ആമി: ഭാഗം 1

aami

രചന: ആര്യ നിധീഷ്

ഹായ് ഡാഷേ എവിടാടി നിന്റെ ചേച്ചി തെണ്ടി. ഓ എത്തിയോ പൊന്നുമോൾ രാവിലെ വന്നു ഇങ്ങനെ വെറുപ്പിക്കാതെ നിനക്ക് വീട്ടിൽ ഇരുന്നൂടെ പെണ്ണേ?? ആ ഇവിടെ ഉണ്ടാരുന്നോ എലിമോൾ എന്തേ കണ്ടില്ലാന്നു ഓർത്തിരിക്കുവാരുന്നു ഞാൻ പിന്നെ ഇത് എന്റെ വല്യച്ഛന്റെ വീടാ നീ പോടീ ഓഹോ ഈ പറയണ വല്യച്ഛൻ എന്റെ അച്ഛനാണ് അത് അറിയാല്ലോ?? അത് എന്റെ കുറ്റമല്ല മോളെ എലി അത് നിന്റെ അമ്മയോട് പറ പോടീ തെണ്ടി നിന്നെ ഞാൻ കാണിച് താരാട്ടാ. ആയെ അത് എനിക്ക് കാണണ്ട മോളെ എന്തിയെ എന്റെ സുദാമ്മ അടുക്കളയിൽ ആണോ നോക്കട്ടെ ഇന്ന് എന്താ സ്പെഷ്യൽ എന്ന് ആഹാ നിങ്ങൾ ഇപ്പൊ ഓർക്കുണ്ടാവും ഇതിങ്ങളൊക്കെ ഏതാന്ന്‌ ഞാൻ പറയാം ഞാൻ അഭിരാമി ആമി എന്ന് വിളിക്കും നിങ്ങളും അങ്ങനെ വിളിച്ചോട്ട എനിക്ക് no problem പിന്നെ ഇപ്പൊ കണ്ട അലവലാതികൾ അത് എന്റെ അച്ഛന്റെ കസിൻ ബ്രോതേരിന്റെ മക്കളാണ് അഞ്ജലി,

അനു ഞങ്ങൾ 3 പേരും chunkzz ആണ് കെട്ടോ അഞ്ചു എന്നേക്കാൾ 2 വയസ്സ് മൂത്തതാ എന്നാ ആ ബഹുമാനം ഒന്നും വേണ്ടാട്ടോ ഒരു bloody gramavasee പിന്നെ അനു അവളും ഞാനും same age aa ഇപ്പൊ നിങ്ങൾ ഓർക്കുണ്ടാവും ഞാൻ എന്താ ഇവിടുന്നു എനിക്ക് വീടും കുടീം ഒന്നും ഇല്ലേന്ന് അങ്ങനെ അല്ലാട്ടോ ഞാൻ നല്ല കുടുംബത്തി പിറന്ന കുട്ടിയ അതൊക്കെ ഞാൻ വഴിയേ പറയാം ഇപ്പോ നമ്മുടെ ആഗമനയൂദേശം parayam ഞാൻ ഇപ്പൊ 9th ഇല vaccation ആ നമ്മുടെ area ഇൽ എങ്ങും നമുക്ക് പറ്റിയ കമ്പനി ഇല്ല സൊ രാവിലെ കുളീം നനയും ഒക്കെ കഴിഞ്ഞു എന്റെ മയിൽവാഹനത്തിൽ (cycle) ഇങ്ങോട്ട് പോരും പിന്നെ വൈകിട്ടെ vtlott പോക്ക് ullu പിന്നെ ഒരു കാര്യം ഉണ്ട് ഞാൻ 3 ആങ്ങളമാർടെ ഏക പെങ്ങൾ ആട്ടോ അതായത് എന്റെ അമ്മമ്മാകും അപ്പൂപ്പനും 2 ആൺമക്കൾ എന്റെ വല്യച്ചന് 2 ആൺമക്കൾ എനിക്ക് ഒരു അനിയൻ അതായത് രാമൻകുട്ടി

