ആമി: ഭാഗം 18

aami

രചന: ആര്യ നിധീഷ്

ഒരു പോള കണ്ണടകത്തെ ഒരു രാത്രി മണിക്കൂറുകൾ യുഗങ്ങൾ പോലെ തോന്നി എന്റെ ആമി അവൾ ഇപ്പൊ ഉരുകുവായിരിക്കും, ഇല്ല പെണ്ണെ എന്റേത് ആയില്ലെങ്കിലും അവനെ പോലെ ഒരുത്തനു വിട്ട് കൊടുക്കില്ല ഞാൻ നിന്നെ, എനിക്ക് അറിയാം എന്ത് വേണമെന്ന്, രാവിലേ ഫ്രഷ് ആയി നേരെ പോയത് ആമിടെ വീട്ടിലേക്കാണ് വെളിയിൽ ആരെയും കണ്ടില്ല നേരെ അകത്തേക്ക് കേറി ചെന്നു അപ്പൊ കണ്ടത് അവന്റെ അരികിൽ നിറ കണ്ണുകളോടെ ഇരുകുന്ന ആമിയെ ആണ് ആ മുഖം കണ്ടാൽ അറിയാം ചുറ്റും നടക്കുന്നതൊന്നും അവൾ അറിയുന്നില്ല എന്ന് ആമി...... അഭിയേട്ട...... ഞാൻ ഇരുന്നിടത്തുന്ന് എഴുനേറ്റ് അഭിയേട്ടന്റ് അടുത്തേക്ക് ഓടി ഡാ...... ഇവിടെ ഈ വീട്ടിൽ കേറിവരാനും മാത്രം ധൈര്യം നിനക്ക് എവിടുന്ന് കിട്ടി 😡😡 അച്ചു നീ എന്റെ മുൻപിൽ നിന്ന് മാറിക്കോ ഭൂമിയോളം ക്ഷെമിച്ചുകഴിഞ്ഞു ഞാൻ, ഇനി എന്നെ കൊണ്ട് പറ്റില്ല മാറീല്ലേങ്കിൽ നീ എന്ത് ചെയ്യും 😡😡 അപ്പു നിങ്ങൾ ഈ കാണിക്കുന്നത് അവളോടുള്ള സ്നേഹം അല്ല ക്രൂരത ആണ് നിനക്ക് അറിയാമോ ഈ 🤬🤬മോന്റെ സ്വഭാവം എങ്കി എനിക്ക് അറിയാം ഇവിടെ ദേ ഈ അമ്മേം അച്ഛനും അമ്മമേം ഒക്കെ നില്കുന്നകൊണ്ട ഇല്ലേ പച്ചക്ക് വിളിച്ച് പറഞ്ഞേനെ ഞാൻ അഭി....

മതി നിർത് കുറെ നേരം ആയല്ലോ നീ എന്നെ ആക്ഷേപിക്കുന്നു അതിന് നീ ആരാ ദേ ഇത് കണ്ടോ ഞാൻ ഇട്ട മോതിരം ഇത് ഇട്ടിട്ടുണ്ടെങ്കിൽ ഇവൾടെ കഴുത്തിൽ ഞാൻ താലി കെട്ടിയിരിക്കും ആമി.... അത് ഊരി അവന്റെ മുഖത്ത് എറിഞ്ഞു കൊടുത്തിട്ട് വാടി 😡😡 ഞാൻ ആ മോതിരം ഊരി അവന്റെ മുഖത്ത് എറിഞ്ഞു ഡീ... നിന്നെ ഞാൻ... തോട്ട്പൊകരുത് അവളെ നീയും അവളും തമ്മിലുള്ള ബന്ധം ദേ ഇവിടെ കഴിഞ്ഞു ഇനി എന്റെ പെണ്ണിന്റെ നിഴൽവെട്ടത് എങ്ങാനം നിന്നെ കണ്ടാൽ കൊന്നുകളയും ഞാൻ അമ്മേ.. അച്ഛാ... ക്ഷെമിക്കണം എല്ലാം എല്ലാരുടേം അനുഗ്രഹത്തോടെ വേണമെന്ന ഞങ്ങൾ ആഗ്രഹിച്ചത് അതിന് എത്രനാൾ കാത്തിരിക്കാനും ഞങ്ങൾ തയ്യാർ ആയിരുന്നു പക്ഷെ നിങ്ങൾ തയാറായില്ല ഇനി എനിക്ക് വേറെ വഴി ഇല്ല ഞാൻ കൊണ്ട് പോകുവാ ഇവളെ പോന്ന്പോലെ നോക്കിക്കോളാം ഇത് എന്റെ വാക്കാണ് വാ... ആമി.... നിക്കട അവിടെ..... അപ്പു വേണ്ട അവർ പോകോട്ടെ അവൾക്ക് നമ്മളെ വേണ്ട പിന്നെ നമ്മുക്ക് എന്തിനാ 😭😭 അഭിയേട്ടന്റെ കൈ പിടിച്ച് ആ പടികൾ ഇറങ്ങുമ്പോൾ ഇനി ഒരിക്കലും എനിക്ക് ഇവിടെ ഒരു ഇടം ഉണ്ടാവില്ല എന്നെനിക്കുറപ്പായിരുന്നു തിരിഞ്ഞ് ഒരു നോട്ടത്തിൽ ഞാൻ എന്റെ പ്രീയപെട്ടവരോട് യാത്ര പറഞ്ഞു തകർന്ന് നിൽക്കുന്ന എന്റെ അച്ഛയെ എനിക്ക് ഒന്നേ നോക്കാൻ പറ്റിയുള്ളൂ പൊട്ടിക്കരയുന്ന ദേവൂട്ടൻ കബട ദേഷ്യവും ആയി

