ആമി: ഭാഗം 28

aami

രചന: ആര്യ നിധീഷ്

ആമി വാ ഇറങ്ങാം.... മ്മ് ഞാൻ റെഡി... എങ്കി ബൈക്കിന്റെ കീ താ.... നിങ്ങൾ ബൈക്കിൽ ആണോ പോകുന്നെ.. അതേല്ലോ.... അമ്മുസേ ആമി നിനക്ക് കുറച്ചു കൂടുന്നുണ്ട് കേട്ടോ ഈ മഴയത്തു ബൈക്ക് എന്തിനാ കാറിൽ പോയാൽ മതി അമ്മേ അവളെ വഴക്ക് പറയണ്ട ഞാനാ ബൈക്ക് കണ്ടപ്പോ അതിൽ പോകാന്നു പറഞ്ഞെ കാറിനെകാൾ എനിക്ക് ഇഷ്ട്ടം ബൈക്ക് ആണ് അഭി അത് പറഞ്ഞപ്പോ ആമി അവനെ നോക്കി അവൻ അവളെ കണ്ണുചിമ്മി കാണിച്ചു എങ്കി വേഗം പോയിട്ട് വാ.... ശെരി അമ്മ..... അഭി ബൈക്ക് എടുത്തു ആമി പിന്നിൽ അവനോട് ചേർന്നിരുന്നു ഏട്ടാ..... മ്മ്.... എന്തിനാ അമ്മയോട് കള്ളം പറഞ്ഞെ... എന്റെ പെണ്ണെ നിന്നോട് ഞാൻ വഴക്കിടും ചീത്തവിളിക്കും ചിലപ്പോ രണ്ട് പൊട്ടിക്കും ബട്ട്‌ മറ്റാരും ഒന്നും പറയാൻ സമ്മതിക്കില്ല അതിനി ആരായാലും കേട്ടോടി ഭാര്യേ ശരി ഭർത്താവെ......

പിന്നെ വാവേ ഈ സാരി നിനക്ക് നല്ലപോലെ ചേരുന്നുണ്ട് ആണോ ഇത് അപ്പുവേട്ടൻ വാങ്ങി തന്നതാ... വാവേ..... അച്ചു എന്നോട് കിരണും നീയും തമ്മിൽ എന്താ പ്രശ്നം എന്ന് ചോദിച്ചു അത് പറഞ്ഞപ്പോ അവളുടെ മുഖം മാറുന്നത് അഭി മിററിലൂടെ ശ്രെദിച്ചു അഭിയേട്ട എന്നിട്ട് ഏട്ടൻ എന്താ പറഞ്ഞെ ഞാൻ പറഞ്ഞു അത് നിന്നോട് ചോദിച്ചിട്ട് പിന്നെ ഒരിക്കൽ പറയാം എന്ന് വേണ്ട ഏട്ടാ അച്ചുവേട്ടന് അത് സഹിക്കാൻ പറ്റില്ല സ്വന്തം കൂടപ്പിറപ്പിനെ പോലെയാ കിരണിനെ കാണുന്നെ അവൻ എന്നോട് അങ്ങനെ പെരുമാറി എന്ന് അറിഞ്ഞാൽ...... അവളുടെ വാക്ക് പകുതിയിൽ മുറിഞ്ഞു അഭി മിററിലൂടെ അവളെ നോക്കി ആ കണ്ണുകൾ നിറഞ്ഞിരുന്നു വാവേ.... നീ കരയുവാണോ..... ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ദിവസം ആണ് ഏട്ടാ അത് അന്ന് അവനെ എതിർത്തു നിന്നത് എങ്ങനെ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല,

