ആമി: ഭാഗം 29

aami

രചന: ആര്യ നിധീഷ്

അവന്റെ ചിന്തകൾ കാടുകയറി അപ്പുവിന്റെ വിരലിൽ തൂങ്ങി നടക്കാൻ തുടങ്ങിയ കാലം തൊട്ടേ താൻ അറിയുന്ന ആമിക്ക് ആരുമായും അങ്ങനെ ഒരു അടുപ്പം ഇതുവരെ കണ്ടിട്ടില്ല അവന്റെ കണ്ണുകൾ നിറഞ്ഞു തന്റെ പ്രാണൻ ആണ് അവൾ ആ മനസ്സിൽ എനിക്ക് സ്ഥാനം ഇല്ലേ കണ്ണുകൾ അമർത്തി തുടച്ചവൻ അവളെ നോക്കാതെ ആ ഡയറിയുമായി ബാൽകാണിയിലേക്ക് നടന്നു അവിടെ ചെയറിൽ ഇരുന്ന് ഡയറിയുടെ താളുകൾ മാറിക്കവേ അവന്റെ കണ്ണുകൾ വിടർന്നു മനസ് ഒരുപാട് വർഷം പുറകിലേക്ക് സഞ്ചരിച്ചു ഒരിക്കൽ ഒരു ചുവപ്പ് റോസാ പൂവുമായി കുഞ്ഞമ്മയുടെ വീട്ടിൽ ചെല്ലുമ്പോൾ വരാന്തയിൽ അനുവുമായി ആമിയും ഉണ്ടായിരുന്നു അന്നവൾക്ക് ഒരു പത്തുവയസ് ഉണ്ടാവും

അവൾ അതിനുവേണ്ടി വാശിപിടിച്ചതും കൊടുക്കില്ല എന്ന് പറഞ്ഞപ്പോ അടി ഉണ്ടാക്കിയതും അഭി പോക്കറ്റിൽ വെച്ച പൂവ് തട്ടിപ്പറിച്ചപ്പോൾ ഷിർട്ടിന്റെ പോക്കറ്റ് കീറി പോയതും പൂവ് തിരികെ വാങ്ങിയ അവന്റെ കൈയിൽ അവൾ കടിച്ചപ്പോൾ അപ്പു അവളെ വഴക് പറഞ്ഞതും ഉണ്ടക്കണ്ണും നിറച്ചു അവൾ പോകാൻ ഒരുങ്ങിയപ്പോ കവിളിൽ മെല്ലെ നുള്ളി അത് അവൾക്ക് സമ്മാനിച്ചതും ഒക്കെ അവന്റെ മനസ്സിൽ മിന്നി മറഞ്ഞു അന്നും ഒരുപാട് ദേഷ്യം പിടിപ്പിച്ചിരുന്നു ഞാൻ അവളെ എങ്കിലും ആ കണ്ണ് നിറയുമ്പോൾ സഹിക്കില്ലായിരുന്നു, അന്ന് താൻ സമ്മാനിച്ച പൂവും വലിച്ചു കീറിയ ഷിർട്ടിന്റെ പോക്കറ്റും ഒക്കെ ഇത്രേം വർഷങ്ങൾ കഴിഞ്ഞിട്ടും അവൾ നിധിപോലെ കാത്തുവെച്ചിരുന്നു ഇത്രയേറെ സ്നേഹിക്കപ്പെടാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്ത്

അവന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു എന്നാൽ അത് അനന്തം കൊണ്ടായിരുന്നു അഭി ഡയറി മടക്കിവെച്ചപ്പോൾ ആമി അവനടുത്തായി ചെന്ന് നിന്നു അഭിയേട്ടൻ പലപ്പോഴും ചോദിച്ചിട്ടില്ലേ ഏട്ടൻ പറയാതെ ഏട്ടന്റെ മനസ്സ് ഞാൻ എങ്ങനെ അറിയുന്നു എന്ന് അതിന് ഒറ്റ ഉത്തരമേ ഉള്ളു ഏട്ടാ അത്രമേൽ ഏട്ടൻ എന്നിൽ അലിഞ്ജുചേർന്നിരിക്കുന്നു....പറിച്ചുമാറ്റാൻ ആവാത്ത വിധം.... വാവേ..... ഒരു ചെറിയ തേങ്ങലോടെ അവൻ അവളെ ഇറുക്കെ പുണർന്നു അവൾ അവന്റെ മുഖം നെഞ്ചോട് ചേർത്ത് മുടിയിൽ തലോടി.... അയ്യേ എന്റെ മാക്കാൻ കരയുന്നോ ഇത്രേ ഉള്ളോ അഭിനവ് മാധവിന്റെ ചങ്കൂറ്റം ശേ മോശം ഡി കാന്താരി എന്നെ ഇത്രേം നേരം മുൾമുനയിൽ നിർത്തിട്ട് നീ ചിരിക്കുന്നോ ഒരു നിമിഷം നിനക്ക് ഞാൻ ആരുമല്ലേ എന്നുപോലും ഓർത്തുപോയി

