ആമി: ഭാഗം 30

aami

രചന: ആര്യ നിധീഷ്

ഹരിയേട്ടന് ആക്‌സിഡന്റ് എന്ന് കേട്ടപ്പോൾ അഭി ആകെ ടെൻഷൻ ആയി ആരാ വിളിച്ചേ നമ്പർ എങ്ങനെ കിട്ടി ഒന്നും ചോദിച്ചില്ല.നേരെ ഇറങ്ങി പൊന്നു പാതി വഴിയിൽ എത്തിയപ്പോൾ ആണ് എന്തോ ഒരു പന്തികേട് പോലെ തോന്നിയത് രണ്ടും കല്പിച്ചു അഭി ഹരിയെ വിളിച്ചു രണ്ടാമത്തെ ബെലിൽ കാൾ അറ്റൻഡ് ആയി ഹലോ അഭി നീ എന്താ ഈ നേരത്ത്... ഒന്നുമില്ല അളിയാ അളിയൻ എവിടെയാ ഞാൻ വീട്ടിൽ ഉണ്ടട.... എന്താ എന്തേലും പ്രശ്നം ഉണ്ടോ.. ഏയ്‌ ഒന്നുമില്ല ഞാൻ പിന്നെ വിളിക്കാം... കാൾ കട്ട്‌ ചെയ്തു ഹാരിയുടെ ശബ്ദം കേട്ടപ്പോ കുറച്ചു ആശ്വാസം ആയി പക്ഷെ വിളിച്ചത് ആരായിരിക്കും എന്തിനായിരിക്കും ഇങ്ങനെ ഒരു കള്ളം പറഞ്ഞെ അപ്പോഴാണ് മനസിലേക്ക് കിരണിന്റെ മുഖം തെളിഞ്ഞത് പിന്നെ ഒട്ടും വൈകിക്കാതെ വീട്ടിലേക്ക് തിരിച്ചു എത്ര വേഗം ഡ്രൈവ് ചെയ്തിട്ടും എത്താത്ത പോലെ.......

എങ്ങനെയോ വീട്ടിൽ എത്തി അതി വേഗത്തിൽ മുറ്റത് വന്ന അഭിയുടെ കാർ കണ്ട് അപ്പുവും അച്ചുവും വന്നു കാറിന്റെ ഡോർ പോലും അടക്കാതെ അഭി അവർക്കരികിലേക്ക് ചെന്നു അച്ചു കിരൺ എവിടെ..... അവൻ വീട്ടിൽ പോയി..... എന്നിട്ട് അവന്റെ വണ്ടി വെളിയിൽ ഉണ്ടല്ലോ.... ആണോ അവൻ പോകുവാണെന്നു പറഞ്ഞിറങ്ങിട്ട് കുറച്ചു നേരം ആയി എന്താ അഭി എന്താ പ്രശ്നം..... അഭി ഒന്നും പറയാതെ അകത്തേക്ക് ഓടി പിന്നാലെ അപ്പുവും അച്ചുവും ദേവൂട്ടാൻ ഹാളിൽ ഉണ്ട് ദേവൂട്ടാ ആമി എവിടെ..... ആമിച്ചിക്ക് തലവേദന എന്ന് പറഞ്ഞ് കിടന്നു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ദാവണിക്കിടയിലൂടെ അവന്റെ കൈകൾ അവളുടെ വയറിൽ അമർന്നു കഴുത്തിലേക്ക് അവൻ മുഖം അമർത്തിയതും അടഞ്ഞുപോയ കണ്ണുകൾ വലിച്ചു തുറന്നവൾ സർവ്വശക്തിയും എടുത്ത് അവനെ തള്ളി മാറ്റി എഴുനേറ്റ് ഓടി ഡോർ തുറക്കാൻ ആഞ്ഞ അവളുടെ മുടിയിൽ അവൻ പിടുത്തമിട്ടു

