ആമി: ഭാഗം 26

aami

രചന: ആര്യ നിധീഷ്

അഭി ചെന്ന് ഡോർ തുറന്നു. അളിയാ...... അളിയാ എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ എങ്ങനെയാ ഈ കറക്റ്റ് ടൈം ഇൽ പ്രേത്യക്ഷപെടുന്നെ കറക്റ്റ് ടൈം ഓ വാട്ട്‌ യൂ മീൻ അളിയാ 😉😉 നെമ്മീൻ ഒന്ന് കേറി വാ മനുഷ്യാ അല്ല ഈ സ്ഥലം എങ്ങനെ കണ്ടുപിടിച്ചു.... അതോ ഞാൻ ഇപ്പൊ ടൗണിൽ വെച്ച് കിച്ചുനെ കണ്ടു അവൻ പറഞ്ഞു മ്മ്മ് അളിയൻ ഇരിക്ക്... അല്ല ആമി എവിടെ?? അവൾ കുളി... അല്ല കിടക്കുവാ... 🙃🙃 കുളിക്കുവാണോ അതോ കിടക്കുവാണോ 🤭🤭 ഞാൻ വരുമ്പോ കിടക്കുവായിരുന്നു ഇപ്പൊ ചെലപ്പോ കുളിക്കുവായിരിക്കും 😔😔 മ്മ്... മ്മ്.... എനിക്ക് മനസിലായി 🤭🤭 ഞാൻ പോയി അവളെ വിളിച്ചിട്ട് വരാം മ്മ് ചെല്ല് ചെല്ല് വേഗം വരണേ അവിടെ ചെല്ലുമ്പോ പാവം എന്നെ മറന്ന് പോകല്ലേ അളിയാ ഓ മതി അളിയാ ആളെ വിട് 🙏🙏 അഭി റൂമിൽ ചെല്ലുമ്പോൾ ആമി വാഷ്‌റൂമിൽ ആണ് വാവേ..... മ്മ്മ് ആരാ അഭിയേട്ട വന്നേ.... ഹരി അളിയനാ.... ഹരി ഏട്ടനോ ഞാൻ ദേ ഇറങ്ങി... മ്മ്മ് ഞാൻ താഴെ ഉണ്ടാകും.... ശെരി ഏട്ടാ... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ മാധവേട്ട..... കുട്ടികൾ എന്ത് പറഞ്ഞു അവർ ഇപ്പൊ എവിടെ ആണ് ഏട്ടാ ഇവിടെ അടുത്ത് തന്നെ ഒരു വീട് എടുത്തു എന്നാ അഭി പറഞ്ഞെ ആണോ വീട് എടുത്തെങ്കിൽ അവർ ഇനി ഇങ്ങോട്ട് വരില്ലേ ആമി വരില്ലെന്ന് പറഞ്ഞാലോ അത്രക്ക് വിഷമിച്ചല്ലേ

ആ കുട്ടി ഇറങ്ങി പോയെ തനിക്ക് ഇപ്പോഴും ആമിയെ മനസിലാക്കാൻ പറ്റിട്ടില്ല ലക്ഷ്മി അതാ താൻ ഇങ്ങനെ പറഞ്ഞെ ഏട്ടാ ഞാൻ അങ്ങനെ അല്ല... എന്തായാലും ഞാൻ ഇന്ന് വൈകിട്ട് അങ്ങോട്ട് ചെല്ലട്ടെ ഞാൻ കാണിച്ചുതരാം ആമി എന്താണെന്ന് ഏട്ടൻ എന്താ ഉദേശികുന്നേ... അതൊക്കെ താൻ അപ്പൊ അറിഞ്ഞാൽ മതി മ്മ് ഏട്ടൻ എങ്ങോട്ട് പോകുന്നു?? ഓഫീസ് വരെ കുറച്ചു വർക്ക്‌ ഉണ്ട് അത് കഴിഞ്ഞു അഭിടെ അടുത്ത് പോയിട്ടേ ഞാൻ വരൂ ശെരി മാധവേട്ട.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അഭിയും ഹരിയും സംസാരിച്ചിരിക്കുമ്പോൾ ആണ് ആമി സ്റ്റെയർ ഇറങ്ങി വന്നത് റെഡ് ആൻഡ് ബ്ലാക്ക് കളർ ദാവണി ആണ് നെറുകയിൽ സിന്ദൂരം ഉണ്ട് മുടി വെറുതെ കൊതി ഇട്ടിരിക്കുന്നു അഭി അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു അളിയോ മതി നോക്കിയത് വായടക്ക് ഈച്ച കേറും അപ്പോഴാണ് അഭിക്ക് ബോധം വീണത് അവൻ സ്വയം തലക്കിട്ട് ഒരു കൊട്ട് കൊടുത്തു ഹരിയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു ഹരിയേട്ടാ ഇത് എങ്ങനെ ഇവിടെ എത്തി ആര് പറഞ്ഞു ഞങ്ങൾ ഇവിടെ ആണെന്ന് ഞാൻ കിച്ചുവിനെ കണ്ടായിരുന്നു... ഓ... നിങ്ങൾ സംസാരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം വേണ്ട വേണ്ട ഈ ടൈം ഇൽ ഇനി ഒന്നും വേണ്ട ആല്ല നിങ്ങൾ ലഞ്ച് വാങ്ങിയോ കിച്ചു പറഞ്ഞു പാചകം ഒന്നും വല്യ വശമില്ലന്ന് ഇല്ല അളിയാ ഞാൻ ഓർഡർ ചെയ്യാം ഇനി കഴിച്ചിട്ട് പോകാം വേണ്ട

