ആമി: ഭാഗം 32

aami

രചന: ആര്യ നിധീഷ്

അഭി നീ എങ്ങോട്ടാ..... ഞാൻ അരുണിനെ വിളിക്കാൻ ഇറങ്ങിയതാ ആമി ഉണരുമ്പോൾ വിളിക്കാൻ പറഞ്ഞിരുന്നു അപ്പോഴാണ് അഭിയുടെ ഫോൺ റിങ് കേട്ടത് മണി 12 കഴിഞ്ഞു ആരാ ഈ നേരത്ത് എന്നോർത്ത് അഭി ഫോൺ എടുത്തു അഭി... ആരാ ഈ സമയത്ത്.... ഹരി അളിയൻ ആണ് അപ്പു നീ പോയി അരുണിനെ ഒന്ന് വിളിക്ക് ഞാൻ കോൾ ഒന്ന് എടുക്കട്ടെ ശെരി അഭി... അഭി.... എന്താ അളിയാ എന്താ ഈ നേരത്ത്.?? അഭി നീ നേരത്തെ എന്തിനാ വിളിച്ചേ നിന്റെ സൗണ്ട് വല്ലാതെ ഇരുന്നകൊണ്ട് എന്തോ ഒരു ടെൻഷൻ കിടന്നിട്ട് ഉറക്കം വരുന്നില്ല അതാ ഞാൻ... അത് പിന്നെ അളിയാ..... എന്താണെങ്കിലും പറ അഭി.... അളിയൻ ഇപ്പൊ ആരോടും ഒന്നും പറയരുത്... ഇല്ല നീ പറ.... അളിയാ ആമി..... അവൻ നടന്നതൊക്കെ ഹരിയോട് പറഞ്ഞു അഭി ഞാൻ... അങ്ങോട്ട് വരാം വേണ്ട അളിയാ ഇവിടെ ഇപ്പൊ എല്ലാരും ഉണ്ട് അളിയൻ നാളെ വന്നാൽ മതി.... ആമിമോൾക്ക് ഇപ്പൊ എങ്ങനെ ഉണ്ട് അവൾ ഒക്കെ ആണ് മനസ് ആകെ ഡിസ്റ്റർബ്ഡ് ആണ് അത് പതിയെ മാറ്റിയെടുക്കാം എന്നാ dr പറഞ്ഞെ.... അഭി.... അവനെ വെറുതെ വിടരുത്.... ഇല്ല ഹരിയേട്ടാ ആമി ഈ ഹോസ്പിറ്റലിൽ നിന്ന് ഒന്ന് ഇറങ്ങട്ടെ എണ്ണി എണ്ണി കണക്ക് പറയിക്കും ഞാൻ... എന്താവശ്യം ഉണ്ടെങ്കിൽ വിളിക്കണം.... ശെരി അളിയാ.... കാൾ കട്ട്‌ ചെയ്ത് അഭി അകത്തേക്ക് ചെല്ലുമ്പോ അരുൺ ആമിയോട് സംസാരിക്കുന്നുണ്ട് അവന്റെ കണ്ണുകൾ അവളിൽ തങ്ങി നിന്നു എപ്പോഴും കലപില കൂട്ടുന്ന അവൾ ഇപ്പൊ മൂളലിൽ മാത്രം മറുപടി പറയുന്നു

