ആമി: ഭാഗം 12

aami

രചന: ആര്യ നിധീഷ്

ആമീ..... മോളെ... എഴുനേക്ക് എന്തുറക്കവാ ഇത് ആ.... അമ്മു... ആമി... നിനക്ക് എന്താ ഒരു വല്ലായ്മ മുഖം ഒക്കെ വല്ലാണ്ട് ഇരികുന്നല്ലോ ഒന്നുമില്ല അമ്മൂ.. അത് ഉറങ്ങിയതിന്റെയാ അല്ല എന്തോ ഒരു ഷീണം ഉണ്ട് എവിടെ നോക്കട്ടെ ഒന്നുമില്ല എന്റെ അമ്മൂട്ടിയെ.... കൊള്ളാം ഒന്നുമില്ലാനോ തൊട്ടിട്ടു പൊള്ളുന്നു ഇത്രേം പനിയും വെച്ചാണോ നീ ഒന്നുമില്ലെന്ന്‌ പറഞ്ഞെ വേഗം ഒരുങ്ങി വാ ഹോസ്പിറ്റലിൽ പോവാം ഞാൻ അച്ചയോട് പറഞ്ഞിട്ട് വരാം എന്റെ അമ്മു ഒരു പനി അല്ലെ അത് ദേ ഒരു അവിം പിടിച്ചു ഗുണ്ടുന്റെ ഒരു ചുക്ക് കാപ്പിം കുടിച്ച മാറും അത് പോരാ നല്ല പനി ഉണ്ട് എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മുവേ.... അമ്മു പോയി ആവി വെക്ക് ഗുണ്ടുനേ കൊണ്ട് നല്ല ഒരു കപ്പിം ഇടീക്ക് അത് കഴിച്ചിട്ടു കുറഞ്ഞില്ലേ നാളെ പോകാം പോരെ മ്മ് എങ്കി കിടന്നോ.... അങ്ങനെ ഒക്കെ കഴിഞ്ഞു കഞ്ഞിയും കുടിച് കിടന്നു എല്ലാരും കിടന്നപ്പോ ഫോൺ എടുത്തു, മെസ്സേജ് അയക്കാം വിളിച്ചാൽ പനി ആണെന്ന് അറിയും ചുമ്മാ വിഷമിപ്പിക്കണ്ട അഭിയേട്ടാ...... ഏട്ടന്റെ വാവാച്ചി എന്തെടുക്കുവാ... ചുമ്മാ കിടക്ക... ഇന്ന് എന്താ മെസ്സേജ് ഒന്ന് വിളിക്ക് പെണ്ണേ നിന്റെ സൗണ്ട് കേൾക്കാൻ കൊതി ആവുന്നു,

അല്ലെ വേണ്ട ഞാൻ വീഡിയോ കോൾ വരാം കാണാല്ലോ എന്റെ പെണ്ണിനെ പറഞ്ഞു തീർന്നില്ല ഏട്ടന്റെ കോൾ വന്നു എടുക്കാതെ ഇരുന്ന ഇന്ന് ഇനി അത് മതി ഞാൻ കോൾ എടുത്തു ലൈറ്റ് ഓൺ ആകാതെ ബെഡ് ലാമ്പ് മാത്രം ഇട്ടു വാവേ..... മ്മ്മ്... പടിക്കുണ്ടോ നീ. മ്മ്... ഇങ്ങനെ മൂളാതെ എന്തേലും മിണ്ട് പെണ്ണേ നിന്റെ സൗണ്ട് ഒന്ന് കേൾക്കട്ടെ അത് ഏട്ടാ... എന്താ നിനക്ക് വയ്യേ ആകെ വല്ലാതെ ഇരികുന്നല്ലോ ഒന്നുമില്ല ഏട്ടാ ഒരു കുഞ്ഞി പനി എന്നിട്ട് എന്താ എന്നോട് പറയാഞ്ഞേ അത്രക്ക് ഒന്നും ഇല്ല എന്റെ ഏട്ടാ.. പിന്നെ ഇല്ല നിന്റെ മുഖം കണ്ടാൽ അറിയാം തീരെ വയ്യെന്ന് എനിക്ക് ഒന്നുമില്ല എന്റെ ഏട്ടാ വേണ്ട വേണ്ട കിടന്ന് ഉറങ്ങിക്കെ നല്ല ഷീണം ഉണ്ട് എനിക്ക് കിടക്കണ്ട ദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ഏട്ടാ... എനിക്ക് ഏട്ടനെ ഇങ്ങനെ കണ്ടോണ്ട് ഇരിക്കണം എന്റെ പൊന്ന് കിടക്ക് ഏട്ടൻ നിന്നോട് സംസാരിച്ചിരിക്കാം നീ ഉറങ്ങീട്ടെ ഞാൻ പോകൂ.... സത്യാണോ.... മ്മ്മ് സത്യം എന്റെ വാവാച്ചി കിടക്ക് ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

