ആമി: ഭാഗം 27

aami

രചന: ആര്യ നിധീഷ്

അങ്ങനെ പിണക്കവും ഇണക്കവും ഒക്കെ ആയി ആ ദിനവും കടന്നു പോയി വീട്ടിലേക്ക് പോകേണ്ടത് കൊണ്ട് തന്നെ ആമി പതിവിലും നേരത്തെ എഴുന്നേറ്റു കുളിച്ചു അടുക്കളയിൽ ചെല്ലുമ്പോ അവിടെ ശാന്തേച്ചിയും അമ്മയും ഉണ്ട് ആ മോള് നേരത്തെ ഉണർന്നോ കുറച്ചൂടെ കിടക്കാരുനില്ലേ അത് സാരമില്ല അമ്മേ... അത് ലക്ഷ്മി മാടത്തിനു മനസ്സിലായില്ലേ ഇന്ന് വിരുന്ന് പോകുന്നതിന്റെ ഉത്സാഹം ആണ് ഓ അത് ഞാൻ അങ്ങ് മറന്നു എങ്കി മോള് ചായ കുടിക്ക് എന്നിട്ട് പോയി റെഡി ആകാൻ നോക്ക് ഞാൻ മാധവേട്ടനോട് കുറച്ച് മുല്ലപ്പൂവ് വാങ്ങിക്കൊണ്ടു വരാൻ പറയട്ടെ അയ്യോ അമ്മേ പൂവ് ഒക്കെ എന്തിനാ എന്റെ മോളെ അതൊക്കെ വേണം ഒരുങ്ങി സുന്ദരി ആയിട്ട് വേണം പോകാൻ ലക്ഷ്മി പോയപ്പോ ആമി അഭിക്കുള്ള ചായയുമായി റൂമിലേക്ക് പോയി ഉറക്കം ഉണർന്നപ്പോ ആമിയെ കണ്ടില്ല അഭി മുഖം കഴുകി ബാൽക്കണിയിൽ വന്നിരുന്നു ആമി വരുമ്പോ അഭി ബാൽക്കണിയിൽ ഉണ്ട് അവൾ ചായ അവിടെ വെച്ച് മെല്ലെ ശബ്ദം കേൾപ്പിക്കാതെ അവനടുത്തേക്ക് നടന്നു ഡീ കള്ളി.... നീ ശബ്ദം ഉണ്ടാക്കാതെ വന്നാൽ ഞാൻ അറിയില്ലേ അവൻ അത് പറഞ്ഞപ്പോ അവൾ ഒന്ന് ഞെട്ടി അവൻ തിരിഞ്ഞ് അവളെ തന്നോട് ചേർത്ത് നിർത്തി അഭിയേട്ട.....

ഇത് എങ്ങനെ അറിഞ്ഞു ഡീ പെണ്ണെ നിന്റെ ഗന്ധം പോലും എനിക്ക് ഇപ്പൊ അറിയാം നീ അത് മറന്നു പോയി അല്ലെ അവൾ പെരുവിരലിൽ ഉയർന്നു പൊങ്ങി അവന്റെ നാസികതുമ്പിൽ ചുണ്ടുകൾ ചേർത്തു അവൻ അവളെ എടുത്തുയർത്തി ദേ രാവിലെ എന്നെ ചീത്തയാക്കല് കേട്ടോ നിന്റെ ഒരു നോട്ടം മതി ഇപ്പൊ എന്റെ സിരകളെ ചൂടുപിടിപ്പിക്കൻ ആമി...... മോളെ അഭിയേട്ട ദേ അമ്മ വിളിക്കുന്നു എന്നെ താഴെ ഇറക്ക് ഇല്ല ഒരു ഉമ്മ കൂടി താ എങ്കി വിടാം... 😜😜 ഉമ്മഹ്ഹ.... അയ്യേ ഇത് എന്ത് ഉമ്മ എനിക്ക് ചുണ്ടിൽ വേണം താ.... അഭിയേട്ട.... കഷ്ടവാട്ടോ... വേഗം തന്നാൽ വേഗം പോകാം ഉമ്മഹ്ഹാ.... മ്മ്മ് തല്കാലം മതി... മോളെ...... ഇങ് കേറിക്കോ അമ്മേ ഡോർ ഓപ്പൺ ആണ് മോളെ ഞാൻ നിനക്ക് ഇത് തരാൻ വന്നതാ അവർ കയ്യിൽ ഇരുന്ന ആഭരണപെട്ടി അവൾക്ക് നേരെ നീട്ടി അമ്മേ.... ഇതൊക്കെ... എനിക്ക് എന്തിനാ ഇനി ഇതൊക്കെ എന്റെ മോൾക്ക് ഉള്ളതാ എന്നെങ്കിലും എന്റെ അഭിക്ക് ഒരു പെണ്ണ് വരുമ്പോൾ കൊടുക്കാൻ അമ്മ കരുതി വെച്ചതാ അമ്മേ... ഇതൊക്കെ അമ്മേടെ കയ്യിൽ തന്നെ വെച്ചോ വേണമെങ്കിൽ ഞാൻ ചോദിച്ചോളാം ദേ വാങ്ങിയില്ലേ അമ്മക്ക് വിഷമം ആകും കേട്ടോ അയ്യോ വേണ്ട ഇങ് തന്നേക്ക് ഞാൻ വെച്ചോളാം മ്മ് വെറുതെ വെച്ചാൽ പോരാ ഇതിൽ നിന്ന് ഇടക്കൊക്കെ എന്തെങ്കിലും ഇടണം മ്മ് ശെരിഅമ്മേ അല്ല മോളെ ഇന്ന് ഏത്‌ ഡ്രെസ്സ് ആ ഇടുന്നെ ദേ ഈ സാരി ആണ്....