അവന്റെ കൈ തൊട്ടിടം ഒക്കെ ഇന്നും പൊള്ളുവാണ് അത് ഓർക്കുമ്പോൾ അതൊക്കെ കഴിഞ്ഞില്ലേ വാവേ ഒന്നും പറ്റിയില്ലലോ ഇനി ഞാൻ ആയിട്ട് അതൊന്നും നിന്നെ ഓർമിപ്പിക്കില്ല അന്ന് അരുതാത്തത് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ പിന്നെ ഈ ആമി ജീവനോടെ ഉണ്ടാവില്ലായിരുന്നു... വാവേ നീ കരയല്ലേ ദേ കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി ആരും എന്റെ പെണ്ണിനെ ഒന്നും ചെയ്യില്ല ഇനി ഒരിക്കലും ആ ദിവസം നീ ഓർക്കണ്ട ആരും ഒന്നും അറിയുകയും വേണ്ട പോരെ ഇനി എന്റെ പെണ്ണ് ഒന്ന് ചിരിച്ചേ അവൾ കണ്ണീർ തുടച്ച് അവന് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.... കിരൺ ഇപ്പോഴും നിന്റെ പിന്നാലെ തന്നെ ഉണ്ടെന്ന് ഞാൻ എങ്ങനെ ആമിയോട് പറയും വേണ്ട അവൾ ഒന്നും അറിയണ്ട

ഇവിടുന്ന് പോകുന്നവരെ അല്ലെങ്കിൽ ഈ ജീവിതകാലം മുഴുവൻ ഞാൻ കാവൽ ഉണ്ടാകും എന്റെ വാവക്ക് ഇനി അവൻ എന്റെ പെണ്ണിന്റെ പിന്നാലെ വന്നാൽ പിന്നെ അവൻ ഈ ഭൂമിയിൽ ഉണ്ടാവില്ല.....(അഭി ആത്മ ) ഏട്ടാ.... എന്താ ഈ ചിന്തിക്കുന്നെ.... ഒന്നുമില്ലടാ സന്തോഷിച് ഇറങ്ങിട്ട് ഞാൻ ആയിട്ട് നിന്നെ വിഷമിപ്പിച്ചല്ലോ എന്ന് ഓർത്തതാ അതൊന്നും സാരമില്ല ദേ മഴ തുടങ്ങി വണ്ടി എടുക്ക് എനിക്കിന്ന് മതിവരുവോളം നനയണം.... എപ്പോ എടുത്തുന്നു ചോദിച്ചാൽ പോരെ... കോരിച്ചൊരിയുന്ന മഴയിൽ അവൾ അവനോട് ചേർന്നുനിരുന്നു മഴനനയാതിരിക്കാൻ കിളികൾ പോലും കൂടണയുന്ന നേരം കടൽത്തീരത്ത് അവളും അവനും മാത്രം... നെറ്റിയിലെ സിന്ദൂരചുവപ്പ് മായായതെ അവൻ അവിടെ കൈ ചേർത്തുപിടിച്ചു....അവളിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളിയോട് പോലും അവന് അസൂയ തോന്നി വാവേ...... മ്മ്മ്മ്...... നമ്മുക്ക് പോകാം വീട്ടിലേക്ക്.... ഇത്തിരികൂടെ നനയട്ടെ ഏട്ടാ....

