ആമി: ഭാഗം 31

aami

രചന: ആര്യ നിധീഷ്

അഭി...... അവൻ പറഞ്ഞതിൽ കാര്യം ഉണ്ട് തല്കാലം നമ്മുക്ക് അവനെ വിടാം..... അപ്പു...... ഒന്നല്ല ഇത് രണ്ട് വട്ടം ആയി അവൻ എന്റെ ആമിയെ..... ഇനി വെറുതെ വിട്ടാൽ ഈ രണ്ടു വട്ടവും ഉണ്ടായ ഭാഗ്യം ഇനി ഉണ്ടായില്ലെങ്കിലോ.... രണ്ടു വട്ടാമോ..... അഭി നീ..... എന്തോക്കെയാ ഈ പറയുന്നേ..... അതെ അപ്പു .... ഇതുവരെ ഒന്നും നിങ്ങൾ അറിഞ്ഞില്ല ഇനി അറിയണം വൈശാകിന്റെ ചേച്ചിയുടെ വിവാഹ ദിവസം ആണ് ആദ്യം കിരൺ ആമിയോട് മോശമായി പെരുമാറിയത് അന്ന് ഞങ്ങൾ തമ്മിൽ ഈ റിലേഷൻ ഇല്ല അവനെ തള്ളിയിട്ട് അവൾ കരഞ്ഞുകൊണ്ട് ഓടി വന്നത് കുഞ്ഞമ്മയുടെ വീട്ടിലേക്ക അന്നേ ഞാൻ അവന് രണ്ടു കൊടുത്തേനെ പക്ഷെ അവൾ സമ്മതിച്ചില്ല..... അഭി അവനെ വെറുതെ വിടാൻ അല്ല ഞാൻ പറഞ്ഞത് അവനുള്ളത് നമ്മുക്ക് കൊടുക്കാം തല്കാലം അവൻ പോട്ടെ.... പെട്ടന്ന് അപ്പുവിന്റെ ഫോൺ റിങ് ചെയ്തു.... അഭി അച്ചു ആണ് നീ ആമിയെ നോക്കിക്കോ ഞാൻ സംസാരിച്ചിട്ട് വരാം..... ശെരി അപ്പു..... അപ്പു ഫോണുമായി വെളിയിലേക്ക് ഇറങ്ങി.... അഭി ആമിയുടെ അടുത്ത് പോയി ഇരുന്നു... അവന്റെ കണ്ണുകൾ വാടി തളർന്ന അവളിൽ തങ്ങി നിന്നു ഞാനും നിന്റെ ഈ അവസ്ഥക്ക് ഒരു കാരണം ആണ് പെണ്ണേ ഞാൻ നിന്നെ തനിച്ചാക്കി പോകാൻ പാടില്ലായിരുന്നു, നിന്നോട് ഞാൻ പറയണമായിരുന്നു അവന്റെ നോട്ടം ഇപ്പോഴും നിന്നിൽ തന്നെ ആണെന്ന്..... അവന്റെ കണ്ണുകൾ നിറഞ്ഞു.....

ചങ്ക് പൊട്ടുന്നപോലെ, അവൻ മെല്ലെ അവളുടെ കൈകളിൽ ചേർത്തുപിടിച്ചു തന്റെ പ്രാണന്റെ സാനിധ്യം അറിഞ്ഞപ്പോൽ അവൾ കണ്ണുകൾ ചിമ്മി തുറന്നു കണ്ണുതുറന്നു തന്നെ നിർവികരമായി നോക്കുന്ന ആമിയെ കണ്ടപ്പോൾ ഒരു നിമിഷം അവനിൽ ഭയം നിറഞ്ഞു ഇനിയും അവൾ പൊട്ടിത്തെറിക്കുമോ എന്ന് ഭയന്നു അഭിയേട്ട..... തളർച്ചയോടെ ഉള്ള അവളുടെ ആ വിളി അവന് ഒരു ആശ്വാസം ആയിരുന്നു, അവൻ അവളെ തന്റെ നെഞ്ചോടു ചേർത്ത് നിർത്തി അഭിയേട്ട.... കിരൺ..... അവൻ.. അവൻ.... എന്നെ..... അവളുടെ കണ്ണുകൾ നിറഞ്ഞു, ശരീരം അപ്പോഴും വിറച്ചിരുന്നു അവൻ അവളെ ഇറുക്കെ പുണർന്നു കരയണ്ട വാവേ നിനക്ക് ഒന്നുമില്ല.... എന്റെ വാവ ഒരു സ്വപ്നം കണ്ടു അങ്ങനെ കരുതിയാൽ മതി.... അവൻ അവളുടെ മുഖം കൈയിൽ കോരി എടുത്തു... നെറ്റിയിൽ ചുണ്ടു ചേർത്തു.... ഏട്ടാ.... ഞാൻ... അവനെ....പറഞ്ഞു മുഴുവനാക്കും മുൻപ് അഭി അവളെ വിലക്കി... ഇല്ല അവന് ഒന്നും ഇതുവരെ പറ്റിട്ടില്ല നെറ്റിയിൽ ഒരു മുറിവ് ഉണ്ട് അത്രേ ഉള്ളു.... ഇനി അത് മനസിലിട്ട് നടക്കണ്ട അഭിയേട്ടൻ.... വെറുതെ പറയുവാ എനിക്ക് അറിയാം ഞാൻ..... ഞാൻ കണ്ടതല്ലേ.... രക്തത്തിൽ കുളിച്ചു കിടക്കുന്നവനെ ഞാനാ...... ഞാനാ അവനെ...... അവൾ എങ്ങി കരയാൻ തുടങ്ങി......