അപ്പൊ ദേ ഈ റെഡ്സ്റ്റോൺ നെക്ലേസ് ഉം ജുംക്കിയും ഇട്ടാൽ മതി ശെരി അമ്മേ, പിന്നെ എനിക്ക് സാരി ഉടുത്തു പരിചയം ഇല്ല അതിന് എന്താ അമ്മ ഹെല്പ് ചെയ്യാം ലക്ഷ്മി അവളെ സാരി ഉടുപ്പിച്ചു താഴേക്ക് പോയി അഭി അപ്പോഴേക്കും കുളിച്ചു വന്നു അവൻ വരുമ്പോ ആമി മുടി ചീകുവാണ് അവൻ അവളെ പിന്നിലൂടെ ചെന്ന് ചേർത്ത് പിടിച്ചു... അവൾക്ക് മുന്നിലെ കണ്ണാടിയിലൂടെ അവളെ നോക്കി കണ്ണിറുക്കി എന്താണ് മോനെ ഒരു പുന്നാരം... വാവേ..... യൂ ലുക്ക്‌ ബ്യൂട്ടിഫുൾ.... എനിക്ക് ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നുന്നു ആണോ എങ്കി എന്റെ അഭികുട്ടൻ ഇവിടെ നോക്കി ഇരുന്നോ ഞാൻ ഒറ്റക്ക് വിരുന്നിനു പോകാം അങ്ങോട്ട്‌ മറ് മനുഷ്യാ അവൾ അവനെ തട്ടി മാറ്റി മുല്ലപ്പൂവെടുത്തു വേച്ചു ദേ വാവേ നീ ഇപ്പൊ ഒട്ടും റൊമാന്റിക് അല്ല കേട്ടോ 😔😔 ആണോ എങ്കി കണക്കായിപ്പോയി ദേ ഞാൻ റെഡി ആയി ഇയാൾ വരുന്നുണ്ടോ കണ്ട കണ്ട അവളുടെ ഒരു ജാഡ കണ്ട എന്റെ പട്ടി വരും ഇനി നിന്നോട് റൊമാൻസിക്കാൻ ഓ ആയിക്കോട്ടെ... നീ ഇനി ഇങ്ങോട്ട് വന്നാലും ഞാൻ വരത്തില്ല കണ്ടോ ദൈവമേ ഒരു വാശിപ്പുറത്തു പറഞ്ഞും പോയി കണ്ട്രോൾ തരണേ നാറ്റിക്കല്ലേ (അഭി ആത്മ ) എങ്കി അത് ഒന്ന് കാണണമല്ലോ (ആമി ആത്മ )