ഏട്ടന്മാർ ഒന്നും കാണാൻ ത്രാണി ഇല്ലാതെ ആകത്തിരിക്കുന്ന അമ്മുവും അച്ചമ്മേം കണ്ണിൽ ജ്വലിക്കുന്ന പകയുമായി കിരണും എന്റെ മനസ്സിൽ നിറയെ ഈ കാഴ്ചകൾ മാത്രം വണ്ടിയിൽ കേറിയതും ഒരുപാട് ദൂരം പിന്നിട്ടതും ഞാൻ അറിഞ്ഞില്ല കണ്ണുകൾ തോരാതെ പെയ്തുകൊണ്ടിരുന്നു മനസ്സാകെ കലങ്ങി മറിഞ്ഞ അവസ്ഥ യാത്രയിൽ ഉടനീളം അവൾ മൗനമായിരുന്നു മിററിലൂടെ നോക്കിയപ്പോ അവൾ കരയുവാണ് അഭിയേട്ടന്റെ വാവേനുള്ള വിളിയാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത് വാവേ എന്താടാ എന്ത് പറ്റില്ല... എനിക്ക് സഹിക്കാൻ പറ്റുന്നില്ല അഭിയേട്ട അവരുടെ ഒക്കെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല എന്റെ അച്ഛ ദേവൂട്ടൻ ഒക്കെ എനിക്ക് ഇന്ന് നഷ്ടപ്പെട്ടു ഞാൻ ആ വീട്ടിൽ നിന്നല്ല അവരുടെ ഒക്കെ മനസ്സിൽനിന്ന് കൂടയ ഇറങ്ങിപോന്നെ വാവേ ഒക്കെ ശെരിയാകും നീ നോക്കിക്കോ ഒരുപാടുനാൾ ഒന്നും നിന്നെ കാണാതിരിക്കാൻ അവർക്ക് പറ്റില്ലടാ എന്ത് ഭാഗ്യമില്ലാത്തവളാ ഏട്ടാ ഞാൻ, എന്നെ കൂടെ കൂട്ടിയത്കൊണ്ട് ഏട്ടനും എല്ലാരേം നഷ്ടമായി ഏട്ടന്റെ അമ്മയേം വീട്ടുകാരേം ഒക്കെ വേണ്ടാന്ന് വെച്ചല്ലേ ഏട്ടനും പൊന്നെ ആമി എന്റെ കാര്യം നീ വിട് അതിന് എന്ത് വേണമെന്ന് എനിക്ക് അറിയാം പിന്നെ ഇനി കരയല്ലേ പെണ്ണെ, നീ ഇങ്ങനെ കരഞ്ഞാൽ എനിക്ക് സാഹികില്ലടി ഞാൻ ചെയ്തത് എന്തോ വലിയ തെറ്റാണെന്ന് എനിക്ക് തോന്നും അവൾ എന്നെ ചേർത്തു പിടിച്ച് എന്റെ മുതുകിൽ തലചായ്ച്ചിരുന്നു ആമി...