പെണ്ണിന് നല്ല വിഷമം ഉണ്ട്, അവൾ പുറത്തു കാണിക്കാത്തത് എനിക്ക് വിഷമം ആകുമെന്ന് ഓർത്തിട്ട, നല്ല പനി ഉണ്ട് കണ്ടിട്ട് സങ്കടം വരുന്നു ഒന്ന് ഓടി എത്താൻ പോലും എനിക്ക് പറ്റില്ലാലോ പാവം നല്ല ഉറക്കം ആയി കോൾ കട്ട്‌ ചെയ്യാൻ തോന്നുന്നില്ല കൊച്ചുകുഞ്ഞിനെ പോലെ ഉള്ള അവളുടെ ആ കിടപ്പ് കണ്ടിട്ട് അങ്ങനെ നോക്കി ഇരിക്കാൻ തോന്നുന്നൂ ഞാൻ അവളേം നോക്കി കിടന്നു എപ്പഴോ ഉറങ്ങി അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. അകലങ്ങൾ ഞങ്ങടെ പ്രണയത്തിന്റെ ആഴം കൂട്ടി. ഉറക്കം ഇല്ലാത്ത രാത്രികൾ അവളോടുള്ള പ്രണയസല്ലാപങ്ങൾ ഒക്കെ ആയി കടന്ന്പോക്കൊണ്ടിരുന്നു. ഞാൻ ഇവിടെ വന്നിട്ട് നാളേക്ക് ഒരു മാസം ആകും നാളത്തെ ദിവസത്തിന് മറ്റൊരു പ്രതേകത കൂടി ഉണ്ട് നാളെ എന്റെ വാവേടെ ജന്മദിനം ആണ്, എന്റെ പൊട്ടിപ്പെണ്ണിന് നാളെ 18 തികയും അവളെ കാണാൻ പോകണം എന്നുണ്ട് ബട്ട് എങ്ങനെ പോകും, ഇവിടെ മാനേജറുമായി നല്ല കൂട്ടാ പുള്ളിക്ക് അറിയാം അവളുടെ കാര്യം, ഒന്ന് ചോദിച്ചു നോക്കാം സർ..... ആ അഭി... എന്താടാ നിനക്ക് എന്തേലും പറയാൻ ഉണ്ടോ??? അത് പിന്നെ സർ.. നാളെ... എന്താടാ എന്തേലും ഉണ്ടെ പറ അത് നാളെ ആമിടെ ബർത്ത് ഡേ ആണ് 😔😔 ഓ അങ്ങനെ പറ എന്താ ലീവ് വേണോ 😉😉 കിട്ടിയാൽ കൊള്ളാം 😜😜