വാവേ ഞാൻ നിന്നോട് കള്ളം പറയുവോ..... നീ ഇങ്ങനെ കരയാതെ.... അവൻ വീട്ടിൽ ഉണ്ട് കൂടെ അച്ചുവും ഉണ്ട്..... ഒക്കെ മാറീട്ട് ഞാൻ കൊണ്ട് കാണിക്കാം അപ്പൊ വിശ്വാസം ആകുമോ.... മ്മ്മ്... അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.... അവൾ ബെഡിൽ ചാരി കിടന്ന് കണ്ണുകൾ അടച്ചു ഒന്നും മനസ്സിൽ നിന്ന് മായുന്നില്ല ദേഹം ആകെ നീറി പുകയുന്നപോലെ അവനിലെ മദ്യത്തിന്റെ ഗന്ധം തന്നിൽ ഇപ്പോഴും തളംകെട്ടി നിക്കുന്നപോലെ, അവൾ കണ്ണുകൾ മെല്ലെ തുറന്നു അഭിയേട്ട...... എന്താടാ എന്തെങ്കിലും വയ്യായ്ക ഉണ്ടോ... ഏട്ടാ ...... എനിക്ക്... എനിക്കൊന്നു ഫ്രഷ് ആവണം ചുറ്റും മദ്യത്തിന്റെയും ചോരയുടെയും ഗന്ധം ശരീരം ആകെ ചുട്ടുപൊള്ളുന്ന പോലെ.... അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് മുടിയിൽ തലോടി.... സംഭവിച്ചതൊന്നും അത്ര പെട്ടന്ന് മറക്കാൻ പറ്റില്ല എന്നെനിക്കറിയാം പക്ഷെ മറക്കണം പതിയെ പതിയെ എന്റെ പഴയ ആമിയെ എനിക്ക് വേണം...... നിന്റെ കളിയും ചിരിയും ഇല്ലെങ്കിൽ എനിക്ക് പറ്റില്ല വാവേ....... അവളുടെ കണ്ണുകൾ പെയ്തുതുടങ്ങി അവൻ അവളെ ഇറുക്കെ പുണർന്നു മനസ്സിൽ ഉള്ളതൊക്കെ കരഞ്ഞു തീർത്തിട്ട് വേണം അങ്ങോട്ട് തിരിച്ചു പോകാൻ അവിടെ ഇനി ഒരുപാട് കാര്യങ്ങൾ ബാക്കി ഉണ്ട്.... പിന്നെ ഫ്രഷ് ആവുന്ന കാര്യം dr വരട്ടെ ചോദിച്ചു നോകാം നെറ്റിയിൽ മുറിവുള്ളതല്ലേ.... മ്മ്മ്.....

