വേനൽമഴ...🍂💛: ഭാഗം 75

venal mazha

രചന: റിൻസി പ്രിൻസ്‌

പെട്ടന്നാണ് മുറ്റത്തൊരു വാഹനത്തിന്റെ ഇരമ്പൽ കേട്ടത്, പെട്ടെന്ന് അവൻ പുറത്തേക്ക് നോക്കി, കോളിംഗ് ബെൽ അടിച്ചതും വാതിൽ തുറന്നു നോക്കിയപ്പോൾ മുൻപിൽ നിൽക്കുന്ന വ്യക്തിയെ കണ്ടു അവൻ അമ്പരന്നു.. കാലുകൾ പോലും ശരിയ്ക്ക് ഉറയ്ക്കാതെ ആണ് അവൻ വാതിൽ തുറന്ന് നിന്നത്, അവളുടെ മുഖത്തേക്ക് ഒരു നിമിഷം സൂക്ഷിച്ചു നോക്കിയിരുന്നു ശിഖ, "എന്താ ഈ സമയത്ത് താൻ..? കുഴഞ്ഞ വാക്കുകൾ എന്ന രീതിയിലാണ് അവൻ ചോദിച്ചത്, "ഞാൻ എത്തിയ സമയം തീരെ ശരിയല്ലന്ന് തോന്നുന്നു... സനൂപ് നല്ല ഫോമിൽ ആണല്ലോ... പ്രത്യേകമായ വശ്യത നിറഞ്ഞ ചിരിയോടെ ശിഖ പറഞ്ഞു, " അതെ ഞാൻ ഇപ്പോൾ ഓക്കേ അല്ല, എന്താണെങ്കിലും നാളെ കാലത്ത് വന്നാൽ മതി... "നോ സനൂപ് ഞാൻ ഇന്ന് വൈകുന്നേരം പാരിസിലേക്ക് പോവാണ്, അതിനു മുൻപ് ഒന്നു കാണാൻ വേണ്ടി വന്നതാ... ഏറെ ഭവ്യതയോടെ പറഞ്ഞു.. " എന്താ ഇപ്പോൾ എന്നെ കാണാനും മാത്രമുള്ള അത്യാവശ്യം നിങ്ങൾക്ക്...? താൽപര്യമില്ലാതെ അവൻ ചോദിച്ചു... "ഫ്രാങ്ക് ആയി പറഞ്ഞാൽ, ഞാനും മിഥുനും തമ്മിലുള്ള പ്രശ്നം അറിയാല്ലോ... എനിക്ക് മിഥുനെ ഇപ്പോഴും ഇഷ്ടമാണ്, അവന്റെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി വന്നു എന്നത് എനിക്ക് ആക്സെപ്റ്റ് ചെയ്യാൻ പോലും പറ്റുന്നില്ല... പരമാവധി സങ്കടത്തിൽ അവൾ പറഞ്ഞു..!