ഞാൻ എന്നാലും എന്റെ മനുഷ്യ ഇത്രേം സ്നേഹിച്ചിട്ടും ഞാൻ വേറെ ഏതോ ഒരുത്തനെ മനസിലിട്ടു നടക്കുവാണെന്നു താൻ ഓർത്തില്ലേ ദുഷ്ടൻ 🤨🤨 പിന്നെ നീ ഇങ്ങനെ ഒക്കെ പറഞ്ഞാൽ ആരായാലും അങ്ങനെ അല്ലെ കരുതൂ.... അത് വിട് എന്റെ പെണ്ണേ ഒരു വാക്ക് പറഞ്ഞൂടായിരുന്നോ ഇഷ്ടം ആണെന്ന് ഒരു സൂചന എങ്കിലും തന്നൂടായിരുന്നോ ഇത്രേം വർഷം വെറുതെ കളഞ്ഞില്ലേ 😜😜 പിന്നെ എന്നെ കണ്ടാൽ കടിച്ചുകീറാൻ നടക്കുന്ന തന്നോട് ഇഷ്ടാവാണ് എന്ന് പറയാൻ വന്ന താൻ എന്നെ ചുമരിൽ തേച്ചാലോ എന്നോർത്തിട്ടാ.... അത്രക്ക് ക്രൂരൻ ഒന്നുമല്ല ഞാൻ കേട്ടോടി കാന്താരി.... ഈ കാർക്കോടകനെ അണല്ലോ ഞാൻ ഇത്രേം വർഷം പ്രേമിച്ചേ എന്ന് ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നുന്നു കാർക്കോടകൻ നിന്റെ അപ്പൻ..... ദേ ഏട്ടാ....

വേണ്ടാട്ടോ ഇവിടെ വാടി എന്നെ ഇട്ട് വട്ടം ചുറ്റിച്ചതിന് നിന്നെ ഞാൻ ഇന്ന് ശെരിയാക്കും അഭി അവളെ പൊക്കി എടുത്ത് അകത്തേക്ക് പോയി ബാൽകാണി ഡോർ അടഞ്ഞു (എന്താ പിള്ളേരെ ഇവിടെ നോക്കി നികുന്നെ അവർ ഡോർ അടച്ചത് കണ്ടില്ലേ ഇനി ഒളിഞ്ഞു നോക്കാതെ പോകൂടെ പാവങ്ങൾ ഒന്ന് റൊമാൻസിക്കട്ടെ 😜😜😜😜) ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ചിറ്റപ്പാ ഞങ്ങൾ ഇറങ്ങട്ടെ..... ശെരി അച്ചു പിന്നെ മറ്റന്നാൾ ആമി പോകും നാളെ വൈകിട്ട് തൊട്ട് എല്ലാരും ഇവിടെ കാണണം കേട്ടോ.... വരാം ചിറ്റപ്പാ... അപ്പൊ ശെരി അഭിയോടും ആമിയോടും ഒക്കെ പറഞ്ഞേക്ക്.... ദേവൂട്ടാ.... ഞങ്ങൾ ഇറങ്ങുവാ.... ശെരി അച്ചുവേട്ടാ..... അവർ ഇറങ്ങിയപ്പോ അനുവും മുത്തശ്ശിയും ഒക്കെ ഹാളിലേക്ക് വന്നു.... ബാല..... കുട്ടി വിരുന്ന് കഴിഞ്ഞു പോകുമ്പോ എല്ലാം നല്ല ആർഭാടം ആയി തന്നെ നടത്തണം കേട്ടോ...