കാത്ത് കാത്ത് ഇരുന്ന് കുടുംബത് കിട്ടിയ ആദ്യത്തെ പെണ്തരി അതിന്റെതായ എല്ലാ defect ഉം എനിക്ക് ഉണ്ട് കെട്ടോ ചേട്ടായിമാർ കൊഞ്ചിച് കൊണ്ടുനടന്നു വളർത്തിയതാ സൊ ഞാൻ ഒരു ചെറിയ മരംകേറി ആ എങ്കിലും ഞാൻ പാവമാണ് നിങ്ങൾക് അറിയാല്ലോ അപ്പൊ ബാക്കി വഴിയേ പറയാം ഡി എലി വാ shuttle കളിക്കാം നിനക്ക് എന്തിന്റെ പ്രാന്ത് ആടി പെണ്ണേ നട്ടുച്ചക്ക് shuttle കളിക്കണം എന്ന് നീ ഒന്ന് പോയെ പിന്നല്ലാതെ എനിക്ക് ബോർ അടിക്കുണ്ട് ബോർ അടികുന്നെ പോയി 2ണ്ട് കരിക്ക് ഐഡി കുടിക്കാം അതിന് നിന്റെ അപ്പൻ ഇവിടെ തെങ്ങ് ഒന്നും വെച്ചിട്ടില്ല അത് പറഞ്ഞപ്പഴാ ഓർത്തെ coco parikkam (anu)ഡി നോക്കി വലിഞ്ഞു കേറ് ആ കമ്പ് ഒടിഞ്ഞിരിക്കുവ പോടീ മോളെ എന്നെയാണോ നീ മരംകേറാൻ പഠിപ്പിക്കുന്നെ എന്താ അനു ഇത് വാനരജന്മവ അത് ഇ മരത്തിലല്ല ആ ആഞ്ഞിലിയെ വേണേലും chadikerum ഏതാ ഇ അശരീരി കോകോ ഉം കൊണ്ട് ഞാൻ ഇറങ്ങി തിരിഞ്ഞു നോക്കിയപ്പോ ദേ നിക്കാണ് നമ്മുടെ കഥാനായകൻ

എന്റെ ഈശോയെ ഈ ജന്തു ഇത് എവിടുന്നു വന്നു ഞാൻ അങ്ങേരെ ഒന്ന് ഇരുത്തി നോക്കിട്ട് മാറി ഇരുന്ന് കോകോ കെട്ടാൻ തുടങ്ങി ഒറ്റക്കിരുന്നു തിന്നണ കണ്ട ദുഷ്ട എനിക്കും കൂടി തടി മരം കേറി അങ്ങനിപ്പോ തിന്നണ്ട പിന്നെ മരംക്കേറി തന്റെ മറ്റവൾ എന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയി (അഞ്ചു അതായത് eli)എന്തിനാ അണ്ണാ അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ അവളോട് ഇടി ഉണ്ടാക്കാൻ നല്ല രാസാടി അണ്ണൻ അകത്തോട്ടു വാ ഞാൻ അവളെ നോക്കട്ടെ (എലി )ആമി... എടി ആമി... എന്താടി ഡാഷേ അത്കൊള്ളാം അങ്ങാടി തോറ്റതിന് അമ്മയോടോ നീ ഒന്ന് പോയെ എലി ഓ ആയിക്കോട്ടെ. (ആത്മ )എപ്പോ കണ്ടാലും എന്നെ കളിയാക്കാൻ മാത്രേ അറിയൂ കാട്ടുമാക്കാൻ ഞാൻ പാവല്ലേ ഇങ്ങേർക്ക് എന്നെ കാണുമ്പോ എന്താ ഇത്ര ചൊറിച്ചിൽ ദേ വരുന്നുണ്ട് മരപ്പട്ടി പാട്ടും പാടി ഞാൻ വല്യ മൈൻഡ് കൊടുത്തില്ല നമ്മളോടാ കളി ഞാൻ റൂമിൽ വന്നപ്പോ കട്ടിലിൽ ഇരിക്ക വായാടി മുഖം ഒരു കോട്ട ഉണ്ട് എന്നെ മൈൻഡ് ചെയ്യാതെ ഇരുന്ന് എന്തോ തിന്നുവാ