കുതറി മാറാൻ നോക്കവേ മുടികുത്തിനു പിടിച്ചവൻ തല ചുമരിൽ ഇടിച്ചു നെറ്റിപോട്ടി രക്തം വന്നു കൊള്ളാം ആമി നീ എനിക്ക് പറ്റിയ പാർട്ടി ആണ് ഇത്രേം ആയിട്ടും അവളുടെ ഒരു ശൗര്യം കണ്ടില്ലേ... നിന്നെപ്പോലെ ഒരുത്തനു മുന്നിൽ അടിയറവ് പറയുന്നതിലും നല്ലത് മരിക്കുന്നതാണ് എന്റെ ശ്വാസം നിലക്കാതെ നീ എന്നെ തൊടില്ല കിരൺ..... തൊടാൻ ഞാൻ അനുവദിക്കില്ല എനിക്ക് നിന്നെ കുറച്ചു നേരത്തേക്ക് വേണം അത് കഴിഞ്ഞു കൊന്നുതരാം കേട്ടോടി..... അവൻ അവളുടെ കഴുത്തിൽ കുതിപിടിച്ചു ചുമരൊഡ് ചേർത്തു ഒരുവേള ശ്വാസം നിലക്കും എന്ന് തോന്നിയപ്പോൾ അവൾ ടേബിൾ ഇൽ ഇരുന്ന ഗ്ലാസ്‌ ജഗ് എടുത്ത് അവന്റെ തലയിൽ അടിച്ചു തറയിൽ രക്തം പടർന്നു ബോധമറ്റ് നിലത്തുകിടക്കുന്ന കിരണും ചുറ്റും പടർന്ന രക്തവും അവളിൽ ഒരു തരം വിഭ്രാന്തി ഉണ്ടാക്കി അലറി കരഞ്ഞവൾ മുറി തുറന്ന് വെളിയിലേക്കോടി അതിവേഗം പടികൾ കയറി വരുന്ന അഭിയുടെ നെഞ്ചിലേക്കാണ് അവൾ വന്ന് വീണത് അഭിയെ കണ്ടതും അവൾ എന്തോക്കയോ പുലമ്പിക്കൊണ്ട് അവന്റെ കൈകളിലേക്ക് വീണു ആമി......

മോളെ കണ്ണ് തുറക്കട..... അച്ചു.... അപ്പു..... ഒന്ന് വിളിക്കട അവളെ.... അഭി നീ ടെൻഷൻ ആവാതെ..... ഞ..... ഞാൻ... പോയി വെള്ളം എടുത്തിട്ട് വരാം... അഭി ആരാടാ എന്റെ ആമിയെ..... അപ്പു നീ പോയി നോക്ക് ആരാണെന്ന്.... ഓടി വന്നെന്റെ നെഞ്ചിൽ വീണപ്പോ കൊന്നു എന്നാ അവൾ പറഞ്ഞെ ചത്തോ അതോ ജീവൻ ഉണ്ടോ എന്ന് പോയി നോക്കടാ ഉണ്ടെങ്കിൽ എനിക്ക് വേണം അവനെ..... അഭി അവളെ കോരി എടുത്ത് ദേവൂട്ടന്റെ റൂമിൽ കിടത്തി അച്ചു മുഖത്ത് വെള്ളം കുടഞ്ഞപ്പോ അവൾ കണ്ണുകൾ ചിമ്മി തുറന്നു എല്ലാരേം മാറി മാറി നോക്കി അടുത്തേക്ക് ചെന്ന അഭിയെ കണ്ടപ്പോൾ അവൾ വീണ്ടും അലറി അടുത്ത് ചെന്നവരെ എല്ലാം ആട്ടി ഓടിച്ചു അത്രമേൽ അവൾ തകർന്നുപോയിരുന്നു എന്തോക്കയോ പുലമ്പിക്കൊണ്ടവൾ തലയിണകൾ കുത്തി കീറി സമനില തെറ്റിയപ്പോൽ ഉള്ള അവളുടെ പെരുമാറ്റം കാണാൻ വയ്യാതെ അഭി വെളിയിലേക്ക് ഇറങ്ങി അച്ചു നീ ചോദിച്ചില്ലേ എന്നോട് കിരണും ആമിയും തമ്മിൽ എന്താ എന്ന് നീ കൂടപ്പിറപ്പിനെ പോലെ കണ്ടവൻ ആണ് ഇന്ന് നിന്റെ പെങ്ങളുടെ ഈ അവസ്ഥക്ക് കാരണം അഭി......