ഒ ശെരി വേഗം ഒരുങ്ങി വാ ടൈം ആയി മ്മ്മ്.... എന്നും പറഞ്ഞ് അഭി ഡ്രെസ്സും എടുത്ത് ഡ്രസ്സിങ് റൂമിൽ പോയി ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ബാലേട്ടാ........ കുട്ടികൾ ഇതുവരെ ഇറങ്ങില്ലേ എന്റെ അനു നീ ഇങ്ങനെ ഇടക്ക് വന്നു ചോദിക്കണ്ട അവർ ഇറങ്ങുമ്പോ വിളിക്കും എനിക്ക് എന്തോ ഒരു ടെൻഷൻ പോലെ ഏട്ടാ മോനോട് സൂക്ഷിച്ചു ഡ്രൈവ് ചെയ്യാൻ പറയണേ എന്റെ അനു അവൻ ആദ്യമായി ആണോ ഡ്രൈവ് ചെയ്യുന്നേ നീ ഇങ്ങനെ പേടിക്കാതെ ചെല്ല് ചെന്ന് അവർക്കുള്ള ഫുഡ് ഒക്കെ എടുത്ത് വെക്ക് ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ആമി..... വാ ഇറങ്ങാം.... എന്താ മാക്കാനേ ഒരു ഗൗരവം.... മാക്കാൻ നിന്റെ പിതാശ്രീ... ദേ എന്റെ അച്ചയെ പറഞ്ഞാൽ ഉണ്ടല്ലോ പറഞ്ഞാൽ നീ എന്ത് ചെയ്യും 🤨🤨 ദേ അഭിയേട്ട വേണ്ടാട്ടോ... മോളെ നിങ്ങൾ ഇതുവരെ ഇറങ്ങില്ലേ....അഭി... അത് അച്ഛാ ദേ ഇറങ്ങുവാ.... എന്താ മോളെ ഇവൻ നിന്നെ എന്തെങ്കിലും പറഞ്ഞോ??? ആമി പറയട്ടെ എന്ന് അഭിയെ നോക്കി ചോദിച്ചു അവൻ വേണ്ട എന്ന് തലയാട്ടി എന്താ രണ്ടും കൂടി കഥകളി ഒന്നുമില്ല അച്ഛാ ഈ അഭിയേട്ടൻ പറയുവാ ഈ സാരി എനിക്ക് ചേരില്ല എന്ന് അവൻ വെറുതെ അസൂയ കൊണ്ട് പറയുവാ മോള് അതൊന്നു കേൾക്കണ്ട എന്റെ മോളെ ഇപ്പൊ കാണാൻ നല്ല ഭംഗി ഉണ്ട് എവിടെ പോയാലും ഇവനേം കൊണ്ടേ പോകാവൂ അപ്പൊ മോൾക്ക് കണ്ണ് തട്ടില്ല 😜😜 അച്ഛാ..... 😥😥

അച്ഛൻ ചുമ്മാ പറഞ്ഞതാടാ നീ എന്റെ സുന്ദരൻ അല്ലെ മതി മരുമോളെ പതപ്പിച്ചത് ഞങ്ങൾ ഇറങ്ങുവാ... എന്താ ഇളിച്ചോണ്ട് നിക്കുന്നെ വരുന്നെങ്കിൽ വാ ഞാൻ പോകുവാ എന്ന് പറഞ്ഞ് അഭി ചാടി തുള്ളി താഴേക്ക് പോയി എങ്കി മോള് ചെല്ല്... ശെരി.. അച്ഛാ എല്ലാരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി ആമിയുടെ അച്ഛനെ വിളിച്ചു പറഞ്ഞു അനു.... അവർ ഇറങ്ങി കേട്ടോ നീ ഫുഡ് ഒക്കെ എടുത്തു വെച്ചോ അവിടുന്ന് ഇവിടെ വരെ കഷ്ടിച്ച് ഒരു മണിക്കൂർ ഡ്രൈവേ ഉള്ളൂ അച്ചേ ആമിച്ചി ഇറങ്ങിയോ...... ഇപ്പൊ എത്തും ദേവൂട്ട.... ആമിച്ചി ഇല്ലാതെ ആകെ ബോർ ആണ് അച്ചേ.. വേഗം വരാൻ പറ അളിയനോട് നിന്റെ അളിയൻ അല്ലെ നി തന്നെ പറ എനിക്ക് വേറെ പണി ഉണ്ട് ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അവിടുന്ന് ഇറങ്ങിയപ്പോ തൊട്ട് അഭി പിണക്കത്തിൽ ആണ് ആമി അവനെ ഇളക്കാൻ ഓരോ കുസൃതി കാണിക്കുന്നുണ്ട് അവൾ അവന്റെ കവിളിലൂടെ വിരൽ ഓടിച്ചു.... ദേ ആമി ഡ്രൈവിങ്ങിൽ ആണ് കളിക്കല്ലേ.. പിന്നെ ഇയാൾ ഏറോപ്ലെയിൻ അല്ലെ ഓടിക്കുന്നെ... ഏറോപ്ലെയിൻ ഓടിക്കാൻ മാത്രമല്ല കാർ ഓടിക്കാനും നല്ല ശ്രെദ്ധ വേണം പ്രതെകിച്ചു നമ്മുടെ നാട്ടിൽ കേട്ടോടി പോത്തേ.... പോത്ത് തന്റെ മറ്റവൾ...