" അതൊക്കെ നിങ്ങളുടെ കാര്യമാണ്..! നിങ്ങൾ പരസ്പരം സംസാരിക്കേണ്ട കാര്യം, അതിലേക്ക് എന്തിനാ എന്നെ വലിച്ചിടുന്നത്...! എനിക്കറിയാം ഇതിന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നത് സനൂപിനെ ആണെന്ന്, പണ്ടെ അങ്ങനെയായിരുന്നല്ലോ, എനിക്ക് തോന്നിയിട്ടുണ്ട് എന്നെക്കാൾ കൂടുതൽ എന്നും മിഥുൻ ഇംപോർട്ടൻസ് തന്നിട്ടുള്ളത് സനൂപിന് ആയിരുന്നുവെന്ന്... അത് സത്യവുമായിരുന്നു, എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് തന്നോട് ആണല്ലോ, മിഥുന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വേണമെങ്കിൽ തന്നെ വിളിക്കാം... " ശിഖ വന്ന കാര്യം പറഞ്ഞിട്ട് പോകു, ഞാൻ പറഞ്ഞില്ലേ ഞാൻ വല്ലാതെ ടയർഡ് ആണ്, അതിന്റെ കൂടെ കുറച്ച് ഡ്രിങ്ക്സും കഴിച്ചിട്ടുണ്ട്.. എനിക്ക് ഒന്ന് കിടക്കണം, സമാധാനമായി കിടന്നുറങ്ങണം അതിനു വേണ്ടി ആയിരുന്നു ഇതൊക്കെ... " ഓ സോറി...! ഒരുപാട് സമയം സനൂപിനെ ഡിസ്റ്റർബ് ചെയ്യണം എന്ന് ഞാനും ആഗ്രഹിക്കുന്നില്ല, ഞാൻ വളരെ പെട്ടെന്ന് തന്നെ പൊയ്ക്കോളാം, കുറച്ചു കാര്യങ്ങൾ പറഞ്ഞതിനുശേഷം... എനിക്ക് മിഥുനെ വേണം സനുപ്..അതിനുവേണ്ടി ഞാൻ എന്തു ചെയ്യാം, മിഥുന്റെ ഭാര്യയാണെന്ന് പറഞ്ഞു നിൽക്കുന്ന അവൾക്ക് എന്താ കൊടുക്കേണ്ടത് പണം ആണോ അതോ സ്വർണ്ണമോ സ്ഥലമോ അങ്ങനെ എന്ത് വേണമെങ്കിലും ഞാൻ നൽകാം..?

പകരം എനിക്ക് മിഥുനെ തിരികെ വേണം. ഞാൻ അത്രയ്ക്ക് സ്നേഹിച്ചിട്ടുണ്ട്, എന്റെ ഭാഗത്തുനിന്ന് തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, എന്താണെങ്കിലും മിഥുൻ സനൂപിനോട് പറഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കറിയാം, അല്പം ജാള്യതയോടെ ശിഖ പറഞ്ഞു..... " പറഞ്ഞിട്ടുണ്ട്...! പറയുമ്പോൾ ഒന്നും വിചാരിക്കരുത്, ഉള്ളിൽ കിടക്കുന്ന മദ്യത്തിന്റെ പുറത്തുപറയാണെന്നും കരുതരുത്... ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവന്റെ പെണ്ണിന്റെ മനസ്സിന്റെ പവിത്രതയാണ്, അതിനുമുൻപ് അവൾ എങ്ങനെയായാലും അവനോടുള്ള പ്രണയം തുടങ്ങിയതിനുശേഷം അല്ലെങ്കിൽ അവനെ സ്നേഹിച്ചു തുടങ്ങിയതിനുശേഷം അവളുടെ മനസ്സിനും ശരീരത്തിനും ഒരൊറ്റ അവകാശി മാത്രമേ ഉണ്ടാകാവൂ, ഓരോ സാധാരണ പുരുഷന്റെയും സ്വപ്നമാണ് അത്... അതേ ഉണ്ടായിരുന്നുള്ളൂ മിഥുനും... അതാണ് നിങ്ങൾ തകർത്തത്, വിശ്വാസം നഷ്ടപ്പെട്ടാൽ ജീവിതത്തിൽ ഒരിക്കലും തിരികെ കിട്ടാത്ത ഒന്നാണ്, അതിനുവേണ്ടി എത്ര പണംവാരി എറിഞ്ഞിട്ടും യാതൊരു കാര്യവുമില്ല, "ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം സനൂപ്... അതിൽ വിശദീകരണവും ഞാൻ പറയുന്നില്ല...