അവൻ.....(അപ്പു ) ചത്തോ..... ഇല്ല അഭി ബ്രത് ഉണ്ട്..... എങ്കി അവനെ ഞാൻ കൊല്ലും എന്റെ പെണ്ണിനെ അവൻ അഭി ആമിയുടെ റൂമിലേക്ക് ചെന്നു നിലത്തു കിടക്കുന്ന കിരണിന്റെ വയറിൽ ആഞ്ഞു ചവിട്ടി..... അഭി നീ എന്താ ഈ കാണിക്കുന്നേ ടാ അവനെ കൊന്ന് ജയിലിൽ പോകാൻ ആണോ നീ അവളെ കെട്ടിയെ നിങ്ങക്ക് ജീവിക്കണ്ടേ.... (അപ്പു ) അപ്പുവേട്ട ഞാൻ ഏറ്റെടുത്തോളാം എന്റെ ആമിയെ തൊട്ട ഇവൻ ഇനി ഭൂമിയിൽ വേണ്ട.....(അച്ചു ) അച്ചു ഒന്ന് നിർത്തുന്നുണ്ടോ നീയ് ഇപ്പൊ നമ്മുക്ക് ആമിയാണ് പ്രധാനം ഇവൻ ഇവിടെ കിടക്കട്ടെ മുറിവ് ചെറുതാണ് അതികം ബ്ലീഡിങ്ങും ഇല്ല ബോധം വരട്ടെ എന്നിട്ട് എണ്ണി എണ്ണി പറയിക്കാം അതല്ലേ നല്ലത് ശെരിയാണ് അച്ചു നീ പോയി ബാൽകാണി ഡോറും ഈ ഡോറും ലോക്ക് ചെയ്ത് വാ അഭിയേട്ട ആമിച്ചി......

അവന്റെ വാക്കുകൾ പതിയിൽ മുറിഞ്ഞു അഭി ഓടി ആമിയുടെ അടുത്ത് ചെന്നു സ്വന്തം ശരീരത്തിൽ നഖങ്ങൾ കൊണ്ട് മുറിവേൽപ്പിക്കുന്ന അവളെ തടയാൻ അമ്മയും അച്ഛനും പാട് പെടുന്നുണ്ട് അഭി അവളെ ചെന്നു ചേർത്ത് പിടിച്ചു അവളുടെ നഖങ്ങൾ അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി അവൾ അവന്റെ തോളിൽ കടിച്ചു എന്നിട്ടും അവൻ അവളിലെ പിടുത്തം അയച്ചില്ല ഒന്നൂടെ മുറുകെ ചേർത്തുപിടിച്ചു അവൾ വീണ്ടും ബോധം മറഞ്ഞു അഭിയുടെ നെഞ്ചിലേക്ക് വീണു...... അച്ചു പോയി വണ്ടി എടുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം.... അഭി അത് ഇഷ്യൂ ഇതാണ് ഹോസ്പിറ്റലിൽ നിന്നു കേസ് റിപ്പോര്ട്ട് ചെയ്താൽ.... പേടിക്കണ്ട അച്ഛാ സിറ്റി ഹോസ്പിറ്റലിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഞാൻ അവനെ വിളിക്കാം അപ്പു വിളിച്ചു കാര്യം പറഞ്ഞു ആമിയുമായി ഹോസ്പിറ്റലിൽ ചെല്ലാൻ dr പറഞ്ഞു അഭി അവളെ കോരി എടുത്ത് പടികൾ ഇറങ്ങി നെറ്റിയിലെ മുറിവിൽ നിന്നും രക്തം വരുന്നുണ്ട് ഇരു കവിളിലും തിനിർത്തു കിടക്കുന്ന വിരൽപ്പാടുകൾ കയ്യിലെ നഖക്ഷേദങ്ങൾ തന്റെ പെണ്ണിന്റെ അവസ്ഥ അവനെ ആകെ ഉലച്ചിരുന്നു