ആ അത് തന്നെയാ ഞാനും പറഞ്ഞെ.... എന്റെ കൃഷ്ണ ഇന്ന് ആരെയാണോ കണികണ്ടത് മൊത്തം ഇടി ആണല്ലോ... അത് കണിടെ കുഴപ്പം അല്ല നിന്റെ കയ്യിലിരിപ്പിന്റെ ആ.... ഹും.... 😒😒 അവൾ പിണങ്ങി റോഡിലേക്ക് നോക്കി ഇരുന്നു... അഭി അവൾ കാണാതെ ഒന്ന് ചിരിച്ചു വണ്ടി വീട്ടുമുറ്റത്തു വന്നുനിന്നു അഭിയും ആമിയും ഇറങ്ങി.....സിറ്റ്ഔട്ടിൽ തന്നെ എല്ലാരും ഉണ്ട് ആമി ഓടിച്ചെന്നു ദേവൂട്ടനെ കെട്ടിപിടിച്ചു അഭി.... മോനെ അവിടെ നിക്കാതെ ഇങ്ങോട്ട് കേറി വാ എന്താ പെണ്ണെ ഇത് അവനെ വിളിച്ചോണ്ട് വേണ്ടേ വരാൻ അഭിയേട്ടൻ വന്നോളും അമ്മേ.... അത്കൊള്ളാം അങ്ങനെ ആണോ ആമി ചെയ്യണ്ടേ.... ഓ എന്റെ അമ്മേ എന്നെ കണ്ട ഉണ്ടനെ ഉപദേശികല്ലേ അതിനു ഞാൻ സമയം തരാം ഡീ നീ എന്റെ കയ്യിന്നു വാങ്ങും കേട്ടോ എന്റെ അമ്മേ എന്റെ പേരിൽ ഇനി ഇടി ഉണ്ടാക്കേണ്ട അവൾ എല്ലാരേം കണ്ട സന്തോഷത്തില അതുകൊണ്ടാ എന്റെ കാര്യം മറന്നു പോയെ ആ അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്ക് ഏട്ടാ അച്ഛൻ പറയുന്ന ശെരിയാ ഈ അമ്മേടെ തലയിൽ കളിമണ്ണു പോലും ഇല്ലന്ന് ബാലേട്ടാ... അവർ ബാലചന്ദ്രനെ നോക്കി കണ്ണുരുട്ടി അയാൾ ഞാൻ ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞ് അഭിയേയും വിളിച്ച് അകത്തേക്ക് പോയി എന്താണ് മുത്തൂ ഒരു മൈൻഡ് ഇല്ലാത്തെ എന്നോട് പിണക്കം ആണോ... ആ ഞാൻ നിന്നോട് പിണക്കവ ഇവിടുന്ന് ഇറങ്ങി പോയപ്പോ നീ എന്നെ ഒന്ന് ഓർക്കുക പോലും ചെയ്തില്ലലോ എന്റെ മുത്തൂനെ ഞാൻ ഓർത്തില്ലന്നോ എന്ന് ആരാ പറഞ്ഞെ

പോ നീ എന്നോട് മിണ്ടണ്ട മുത്തശ്ശി എന്നോടും പിണക്കം ആണോ അഭിയാണ് അത് ചോദിച്ചത് എന്റെ മോനോട് ഞാൻ എന്തിനാ പിണങ്ങുന്നേ ഇങ് വാ ഇവിടെ ഇരിക്ക് ആഹാ അപ്പൊ എന്നോട് മാത്രം പിണക്കം അല്ലെ മതി ആമി വിശേഷം ഒക്കെ ഇനി പിന്നെ ഇപ്പൊ നീ അഭിയെം വിളിച്ചു വന്നേ, ഫുഡ് കഴിക്കാം അങ്ങനെ വിശേഷം പറച്ചിലും ഫുഡ് കഴിക്കലും ഒക്കെ കഴിഞ്ഞു അവർ ആമിയുടെ റൂമിലേക്ക് പോയി അഭി അവിടെ ബെഡിൽ കിടന്ന് ഫോണിൽ തോണ്ടുവാണ് ആമിയെ മൈൻഡ് പോലും ചെയ്യുന്നില്ല ഓഹോ ഇത്രക്ക് ജാടയോ എങ്കി അത് ഒന്ന് കാണണമല്ലോ... അവൾ കബോർഡിൽ നിന്ന് ഡ്രെസ്സും എടുത്ത് കുളിക്കാൻ കേറി അപ്പോഴാണ് അഭിക്ക് ആശ്വാസം ആയത് ചില്ലി റെഡ് സാരിയും മുല്ലപ്പൂവിന്റെ ഗന്ധവും വാലിട്ടെഴുതിയ കാപ്പി കണ്ണുകളും അവനെ അത്രയേറെ മത്തുപിടിപ്പിച്ചിരുന്നു അവൻ ഒരു തലയിണയും ആയി ബെഡിലേക്ക് കിടന്നു വാഷ്‌റൂമിന്റെ ഡോർ തുറന്നപ്പോ അവൾ അറിയാതെ അവൻ അവളെ നോക്കി സ്ലീവ് ലെസ്സ് ടോപ് ഉം ഹാഫ് മിഡി യും പരീക്ഷിക്കല്ലേ ദൈവമേ അവൻ അവളെ നോക്കാതെ കമിഴ്ന്ന് കിടന്നു അവൾ വന്ന് അവന്റെ അരികിൽ ബെഡിൽ കിടന്നു കാച്ചെണ്ണയുടെയും ബോഡിവാഷിന്റെയും ഗന്ധം അവിടമാകെ പരന്നു അതവന്റെ നാസികയിൽ തുളഞ്ഞു കയറി അവൻ ഒന്നൂടെ തല ഉയർത്തി അവളെ നോക്കി