പക്ഷേ ഒക്കെ ഞങ്ങൾക്ക് വേണ്ടി തന്നെയായിരുന്നു, ഈ ഇൻഡസ്ട്രിയിൽ ചെറിയ ചില അഡ്ജസ്റ്റ്മെൻസ് അത് എല്ലാവരും ചെയ്യുന്നതാണെന്ന് സനൂപിനെ അറിയാലോ, ഒട്ടുമിക്ക ആളുകൾക്ക് അറിയുകയും ചെയ്യാം... ഒന്നു സോപ്പിട്ട് കുളിച്ചാൽ കഴുകി പോകാവുന്ന ഒരു കറ, അതിനുപകരം എനിക്ക് ലഭിക്കുന്നത് ബോളിവുഡിലേക്കുള്ള ഒരു ക്ഷണമായിരുന്നു, ആ സമയത്ത് ഞാൻ എന്റെ കരിയറിന് ആണ് പ്രാധാന്യം കൊടുത്തത്... എനിക്ക് ബോളിവുഡിൽ എത്താൻ പറ്റിയാൽ എനിക്ക് പതുക്കെ മിഥുനെ അവിടേക്ക് കൊണ്ടുപോകാമെന്ന് കരുതി.. , ഛെ... സനൂപ് മുഖം വെട്ടിച്ചു.. " നാണമില്ലേ ശിഖ നിനക്ക് എന്നോട് ഇത് പറയാൻ...? ലൈം ലൈറ്റിനും അപ്പുറം ഒരു ജീവിത ഉണ്ട്, അവിടെ ഏതൊരു മനുഷ്യനും പച്ചയായ വ്യക്തിയാണ്, മിഥുനും അങ്ങനെ തന്നെയാണ്... വിവാഹം കഴിച്ച പെണ്ണായിരുന്നു നീ, ആ രാത്രിയിൽ തന്നെ നിനക്ക്....കൂടുതലൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്,.. അവന്റെ വാക്കുകൾ കേട്ട് ദേഷ്യം തോന്നിയെങ്കിലും അവൾ പരമാവധി നിയന്ത്രിച്ചിരുന്നു... " ആ ചെയ്ത തെറ്റിന് കാലുപിടിച്ച് മാപ്പ് പറയാനും തയ്യാറാണ് ഞാൻ സനൂപ്.... അവൾ വീണ്ടും വിനയം അഭിനയിച്ചു..

" ശിഖ കുറച്ചു പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കണം...! നിങ്ങൾ തമ്മിലുള്ള ജീവിതം അവസാനിച്ചു കഴിഞ്ഞു ഇനി ഇപ്പോൾ അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല... മിഥുന് വേറൊരു ലൈഫിലേക്ക് പോയി.... ഇനി അവനെ സ്വസ്ഥമായിട്ട് അവന്റെ ജീവിതത്തിൽ വിട്ടേക്കൂ, എന്തിനാണ് ഇങ്ങനെ പിറകെ നടന്ന് ശല്യപ്പെടുത്തുന്നത്.... ഇന്ന് കൈനിറയെ സിനിമകളുമായി നല്ലൊരു കരിയറിൽ തന്നെയാണ് താനും, തനിക്ക് നല്ലൊരു പാർട്ടണറേ കണ്ടുപിടിക്കാവുന്നതെ ഉള്ളൂ, ജീവിതം പോയിട്ടൊന്നുമില്ല... സ്റ്റാറ്റസ് ഒക്കെ മാറ്റിവെച്ച് ഒരു സാധാരണ പെൺകുട്ടിയായി മുന്നോട്ടുള്ള ജീവിതം ജീവിക്കുക, " സനുപ് എന്തൊക്കെ പറഞ്ഞാലും എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ മിഥുനെ സ്വന്തമാക്കാൻ ഞാൻ എനിക്ക് പറ്റുന്ന മാർഗ്ഗങ്ങൾ ഒക്കെ സ്വീകരിക്കും ... അവളെ കൊല്ലേണ്ടി വന്നാലും ഞാൻ തയ്യാറാകും, വാശിയോട് ശിഖ പറഞ്ഞു തീരുന്നതിനു മുൻപ് ശിഖയുടെ കവിളിൽ അവന്റെ കൈ പതിഞ്ഞു... " ഇതിനു മാത്രം എന്ത് തെറ്റാടി അവൾ നിന്നോട് ചെയ്തത്...? അവൻ അവളെ സ്നേഹിക്കുന്നുണ്ടെങ്കിൽ കല്യാണം കഴിച്ചു കൂടെ ജീവിക്കുന്നുണ്ടെങ്കിൽ അത് അവളോട് അവൻ ചെയ്യുന്ന ഏറ്റവും ചെറിയ പ്രായശ്ചിതം മാത്രമാണ്....