ഇല്ല അമ്മേ ഒന്നിനും ഒരു കുറവവും വരുത്തില്ല... മ്മ്മ്.... അല്ല അച്ഛമ്മേ ആമിച്ചി എവിടെ.... ആ നീ ഇവിടെ ഇല്ലായിരുന്നല്ലോ അവൾ ആ അഭിമോനെയും കൊണ്ട് മഴയത് ബീച്ചിൽ പോയി ആകെ നനഞു വന്ന് കേറീട്ടുണ്ട് ഫ്രഷ് ആയിട്ട് വരും, ദേവൂട്ടാ.... നീ പോയി ഫ്രഷ് ആയിക്കെ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഫുട്ബോൾ കളിച്ചുവന്നാൽ കുളിക്കാതെ സോഫയിൽ കേറി കിടക്കല്ലെന്ന് അതിൽ അപ്പിടി പോടി ആകും ഓ ഞാൻ പോകുവാ ഇനി അത് പറഞ്ഞ് വടി എടുക്കണ്ട വന്ന് വന്ന് ഈ അമ്മക്ക് എന്നോട് ഒരു സ്നേഹോം ഇല്ല എന്താടാ പിറുപിറുക്കുന്നെ... 🤨🤨 ഒന്നുമില്ലേ.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴ മഴയുടെ തണുപ്പിൽ അവൾ അഭിയുടെ നെഞ്ചോട് ചേർന്നു കിടന്നു അവൻ അവളെ തന്റെ കരങ്ങളാൽ ചേർത്തുപിടിച്ചു കുംകുമം പടർന്ന നെറുകയിൽ തന്റെ ചുണ്ടുകൾ ചേർതു വാവേ..... മ്മ്മ്.....

കൊതിതീരുന്നില്ല പെണ്ണേ എനിക്ക് ഞാൻ ഒന്നൂടെ നിന്നിൽ പെയ്തിറങ്ങട്ടെ ഒരു മഴപോലെ 🥰🥰 അയ്യടാ ഒന്ന് പോയെ ഇനി എന്റെ കെട്ടിയോൻ അവിടെ തലയിണയും കെട്ടിപിടിച്ചു കിടന്നോ...ഞാൻ ഫ്രഷ് ആയി താഴേക്ക് ചെല്ലട്ടെ ദേവൂട്ടാൻ വന്നു കാണും മ്മ് തല്കാലം ഒക്കെ ഞാൻ ഒന്ന് ഉറങ്ങട്ടെ രാത്രി ഒരുപാട് ഉറക്കം നിക്കേണ്ടി വരും... 🥰🥰 ഓ ആയിക്കോട്ടെ... ആമി ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ പോയി ഫ്രഷ് ആയി വന്നപ്പോൾ അഭി ഉറക്കമായി അവൾ അവനെ ഉണർത്താതെ താഴേക്ക് പോയി... അമ്മൂ.... എന്താ പെണ്ണേ കിടന്നു കാറുന്നേ.... ആ അമ്മു ഇവിടെ ഉണ്ടായിരുന്നോ.... ദേവൂട്ടാൻ എവിടെ... അവൻ റൂമിൽ ഉണ്ട് വന്നപ്പോ നിന്നെ തിരക്കി... ആണോ ഞാൻ ഒന്ന് ചെല്ലട്ടെ അല്ല എന്താ ഇന്ന് സ്പെഷ്യൽ നോക്കട്ടെ.... ഹായ് രധീഷ്‌... അവൾ രണ്ട് കൈയിൽ ഓരോന്ന് എടുത്തു ഡീ പെണ്ണെ ഇത് എങ്ങോട്ടാ അത് അവിടെ വെച്ചേ...