മുട്ടിനു താഴേക്ക് നക്നമായ കാലിലെ സ്വർണ്ണകൊലുസ് അവനെ മാടിവിളിക്കുന്ന പോലെ നോ അഭി നോ സംയമനം പാലിക്കണം പ്രലോഭനങ്ങളിൽ വീഴാൻ പാടില്ല അവൻ വീണ്ടും തിരിഞ്ഞു കിടന്നു.... ആമീടെ അനക്കം ഒന്നുമില്ല ഉറങ്ങിയോ എന്നറിയാൻ അവൻ വീണ്ടും നോക്കി അപ്പൊ അവൾ അവിടെ ഇല്ല ഹോ ആശ്വാസം ആയി ഇങ്ങനെ പരീക്ഷിക്കല്ലേ ദൈവമേ എന്ന് പറഞ്ഞ് തിരിഞ്ഞപ്പോൾ ആണ് തന്റെ പ്രവർത്തി കണ്ട് ചിരിക്കുന്ന ആമിയെ കാണുന്നത് ആദ്യം ഒന്ന് ചമ്മി എങ്കിലും അവൻ അത് പുറത്ത് കാണിക്കാതെ പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു നാണമുണ്ടോ മനുഷ്യാ സ്വന്തം ഭാര്യയെ ഇങ്ങനെ ഒളിഞ്ഞു നോക്കി വെള്ളമിറക്കാൻ ഞാനോ എപ്പോ 😥😥നീ ഒന്ന് പോയെ ഓഹോ അങ്ങനെ ആണോ അഭിയേട്ടൻ എന്നെ നോക്കിയതേ ഇല്ല 😉😉 ഇല്ല ഇപ്പോഴാ ശെരിക്കും കണ്ടേ 😳😳എന്ത് കൊലവാഡീ ഇത് നീ വല്ല ഫാഷൻ ഷോക്കും പോകുവാണോ പോയി തുണി എടുത്തുടുക്കടി അത്കൊള്ളാം ഇത് പിന്നെ തുണി അല്ലെ എന്റെ റൂമിൽ ഞാൻ ഇത് ഇട്ടാൽ എന്താ കുഴപ്പം ഇവൾ മനുഷ്യനെ മാനം കെടുത്തും (അഭി ആത്മ,) എന്താ ഞാൻ ചോദിച്ചത് കേട്ടില്ലേ അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ നീ വേണേ ബിക്കിനി ഇട്ട് നടന്നോ ഞാൻ ഒന്നും പറയില്ല പോരെ 😏 ആ അങ്ങനെ പറ എന്ന് പറഞ്ഞ് ആമി ടോപ് മുകളിലേക്ക് ഉയർത്തി അഭി ചാടിഎഴുനേറ്റു നീ ഇത് എന്താ കാണിക്കുന്നേ 🤯🤯

ഏട്ടനല്ലേ പറഞ്ഞെ ബിക്കിനി മതീന്ന്... 🙄🙄 ഹോ... എന്തോരു അനുസരണ.... 😐😐 ഈ.... 😁😁എന്താ ഇഷ്ട്ടായില്ലേ .... ഓഹോ അപ്പൊ രണ്ടും കൽപിച്ചാണല്ലേ... അതെ.. എന്തോ... കേട്ടില്ലേ ആ... തെ... അതെ എങ്കി നീ ഒരുപാട് പണി എടുക്കേണ്ടി വരും 🤨🤨 എന്തിന് ഇയാളുടെ പേര് അഭിനവ് മാധവ് എന്നല്ലേ വിശ്വാമിത്രൻ എന്നൊന്നും അല്ലാലോ ☺️☺️ അയ്യോ മോള് തെറ്റ്ദ്ധരിക്കല്ലേ ഇപ്പഴേ ഞാൻ ആടി നിക്കുവാ ഇനിം എന്നെ ഇട്ട് ഇളക്കിയ മോളെ.. രാജുവേട്ടൻ പറയുന്നപോലെ ഞാൻ ഒന്ന് അറിഞ്ഞു വിളയാടിയ പിന്നെ 10 മാസം കഴിഞ്ഞേ നീ ഫ്രീ ആകൂ അത് വേണോ അവൻ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് വയറിൽ ചുറ്റിപിടിച്ചു തന്നോട് ചേർത്തു നിർത്തി അയ്യടാ അത് അങ്ങ് പള്ളിൽ പോയി പറഞ്ഞാൽ മതി എന്ന് പറഞ്ഞ് അവൾ അവനെ തള്ളി മാറ്റി ബാല്കണിയിലേക്ക് ഓടി അവൻ അവളുടെ പിന്നിലും ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അനു.... ദേ അച്ചു വന്നു കൂടെ ഫ്രണ്ട്സ് ഉം ഉണ്ട് നീ അവനെ വിളിച്ചാരുന്നോ ആ അത് ആമി ഒക്കെ പോകുമ്പോ ഒരു ഫങ്ക്ഷൻ ഇല്ലേ അതിനു വേണ്ട സാദനങ്ങൾ വാങ്ങണം അവനും ഫ്രണ്ട്‌സും കൂടി പോയി എടുക്കാം എന്ന് പറഞ്ഞിരുന്നു ഏട്ടൻ അവരോട് കേറി ഇരിക്കാൻ പറ അച്ചൂ....