അവളുടെയും അവളുടെ കുടുംബത്തെയും തകർക്കാൻ കാരണം നീ ആണ്.... നീ ഒറ്റ ഒരുത്തി കാരണമാണ് അവൻ ഇന്ന് വേദനിക്കുന്നത്... അവളുടെ ജീവിതം ഇങ്ങനെയൊക്കെ ആയതിന്റെ കാരണം നീയാണ്... അവൾ അവനൊപ്പം വന്നു ഭാര്യയായി ജീവിക്കേണ്ടി വന്നത് നീ കാരണം ആണ്... ഇതിനെല്ലാം കാരണക്കാരി നീ മാത്രം ആണ്... എന്നിട്ട് നിനക്ക് അവളെ കൊല്ലണം... നിന്റെയും അവന്റെയും കൂടി വാശിക്ക് നഷ്ടമായത് ഒരു പാവം ചെറുപ്പക്കാരന്റെ ജീവനാണ്... ഒരു കുടുംബത്തിന്റെ മുഴുവൻ ആശ്രയമായിരുന്ന ഒരു ചെറുപ്പക്കാരൻ... സനൂപിന് സ്വയം നഷ്ടപ്പെട്ട തുടങ്ങിയിരുന്നു... സനുപിന് പിന്നീട് അവൻ പറയുന്ന ഓരോ വാചകങ്ങളും ശിഖയിൽ അത്ഭുതവും അതോടൊപ്പം ഒരു പ്രതീക്ഷയുടെ നാളവും ഉണർത്തിയിരുന്നു, സനൂപിന്റെ നാവിൽ നിന്ന് വന്ന ഓരോ വാർത്തയ്ക്കും മറുപടി ഒന്നും പറയാതെ അവൾ നിന്നു... അവൻ വാതിൽ വലിച്ചടച്ച് അകത്തേക്ക് കയറി, സെറ്റിയിലേക്ക് ചെന്നിരുന്നതും അവൻ സെറ്റിയിലേക്ക് ബോധരഹിതനായി വീണ് ഉറങ്ങി പോയിരുന്നു,

ആ നിമിഷം മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു... തനിക്ക് ആവശ്യമുള്ളത് ലഭിച്ചുവെന്ന് അവൾക്ക് തോന്നിയിരുന്നു, മനസ്സുനിറഞ്ഞ് ആണ് അവള് വീട്ടിൽ നിന്നും ഇറങ്ങിയത്... കാറിലേക്ക് കയറുമ്പോൾ അവൾ ഫോൺ എടുത്തു മാനേജറുടെ നമ്പർ ഡയൽ ചെയ്തു, ഈ സമയത്ത് അവളുടെ ഫോൺ കണ്ടു അയാളും ഒന്ന് അമ്പരന്നു... " എന്താ മേഡം ഏറെ ഭവ്യതയോടെ അയാൾ ചോദിച്ചിരുന്നു... " പാരീസിലെ ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്തേക്ക്... എനിക്ക് ഇവിടെ തന്നെ കുറച്ചു കാര്യങ്ങൾ ഇനി ബാക്കിയുണ്ട്, പിന്നെ മറ്റൊരു കാര്യം കൂടി ചെയ്യണം.. മമ്മിയെ വിളിച്ചു പറയണം ഞാനും മിഥുനും തമ്മിലുള്ള കല്യാണം ഒരുമാസത്തിനുള്ളിൽ നടക്കുമെന്ന്, ഏറെ സന്തോഷത്തോടെ അത് പറഞ്ഞു അവൾ കാർ ഡ്രൈവ് ചെയ്യാൻ തുടങ്ങി.. കുറെ നാളുകൾക്കു ശേഷം എന്തൊക്കെയോ നേടിയ സമാധാനമായിരുന്നു അവളിൽ... മിഥുന്റെയും സരയുവിന്റെയും ജീവിതം തകർക്കാൻ ഉള്ള ഒരു ബ്രഹ്മാസ്ത്രം സ്വന്തമാക്കിയ സന്തോഷത്തോടെ അവൾ യാത്ര തുടർന്നു.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story