. വെക്കാൻ അല്ലാലോ മമ്മി എടുത്തത് ഇത് എനിക്ക് ഇത് ദേവൂട്ടന്.... ഓഹോ അപ്പൊ നിന്റെ കെട്ടിയോനോ... അവൻ ആര് കൊടുക്കും... അഭിയേട്ടന് വേണേ അമ്മ കൊടുക്ക് ഞാൻ പോകുവാ.... ആമി അതും പറഞ്ഞു ദേവൂട്ടന്റെ അടുത്തേക്ക് പോയി എന്താണ് അമ്മേ ഒരു ചിന്ത ആമി ഇവിടെ വന്ന് വല്ല കുരുത്തക്കേടും കാണിച്ചോ ദേ അഭി നിനക്ക് ഞാൻ ഫ്രീ ആയി ഒരു ഉപദേശം തരാം എന്റെ മോള് ആയത്കൊണ്ട് പറയുവാ നീ ഇങ്ങനെ വിട്ടാൽ അവസാനം അവൾ നിന്റെ നെഞ്ചത് റ്റൊന്റി റ്റോന്റി കാളികും നെഞ്ചത് റ്റോന്റി റ്റോന്റി ഓ.... അമ്മ ന്യൂജെൻ ആണല്ലോ ഈ തലതെറിച്ച രണ്ടെണ്ണത്തിന്റെ മുന്നിൽ പിടിച്ചു നിക്കണ്ടേ മോനെ ആരായാലും ന്യൂജെൻ ആയിപ്പോകും അല്ല അത് വിട് മോന് ചായ എടുക്കട്ടേ മ്മ്മ്.... അല്ല പഴംപൊരി അമ്മ ഉണ്ടാക്കിയതാണോ.... അത് കേട്ടതും ചായ എടുത്തുകൊണ്ടിരുന്ന അനു അഭിയെ അത്ഭുദത്തോടെ നോക്കി

എന്റെ അഭി ഈ സാധനത്തിന്റെ പേര് പഴംപൊരി എന്നാണെന്ന് ഞാൻ പോലും മറന്നിരിക്കുവായിരുന്നു ഇവിടെ ബാലേട്ടന്റെ അമ്മാവരെ ഇപ്പൊ രധീഷ്‌ എന്നാ പറയാറ്.... ഹ ഹ അത് കൊള്ളാം ഒരു സിനിമയുടെ ഇമ്പാക്ട് ഏ അല്ല ആമി എവിടെ.... അവൾ രണ്ട് രധീഷും കൊണ്ട് ദേവൂട്ടന്റെ അടുത്തോട്ടു പോയിട്ടുണ്ട് ഞാൻ ഒരു വടി എടുത്ത് വെക്കട്ടെ ഇത്തിരി കഴിയുമ്പോ നിലവിളി കേൾക്കാം ഇന്ന് ഇടി ഉണ്ടാക്കിയ രണ്ടിനും ഞാൻ നല്ലത് കൊടുക്കും നോക്കിക്കോ.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഡാ.... ദേവൂട്ട..... ആ വന്നോ..... ഞാൻ തിരക്കി അമ്മ പറഞ്ഞ് നീ ഫ്രഷ് ആകുവാന് അല്ല എന്തുവാ ഈ തിന്നുന്നെ അതോ നല്ല ചൂട് രധീഷ്‌..... എടി ചേച്ചി എനിക്ക് കൂടി താടി.... വേണേ പോയി എടുത്ത് തിന്ന്.... കഷ്ടാവൊണ്ടേണ്ടി ചേച്ചി പ്ലീസ് ഞാൻ നിനക്ക് ലേസ് വാങ്ങി തരാം..... എങ്കി പച്ച മതി.... പച്ച എങ്കി പച്ച.... പോയി എടുത്തിട്ട് വാ....

ആദ്യം ലേസ് എന്നിട്ട് എടുത്ത് തരാം.... ഓഹോ അപ്പൊ നീ എടുത്ത് തരത്തില്ല അല്ലെ... ഇല്ല.... എങ്കി നീ അങ്ങനെ ഒറ്റക്ക് തിന്നണ്ട ദേവൂട്ടൻ ആമീടെ കൈയിൽ ഇരുന്ന രധീഷിനെ തട്ടിയെടുത്തു അവൾ അവന്റെ പുറകെ ഓടി ടീഷർട് ഇൽ പിടിച്ചു അവൻ ടീഷർട് ഊരി കളഞ്ഞു വീണ്ടും ഓടി ആമി ജഗ് ഇൽ ഇരുന്ന വെള്ളം എടുത്ത് അവന്റെ നേരെ ഒഴിച്ചു.... ഡീ.... പട്ടി നീ എന്റെ ബെഡ് നനച്ചല്ലേ നിന്നെ ഇന്ന് ഞാൻ.... ദേവൂട്ടൻ ആമീടെ മുടിയിൽ പിടിച്ചു..... ആാാ വിടാടാ.... അയ്യോ ഓടി വായോ ഇവൻ എന്നെ കൊല്ലുന്നേ.... ➖️➖️➖️➖️➖️➖️➖️➖️➖️➖️ ആഹാ ദേ അലാറം വന്നല്ലോ ഇന്ന് നേരത്തെ ആണല്ലോ..... അഭി വാ.... ബഹളം കേട്ട് അഭിയും അമ്മയും അങ്ങോട്ട്‌ ചെന്നു ആമി തിരിഞ്ഞ് നോക്കുമ്പോ പുറകിൽ അതാ പോരാളി ആയുധവുമായി ദേവൂട്ട..... എന്താടി പട്ടി....

