു തോന്നിയിരുന്നു, എങ്കിലും വരുത്തിത്തീർത്ത ഒരു ചിരിയോടെ അവൻ കരയിലേക്ക് നടന്നവൻ, " എവിടെ പോയതാ കണ്ണേട്ടൻ, ഞാൻ വിളിച്ചിട്ട് എടുത്തില്ലല്ലോ കണ്ണേട്ടൻ... എന്തൊക്കെയോ മാറ്റം, വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു... എന്തെങ്കിലും ടെൻഷൻ ഉണ്ടോ...? എന്നോട് പറയാൻ പറ്റുന്നത് ആണെങ്കിൽ പറ..? കണ്ണേട്ടൻ മൂടി കെട്ടിയിരിക്കുന്നത് കണ്ടിട്ട് എനിക്ക് ഒരു സന്തോഷമില്ല, " ഒന്നുമില്ലഡാ... ഞാൻ പറഞ്ഞില്ലേ ഷൂട്ടിങ്ങിന്റെ കുറച്ച് തിരക്ക്... ഇടക്ക് സെറ്റിൽ വച്ച് ഒരു ആർട്ടിസ്റ്റിന് ചെറിയൊരു അപകടം പറ്റിയിരുന്നു, അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു.. അത് ഞാൻ ഇടയ്ക്ക് ഹോസ്പിറ്റലിലേക്ക് പോയത്, ഇപ്പോൾ ഞാൻ ഓക്കേ ആണ്... "അതാണോ..? കുഴപ്പം അയാൾക്ക് ഇപ്പോൾ അല്ലേ..? ഞാൻ വിചാരിച്ചു വന്നിട്ട് കണ്ണേട്ടൻ എന്നോട് അധികമൊന്നും സംസാരിച്ചില്ല, " ഇനിയങ്ങോട്ട് നിന്നോടല്ലേ സംസാരിക്കാൻ പോകുന്നത്...? ഈ രാത്രി എന്റെ മോൾക്ക് വേണ്ടി ഞാൻ മാറ്റിവച്ചിരിക്കുകയാണ്...

അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് പ്രണയത്തോടെ അവൻ പറഞ്ഞു, " ഒരു രാത്രി മാത്രമേ ഉള്ളൂ...? ഒരു കുസൃതിയോടെ അവൾ ചോദിച്ചു, " പോരേ..? " പോര... " പിന്നെന്തു വേണം.... അവളുടെ തോളിലൂടെ കൈയിട്ട് അവളെ തന്നോട് ചേർത്തു പിടിച്ച് അവൻ ചോദിച്ചു... " ഒരായിരം രാത്രിയും പകലും എനിക്ക് വേണം, കണ്ണേട്ടന് ഇങ്ങനെ നോക്കിയിരിക്കുവാൻ വേണ്ടി മാത്രം... ഏറെ പ്രണയത്തോടെ അത് പറഞ്ഞ് തന്റെ നെഞ്ചിലേക്ക് ചാഞ്ഞവളെ ഒരു കൈയ്യാൽ അവൻ തഴുകി... "കണ്ണേട്ട... ഏറെ പ്രണയത്തോടെ ഒരു വിളി... "എന്തോ.... ഒരു നിസ്വനം പോലെ മറുപടി... "എനിക്ക് സ്നേഹിക്കപെടാൻ തോന്നുന്നു.... ആർദ്രമായി അവൾ പറഞ്ഞു... "എനിക്കും... കൊഞ്ചി അവനും മറുപടി കൊടുത്തു.... അവളുടെ മുടി വകഞ്ഞുമാറ്റി ആ കഴുത്തിലേക്ക് ചുംബനമേകാൻ തുടങ്ങിയ നിമിഷം അവന്റെ കാതിലൊരു നിസ്സഹായനായി ചെറുപ്പക്കാരന്റെ ജീവന് വേണ്ടിയുള്ള ശബ്ദം അലയടിച്ചു..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story