അവൻ അങ്ങനെ പറഞ്ഞത്കൊണ്ട് ഞാൻ വാങ്ങിട്ടുണ്ട് ദാ ആമി കീ പോയി എടുത്തിട്ട് വാ വണ്ടിയിൽ ഉണ്ട് ആമി അതും വാങ്ങി പോയി ഫുഡ്‌ എടുത്തു വന്നു മൂന്നുപേരും കൂടി കഴിച്ചു നിങ്ങൾ ഇറങ്ങിയ പുറകെ ഞാനുംഅവിടുന്ന് അമ്മുനേം വിളിച്ച് ഇറങ്ങി അഭി ഹരിയേട്ടാ അത് വേണ്ടിരുന്നില്ല ഞാൻ കാരണം.... ആമി.... ദേ നിന്നോട് ഞാൻ പറഞ്ഞില്ലേ ഒന്നും നിന്റെ തെറ്റ് അല്ല പിന്നെ എന്റെ പെങ്ങൾക്ക് കിട്ടാത്ത സ്ഥാനം എനിക്കും വേണ്ട അത്രതന്നെ (ഹരി ) രണ്ടുപേരുടേം സംസാരം കേട്ട് അഭി വായും പൊളിച് ഇരിക്കുവാണ് 🙄🙄 പെങ്ങളോ... അത് എപ്പോ 🙄🙄 അത് നിനക്ക് അറിയില്ലേ അഭി നീ വിളിച്ചോണ്ട് വന്നപ്പോ ആരാ നിനക്ക് ഇവളെ കൈപിടിച്ച് തന്നത് അത് അളിയന്റെ അച്ഛൻ അല്ലെ 🤨🤨 മ്മ് അപ്പൊ ഇവൾ എന്റെ ആരാ... ഓ അങ്ങനെ.. ദേ ആമി ഇവൻ നിന്നെ ഒരുപാട് ശല്യം ചെയ്താൽ എന്നോട് പറയണേ ശെരി ഹരിയേട്ടാ ആഹാ ഇപ്പൊ ഞാൻ പുറത്ത് അല്ലെ കൊള്ളാം 😌😌 പിന്നെ അഭി നാളെ അല്ലെ വിരുന്ന് അതെ അളിയാ... അപ്പൊ രാവിലെ പോകില്ലേ... മ്മ്.... അളിയാ ഞാൻ പറയാൻ മറന്നു അച്ഛൻ വിളിച്ചു... എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് വൈകിട്ട് ഇങ്ങോട്ട് വരാമെന്ന പറഞ്ഞെ അച്ഛൻ എന്നേം വിളിച്ചു എന്താ കാര്യം എന്ന് പറഞ്ഞില്ല നിങ്ങൾ എവിടെ ആണെന്ന് തിരക്കി അറിയില്ല എന്ന് പറഞ്ഞപ്പോ അറിഞ്ഞാൽ പറയണേ എന്ന് പറഞ്ഞു കട്ട്‌ ചെയ്തു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഡാ കിരണേ നീ അറിഞ്ഞോ നാളെ അവൾ വരും... ആര്.... നിന്റെ ഉറക്കം കെടുത്തുന്ന സുന്ദരി.... ആമിയോ.... ഓ അപ്പൊ മനസിലായി... ഡാ സച്ചു നിന്നോട് ഇത് ആരാ പറഞ്ഞെ... അച്ചു... അവൾ നാളെ വിരുന്നിനു വരുമെന്ന്... മ്മ് വരട്ടെ എന്നിട്ട് വേണം എനിക്ക് അവൾക്ക് ശെരിക്ക് ഒരു വിരുന്ന് കൊടുക്കാൻ.. ഡാ.... അതേടാ കാത്തിരിക്കുവായിരുന്നു ഞാൻ വന്നിട്ട് പോകുമ്പോ എന്തായാലും അവളുടെ വീട്ടിൽ ഒരു ഫങ്ക്ഷൻ ഉണ്ടാകും അതാണല്ലോ നാട്ട്നടപ്പ് അപ്പൊ എനിക്കും അവിടെ ചെല്ലാം കിരണേ എന്തിനാടാ വെറുതെ അവളുടെ പുറകെ നടക്കുന്നെ എന്താടാ ദീപു നിനക്ക് അവളോട് ഇത്ര സോഫ്റകോർനെർ എനിക്ക് സഹതാപം അവളോട് അല്ലടാ നിന്നോടാ ഒരുപാട് നോക്കിലെ നീ അവളെ സ്വന്തമാക്കാൻ എന്നിട്ട് എന്തെങ്കിലും നടന്നോ അപ്പഴാ ഇനി വിവാഹ നിശ്ചയം നടക്കുന്നിടത്തുന്ന് നിന്റെം അവളുടെ ചേട്ടന്മാരുടേം മുന്നിലൂടെ അവളെ ഇറക്കികൊണ്ട് പോയവനാ അഭിനവ് അവന്റെ ഒരു കൈക്ക് ഇല്ല നീ അത് ഓർത്തോ ഡാ..... എന്റെ കൈയിൽ നിന്നും കള്ളും വാങ്ങി കുടിച്ച് നീ അവനെ പുകഴ്ത്തുന്നോ കിരണേ എന്താടാ ഈ കാണിക്കുന്നേ ദീപു ഒന്ന് പോടാ ഇവിടുന്ന് കള്ള് മൂക്കുമ്പോ ഈ തമ്മിൽ തല്ലൽ എന്നും ഉള്ളതാ ദീപു നടന്നകന്നു കിരണിന്റെ മനസ്സിൽ അഭിയെ ആമിയിൽ നിന്നും അകറ്റാനുള്ള ഒരുക്കങ്ങൾ ആയിരുന്നു കുറച്ചു നേരം സംസാരിച്ചിരുന്നു ഹരി തിരികെ പോയി അപ്പോഴേക്കും മാധവ് അവരെ കാണാൻ വന്നു അച്ഛാ വാ കേറി ഇരിക്ക് ഹരി ഏട്ടൻ ദേ ഇപ്പൊ ഇറങ്ങിയതേ ഉള്ളൂ മ്മ് ഞാൻ വഴിയിൽ കണ്ടു,പിന്നെ അഭി എവിടെ മോളെ??