അവളിലെ മാറ്റങ്ങൾ അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അഭി മെല്ലെ വെളിയിലേക്ക് ഇറങ്ങി.. വരാന്തയിലെ കസേരയിൽ ചാരി ഇരുന്ന് മിഴികൾ അടക്കുമ്പോൾ ആ കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു തോളിൽ ഒരു കരസ്പർശം ഏറ്റവൻ കണ്ണുകൾ തുറന്നു തന്നെ നോക്കുന്ന അരുണിന് ഒരു നേർത്ത പുഞ്ചിരി നൽകി അഭി.... എനിക്ക് ഊഹിക്കാം തന്റെ ഈ അവസ്ഥ പക്ഷെ തളർന്നു പോകരുത് തന്നെകൊണ്ടേ ആമിയെ തിരികെ കൊണ്ടുവരാൻ പറ്റു അവൾ അത്രമേൽ ഭയന്നിട്ടുണ്ട് രണ്ടുവട്ടം ഒരേ അവസ്ഥയിലൂടെ കടന്നുപോയില്ലേ അതവളെ വല്ലാതെ ബാധിച്ചിട്ടുണ്ട് എല്ലാത്തിനോടും ഒരുതരം ഭയമാണ് ഇപ്പൊ അവൾക്ക് ആ അകൽച്ച അവൾ നിന്നോടും കാണിക്കാം അത് ഉൾക്കൊള്ളണം മനസ്സൊന്നു തണുക്കാൻ സമയം കൊടുക്കണം എന്നാൽ നിന്റെ കരുതൽ അവൾക്ക് കിട്ടുകയും വേണം ശെരി അരുൺ ഞാൻ ശ്രെദ്ധിച്ചോളാം... ഒരു 2വീക്ക്‌ അതിനുള്ളിൽ അവളിൽ മാറ്റം കണ്ട് തുടങ്ങണം അല്ലെങ്കിൽ ചിലപ്പോ... ഒരു ഡിപ്രെഷനിൽ ആകും അവൾ ചെന്ന് നിൽക്കുന്നത് ഇല്ല അരുൺ ഞാൻ മാറ്റി എടുക്കും എന്റെ ആമിയെ... പിന്നെ അരുൺ ആമിക്ക് ഒന്ന് ഫ്രഷ് ആവണമെന്ന് പറഞ്ഞിരുന്നു ഫ്രഷ് ആവുന്നതിൽ കുഴപ്പം ഇല്ല തത്കാലം തല നനക്കണ്ട മുറിവുള്ളതല്ലേ ശെരി അരുൺ....

പിന്നെ അഭി ആമിയെ തന്റെ വീട്ടിൽ കൊണ്ടുപോയാൽ മതി ആ റൂമും വീടും അവളെ അതൊക്കെ വീണ്ടും ഓർമിപ്പിക്കും അത് അവളിൽ ഒരു നെഗറ്റീവ് തോട്ട് ഉണ്ടാക്കും അവരോട് ഞാൻ പറഞ്ഞിരുന്നു ഇന്ന് ഇവിടെ ഒബ്സെർവഷനിൽ ഇരിക്കട്ടെ നാളെ ഡിസ്ചാർജ് ചെയ്യാം മ്മ്മ്.... അത്രേം പറഞ്ഞ് അരുൺ പോയി അഭി വീണ്ടും ചെയറിൽ ഇരുന്നു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ദീപു നീ.. നീ എന്തിനാ എന്നെ പിടിച്ചു കൊണ്ട് വന്നേ ഇനി അവൻ ജീവിക്കാൻ പാടില്ല നീയും കേട്ടതല്ലേ അപ്പുവേട്ടൻ പറഞ്ഞത് എന്തേലും കാര്യം ഇല്ലാതെ അപ്പുവേട്ടൻ അങ്ങനെ പറയില്ല അപ്പൊ അവൻ എന്ത് പറഞ്ഞാലും ഞാൻ മിണ്ടാതെ കേൾക്കണമെന്നാണോ.. അച്ചു നീ ഇനി അവന്റെ അടുത്തേക്ക് പോകണ്ട... നീ വീട്ടിലേക്ക് ചെല്ല് എന്നിട്ട് വൈശാഖിനെ ഇങ്ങോട്ട് പറഞ്ഞുവിട് ഞങ്ങൾ ഇവിടെ നിന്നോളാം... ദീപു... അത്.... പ്ലീസ് ചെല്ലടാ 🙏🙏 അല്പം മടിയോടെ ആണെങ്കിലും അച്ചു വീട്ടിലേക്ക് പോയി... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അനു ആണ് പിന്നെ ആമിയോടൊപ്പം ഇരുന്നത് അഭിയും അച്ഛനും ദേവൂട്ടനും അപ്പുവും ഒക്കെ വെളിയിൽ ഇരുന്നു ആ രാവും പുലർന്നു ഉദിച്ചുയരുന്ന സൂര്യരേഷ്മികളാൽ ഭൂമിയിലെ അന്ധകാരം ഒഴിഞ്ഞുപോയി എന്നാൽ അവളുടെ മനസിലെ ഇരുട്ടിനെ മയിച്ചുകളയാൻ ഒരു പ്രേകാശത്തിനും കഴിഞ്ഞില്ല