അവളെ ദേഷ്യം പിടിപ്പിക്കാൻ നല്ല രസാ അപ്പൊ ആ മുഖവും നീണ്ട മൂക്കും നുണകുഴിം ഒക്കെ ചുവന്ന തുടുത്ത കാണാൻ end ഭംഗിയാന്നോ ഹലോ നിങ്ങൾ അറിഞ്ഞില്ലേ കഥ പറയുന്ന ആൾ മാറി ഇത് ഞാൻ ആ അഭിനവ് അഭി എന്ന് വിളിക്കും ഞാൻ ഇപ്പൊ ഡിഗ്രിക് പഠിക്കുന്നു ഇത് എന്റെ കുഞ്ഞമ്മയുടെ വീടാ ഞാൻ ഇടക് ഇവിടെ വരും കൂടുതലും vaccation ആ വരാറുള്ളത് അതിന്റെ ഉദ്ദേശം ഈ കിലുക്കാംപെട്ടിയെ കാണാനാട്ടോ ആൾ ഭയങ്കര ദേഷ്യത്തിലാ എന്നെ കണ്ടപ്പോ കണ്ണുരുട്ടി നോക്കുവാ ഉണ്ടക്കണ്ണി ഹോ end കണ്ണാ ഇത് ഇങ്ങനെ നോക്കല്ലേ പെണ്ണേ എന്റെ cntrol പോകും എന്താടി നോക്കുന്നെ ഉണ്ടക്കണ്ണി?? എന്റെ അഞ്ചു ഇതിന്റെ വയറ്റിൽ വല്ല കൊക്കപ്പുഴുവും ഉണ്ടോ ഏത് നേരവും ഇ തീറ്റി ആണലോ ഡോ തനിക്ക് എന്താ ഇത് എന്റെ വല്യച്ഛന്റെ വീടാ തന്റെ കുടുംബസ്വത് അല്ലാലോ ഞാൻ തിന്നു theerkkane തനിക് ഇത്ര പൊള്ളാൻ കാട്ടുമാക്കാൻ രാവിലെ വരും മനുഷ്യനെ ശല്യം ചെയ്യാൻ തനിക് വല്ല പണിക്കും പോകൂടെ ഇരുന്ന് കൊതിക്കാത്ത ഒന്ന് പോയെ താൻ നിന്റെ അപ്പനോട് പറ എനിക്ക് ഒരു പണി മേടിച് തരാൻ ദേ മാക്കാനേ എന്റെ അച്ഛൻ പറഞ്ഞാൽ ഉണ്ടല്ലോ പറഞ്ഞ നീ end ചെയ്യും??? anu(അണ്ണാ അവളുടെ കയിന്നു മേടിച് കൂട്ടണ്ടട്ടോ ) എങ്കി ഒന്ന് കാണണോല്ലോ നിന്റെ അച്ഛൻ നിന്റെ അച്ഛൻ നിന്റെ അച്ഛൻ 😠😠😠

കൈയിൽ ഇരുന്ന പ്ലേറ്റ് ഇന് കൊടുത്തു ഒരെണ്ണം തലക്കിട്ട് നോക്കുമ്പോ അതാ ഇരിക്കുന്നു എന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ തലയിൽ നിറയെ mixter ഉം aayi (ആത്മ )ആമി എസ്‌കേപ്പ് ഇല്ലെങ്കിൽ നിന്നെ ചുവരിന് വടിച്ചു എടുക്കേണ്ടി വരും പിന്നെ ഒന്നും നോക്കില്ല അവിടുന്ന് ഒറ്റ ഓട്ടം ആരുന്നു നിന്നത് എന്റെ വീട്ടിലാ 🏃‍♀️🏃‍♀️🏃‍♀️ എന്താ സംഭവിച്ചത് എന്ന് അറിയാതെ ഒരു നിമിഷം ഞാൻ stuck ആയി പോയി 1 2 കിളികൾ പറി പറന്നു പോകുന്നത് കണ്ടു അവള്മാര് രണ്ടും തലകുത്തി നിന്ന് ചിരിയാ ആ പോയ കിളിയിൽ ഒന്ന് തിരിച്ചു വന്നപ്പഴാ മനസിലായത് ആ കുരുപ്പ്‌ എന്റെ തലക്കിട്ട് ഒരു വീക്കും തന്ന് നാട് വിട്ടൂന്ന് ആ സദനത്തിനേം നോക്കി അന്ന് മൊത്തം ഞാൻ അവിടിരുന്നു ഇന്ന് ഇനി ആ മൊതല് വരില്ലെന്ന് അവള്മാര് പറഞ്ഞപ്പോ ഞാൻ വീട്ടിലോട്ട് പൊന്നു (ആത്മ )നിന്നെ ഞാൻ നാളെ എടുത്തോളാടി ഉണ്ടക്കണ്ണി... തുടരും......

Share this story