നിനക്ക് ജീവനിൽ കൊതി ഉണ്ടോ.... ഉണ്ടെങ്കിൽ...... ഉണ്ടെങ്കിൽ ഓടടാ......ദേ നോക് പോരാളി വിത്ത്‌ ആയുധം എസ്‌കേപ്പ്..... അത് കേട്ട് ദേവൂട്ടൻ ഓടി പോയി വാഷ്‌റൂമിൽ കേറി..... ആമി ഓടാൻ പോയപ്പോ അമ്മ വട്ടം നിന്ന് ആമി കട്ടിലിന്റെ അപ്പുറത്തും പോരാളി വിത്ത്‌ വടി ഇപ്പുറത്തും ആഹാ സുഭാഷ്.... അമ്മ..... ഞാൻ ഒന്നും ചെയ്തില്ല.... ഡീ നാണം ഉണ്ടോ നിനക്ക്.... നാണമോ ഫോർ വാട്ട്‌ അമ്മ ഞാൻ വെൽ ഡ്രെസ്സ്‌ഡ് അല്ലെ..... അല്ലെ അഭിയേട്ട.... ദേ പെണ്ണെ കുറച്ചുനാൾ കഴിയുമ്പോ ഒക്കത് ഒരു കുഞ്ഞു വരും അപ്പോഴും ഇങ്ങനെ കുഞ്ഞകളിച്ചു നടക്കുവോ നീ.... അമ്മ അത് പറഞ്ഞതും അഭി അവളെ നോക്കി കണ്ണിറുക്കി.... അവൾ അവനെ ചുണ്ട് കൊട്ടി കാണിച്ചു അമ്മ ഞാൻ പറഞ്ഞില്ലേ ഞാൻ ഒന്നും ചെയ്തില്ല ഇവനാണ് വഴക്കുണ്ടാക്കിയെ അഭി നിക്കുന്ന കൊണ്ട് മാത്രം ഞാൻ പോകുവാ ഇനി രണ്ടിന്റെയും ബഹളം കേട്ടാൽ ചട്ടകം പഴുപ്പിച്ചു വെക്കും ഞാൻ നോകിക്കോ.... അത്രേം പറഞ്ഞു അനു പോയപ്പോ അഭിയെ നാക്കുനീട്ടി കാണിച്ച് ആമി റൂമിലേക്ക് പോയി... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഡാ.... സച്ചു.... എന്താടാ..... നീ.... കണ്ടില്ലേ ആമിയെ അവൾ ആ ബോട്ടിൽ ഗ്രീൻ കളർ സാരി ഓകെ ഉടുത്തു വന്നപ്പോ സത്യം പറഞ്ഞാൽ കണ്ണെടുക്കാൻ തോന്നില്ലാ... മ്മ് ഞാൻ കണ്ടു നിന്റെ നോട്ടം ഞാൻ മാത്രം അല്ല അഭിനവ് ഉം കണ്ടു മ്മ്മ് അവൻ കാണാൻ വേണ്ടി തന്നെയാ ഞാൻ നോക്കിയേ.ഉഫ് എന്താ ഒരു സ്ട്രക്ചർ അവനോട് ചേർന്നിരുന്നു ആ മഴയത് ബൈക്ക് ഇൽ വനിറങ്ങിയപ്പോ കൊതിയടക്കാൻ പറ്റില്ല എനിക്ക് വെയിറ്റ് ചെയ്യാൻ വയ്യട എങ്ങനേം അവളെ എനിക്ക് വേണം അല്ല നാളെ എന്താ പ്ലാൻ...... അതൊക്കെ ഉണ്ട് നീ കൂടെ നിന്നാൽ മതി.... ഡാ ഇതിൽ പാളിയാൽ അഭി ആയിരിക്കില്ല അച്ചു ആയിരിക്കും നിന്നെ വലിച്ചു കീറുന്നെ ഇല്ലടാ ഇത്തവണ പാളില്ല.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