ഏട്ടൻ റൂമിൽ ഉണ്ട് മുകളിൽ ആണ് അച്ഛൻ അങ്ങോട്ട്‌ ചെല്ല് ഞാൻ ചായ എടുക്കാം 😁😁 മ്മ്മ് ശെരി മോളെ.... ആമി അടുക്കളയിൽ പോയപ്പോ മാധവ് മുകളിലേക്ക് ചെന്നു കാറിൽ നിന്ന് ഇറങ്ങിയപ്പോ മാധവ് ലക്ഷ്മിയെ വീഡിയോ കാൾ ചെയ്തു പോക്കറ്റിൽ ഇട്ടിരുന്ന ഫോൺ നേരെ ആണെന്ന് ഒന്ന്കൂടി ഉറപ്പാക്കി അയാൾ മുകളിലേക്ക് ചെന്നു മാധവ് ചെല്ലുമ്പോ അഭി ഫോൺ ഇൽ ആണ് അഭി.... ആ അച്ഛാ വാ ഇരിക്ക് മ്മ്.... എന്താ അച്ഛാ എന്നെ കാണണം എന്ന് പറഞ്ഞെ എനിതിങ് സീരിയസ്??? മോനെ ഞാൻ അമ്മ പറഞ്ഞിട്ട് വന്നതാ അവൾക്ക് ഇപ്പൊ നല്ല വിഷമം ഉണ്ട് ഇനി ഒരിക്കലും അവൾ ആമിയെ വേദനിപ്പിക്കില്ല നിങ്ങൾ അങ്ങോട്ട്‌ വരണം അച്ഛാ അമ്മ കാണിച്ചുകൂട്ടിയത് ഒക്കെ മറക്കാം, ഞാൻ വരാം പക്ഷെ അമ്മ വന്ന് വിളിക്കട്ടെ അഭിയേട്ട..... അവൾ ശാസനയോടെ അവനെ നോക്കി.. ആമി നീ ഇതിൽ ഇടപെടേണ്ട... ഞാൻ ഇടപെടും അമ്മയോട് ആണോ വാശി കാണിക്കുന്നേ??? അമ്മക്ക് ആവാമെങ്കിൽ പിന്നെ എനിക്ക് ആയിക്കൂടെ ഏട്ടാ അത് ഏട്ടന്റെ അമ്മ ആണ് ഏട്ടനെ പത്തുമാസം വയറ്റിൽ ചുമന്ന് നൊന്തു പ്രസവിച്ചു പാലൂട്ടി വളർത്തിയില്ലേ വഴിയിൽ ഉപേഷിക്കാതെ വളർത്തിയില്ലേ അത് മാത്രം മതി അവർ എത്ര വലിയ തെറ്റ് ചെയ്താലും അത് മറക്കാൻ ആമി നീ..... ഏട്ടാ നാളെ ഞാനും ഏട്ടനും ആ സ്ഥാനത് വരും ഒരു ജന്മം മുഴുവൻ നിങ്ങൾ രണ്ടു മക്കൾക്ക് വേണ്ടി ജീവിച്ച അവർക്ക് നിങ്ങളുടെ ഭാവി ജീവിതത്തെ പറ്റി ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കാം അതൊന്നും നടക്കില്ല എന്ന് കേട്ടപ്പോ കുറച്ചു റഫ് ആയി പ്രതികരിച്ചു അത് ആരായാലും അങ്ങനെ ആണ് മോളെ.....