മ്മ് എങ്കി വിട്ടോ ഇപ്പൊ പോയാലെ ഇന്ന് വൈകിട്ട് എത്തൂ... താങ്ക്സ്സ് സാർ അതൊന്നും വേണ്ട പോയി പൊളിച്ചിട്ട് വാടാ... പിന്നെ നേരെ ആമിയെ കാണാൻ മനസ്സ് ഫുൾ എന്റെ പെണ്ണ് ആണ് രാത്രി 11 ആയപ്പോ എത്തി, റെയിൽവേ സ്റ്റേഷനിൽ ഫ്രണ്ട്സ് ഉണ്ടാരുന്നു അവന്മാരെ കയ്യിന്ന് വണ്ടി വാങ്ങി അവളോട് പറയാതെ ആണ് വരവ് ഒന്ന് ഞെട്ടിക്കാം എന്ന് കരുതി നേരെ അവളുടെ വീട്ടിലോട്ട് വിട്ടു. ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഇന്ന് എന്റെ ലാസ്റ്റ് എക്സാം ആരുന്നു ഇനി ഫുൾ ഫ്രീ ആണ് ബട്ട് എന്തോ ഏട്ടൻ ഇല്ലാത്തത്കൊണ്ട് ഒരു രസോം ഇല്ല 😑, നാളെ എന്റെ ബർത്ത്ഡേ ആണ് ഏട്ടൻ ഇതുവരെ അതിനെപ്പറ്റി പറഞ്ഞില്ലാലോ, മറന്ന്പോയി കാണും ആ ഓർക്കുമൊന്ന് നോക്കാം ഞാൻ ആയിട്ട് പറയില്ല. ☹️☹️ മണി 11 50 ആയി മെസ്സേജ് അയച്ചിട്ട് റിപ്ലൈ ഇല്ലാലോ എന്താ പറ്റിയെ കിടന്നാൽ ഉറങ്ങി പോകും so ബാൽക്കണിയിൽ പോയി ഇരിക്കാം ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

നേരെ ചെന്ന് അവളുടെ ബാല്കണിൽ കേറി ഡോർ ലോക്‌ഡ്‌ ആണ് കാന്താരി എന്തോ ആലോചനയിലാണ്. ഫോൺ ഉം നോക്കി ഇരിപ്പ ഇടക്ക് എന്തൊക്കയോ പിറുപിറുക്കുന്നുണ്ട് മിക്കവാറും എന്നെ ചീത്തവിളിക്കുവാകും, മെസ്സേജിന് റിപ്ലൈ വൈകിയാൽ ബാൽക്കണിയിൽ വന്നൊരിരുപ്പ് അവളുടെ ശീലമാണ് വെയിറ്റ് ചെയ്യാം ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഡോർ തുറന്ന് ഇറങ്ങിയപ്പോ ആരോ പുറകിന്ന് എന്റെ വയറിലൂടെ ചുറ്റിപിടിച്ചു😳😳 പേടിച്ചു ഒച്ചവെക്കാൻ പോയതും എന്റെ വാ പൊതി 😳😳ആ സ്പർശം എനിക്ക് പരിചിതമാണ് ഞാൻ പോലും അറിയാണ്ട് എന്റെ അധരങ്ങൾ ആ പേര് മന്ത്രിച്ചു അഭിയേട്ടൻ..... പക്ഷെ എങ്ങനെ ഏട്ടൻ അവിടെ അല്ലെ അതോ ഞാൻ സ്വപ്നം കാണുവാണോ 😮 അതെ പെണ്ണേ നിന്റെ അഭിയേട്ടൻ തന്നെ ഇത് സ്വപ്നം അല്ല സത്യം നിനക്ക് വിശ്വാസം ആയില്ലേ എങ്കി ആക്കിത്തരാം എന്ന് പറഞ്ഞു എന്റെ ചെവിയിൽ കടിച്ചു 😘😘 പെണ്ണ് ആകെ അത്ഭുദപ്പെട്ടു എന്നെ നോക്കി നിക്കാണ്🙄🙄 എന്താ എന്റെ വാവാച്ചി ഇങ്ങനെ നോക്കുന്നെ, പേടിച്ചു പോയോ ഇത് സത്യാണോ ഏട്ടാ.... അതെ എന്റെ പെണ്ണേ ഇപ്പൊ അത് പറഞ്ഞിരിക്കാൻ നേരമില്ല നീ ആ കൈ ഇങ് നീട്ടിക്കെ അവൾ വളരെ അനുസരണയോടെ കൈ നീട്ടി Many more happy returns of the day വാവാച്ചി......