അച്ചു നീ ഇവിടെ വേണം അവൻ എങ്ങോട്ടും പോകാതെ നോക്കണം വണ്ടി ഞാൻ എടുക്കാം ശെരി അപ്പുവേട്ട...... അഭിയും ദേവൂട്ടാനും അപ്പുവും ആമിയുമായി അഭിയുടെ കാറിൽ കേറി തന്റെ മകളുടെ അവസ്ഥ ആ അച്ഛനും അമ്മയ്ക്കും സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ബാലേട്ടാ എന്റെ മോള്..... കരയല്ലേ അനു നീ ബഹളം വെച്ച് അമ്മയെ കൂടി അറിയിക്കല്ലേ.... എന്നാലും ചുറ്റിലും നമ്മൾ ഒക്കെ ഉണ്ടായിട്ടും എന്റെ കുട്ടിക്ക് ഈ ഗതി വന്നല്ലോ...ഏട്ടാ കാർ അതിവേഗം ഹോസ്പിറ്റലിൽ എത്തി സ്റ്ററേച്ചർ വരുന്നതും കാത്തു നിൽക്കാതെ അഭി ആമിയെ എടുത്ത് അകത്തേക്ക് ചെന്നു അവരെ കണ്ട് ഒരു ലേഡി ഡോക്ടർ ഉം നേഴ്സ് ഉം അടുത്തേക്ക് വന്നു കുട്ടിക്ക് എന്താ പറ്റിയെ...... അത് പിന്നെ dr.... പ്രീത..... ഇത് എന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ആണ്.... അരുൺ സർ ഇത് കണ്ടിട്ട്.... ഒരു.. റേപ്പ്.. അതെ പ്രീത ബട്ട്‌ ഇത് ഒരു ന്യൂസ് ആക്കാൻ അവർക്ക് താല്പര്യം ഇല്ല ഫ്രണ്ടിന്റെ പെങ്ങൾ എന്നതിൽ ഉപരി അവൾ സഹോദരങ്ങൾ ഇല്ലാത്ത എനിക്കും ഒരു കുഞ്ഞനുജത്തി ആയിരുന്നു

സൊ നാളെ ഒരു ഇര എന്നരീതിയിൽ അവളെ കാണാൻ വയ്യടോ.... ഓ ഞാൻ അറിഞ്ഞില്ല dr കുട്ടിയെ ഇവിടെ കിടത്തിക്കോ എന്നിട്ട് നിങ്ങൾ ഒന്ന് വെളിലേക്ക് നിക്ക് ഞാൻ ഒന്ന് നോക്കട്ടെ Dr പ്രീത ആമിയെ ചെക്ക് ചെയ്തു മുറിവ് ക്ലീൻ ചെയ്തു ഡ്രെസ്സ് ചെയ്തു..... ആാാ പ്രീത എങ്ങനെ ഉണ്ട് ആമിക്ക് ഇപ്പൊ.... ആൾ ഇപ്പോഴും കോൺഷ്യസ്സ് അല്ല dr മുറിവ് ഡ്രെസ്സ് ചെയ്തു റേപ്പ് അറ്റെപ്റ്റ് ആണ് പിടിവലി നടന്നിട്ടുണ്ട് ഗോഡ്സ് ഗ്രേസ് പേടിച്ചത് പോലെ ഒന്നും ഇല്ല പിന്നെ ആ സംഭവത്തിന്റെ ഷോക്ക് ആവാം ഇടയ്ക്കിടെ ഉണർന്ന് അബ്നോർമൽ ആയി ബിഹേവ് ചെയ്യുന്നത് ഞാൻ ഒരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട് ആൾ ആകെ വീക്ക്‌ ആണ് ഡ്രിപ് കൊടുത്തു പിന്നെ ഹെഡ് സ്കാൻ എടുത്തു പ്രോബ്ലം ഒന്നും ഇല്ലെങ്കിൽ ഒന്ന് ഒക്കെ ആയാൽ പോകാം താങ്ക്സ് പ്രിത... Its മൈ ഡ്യൂട്ടി, പിന്നെ അരുൺ സർ ഈ കുട്ടീടെ പേര് എന്താ.... അഭിരാമി..... ഞങ്ങൾ ആമി എന്ന് വിളിക്കും.... ആമി മാരീഡ് ആണോ....