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അപ്പു വെളിയിലേക്ക് ഇറങ്ങിയപ്പോൾ അനുവും ബാലചന്ദ്രനും എത്തിയിരുന്നു.... അവൻ അവരോട് വിവരം ഒക്കെ പറഞ്ഞു.... അപ്പു.... എന്താ ചിറ്റപ്പാ..... ഞങ്ങൾക്ക് ഒന്ന് കാണാമോ..... കേറി കണ്ടോ മയക്കത്തിൽ ആണെങ്കിൽ ഉണർത്തണ്ട എന്നാ dr പറഞ്ഞെ.....അച്ചു വിളിക്കുന്നുണ്ട് ഞാൻ ഒന്ന് സംസാരിക്കട്ടെ.... അപ്പു കാൾ എടുത്ത് ചെവിയോട് ചേർത്തു... അപ്പുവേട്ട..... ആമിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്... അവൾ ഒക്കെ ആണ്.... മയക്കത്തിൽ ആ.... മ്മ്.... പിന്നെ അവനെ ഞങ്ങൾ ഔട്ട്‌ഹൗസിലേക്ക് മാറ്റി..... ഞങ്ങൾ ഓ.... വൈശാക്കും ദീപുവും വന്നിരുന്നു.... മ്മ്.... അല്ല അവനെ എന്ത് ചെയ്യാനാ പ്ലാൻ.... ഞാൻ പറയാം.... ഇപ്പൊ ഒന്നും വേണ്ട... ശെരി അപ്പുവേട്ട.... അപ്പു കാൾ കട്ട്‌ ചെയ്തു ദേവൂട്ടന്റെ അടുത്തേക്ക് പോയി.... ദേവൂട്ടാ...... നീ എന്താ ഇവിടെ ഇരിക്കുന്നെ ആമിച്ചിയെ കാണണ്ടേ നിനക്ക്..... വേണ്ട അപ്പുവേട്ട.... അമിച്ചിയെ എനിക്ക് അങ്ങനെ കാണണ്ട എന്റെ ആമിച്ചി എപ്പോഴും മുഖത്ത് നിറഞ്ഞ ചിരിയോടെ ഇരിക്കണം എനിക്ക് ആമിച്ചിയെ അങ്ങനെ കണ്ടാൽ മതി അപ്പുവേട്ട...... അവൻ അപ്പുവിന്റെ തോളിൽ തലചായിച്ചിരുന്നു അപ്പു അവന്റെ മുടിയിൽ മെല്ലെ തലോടി..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഡോർ തുറന്നു ശബ്ദം കേട്ട് ആമിയും അഭിയും അവിടേക്ക് നോക്കി അച്ഛനെയും അമ്മയെയും കണ്ട് അഭി അവരുടെ അടുത്തേക് ചെന്നു അഭി.... മോനെ എന്റെ മോൾക്ക്.... ഇല്ല അമ്മേ അവൾക്ക് ഒന്നുമില്ല ആ സംഭവത്തിന്റെ ഒരു ഷോക്ക് അത്രേ ഉള്ളു...നിങ്ങൾ ചെല്ല് അവൾ ഉണരുമ്പോൾ വിളിക്കാൻ dr പറഞ്ഞിരുന്നു ഞാൻ വിളിച്ചിട്ട് വരാം.... ആമി..... മോളെ..... അമ്മേ..... അവൾ അനുവിനെ കെട്ടിപിടിച്ചു കണ്ണുകൾ തോരാതെ പെയ്തുകൊണ്ടിരുന്നു അവർ അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു അത് അവൾക്ക് ഒരു ആശ്വാസം ആയിരുന്നു.... എന്റെ മോള് വിഷമിക്കണ്ട അരുതാത്തത് ഒന്നും സംഭവിച്ചില്ലലോ... അവൾ എങ്ങലോടെ അവരിൽ നിന്നും അകന്നുമറി ബാലചന്ദ്രനെ നോക്കി അയാൾ അവളുടെ അടുത്തേക്ക് ചെന്ന് മുടിയിൽ മെല്ലെ തലോടി ഒക്കെ ഒരു സ്വപ്നം ആയിക്കണ്ട് മറക്കണം ഞങ്ങൾക്ക് ഒക്കെ ആ പഴയ ആമിയെ വേണം വെളിയിൽ ഇരുന്ന് കരയുന്നുണ്ട് ദേവൂട്ടൻ അവന് നിന്നെ ഇങ്ങനെ കാണാൻ വയ്യെന്ന് അത് തന്നെയാ മോളെ എല്ലാരുടെയും അവസ്ഥ നിന്റെ കളിയും ചിരിയും കുറുമ്പും ഇല്ലാതെ പറ്റില്ല ഞങ്ങൾക്കൊന്നും... പ്രതേകിച്ച് അഭിക്ക് പുറമെ ധൈര്യം കാണിക്കുന്നു എന്ന് മാത്രെ ഉള്ളു നെഞ്ചുനീറി നടക്കുവാ അവൻ ആരും കാണാതെ അവൻ ഉള്ളിൽ കരയുവാ....