ദേ ഇനി ഇവിടെ നിന്നാൽ ഞാൻ പരിസരം മറന്ന് വല്ലോം ചെയ്‌തുപോകും കേട്ടോ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..... അതുകൊള്ളാം ഇപ്പൊ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു മതി നനഞ്ഞത് നനഞ്ഞു നിൽക്കുമ്പോ നിന്നോട് എനിക്ക് കൊതി കൂടിവരുവാ വാവേ...🥰🥰 മര്യാദക്ക് വന്നോ ഇല്ലേ ഞാൻ ചിലപ്പോ.... 😍😍അഭി അവളെ നോക്കി വശ്യമായി ചിരിച്ചു ഇടുപ്പിൽ അവന്റെ കൈകൾ അമർന്നപ്പോൾ അവൾ പിടഞ്ഞു അവനിൽ നിന്ന് അകന്നുമാറി പിന്നാലെ ചെന്നവളെ ചേർത്തുപിടിച്ചവൻ തന്റെ മുഖം അവളുടെ തോളിൽ ചെർത്തുവെച്ചു വാവേ.... പോകാം..... മ്മ്മ്... വീട്ടിലേക്കുള്ള യാത്രയിൽ അവൾ അവനോട് പറ്റിച്ചേർന്നിരുന്നു മഴയുടെ തണുപ്പിൽ അവൾ വിറക്കാൻ തുടങ്ങിയിരുന്നു വാവേ..... തണുക്കുന്നുണ്ടല്ലേ നിനക്ക്..... മ്മ്മ്.... ചെറുതായിട്ട് അല്ല ഏട്ടന് അത് എങ്ങനെ മനസിലായി നിന്റെ ചുണ്ട് വല്ലാതെ വിറക്കുന്നു....

മഴ ഒന്ന് തോരും വരെ എവിടേലും കേറി നിന്നാലോ.... വേണ്ട ഏട്ടാ പോകാം.... നീ ഒക്കെ ആണോ.... അതെ ഏട്ടാ തണുപ്പുണ്ട് പക്ഷെ ഏട്ടനോട് ചേർന്നിരിക്കുമ്പോ ഒരു സുഖമൊക്കെ ഉണ്ട് ആണോ..... സത്യം 🥰🥰 സത്യം 😍😍 എങ്കി വേഗം പോകാം എന്നിട്ട് ഈ തണുപ്പൊക്കെ ഞാൻ മാറ്റിത്തരാം ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ കുട്ടികൾ പോയിട്ട് ഇതുവരെ കണ്ടില്ലലോ ഏട്ടാ.... അവർ വരും അനു.... ദേ മഴയും വീണു ആകെ നനഞ്ഞിട്ടുണ്ടാവും.... എന്റെ അനു അവർ പുതുമോടി അല്ലെ അപ്പൊ ഇങ്ങനെ ചില കുസൃതി ഒക്കെ കാണും താൻ എന്തിനാ അതൊക്കെ നോക്കി നടക്കുന്നെ ദേ കല്യാണം കഴിഞ്ഞ ഇടക്ക് നീയും ഇങ്ങനെ എന്നേം കൊണ്ട് ഒരുപാട് മഴ നനഞ്ഞിട്ടില്ലേ എന്നിട്ട അവളെ പറയുന്നേ മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ ഇങ്ങേർടെ ഒരു കാര്യം ദേ ഇതൊന്നും ആ പെണ്ണ് നിക്കുമ്പോ പറയല്ലേ അവൾ എന്നെ കളിയാക്കി കൊല്ലും മ്മ്... മ്മ്... ചെല്ല് ചെന്ന് ചായക്ക് എന്തേലും സ്നാക്സ് ഉണ്ടാക്കാൻ നോക്ക് അവർ ഇപ്പൊ വരും അനു അകത്തേക്ക് തിരിഞ്ഞപ്പോൾ അച്ചുവും കിരണും സച്ചുവും കൂടെ സാധനങ്ങൾ കൊണ്ട് വന്നു