ആമി.... ആ വിളി കേട്ട് അഭിയും ആമിയും പരസ്പരം നോക്കി മാധവ് ഫോൺ എടുത്ത് അവർക്ക് നേരെ നീട്ടി കരഞ്ഞുകലങ്ങിയ കണ്ണുകുകളുമായി നിൽക്കുന്ന അമ്മയെ ആണ് അവർ കണ്ടത് ഞാൻ ഇവിടെ വന്ന് കേറിയപ്പോ മുതൽ ഈ ഫോണിന്റെ അങ്ങേ തലക്കൽ അവൾ ഉണ്ടായിരുന്നു അത് അവൾ പറഞ്ഞിട്ടല്ല എനിക്ക് തോന്നി ആമി എന്താണെന്ന് അവൾ അറിയണം എന്ന് ആമി.... മോള് അമ്മയോട് ക്ഷെമിക്കണം ഒരുപാട് വലിയ തെറ്റാ ഞാൻ ചെയ്തേ പൊറുക്കില്ലേ നീ എന്നോട് അയ്യോ എന്നോട് ക്ഷേമ ഒന്നും ചോദിക്കണ്ട അമ്മേ എനിക്ക് മനസിലാകും അമ്മയെ അമ്മ ഇപ്പൊ ഹാപ്പി ആണ് മോളെ ഞാൻ കണ്ടുപിടിച്ചതിനെകാൾ എന്തുകൊണ്ടും നല്ലത് നീ തന്നെ ആണ് എന്റെ മോന് തെറ്റ് പറ്റിയില്ല അഭി...... ഇനിം നിനക്ക് എന്നോട് പിണക്കം മാറീല്ലേ.... എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല എങ്കി വരില്ലേ നീ അവളെയും കൂട്ടി അച്ഛന്റെ കൂടെ... അത്.... പിന്നെ.... ഏട്ടാ..... 😡😡 ഓ എങ്കി ഞാൻ ഒന്നും പറയുന്നില്ല പോരെ... 🤨🤨 അമ്മ വിഷമിക്കണ്ട ദേ ഞങ്ങൾ ഇപ്പൊ വരും പോരെ സന്തോഷം ആയി മോളെ... അമ്മ ആരതി ഒരുക്കി കാത്തിരിക്കും എന്റെ മോളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ അത്രേം പറഞ്ഞവർ ഫോൺ കട്ട്‌ ചെയ്തു അവൾ അത് അച്ഛന് നേരെ നീട്ടി നിങ്ങൾ റെഡി ആവ് ഞാൻ താഴെ വെയിറ്റ് ചെയ്യാം അഭി.....