അങ്ങനെ ഒരു രാത്രിയും പകലും കടന്നുപോയി പിറ്റേന്ന് രാവിലെ ആമിയും അഭിയും പോകുന്നത്കൊണ്ട് തന്നെ ഫങ്ക്ഷന് വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ അപ്പുവും അച്ചുവും ഒക്കെ വന്നു കൂടെ കിരണും സച്ചുവും..... ആമി അമ്മയുടെയും മുത്തശ്ശിറുടെയും ഒക്കെ വാലിൽ തൂങ്ങി നടക്കുവാണ് കിരൺ ഉള്ളത്കൊണ്ട് തന്നെ അഭിയുടെ കണ്ണുകൾ ആമിയിൽ തന്നെ ആണ് നേരം ഇരുട്ടി എല്ലാരും ഫുഡ് ഒക്കെ കഴിച്ചു അച്ചുവും അപ്പുവും ഒക്കെ കലവറയിൽ ആണ് ഒപ്പം കിരണും ഉണ്ട് പെട്ടന്ന് അഭിയുടെ ഫോൺ റിങ് ചെയ്തു... അവൻ അതെടുത്തു നോക്കി അൺനോൺ നമ്പർ ആണ്.... അഭി കാൾ എടുത്ത് ചെവിയോട് ചേർത്തു.... ഹലോ അഭിനവ് മാധവ് അല്ലെ.... യെസ് നിങ്ങൾ ആരാ..... ഞാൻ ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത് ഒരു mr ഹരികൃഷ്ണൻ.... അറിയാമോ... യസ് എന്റെ സിസ്റ്റർ ഇന്റെ ഹസ്ബൻഡ് ആണ്...

ഓഓഓ അയാൾക്ക് ഒരു ആക്‌സിഡന്റ് ഒന്ന് വേഗം ഇവിടെ വരെ വരണം... അത്രേം പറഞ്ഞു കാൾ കട്ട്‌ ആയി.... അഭി തിരിച്ചു വിളിച്ചു കാൾ കണക്ട് ആവുന്നില്ല അവൻ വേഗം കാറിന്റെ കീയും എടുത്ത് ഇറങ്ങി.... അഭി.... മോൻ എവിടെക്കാ..... അച്ഛാ അത് ഹരിയേട്ടന് ഒരു ആക്‌സിഡന്റ് ഹോസ്പിറ്റലിൽ ആണെന്ന് ഒരു കാൾ വന്നു ഞാൻ ഒന്ന് ചെന്നിട്ട് വരാം അയ്യോ ഞാനും വരാം മോൻ നിക്ക്... വേണ്ട അച്ഛാ ഞാൻ പോയി അന്വഷിച്ചിട്ട് വിളിക്കാം അച്ഛൻ ഇവിടെ നിന്നോ... പിന്നെ ഇപ്പൊ ആരും ഒന്നും അറിയണ്ട ആമി ചോദിച്ചാൽ ഞാൻ ഒരു ഫ്രണ്ട് വിളിച്ചിട്ട് പോയിന്നു പറഞ്ഞാൽ മതി... അത്രേം പറഞ്ഞ് അഭി ഇറങ്ങി.... അഭി പോയ പുറകെ വീട്ടിലേക്ക് പോകുവാ എന്ന് പറഞ്ഞു കിരണും ഇറങ്ങി... ആരും കാണാതെ ദേവൂട്ടന്റെ ബാൽക്കണി വഴി അകത്തുകേറി ആമീടെ റൂമിൽ ചെന്നു ഈ സമയം ആമി ദേവൂട്ടനുമായി ഹാളിൽ ആണ് ദേവൂട്ട..... എന്താ ആമിച്ചി....