ഇത് എന്റെ പെണ്ണിന് എന്റെ വക ഒരു ഗിഫ്റ്റ് എന്ന് പറഞ്ഞ് എന്റെ കൈയിൽ ഒരു റിങ് ഇട്ട് തന്നു അഭിയേട്ട..... എന്താ പെണ്ണേ ഇപ്പഴും നിനക്ക് വിശ്വാസം ആയില്ലേ ആയി ബട്ട് എങ്ങനെ മുങ്ങി അവിടുന്ന് അതൊക്കെ മുങ്ങി പിന്നെ വിശന്നിട്ട് കണ്ണ് കാണാനില്ല എന്തേലും കാണുമോ കഴിക്കാൻ ഞാൻ നോക്കാം.... നിക്ക് വാവേ അല്ലെ വേണ്ട നമ്മുക്ക് വെളിൽ പോകാം തട്ടുകട കാണും അവിടുന്ന് കഴിക്കാം അത് ഞാൻ എങ്ങനെ വരും അയ്യോ എന്ത് പാവം....😇😇 ഡീ മരംകേറി നിനക്ക് ആണോ ഈ ബാൽക്കണിയിൽ നിന്ന് ഇറങ്ങാൻ പാട് ഈൗ..... 😁😁 നിന്ന് ഇളിക്കല്ലേ വാ.... അങ്ങനെ താഴെ ചെന്ന് ഏട്ടൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഞാൻ പിറകിൽ കേറി ബൈക്ക് പതിയെ നീങ്ങി തുടങ്ങി തണുപ്പ് കൂടിവരുന്നു ഞാൻ ഏട്ടനോട് പറ്റിച്ചേർന്നു വാവേ...... മ്മ്മ്..... തണുക്കുണ്ടോ നിനക്ക്. മ്മ്മ് ഉണ്ട്....

നീ ഓർക്കുണ്ടോ പെണ്ണേ ഒരിക്കൽ നീ പറഞ്ഞത് ഇത്പോലെ ഒരു നൈറ്റ്‌ റൈഡ് നിന്റെ സ്വപ്നം ആണെന്ന് മ്മ്..... ആ ആഗ്രഹം സാദിച്ചു തന്നാലോ എന്നിട്ട് എനിക്ക് എന്താ പകരം ഒന്നും താരാതെ 😜😜 ഞാൻ ഒന്നും മിണ്ടീല്ല പകരം ഏട്ടനോട് ഒന്നൂടെ ചേർന്നിരുന്ന് ആ കഴുത്തിൽ പതിയെ എന്റെ ചുണ്ടുകൾ ചേർത്തു. മിററിലൂടെ എന്നെ ഒന്ന് നോക്കിട്ട് ഏട്ടനെ ചുറ്റിപ്പിടിച്ച എന്റെ കൈയിൽ ഏട്ടൻ മൃദുവായി ചുംബിച്ചു മകരമഞ്ഞു പെയ്യുന്ന രാത്രിയിൽ പാലകൾ സുഗന്ധം പരത്തിയ വഴിയിലൂടെ തന്റെ ഏറ്റവും പ്രീയപെട്ടവനൊപ്പം ഒരു യാത്ര ആാാ സ്വപ്നം നിറവേറിയ സന്തോഷത്തിൽ ഞങ്ങൾ മതിമറന്നു പോയി വിധി ഞങ്ങൾക്കായി കാത്തുവെച്ചത് കണ്ണീർ ആണെന്ന് അറിയാതെ...... ...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story