അവർ ഓരോന്ന് എടുത്ത് അകത്തു വെക്കുന്നതിനിടയിൽ ആണ് അഭിയും ആമിയും വന്നത് കിരണിനെ കണ്ടപ്പോൾ ആമി അഭിയോട് ഒന്നുകൂടി ചേർന്നു നിന്നു അഭി തന്റെ വലം കൈയാൽ അവളെ ചേർത്തുപിടിച്ചു എന്റെ ആമി ഇത് എന്ത് കൊലവ ഞാൻ പറഞ്ഞതാ മഴ പെയ്യും പോകണ്ട എന്ന് അനു നീ പോയി ടവൽ എടുത്തോണ്ട് വാ.... അവർ ടവൽ കൊണ്ടുവന്നു ആമിക്ക് കൊടുത്തു രണ്ടുപേരും തല തുടച്ച് പോയി ഫ്രഷ് ആയി ഡ്രെസ്സ് മാറ്... അമ്മയോടുള്ള സംസാരത്തിനിടയിലും അഭിയുടെ ശ്രെദ്ധ കിരണിൽ ആയിരുന്നു അവന്റെ നോട്ടം ആമിയിൽ ആണെന്ന് കണ്ടപ്പോൾ അഭി അവനെ ഒന്ന് തറപ്പിച്ചു നോക്കി ആമി..... നീ പോയി ഡ്രെസ്സ് മറിക്കെ ഏട്ടൻ വരുന്നില്ലേ... ഞാൻ വന്നോളാം നീ ചെല്ല്.... ആമി അകത്തേക്ക് പോയപ്പോൾ അഭി അവരോടൊപ്പം സാധനങ്ങൾ എടുക്കാൻ കൂടി അഭി നീ പോയി ഡ്രെസ്സ് മാറ്റി വാ ആകെ നനഞ്ഞിരിക്കുവാ...

അത് സാരമില്ല അച്ചു.... സാരമുണ്ട് നീ ചെന്നെ.... ഇത് ഞങ്ങൾ എടുത്തോളാം അച്ചു അഭിയെ നിർബന്ധിച്ചു റൂമിലേക്ക് പറഞ്ഞുവിട്ടു കിരണിനെ ഒന്ന് അടുത്ത് കിട്ടാൻവേണ്ടി ആണ് അഭി അവിടെ നിന്നത് എന്നാൽ അച്ചു സമ്മതിച്ചില്ല സ്റ്റേയർ കയറുമ്പോഴും അഭിയുടെ കണ്ണുകൾ കിരണിൽ ആയിരുന്നു അവൻ മുഷ്ഠിച്ചുരുട്ടി ചുമരിൽ ഇടിച്ചു എന്നിട്ടും തന്റെ മനസിലെ കനൽ അണയില്ല എന്നായപ്പോ അവൻ ആമിയുടെ അടുത്തേക്ക് പോയി അവളെ പിന്നിലൂടെ ചുറ്റിപിടിച്ചു തന്റെ മനസിനെ തണുപ്പിക്കാൻ ആമിയെകൊണ്ടേ പറ്റു എന്ന് അവനറിയാമായിരുന്നു അവന്റെ സ്പർശം അറിഞ്ഞവൾ തിരിഞ്ഞു നിന്നു ആ കണ്ണുകളിലെ കനൽ അതിനു കാരണം കിരൺ ആണെന്ന് അവൻ പറയാതെ തന്നെ അവൾക്ക് ഊഹിക്കാമായിരുന്നു തന്നെ വിട്ടകന്നു കട്ടിലിൽ ഇരുന്ന അഭിയെ അവൾ ഇറുക്കെ പുണർന്നു അവന്റെ മുഖം കൈകുമ്പിളിൽ കോരി എടുത്തവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു....