നീ എന്നോ ചെയ്ത പുണ്യമാണ് നിനക്ക് അവളെപോലെ ഒരു കുട്ടിയെ കിട്ടിയത് നഷ്ടപ്പെടുത്തരുത് പൊന്ന് പോലെ നോക്കിക്കോണം അവൻ ഒന്ന് ചിരിച്ച് റൂമിലേക്ക് കേറി അപ്പോഴേക്കും ആമി ഇടാനുള്ള ഡ്രെസ്സ് എടുത്ത് വെച്ചിരുന്നു അപ്പൊ എങ്ങനെയാ..... പോകാൻ ആണോ പിന്നെ അല്ലാതെ.... അതിൽ ഇനി എന്ത് ആലോചിക്കാൻ എങ്ങനെ പറ്റുന്നു വാവേ നിനക്ക് ഇങ്ങനെ ഒക്കെ അവൾ ഒന്ന് ചിരിച് ഡ്രെസ്സും എടുത്ത് ഡ്രസ്സിങ് റൂമിലേക്ക് പോയി റെഡി ആയി അവർ ഇറങ്ങി വീട്ടിൽ എത്തുമ്പോ അമ്മ അവർക്കായി കാത്തുനിൽപ്പുണ്ട് ആരതി ഉഴിഞ്ഞു മധുരം നൽകി അവർ അവളെ സ്വീകരിച്ചു മുമ്പത്തെപ്പോലെ ഒരു ചടങ്ങിന് അല്ല നിറഞ്ഞ മനസ്സോടെ മക്കൾ ഇരിക്ക് അമ്മ ചായ എടുക്കാം അമ്മ പോയപ്പോ ആമിയും കൂടെ പോയി അഭി റൂമിലേക്കും ഫ്ലാസ്ക്കിൽ നിന്ന് ചായ രണ്ടു കപ്പുകളിൽ പകർത്തി അവർ അവൾക്ക് നേരെ നീട്ടി മോള് കുടിച്ചിട്ട് ഇതുമായി അവന്റെ അടുത്തോട്ടു ചെല്ല് ഇവിടെ ഇനി ഒരു പണിയും ഇല്ല ഡിന്നർ ഇന് സമയം ആകുമ്പോ വന്നമതി അവൾ ചായ കുടിച്ച് അഭിക്കുള്ള ചായയുമായി റൂമിലേക്ക് ചെന്നു

അവൾ ചെല്ലുമ്പോൾ അഭി വാഷ്‌റൂമിൽ ആണ് അവൾ ചായ ടേബിളിൽ വെച്ച് ബാല്കണിയിലേക്ക് പോയി അഭി ഇറങ്ങുമ്പോ ടേബിൾ ഇൽ ചായ ഉണ്ട് അവൻ അത് എടുത്തു കുടിച്ചു അപ്പോഴാണ് ബാൽക്കണിയിൽ നിൽക്കുന്ന ആമിയെ കണ്ടത് അവൻ പിന്നിലൂടെ ചെന്ന് വയറിൽ ചുറ്റിപ്പിടിച് അവന്റെ മുഖം അവളുടെ തോളോട് ചേർത്ത് വെച്ചു എന്താണ് എന്റെ പെണ്ണ് വലിയ ആലോചനയിൽ ആണല്ലോ... എത്ര പെട്ടന്നാ ഏട്ടാ ലൈഫിൽ ഓരോന്നും സംഭവിക്കുന്നത് എല്ലാം ശെരിക്കും ഒരു സ്വപ്നം പോലെ തോന്നുന്നു എന്റെ വാവേ..... നിന്നെപ്പോലെ നീ മാത്രമേ ഉള്ളെഡീ പെണ്ണെ നോവിക്കുന്നവരെ പോലും സ്നേഹിക്കാൻ നിനക്ക് മാത്രമേ പറ്റു അവൻ അവളെ തന്നോട് ചേർത്തു പിടിച്ചു അവരുടെ സ്വപ്‌നങ്ങൾ ചിറകടിച്ചു പറന്നു അതിനുമേൽ ഒരു കൊടുംകാറ്റ് പോലെ വീശി അടിച്ച് ഒക്കെ നശിപ്പിക്കാൻ ഒരുവൻ തന്ത്രങ്ങൾ മെനയുന്നത് അറിയാതെ ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story