അത്കൊണ്ട് അച്ഛന്റെ ആമി ഒക്കെ മറന്നു പഴയ പോലെ പാറി പറന്നു നടക്കണം..... അവൾ സമ്മതം എന്നോണം തലയാട്ടി..... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അച്ചു...... കിരൺ.... അവൻ ഉണർന്നു.... അപ്പുവിനോട് സംസാരിച്ചു ഫോൺ വെച്ചപ്പോഴാണ് ദീപു അകത്തുനിന്ന് വിളിച്ചത് പിന്നെ ഒന്നും നോക്കില്ല നേരെ അകത്തേക്ക് ചെന്നു ആമി തലക്കടിച്ചത് മാത്രം ഓർമയുണ്ട് കണ്ണ് തുറക്കുമ്പോ തന്നെ ആരോ കെട്ടിയിട്ടിരിക്കുവാണ് അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു ആമി.... അവൾ ഇത്തവണയും തന്റെ കയ്യിൽനിന്നും രക്ഷപെട്ടു എന്നെ ആരായിരിക്കും കെട്ടിയിട്ടത് ആ അഭി ആയിരിക്കും... മ്മ് വരട്ടെ എനിക്ക് അറിയാം എങ്ങനെ രക്ഷപ്പെടണം എന്ന് ആമി.... നീ രക്ഷപെട്ടു എന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റി ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ എന്തു വിലകൊടുത്തും ഞാൻ അത് സ്വന്തമാക്കും അവൻ വന്യമായി ഒന്ന് പുഞ്ചിരിച്ചു ഡാ.... അച്ചുവിന്റെ അലർച്ചയാണ് അവനെ ചിന്തായിൽ നിന്നും ഉണർത്തിയത് അച്ചു.... നീ..... അതേടാ ഞാൻ തന്നെ.... കൂടപ്പിറപ്പിനെ പോലെ കണ്ടതല്ലേ ഞാൻ നിന്നെ എന്നിട്ട് നീ എന്റെ ആമിയെ അവൻ കിരണിന്റെ കഴുത്തിൽ കുതിപിടിച്ചു.... അച്ചൂ.... വിടാടാ.... അവൻ ചത്തു പോകും.... ചാവട്ടെ ഇവനൊന്നും ജീവിച്ചിരിക്കാൻ പാടില്ല അച്ചു..

നീയും കേട്ടതല്ലേ അപ്പുവേട്ടൻ പറഞ്ഞത് അവർ വരട്ടെ... ദീപു അച്ചുവിനെ പിടിച്ചു മാറ്റി... അതെ..... ഒന്ന് നിന്നെ.... എന്താടാ 🤬🤬¥££€€മോനെ നിനക്ക് കിട്ടിയത് ഒന്നും പോരെ.... മിണ്ടാതെ അവിടെ എങ്ങാനം കിടന്നോ ഇല്ലെങ്കിൽ.... ടാ..... ദീപു നീ അധികം തുള്ളണ്ട എല്ലാം എല്ലാരും അറിഞ്ഞ സ്ഥിതിക്ക് ഒന്ന് നീ കേട്ടോ ആമിക്ക് വേണ്ടി ഞാൻ വിരിച്ച വല ആണ് അച്ചുവിനോടുള്ള ഫ്രണ്ട്ഷിപ് അവൻ അതിൽ വീണു ഒന്നല്ല രണ്ടാം തവണയാ അവൾ എന്റെ കയ്യിൽനിന്നും വഴുതിപോയത് അതുകേട്ടതും അച്ചുവിന്റെ സകല നിയത്രണവും പോയി അവൻ ഓടിവന്നു കസേരയിൽ കെട്ടിയിട്ടിരുന്ന കിരണിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി കസേര ഉൾപ്പടെ അവൻ നിലത്തേക്ക് വീണു.....നിലത്തുകിടന്ന് പുളയുന്ന അവന്റെ ഇരുകവിളിലും അവൻ മാറി മാറി അടിച്ചു ദീപു അവനെ പിടിച്ചു വെളിയിലേക്ക് കൊണ്ടുപോയി കിരണിന്റെ മനസ്സിൽ അപ്പൊ ആമിയോടുള്ള പക മാത്രമായിരുന്നു അച്ചു... എന്റെ ദേഹത്തു വീണ ഓരോ അടിക്കും കണക്ക് പറയാൻ പോകുന്നത് നിന്റെ പുന്നാര പെങ്ങളായിരിക്കും അവൻ നിലത്തുകിടന്ന് ഊറി ചിരിച്ചു............. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story