അതേടോ അവളുടെ ഹസ്ബൻഡ് ആണ് അവളെ കൊണ്ട് വന്നത് അഭിനവ് മാധവ് മ്മ്മ് ഞാൻ ഇറങ്ങുവാണു dr, എന്റെ ഇന്നത്തെ ഡ്യൂട്ടി ടൈം കഴിഞ്ഞു.... ശെരി പ്രീത.... അത്രേം പറഞ്ഞ് അവർ ഒബ്സെർവഷൻ റൂമിന്നു പുറത്തേക്ക് വന്നു..... Dr എന്റെ ആമിക്ക്..... ഒന്നുമില്ലടോ.... താൻ ഇങ്ങനെ ടെൻഷൻ ആവണ്ട ആമി ഒക്കെ ആണ് പിന്നെ ആ സംഭവത്തിന്റെ ഒരു ഷോക്ക് അത്രേയുള്ളു..... Dr എനിക്ക് അവളെ ഒന്ന് കാണാമോ പിന്നെന്താ കേറി കണ്ടോളു... പിന്നെ ഉണർത്തണ്ട അവൾ ഒന്ന് നല്ലപോലെ ഉറങ്ങട്ടെ.... ശെരി dr.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അച്ചു സിറൗട്ടിൽ ഇരിക്കുമ്പോൾ ദീപു അങ്ങോട്ടേക്ക് വന്നു കൂടെ വൈശാക്കും ഉണ്ട് ടാ അച്ചു കിരൺ എവിടെ.... ടാ നിന്നോടാ ചോദിച്ചേ അവൻ എവിടെ എന്ന്..... ആ എനിക്ക് അറിയില്ല ദീപു.... ടാ അച്ചു അവൻ നിന്നെ പൊട്ടൻ ആക്കുവാടാ അവന്റെ ലക്ഷ്യം നമ്മുടെ ആമി ആണെടാ.....

ദീപു...... അപ്പൊ നിനക്കും ഒക്കെ അറിയാമായിരുന്നു അല്ലെ അച്ചു അവന്റെ ഷർട്ടിന്റെ കോളറിൽ കുതിപിടിച്ചു..... ഒരു വാക്ക് പറയരുന്നില്ലേ എന്നോട്... എങ്കി എന്റെ ആമിക്ക് ഈ ഗതി വരുവായിരുന്നോ.... ടാ അച്ചു....... ആമിക്ക്..... അവൾക്ക് എന്താ പറ്റിയെ..... അവൻ നടന്നത് ഒക്കെ ദീപുനോട് പറഞ്ഞു ടാ നിന്നോട് പറയാൻ ഞാൻ വന്നപ്പോ നീ വീട്ടിൽ ഉണ്ടായിരുന്നില്ല പിന്നെ ഞാൻ അമ്മക്ക് വയ്യാതെ ഹോസ്പിറ്റലിൽ ആയിപോയി ഇപ്പൊ വൈശാഖ് പറഞ്ഞപ്പോൾ ആണ് ഞാൻ ഇവിടെ നാളെ ആണ് ഫങ്ക്ഷന് എന്ന് അറിഞ്ഞത് ഓടി വന്നപ്പോ വൈകി പോയല്ലോ അച്ചു..... എന്റെ തെറ്റാണെടാ അഭിയും ആമിയും പല ആവർത്തി സൂചന തന്നതാ അവനെ പറ്റി എന്നിട്ടും ഞാൻ....... അച്ചു പൊട്ടികരഞ്ഞുകൊണ്ട് നിലത്തേക്ക് ഇരുന്നു..... ടാ...... ഇത് കരയേണ്ട നേരം അല്ല ഇനി ഒരു പെണ്ണിനോടും അവൻ ഇങ്ങനെ ചെയ്യരുത് അതിന് എന്താ വേണ്ടെന്നു വെച്ചാൽ ചെയ്യണം വൈശാഖ് അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞുനിർത്തി.....