രാവിലെ തന്നെ dr വന്നു ഫോർമാലിറ്റി ഒക്കെ കഴിഞ്ഞു ഡിസ്ചാർജ് ആയി അഭി ആമിയെ അവന്റെ വീട്ടിലേക്ക് കൊണ്ടുപോയി ഹരി ആ സമയം എല്ലാരോടും ഒക്കെ പറഞ്ഞു മനസിലാക്കി ആരും അവളോട് ഒന്നും ചോദിക്കരുത് എന്ന് താകീത്തും നൽകി.... വീട്ടിൽ എത്തിയിട്ടും ആമിക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല.... ദിവസങ്ങൾ കൊഴിഞ്ഞുപോയി കളിയില്ല ചിരിയില്ല ശെരിക്ക് ആഹാരം കഴിക്കില്ല അഭിയോട് പോലും അവൾ അകന്നു തുടങ്ങി അവന്റെ ചോദ്യങ്ങൾക്കുള്ള മറുപടി മാത്രമായി അവരുടെ സംഭാഷണം ചുരുങ്ങി പല രാത്രികളിലും ഉറങ്ങാതെ നിർവികരമായി കിടക്കുന്നവൾ അവനിൽ ഒരു നോവായി മാറി വാവേ....... മ്മ്..... അവൻ നിന്റെ വീട്ടിലെ ഔട്ട്‌ഹൗസ്ലിൽ ഉണ്ട് നീ പറ അവനെ എന്താ ചെയ്യണ്ടേ..... അഭിയേട്ട.....നമ്മുടെ ഔട്ട്‌ഹൗസിലോ.... അപ്പൊ ഇത്രേം ദിവസം അവനെ ആരും അന്വഷിച്ചില്ലേ.... നീ ആയിരുന്നല്ലോ അവന്റെ ലക്ഷ്യം അപ്പൊ ഒക്കെ കഴിഞ്ഞു ഇവിടുന്ന് മുങ്ങാൻ ആയിരുന്നു അവന്റെ പ്ലാൻ അത്കൊണ്ട് അവൻ എവിടേയോ പോകുന്നു എന്ന് പറഞ്ഞ ഇറങ്ങിയേ അത് നമ്മുക്ക് ഉപകാരം ആയി ഇതൊക്കെ അഭിയേട്ടൻ എങ്ങനെ.... ദീപു അവന്റെ വീട്ടിൽ പോയിരുന്നു മ്മ്മ്.... ആമി... കൊന്നേക്കട്ടെ അവനെ ഞാൻ....

അവൾ ഒന്നും മിണ്ടാതെ മുറിവിട്ടിറങ്ങി വെളിയിൽ ബാൽകാണിയിൽ ചെന്നിരുന്നു കുറച്ചുനേരത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു.... അവൻ അങ്ങനെ പെട്ടന്ന് ചാവേണ്ടവൻ അല്ല അഭിയേട്ട ഒരുപാട് പെൺകുട്ടികളെ അവൻ ഇത്പോലെ ദ്രോഹിച്ചിട്ടുണ്ട് അതിനൊക്കെ ചേർത്തു അവൻ നരകിക്കണം ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് കുടിക്കാൻ പറ്റാതെ വേദനിച്ചാൽ ഒന്നുറക്കെ കരയാൻ പറ്റാതെ ഇനിയുള്ള കാലം ജീവിക്കണം അത് എനിക്ക് കാണണം..... അഭി അവളുടെ ഇരു കവിളിലും കൈകൾ ചേർത്തുവെച്ചു അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു..... എന്റെ പെണ്ണിന് വേണ്ടി ഞാൻ അത് ചെയ്തിരിക്കും ഒരു ശവം കണക്കെ അവൻ ശിഷ്ട്ടകാലം കഴിയുന്നത് നീ കാണും ഇത് ഈ അഭിനവ് നിനക്ക് തരുന്ന വാക്കാണ്... അവൾ അവനെ ഇറുക്കെ പുണർന്നു.... വാവേ.... നിനക്ക് കാണണോ അവനെ...... വേണം ഏട്ടാ....... ഇപ്പോഴല്ല അവന് ഞാൻ വിധിച്ച ശിക്ഷ നടപ്പായി കഴിയുമ്പോ.... മ്മ്..... അഭി ഒന്ന് മൂളി ഫോണും എടുത്ത് വെളിയിലേക്ക് പോയി.... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ഫോൺ റിങ് കേട്ട അച്ചു അതെടുത്തു ചെവിയോട് ചേർത്തു..... ആ അഭി.... പറഞ്ഞോ... അച്ചു നീ ഔട്ട്‌ഹൗസിലേക്ക് വാ അപ്പുനേം വിളിച്ചോ.... എന്താ അഭി പെട്ടന്ന്...