അവരേം വിളിച്ച് കേറി ഇരിക്ക് ശെരി ചിറ്റപ്പ.... സച്ചു... കിരണേ വാ കേറ്... ഇല്ലടാ നീ ചെല്ല് ഞങ്ങൾ ഇവിടെ നിന്നോളാം... എങ്കി ശെരി ഞാൻ പോയി ലിസ്റ്റും ക്യാഷും വാങ്ങിട്ടു വരാം അച്ചു അകത്തേക്ക് പോയി.... ഡാ കിരണേ നീ അത് കണ്ടോ.... എന്താടാ..... ദേ ആ ബാൽക്കണിയിൽ നോക്ക്.... കിരൺ നോക്കുമ്പോ ബാൽക്കണിയിൽ ഇരിക്കുന്ന അഭിയേയും അവനോട് ചേർന്നു നെഞ്ചിൽ ചാരി ഇരിക്കുന്ന ആമിയെയും ആണ് കണ്ടത് അവൻ അവളെ അടിമുടി ഒന്ന് നോക്കി മതിയട നോക്കി വെള്ളമിറക്കിയത്.... പെണ്ണ് ഒന്ന്കൂടെ ഒന്ന് തുടുത്തിട്ടുണ്ടല്ലോ അല്ലേടാ സച്ചു.... മ്മ് അതെ അതെ കുറച്ചു ദിവസം ആയില്ലേ അവന്റെ കയ്യിൽ കിട്ടിട്ട്..... മ്മ്മ് അവൻ എൻജോയ് ചെയ്യട്ടെ രണ്ടു ദിവസം കൂടെ അല്ലെ ഡാ എന്താ നിന്റെ പ്ലാൻ..... അതൊക്കെ നടക്കട്ടെ എന്നിട്ട് അറിഞ്ഞാൽ മതി.... മ്മ് മ്മ്മ് കിട്ടിയ നമ്മളെ മറക്കല്ലേ കേട്ട.... ഇല്ലടാ ആദ്യം ഒന്ന് കയ്യിൽ കിട്ടട്ടെ.... ശെരി ശെരി ദേ അച്ചു വരുന്നു... കിരണേ...... വാ പോകാം.... ശെരി ഡാ ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഏട്ടാ.... . നമ്മുക്ക് ഒന്ന് ബീച്ചിൽ പോയാലോ.... ഇപ്പഴോ ദേ നല്ല മഴക്കോള് ഉണ്ട്..... അതുകൊണ്ടാ പോകാമെന്നു പറഞ്ഞെ ഇവിടെ അപ്പുവേട്ടന്റെ ബുള്ളെറ്റ് ഉണ്ട് പെണ്ണെ മഴ പെയ്താൽ നനയില്ലേ എനിക്ക് നനയണം