അച്ചു കണ്ണുകൾ തുടച് എഴുനേറ്റു....ദീപു അവനെ ആദ്യം ഇവിടുന്ന് മാറ്റണം... നീ വന്നേ... അച്ചുവും ദീപുവും വൈശാക്കും കൂടി അവനെ അവരുടെ ഔട്ട്ഹോസ്സിലേക്ക് മാറ്റി അച്ചു നീ അപ്പുവേട്ടനെ ഒന്ന് വിളിക് ആമിക്ക് എങ്ങനെ ഉണ്ടെന്ന് അറിയവല്ലോ ടാ വൈശാക്കേ മുത്തശ്ശി അവിടെ ഒറ്റക്ക നീ അങ്ങോട്ട് ചെല്ല് ശെരി അച്ചു..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ Dr പോയപ്പോ അഭിയും അപ്പുവും ആമിയുടെ അടുത്തേക്ക് ചെന്നു.... അവൾ മയക്കത്തിൽ ആണ് അരുൺ അടുത്തുതന്നെ ഉണ്ട് അവളെ കാണുംതോറും അഭിയുടെ മനസ്സിൽ കിരണിനോടുള്ള പക ആളികത്തി തന്റെ പ്രാണനാണ് ഇന്ന് ഈ അവസ്ഥയിൽ അവൻ മെല്ലെ അവളുടെ മുടിയിൽ തലോടി.... അരുൺ എങ്ങനെ ഉണ്ടടാ എന്റെ ആമിക്ക്..... അപ്പു....ഹെഡ് സ്കാൻ കിട്ടി പ്രോബ്ലം ഒന്നുമില്ല ആമി ഒക്കെ ആണ് ബട്ട്‌ ആ ഷോക്ക് വിട്ടുമാറാൻ സമയം എടുക്കും... അഭി...

മെഡിസിൻ മാത്രം അല്ല അവൾക്ക് വേണ്ടത് നിന്റെ സ്നേഹവും സാമിഭ്യവും ഒക്കെ കൊണ്ടേ അവളെ ഇനി പഴയപോലെ ആക്കാൻ പറ്റു.... അരുൺ എന്റെ ആമി.... സമനില തെറ്റിയപോലെ ഉള്ള അവളുടെ പെരുമാറ്റം കണ്ണിൽ നിന്ന് മായുന്നില്ല..... അവൾ.... അവൾ ഒക്കെ അല്ലെ.... താൻ ഇങ്ങനെ തളർന്നു പോകാതെ അവൾക്ക് ഒന്നും ഇല്ലെടോ.. അവനെ കൊന്നു എന്നാണ് അവൾ ആവർത്തിക്കുന്നത് അതാണ് അവളുടെ മനസിന്റെ പിടി വിട്ടുപോയത് അത് അങ്ങനെ അല്ല എന്ന് പറഞ്ഞു മനസിലാക്കാൻ പറ്റണം അതിന് അവൻ ജീവനോടെ വേണം.... അഭിയുടെ മുഖം വലിഞ്ഞു മുറുകി അപ്പൊ....

എന്റെ പെണ്ണിനെ ഈ അവസ്ഥയിൽ ആക്കിയ ആ ബാസ്റ്റടിനെ ഞാൻ വെറുതെ വിടണമെന്നാണോ..... എന്ന് ഞാൻ പറയില്ല അഭി കാരണം അവൾ എന്റെ കൂടി പെങ്ങൾ ആണ് പക്ഷെ ഇപ്പൊ വേണ്ട ആമി ഒന്ന് ഒക്കെ ആവട്ടെ.... ഇത്രേം പറഞ്ഞ് അരുൺ പോയി.... അപ്പു അഭിയുടെ തോളിൽ കൈ ചേർത്തുവെച് അവനെ ആശ്വസിപ്പിച്ചു അഭി...... അവൻ പറഞ്ഞതിൽ കാര്യം ഉണ്ട് തല്കാലം നമ്മുക്ക് അവനെ വിടാം..... അപ്പു...... ഒന്നല്ല ഇത് രണ്ട് വട്ടം ആയി അവൻ എന്റെ ആമിയെ..... ഇനി വെറുതെ വിട്ടാൽ ഈ രണ്ടു വട്ടവും ഉണ്ടായ ഭാഗ്യം ഇനി ഉണ്ടായില്ലെങ്കിലോ.... രണ്ടു വട്ടാമോ..... അഭി നീ..... എന്തോക്കെയാ ഈ പറയുന്നേ............ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story