നീ ഉറങ്ങിയോ... ഇല്ല ഏട്ടാ... ചെയ്തത് തെറ്റായി എന്ന് തോന്നുന്നുണ്ടോ ഇല്ല ..... പിന്നെ എന്താ ഒരു മൗനം.... ഇന്നലെ ഒരുപോളകണ്ണടച്ചിട്ടില്ല ആകെ ഒരു ക്ഷീണം പിന്നെ ഒക്കെ ഒര്കുമ്പോ മനസ്സിൽ ഒരു വിങ്ങൽ അല്ല ഏട്ടാ നമ്മൾ എങ്ങോട്ടാ പോകുന്നെ ഇപ്പൊ തല്കാലം അളിയന്റെ വീട്ടിലേക്ക് പോകാം അതാകുമ്പോ അച്ചൂനും അപ്പുനും ഒന്നും അറിയില്ലലോ അവർ ഇനി പ്രശ്നം ഉണ്ടാക്കുമോ അച്ഛ പറഞ്ഞില്ലേ ഞാൻ പോകോട്ടെന്നു പിന്നെ എന്താ വാവേ നീ കണ്ടുകാണും ആ കിരണിന്റെ മുഖം എനിക്ക് ഉറപ്പാ അവൻ ഇനിയും കുത്തിത്തിരിപ്പ് ഉണ്ടാക്കും അത്കൊണ്ട് നാളെ നിന്റെ കഴുത്തിൽ എന്റെ താലി വീഴും വരെ നമ്മളെ ആരും കാണണ്ട അത് അവന്മാരെ പേടിച്ചിട്ടല്ല ഞാനും അവന്മാരും കൂടി ഒരു പ്രശ്നം ഉണ്ടായാൽ അതുകൂടി നിനക്ക് താങ്ങാൻ പറ്റില്ല മ്മ്മ്മ്.... ഒന്നോർത്തപ്പോ അഭിയേട്ടൻ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി വണ്ടി നേരെ ഒരു ഇരുനില വീട്ടിൽ ചെന്ന് നിന്നു ഞങ്ങൾ ഇറങ്ങിയതും അകത്തുന്നു ഹരി ഏട്ടൻ ഇറങ്ങി വന്ന് ആ അഭി വാ കേറി ഇരിക്ക് ഞാൻ നിങ്ങളെ നോക്കി ഇരിക്കുവായിരുന്നു അവർ ഒക്കെ എവിടെ അളിയാ.... അവർ ഒന്ന് ടൗണിൽ പോയതാ അപ്പോഴാ നീ എന്നെ വിളിച്ചേ ഞാൻ വിളിച്ച് പറഞ്ഞു ഇപ്പൊ എത്തും പിന്നെ അഭി നിങ്ങൾ ഇവിടെ ഇരിക്കുന്നത് ബുദ്ധിയല്ല വീട്ടിൽ ഇല്ലന്നറിയുമ്പോ ഇവിടെ അവർ അന്വഷിച്ചു വരും,

അപ്പുറത്തെ വീട് എന്റെ ഫ്രണ്ട്ഇന്റെ ആണ് അവിടുത്തെ വാടകക്കാർ ഇന്നലെ പോയി അവനും ഫാമിലി പുറത്ത സൊ താക്കോൽ എന്റെ കയ്യിൽ ഉണ്ട് നിങ്ങൾ അവിടെ ഇരിക്ക്‌ അമ്മു വരട്ടെ എന്നിട്ട് ഞാൻ അങ്ങോട്ട് വരാം അങ്ങനെ ഞങ്ങൾ അവിടെ പോയി ഇരുന്നു ഏട്ടൻ പറഞ്ഞപോലെ തന്നെ മറുവശം എന്റെ ഏട്ടന്മാരെ പറഞ്ഞു തിരുത്തുവായിരുന്നു കിരൺ അഭിയെ കൊന്നിട്ടെങ്കിലും ആമിയെ കൊണ്ടുവരും എന്ന് അച്ചു അവനോട് പറഞ്ഞു അച്ചയെ കൊണ്ട് പോലീസിൽ കേസ്‌ കൊടുപ്പിച്ചു നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളെ തിരക്കി പോലീസ് എത്തി അഭിയേട്ടന്റ് വീട്ടിലും ഹരിയേട്ടന്റെ വീട്ടിലും തിരഞ്ഞു കിട്ടാഞ്ഞപ്പോ നാളെ മോർണിംഗ് സ്റ്റേഷനിൽ വന്നു റിപ്പോർട്ട്‌ ചെയ്യാൻ പറഞ്ഞ് അവർ പോയി ഹരിയേട്ടൻ ഞങ്ങൾക്ക് ഫുൾ സപ്പോർട് ആണ് ചേച്ചി പക്ഷെ പലതവണ ഞങ്ങളെ പിന്തിരിപ്പിക്കാൻ നോക്കി അഭിയേട്ടൻ തന്റെ തീരുമാനത്തിൽ ഉരച്ചു നിന്നു അവസാനം അഭിയേട്ടന്റെ അച്ഛൻ വന്നു മോളെ എനിക്ക് മോളോട് ഒന്ന് സംസാരിക്കണം... മ്മ് പറഞ്ഞോ അച്ഛാ.... അഭി... നീ അപ്പുറത്തേക്ക് ഒന്ന് പോ.... മോൾടെ പേരെന്താ... അഭിരാമി.... ആമിനു വിളിക്കും മ്മ് അപ്പൊ ഞാനും അങ്ങനെ തന്നെ വിളിക്കാം ആമി നല്ലോണം ആലോചിച്ചാണോ ഇറങ്ങി വന്നേ ഇനി നാളെ ഇത് തെറ്റായി എന്ന് തോന്നുവോ ഇല്ല അച്ഛാ എനിക്ക് പറ്റുന്നത്ര ഞാനും പിടിച്ചുനിന്നു