അതിനാ ബൈക്കിൽ പോകാമെന്നു പറഞ്ഞെ എന്താ ഇപ്പൊ എന്റെ വാവക്ക് ഇങ്ങനെ ഒരു മോഹം ആ അറിയില്ല ഏട്ടാ കോരിച്ചൊരിയുന്ന മഴയത്തു ഏട്ടനോട് പറ്റിച്ചേർന്നു നിന്ന് നനയാൻ ഒരു മോഹം എങ്കി വാ റെഡി ആയിക്കോ... ഒരു 10 min ഇപ്പൊ റെഡി അകമേ... ആമി പോയപ്പോ അഭി താഴേക്ക് നോക്കി അവിടെ കിരൺ ഉണ്ടായിരുന്നു കബോർഡിൽ നിന്ന് ഡ്രെസ്സ് എടുക്കുമ്പോഴാണ് ദൃതിയിൽ താഴേക്ക് പോകുന്ന അഭിയെ കണ്ടത് അഭിയേട്ട ഇത് എവിടെക്കാ.... താഴെ അച്ചുനെ കണ്ടു ഒന്ന് ചെന്ന് ആ പിണക്കം അങ്ങ് മാറ്റിയേക്കാം എന്ന് കരുതി മ്മ് എങ്കി ചെല്ല്.... അഭിമോനെ വെളിൽ അച്ചു ഉണ്ട് അവനോട് ഒന്ന് ഇങ്ങോട്ട് വരാൻ പറയുമോ ആ പറയാം അമ്മേ.... അഭി ചെല്ലുമ്പോ അവർ ഇറങ്ങാൻ തുടങ്ങി.... അച്ചു...... നിന്നെ അമ്മ വിളിക്കുന്നുണ്ട്.... ദേ വരുന്നു അഭി...ഡാ കിരണേ നിങ്ങൾ വെയിറ്റ് ചെയ്യ് ഞാൻ ഇപ്പൊ വരാം അച്ചു പോയപ്പോ അഭി കിരണിന്റെ അടുത്തേക്ക് ചെന്നു കിരൺ സർ ഒന്ന് ഇങ്ങോട്ട് ഇറങ്ങിക്കെ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് 🤨🤨 എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ലെങ്കിലോ 😏😏 ച്ചി ഇറങ്ങി വാടാ 🤬🤬മോനെ അഭിനവ് സൂക്ഷിച്ചു സംസാരിക്കണം 😡😡 ഇല്ലങ്കിൽ നീ എന്ത് ചെയ്യുമെടാ... അഭി അവന്റെ കോളറിൽ കുത്തിപ്പിടിച്ചു നീ എന്റെ പെണ്ണിനെ നോക്കിയ നോട്ടം ഞാൻ കണ്ടില്ല എന്നാണോ നീ കരുതിയെ അന്നേ ഞാൻ പറഞ്ഞതാ

ഇനി അവളുടെ നിഴൽവെട്ടത് പോലും നീ വരരുത് എന്ന് ഇത് നിനക്ക് ലാസ്റ്റ് വാണിംഗ് ആണ് ഇനി ദുഷിച്ച നോട്ടവുമായി എന്റെ പെണ്ണിന്റെ പരിസരത്ത് എവിടേലും നിന്നെ കണ്ടാൽ കൊന്ന്കളയും ഞാൻ കേട്ടോടാ 🤬🤬🤬മോനെ അത്രേം പറഞ്ഞ് അവനെ പുറകിലേക്ക് തള്ളി അഭി അകത്തേക്ക് പോയി... ഡാ കിരണേ അവൻ എങ്ങനെ കണ്ടടാ...... ഹും നിനക്ക് ഇപ്പൊ മനസിലായോ അവൻ ചെറിയ പുള്ളി ഒന്നും അല്ലെന്ന് അത്കൊള്ളാം അപ്പൊ നീയും അത് അംഗീകരിച്ചു... അവൻ ആളി കത്തട്ടെ എനിക്ക് അറിയാം എന്താ വേണ്ടെന്ന്, ആമിയെ എന്റേതാകുക മാത്രമല്ല ദേ ആ പോയ ഇരട്ടച്ചങ്കനെ ഒന്ന് കരയിക്കണം എന്നെ കൈവെച്ച അവൻ ചങ്ക് പൊട്ടി കരയുന്നത് കാണണം അതിന് രണ്ടു വഴികളെ ഉള്ളൂ അതെന്താ.... ഒന്നെങ്കിൽ അവൾ അവനെ തള്ളിപറയണം അല്ലെങ്കിൽ..... കിരൺ സച്ചുവിനെ നോക്കി ഒന്ന് ക്രൂരമായി ചിരിച്ചു... എന്താടാ നിന്റെ മനസ്സിൽ.... ഡാ ഇത്രേം കൈക്കരുത്തും ചങ്കുറപ്പും ഉണ്ടായിട്ടും അവന്റെ പെണ്ണിനെ സംരക്ഷിക്കാൻ പറ്റില്ലെങ്കിൽ അവൻ കരയില്ലേ സച്ചു ഡാ... കിരൺ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു വണ്ടിയിലേക്ക് കേറി ഇരുന്നു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അച്ചു നിനക്ക് ഇപ്പോഴും എന്നെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ലേ അഭി അത് അങ്ങനെ അല്ലടാ എനിക്ക് നിന്നെ അറിയാം നീ അവളെ പൊന്നുപോലെ നോക്കുമെന്നും അറിയാം പക്ഷെ ഞാൻ നിന്നെ തല്ലി പോയില്ലേടാ