അവനുള്ളത് കൊടുക്കണം ഇനി വെച്ച്താമസിപ്പിക്കണ്ട എന്ന് തോന്നി അല്ല എന്താ നിന്റെ പ്ലാൻ.... ഒക്കെ വന്നിട്ട് പറയാം... ഒക്കെ ടാ.... ഫോൺ കട്ട് ചെയ്ത് അഭി താഴേക്ക് പോയി അവൻ കാറെടുത്ത് പോകുമ്പോഴും ആമി ബാൽക്കണിയിൽ തന്നെ ഉണ്ടായിരുന്നു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അപ്പുവേട്ടാ അഭി വിളിച്ചിരുന്നു.... ഔട്ട്ഹൗസിലേക്ക് ചെല്ലാൻ പറഞ്ഞു.. എന്താ പെട്ടെന്ന്.... അറിയില്ല അവൻ എന്തോക്കയോ തീരുമാനിച്ചിട്ടുണ്ട്... മ്മ്മ് നീ വണ്ടി എടുക്ക്... ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ അഭി ചെല്ലുമ്പോൾ വൈശാഖുo ദീപുവും അവിടെ ഉണ്ട് അവൻ ചെന്നതിനു പിന്നാലെ അപ്പുവും അച്ചുവും എത്തി അഭി.... എന്താ നിന്റെ പ്ലാൻ????(അപ്പു ) പ്ലാൻ എന്താണ് എന്ന് ചോദിച്ചാൽ ഇനിയുള്ള കാലം ശവം പോലെ കിടത്തണം....അവനെ ഒറ്റയടിക്ക് കൊന്നാൽ അത് അവനൊരു രക്ഷപ്പെടൽ ആണ് അത് പാടില്ല ഓരോ നിമിഷവും അവൻ വേദനിക്കണം ഒരു തുള്ളി വെള്ളം എടുത്ത് കുടിക്കാൻ പറ്റാത്തെ ഒന്ന് ഉറക്കെ കരയാൻ പറ്റാത്തെ കിടക്കണം എന്നാൽ നമ്മൾ ആരും അതിന് പിന്നിൽ ഉണ്ടെന്ന് അവനല്ലാതെ ആരും അറിയരുത് അഭി.... അതിനിപ്പോ എന്താ ചെയ്യുക.... (അച്ചു )

അതിന് എനിക്ക് അരുണിന്റെ സഹായം വേണം അപ്പു അരുണിനെ ഒന്ന് ചെന്ന് കാണണം അവന്റെ നാവും ശരീരവും ഒരുപോലെ തളർന്നു കിടക്കാൻ എന്താ ചെയ്യണ്ടേ എന്ന് ചോദിക്കണം... അത് ഞാൻ ഏറ്റു പക്ഷെ ഇത് എങ്ങനെ ചെയ്യാൻ ആണ് പ്ലാൻ ഒരു ആക്‌സിഡന്റ് അത് നമ്മൾ ക്രീയേറ്റ് ചെയ്യുന്നു ഇപ്പൊ നമ്മുടെ സ്റ്റേഷനിൽ കിച്ചു ആണ് ഇൻചാർജ് ബാക്കി ഒക്കെ അവൻ നോക്കിക്കോളും.... ഇപ്പൊ സമയം 9 മണി ഇന്ന് ഒരു ദിവസം ഉണ്ട് നമ്മുടെ മുൻപിൽ നാളെ പത്രങ്ങളിൽ നിറയണം മദ്യപിച്ചു വാഹനം ഓടിച്ചു അപകടത്തിൽ പെട്ട യങ് ബിസ്സിനെസ്സ് മാനിന്റെ ഫോട്ടോ... അഭി.... ആമി.... അവൾ... (വൈശാഖ് ) ഈ ശിക്ഷ അവന് ഞാൻ വിധിച്ചതല്ല ആമി വിധിച്ചതാണ്... എങ്കി ഞാൻ അരുണിനെ ചെന്ന് കാണട്ടെ... ശെരി അപ്പു............. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story