ഇനിയും വയ്യ തീരുമാനം ഉറച്ചതാണെങ്കിൽ നാളെ മാര്യേജ് നടത്താം അച്ഛന് അതിന് സന്തോഷമേ ഉള്ളൂ സമ്മതിച്ചോ എനിക്ക് സമ്മതം... അഭി.... എന്താ അച്ഛാ.... നീയും ഒക്കെ ആലോചിച്ചു തീരുമാനം എടുത്തതാണോ എടുത്തുചാടി എന്ന് പിന്നെ തോന്നരുത് ഇല്ല അച്ഛാ എന്റെ തീരുമാനം ഉറച്ചതാണ് അവളെ ഇനിം കരയിക്കാൻ വയ്യ അച്ഛാ മ്മ് എങ്കിൽ ശെരി രണ്ടുപേരും ഫുഡ്‌ കഴിക്ക് ഞാൻ അപ്പുറത് ഉണ്ടാകും പിന്നെ എല്ലാം പെട്ടന്നായിരുന്നു ഡ്രെസ്സും താലിയും അത്യാവിശം ഒർണമെന്റ്സും എടുത്ത് തന്നു അച്ഛൻ..... അന്ന് അഭിയേട്ടനെ അവിടേം എന്നെ ചേച്ചിടെ അമ്മേടെ കൂടേം കിടത്തി ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഒരു രാത്രി ഇരുട്ടിവെളുത്തൽ എന്റെ പെണ്ണ് എനിക്ക് സ്വന്തമാക്കാൻ പോകുന്നു കിടന്നിട്ട് ഉറക്കം വരുന്നില്ല ഒന്ന് നേരം പുലർന്നിരുനെങ്ങിൽ എന്ന് തോന്നിപ്പോയി അങ്ങനെ നേരം പുലർന്നു ഞാൻ ഒരുപാട് ആഗ്രഹിച്ച ദിവസം വന്നെത്തി ഇന്ന്മുതൽ അവൾ അഭിരാമി അഭിനവ്...ഒരുപാടുനാൾകൊണ്ട് കണ്ടുകൂടിയ സ്വപ്നം യഥാർത്യം ആക്കാൻ പോകുന്നു ഒരുനിമിഷം കഴിഞ്ഞുപോയതൊക്കെ മനസ്സിൽ മിന്നിമറഞ്ഞു ഒപ്പം കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകളും എന്നോടൊപ്പം പ്രീയപെട്ടതാണ് അവൾക് അവരൊക്കെ അതെല്ലാം ഞാൻ കാരണം നഷ്ടമായി ചേച്ചി വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത് അഭി....