അതിന്റെ ഒരു വിഷമം ഉള്ളിൽ കിടന്നുകൊണ്ട് നിന്നെ ഫേസ് ചെയ്യാൻ ഒരു മടി ഡാ കുഞ്ഞിലേ മുതൽ അറിയുന്നതല്ലേ നിനക്ക് എന്നെ എന്റെ ദേഹത്ത് ഒരുത്തന്റെ കൈ വീണിട്ടും ഞാൻ അനങ്ങാതെ നിന്നിട്ടുണ്ടെങ്കിൽ അത് ഞാൻ അർഹിക്കുന്നു എന്ന് എനിക്ക് തന്നെ അറിയാവുന്നത്കൊണ്ട അതൊക്കെ ഞാൻ അപ്പോഴേ മറന്നു എങ്കി ശെരി ഞാൻ ഇറങ്ങട്ടെ.... മ്മ്മ്..... അല്ല ആമി എവിടെ?? അവൾ റൂമിൽ ഉണ്ട് ബീച്ചിൽ പോകണം എന്ന് പറഞ്ഞു റെഡി ആകുവാ ഇപ്പഴോ നല്ല മഴ വരുന്നുണ്ടല്ലോ പറഞ്ഞിട്ട് കേൾക്കണ്ടേ നിന്റെ പെങ്ങൾ അഭി നീ അവളെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കല്ലെ അല്ലേൽ തന്നെ പെണ്ണിന് വാശി ഇത്തിരി കൂടുതലാ അതിനൊക്കെ തുള്ളിയാൽ അവൾ നിന്റെ തലയിൽ കേറി ഫുട്ബോൾ കളിക്കും പോട്ടെടാ അവൾ കുഞ്ഞല്ലേ എന്നോടും നിങ്ങളോടും ഒക്കെ അല്ലാതെ വേറെ ആരോട് വാശി പിടിക്കാനാ മ്മ്മ് ഞാൻ പറഞ്ഞുന്നെ ഉള്ളൂ.... ശെരി നീ ചെല്ല്.... പിന്നെ അഭി അന്ന് നീ പറഞ്ഞില്ലേ കിരണിന്റെ എന്തോ കാര്യം അതെന്താടാ അവനും ആമിയും തമ്മിൽ എന്താ പ്രശ്നം.... നീ ഇപ്പൊ ചെല്ല് അച്ചു അത് നിന്നോട് പറയണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാൻ അല്ല ആമി ആണ് അവളോട് ഞാൻ ഒന്ന് ചോദിക്കട്ടെ

സമ്മതിച്ചാൽ പിന്നെ ഒരിക്കൽ നീ അറിയും ഒക്കെ ശെരി അഭി...... അച്ചു ഇറങ്ങി എന്നിട്ടും കിരൺ തന്നെ ആയിരുന്നു അഭിടെ മനസ്സിൽ മുഴുവൻ ആമിയുടെ വിളി ആണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത് അഭിയേട്ട...... ഞാൻ റെഡി ഒരു 5 min ഞാൻ ഇപ്പൊ വരാം അല്ല നിനക്ക് സാരി ആരാ ഉടുപ്പിച്ചു തന്നെ...... ഒരു ഊഹം വെച്ച് അങ്ങ് ഉടുത്തു.... എന്താ കൊള്ളില്ലേ ഈശ്വരാ വഴിയിൽ വെച്ച് അഴിഞ്ഞു പോകുമോ ഇല്ല ഏട്ടാ നല്ല സ്ട്രോങ്ങ്‌ ആണ്...... ആമി ഇത് എങ്ങോട്ടാ.... ഞങ്ങൾ ബീച്ചിൽ പോകുന്നു അമ്മൂസെ 🙄 കൊള്ളാം മഴ വരുന്ന കണ്ടോ നിയ് 🤨 അതിന് എന്താ മഴയത്തു ബീച്ചിൽ ചെന്നാൽ പോലീസ് പിടിക്കുമോ😏😏 ദേ ആമി കൊഞ്ചല്ലേ നീ.... 😡😡 ചൂടാവല്ലേ അമ്മേ അവളുടെ ഒരു ആഗ്രഹം അല്ലെ ഞങ്ങൾ വേഗം പോയിട്ട് വരാം മ്മ് അഭി മോൻ പറഞ്ഞത്കൊണ്ട് പോയിട്ട് വാ ഓ ഇപ്പൊ ഇവിടെ എല്ലാർക്കും അഭിമോനേ മതിയല്ലോ അയ്യോ ഇനി അതിന് കുശുമ്പ് വേണ്ട പിന്നെ അമ്മേ ദേ ഇവൾ തന്നെ ഉടുത്തതാ സാരി ഇത് ഒന്ന് ശെരിക്കും ഉടുപിക്ക് വാഴയിൽ വെച്ച് അഴിഞ്ഞു പോകണ്ട അപ്പോഴേക്കും ഞാൻ റെഡി ആയി വരാം....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story