ഡാ ആമിച്ചീടെ റൂമിൽ വിക്സ് ഉണ്ട് ഒന്ന് എടുത്ത് താ നല്ല തലവേദന.... ഞാൻ ഗെയിം കളിക്കുവാ ആമിച്ചി അമ്മയോട് പറ.... എങ്കി ഞാൻ പോയി ഒന്ന് കിടക്കട്ടെ അമ്മ തിരക്കിയാൽ പറയണേ... ശെരി ആമിച്ചി ചെല്ല്.... ആമി റൂമിൽ ചെന്ന് ഫ്രഷ് ആയി ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു ഈ സമയം ഡോർ അടയുന്ന ശബ്ദം കെട്ടവൾ ചാടി എഴുനേറ്റ് ബെഡ്ലാംപ് ഓൺ ചെയ്തു.... എന്താ ആമി നീ പേടിച്ചു പോയോ.... കിരൺ ..... നീ... നീ എന്തിനാ ഇവിടെ വന്നേ... ഇങ്ങനെ പേടിക്കാനും മാത്രം ഞാൻ നിന്നെ കൊല്ലാൻ ഒന്നും വന്നതല്ല വെറുതെ ഒന്ന് സ്നേഹിക്കാൻ.... അവൻ ഒരു വഷളൻ ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു തോളിൽ കൈ വേച്ചു അവൾ ആ കൈ തട്ടി എറിഞ്ഞു കൊണ്ട് പുറകിലേക്ക് മാറി ഇറങ്ങടാ എന്റെ റൂമിൽ നിന്ന് ഇല്ലേ ഞാൻ ബഹളം വെക്കും മര്യാദക്ക് പൊക്കോ... ച്ചി നിർത്തടി, 🤬🤬മോളെ നീ ആരെ കണ്ടിട്ടാ ഈ തുള്ളുന്നെ എന്ന് എനിക്ക് അറിയാം എങ്കി കേട്ടോ അവൻ ഇവിടെ ഇല്ല ആക്‌സിഡന്റ് ആയ അളിയനെ തിരക്കി പോയി....

കിരൺ ഫോൺ എടുത്ത് ഒരു മെസ്സേജ് അയച്ചു താഴെ ഉച്ചത്തിൽ മ്യൂസിക് പ്ലേ ആയി.... ആമി ഞാൻ നിന്നോട് എന്റെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ പറഞ്ഞില്ലാലോ ഈ ഒരു രാത്രി അത് മതി എനിക്ക് ഒന്ന് സമ്മതിക്ക്‌ ആരും ഒന്നും അറിയില്ല ച്ചി ഇറങ്ങടാ നിന്നോടാ പറഞ്ഞെ ഇറങ്ങാൻ.... എന്നെ തൊട്ടാൽ കൊല്ലും ഞാൻ ആമി ടേബിളിൽ ഇരുന്ന ഫ്ലവർ വേസ് കയ്യിൽ എടുത്തു... കിരണിനു നേരെ ഉയർത്തിയ കൈകൾ അവൻ തടഞ്ഞു അത് പിടിച്ചു വാങ്ങി അവൻ നിലത്തേക്കിട്ടു ഞൊടിയിടയിൽ അവന്റെ കൈകൾ അവളുടെ കവിളത്തു പതിഞ്ഞു അടിയുടെ ശക്തിയിൽ ചുണ്ടിൽ നിന്ന് ചോര വന്നു തലചുറ്റുന്നപോലെ തോന്നി അവൾ ഹെഡ്ബോർഡിൽ പിടിത്തമിട്ടു അവൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു പറഞ്ഞതല്ലേ ആമി ഞാൻ നിന്നോട് മര്യാദക്ക് നിന്നാൽ നിനക്ക് കൊള്ളാം

അല്ല വെളച്ചിൽ എടുത്താൽ കൊന്ന് കളയും ഞാൻ കേട്ടോടി... കിരൺ പ്ലീസ് ഞാൻ നിന്റെ കാലുപിടിക്കാം എന്നെ വെറുതെ വിട്.... നോ ഡിയർ ഞാൻ ആഗ്രഹിച്ചുപോയി നീ എന്നോട് ക്ഷമിക്ക് അവളിലേക്ക് അടുത്ത അവനെ അവൾ ശക്തിയോടെ തള്ളി... ഷിറ്റ്.....പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലേ അവൻ അവളെ കഴുത്തിൽ കുത്തിപ്പിടിച്ചു ബെഡിലേക്ക് തള്ളി അവളുടെ ഇരുകവിളിലും മാറി മാറി പരിഹരിച്ചു കണ്ണിൽ ഇരുട്ട് കേറി തന്നിലേക്ക് അടുക്കുന്ന അവനെ ഒന്ന് എതിർക്കാൻ പോലും അവൾക്ക് ത്രാണി ഉണ്ടായിരുന്നില്ല..... ....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story