അവൻ ഒരു ചെറു ചിരിയോടെ അവളെ തന്നോട് ചേർത്തുനിർത്തി ഒരു വാക്ക് പോലും പറയാതെ എന്റെ ഉള്ളു തണുപ്പിക്കാൻ നിനക്ക് എങ്ങനെ പറ്റുന്നു വാവേ.... അത്ഭുതം ആണ് പെണ്ണേ നീ ഞാൻ പറയാതെ തന്നെ എന്റെ ഓരോ മാറ്റങ്ങളും നീ എങ്ങനെ അറിയുന്നു എന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ഏട്ടാ ഈ മനസ് അതിപ്പോ എന്റെ ആണ് അതിൽ ഞാൻ അറിയാതെ എന്തുണ്ടവനാ ഏട്ടാ... ഏട്ടനോട് ഇതുവരെ ഞാൻ പറയാത്ത ഒരു കാര്യം പറയട്ടെ.... എന്താ വാവേ അത്..... ഏട്ടാ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു പ്രണയം എന്തെന്ന് പോലും അറിയാത്ത പ്രായത്തിലെ തുടങ്ങിയ ഒരിഷ്ടം ഒരുപാട് ഇഷ്ടമുള്ള കൊണ്ട് തന്നെ ഒത്തിരി വഴക്ക് കൂടിയിരുന്നു ഞങ്ങൾ അന്നൊക്കെ വഴക്കിടുമ്പോ ഒരുതരം വെറുപ്പ് തോന്നിയിരുന്നു എങ്കിലും ഒന്നുരണ്ടു ദിവസം കാണാതായാൽ മനസ് തുടിക്കും ഒന്ന് കാണാൻ അന്നൊന്നും ആ വികാരത്തിന്റെ പേരെന്താ എന്ന് എനിക്ക് അറിയില്ലായിരുന്നു പാവാടയിൽ ചുവപ്പ് പടർന്ന കാലം മുതൽ അത് ഞാൻ അറിഞ്ഞുതുടങ്ങി

പറയാൻ ധൈര്യം ഉണ്ടായില്ല അർഹിക്കുന്നില്ല എന്ന് സ്വയം മനസിനെ പഠിപ്പിച്ചു അകലാൻ വേണ്ടി മനപ്പൂർവം വഴക്കടിച്ചു.... വാവേ.... എന്താ ഇതൊക്കെ നീ എന്നോട് മറച്ചുവെച്ചേ.... പറയണം എന്ന് പലതവണ കരുതിയതാ പക്ഷെ പിന്നെ ആവാം എന്ന് കരുതി... ആരായിരുന്നടാ അത്..... എന്നേക്കാൾ 4 വയസ്സ് മുതിർന്ന ഒരു പൊടിമീശക്കാരൻ എന്റെ മനസ്സിനെ ആദ്യമായും അവസാനമായും സ്വാധീനിച്ച പുരുഷൻ.... ആമി..... അഭിയുടെ വാക്കുകൾ പതിയിൽ മുറിഞ്ഞു തൊണ്ട ഇടറി കണ്ണുകൾ നിറഞ്ഞുആദ്യമായും അവസാനമായും സ്വാധീനിച്ച പുരുഷൻ ആ വാചകം അവനെ ഒരുപാട് നോവിച്ചു അപ്പൊ... അപ്പൊ.. ഞാൻ നിനക്ക് ആരായിരുന്നു അവൾ അവനെ നോക്കി ഒരു ചെറു പുഞ്ചിരി സമ്മതിച്ചു കാബോർഡിൽ നിന്ന് ഒരു പഴയ ഡയറി എടുത്തു അവന്റെ കൈയിൽ കൊടുത്തു ഇത് നോക്കിക്കോ അതിലുണ്ട് ഏട്ടനറിയേണ്ടത് ഒക്കെ അവന്റെ ചിന്തകൾ കാടുകയറി അപ്പുവിന്റെ വിരലിൽ തൂങ്ങി നടക്കാൻ തുടങ്ങിയ കാലം തൊട്ടേ താൻ അറിയുന്ന ആമിക്ക് ആരുമായും അങ്ങനെ ഒരു അടുപ്പം ഇതുവരെ കണ്ടിട്ടില്ല അവന്റെ കണ്ണുകൾ നിറഞ്ഞു തന്റെ പ്രാണൻ ആണ് അവൾ ആ മനസ്സിൽ എനിക്ക് സ്ഥാനം ഇല്ലേ കണ്ണുകൾ അമർത്തി തുടച്ചവൻ അവളെ നോക്കാതെ ആ ഡയറിയുമായി ബാൽകാണിയിലേക്ക് നടന്നു ....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story