നീ ഇത് എന്ത് ഓർത്തിരിക്കുവാ ഏയ് ഒന്നുമില്ല ചേച്ചി.. മ്മ് ദേ ആ ടേബിൾ ഇൽ നിനക്കുള്ള ഡ്രെസ്സ് ഉണ്ട് ഫ്രഷ് ആയി ഫുഡ് കഴിച്ച് വേഗം റെഡിയാക് മ്മ്മ്.... ചേച്ചി.... എന്താ.... എന്താ ഒരു പിണക്കം ഉള്ളപോലെ.. ഒന്നുമില്ല. നീ റെഡിയാക്ക് ചേച്ചി ചേച്ചിക്ക് ഇഷ്ടപെട്ട ആളെയല്ലേ ചേച്ചി കെട്ടിയെ പിന്നെ എന്റെ കാര്യത്തിൽ മാത്രം ഇത്ര എതിർപ്പ് എന്തിനാ അഭി നീ നമ്മുടെ അമ്മയെ എന്താ ഓർക്കാത്തെ ഇന്നലെ കണ്ട ഒരുത്തി ആണോ നിനക്ക് അമ്മയേക്കാൾ വലുത് അമ്മു..... ഞങ്ങൾ ഉറപ്പിച്ച കല്യാണം വേണ്ടന്ന് വെച്ച് നീ ഹരിയുടെ ഒപ്പം പോയപ്പോ നീ ഇ അമ്മയെ ഓർത്തിരുന്നോ അച്ഛാ അത്... വേണ്ട അമ്മു അവന്റെ ഭാഗത്ത്‌ ഇന്ന് ഉള്ള അത്രേം ന്യായം പോലും അന്ന് നിന്റെ ഭാഗത്ത്‌ ഉണ്ടായിരുന്നില്ല നിനക്ക് ഞങ്ങൾ കണ്ടുപിടിച്ച ആളെ ഇഷ്ടപ്പെട്ടു എന്നല്ലേ നീ പറഞ്ഞിരുന്നേ ഒരിക്കലെങ്കിലും നീ ഹരിയെ പറ്റി പറഞ്ഞിട്ടുണ്ടോ പറഞ്ഞിരുന്നെങ്കിൽ ഞാൻ നടത്തി തന്നേനെ, പിന്നെ അവന്റെ കാര്യം അവൻ പല ആവർത്തി പറഞ്ഞില്ലേ എന്നിട്ട് നിന്റെ അമ്മ കേട്ടോ ഇല്ലാലോ അപ്പൊ ഈ നാണക്കേട് അവൾ സ്വയം വരുത്തിവെച്ചതാ അത്കൊണ്ട് നീ ചെല്ല് ചെന്ന് ആമിയെ റെഡിയാക്കാൻ നോക് അഭി.... എന്താ അച്ഛാ...

അവളുടെ എല്ലാം വേണ്ടെന്നുവെച്ച ആമി നിന്റെ കൂടെ വന്നേ അത് നിന്നോടുള്ള അവളുടെ വിശ്വാസം ആണ് ആര് എന്ത് പറഞ്ഞാലും നീ അത് മറക്കരുത് നിനക്ക് വേണ്ടി ഒരുപാട് കരഞ്ഞതാ ആ കുട്ടി ഇനി ആ കണ്ണ് നിറയരുത് ഇല്ല അച്ഛാ ഞാൻ ഉള്ളടുത്തോളം അതിന് ഞാൻ സമ്മതിക്കില്ല മ്മ്... നീ റെഡിയായി അപ്പുറത്തേക്ക് വാ അവൾ ഒന്നും കഴിച്ചിട്ടില്ല ആകെ വിഷമിച്ചിരിക്കുവാ നീ വന്നാൽ അതിന് ഒരു സമാദാനം ആകും മ്മ് അച്ഛൻ ചെല്ല് ഞാൻ ഇപ്പൊ വരാം ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ എന്തോ ആലോചിച്ചു ഇരുന്നപ്പോൾ ആണ് ഹരിയേട്ടന്റെ അമ്മ വന്നത് ആമി....മോള് ഇതുവരെ ഫുഡ്‌ കഴിച്ചില്ലേ എനിക്ക് വേണ്ട അമ്മേ വിശപ്പില്ല അയ്യോ അങ്ങനെ പറയല്ലേ മോളെ ഇന്നലേം ഒന്നും കഴിച്ചില്ല ഇത്തിരി എങ്കിലും കഴിക്ക് വാ തുറന്നെ അമ്മ വാരിത്തരാം പാവം അമ്മ വാരിത്തന്നതല്ലേ എന്നോർത്ത് മനസ്സില്ലാ മനസ്സോടെ ഞാൻ അത് കഴിച്ചു ആ അമ്മയുടെ സ്നേഹം കണ്ടപ്പോൾ ഞാൻ എന്റെ അമ്മുവിനെ ഓർത്തു കണ്ണ് നിറയാൻ തുടങ്ങി അപ്പോഴാണ് അഭിയേട്ടൻ അവിടേക്ക് വന്നത് ഞാൻ ഓടിച്ചെന്ന് ഏട്ടനെ കെട്ടിപിടിച്ചു കരഞ്ഞു വാവേ.....

എന്ത് പറ്റിയടാ അഭിയേട്ട.... എനിക്ക്.... അമ്മേ... കാണണം അയ്യേ അതിനാണോ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ കരയുന്നെ കണ്ണ് തുടച്ചെ ദേ ഈ ചടങ്ങ് ഒന്ന് കഴിയട്ടെ ഞാൻ കൊണ്ടുപോയി കാണിച്ചുതരാം എല്ലാരേം പോരെ മ്മ്മ്.... എങ്കി ഒന്ന് ചിരിച്ചേ... ഈഈ.... 😁😁😁 മ്മ് വോൾടേജ് പോരാ സാരമില്ല ഞാൻ പിന്നെ ശെരിയാക്കിക്കോളാം ഇപ്പൊ നീ റെഡി ആക് അഭി നീ ഒന്ന് അപ്പുറത്തേക്ക് ചെല്ല് ഞാൻ അവളെ ഒന്ന് റെഡി ആകട്ടെ മ്മ്... ശെരി ചേച്ചി അഭിയേട്ടന്റെ ചേച്ചി എന്നെ ഒരുക്കികഴിഞ്ഞ് ഞങ്ങൾ അമ്പലത്തിലേക്ക് പോയി ഞാൻ ഇതുവരെ വന്നിട്ടില്ലാത്ത ഒരു ക്ഷേത്രം ദേവീപ്രതിഷ്ഠക്ക് മുൻപിൽ ഞാൻ അഭിയേട്ടനോട് ചേർന്ന് നിന്ന് മനമുരുകി പ്രാർത്ഥിച്ചു ആ ദേവിയുടെ മുൻപിൽ വെച്ച് അഗ്നിസാക്ഷിയായി അഭിയേട്ടൻ എന്റെ കഴുത്തിൽ താലിചാർത്തി ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ആ ദേവിയുടെ മുൻപിൽ നിൽകുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു കഴുത്തിൽ താലിചാർത്തുമ്പോഴും സീമന്തരേഖയിൽ ചുവപ്പ് പടരുമ്പോഴും ആ കണ്ണുകൾ തോർന്നില്ല ആ കണ്ണീരിന്റെ പൊരുൾ എനിക്കറിയാമായിരുന്നു

ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ഞങ്ങൾ ഹരിയേട്ടന്റെ വീട്ടിൽ എത്തി അഭി..... എന്താ അച്ഛാ... ഇനി എങ്ങനെയാ നമ്മുക്ക് വീട്ടിൽ പോയാലോ അച്ഛാ അമ്മ... അത് ഞാൻ നോക്കിക്കോളാം നീ പേടിക്കണ്ട വേണ്ട അച്ഛാ ഇപ്പൊ അവളുമായി കേറിവന്ന് അമ്മ ഒരു സീൻ ഉണ്ടാക്കിയാൽ അവൾക്ക് അത് വിഷമമാകും പാവം ഇപ്പൊ തന്നെ ആകെ തകർന്നിരിക്കുവാ അമ്മ ഒന്ന് തണുക്കട്ടെ അവളും ഒന്ന് കൂൾ ആവട്ടെ മ്മ് ഒന്നോർത്താൽ അതാ നല്ലത് അപ്പൊ നീ ഇവിടെ നില്കാൻ ആണോ പ്ലാൻ അതോ എന്തേലും ട്രിപ്പ്‌ ഒ മറ്റോ ഇപ്പൊ ഒന്നും തീരുമാനിച്ചിട്ടില്ല ഞാൻ ആലോചിച്ചു പറയാം പിന്നെ അച്ഛാ മ്മ്.... പറയടാ അച്ഛാ നമ്മുക്ക് ആമിടെ വീട്ടിൽ ഒന്ന് പോയാലോ അവൾ ആകെ വിഷമത്തില കണ്ടിട്ട് സഹിക്കാൻ വയ്യ മ്മ് നീ അവളെ വിളിക്ക് ഹരിയോടും വരാൻ പറ നമ്മുക്ക് ഇപ്പൊത്തന്നെ പോകാം ആമി..... എന്താ അഭിയേട്ട.... നീ വാ നമ്മുക്ക് നിന്റെ വീടുവരെ ഒന്ന് പോയിട്ട് വരാം അപ്പോഴേക്കും ഹരിയേട്ടനും അച്ഛനും വന്നു എങ്കി ഇറങ്ങാം അഭി മ്മ് ശെരി അച്ഛാ  .... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story